രചന: ആതൂസ് മഹാദേവ്
ആദം ആളൊഴിഞ്ഞ ഒരു കുഞ്ഞ് റോഡിലേയ്ക്ക് കാർ ഒതുക്കി നിർത്തി. ശേഷം അവരെ ഒന്ന് നോക്കി കൊണ്ട് അവൻ ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി.പുറകെ പരസ്പരം ഒന്ന് നോക്കി കൊണ്ട് അവരും. ആദം കാറിന്റെ ബോണറ്റിൽ ചാരി ദൂരെക്ക് നോക്കി നിന്നു. അവന്റെ അടുത്ത് ആയി അവരും.
ആദമിന്റെ മനസ്സ് കുറച്ച് വർഷങ്ങൾക്ക് പുറകിലേയ്ക്ക് സഞ്ചരിച്ചു. ആദ്യമായ് അവൻ തന്റെ പ്രാണനെ കണ്ട് മുട്ടിയെ ആ ദിവസത്തിലേയ്ക്ക്.
(ഫ്ലാഷ് ബാക്ക് ആണെ ഇനി അങ്ങോട്ട് )
അത്യാവശ്യമായ് കോളേജിലേക്ക് പോയ് അവിടെ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് ഉള്ള ഡ്രൈവിംഗിൽ ആണ് ആദം. മെയിൻ ജംഗ്ഷൻ കഴിഞ്ഞ് ഒരു ഇടവഴി കയറിയതും അവന്റെ കാറിനെ ബ്ലോക്ക് ചെയ്ത് മറ്റൊരു കാർ കൊണ്ട് വന്ന് നിർത്തി.പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ ആദം ഒന്ന് മുന്നോട്ട് ആഞ്ഞു കൊണ്ട് വേഗം ബ്രേക്ക് ഇട്ടു.
"ഏത് ******മോനാടാ അത്, വണ്ടി എടുത്ത് മറ്റേടാ "
ആദം ഗ്ലാസ് താഴ്ത്തി കൊണ്ട് അലറി. എന്നാൽ മറു സൈഡിൽ നിന്ന് ഒരു മാറ്റവും കാണതെ ആയതും അവൻ പല്ല് കടിച്ച് കൊണ്ട് ഡോർ തുറന്ന് കോപത്തോടെ പുറത്തേയ്ക്ക് ഇറങ്ങി.
അവൻ ഇറങ്ങിയതും മറു സൈഡിലെ കാറിൽ നിന്ന് മൂന്ന് നാല് പേര് ഇറങ്ങി. കണ്ടാൽ തന്നെ അറിയാം ഗുണ്ടകൾ ആണെന്ന്. അത് കണ്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ക്രൂരമായ ഒരു പുഞ്ചിരി. ആദം അതെ ചിരിയോടെ തന്നെ ഉടുത്തിരുന്ന മുണ്ട് ഒന്നുടെ മുറുക്കി ഉടുത്ത് മടക്കി കുത്തി.
"ഓഹോ അപ്പൊ പണി ഉണ്ടാക്കാൻ ഇറങ്ങിയതാ "
അവൻ ഒന്ന് മൂരി നിവർന്ന് കഴുത്ത് സ്‌ട്രെച്ച് കൊണ്ട് മീശ ഒന്ന് പിരിച്ചു വയ്ച്ചു.അതിൽ ഒരുവൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചു കൈ മുറുക്കി കൊണ്ട് അവന്റെ അടുത്തേയ്ക്ക് പാഞ്ഞാടുത്തു. എന്നാൽ അവന്റെ അടുത്ത് എത്തിയ നിമിഷം തന്നെ ആദമിന്റെ ആഞ്ഞുള്ള ചവിട്ടിൽ അവൻ പുറകിലേയ്ക്ക് തെറിച്ച് വീണു.
"തീർക്കട അവനെ "
നേതാവ് എന്ന് തോന്നിക്കുന്നവൻ ബാക്കി രണ്ട് പേരെയും നോക്കി അലറിയതും നിമിഷ നേരം കൊണ്ട് ഇരുവരും അവന്റെ അടുത്തേയ്ക്ക് കുതിച്ചു.
തന്റെ മുന്നിലേയ്ക്ക് പാഞ്ഞടുക്കുന്നവരെ അവൻ ഒരു ക്രൂരമായ ചിരിയോടെ നോക്കി നിന്നു. പിന്നെ നിമിഷ നേരം അവന്മാരെ അടിച്ച് നിലം പരിശാക്കി.
"ഡാ "
നേതാവ് എന്ന് തോന്നിക്കുന്നവൻ അരയിൽ തിരുകിയിരുന്ന കത്തിയുമായ് അലറി കൊണ്ട് ആദമിന്റെ അരുകിലേയ്ക്ക് ഓടി വന്ന് കുത്താൻ ആഞ്ഞതും. അവൻ സൈഡിലേയ്ക്ക് നീങ്ങി കൊണ്ട് അവന്റെ കൈയെ ബ്ലോക്ക് ചെയ്തു കൊണ്ട് മുന്നിലേയ്ക്ക് വലിച്ച് വലത് കാൽ ഉയർത്തി അവന്റെ കാലിൽ ആഞ്ഞു ചവിട്ടി. അയാൾ താഴേയ്ക്ക് കമഴ്ന്ന് വീണു. ആദം അയാളെ അവടുന്ന് പൊക്കി എടുത്ത് കൈ മുഷ്ടി ചുരുട്ടി വയറിലും മുഖത്തും പ്രഹരിച്ച് കൊണ്ടിരുന്നു.
അയാളുടെ വായിൽ നിന്ന് കൊഴുത്ത ചോര പുറത്തേയ്ക്ക് വന്നു. അവൻ അയാളെ പുറകിലേയ്ക്ക് തള്ളി. അയാൾ അവശതയോടെ താഴേയ്ക്ക് വീണു.താഴെ കിടക്കുന്ന അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് ആദം ദേഷ്യത്തിൽ മുരണ്ടു.
"നിന്നെ ഇങ്ങോട്ടേക്ക് അയച്ചവനോട് പോയ് പറഞ്ഞേക്ക്. ഇതുപോലുള്ള കുറച്ച് ഞാഞ്ഞൂലുകളെയും കെട്ടി എടുത്തോണ്ട് വന്നാൽ ഒന്നും ഈ അദമിന്റെ ഒരു രോമത്തിൽ പോലും തൊടാൻ കഴിയില്ല എന്ന്. ഇത് ഐറ്റം വേറെയാ "
അയാളുടെ നെഞ്ചിൽ ഒന്നൂടെ ആഞ്ഞു ചവിട്ടി കൊണ്ട് അവൻ കാറിലേയ്ക്ക് പോയ് കയറി.പോകുന്ന ദൂരമത്രയും അവന്റെ ഉള്ളിൽ ആരോടോ ഉള്ള കലി ഉള്ളിൽ നിറഞ്ഞ് നിന്നു. അവന്റെ ഫലമെന്നോണം കാറിന്റെ സ്പീഡ് കൂടി.
ഇടയ്ക്ക് വയ്ച്ച് അൽപ്പം അകലെ നിന്ന് എന്തോ ഒന്ന് പാസ്സ് ചെയ്യും പോലെ തോന്നിയതും ആദം വേഗത്തിൽ ബ്രേക്ക് ചവിട്ടി. ആരോ റോഡ് പാസ്സ് ചെയ്തത് ആയിരുന്നു. അയാളെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ കാർ വന്ന് നിന്നു. ഇതുകൂടെ ആയതും അവന്റെ ദേഷ്യം ഒന്നൂടെ കൂടി. കാഴ്‌ച്ചയിൽ ഒരു പെൺ കുട്ടി ആണെന്ന് അവന് മനസിലായി.
"ചാകാൻ ഇറങ്ങിയത് ആണോടി കോപ്പേ നീ, വണ്ടിയുടെ മുന്നിൽ നിന്ന് മാറടി പുല്ലേ "
പ്രതീക്ഷിക്കാതെ സംഭവിച്ചത് ആയതിനാൽ ആ കുട്ടി പേടിച്ച് കൈ രണ്ടും കൊണ്ട് മുഖം പൊത്തി വിറച്ച് കൊണ്ട് നിൽക്കുവാണ്. എന്നാൽ ആദമിന്റെ വാക്കുകൾ കേട്ടതും അവൾ ഞെട്ടി കൊണ്ട് മുഖം ഉയർത്തി കാറിന്റെ ഭാഗത്തേയ്ക്ക് നോക്കി.
എന്നാൽ അവളുടെ മുഖം കണ്ട ആദമിന്റെ കണ്ണുകൾ വിടർന്നു. കാഴ്‌ച്ചയിൽ ഒരു കൊച്ച് പെൺ കുട്ടി. പാട്ടുപാവാട ആണ് വേഷം മുടി രണ്ട് സൈഡിൽ മേടഞ്ഞു മുന്നിലേയ്ക്ക് ഇട്ടിരിക്കുന്നു. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ടും അതിന് മുകളിൽ ചന്ദന കുറിയും. ഐശ്വര്യം തുളുമ്പുന്ന മുഖം, കാണാൻ അവൾ അതീവ സുന്ദരി ആയിരുന്നു.
കാറിൽ ഇരിക്കുന്ന ആളെ അവൾക്ക് നേരെ കാണാൻ കഴിഞ്ഞില്ലായിരുന്നു. അവൾ വേഗം തന്നെ കാറിന്റെ മുന്നിൽ നിന്ന് മാറി സൈഡിലൂടെ ഉള്ള കുഞ്ഞ് വഴിയിലേക്ക് കയറി ഓടി.
സത്യത്തിൽ അപ്പോഴാണ് അവൻ സ്വബോധത്തിലേയ്ക്ക് വന്നത്. അവൾ പോയ വഴിയേ ഒന്നൂടെ നോക്കി കൊണ്ട് അവൻ വണ്ടി എടുത്ത് പോയി. എന്നാൽ ആ യാത്ര അവസാനിക്കുന്നത് വരെ അവന്റെ ഉള്ളിൽ പേടിച്ചരണ്ട ആ മുഖം മാത്രം ആയിരുന്നു മനസ്സിൽ. അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
===================================
പിന്നീട് അങ്ങോട്ട് ഊണിലും ഉറക്കത്തിലും ആ കുഞ്ഞ് മുഖം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ. ആദ്യമൊക്കെ ആ കുട്ടിയോട് തോന്നുന്ന വികാരം എന്താന്ന് അറിയാതെ അവൻ ഉഴറി. എന്നാൽ ഓരോ ദിവസം കഴിയും തോറും ആ മുഖത്തോട് തോന്നുന്ന സ്നേഹവും ഇഷ്ടവും, വികാരവും അവൻ തിരിച്ചറിഞ്ഞു.ഒന്നും ചെയ്യാൻ കഴിയാതെ ഒന്നിനോടും ഒരു താല്പര്യം തോന്നാതെ അവൻ കൂടുതൽ നേരവും റൂമിൽ തന്നെ ആയിരുന്നു.
പോകെ പോകെ ആ കുട്ടി അവന്റെ ഉള്ളിൽ വെരുറഞ്ഞു പോകുന്നത് അവൻ ഒരു അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. ആദ്യമായ് കണ്ട ഒരാളോട് ഇത്രയും പറിച്ച് മാറ്റാൻ കഴിയാത്ത രീതിയിൽ സ്നേഹം വളരും എന്ന് അവൻ തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അത്.എന്നാൽ അതൊരു കുട്ടി ആണെന്ന് ഓർമയിൽ വരുമ്പോ എന്തോ ഒരു അസ്വസ്ഥത അവനിൽ നിറഞ്ഞു വന്നു.ഇടയ്ക്ക് ഒക്കെ ആ മുഖം മിഴിവോടെ മനസ്സിൽ തെളിഞ്ഞു വരുമ്പോ ""അവൾ തനിക്ക് ഉള്ളത് അല്ലെന്നും, അതൊരു കുഞ്ഞ് കുട്ടി ആണെന്നും അവൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു ""ഒരുവിധം അത് ഫലം കാണുകയും ചെയ്തു.
എന്നാൽ മറ്റൊരു ദിവസം കോളേജിൽ പോയിട്ട് വരുവായിരിന്നു ആദം. അവളെ ഒന്നൂടെ കാണണം എന്ന് ഉള്ളിന്റെ ഉള്ളിൽ തോന്നുന്നുണ്ട് എങ്കിലും അവൻ പുറമെ അത് നടിച്ചില്ല. അന്ന് ആദ്യമായ് അവളെ കണ്ട സ്ഥലം എത്തിയതും അവൻ പോലും അറിയാതെ കാർ ബ്രേക്ക് ഇട്ട് നിർത്തി.
അവന്റെ കണ്ണുകൾ അവൾ അന്ന് ഓടി പോയ ആ ചെറിയ വഴിയിലേക്ക് പാഞ്ഞു .ഇത്തിരി നേരം അവിടെക്ക് നോക്കി ഇരുന്നു.എന്ത് കൊണ്ടോ അവളെ കാണാൻ കഴിയാതെ ആയതും അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.അതെ ദേഷ്യത്തിൽ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നോക്കിയതും അവന്റെ കണ്ണുകളിൽ ആദ്യം ഉടക്കിയത് അതാണ്. കൂടെ ഉള്ള കുട്ടിയോട് എന്തൊക്കെയോ പറഞ്ഞ് ചിരിച്ച് കൊണ്ട് വരുന്ന അവന്റെ പെണ്ണിനെ.
ഇത്രയും നേരം ദേഷ്യത്തിൽ ഇരുന്ന അവന്റെ മുഖം നിമിഷങ്ങൾ കൊണ്ട് മാറി മറിഞ്ഞു. അവളുടെ ആ ചിരിക്കുന്ന മുഖത്ത് നിന്ന് കണ്ണെടുക്കാൻ അവന് സാധിച്ചില്ല. ചിരിക്കുമ്പോൾ കൂടുന്ന അവളുടെ ഭംഗിയിൽ അവൻ ലയിച്ചിരുന്നു. അവൾ ആ കാർ പാസ്സ് ചെയ്ത് ആ കുഞ്ഞ് വഴിയിലേക്ക് കയറി. ആദം അവൾ പോകുന്നതും നോക്കി ഇരുന്നു.
എന്നാൽ ഇത്തിരി ദൂരം പിന്നിട്ടതും അവൾ ഒന്ന് തിരിഞ്ഞ് ആ കാറിലേയ്ക്ക് നോക്കി. ആ നോട്ടം അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക് വന്ന് പതിയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.ഒരു പുഞ്ചിരിയോടെ അവൻ വേഗം മുഖം തിരിച്ചിരുന്നു. അവൾ പോയി എന്ന് മനസിലായാലും കണ്ണുകൾ മുറുകെ അടച്ച് സീറ്റിലേയ്ക്ക് ചാരി കിടന്നു.
ഇത്തിരി നിമിഷം മുന്നേ ഉള്ള അവളുടെ തിരിഞ്ഞ് നോട്ടം മനസ്സിൽ മിഴിവോടെ തെളിഞ്ഞതും അവൻ വലത് കൈ ഉയർത്തി വേഗത്തിൽ മിടിക്കുന്ന നെഞ്ചിലേയ്ക്ക് അമർത്തി കൊണ്ട് അവൻ മൊഴിഞ്ഞു.
"നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല. പക്ഷെ ഒന്ന് അറിയാം നീ ഈ ഭൂമിയിലേക്ക് പിറന്ന് വീണത് ഈ ആദമിന് വേണ്ടി ആണ്. അതെ എന്റെ പെണ്ണാ നീ, ഈ ആദമിന്റെ മാത്രം പെണ്ണ്. ഇനി എന്തൊക്കെ സംഭവിച്ചാലും നിന്നെ ഞാൻ സ്വന്തമാക്കുക തന്നെ ചെയ്യും പെണ്ണെ "
അവൾ പോയ വഴിയേ ഒന്നൂടെ നോക്കി കൊണ്ട് അവൻ അവിടെ നിന്നും പോയി.
===================================
പിന്നീട് ഉള്ള ദിവസങ്ങളിൽ പലതും ആദം അവിടെക്ക് പോകുന്നത് ഒരു പതിവ് ആക്കി. ചില ദിവസങ്ങളിൽ അവളെ കാണാൻ കഴിഞ്ഞു എങ്കിൽ മറ്റു ചില ദിവസങ്ങളിൽ അവളെ കാണാൻ കഴിഞ്ഞില്ല. ആ ദിവസത്തെ അവന്റെ ദേഷ്യം മുഴുവൻ തീർക്കുന്നത് പാവം അലോഷിയുടെ നേരെ ആണ്. അവൻ ആണെങ്കിൽ പൊട്ടൻ ആട്ടം കാണുന്നത് പോലെ ഒന്നും മനസിലാകാതെ കിളി പോയി നിൽക്കും.ചില ദിവസങ്ങളിൽ തിരക്കുകൾ കാരണം അവന് പോകാൻ കഴിയുമായിടുന്നില്ല.
അലോഷിയോട് എല്ലാം തുറന്ന് പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും ഇപ്പൊ വേണ്ട എന്നവൻ തീരുമാനിച്ചു.അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് അവൾ അറിയാതെ ഉള്ള കാഴ്‌ച്ചകൾ മുറപോലെ നടന്നു കൊണ്ടിരുന്നു.അവൻ അതൊക്കെ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
ദിവസങ്ങളും മാസങ്ങളും പെട്ടന്ന് കടന്ന് പോയ്കൊണ്ട് ഇരുന്നു. പോകെ പോകെ ആദം അവിടെയ്ക്ക് പോകുമ്പോ അവളെ കാണാൻ കഴിയാതെ ആയി. എന്നിരുന്നാലും അവൻ കഴിവതും പിന്നെയും അവളെ കാണാൻ കഴിയും എന്ന പ്രതീക്ഷയോടെ പോകുമായിരുന്നു. എന്നാൽ നിരാശ ആയിരുന്നു ഫലം.
അങ്ങനെ ഇരിക്കെ ഒരു ദിവസം ആണ് അലോഷിയെയും കൊണ്ട് ആദം ഷോപ്പിലേക്ക് പോകുന്നത്. നാളുകൾ അധികം ആയി അവളെ അവൻ ഒന്ന് കണ്ടിട്ട്.തലേ ദിവസം കൂടെ അവിടെക്ക് പോയിരുന്നു എങ്കിലും എന്നത്തേയും പോലെ തിരികെ മടങ്ങേടി വന്നു അവന്.
അകത്തേയ്ക്ക് കയറുമ്പോ ആണ് ഫോൺ റിങ് ചെയ്തത്. അലോഷിയോട് പറഞ്ഞിട്ട് അൽപ്പം മാറി നിന്ന് സംസാരിച്ചു. കാൾ കട്ട് ചെയ്ത് തിരിഞ്ഞതും ആരുമായോ കൂട്ടി ഇടിച്ചതും ഒരുമിച്ച് ആയിരുന്നു. പുറകിലേയ്ക്ക് മറിഞ്ഞു വീഴാൻ പോയ അവളെ പിടിച്ച് നിർത്തി ദേഷ്യത്തോടെ ചീത്ത പറയാൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോ കണ്ടത്. താൻ ഇത്രയും നാൾ ഒന്ന് കാണാൻ വേണ്ടി കാത്തിരുന്ന തന്റെ പ്രാണനെ. തുടരും