രചന: ആതൂസ് മഹാദേവ്
ആദം തിരികെ റൂമിൽ എത്തുമ്പോ ആമി ബെഡിന്റെ ഒരു ഓരം ചേർന്ന് കിടക്കുന്നുണ്ടായിരുന്നു. അവൻ ഡോർ അടച്ച് അവളുടെ അടുത്തേയ്ക്ക് പോയ് ഇരുന്നു. കവിളിൽ തെളിഞ്ഞു കിടക്കുന്ന തന്റെ വിരലിന്റെ പാടിൽ അവൻ ഒന്ന് മൃദുവായ് തലോടി.
"എന്തിനാ ആമി കൊച്ചേ എന്നെ കൊണ്ട് നീ ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നത്. നിന്നെ എനിക്ക് അങ്ങനെ വിട്ട് കളയാൻ പറ്റത്തില്ല. അതിന് വേണ്ടി അല്ല നിന്നെ ഞാൻ സ്വന്തമാക്കിയത്.ഇനി എന്തൊക്കെ സംഭവിച്ചാലും നിന്നെ മാത്രം ഞാൻ നഷ്ടപ്പെടുത്തില്ല. നിന്നെ എനിക്ക് വേണം ആമി "
ആദം അത്രയും പറഞ്ഞു കൊണ്ട് ഒന്ന് താഴ്ന്ന് വന്ന് അവളുടെ കവിളിൽ പതിയെ ചുംബിച്ചു. ആ നിമിഷം തന്നെ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു.
ആദം ബെഡിന്റെ മറു സൈഡിൽ വന്ന് കിടന്നു. പിന്നെ ആമിയെ ഒന്ന് നോക്കി കൊണ്ട് അവളെ പൊക്കി എടുത്ത് അവന്റെ നെഞ്ചിൽ കിടത്തി പൊതിഞ്ഞു പിടിച്ചു. എന്തെല്ലാമോക്കെയോ ആലോചിച്ച് അവന്റെ മിഴികൾ പതിയെ അടഞ്ഞു വന്നു.
===================================
രാവിലെ പുറത്ത് കോളിങ്ങ് ബെൽ കേട്ട് നീതു വന്ന് വാതിൽ തുറന്നു. പുറത്ത് പരിചയമില്ലാത്ത ആളെ കണ്ട് അവൾ സംശയത്തോടെ ചോദിച്ചു.
"ആരാ "
"ആരവിന്റെ വീട് അല്ലെ ഇത് "
"അതെ മനസിലായില്ല "
"ഞാൻ സാന്ദ്ര എനിക്ക് ആരവിനെ ഒന്ന് കാണണം "
"അകത്തേയ്ക്ക് ഇരിക്കു, ഞാൻ ഏട്ടനെ വിളിക്കാം "
അതും പറഞ്ഞ് നീതു അകത്തേയ്ക്ക് കയറി പോയി.സാന്ദ്ര അകത്തേയ്ക്ക് കയറി ഇരുന്നു. ഇത്തിരി നേരം കഴിഞ്ഞതും ആരവ് അവിടെക്ക് വന്നു.
"ആരാ മനസിലായില്ല "
അവൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു.
"പറയാം നമുക്ക് ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയാലോ "
"മം "
അവൻ ഒന്ന് മൂളി കൊണ്ട് പുറത്തേയ്ക്ക് നടന്നു. പുറകെ സാന്ദ്രയും. നീതു അവർ പോകുന്നതും നോക്കി നിന്നു.
"ഹായ് എന്റെ പേര് സാന്ദ്ര "
സാന്ദ്ര ആരവിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. അവൻ അവൾക്ക് കൈ കൊടുത്തു.
"ഞാൻ ആരവിനെ കാണാൻ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ആണ് "
"എന്ത് കാര്യം "
"പൗർണമി "
ആ പേര് കേട്ടതും അവന്റെ കണ്ണുകൾ വിടർന്നു.
"പൗർണമിയോ "
"അതെ അവളെ കുറിച്ച് സംസാരിക്കാൻ ആണ് ഞാൻ വന്നത് "
"നിങ്ങൾക്ക് എങ്ങനെ ആമിയേ അറിയാം "
"അവളെ മാത്രം അല്ല ആദമിനേയും, ഇയാൾക്ക് അവളോടുള്ള താല്പര്യവും അങ്ങനെ എല്ലാം എനിക്ക് അറിയാം "
അത് കേട്ട് അവന്റെ മുഖം മാറി അത് അവൾ കാണുകയും ചെയ്തു.
"ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ആരവ് ശ്രെദ്ധിച്ച് കേൾക്കണം "
"എന്താ "
"എനിക്ക് ആദമിനെ വേണം അതിന് ആരവ് എന്റെ കൂടെ ഉണ്ടാവണം, എന്തിനും. അങ്ങനെ ഉണ്ടെങ്കിൽ ആരവ് ആഗ്രഹിച്ച പോലെ ആമിയെ ആരവിന് തന്നെ കിട്ടും "
"ഉറപ്പാണോ "
ഒരു നിമിഷം പോലും ആലോചിക്കാതെ ആരവ് ചോദിച്ചു. അത് കേട്ട് അവൾ ഒരു ചിരിയോടെ പറഞ്ഞു.
"ഉറപ്പ് നമ്മൾ ഒരുമിച്ച് നിന്നാൽ ആമിയെ നിനക്കും ആദമിനെ എനിക്കും കിട്ടും "
"ആമിയേ സ്വന്തമാക്കാൻ ഞാൻ ഏത് അറ്റം വരെയും പോകും. ഇയാളുടെ കൂടെ ഞാൻ ഉണ്ടാകും "
ആരവ് അവൾക്ക് ഉറപ്പ് നൽകി.
"ഇയാളുടെ നമ്പർ എനിക്ക് താ, എന്താ വേണ്ടതെന്ന് ഞാൻ അറിയിക്കാം "
സാന്ദ്ര അതും പറഞ്ഞ് അവന്റെ നമ്പർ വാങ്ങി.
"പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല മനസിലായോ "
"മം മനസിലായി, അല്ല ഇയാൾക്ക് എങ്ങനെ ആദമിനെ അറിയാം "
ആരവ് ഒരു സംശയത്തോടെ ചോദിച്ചു.
"അതൊക്കെ ഞാൻ വിളിക്കുമ്പോ പറയാം. നമ്മൾ തമ്മിൽ പുറത്ത് വച്ച് മീറ്റ് ചെയ്യുന്നത് എനിക്ക് റിസ്ക്ക് ആണ് "
"ഓക്കേ "
"മം ഞാൻ വിളിക്കാം "
അതും പറഞ്ഞ് അവൾ കാറിൽ കയറി പോയി.
"ഈശ്വരൻ എന്റെ കൂടെയാ പൗർണമി അതുകൊണ്ട് അല്ലെ നിന്നെ എനിക്ക് തന്നെ കിട്ടാൻ പോകുന്നത് "
ആരവ് വല്ലാത്തൊരു സന്തോഷത്തോടെ പറഞ്ഞു.
===================================
രാവിലെ ആമി നേരത്തെ എഴുന്നേറ്റ് താഴേയ്ക്ക് പോയ്. ആദമിനോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അവൾ അവൻ ഉണരുന്നതിന് മുന്നേ പോയത്. താഴേയ്ക്ക് വന്ന് ഇത്തിരി ജോലി ഒക്കെ കഴിഞ്ഞപ്പോ പുറത്ത് കോളിങ്ങ് ബെൽ കേട്ടു. സുമതി ആകും എന്ന് കരുതി അവൾ പോയ് ഡോർ തുറന്നു. എന്നാൽ മുന്നിൽ നിൽക്കുന്ന മേരിയെ കണ്ട് അവൾ പോയ് അവരെ കെട്ടിപിടിച്ചു.
"സുഗാണോ മോളെ "
അവരും അവളെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"സുഖം മേരി അമ്മേ "
അവർ അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി. പുറകെ മാത്യുവും.
"അവൻ എഴുന്നേറ്റില്ലേ മോളെ "
മാത്യു സോഫയിലേയ്ക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.
"എഴുന്നേറ്റില്ല "
"മോള് വാ "
മേരി അവളെയും കൊണ്ട് അകത്തേയ്ക്ക് പോയി.
"ഞാൻ ഉള്ളത് കൊണ്ട് ഇന്ന് സുമതിയോട് വരണ്ടന്ന് പറഞ്ഞു "
"മേരി അമ്മ രണ്ട് ദിവസം കഴിഞ്ഞ് അല്ലെ പോകൂ "
അത് കേട്ട് അവർ അവളുടെ കവിളിൽ പതിയെ ഒന്ന് തലോടി കൊണ്ട് പറഞ്ഞു.
"രണ്ട് ദിവസം ഒന്നും കാണില്ല പക്ഷെ ഇന്ന് ഒരു ദിവസം ഞാൻ ഇവിടെ തന്നെ കാണും "
അവൾ ചെറുതായ് സങ്കടം തോന്നി എങ്കിലും പുറത്ത് കാണിച്ചില്ല. എന്നാൽ അവർക്ക് അത് വേഗം മനസിലായി.
"അല്ല ചേട്ടായി "
"ആ ചെറുക്കൻ എഴുന്നേറ്റില്ല മോളെ ഇങ്ങ് വന്നോളും "
"മം "
അവൾ ഒന്ന് മൂളി.പിന്നെയും അവർ ഓരോന്ന് പറഞ്ഞിരുന്നു.
സാന്ദ്ര പോയതും ആരവ് തന്റെ സുഹൃത്തുക്കളൂടെ അടുത്തേയ്ക്ക് വന്നു. എല്ലാം അവൻ അവരെ അറിയിക്കുകയും ചെയ്തു.
"അല്ല ഏതാ ആ പെണ്ണ് "
എല്ലാം കേട്ട് കഴിഞ്ഞതും സാഗർ ചോദിച്ചു.
"അതൊന്നും പറഞ്ഞില്ല, വിളിക്കുമ്പോ ബാക്കി കാര്യങ്ങൾ പറയാം എന്നാ അവൾ പറഞ്ഞത് "
"എടാ എന്നാലും ആരാ എന്താ എന്നൊന്നും അറിയാതെ "
"നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ മുൻപ് പറഞ്ഞത് പോലെ ഇത് ഞാൻ മാത്രം കളിക്കുന്ന കളിയാ നിങ്ങൾക്ക് ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല അത് പോരെ "
"ആരവ് നീ അങ്ങനെ പറയണ്ട നിന്റെ കൂടെ ഞങ്ങൾ ഉണ്ടാകും എന്തിനും "
ദിനേഷ് അവനോട് ഉറപ്പ് പോലെ പറഞ്ഞു.ആരവിന്റെ മുഖം അതിൽ തെളിഞ്ഞു.എന്നാൽ അത് കേട്ട് ബാക്കിയുള്ളവർ ഞെട്ടി അവന്റെ മുഖത്തേയ്ക്ക് നോക്കി.അവൻ ഉടനെ അവരെ നോക്കി കണ്ണ് കാണിച്ചു.
"ഹായ് "
പുറകിൽ നിന്ന് ഒരു സൗണ്ട് കേട്ട് അവർ അങ്ങോട്ട് നോക്കി.അവിടെ നിൽക്കുന്ന ആളെ കണ്ട് അവരുടെ കണ്ണ് വിടർന്നു.
"അല്ല ആരാ ഇത് റീനയോ, കാണാനേ ഇല്ലല്ലോ ഇപ്പൊ "
അവൾ വശ്യമായ് ചിരിച്ചു കൊണ്ട് ആരവിന്റെ അടുത്തേയ്ക്ക് വന്ന് നിന്നു.അവൻ അതെ ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അമർത്തി പിടിച്ചു കൊണ്ട് അടുത്ത റൂമിലേയ്ക്ക് കയറി ഡോർ അടച്ചു.
"അല്ലെങ്കിലും അവൾക്ക് അവനെ പിടിക്കു "
സാഗർ ഒരു ഇഷ്ടക്കെടോടെ പറഞ്ഞു.
"ടാ നീ എന്തിനാ അവനോട് നമ്മൾ എന്തിനും കൂടെ കാണും എന്ന് പറഞ്ഞത് "
"ശെരിയാ ഒരിക്കൽ കിട്ടിയ അങ്ങേരുടെ ഇടിയുടെ വേദന ദേ ഇപ്പോഴും മാറിയിട്ടില്ല. അപ്പോഴാ അവൻ അടുത്തത് ഇരന്ന് വാങ്ങുന്നത് "
ജിബിനും അതിനോട് ജോചിച്ചു.
"നിങ്ങൾ ഞാൻ പറയുന്നത് ആദ്യം ഒന്ന് കേൾക്ക് എന്നിട്ട് തീരുമാനിക്ക് "
അത് കേട്ട് അവർ പരസ്പരം ഒന്ന് നോക്കി. അത് കണ്ട് ദിനേഷ് പറയാൻ തുടങ്ങി.
"എന്തായാലും അവൻ ഇനി അടങ്ങി ഇരിക്കില്ല. പൗർണമിയേ സ്വന്തമാക്കാൻ അവൻ ഏത് ആറ്റം വരെയും പോകും. ഇപ്പോൾ ആണെങ്കിൽ അവൻ ഒറ്റയ്ക്കും അല്ല. അതുകൊണ്ട് നമ്മൾ ഒന്നും ചെയ്തില്ല എങ്കിലും കൂടെ നിൽക്കുന്നു എന്ന് അവന് തോന്നണം. അതിന് വേണ്ടി ആണ് ഞാൻ അവനോട് അങ്ങനെ പറഞ്ഞത് "
"അല്ല അതിന് നമ്മൾ എന്തിന് സ്വന്തം തടി കേടാക്കണം "
സാഗർ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു.
"എടാ നമ്മൾ ഒന്നിനും ഇറങ്ങണ്ട, പക്ഷെ കൂടെ ഉണ്ട് എന്ന് അവന് തോന്നണം. അത് നമ്മുടെ കൂടെ ആവശ്യം ആണ്. കാരണം അവനെ പോലെ തന്നെ അവളെ നമ്മളും ആഗ്രഹിച്ചത് അല്ലെ. അത് നേടണ്ടെ "
അത്രയും പറഞ്ഞ് അവൻ വല്ലാത്തൊരു ഭാവത്തിൽ ചിരിച്ചു. ആ ചിരിച്ചു വേഗത്തിൽ അവരിലേക്കും പകർന്നു.
==================================
മാത്യുവും മേരിയും ആമിയും ആഹാരം ഒക്കെ കഴിച്ച് പുറത്ത് ഇരുന്ന് സംസാരിക്കുവാണ്. ആദം ഇതുവരെ താഴേയ്ക്ക് വന്നിട്ടില്ല. അപ്പോഴാണ് അലോഷിയുടെ കാർ പുറത്ത് വന്ന് നിന്നത്.
"ആ വന്നോ പുത്രൻ "
അവരുടെ അടുത്തേയ്ക്ക് വരുന്ന അവനെ നോക്കി മേരി ചോദിച്ചു.
"അവൻ എവിടെ "
"വന്നുടനെ ആദ്യം തലയെ ആണ് അനേക്ഷിക്കുന്നത് "
മേരി ഒരു കളിയായ് പറഞ്ഞു.
"എന്റെ മമ്മ നിങ്ങൾ എല്ലാം ഇവിടെ ഇരിക്കുവല്ലേ, ഇവിടെ ഇല്ലാത്തത് അവൻ അല്ലെ അതാ അവനെ ചോദിച്ചത് "
മേരിയെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൻ ആമിയെ നോക്കി ചോദിച്ചു.
"അവൻ എഴുന്നേറ്റില്ല മോളെ "
"ഇല്ല "
അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.
"അല്ല ഇന്നലെ വീട്ടിൽ പോയിട്ട് ടെക്സ്റ്റ് ഒക്കെ എടുത്തോ "
അത് കേട്ട് അവളുടെ മുഖം വേഗം മാറി. അവൻ അത് കാണുകയും ചെയ്തു.
"എന്താ ആമി "
"ഇന്നലെ പോയില്ല "
വാക്കിൽ ഇടർച്ച വരാതിരിക്കാൻ ശ്രെദ്ധിച്ച് കൊണ്ട് അവൾ പറഞ്ഞു.
"പോയില്ലേ അത് എന്താ പോകാത്തെ ഞാൻ അവനോട് പറഞ്ഞത് ആണല്ലോ "
അവൻ സംശയത്തോടെ ചോദിച്ചു
"നിക്ക് അറിയില്ല, എന്നെ ആരും കൊണ്ട് പോയില്ല "
അത്രയും പറഞ്ഞ് വേറെ ഒന്നും പറയാൻ താല്പര്യം ഇല്ലാത്ത പോലെ അവൾ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി.
"നീ പോയ് അവനോട് ചോദിക്ക്, അപ്പൊ കിട്ടും ഇതിന്റെ ഉത്തരം "
മാത്യു തന്റെ മകനെ നോക്കി പറഞ്ഞു.
"മം "
അവൻ ഒന്ന് മൂളി കൊണ്ട് വേഗം മുകളിലേയ്ക്ക് പോയി. തുടരും...