ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 21 വായിക്കൂ...

Valappottukal

 



രചന: ആതൂസ് മഹാദേവ്


ചെകുത്താന്റെ പ്രണയം 21


അവളുടെ മനസിലേയ്ക്ക് ഇത്തിരി മുൻപ് നടന്ന കാര്യങ്ങൾ ഓരോന്ന് ആയി തെളിഞ്ഞു വരാൻ തുടങ്ങി.ഒരുതരം ഉൾ ഭയത്തോടെ അവൾ ഓരോന്ന് ആയി ഓർത്തെടുക്കാൻ തുടങ്ങി.


വീട്ടിൽ നിന്ന് ഇറങ്ങി അവൾ വേഗം റോഡിലൂടെ നടന്നു. എത്രയും പെട്ടന്ന് ആദമിന്റെ അടുത്ത് എത്തണം അതായിരുന്നു ഉള്ളിൽ. അവനോട് താൻ ദേഷ്യത്തിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും മനസ്സിൽ വരുംതോറും ആ കാലിൽ വീണു മാപ്പ് ചോദിക്കാൻ തോന്നി അവൾക്ക്.സ്റ്റോപ്പിൽ എത്തി ഓട്ടോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോ ആണ് അവൾ നിൽക്കുന്നതിന്റെ തൊട്ടടുത്ത് ഒരു കാർ കൊണ്ട് നിർത്തിയത്. അവൾ ചുറ്റും നോക്കി ആരും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. അപ്പോഴേയ്ക്ക് കാറിൽ നിന്ന് രണ്ട് പേര് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.


"പൗർണമി അല്ലെ "


അതിൽ ഒരാൾ അടുത്തേയ്ക്ക് വന്ന് ചോദിച്ചു. അവൾ നേരിയ പേടിയോടെ അതെ എന്ന് തലയാട്ടി.എന്നാൽ ആ നിമിഷം തന്നെ മറ്റേ ആൾ തന്റെ മുഖത്തേയ്ക്ക് സ്പ്രേ ചെയ്തിരുന്നു. ബോധം മറന്ന് നിലത്തേയ്ക്ക് വീഴാൻ പോയ തന്നെ ഇരുവരും ചേർന്ന് പിടിച്ച് കാറിലേയ്ക്ക് കയറ്റുന്നത് ചെറിയ ഒരു ബോധത്തിൽ അവൾ അറിയുന്നുണ്ടായിരുന്നു.




==================================



എല്ലാം ഓർമയിൽ വന്നതും അവൾക്ക് നന്നായി ഭയം തോന്നുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി, ശരീരം വല്ലാതെ വിറച്ചു. എന്നാൽ ആദമിന്റെ മുഖം ഒരുവേള മനസിലേയ്ക്ക് വന്നതും ആമിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. മുട്ടിൽ മുഖം പൂഴ്ത്തി അവൾ പൊട്ടി കരഞ്ഞു.


എന്നാൽ ആ സമയം തന്നെ ഒരു ഞെരക്കത്തോടെ പൂട്ടി കിടന്ന വാതിൽ മലർക്കേ തുറന്നു. അവൾ ഒരു ഞെട്ടലോടെ അങ്ങോട്ട് നോക്കി. പുറത്തെ വെളിച്ചം കാരണം ആരാ നിൽക്കുന്നത് എന്ന് അവൾക്ക് കാണാൻ കഴിഞ്ഞില്ല. എന്നാലും ഒരു പുരുഷൻ ആണെന്ന് അവൾക്ക് മനസിലായി.


അയാൾ അവളുടെ അടുത്തേയ്ക്ക് വരുന്നത് കണ്ട് അവൾ പേടിയോടെ വേഗം എഴുന്നേറ്റ് നിന്നു. എന്നാൽ തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി വിറച്ചു കൊണ്ട് പുറകിലേയ്ക്ക് നീങ്ങി.


"എന്താ ആമി പേടിച്ച് പോയോ "


അവളുടെ മുന്നിലേയ്ക്ക് വീണു കിടക്കുന്ന മുടിഴിഴകൾ പുറകിലേയ്ക്ക് ഒതുക്കി കൊണ്ട് അവൻ ചോദിച്ചതും അവൾ പേടിയോടെ പുറകിലേയ്ക്ക് നീങ്ങി കൊണ്ട് പറഞ്ഞു.


"ആരവേട്ടൻ "


അത് കേട്ട് അവൻ ഉറക്കെ ചിരിച്ചു. ഇത്രയും നാൾ കണ്ടതിൽ നിന്ന് അവന്റെ മറ്റൊരു മുഖം ആയിരുന്നു ആമിക്ക് മുന്നിൽ അപ്പോൾ.


"അപ്പൊ ആരവേട്ടനെ മോള് മറന്നിട്ടില്ല അല്ലെ നല്ലത്. ഞാൻ കരുതി എന്നെ പാടെ മറന്ന് നീ ഇപ്പൊ അവന്റെ കൂടെ സുഖമായി ജീവിക്കുവാണെന്ന് "


അവളുടെ അരുകിലേയ്ക്ക് നീങ്ങി നിന്ന് കൊണ്ട് അവൻ പറഞ്ഞു. ആമി പേടിയോടെ ചുറ്റും നോക്കി.


"നീ പേടിക്കുക ഒന്നും വേണ്ട ആമി, നിന്നെ ഉപദ്രവിക്കാൻ ഒന്നും അല്ല ഇങ്ങോട്ട് കൊണ്ട് വന്നത് പകരം "


അവൻ അത്രയും പറഞ്ഞ് അവളെ നോക്കി വല്ലാത്തൊരു ഭാവത്തിൽ ഒന്ന് ചിരിച്ചു. അവൾ അവൻ പറയാൻ പോകുന്നത് എന്താന്ന് അറിയാൻ കാതോർത്ത് നിന്നു.


"പകരം ഈ പൗർണമിയേ ആരവ് എന്ന ഞാൻ താലി കെട്ടി സ്വന്തമാക്കാൻ പോകുവാ "


ഒരു ഇടുതീ പോലെ ആണ് അവന്റെ വാക്കുകൾ അവളുടെ നെഞ്ചിൽ വന്ന് പതിഞ്ഞത്. അവൾ വിശ്വാസിക്കാൻ കഴിയാതെ തല രണ്ട് സൈഡിലേയ്ക്കും വേണ്ട എന്ന രീതിയിൽ ചലിപ്പിച്ചു കൊണ്ട് ആദം കെട്ടിയ താലിയിൽ മുറുകെ പിടിച്ച് കരഞ്ഞു.


എന്നാൽ ഈ കാഴ്ച്ച അവനിൽ ദേഷ്യം ആണ് നിറച്ചത്. അവൻ ദേഷ്യത്തോടെ അവളുടെ അരുകിലേയ്ക്ക് ചെന്ന് മുടിയിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു.


"എന്താടി അവനോട് നിനക്ക് സ്നേഹം ആണോ , ആണെങ്കിൽ അതങ്ങ് മറന്നേക്ക് ആമി. നിന്റെ ജീവിതത്തിൽ ആദം എന്നാ അധ്യായം ഇന്നത്തോടെ തീരാൻ പോവുകയാണ്. ഇനി ആ സ്ഥാനത്ത് ഞാൻ മതി "


അവളുടെ മുടിയിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ ദേഷ്യത്തിൽ മുരണ്ടു. ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"ഇ...ല്ല ഞാൻ സമ്മ...തിക്കില്ല ഇതിന് "


അവൾ കരഞ്ഞു കൊണ്ട് ഇടർച്ചയോടെ പറഞ്ഞു. ആരവ് അവളുടെ കവിളിൽ ആഞ്ഞടിച്ചു. അടിയുടെ ശക്തിയിൽ അവൾ സൈഡിലേയ്ക്ക് ചരിഞ്ഞു വീണു. അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ച്. പിന്നെയും കവിളിൽ മാറി മാറി അടിച്ച്.


ആമിയുടെ മുഖം നീറി പുകഞ്ഞു ചുണ്ട് പൊട്ടി ചോര കിനിഞ്ഞു. ഇരു കവിളിലും അവന്റെ വിരൽ പാടുകൾ ചുവന്ന് തെളിഞ്ഞു കിടന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശരീരം നന്നേ തളരുന്നുണ്ടായിരുന്നു എങ്കിലും അതിനിരട്ടി അവളുടെ മനസ്സ് തളർന്നിരുന്നു.





==================================




"ഇച്ചായ പിള്ളേര് പോയിട്ട് നേരം കുറച്ച് ആയല്ലോ. കണ്ടില്ലല്ലോ എന്നിട്ട് ഇതുവരെ "


ആദവും അലോഷിയും പോയതിൽ പിന്നെ അവരെയും കാത്തിരിക്കുവാണ് മേരിയും മാത്യുവും. മേരി ആണെങ്കിൽ ആകെ സമാധാനം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പ്രാർത്ഥിക്കുന്നുണ്ട്.


"ഇച്ചായൻ അവരെ ഒന്ന് വിളിച്ച് നോക്ക് "


അവർ അയാളെ കൊണ്ട് നിർബന്ധിച്ചു വിളിപ്പിച്ചു. അയാൾ ഫോൺ എടുത്ത് രണ്ട് പേരെയും മാറി മാറി വിളിച്ച് കൊണ്ടിരുന്നു. റിങ് പോകുന്നത് അല്ലാതെ കാൾ എടുക്കുന്നുണ്ടായിരുന്നില്ല.


"എടുക്കില്ല അവര് "


"കർത്താവേ ഇനി എന്നാ ചെയ്യും ഇച്ചായ "


അവർ കരഞ്ഞു കൊണ്ട് അവിടെ ഇരുന്നു.


"നീ ഇങ്ങനെ കരയാതെ എന്തായാലും അവന്മാര് പോയിട്ടുണ്ടല്ലോ. ഇത്തിരി നേരം കഴിഞ്ഞ് ഒന്നൂടെ ഞാൻ വിളിക്കാം ഞാൻ "


അയാൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.





===================================




ആമി പോയതിൽ പിന്നെ സങ്കടത്തോടെ ഇരിക്കുവാണ് നിർമല. അവൾ പോയപ്പോൾ ഉള്ള അവളുടെ അവസ്ഥ ഓർക്കും തോറും ആ മാതാവിന്റെ ഹൃദയം തേങ്ങി. പുറത്ത് കോളിങ്ങ് ബെൽ മുഴങ്ങിയതും നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവർ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.


വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങിയ നിർമല അവിടെ നിൽക്കുന്ന ആദമിനെയും അലോഷിയെയും കണ്ട് ഒന്ന് ഞെട്ടി.അവർ വേഗം അവരുടെ അടുത്തേയ്ക്ക് നടന്നു.


"മക്കൾ എന്താ ഇവിടെ "


അവർ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.


"ആന്റി ആമി "


അലോഷി ഒരു സംശയത്തോടെ അകത്തേയ്ക്ക് മിഴികൾ പായിച്ചു കൊണ്ട് ചോദിച്ചു. ആദം അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുവാണ്.


"മോള് അങ്ങ് എത്തിയില്ലേ ഇതുവരെ "


അവർ ചോദിക്കുന്നത് കേട്ട് അലോഷി ഞെട്ടി കൊണ്ട് ആദമിനെ നോക്കി. അവൻ ദേഷ്യത്തോടെ വേറെ എങ്ങോ നോക്കി നിൽക്കുവാണ്.


"ഒരുപാട് നേരം ആയോ ഇവിടുന്ന് പോയിട്ട് "


"അതെ അവിടെ എത്താൻ ഉള്ള നേരം കഴിഞ്ഞു. ഈശ്വര എന്റെ മോള് "


അവർ കരഞ്ഞു കൊണ്ട് പറഞ്ഞു. അലോഷിക്ക് അവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. ആദം വേഗം പോയ്‌ കാറിൽ കയറി.


"ഞാൻ വിളിക്കാം ആന്റിയേ ചിലപ്പോ ആമി ഇപ്പൊ വീട്ടിൽ എത്തിയിട്ടുണ്ടാകും "


അത്രയും മാത്രം പറഞ്ഞ് വേറൊന്നും പറയനോ കേൾക്കനോ നിൽക്കാതെ അവർ വേഗം കാറിൽ പോയ്‌ കയറി. ആ കാർ അകന്ന് പോയതും നിർമല കരഞ്ഞു കൊണ്ട് തളർന്ന് കൊണ്ട് നിലത്തേയ്ക്ക് ഇരുന്നു.





==================================




സാന്ദ്ര സന്തോഷത്തോടെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്. കുറച്ച് മുന്നേ വന്ന ഫോൺ കാൾ അവളെ അത്രമേൽ സന്തോഷത്തിൽ ആഴ്ത്തിയിരുന്നു.ആദമിന്റെ നാവിൽ നിന്ന് അവന്റെ പ്രണയകഥ കേട്ട നേരം മുതൽ മനസ്സിൽ വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.


എന്നാൽ അവർ കൂടെ ഉള്ളത് കൊണ്ട് പുറത്ത് പ്രകടിപ്പിക്കാൻ ഉള്ള സാഹചര്യത്തിൽ ആയിരുന്നില്ല അവൾ. എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു അവൾക്ക്. പക്ഷെ ഇവിടെ എത്തിയപ്പോ കേട്ടത് ആമി ഇവിടെ ഇല്ല എന്ന്. അപ്പോഴൊന്നും താൻ കരുതിയിരുന്നില്ല തനിക്ക് ഉള്ള സന്തോഷത്തിന് അത് കാരണമാകും എന്ന്.


റൂമിലേയ്ക്ക് എത്തി ഇനി എന്തെന്ന് ആലോചനയോടെ ഇരിക്കുമ്പോൾ ആണ് ആ കാൾ തന്നെ തേടി വന്നത്.



"ഹലോ എന്താ ആരവ് "


"സാന്ദ്ര ഞാൻ ഒരു ഹാപ്പി ന്യൂസ്‌ പറയാൻ വിളിച്ചതാ "


"എന്ത് ഹാപ്പി ന്യൂസ്‌ "


അവൾ സംശയത്തോടെ ചോദിച്ചു.


"നിന്റെ ശത്രു ഇപ്പൊ എന്റെ കൂടെ ഉണ്ട് "


അത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു. എന്തോ മനസിലായ പോലെ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.


"അപ്പൊ പൗർണമിയേ നീ പൊക്കി അല്ലെ "


അതിന് മറുപടി പറയാതെ മറുപുറത്ത് നിന്ന് ആരവ് പൊട്ടി ചിരിച്ചു. അതിൽ സാന്ദ്രയും പങ്ക് ചേർന്നു.


"ഇനി എന്താ ആരവ് നിന്റെ പ്ലാൻ "


"ഒന്നും ഞാൻ തീരുമാനിച്ചിട്ടില്ല, പക്ഷെ അവൾ ഇനി ഒരിക്കലും അവന്റെ ജീവിതത്തിലേക്ക് വരില്ല അത് ഞാൻ നിനക്ക് ഉറപ്പ് തരുന്നു "


ആരവിന്റെ ഉറപ്പോടെ ഉള്ള വാക്കുകളിൽ സാന്ദ്രയുടെ മുഖത്ത് എല്ലാം നേടി എടുത്തവളെ പോലെ ആത്മവിശ്വാസത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു.


"മതി എനിക്ക് ആ ഉറപ്പ് മതി, ആദം ഇനി അവൻ എന്റേത് ആയിരിക്കണം. പൗർണമി എന്ന കരി നിഴൽ ഇനി എനിക്കും അവനും ഇടയിലേയ്ക്ക് വരാൻ പാടില്ല ആരവ് "


"വരില്ല സാന്ദ്ര പൗർണമി എന്റേത് ആണ്, ഈ ആരവിന്റേത്. വിട്ട് കൊടുക്കില്ല ഞാൻ ഇനി ആർക്കും "


അവന്റെ ദൃഢതയോടെ ഉള്ള വാക്കുകൾ മാത്രം മതിയായിരുന്നു സാന്ദ്രയ്ക്ക്.


"Ok ആരവ് Anyway thanks a lot, തന്റെ ഈ ഹെല്പ് ഒരിക്കലും ഞാൻ മറക്കില്ല നമുക്ക് സൗകര്യം  പോലെ ഇനിയും കാണാം "


"പിന്നെ എന്താ ആയിക്കോട്ടെ "


സാന്ദ്ര ചിരിയോടെ പറഞ്ഞതും തിരികെ അവനും അതെ ചിരിയോടെ തന്നെ സമ്മതിച്ചു.


"Ok ആരവ് bye "


അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു.സാന്ദ്ര എഴുന്നേറ്റ് റൂമിൽ പിടിപ്പിച്ചിരിക്കുന്ന വലിയ മിറർ വാളിന്റെ അടുത്തേയ്ക്ക് പോയ്‌ തന്റെ പ്രതിബിംബത്തിലേയ്ക്ക് നോക്കി.ഏതൊക്കെയോ നേടി എടുത്ത വിജയ ചിരി ആയിരുന്നു ആ നേരം അവളുടെ മുഖത്ത്.


"സോറി പൗർണമി എനിക്ക് എന്റെ ആദമിനെ വേണം അതിന് എന്ത് ചെയ്യാനും ഞാൻ മടിക്കില്ല. നീ എന്നോട് ക്ഷെമിക്ക്.ഈ ജന്മം അവൻ എന്തേത് ആണ് എന്റേത് മാത്രം "


"നീ എന്ന തടസം ഇതോടെ തീർന്നു. കുറച്ച് സമയം എടുത്തിട്ട് ആണെങ്കിലും അവന്റെ മനസിലേയ്ക്ക് ഇടിച്ച് കയറും ഞാൻ. പിന്നെ ഞാനും എന്റെ ആദവും മാത്രം ആയുള്ള ഒരു ജീവിതം "


അതും പറഞ്ഞ് അവൾ ഒരു വിജയ ചിരിയോടെ റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി താഴേയ്ക്ക് പോയി. തുടരും

To Top