ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 25 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ആദവും അലോഷിയും ഹോസ്പിറ്റലിൽ നിന്ന് നേരെ പോയത് നേരത്തെ അടി നടന്ന ആമി ഉണ്ടായിരുന്ന സ്ഥലത്ത് ആണ്.ആദം ആണ് ഡ്രൈവ് ചെയ്തത്.എങ്ങോട്ടാ പോകുന്നത് എന്ന് ചോദിക്കണം എന്ന് ഉണ്ടെങ്കിലും അലോഷി ഒന്നും മിണ്ടിയില്ല.അവിടെ എത്തി കാറിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് നടക്കുമ്പോ ആണ് ആ സ്ഥലം അവൻ ശ്രെദ്ധിക്കുന്നത്.അലോഷി സംശയത്തോടെ ആദമിനോട് ചോദിച്ചു.


"എന്തിനാ ഡാ നമ്മൾ ഇപ്പൊ ഇങ്ങോട്ട് വന്നത് "


എന്നാൽ ആദം അതിന് മറുപടി ഒന്നും പറയാതെ അകത്തേയ്ക്ക് കയറി പോയി.പുറകെ അവനും.


അകത്തേയ്ക്ക് കയറിയ ആദം എന്തിനോ വേണ്ടി ചുറ്റും കണ്ണുകൾ കൊണ്ട് പരതുന്നുണ്ടായിരുന്നു. അവന്റെ കൂടെ ഒന്നും മനസിലാകുന്നില്ല എങ്കിലും അലോഷിയും ഉണ്ട്. പെട്ടന്ന് ആണ് ആദമിന്റെ കണ്ണിൽ അത് ഉടക്കിയത്. അവൻ അതിന്റ അടുത്തേയ്ക്ക് നടന്നു.ആരവിന്റെ ഫോൺ ആയിരുന്നു അത്.


"ഡാ ഇത് അവന്മാരുടെ ആണോ "


അലോഷി അവന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ കൈയിൽ ഇരിക്കുന്ന ഫോണിലേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു.


"ആരവിന്റെ "


ആ ഫോൺ കൈയിൽ ഇട്ട് ഞെരിച്ചു കൊണ്ട് ആദം ദേഷ്യത്തോടെ പറഞ്ഞു. പിന്നെ അവൻ ആ ഫോൺ ഓൺ ആക്കി നോക്കി. എന്നാൽ അത് ലോക്ക് ആയിരുന്നു.


"ലോക്ക് ആണല്ലോ ഇത് "


"മം വാ "


ഒന്ന് മൂളി കൊണ്ട് ഒന്നൂടെ ചുറ്റും നോക്കി കൊണ്ട് ആദം പുറത്തേയ്ക്ക് ഇറങ്ങി.





==================================




തിരിച്ച് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിൽ ആദം അലോഷിയോട് പറഞ്ഞ് ആ ഫോൺ മൊബൈൽ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റിയിരുന്നു. ആദം കാറിൽ തന്നെ ഇരുന്നു. തിരിച്ച് വന്ന് അവൻ ഫോൺ ആദമിന്റെ കൈയിലേക്ക് കൊടുത്തു. ആദം അത് വാങ്ങി ഓൺ ചെയ്ത് കാൾ ഹിസ്റ്ററി എടുത്തു നോക്കി. അതിനിടയിൽ ആണ് അവന്റെ കണ്ണുകളിൽ ഒരു നമ്പർ പതിഞ്ഞത്. അത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു. എന്നാൽ കണ്ണുകളിൽ ക്രൂരത ആയിരുന്നു.


അവന്റെ മാറ്റങ്ങൾ ഒക്കെ ശ്രെദ്ധിച്ച അലോഷി ആ ഫോൺ വാങ്ങി നോക്കി. അതിലെ നമ്പർ കണ്ട അവൻ ഞെട്ടി കൊണ്ട് ആദമിനെ നോക്കി.


"ഡാ ഇത് എങ്ങനെ "


അവൻ വിശ്വാസം വരാത്ത രീതിയിൽ ചോദിച്ചു.


"ഒരു സംശയം ഉണ്ടായിരുന്നു എനിക്ക് , ഇപ്പൊ ഉറപ്പായി "


ആദം മുന്നോട്ട് നോക്കി കൊണ്ട് പറഞ്ഞു.


"പക്ഷെ എന്തിന് "


"എന്നെ നേടാൻ "


ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന് അതിന് മറുപടി പറയാൻ.അത് കേട്ട് അലോഷി വീണ്ടും ഞെട്ടി.അവന് ഇതൊന്നും വിശ്വാസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ പിന്നെയും പിന്നെയും ഫോണിലെ ആ നമ്പറിലേയ്ക്ക് തന്നെ നോക്കി ഇരുന്നു. പോക്കറ്റിൽ കിടന്ന തന്റെ ഫോൺ റിങ് ചെയ്തപ്പോൾ ആണ് അലോഷി ആ നമ്പറിൽ നിന്ന് നോട്ടം മാറ്റിയത്. അവൻ വേഗം ഫോൺ എടുത്ത് നോക്കി. ഹോസ്പിറ്റലിൽ നിന്ന് അവന്റെ പപ്പ ആയിരുന്നു.


"എന്താ പപ്പ "


".................................."


"ആ ഞങ്ങൾ ദേ വരുവാ ഇപ്പൊ എത്താം "


അത്രയും പറഞ്ഞ് അവൻ കാൾ കട്ട്‌ ചെയ്തു. ശേഷം തന്നെ നോക്കി ഇരിക്കുന്ന ആദമിനോടായ് പറഞ്ഞു.


"ആമിക്ക് ബോധം വീണു, നിന്നെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുവാണെന്ന് "


അത് കേട്ട് അവന്റെ കണ്ണുകൾ വിടർന്നു.ഉള്ളിലേ സംഘർഷം സന്തോഷത്തിലേക്ക് വഴി മാറുന്നത് അവൻ അറിഞ്ഞു.പിന്നെ ഒരു നിമിഷം പോലും കളയാതെ അവൻ കാർ സ്റ്റാർട്ട് ചെയ്തു ഹോസ്പിറ്റലിലേയ്ക്ക് വിട്ടു.





===================================




"എന്റെ മോളെ നീ പറയുന്നത് ഒന്ന് കേൾക്ക് മോൻ ഇപ്പൊ വരും, നീ ഒന്ന് അടങ്ങി കിടക്ക്. അനങ്ങാൻ പാടില്ല എന്നാ ഡോക്ടർ പറഞ്ഞത് "


നിർമല പേടിയോടെ ആമിയെ നോക്കി പറഞ്ഞു.


ഉണർന്ന നേരം മുതൽ ആദമിനെ കാണണം എന്ന വാശിയിൽ ആണ് ആമി. കുറെ നേരം അവർ പറയുന്നത് കേട്ട് കിടന്നു എങ്കിലും സമയം കടന്ന് പോയിട്ടും അവനെ കാണതെ ആയതും അവൾ ബഹളം വയ്ക്കാൻ തുടങ്ങി. നിർമലയും മേരിയും നല്ലത് പോലെ പറയുന്നു എങ്കിലും അവൾ അതൊന്നും കേൾക്കാതെ അവനെ കാണണം എന്ന വാശിയിൽ തന്നെ ആണ്.ബെഡിൽ എഴുന്നേറ്റ് ഇരിക്കുവാണ് ആണ്. മുറിവിലെ വേദന കാരണം കരയുന്നുമുണ്ട് അവൾ.


"മോളെ നിനക്ക് വയ്യാത്തത് അല്ലെ, വലിയ മുറിവ് ആണ് ഉള്ളത്. അതുകൊണ്ട് പറയുന്നത് കേൾക്ക് മോള് കിടക്ക് "


മേരി അവളെ സമാധാനിപ്പിച്ചു ബെഡിലേയ്ക്ക് പതിയെ കിടത്താൻ നോക്കി എങ്കിലും അവൾ അതിന് വഴങ്ങിയില്ല.


"നി...ക്ക് ഇച്ചായ..നെ കാണണം "


വേദന കാരണം അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.


"ദേ അവൻ വന്നല്ലോ "


മാത്യു പറയുന്നത് കേട്ട് എല്ലാവറും അങ്ങോട്ട് നോക്കി.ഡോർ തുറന്ന് അകത്തേയ്ക്ക് വരുന്ന ആദമിനെ കണ്ട് ആമിയുടെ കണ്ണുകൾ വിടർന്നു. മേരിയും നിർമലയും ഒരു സൈഡിലേയ്ക്ക് മാറി നിന്നു. ബെഡിൽ എഴുന്നേറ്റ് ഇരിക്കുന്ന ആമിയെ കണ്ട് ആദം വേഗം അവളുടെ അടുത്തേയ്ക്ക് വന്നു.


"നീ എന്താ ഈ കാണിക്കുന്നത് കിടക്ക് അവിടെ "


ആദം അവളെ പതിയെ ബെഡിലേയ്ക് കിടത്തി. ശേഷം അവളുടെ അടുത്ത് ഇരുന്നു. ഇത് കണ്ട് ഓരോരുത്തർ ആയി പുറത്തേയ്ക്ക് ഇറങ്ങി. ഇപ്പൊ ആ റൂമിൽ ആദവും, ആമിയും മാത്രം ആയി.


ആമിയുടെ മിഴികൾ അവനിൽ മാത്രം ആയിരുന്നു. എന്നാൽ ആദം അവളെ നോക്കാതെ വേറെ എങ്ങോ നോക്കി ഇരുന്നു. ആമി പതിയെ കൈ ഉയർത്തി അവന്റെ കൈയിൽ പിടിച്ച് കൊണ്ട് വിളിച്ചു.


"ഇച്ചായ"


ആ വിളിയിൽ ആദം വിടർന്ന കണ്ണുകൾ കൊണ്ട് അവളെ നോക്കി.തന്നെ നോക്കി കണ്ണുകൾ വിറച്ച് വിതുമ്പുന്ന ചുണ്ടാലേ ഇരിക്കുന്ന തന്റെ പ്രാണനെ കണ്ട് അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.


"സോ...റി ഇച്ചായ നിക്ക് ഒന്നും അറിയി...ല്ലായിരുന്നു. ഒന്നും അറി...യാതെ ഇച്ചാ...യനെ ഞാൻ "


അവൾ ഇടർച്ചയോടെ പറഞ്ഞു കൊണ്ട് തേങ്ങി കരഞ്ഞു. അവൻ വേഗം അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.


"കഴിഞ്ഞത് ഒന്നും ഓർക്കേണ്ട, അധികം സംസാരിക്കേണ്ട ഇപ്പൊ "


"ഇച്ചായന് എന്നോട് ദേഷ്യം ആണോ "


തന്റെ മുഖത്തേയ്ക്ക് നോക്കി സങ്കടത്തോടെ ഇരിക്കുന്ന അവളുടെ മുഖം കണ്ട് ആദം പറഞ്ഞു.


"ഇച്ചായന് ഒരു ദേഷ്യവും പോരെ "


അത് കേട്ട് അവൾ സന്തോഷത്തോടെ തലയാട്ടി.


"ഇവിടുന്ന് പോകല്ലേ ഇച്ചായ,നിക്ക് പേടിയാ "


അവളുടെ വാക്കുകൾ ഒക്കെ ഒരുതരം അത്ഭുതത്തോടേ ആണ് അവൻ കേട്ടത്. ഇത്രയും നാൾ കണ്ടിരുന്ന ആമി ആയിരുന്നില്ല അപ്പൊ തന്റെ മുന്നിൽ തന്നെ മാത്രം സ്നേഹിക്കുന്ന ആമി ആയ് തോന്നി അവന്. അത് അവന്റെ ഉള്ളിൽ സന്തോഷം നിറച്ചു.


"ഞാൻ ഇവിടെ തന്നെ ഉണ്ട് ഇച്ചായന്റെ ആമി കൊച്ച് പേടിക്കണ്ട "


"ഇച്ചായന്റെ ആമി കൊച്ച് "


ആ വിളി കേട്ട് അവൾ പോലും അറിയാതെ അവൾ

ഒന്ന് നാണത്താൽ പുഞ്ചിരിച്ചു.അവന്റെ മുഖത്തേയ്ക്ക് നോക്കി ഇരിക്കെ എപ്പോഴോ കണ്ണുകൾ അടഞ്ഞു പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അപ്പോഴും അവളുടെ ഉള്ളിൽ തന്നെ മാത്രം നോക്കിയിരിക്കുന്ന ആ മുഖം മനസ്സിൽ മിഴിവോടെ തെളിഞ്ഞു നിന്നു. അതിനോടൊപ്പം നെറുകയിൽ പതിയുന്ന ചൂടും തണുപ്പും അവൾ അറിഞ്ഞു.






==================================




ആമി മയങ്ങിയതും ആദം പുറത്തേയ്ക്ക് ഇറങ്ങി. എല്ലാവരും പുറത്ത് ഇരിപ്പുണ്ടായിരുന്നു. എന്നാൽ അവന്റെ കണ്ണുകൾ പോയത്  അവനെയും കാത്ത് പുറത്ത് ഒരു കോർണറിൽ നിൽക്കുന്ന അലോഷിയിൽ ആണ്.. ആദം നടന്ന് അവന്റെ അടുത്തേയ്ക്ക് വന്ന് നിന്നു.


"ഇനി എന്താ നിന്റെ പ്ലാൻ "


ആദം വരാൻ കാത്തിരുന്നത് പോലെ അലോഷി അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.


"നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല, ഇന്നലെ വരെ നമ്മൾ അവളോട്‌ എങ്ങനെ പെരുമാറിയോ അതുപോലെ തന്നെ ഇനിയും പെരുമാറിയാൽമതി "


ആദം പറയുന്നത് കേട്ട് അലോഷി അവനെ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു.


"ഡാ നീ എന്താ ഈ പറയുന്നേ എനിക്ക് മനസിലാകുന്നില്ല,ഇത്ര ഒക്കെ അവൾ ചെയ്തിട്ടും നീ അവളെ വെറുതെ വിടാൻ പോകുവാണോ "


അതിന് ആദം അവനെ നോക്കി ഒന്ന് പുഞ്ചിരി. ഒരുതരം ക്രൂരമായ പുഞ്ചിരി.


"അവൾ തോട്ടത് എന്റെ പെണ്ണിനെയാ, ആ അവളെ ഞാൻ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ "


"പിന്നെ നീ എന്ത് ചെയ്യാൻ പോകുവാ അത് പറ "


"അവള് കളിക്കട്ടെ ആമിക്ക് ഒന്നും സംഭവിച്ചില്ല എന്ന് അറിയുമ്പോ അവളുടെ റിയാക്ഷൻ എന്താണെന്ന് അറിയണ്ടേ.അടുത്ത് അവള് എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് അറിയണം. എന്തായാലും ഇറങ്ങിയ സ്ഥിതിക്ക് അവള് ഇനി പിന്മാറില്ല "


"അവൾ ഇനിയും ആമിയെ അപകട പെടുത്താൻ നോക്കിയാൽ.എപ്പോഴും നമുക്ക് അവളെ രക്ഷിക്കാൻ കഴിയും എന്ന് ഉറപ്പ് ഉണ്ടോ നിനക്ക്"


അലോഷി പേടിയോടെ ചോദിച്ചു.


"ഇനി എന്റെ പെണ്ണിനെ ഒരു മുള്ള് കൊണ്ട് പോലും  നോവിക്കാൻ ഞാൻ അവളെ സമ്മതിക്കില്ല. എന്റെ കണ്ണുകൾ എപ്പോഴും ഇനി അവൾക്ക് പിന്നാലെ ഉണ്ടാവും.ഇനി അഥവാ  ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ "


അതും പറഞ്ഞ് ആദം ഒന്ന് നിർത്തി. അലോഷി സംശയത്തോടേയും ഭയത്തോടെയും അവന്റെ ബാക്കി വാക്കുകൾക്കായി കാതോർത്തു.


"സംഭവിച്ചാൽ അതോടെ അവളുടെ സമയം അടുത്തു, ഈ കൈ കൊണ്ട് തന്നെ പിടഞ്ഞ് തീരും അവൾ. ഈ ആദം എബ്രഹാമിന് അവൾ കാണാത്ത ഒരു മുഖം ഉണ്ടെന്ന് അവൾക്ക് അറിയില്ല. താമസിക്കാതെ അറിയിച്ചു കൊടുക്കുന്നുണ്ട് ഞാൻ. എന്റെ പെണ്ണിനെ തൊട്ട ഒന്നിനെയും വച്ചേക്കില്ല ഞാൻ. അവൾ അറിഞ്ഞതിന്റെ ഇരട്ടി വേദന അറിയിച്ചു തന്നെ കൊല്ലും ഞാൻ എല്ലാത്തിനെയും "


അത് പറയുമ്പോൾ ഉള്ള ആദമിന്റെ അപ്പോഴത്തെ ഭാവം തനി ചെകുത്താന്റേത് ആയിരുന്നു. കണ്ട് നിന്ന അലോഷിക്ക് പോലും അവനോട് പേടി തോന്നി.വലിഞ്ഞു മുറുകിയ മുഖവും, കഴുത്തിലെയും, നെറ്റിയിലെയും പിടഞ്ഞ് പൊങ്ങിയ ഞരമ്പുകളും, കണ്ണിലെ ചുവപ്പ് രാശിയും കൈ മുഷ്ടി ചുരുട്ടി ഉള്ള നിൽപ്പും എല്ലാത്തിനും ഉപരി ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശരീരം ഒക്കെ അപ്പൊ അവനിലെ ചെകുത്താന്റെ ഭാവം ആയിരുന്നു.


"ഇത് നമ്മൾ അല്ലാതെ മറ്റൊരാൾ അറിയണ്ട "


അലോഷിയെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി പോയി.തിരിച്ച് എന്തെങ്കിലും പറഞ്ഞ് അവനെ തണുപ്പിക്കാൻ പോലും അലോഷിക്ക് കഴിഞ്ഞില്ല.കാരണം ആദം ഒന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് അവനോരു മടക്കം അസാധ്യമാണ്.അവന്റെ ശത്രുക്കളുടെ നാശം കണ്ടേ അവനിലെ ചെകുത്താൻ അടങ്ങു. 


തുടരും...

To Top