ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 23 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്

അവൾ ഒരു ആശ്രയത്തിനായി ആരവിനെ നോക്കി. എന്നാൽ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി നിൽക്കുന്ന അവനെ കൂടെ കണ്ടതോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


ആരവ് നടന്ന് അവളുടെ അടുത്തേയ്ക്ക് പോയി. തന്റെ അടുത്തേയ്ക്ക് വരുന്ന അവനെ കണ്ട് അവൾ ചുവരോട് ചേർന്ന് നിന്നു.


"ഇത് ആരൊക്കെ ആണെന്ന് മനസ്സിലായോ നിനക്ക് "


പുറകിൽ നിൽക്കുന്നവരെ കണ്ണ് കാണിച്ച് അവൻ ചോദിച്ചതും അവൾ ഒന്നും മിണ്ടാത്തെ മുഖം കുനിച്ച് നിന്നു.


"എന്റെ ഫ്രണ്ട്സ് ആണ്, ഇവർക്ക് ചെറിയ ഒരു ആഗ്രഹം നിന്നെ ഒന്ന് അറിയണം എന്ന് "


അവന്റെ നാവിൽ നിന്ന് വീണത് കേൾക്കെ അവൻ ഞെട്ടി പിടഞ്ഞ് അവരെ നോക്കി. തന്റെ ശരീരത്തിലൂടെ പായുന്ന അവരുടെ കണ്ണുകൾ കാൺകെ അവൾക്ക് അറപ്പും, ഭയവും തോന്നി.


"നീ പേടിക്കണ്ട ഇപ്പോഴൊന്നും ഇല്ല എന്റെ ആവശ്യം കഴിഞ്ഞതിന് ശേഷം മാത്രം "


അതും പറഞ്ഞ് ആരവ് അവരെ നോക്കി ചിരിച്ചു. അവർ തിരികെയും. ആമിക്ക് തന്റെ ശരീരം തളരും പോലെ തോന്നി. കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. എന്നാൽ അതിനിടയിൽ ആരവിന്റെ കണ്ണുകൾ പോയത് അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിൽ ആണ്. അവൻ ചൂണ്ട് വിരൽ കൊണ്ട് അത് പുറത്തേയ്ക്ക് വലിച്ച് എടുത്തു. ആമി ഞെട്ടി കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി.


"ഇനി ഇത് നിന്റെ കഴുത്തിൽ വേണ്ട, ഇവിടം കൊണ്ട് തീരണം നീയും അവനും തമ്മിൽ ഉള്ള ബന്ധം. ഇനി നിന്റെ കഴുത്തിൽ കിടക്കാൻ ഉള്ളത് എന്റെ താലി ആണ്. അതുകൊണ്ട് ഇത് ഇനി നിനക്ക് ആവശ്യം ഇല്ല "


അതും പറഞ്ഞ് അവൻ അത് ശക്തിൽ വലിക്കാൻ തുടങ്ങിയതും ആമി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.


"വേണ്ട പ്ലീസ് ഒന്നും ചെയ്യരുത് "


"കൈ എടുക്കടി "


അവൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞതും അവൾ ഇല്ല എന്ന രീതിയിൽ തല ചലിപ്പിച്ചു. ആരവ് മറു കൈ കൊണ്ട് അവളുടെ കൈ പിടിച്ച് മാറ്റാൻ നോക്കിയ സമയം താലിയിൽ നിന്ന് അവന്റെ കൈ അയഞ്ഞ ആ നിമിഷം ആമി തന്റെ സർവ്വ ശക്തിയും എടുത്ത് അവനെ പുറകിലേയ്ക്ക് തള്ളി.


അവൻ പുറകിലേയ്ക്ക് മലർന്ന് വീണു. ആമി ഇരു കൈകളും കൊണ്ട് തന്റെ കഴുത്തിൽ കിടക്കുന്ന താലിയെ മുറുകെ പിടിച്ച് കരഞ്ഞു.


"ഡി......."


ആരവ് ദേഷ്യത്തോടെ അലറി കൊണ്ട് തറയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് പാഞ്ഞു വന്ന് അവളുടെ കവിളിൽ ആഞ്ഞടിച്ചു.


"ആ.."


ആമി അടിയുടെ ശക്തിയിൽ സൈഡിലേയ്ക്ക് മറിഞ്ഞു വീണു. എന്നാൽ അവൾ വീണത് ആരുടെയോ കാൽ ചുവട്ടിൽ ആയിരുന്നു. വേദനയിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കവിളിൽ കൈ വച്ച് മുഖം ഉയർത്തി നോക്കിയ ആമി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി തരിച്ചു.





================================




നിർമല ഇത്തിരി നേരത്തിന് ഒടുവിൽ തന്നെ ആദമിന്റെ വീട്ടിൽ എത്തിയിരുന്നു. പുറത്ത് ആരെയും കാണാതെ കൊണ്ട് അവർ കോളിങ്ങ് ബെൽ അടിച്ച് പുറത്ത് നിന്നു. അൽപ്പം സമയം കഴിഞ്ഞതും മാത്യു പുറത്തേയ്ക്ക് ഇറങ്ങി വന്നു. അവിടെ നിൽക്കുന്ന നിർമലയേ കണ്ട് അയാൾ വല്ലാതെ ആയി.


"എന്റെ മോ..ള് വന്നോ "


അവർ ഒരു ഇടർച്ചയോടെ ചോദിച്ചു. അയാൾ എന്താ അവരോട് പറയേണ്ടത് എന്നറിയാതെ നിന്നു. അപ്പോഴേയ്ക്ക് കണ്ണുകൾ തുടച്ച് കൊണ്ട് മേരിയും പുറത്തേയ്ക്ക് വന്നു. അവിടെ നിൽക്കുന്ന നിർമലയേ കണ്ട് അവരും വല്ലാതെ ആയി.


"ഒന്ന് പറയുമോ എന്റെ മോള് വന്നോ "


അവർ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.


"ഇല്ല "


മാത്യു ഒരുതരം നിർവികാരമായ് പറഞ്ഞു. അത് കേട്ടതും അവർ തളർന്ന് കൊണ്ട് ആ പടിക്കെട്ടിൽ ഇരുന്നു. മേരി വേഗം അവരുടെ അടുത്തേയ്ക്ക് പോയ്‌ അവരുടെ അരുകിൽ ഇരുന്നു.


"ഈശ്വര എന്റെ കുഞ്ഞ് എവിടെ പോയ്‌ "


അവർ ആദിയോടെ കരഞ്ഞു കൊണ്ട് ചോദിച്ചു. മേരി അവരെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ ഇരുന്ന് പോയി.


"പിള്ളേര് അനേക്ഷിച്ച് പോയിട്ട് ഉണ്ട്, ഒന്നും സംഭവിക്കില്ല. പേടിക്കാതെ ഇരിക്കൂ "


മാത്യു അവർക്ക് ആശ്വാസമാകൻ എന്ന രീതിയിൽ പറഞ്ഞു. എന്നാൽ അതൊന്നും അവർക്ക് സമാധാനം തരുന്നത് ആയിരുന്നില്ല. തന്റെ മകളെ ഒന്ന് കാണതെ അവർക്ക് മറ്റൊന്നും ആശ്വാസമേകില്ലായിരുന്നു.





==================================



മാത്യുവും മേരിയും പുറത്തേയ്ക്ക് പോയതും സാന്ദ്ര വേഗം മുകളിലേയ്ക്ക് കയറി. അവൾ വേഗം ഫോൺ എടുത്ത് ആരവ് എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേയ്ക്ക് വിളിച്ചു. എന്നാൽ കാൾ പോകുന്നുണ്ടായിരുന്നില്ല. അവൾ പിന്നെയും പിന്നെയും വിളിച്ച് കൊണ്ടിരുന്നു. അപ്പോഴും നിരാശ ആയിരുന്നു ഫലം.


ആമിയുടെ കാര്യം എന്തായി എന്നറിയാതെ അവൾക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. കുറച്ച് മുന്നേ മാത്യു ആദമിനെ കുറിച്ച് പറഞ്ഞത് ഒക്കെ ആലോചിക്കും തോറും അവൾക്ക് ചെറുതായ് ഭയം തോന്നി തുടങ്ങിയിരുന്നു.ആദം ആമിയെ കണ്ട് പിടിക്കുമോ എന്ന കാര്യത്തിൽ അവൾക്ക് പേടി തോന്നി തുടങ്ങി. സാന്ദ്ര പിന്നെയും ഫോൺ എടുത്ത് ആരവിനെ വിളിച്ചു.എന്നാൽ അപ്പോഴും കാൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾ ദേഷ്യത്തോടെ ഫോൺ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞിട് ടെൻഷനോടെ അവിടെ ഇരുന്നു.





==================================



മുന്നിൽ നിൽക്കുന്ന ആദമിനെ കണ്ട് ആമി ഞെട്ടി പിടഞ്ഞെഴുന്നേറ്റു.ആദമിനെ  അവിടെ കണ്ടിട്ടും അവൾക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല.പിന്നെ ഒന്നും നോക്കാതെ അവൾ  കരഞ്ഞു കൊണ്ട് അവനെ ആഞ്ഞു പുണർന്നു. ആദം അവളെ ചേർത്ത് പിടിച്ചു.എന്നാൽ അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ആരവിൽ ആണ്.


ആരവ് അവനെ അവിടെ കണ്ട് ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഒരു പുച്ഛത്തോടെ നോക്കി നിന്നു. പക്ഷെ അവന്റെ ഫ്രണ്ട്സിന് ആദമിനെ കണ്ട് നന്നായ് ഭയം തോന്നുന്നുണ്ടായിരുന്നു.അവർ പരസ്പരം ഒന്ന് നോക്കി.


ആമി ഇപ്പോഴും അവന്റെ നെഞ്ചിൽ അള്ളി പിടിച്ച് നിന്ന് കരയുവാണ്. അവളുടെ പുറത്ത്  പതിയെ ഒന്ന് തട്ടി കൊണ്ട് ആദം അവളെ അവനിൽ നിന്ന് അകത്തി മാറ്റി. ആമി അവന്റെ ഷർട്ടിൽ ഇരു കൈകളാലും മുറുകെ പിടിച്ചു കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി.ആദം അപ്പോഴും ആരവിൽ നിന്ന് മിഴികൾ അണുവിട ചലിക്കാതെ നിൽക്കുവാണ്. അവനെ നോക്കി കൊണ്ട് തന്നെ ആമിയെ പുറകിൽ നിൽക്കുന്ന അലോഷിയുടെ അടുത്തേയ്ക്ക് നീക്കി നിർത്തി.ശേഷം അലോഷിയുടെ നേരെ കൈ നീട്ടി. അവൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് സിഗരറ്റും ലൈറ്ററും എടുത്ത് അവന്റെ കൈലേയ്ക്ക് വച്ച് കൊടുത്തു.


ആദം സിഗരറ്റ് എടുത്ത് ചുണ്ടോണ്ട് ചേർത്ത് കത്തിച്ചു. പുക അകത്തേയ്ക്ക് ആഞ്ഞു വലിച്ച് പുറത്തേയ്ക്ക് ഊതി വിട്ടു. ശേഷം ആരവിന്റെ അടുത്തേയ്ക്ക് ആയ് ഓരോ ചുവടുകൾ വയ്ച്ചു. ഇത് കണ്ട് അവന്റെ ഫ്രണ്ട്സ് വേഗം ഒരു സൈഡിലേയ്ക്ക് നീങ്ങി നിന്നു.


തന്റെ അടുത്തേയ്ക്ക് വരുന്ന ആദമിനെ ആരവ് നോക്കി നിന്നു. അവന്റെ കണ്ണിലെ ചുവപ്പ് രാശിയും, കഴുത്തിലെയും, നെറ്റിയിലെയും പിടഞ്ഞ് പൊങ്ങി നിൽക്കുന്ന ഞരമ്പുകളും. വലിഞ്ഞു മുറുകിയ മുഖവും കൺകെ അവനിൽ ഭയം എന്ന വികാരം വന്ന് മൂടാൻ തുടങ്ങി.ആദം നടന്ന് അവന്റെ അടുത്ത് എത്തിയ ശേഷം ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് കൈയിൽ പിടിച്ചു.


"നിന്നോട് ഞാൻ രണ്ട് തവണ പറഞ്ഞത നിന്റെ നിഴൽ പോലും ഇനി അവളിൽ പതിയരുത് എന്ന്. ഇനി നിനക്ക് ഒരു അവസരം ഇല്ല "


അവന്റെ വാക്കിലെ കാഠിന്യം ആരവിനെ നന്നായി വിറപ്പിച്ചു. അവൻ വേഗം സൈഡിലൂടെ ഓടാൻ നോക്കിയതും അത് നേരത്തെ മനസിലാക്കിയ ആദം നിമിഷ നേരം കൊണ്ട് കൈയിൽ ഇരുന്ന സിഗരറ്റ് ചുണ്ടിൽ വയ്ച്ച് കൊണ്ട് ഒന്ന് കറങ്ങി വന്ന് കാല് മടക്കി ആരവിന്റെ വയറിൽ ആഞ്ഞു ചവിട്ടി.അവൻ സൈഡിലേയ്ക്ക് തെറിച്ച് വീണു. ആദം അവനെ അവിടുന്ന് പൊക്കി എടുത്തി അവന്റെ ഇരു കവിളിലും മാറി മാറി പഞ്ചു ചെയ്തു. ശേഷം അവന്റെ അൽപ്പം പുറകിലേയ്ക്ക് നീങ്ങി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.


ആരവ് പുറകിലേയ്ക്ക് മലർന്ന് വീണു. അവന് എഴുനേൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആദം മുണ്ട് മടക്കി കുത്തി കൊണ്ട് ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് ഒന്നൂടെ ആഞ്ഞു വലിച്ച് കൊണ്ട് കണ്ണുകൾ ചുറ്റും പായിച്ചു. കണ്ണിൽ എന്തോ തടഞ്ഞതും അവൻ അങ്ങോട്ടേക്ക് പോയി. ആവന്റെ കണ്ണുകളുടെ ദിശയിൽ പോയ ആരവിന്റെ കണ്ണുകളിലും അത് കണ്ടു. അവൻ പേടി കൊണ്ട് പുറകിലേയ്ക്ക് നീങ്ങി.


ആദം ഒരു സൈഡിലായ് കിടന്ന ഇരുമ്പ് കമ്പി കൈയിൽ എടുത്ത് കൊണ്ട് ആരവിന്റെ അടുത്തേയ്ക്ക് പാഞ്ഞു വന്നു. ആരവ് വേഗം ചാടി എഴുന്നേറ്റ് ആദമിന്റെ നെഞ്ചിൽ ചവിട്ടി. ഒന്ന് പുറകിലേയ്ക്ക് വേച്ചു പോയി എങ്കിലും മുന്നോട്ട് കുതിക്കാൻ നിന്ന അവനെ ജിബിനും സഗാറും ദിനേഷും കൂടെ പുറകിൽ നിന്ന് പിടിച്ച് വച്ചു. ആരവ് ഒരു പുച്ഛ ചിരിയോടെ വായിൽ നിന്ന് ഊറി വരുന്ന രക്തം പുറത്തേയ്ക്ക് തുപ്പി കൊണ്ട്  തന്റെ അരയിൽ തിരുകിയിരുന്ന കത്തി പുറത്തേയ്ക്ക് എടുത്ത് അവനെ നോക്കി ക്രൂരമായ് ഒന്ന് ചിരിച്ചു.


ഇത്രയും നേരം അവിടെ നടന്ന് ഒക്കെ  പേടിയോടെ അലോഷിയുടെ നെഞ്ചിൽ ചേർന്ന് നിന്ന് കാണുവായിരുന്ന ആമി ഈ കാഴ്ച്ച കണ്ട് ഒന്ന് വിറച്ചു പോയ്‌. അവൾ കരഞ്ഞു കൊണ്ട് ആദമിന്റെ അടുത്തേയ്ക്ക് പോകാൻ നിന്നതും അലോഷി അവളെ പിടിച്ച് വച്ച് കൊണ്ട് വേണ്ട എന്ന രീതിയിൽ തല ചലിപ്പിച്ചു. ശേഷം അവൻ ചുറ്റും നോക്കാൻ തുടങ്ങി. അൽപ്പം അടുത്തായ് ഒരു മരകഷ്ണം കിടക്കുന്നത് കണ്ട് അവൻ കാല് കൊണ്ട് അത് അരുകിലേയ്ക്ക് നീക്കി ആരുടെ ശ്രെദ്ധ വരാതെ കുനിഞ്ഞ് അത് എടുത്ത് കൊണ്ട് പിന്നെ ഒരു മിനിറ്റ് പോലും കളയാതെ പുറം തിരിഞ്ഞ് നിൽക്കുന്ന ജിബിന്റെ മുത്ക് നോക്കി ആഞ്ഞു വീശി.


"ആഹ്..."


അവൻ വേദനയിൽ പുളഞ്ഞു കൊണ്ട് ആദമിന്റെ മേൽ ഉള്ള പിടിവിട്ട് പുറകിലേയ്ക്ക് തിരിഞ്ഞതും. ബാക്കി ഉള്ളവരുടെ ശ്രെദ്ധ അവനിലേയ്ക്ക് ആയി. ആ ഒരു നിമിഷം മതി ആയിരുന്നു ആദമിന് അവരുടെ കൈയിൽ നിന്ന് നിഷ്പ്രയാസം മാറാൻ. ആദം സാഗറിനെയും ദിനേഷിനെയും പുറകിലേയ്ക്ക് തള്ളി കൊണ്ട് കൈയിൽ ഇരുന്ന ഇരുമ്പ് കമ്പി കൊണ്ട് ആരവിന്റെ മുട്ടിൽ ആഞ്ഞു പ്രഹരിച്ചു. അവൻ സൈഡിലേയ്ക്ക് മാറാൻ നോക്കി എങ്കിലും അത് കൃത്യം അവന്റെ കാലിൽ തന്നെ കൊണ്ടു.


"അആഹ് "

അവൻ വേദനയിൽ അലറി 


ജിബിൻ ദേഷ്യത്തോടെ അലോഷിയുടെ നേരെ പാഞ്ഞു. അലോഷി ആമിയെ സൈഡിലേയ്ക്ക് നീക്കി നിർത്തി കൊണ്ട് അവനെ നേരിട്ടു. കൂടെ ദിനേഷിനെയും. സാഗർ ആദമിനെ പിടിച്ച് മാറ്റാൻ നോക്കി എങ്കിലും ആദം ആ കമ്പി കൊണ്ട് അവനെയും പ്രഹരിച്ചു.


ആരവ് വേദനയിൽ പുളഞ്ഞു കൊണ്ട് പിന്നെയും ആദമിനെ ഇടിക്കാൻ നോക്കി എങ്കിലും അവൻ ആ കമ്പി ദൂരെക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തി.സാഗർ പുറകിലൂടെ വന്ന് ആദമിനെ സൈഡിലേയ്ക്ക് പിടിച്ച് തള്ളി. ആദം കലിയോടെ അവന് നേരെ തിരിഞ്ഞ് കൊണ്ട് കൈ മുഷ്ടി ചുരുട്ടി അവന്റെ മുഖത്ത് പ്രഹരിച്ചു.


എന്നാൽ ആദമിന്റെ ശ്രെദ്ധ മാറിയ നിമിഷം ആരവ് താഴെ കിടന്ന കത്തി കൈയിൽ എടുത്ത് കൊണ്ട് അവന്റെ അടുത്തേയ്ക്ക് പാഞ്ഞു.

ഇത് കണ്ട ആമി ഞെട്ടി വിറച്ചു പിന്നെ ഒരു നിമിഷം പോലും കളയാതെ അവന്റെ അടുത്തേയ്ക്ക് ഓടി.


"ഇച്ചായ......."


ആരവ് പുറകിലൂടെ ആദമിനെ കുത്താൻ തുടങ്ങിയതും ആമി ആദമിനെ പിടിച്ച് സൈഡിലേയ്ക്ക് തള്ളി.



"ആാാാാാ......."


ആ കത്തി ആമിയുടെ വയറിലൂടെ തുളഞ്ഞു കയറി. അവൾ നിലവിളിയോടെ പിടഞ്ഞ് കൊണ്ട് താഴേയ്ക്ക് വീണു. ആരവ് ഞെട്ടി കൊണ്ട് പുറകിലേയ്ക്ക് നീങ്ങി.


ആമിയുടെ നിലവിളി കേട്ട് ആദം ഞെട്ടി പിടഞ്ഞ് കൊണ്ട് അവിടെക്ക് നോക്കി. അവിടുത്തെ കാഴ്ച്ച കണ്ട് അവൻ ഞെട്ടി തറഞ്ഞു നിന്നു.


"ആമി......"


അവൻ അലറി കൊണ്ട് അവളുടെ അരുകിലേയ്ക്ക് പാഞ്ഞു.


തുടരും...

To Top