ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 18 വായിക്കൂ...

Valappottukal

 



രചന: ആതൂസ് മഹാദേവ്


അലോഷി മുകളിൽ എത്തുമ്പോൾ ആദം എങ്ങോട്ടോ പോകാൻ റെഡി ആകുവായിരുന്നു. അത് കണ്ട് അവൻ ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു കൊണ്ട് ആദമിന്റെ അടുത്തേയ്ക്ക് പോയി.പുറകിൽ വലിയ സൗണ്ട് കേട്ട് ആദം തിരിഞ്ഞ് നോക്കി. തന്റെ അടുത്തേയ്ക്ക് ദേഷ്യത്തോടെ വരുന്ന അവനെ കണ്ട് ആദമിന്റെ മുഖം സംശയതാൽ ചുളിഞ്ഞു.


"നീ എങ്ങോട്ടെങ്കിലും പോകാൻ പോകുവാണോ "


"അതെ "


"എവിടേയ്ക്ക് "


തന്റെ മുന്നിൽ വന്ന് നിന്ന് ദേഷ്യത്തിൽ ചോദിക്കുന്ന അലോഷിയെ ആദം ഒന്ന് നോക്കി.


"ഞാൻ ചോദിച്ചത് നീ കേട്ടില്ലേ ആദം "


അവന്റെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അലോഷി ദേഷ്യത്തിൽ ഒന്നൂടെ ചോദിച്ചു.


" ടെക്സ്റ്റൈൽസിലേക്ക് "


അവൻ അലസമായ് മറുപടി പറഞ്ഞു 


"നീ ഇന്നലെ ആമിയെയും കൊണ്ട് വീട്ടിൽ പോയിരുന്നോ "


അത് കേട്ട് ആദം അവനെ നോക്കി. അതാണ് അവന്റെ ദേഷ്യത്തിന് കാരണം എന്ന് ആദമിന് നേരത്തെ മനസിലായത് ആണ്.


"പോയില്ല "


"എന്ത് കൊണ്ട് "


"പറ്റിയില്ല "


"അതാ ഞാൻ നിന്നോട് ചോദിച്ചത് എന്ത് കൊണ്ട് എന്ന് "


"നിനക്ക് എന്താടാ ******മോനെ കുറെ നേരം ആയല്ലോ നീ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് "


അത്രയും നേരം മിണ്ടാതെ നിന്ന ആദം അവന് നേരെ ഉച്ചത്തിൽ അലറി കൊണ്ട് ചോദിച്ചു. അത് കണ്ട് അലോഷി ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു.


"സ്വന്തം പെണ്ണിന്റെ കാര്യം നോക്കാൻ വയ്യാത്ത നീയൊക്കെ എന്ത് ഭർത്താവ് ആണെടാ. നിനക്ക് അവളെ വേണ്ടെങ്കിൽ അതിനെ അതിന്റെ വീട്ടിൽ കൊണ്ട് പോയ്‌ ആക്കിയേക്ക്. അല്ലാതെ ഇവിടെ ഇട്ട് അവളെ ഇങ്ങനെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല ആദം. എനിക്ക് ഇപ്പൊ അറിയണം എന്താ നിന്റെ ഉദ്ദേശം എന്ന് "


അലോഷി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ അങ്ങനെ ഒരു ഭാവം ആദം ആദ്യമായ് കാണുവായിരുന്നു.അവന് തന്നെ ഒരുവേള അത്ഭുതം തോന്നി പോയി.


"പറ ആദം എന്താ നിന്റെ മനസ്സിൽ "


ആദം ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ പിന്നെയും ചോദിച്ചു.അപ്പോഴേയ്ക്ക് ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഇരുവരും തിരിഞ്ഞ് നോക്കി.സാന്ദ്ര ആയിരുന്നു വന്നത്.


"എന്നാൽ പോയാലോ നമുക്ക് "


അവൾ അവരുടെ അടുത്തേയ്ക്ക് വന്ന് രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു. അത് കേട്ട് അലോഷി സംശയത്തോടെ ആദമിനേ നോക്കി. അവന്റെ നോട്ടത്തിന്റെ അർഥം മനസിലായ പോലെ ആദം പറഞ്ഞു.


"നീ ഇപ്പൊ എന്നോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം നിനക്ക് ഞാൻ തരാം.എന്നാൽ  അത് പറയുന്നതിന് മുന്നേ എനിക്ക് വേറെ കുറച്ച് കാര്യങ്ങൾ കൂടെ പറയാൻ ഉണ്ട്. അത് നിങ്ങൾ രണ്ട് പേരും അറിയണം വാ "


അത്രയും പറഞ്ഞു കൊണ്ട് ആദം റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി പോയി. പുറകെ സാന്ദ്രയും. എന്നാൽ അലോഷി അവൻ പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടക്കുവായിരുന്നു.അവന് എന്താകും പറയാൻ ഉള്ളത് എന്നവൻ ഓർത്തു. പിന്നെ വേഗം പുറത്തേയ്ക്ക് നടന്നു.






=================================




ആദം ബാക്കിയുള്ളവരും പുറത്തേയ്ക്ക് പോയതും ആമി വേഗം മുകളിലേയ്ക്ക് പോയ്‌ ഡ്രസ്സ്‌ മാറി റെഡി ആയി താഴേയ്ക്ക് വന്നു. എവിടേയ്‌ക്കോ പോകാൻ റെഡി ആയി വരുന്ന ആമിയെ കണ്ട് മേരിയും മാത്യുവും പരസ്പരം നോക്കി.


"മോള് ഇത് എവിടെ പോകുവാ "


മേരി അവളെ കണ്ട് സംശയത്തോടെ ചോദിച്ചു.


"ഞാൻ അമ്മയെ കണ്ടിട്ട് വരാം മേരി അമ്മേ "


"അത് മോളെ അവനോട് പറയാതെ "


മാത്യു ആണ് അത് ചോദിച്ചത്. അത് കേട്ട് അവൾ വേഗം പറഞ്ഞു.


"ഞാൻ പോയിട്ട് വേഗം വരാം, ഞാൻ പോയത് അറിയണ്ട "


"എന്നാ ഞാൻ കൂടെ വരാം മോളുടെ കൂടെ "


മേരി പറഞ്ഞു


"വേണ്ട മേരി അമ്മേ ഞാൻ പോയിട്ട് പെട്ടന്ന് വരാം "


അതും പറഞ്ഞ് അവൾ വേഗം പുറത്തേയ്ക്ക് ഇറങ്ങി.


"ഇച്ചായ അവൻ അറിയില്ലേ "


മേരി ആദിയോടെ ചോദിച്ചു


"താൻ ആയിട്ട് ഇനി പറയാൻ നിൽക്കണ്ട, മോള് വേഗം വരാന്ന് അല്ല പറഞ്ഞത് "





=================================




തയ്ച്ചോണ്ട് ഇരിക്കുമ്പോൾ ആണ് പുറത്ത് കോളിങ്ങ് ബെൽ നിർമല കേട്ടത്. അവർ പോയ്‌ ഡോർ തുറന്നു. മുന്നിൽ നിൽക്കുന്ന തന്റെ മകളെ കണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.


"മോളെ ആമി "


"അമ്മേ "


അവൾ വേഗം പോയ്‌ അവരെ കെട്ടിപിടിച്ചു കരഞ്ഞു. അവർ തന്റെ മകളെ വാരി പുണർന്നു.കുറച്ച് ദിവസത്തെ വേർപാട് അവർ ഇരുവരും ഒരുപാട് നേരം കരഞ്ഞു തീർത്തു.


"എന്തിനാ അമ്മയുടെ ഇങ്ങനെ മോള് കരയുന്നത് "


ഇനിയും താൻ ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയ നിർമല കണ്ണുകൾ തുടച്ചു കൊണ്ട്  അവളെ ആശ്വാസിപ്പിച്ചു കൊണ്ട് ചോദിച്ചു.


"സന്തോഷം കൊണ്ടാ "


അവൾ അവരിൽ നിന്ന് അകന്ന് മാറി കൊണ്ട് പറഞ്ഞു. നിർമല അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി.


"അല്ല മോള് ഒറ്റയ്ക്ക് ആണോ വന്നത്, മോൻ എവിടെ വന്നില്ലേ "


അമ്മയുടെ സ്നേഹത്തോടെ ഉള്ള ചോദ്യം കേൾക്കെ അവൾക്ക് സങ്കടം വന്നു. അവൾ ഒന്നും പറയാതെ മുഖം കുനിച്ച് ഇരുന്നു. അത് കണ്ട് അവർ അവരുടെ മുഖം പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു.


"എന്താ മോളെ എന്ത് പറ്റി കാര്യം പറ "


"അത് ഞാൻ അയാൾ അറിയാതെ ആണ് വന്നത് "


"ആയാളോ എന്താ കുട്ടി നീ ഈ വിളിക്കുന്നത്, ഇങ്ങനെ ആണോ ഭർത്താവിനെ വിളിക്കേണ്ടത് "


അവർ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചതും അവളും ദേഷ്യത്തോടെ തന്നെ പറഞ്ഞു.


"നിക്ക് ഇഷ്ടം അല്ല അയാളെ "


എന്താ മോളെ നീ ഈ പറയുന്നത്, അമ്മ അന്ന് പറഞ്ഞത് ഒക്കെ മറന്നോ നീയ് "


"ഞാൻ ശ്രെമിക്കാഞ്ഞിട്ട് അല്ല നിക്ക് പറ്റുന്നില്ല അമ്മ "


അവളുടെ നിറഞ്ഞു വരുന്ന കണ്ണുകൾ കണ്ട് എന്ത് പറഞ്ഞ് തന്റെ മകളെ സമാധാനിപ്പിക്കണം എന്ന് ആ അമ്മയ്ക്ക് അറിയില്ലായിരുന്നു.


"മോളുടെ മനസ്സിൽ ഇപ്പോഴും ആ ആരവ് ആണോ "


കുറച്ച് നേരത്തിന് ശേഷം അവർ ഒരു സംശയത്തോടെ ചോദിച്ചു. എന്നാൽ അത് കേട്ട് അവൾ നന്നായി ഞെട്ടി കൊണ്ട് അവരെ നോക്കി.ഉള്ളിന്റെ ഉള്ളിൽ ആ മുഖം ഉണ്ടെങ്കിലും ഇപ്പൊ തന്റെ ഓർമകളിൽ പോലും അത് വരാറേ ഇല്ല.


"പറ മോളെ "


അവൾ ഒന്നും പറയാതെ അവരെ തന്നെ നോക്കി നിന്നു.


"എന്നാൽ അമ്മയ്ക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട്. അതൊക്കെ കേട്ട് കഴിഞ്ഞാൽ പിന്നെ നീ ഒരിക്കലും അവനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല. ഇനിയും അതൊക്കെ നിന്നിൽ നിന്ന് മറച്ചു വയ്ക്കുന്നില്ല ഞാൻ "


അവരുടെ വാക്കുകൾ കേട്ട് അവൾ സംശയത്തോടെ ചോദിച്ചു.


"അമ്മ എന്തൊക്കെയാ ഈ പറയുന്നത് നിക്ക് ഒന്നും മനസിലാകുന്നില്ല "


"നീ കരുതും പോലെ ആരവ് നിന്നെ സ്നേഹിക്കുന്നില്ല മോളെ, അവൻ നിന്നെ ചതിക്കുവായിരുന്നു "


അത് കേട്ട് അവൾ ഞെട്ടി തറഞ്ഞു നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി, ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു അവൾക്ക്.നിർമല അവളോട്‌ എല്ലാം തുറന്ന് പറഞ്ഞു. ആരവിന്റെ തനി സ്വഭാവവും, അവന്റെ ആവശ്യവും, അതെല്ലാം ആദം അറിയാൻ ഉണ്ടായ സാഹചര്യവും അങ്ങനെ എല്ലാം അവർ അവളോട്‌ പറഞ്ഞു.ആദം തന്നെ രക്ഷിക്കാൻ വേണ്ടി ആണ് വിവാഹം കഴിച്ചത് എന്ന് മാനസിലാതും അവളുടെ നെഞ്ചിൽ കത്തി കൊണ്ട് മുറിയുന്ന വേദന തോന്നി. അവനെ താൻ വെറുത്തതും പറഞ്ഞതുമായ കാര്യങ്ങൾ ഓരോന്നും ഓർക്കവേ അവളുടെ ഏങ്ങലടികൾ അവിടെ ഉയർന്നു.എന്നാൽ ആ നേരത്തിനിടയിൽ ഒരിക്കൽ പോലും ആരവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞില്ല. ആദം മാത്രം ആയിരുന്നു അപ്പോൾ.


അവൾ തളർച്ചയോടെ തറയിലേയ്ക്ക് ഊർന്ന് ഇരുന്ന് കൊണ്ട് പൊട്ടി കരഞ്ഞു.നിർമല അവളുടെ അടുത്തേയ്ക്ക് വന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"ഇതൊക്കെ മോളോട് പറയണം എന്ന് അമ്മ കരുതിയത് അല്ല. പക്ഷെ എല്ലാം നീ അറിയണം എന്ന് എനിക്ക് ഇപ്പൊ തോന്നി "


അവൾ അമ്മയുടെ നെഞ്ചിൽ കിടന്ന് ആർത്തലയ്ച്ച് കരഞ്ഞു. ആദമിന്റെ മുഖം മനസിലേയ്ക്ക് വരും തോറും അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.


"ഇനി എങ്കിലും അവന്റെ നന്മ നീ മനസിലാക്കണം. നിന്നെ രക്ഷിക്കാൻ വേണ്ടി ആണ് മോളെ അവൻ ശ്രമിച്ചത് "


"നി....ക്ക് നി..ക്ക് ഒന്നും അറി...യില്ലായിരുന്നു അ...മ്മേ "


അവൾ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.


"പോട്ടെ എന്റെ മോള് അറിയാതെ സംഭവിച്ചത് അല്ലെ ഇതൊക്കെ. നിന്നെ മനസിലാക്കാൻ അവന് കഴിയും. അല്ല അവനെ കഴിയൂ അതിന് "


വീണ്ടും വീണ്ടും അവനെ കുറിച്ച് കേൾക്കും തോറും അവളുടെ ഉള്ളിൽ ഇന്നലെ നടന്ന സംഭവങ്ങൾ തെളിഞ്ഞു വന്നു. അവൾ അവനോട് പറഞ്ഞ വാക്കുകൾ ഒക്കെ ഓർമയിൽ വന്നതും അവൾക്ക് അതൊന്നും സഹിക്കാൻ ആയില്ല. എത്രയും വേഗം അവനെ കണ്ട് മാപ്പ് പറയണം എന്ന് തോന്നി അവൾക്ക്.


ആമി വേഗം തന്നെ താഴെ നിന്നും എഴുന്നേറ്റു. ഒന്ന് വേച്ചു വീഴാൻ പോയതും നിർമല അവളെ താങ്ങി പിടിച്ചു കൊണ്ട് പറഞ്ഞു.


"മോളെ പതിയെ "


"അമ്മേ ഞാ....ൻ പോകുവാ നിക്ക് നിക്ക് ഇച്ചായനെ കാണണം. ഞാൻ ഞാൻ പോകുവാ "


അത്രയും പറഞ്ഞ് അവൾ വേഗം പുറത്തേയ്ക്ക് ഇറങ്ങി. അത് കണ്ട് നിർമല അവളുടെ പുറകെ പോയ്‌.


"മോള് തനിയെ പോകണ്ട അമ്മയും വരാം "


അവർ അവളെ പിടിച്ച് നിർത്തി കൊണ്ട് പറഞ്ഞു.


"വേണ്ട ഞാൻ പൊയ്ക്കോളാം "


അവൾ അവരെ ഒന്ന് നോക്കി കൊണ്ട് വേഗം പുറത്തേയ്ക്ക് ഇറങ്ങി നടന്നു. ദൂരെക്ക് നടന്ന് പോകുന്ന തന്റെ മകളുടെ രൂപം ആ അമ്മയുടെ ഉള്ള് വല്ലാതെ വേദനിപ്പിച്ചു.കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു.


"ഈശ്വര ഇനി എങ്കിലും എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണെ. ഇനിയും എന്റെ മോളെ പരീക്ഷിക്കരുതേ ഭഗവാനെ."


അവർ തന്റെ മകൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.


എന്നാൽ അപ്പോൾ ആ അമ്മ അറിഞ്ഞിരുന്നില്ല തന്റെ മകൾ നടന്ന് പോകുന്നത് ഒരു വലിയ ആപത്തിലേയ്ക്ക് ആണ് എന്ന്.അവളെ സ്വന്തമാക്കണം എന്ന വാശിയോടെ ഒരുവൻ വല വിരിച്ചു കഴിഞ്ഞു എന്ന സത്യം.ആ കുരിക്കിലേയ്ക്ക് ആണ് തന്റെ മകൾ നടന്നടുക്കുന്നത് എന്ന്. തുടരും

To Top