ചെകുത്താന്റെ പ്രണയം, Part 2 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ

ആമിയും നീതുവും പുറത്ത് ഇരുന്ന് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് നീതുവിന്റെ ഏട്ടൻ പുറത്തേയ്ക്ക് വന്നത്. അവിടെ നീതുവിനോടൊപ്പം ഇരിക്കുന്ന ആമിയെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു. 

"ഏട്ടൻ എങ്ങോട്ട് പോകുവാ "

നീതുവിന്റെ ശബ്ദമാണ് അവനേ ബോധമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

"ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പുറത്തേയ്ക്ക് ഇറങ്ങുവാ "

ആമിയിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് അവൻ പറഞ്ഞു.

"ആ പിന്നെ ഞങ്ങൾ ഇന്ന് ടൗണിലേക്ക് പോകുന്നുണ്ട് ഡ്രസ്സ്‌ എടുക്കാൻ ഏട്ടൻ ഞങ്ങളുടെ കൂടെ വരുവോ പ്ലീസ്. ഒറ്റയ്ക്ക് അമ്മ വിടില്ല "


അത് കേട്ട് അവന്റെ മുഖം ഒന്ന് തിളങ്ങി. ആമിയേ ഒന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞു.

"പിന്നെ എന്താ വരാം "

അത് കേട്ട് ആമിയിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു. പ്രണയത്തിൽ ചാലിച്ച പുഞ്ചിരി. എന്നാൽ അവന്റെ കണ്ണിലെ ചതി അവൾ തിരിച്ചറിഞ്ഞില്ല.

അവളെ മുഴുവനായ് ഒന്നുടെ നോക്കി കൊണ്ട് അവൻ പുറത്തേയ്ക്ക് പോയി.

"അപ്പൊ നീ പോയ്‌ ഫുഡ്‌ ഒക്കെ കഴിച്ച് ഡ്രസ്സ്‌ ഒക്കെ മാറി നിൽക്ക് അപ്പോഴേയ്ക്ക് ഏട്ടനെയും കൊണ്ട് ഞാൻ അങ്ങോട്ട് വരാം "

"ശെരി ഡാ "

അതും പറഞ്ഞ് ആമി വീട്ടിലേയ്ക്ക് നടന്നു.


മാധവൻ ഭാര്യ സീത ഇവർക്ക് രണ്ട് മക്കൾ മൂത്തവൻ ആരവ് മാധവ്. രണ്ടാമത്തെ മകൾ നീതു മാധവ്. നീതു ആളൊരു പാവം ആണ്. ആമിയെ അവൾക്ക് വലിയ കാര്യം ആണ്. ആമിക്ക് തിരിച്ചും.

എന്നാൽ ആരവ് തനി തെമ്മാടി ആണ്.വീട്ടുകാരുടെ മുന്നിൽ പെർഫെക്റ്റ്  ആയി നടന്ന് കൊണ്ട് പുറത്ത് അവൻ മഹാ തറയും. അവിടെ അത് ആർക്കും അറിയില്ല എന്നത് മറ്റൊരു സത്യം.
==================================

ആരവ് തന്റെ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് ആണ് പോയത്. അവനെ പോലെ തന്നെ ആണ് അവന്റെ ഫ്രണ്ട്സും. ഒറ്റ എണ്ണം പോലും ഇല്ല നല്ലത്. മദ്യം സിഗരറ്റ് പെണ്ണ് എന്നിവ എല്ലാം അവർക്ക് ഒരു വീക്ക്നെസ്സ് ആണ് .

ദിനേശ്, ജിബിൻ, സാഗർ എന്നിവർ ആണ് ആരവിന്റെ സുഹൃത്തുക്കൾ. ദിനേശിന്റെ വീട്ടിലേക്കാണ് അവൻ പോയത്. ദിനേശ് ഒരു ഓർഫൺ ആണ്. ആരും ഇല്ലാത്തതുകൊണ്ട് തന്നെ ഒന്നും പേടിക്കാതെ അവർ അവിടെ ഒത്തുകൂടി ഏത് കൊള്ളരുതായ്മകളും കാട്ടി കൂട്ടും.

ആരവ് ബൈക്കിൽ നിന്ന് ഇറങ്ങി ഡോർ തുറന്ന് അകത്തേയ്ക്ക് കയറി പോയി. ഹാളിൽ ആരെയും കാണാത്തത് കൊണ്ട് അവൻ ദിനേഷിന്റെ റൂമിലേയ്ക്ക് പോയി. എന്നാൽ റൂമിന് പുറത്ത് ഇട്ടിരിക്കുന്ന സോഫയിൽ ദിനേഷും, സഗാറും ഇരിപ്പുണ്ടായിരുന്നു. കൈയിൽ വില കൂടിയ മദ്യവും.

"ആ നീ എത്തിയോ "

അകത്തേയ്ക്ക് വരുന്ന ആരവിനെ കണ്ട് സാഗർ ചോദിച്ചു.

"ആ എത്തി "

അതും പറഞ്ഞ് അവൻ സോഫയിലേയ്ക്ക് ഇരുന്നു. ദിനേഷ് അവന് വേണ്ടി ഒരു ഗ്ലാസിൽ മദ്യം ഒഴിക്കാൻ വേണ്ടി പോയതും ആരവ് അത് തടഞ്ഞു കൊണ്ട് പറഞ്ഞു.

"വേണ്ടടാ ഒന്ന് പുറത്ത് പോണം "

"പുറത്തോ എങ്ങോട്ട് "

സാഗർ ഒരു സംശയത്തോടെ ചോദിച്ചു.

"നീതുവിനും ആമിക്കും കോളേജ് തുറക്കാൻ പോകുന്നു. അപ്പോൾ കുറച്ച് ഡ്രസ്സ് എടുക്കണം കൂടെ എന്നെയും വിളിച്ചു നീതു "

അത് കേട്ട് അവരുടെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു.

"മം അനിയത്തി വിളിച്ചത് കൊണ്ട് ഒന്നും അല്ല. നിന്റെ ആ ശാലീന സുന്ദരിയുടെ കൂടെ തൊട്ടുരുമ്മി നടക്കാൻ അല്ലെ മോനെ നീ ഇത്ര അത്യാവശ്യപ്പെട്ട് ഓടുന്നത് "

ദിനേഷ് പറയുന്നത് കേട്ട് ആരവിന്റെ ചുണ്ടിലും അതെ ചിരി വിരിഞ്ഞു.

"ഈ അടുത്ത് എങ്ങാനും നിനക്ക് അവളെ കിട്ടുമോ ഡാ "

"കിട്ടിയാലും ഇല്ലെങ്കിലും വിട്ട് കളയില്ല ഞാൻ അവളെ. അത്രയും അവൾ എന്നെ മോഹിപ്പിക്കുന്നുണ്ട്. ആ സൗന്ദര്യം ആവോളം നുകരണം എനിക്ക് "

ആരവ് വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു. അപ്പോഴേയ്ക്ക് അകത്ത് റൂമിൽ നിന്ന് അടക്കി പിടിച്ച സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു. അത് കേട്ട് ആരവ് ഒരു സംശയത്തോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി അത് മനസിലായ പോലെ അവർ പറഞ്ഞു.

"റീന ഉണ്ട് അകത്ത് ചെക്കൻ കിടന്ന് വിളയാടുവാ നേരം കുറച്ച് ആയി "

സാഗർ കീഴ് ചുണ്ട് കടിച്ച് കണ്ണിറുക്കി പറഞ്ഞതും അവരും ചിരിച്ചു. അപ്പോഴേയ്ക്ക് ആ റൂമിന്റെ വാതിലിൽ തുറന്ന് ഒരാൾ ഇറങ്ങി വന്നിരുന്നു.

"നന്നായി വിയർത്തല്ലോ അളിയാ അവൾ ബാക്കി ഉണ്ടോ "

ദിനേഷ് പുറത്തേയ്ക്ക് വന്ന ജിബിനെ ഒന്ന് ഉഴിഞ്ഞു നോക്കി ചോദിച്ചതും അവൻ പറഞ്ഞു.

"വേണമെങ്കിൽ കേറി പോടാ അവൾ ബെഡിൽ കിടപ്പുണ്ട് "

അതും പറഞ്ഞ് ജിബിൻ ടേബിളിൽ ഇരുന്ന ഗ്ലാസിൽ മദ്യം ഒഴിച്ച് കുടിച്ചു.

"നീ പോകുന്നുണ്ടോ "

ദിനേഷ് ആരവിനെ നോക്കി ചോദിച്ചതും അവൻ ഒന്ന് ആലോചിച്ചു ശേഷം പറഞ്ഞു.

"വേണ്ട നീ പൊയ്ക്കോ "

"എന്ത് പറ്റി അളിയാ ഇപ്പൊ ഇതിനോട് ഒരു താല്പര്യ കുറവ് പോലെ "

സാഗർ ആരവിനെ നോക്കി ചോദിച്ചതും അതിന് ഉത്തരം പറഞ്ഞത് ജിബിൻ ആണ്.

"കൈ വെള്ളയിൽ ഒരു ഒന്നൊന്നര മുതൽ ഇരിക്കുമ്പോൾ അവന് എന്തിനാ ഇതൊക്കെ "

ദിനേഷ് എഴുന്നേറ്റ് അകത്തേയ്ക്ക് കയറി ഡോർ അടച്ചു. വൈകാതെ തന്നെ അടഞ്ഞ ആ റൂമിൽ നിന്നും അടക്കി പിടിച്ച നിശ്വാസങ്ങളും ശീൽക്കാരങ്ങളും കേൾക്കുന്നുണ്ടായിരുന്നു.

വീട്ടിലേയ്ക്ക് എത്തിയ ആമി നേരെ അമ്മയുടെ അടുത്തേയ്ക്ക് പോയി. നിർമല അടുക്കളയിൽ നിന്ന് രാവിലേയ്ക്ക് ഉള്ള പണികളിൽ ആയിരുന്നു.

"അമ്മ "

അവൾ പുറകിലൂടെ പോയ്‌ അവരെ കെട്ടിപിടിച്ചു കൊണ്ട് വിളിച്ചു.

"നീ വന്നോ കഴിക്കാൻ എടുക്കട്ടെ ഞാൻ "

"മം എടുക്ക് അമ്മ, പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "

"എന്താടി "

"അത് അമ്മ ഞാനും നീതുവും കൂടെ ടൗൺ വരെ ഒന്ന് പോയിട്ട് വരട്ടെ. കുറച്ച് ഡ്രസ്സ്‌ എടുക്കാൻ കോളേജ് തുറക്കുവല്ലേ "

അത് കേട്ട് അവർ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു.

"അമ്മയുടെ കൈയിൽ കാശ് ഒന്നും ഇരുപ്പില്ലാലോ മോളെ നിനക്ക് തരാൻ "

അവളുടെ സങ്കടത്തോടെ ഉള്ള വാക്കുകൾ കേട്ട് ഒരുവേള അവൾക്ക് വേദന തോന്നി.

"മാധവൻ അങ്കിൾ എനിക്ക് കൂടെ വേണ്ടി പൈസ അവളുടെ കൈയിൽ കൊടുത്തിട്ടുണ്ട്. ഞാൻ വേണ്ട എന്ന് പറഞ്ഞതാ കേട്ടില്ല. അവരുടെ കൂടെ ചെല്ലാൻ പറയുവാ "

അത് കേട്ട് അവർക്ക് എന്തോ വല്ലായ്മ പോലെ തോന്നി.

"അത് വേണോ മോളെ, നമ്മൾ എന്തിനാ അവരെ ഒക്കെ ബുദ്ധിമുട്ടിപ്പിക്കുന്നത്  "

"ഞാൻ പറഞ്ഞതാ അമ്മേ അവൾ കേൾക്കണ്ടേ "

കുറച്ച് നേരം ആലോചിച്ചശേഷം നിർമ്മല മറുപടി പറഞ്ഞു.

" ശരി നീ അവളുടെ കൂടെ പോയിട്ട് വാ കയ്യിൽ കാശ് കിട്ടുമ്പോൾ ഞാൻ അവർക്ക് അത് തിരികെ കൊടുത്തോളാം "

"ശെരി അമ്മ എന്നാ എനിക്ക് വല്ലതും കഴിക്കാൻ തായോ "

അത് കേട്ട് നിർമ്മല അവൾക്ക് ഒരു പ്ലേറ്റിൽ രണ്ട് ദോശയും ഇത്തിരി ചമ്മന്തിയും കൂടെ ഒഴിച്ച് അവളുടെ കയ്യിലേക്ക് കൊടുത്തു. ആമിയെ അത് വേഗം കഴിച്ച് കഴിഞ്ഞ് ഡ്രസ്സ്‌ മാറാൻ ആയി റൂമിലേയ്ക്ക് പോയി.





==================================



"ഡാ നീ ഷോപ്പിലേക്ക് ആണോ "

ഡ്രസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ആദമിന്റെ റൂമിലേക്ക് വന്നു കൊണ്ട്   അലോഷി ചോദിച്ചു.

"മം അതെ"

അതും പറഞ്ഞ് അവൻ തന്റെ വെള്ള ജുബ്ബ നേരെ വലിച്ച് ഇട്ട് കൊണ്ട് മുണ്ടും മടക്കി കുത്തി ഫോണും എടുത്ത് പുറത്തേയ്ക്ക് ഇറങ്ങി. പുറകെ അലോഷിയും.

ഇരുവരും താഴേയ്ക്ക് ഇറങ്ങുമ്പോ അവർക്ക് ഉള്ള ആഹാരവും ആയി സർവെന്റ് കാത്തിരിക്കുന്നുണ്ടായിരുന്നു. ആദം ഡൈനിംഗിന്റെ  അടുത്തേയ്ക്ക് വന്ന് ചെയറിലേക്ക്  ഇരുന്നതും അവർ അവന് ആഹാരം വിളമ്പി കൊടുത്തു. ശേഷം ഒന്നും മിണ്ടാതെ വേഗം തന്നെ അകത്തേയ്ക്ക് കയറി പോയി. അലോഷി അവന്റെ അടുത്ത ചെയറിൽ വന്നിരുന്ന് തനിയെ വിളമ്പി കഴിച്ചു.

രണ്ട് പേരും കഴിച്ച് കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി ആദമിന്റെ താറിലേയ്ക്ക് കയറി എങ്ങോട്ടോ പോയി.
==================================

ആമി റെഡി ആയി താഴേയ്ക്ക് വരുമ്പോ നീതു വന്നിരുന്നു. നിർമലയും നീതുവും എന്തൊക്കെയോ സംസാരിച്ച് നിൽക്കുന്നു. ഒരുങ്ങി ഇറങ്ങി വരുന്ന ആമിയെ കണ്ട് അവൾ ചോദിച്ചു.

"നീ ഇറങ്ങിയോ എന്നാ പോയാലോ "

"ആ പോകാം "

ആമിയുടെ സൗണ്ട് കേട്ടതും ഫോണിൽ നോക്കി ഇരുന്ന ആരവിന്റെ ശ്രെദ്ധ അവൾക്ക് നേരെ ആയി.

ഒരു ചുവപ്പ് കളർ കോട്ടൺ ചുരിദാർ ആണ് ആമി ഇട്ടിരിക്കുന്നത്. മുടി നന്നായി മേടഞ്ഞു മുന്നിലേയ്ക്ക് ഇട്ടിരിക്കുന്നു, എന്നാലും  കുറച്ച് മുടി മുന്നിലേയ്ക്ക് വീണു കിടപ്പുണ്ട്. അവളുടെ വെളുത്ത നിറത്തിന് ആ ചുരിദാർ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.ഒരു കറുത്ത കുഞ്ഞ് പൊട്ടും രാവിലെ അമ്പലത്തിൽ നിന്നു തൊട്ട ചന്ദനക്കുറിയും . കണ്ണുകൾ ചെറുതായ് എഴുതിയിട്ടുണ്ട്. ഒരുപാട് ഒരുക്കം ഒന്നുമില്ലെങ്കിലും അവളെ കാണാൻ അതീവ സുന്ദരിയായിരുന്നു.

ആരവ് അവളെ മതിമറന്നു നോക്കി നിന്നു. അത് കാൺകേ ആമി മുഖം കുനിച്ച് നിന്നു.

"പോകാം ഏട്ടാ "

നീതുവിന്റെ ശബ്ദമാണ് ആരവിനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. അവൻ വേഗം ആമിയിൽ നിന്ന് നോട്ടം മാറ്റി നീതുവിനോട് ആയി പറഞ്ഞു.

"ഇറങ്ങാം "

"പോയ്‌ വരാം ആന്റി "

ആരവും നീതുവും മുന്നേ പോയതും ആമി അമ്മയോട് പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയി.

ആരവിന്റെ കാറിലാണ് മൂന്നുപേരും യാത്ര തിരിച്ചത്. നീതു ആരവിന്റെ കൂടെ മുന്നേ ഇരുന്നു. ആമി പുറകിലും. പോകുന്ന ദൂര മത്രയും ഇടയ്ക്ക് ഇടയ്ക്ക് മുന്നിലെ മിറർ വഴി ആരവിന്റെ കണ്ണുകൾ പുറകിൽ ഇരിക്കുന്ന ആമിയിലേക്ക് പാഞ്ഞു കൊണ്ടിരുന്നു.

അവൾ ഇതൊന്നും അറിയാതെ പുറത്തെ കാഴ്ച്ചയിൽ നോട്ടമിട്ടു കൊണ്ട് ഇരിക്കുകയാണ്. ഇടയ്ക്ക് എപ്പോഴോ മുന്നിലേയ്ക്ക് വീണ മുടി മാടി ഒതുക്കി കൊണ്ട് ആരവിനെ നോക്കിയ ആമി കാണുന്നത് ഇതാണ്. അവന്റെ ശ്രെദ്ധ തന്നിലേയ്ക്ക് ആണെന്ന് മനസിലായതും അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു. നാണത്തിൽ ചാലിച്ച പുഞ്ചിരിയോടെ അവൾ നോട്ടം മാറ്റി.


അപ്പോൾ ആ പാവം പെണ്ണ് അറിഞ്ഞിരുന്നില്ല ഒരു വൃത്തികെട്ട ജന്മത്തെ ആണ് താൻ ഉള്ളിൽ കൊണ്ട് നടക്കുന്നത് എന്ന് .തന്റെ ഉള്ളിലെ മധുരമായ സ്നേഹത്തിനും പ്രണയത്തിനും അവകാശി മറ്റൊരുവൻ ആണെന്ന സത്യം. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്താൽ അടുത്ത ഭാഗം ഇടുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്...

തുടരും...

To Top