ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 24 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്


ICU വിന് മുന്നിൽ അക്ഷമയോടെ നടക്കുവാണ് അലോഷി. ഇടയ്ക്ക് ഇടയ്ക്ക് അവൻ ഡോർ ഗ്ലാസ്സിലൂടെ അകത്തേയ്ക്ക് നോക്കുന്നുമുണ്ട്. ഒരു വേള അവന്റെ കണ്ണുകൾ അൽപ്പം മാറി ഒരു സീറ്റിൽ മുഖം കുനിച്ച് രണ്ട് കൈ കൊണ്ടും തലയിൽ താങ്ങി ഇരിക്കുന്ന ആദമിലേയ്ക്ക് അവന്റെ കണ്ണുകൾ വന്ന് നിന്നു. അവന്റെ ഷർട്ടിൽ നിറഞ്ഞിരിക്കുന്ന രക്തക്കറകൾ അലോഷിയെ കുറച്ച് മുന്നേ ഉണ്ടായ സംഭവങ്ങൾ ഓർമിപ്പിച്ചു.


എല്ലാത്തിനെയും കൈകാര്യം ചെയ്യുന്നതിന് ഇടയിൽ ആണ് ആമിയുടെ നിലവിളി കേട്ടത് ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ കണ്ടത് നിലത്ത് കിടന്ന് പിടയുന്ന അവളെ. ഓടി അവളുടെ അടുത്തേയ്ക്ക് ചെല്ലുമ്പോഴേയ്ക്ക് അവരന്മാര് രക്ഷപെട്ട് ഓടിയിരുന്നു.ആപ്പോഴേയ്ക്ക് ആദം അവളുടെ അടുത്തേയ്ക്ക് പാഞ്ഞു വന്ന് അവളെ വാരി എടുത്ത് മടിയിൽ കിടത്തി കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി.


"ആ..മി മോളെ എഴു....ന്നേൽക്ക് ടി "


ഇടർച്ചയോടെ അവന്റെ വാക്കുകൾ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല.എന്നാൽ അപ്പോഴേയ്ക്ക് അവളുടെ ബോധം പോയിരുന്നു.അലോഷിയും അവളെ തട്ടി വിളിക്കാൻ തുടങ്ങി.പക്ഷെ അവൾ എഴുന്നേൽക്കാത്തത് അവൻ പേടിയോടെ പറഞ്ഞു.


"ഡാ പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണം നീ എടുക്ക് "


അത് കേട്ടതും ആദം എഴുന്നേറ്റ് അവളെ കൈകളിൽ വാരി എടുത്ത് പുറത്തേയ്ക്ക് ഓടി. പുറകെ അലോഷിയും. പോകുന്ന ദൂരമത്രയും ആദം വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. ആമിയെ നെഞ്ചോടക്കി കൊണ്ട് അവൻ ഇരുന്നു.




==================================



ആലോഷി അവന്റെ അടുത്തേയ്ക്ക് പോയ്‌ ഇരുന്ന് കൊണ്ട് പറഞ്ഞു.


"ഡാ നീ ഇങ്ങനെ ടെൻഷൻ ആകണ്ട അവൾക്ക് ഒന്നും പറ്റില്ല "


ഉള്ളിൽ നീറി പുകയുന്ന വേദന ഉണ്ടെങ്കിലും അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ആദം ഒന്നും മിണ്ടാതെ ആ ഇരുപ്പ് തന്നെ ഇരുന്നു. അപ്പോഴേയ്ക്ക് ഡോക്ടർ ICU വിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേയ്ക്ക് വന്നു. അത് കണ്ട് ആദം വേഗം എഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് പോയി.


"ഡോക്ടർ ആ..മി "


മറ്റൊന്നും ചോദിക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല.


"ഹേയ് no problem കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ല. പിന്നെ മുറിവ് കുറച്ച് ആഴത്തിൽ ഉള്ളത് ആണ്. അത് കൊണ്ട് ഒന്ന് ശ്രെദ്ധിക്കണം don't very "


അത്രയും പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു.


"ഡോക്ടർ "


പുറകിൽ നിന്ന് ആദമിന്റെ വിളി കേട്ട് അയാൾ തിരിഞ്ഞ് നോക്കി.


"എനിക്ക് കാണണം "


"ഇപ്പൊ "


അതും പറഞ്ഞ് അയാൾ ഒന്ന് അവന്റെ മുഖത്തേയ്ക്ക് നോക്കി. ആ മുഖതെ പ്രതീക്ഷ ഭാവം കണ്ടില്ല എന്ന് നടിക്കാൻ അയാൾക്ക് ആയില്ല.


"ഓക്കേ കണ്ടിട്ട് പെട്ടന്ന് ഇറങ്ങിക്കോളൂ, അതിന് മുന്നേ ഈ ഡ്രസ്സ്‌ ഒന്ന് ചെയ്ഞ്ച്  ചെയ്തോളൂ "


ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞ് നടന്നു. ആദം വേഗം അലോഷിയെ നോക്കി അതിന്റെ അർഥം മനസിലായ പോലെ അവൻ ഒന്ന് തലയാട്ടി കൊണ്ട് പുറത്തേയ്ക്ക് പോയി.


ഇത്തിരി നേരം കഴിഞ്ഞ് അവൻ തിരികെ വരുമ്പോ കൈയിൽ ഒരു കവറും ഉണ്ടായിരുന്നു. അവൻ അത് ആദമിന്റെ കൈയിലേക്ക് കൊടുത്തു. അവൻ അതും വാങ്ങി ചേയ്ഞ്ച് ചെയ്യാൻ പോയി.ഇത്തിരി കഴിഞ്ഞതും അവൻ തിരികെ വന്നു. പിന്നെ വേഗം ICU ഡോർ തുറന്ന് അകത്തേയ്ക്ക് കയറി.




==================================



ബെഡിൽ വാടി തളർന്ന മുഖത്തോടെ കിടക്കുന്ന തന്റെ പെണ്ണിനെ കണ്ട് അവന്റെ നെഞ്ച് പിടഞ്ഞു. അവൻ അവളുടെ അരുകിൽ പോയ്‌ cannula ഇട്ട കൈയിൽ പതിയെ തലോടി. ആദമിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.തളർന്ന് ഉറങ്ങുന്ന അവളുടെ മുഖവും കവിളിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങിയ പാടും കാൺകേ അവന്റെ മുഖം വലിഞ്ഞു മുറുകി.


"നിന്നെ ഈ അവസ്ഥയിൽ ആക്കിയ ഒന്നിനെയും ഞാൻ വെറുതെ വിടില്ല ആമി. നരഗിപ്പിക്കും ഞാൻ എല്ലാത്തിനെയും. നീ വേദനിച്ചതിന്റെ ഇരട്ടി വേദന അനുഭവിപ്പിക്കും ഞാൻ. ഇത് നിന്റെ ഇച്ചായന്റെ വാക്കാണ് "


അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് ആ മുഖത്തേയ്ക്ക് ഒന്ന് നോക്കി ആദം പതിയെ പറഞ്ഞു കൊണ്ട്  പുറത്തേയ്ക്ക് ഇറങ്ങി പോയി.


വന്നപ്പോ തോട്ട് തുടങ്ങിയ അതെ ഇരുപ്പ് തന്നെ ആണ് നിർമല. മാത്യു അകത്തേയ്ക്ക് കയറി ഇരിക്കാം എന്ന് പറഞ്ഞിട്ട് പോലും കൂട്ടാക്കതെ അവർ പുറത്ത് തന്നെ ഇരുന്നു. കൂടെ തൊട്ട് അരുകിൽ മേരിയും ഇരിപ്പുണ്ട്.

മാത്യു ആണേൽ ഹാളിൽ ഇരിക്കുവാണ്. അപ്പോഴാണ് മാത്യുവിന്റെ ഫോൺ റിങ് ചെയ്തത് അയാൾ വേഗം ഫോൺ എടുത്തു.


"ഹലോ എന്തായി ഡാ "


".........................."


"എന്നിട്ട് മോൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട് "


"..............................................."


"ആണോ അവളുടെ അമ്മ ഇവിടെ ഉണ്ട് "


"..........................."


"ശെരി എന്നാൽ ഞാൻ അവരെയും കൊണ്ട് അങ്ങോട്ടേക്ക് വരാം "


അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട്‌ ചെയ്തു. പിന്നെ വേഗം പുറത്ത് അവരുടെ അടുത്തേയ്ക്ക് പോയി.


"നിങ്ങൾ ഇറങ് നമുക്ക് ഒരു സ്ഥലം വരെ പോണം "


അത് കേട്ട് നിർമല വേഗം താഴെ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.


"എന്റെ മോളെ കണ്ടോ "


"ആ കണ്ടു, അവളുടെ അടുത്തേയ്ക്ക് ആണ് നമ്മൾ പോകുന്നത് "


അത്ര മാത്രം പറഞ്ഞ് വേറെ ഒന്നും പറയാൻ നിൽക്കാതെ അയാൾ അകത്തേയ്ക്ക് കയറി കാറിന്റെ കീയും എടുത്ത് പുറത്തേയ്ക്ക് വന്നു.മേരി വേഗം ഡോർ ലോക്ക് ചെയ്ത് നിർമലയെയും കൂട്ടി കാറിലേയ്ക്ക് കയറി. അപ്പോഴേയ്ക്ക് മാത്യു കാർ എടുത്തിരുന്നു.





=================================




മാത്യുവിന്റെ കാർ ഹോസ്പിറ്റലിന്റെ മുന്നിൽ വന്ന് നിന്നതും നിർമല ഒരു സംശയത്തോടെ മേരിയെ നോക്കി അവരുടെ മുഖത്തും അതെ സംശയം തെളിഞ്ഞു കാണാമായിരുന്നു.


"നിങ്ങൾ ഇറങ്ങുന്നില്ലേ "


മാത്യു കാറിൽ നിന്ന് ഇറങ്ങിയിട്ടും അകത്ത് തന്നെ ഇരിക്കുന്ന അവരെ കണ്ട് ചോദിച്ചു. അത് കേട്ട് അവർ പുറത്തേയ്ക്ക് ഇറങ്ങി.


"ഇച്ചായ നമ്മൾ എന്താ ഇവിടെ, ആമി മോള് എവിടെ "


മേരി വേഗം മാത്യുവിന്റെ അടുത്തേയ്ക്ക് പോയ്‌ കൊണ്ട് ചോദിച്ചു. എന്നാൽ അയാൾ അതിന് മറുപടി ഒന്നും പറയാതെ ഹോസ്പിറ്റലിന്റെ അകത്തേയ്ക്ക് കയറി പോയി. നിർമലയേയും വിളിച്ച് കൊണ്ട് മേരി അയാൾക്ക് പുറകേ പോയി.


മാത്യു അവരെയും കൊണ്ട് ആമി കിടക്കുന്ന ICU വിലേയ്ക്ക് ആണ് പോയത്. ICU വിന് മുന്നിൽ എത്തിയപ്പോ കണ്ടു പുറത്ത് ചെയറിൽ ഇരിക്കുന്ന ആദമിനേയും, അലോഷിയേയും.


"ഡാ എന്താ പറ്റിയെ മോൾക്ക് "


മാത്യു അലോഷിയോട് ചോദിച്ചു. എന്നാൽ അത് കേട്ടതും നിർമല കരയാൻ തുടങ്ങി.


"അയ്യോ എന്റെ മോൾക്ക് എന്താ പറ്റിയെ "


മേരി അവരെ ചേർത്ത് പിടിച്ചു. അലോഷി അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു.


"ആന്റി പേടിക്കാൻ ഒന്നും ഇല്ല, ചെറിയ ഒരു പരിക്കെ ഉള്ളൂ അവൾക്ക്,. പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു "


"എന്താ മോനെ പറ്റിയെ "


മേരി അവനെ നോക്കി ചോദിച്ചു.


"അത് മമ്മ അതൊന്നും ഇല്ല, ഇപ്പൊ അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ അത് വിട് "


വേറെ ഒന്നും പറയാൻ നിൽക്കാതെ അവൻ മാത്യുവിനെയും വിളിച്ച് അൽപ്പം മാറി നിന്ന് സംസാരിച്ചു. മേരി നിർമലയേ കൊണ്ട് വന്ന് ഒരു ചെയറിൽ ഇരുത്തി. അടുത്ത് അവരും ഇരുന്നു.


ഒരുവേള അവരുടെ കണ്ണുകൾ തൊട്ട് അപ്പുറത്ത് ഇരിക്കുന്ന ആദമിലേയ്ക്ക്  പോയി.ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്ന അവനെ കണ്ട് അവർക്ക് സങ്കടം തോന്നി.


അപ്പോഴേയ്ക്ക് അലിഷിയും, മാത്യുവും തിരികെ വന്നിരുന്നു. അലോഷി ആദമിന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ തോളിൽ കൈ വച്ചു. ആദം മുഖം ഉയർത്തി അവനെ നോക്കി പിന്നെ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. പുറകെ മാത്യുവിനെ ഒന്ന് നോക്കി കണ്ട് അലോഷിയും.





===================================




ഫോണിൽ പാട്ട് കേട്ട് ഇരിക്കുമ്പോഴാണ് സാന്ദ്രയുടെ ഫോൺ റിങ് ചെയ്തത്. പാട്ട് കേട്ട് ആസ്വദിച്ച് കണ്ണുകൾ അടച്ച് കിടക്കുവായിരുന്ന അവൾ ഒരു മുഷിച്ചിലോടെ കണ്ണുകൾ തുറന്ന് ഫോൺ എടുത്ത് നോക്കി. സ്ക്രീനിൽ പരിചയം ഇല്ലാത്ത നമ്പർ കണ്ടതും അവൾ ഒരു സംശയത്തോടെ കാൾ എടുത്തു.


(രണ്ട് പേരും സംസാരിക്കുന്നത് ആയിട്ട് ആണേ എഴുതുന്നത് )


"ഹലോ "


"സാന്ദ്ര ഞാൻ ആണ് ആരവ് "


അത് കേട്ട് അവൾ വേഗം സ്ക്രീനിലേയ്ക്ക് ഒന്നൂടെ നോക്കി പിന്നെ അവനോട് ചോദിച്ചു.


"ഇതേതാ ഈ നമ്പർ ആരവ് "


"ഇത് എന്റെ ഒരു ഫ്രണ്ടിന്റെ ഫോൺ ആണ്, ഞാൻ ഒരു പ്രധാനപ്പെട്ട വിവരം അറിയിക്കാൻ ആണ് വിളിച്ചത് "


"എന്താ ആരവ് നി അവളെ വിവാഹം കഴിച്ചോ. അത് പറയാൻ ആണോ വിളിച്ചത് "


അവൾ അത്യധികം സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ചോദിച്ചു.


"എല്ല പ്ലാനും പോയി, ആ ആദം വന്ന് എല്ലാം നശിപ്പിച്ചു."


"What "


സാന്ദ്ര അലറി കൊണ്ട് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.


"അതെ സാന്ദ്ര അയാളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ ഭാഗ്യം. ഇല്ലെങ്കിൽ ഇന്നത്തോടെ ഞങ്ങൾ തീർന്നേനെ "


ഇതൊക്കെ കേട്ട് അവൾക്ക് അടങ്ങാത്ത ദേഷ്യം ആണ് തോന്നിയത്.


"അപ്പൊ അവൾ നിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടു അല്ലെ "


" രക്ഷപ്പെടുമോ ഇല്ലയോ എന്ന് ഇനിയെ അറിയാൻ കഴിയൂ "


"മനസിലായില്ല "


അവൾ ഒരു സംശയത്തോടെ ചോദിച്ചതും ആരവ് നടന്ന കാര്യങ്ങൾ ഒക്കെ അവളെ അറിയിച്ചു. അതൊക്കെ കേട്ട് പിന്നെയും അവളുടെ മുഖത് സന്തോഷം വിടർന്നു.


"അപ്പൊ അവൾ ചാകും അല്ലെ "


"അതിനാണ് ചാൻസ് കൂടുതൽ, ഞങ്ങൾ ഇവിടെ നിന്ന് മാറി നിൽക്കുവാ, അവന്റെ കൈയിൽ എങ്ങാനും കിട്ടിയാൽ തീർന്ന്. ഇപ്പൊ തന്നെ കണക്കിന് കിട്ടിയിട്ടുണ്ട് "


ആരവ് തന്റെ കാലിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു.


"മം ശെരി അതാണ് നല്ലത്, അല്ല ഇയാളുടെ ഫോൺ എവിടെ "


എന്തോ ഓർമ വന്ന പോലെ സാന്ദ്ര ചോദിച്ചു.


"അറിയില്ല അടിയ്ക്ക് ഇടയിൽ എവിടെയോ മിസ്സ്‌ ആയി "


"മം "


അവൾ ഒന്ന് മൂളി


"ഓക്കേ സാന്ദ്ര ഇനി ഒരു കാൾ ഉണ്ടാവില്ല, എന്തെങ്കിലും അറിയിക്കാൻ ഉണ്ടെങ്കിൽ താൻ ഈ നമ്പറിലേയ്ക്ക് വിളിച്ചാൽ മതി "


അത്രയും പറഞ്ഞ് അവൻ കാൾ കട്ട്‌ ചെയ്തു. സാന്ദ്ര ഒരു ചിരിയോടെ ബെഡിൽ ഇരുന്നു. ആമി എന്ന ശല്യം ഇന്നത്തോടെ തീരും എന്ന പ്രതീക്ഷയോടെ.എന്നാൽ അവൾ അന്നേരം അറിഞ്ഞിരുന്നില്ല തന്റെ കാലൻ ചെകുത്താന്റെ രൂപത്തിൽ തനിക്ക് തൊട്ട് പിന്നിൽ എത്തി എന്ന സത്യം.

തുടരും
To Top