ചെകുത്താന്റെ പ്രണയം, തുടർക്കഥ ആദ്യ ഭാഗം വായിക്കൂ...

Valappottukal




രചന: ആതൂസ് മഹാദേവ്

കൗസല്യാ സുപ്രജാ രാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം..........


സമീപത്തുള്ള ക്ഷേത്രത്തിൽ നിന്ന് ഉയർന്നു കേൾക്കുന്ന സുപ്രഭാത ഗാനത്തിൽ അവൾ പതിയെ മിഴികൾ ചിമ്മി തുറന്നു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് അഴിഞ്ഞു കിടന്ന അരയോപ്പം ഉള്ള നീണ്ട് വിടർന്ന തലമുടി വാരി കെട്ടി അവൾ കൈ കൂപ്പി പ്രാർത്ഥിച്ചു. ശേഷം കിടക്കയിൽ നിന്ന് എഴുന്നേറ്റ് വാതിലിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി.

വീട്ടിലെ മെയിൻ വാതിൽ തുറന്നിട്ട്‌ അവൾ മുറ്റത്തേയ്ക്ക് ഇറങ്ങി. നേരം പുലർന്ന് വരുന്നതേ ഉള്ളു.ശരീരത്തേയ്ക്ക് അരിച്ചു കയറുന്ന തണുത്ത കാറ്റ് അവൾ കൈകൾ വിടർത്തി ആസ്വദിച്ചു.

"മോളെ പുറത്ത് മഞ്ഞാണ് അകത്തേയ്ക്ക് കയറി വാ "

പുറകിൽ നിന്ന് തന്റെ അമ്മയുടെ ഇത്തിരി കടുപ്പത്തിൽ ഉള്ള ശകാരം കേട്ട് ഒരു പുഞ്ചിരിയോടെ അവൾ തിരിഞ്ഞു നോക്കി. ഇടുപ്പിൽ കൈ കുത്തി അവളെ കപട ദേഷ്യത്തിൽ നോക്കി നിൽക്കുവാണ് അമ്മ. അത് കണ്ട് അവൾ അതെ പുഞ്ചിരിയോടെ അമ്മയുടെ അരുകിലേയ്ക്ക് പോയ്‌ അവരെ കെട്ടിപിടിച്ചു. 

"എന്റെ അമ്മ കുട്ടി രാവിലെ തന്നെ ദേഷ്യത്തിൽ ആണല്ലോ "

"ഞാൻ ദേഷ്യപ്പെട്ടതാ കുഴപ്പം അല്ലാതെ ആ കൊടിയ മഞ്ഞത് നീ കയറി നിന്നത് അല്ല അല്ലെ "

അത് കേട്ട് അവൾ കള്ള ചിരിയോടെ അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ചു.

"സോപ്പ് ഒന്നും വേണ്ട പോയ്‌ കുളിച്ച് വാ പെണ്ണെ "

അതും പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവർ അകത്തേയ്ക്ക് പോയി. അവൾ ഇത്തിരി നേരം പുറത്ത് തന്നെ നിന്ന ശേഷം അവളും അകത്തേയ്ക്ക് കയറി പോയി.





======================================



ഇതാണ് നമ്മുടെ നായിക പൗർണമി എല്ലാവരുടെയും ആമി .ശ്രീനിവാസന്റേയും നിർമലയുടേയും ഒരേ ഒരു മകൾ. അവൾക്ക് ഇപ്പൊ അമ്മ മാത്രമേ ഉള്ളു. ശ്രീനിവാസൻ സ്റ്റോക്ക് വന്ന് മൂന്ന് വർഷം മുൻപ് മരിച്ചു. ഇരുവരുടെയും പ്രണയ വിവാഹം ആയതിനാൽ  ബന്ധുക്കൾ ആരും അവരോട് നല്ല സ്വര ചേർച്ചയിൽ അല്ല.

+2 പരീക്ഷ കഴിഞ്ഞ് നല്ല മാർക്കോട് കൂടി അവൾ പാസായി. ഇപ്പൊ ഡിഗ്രിക്ക് പോകാൻ ആഗ്രഹത്തോടെ നിൽക്കുകയാണ് അവൾ. ശ്രീനിവാസന്റെ മരണ ശേഷം ഇത്തിരി കഷ്ട്ടപ്പാടിൽ ആണ് നിർമലയും മകളും കഴിയുന്നത്.നിർമലയ്ക്ക് നന്നായി തയ്ക്കാൻ അറിയാം. അതുകൊണ്ട് തന്നെ പുറത്തുന്ന് ഓർഡർ എടുത്ത് അവർ തയ്ച്ചു കൊടുക്കും അത് വഴി നല്ലൊരു വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്.

ബന്ധുക്കൾ തുണയായ് ഇല്ലെങ്കിലും ചുറ്റും ഉള്ള അയൽക്കാരും നാട്ടുകാരും അവർക്ക് എന്തൊരു ആവശ്യം വന്നാലും കൂടെ കാണും. അത് നിർമലയ്ക്ക് വലിയ ഒരു ധൈര്യം ആണ്.





======================================



ആമി റൂമിലേയ്ക്ക് പോയി ഒരു ദവാണിയും എടുത്ത് കുളിക്കാൻ കയറി. ഇത്തിരി നേരത്തിന് ഒടുവിൽ അവൾ കുളിച്ചിറങ്ങി. ചുവപ്പും മഞ്ഞയും കലർന്ന ദവാണി ആയിരുന്നു അവൾ ഉടുത്തത്. തലയിൽ ചുറ്റിയിരുന്ന തോർത്ത് അഴിച്ചു മാറ്റി കൊണ്ട് അവൾ മുടി കുളിപ്പിന്നൽ കെട്ടി വിടർത്തി ഇട്ടു. ശേഷം ഒരു കറുത്ത കുഞ്ഞ് പൊട്ടും വയ്ച്ച് അവൾ ഒരുങ്ങി ഇറങ്ങി.

നല്ല വെളുത്ത് സ്വർണത്തിന്റെ നിറം ആണ് അവൾക്ക്. ആരവരെ നീണ്ട് കിടക്കുന്ന കറുത്ത മുടിയാണ് അവളുടെ ഭംഗി.വിടർന്ന കണ്ണുകളും നീണ്ട നാസികയും അതിൽ പതിഞ്ഞു കിടക്കുന്ന പച്ചക്കൽ മൂക്കുത്തിയും അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു. വെളുത്തു നീണ്ട കഴുത്തിൽ ചുറ്റി കിടക്കുന്ന നൂല് പോലുള്ള നേർത്ത സ്വർണ ചെയിൻ. കൈയിൽ കുറച്ച് കുപ്പി വളകൾ. ഒതുങ്ങിയ ആവശ്യത്തിന് മാത്രം വണ്ണം ഉള്ള ശരീരം. ചുരുക്കത്തിൽ പറഞ്ഞ സർപ്പ സൗന്ദര്യമാണ് അവൾക്ക്, ആരും അവളെ ഒന്ന് നോക്കി പോകും.

ആമി കണ്ണാടിയിൽ ഒന്നുടെ നോക്കി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.

"അമ്മേ ഞാൻ ഇറങ്ങിട്ടോ "

അമ്മയുടെ മുറിയിലേയ്ക്ക് പോയ്‌ അവൾ അവരോടായ് പറഞ്ഞു. നിർമലയും ഒരുങ്ങി ഇറങ്ങിയിരുന്നു. ഇരുവരും അമ്പലത്തിൽ പോകാൻ ഉള്ള ഒരുക്കത്തിൽ ആണ്.

"ഞാൻ ഇറങ്ങി വാ "

നിർമല അവളെയും കൂട്ടി വാതിലിൽ പൂട്ടി പുറത്തേയ്ക്ക് ഇറങ്ങി നടന്നു. വീട്ടിൽ നിന്ന് നടന്ന് പോകാൻ ഉള്ള ദൂരമേ ഉള്ളു ക്ഷേത്രത്തിലേയ്ക്ക്. ഇരുവരും പരസ്പരം സംസാരിച്ച് കൊണ്ട് അങ്ങോട്ടേക്ക് നടന്നു.

പുറത്ത് ചെരുപ്പ് ഊരി ഇട്ട് അവർ അകത്തേയ്ക്ക് കയറി. ശ്രീ കോവിലിലേയ്ക്ക് കയറി നിറ വിളക്കുകളുടെ മുന്നിൽ പ്രഭായോടെ നിൽക്കുന്ന ദേവിയെ നോക്കി അവർ പ്രാർത്ഥിച്ചു.

"ഏത് കോളേജിലേയ്ക്ക ആമി കുട്ടി പോകുന്നത് "

പ്രസാദവുമായി വന്ന തിരുമേനി ആമിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഇവിടെ അടുത്തുള്ള ഒരു കോളേജിൽ സീറ്റ്‌ കിട്ടിയിട്ടുണ്ട് അവിടെക്ക് വിടാം എന്ന് കരുതുന്നു "

നിർമല ആണ് അയാളോട് ഉത്തരം പറഞ്ഞത്.

"നല്ലത്,അതാകുമ്പോ പോയ്‌ വരുമല്ലോ നല്ല കുട്ടി ആയി പഠിച്ച് വരണം ട്ടോ "

അയാൾ അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. അവൾ അയാൾക്ക് ഒരു പുഞ്ചിരി കൈ മാറി കൊണ്ട് ചുറ്റി തൊഴാൻ പോയി.

കൈയിൽ ഇരുന്ന പ്രസാധത്തിൽ നിന്ന് കുറച്ച് എടുത്ത് ആമിക്ക് തൊട്ട് കൊടുത്ത ശേഷം നിർമലയും ചാർത്തി. ശേഷം ഇരുവരും പുറത്തേയ്ക്ക് ഇറങ്ങി.

വീട്ടിലേയ്ക്ക് നടക്കുന്ന വഴി ആണ് ആമിയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വീട്. പുറത്ത് തന്നെ അവൾ ആമിയെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

"അമ്മ നടന്നോ ഞാൻ വരാട്ടോ "

"മം ശെരി പെട്ടന്ന് അങ്ങ് വന്നേക്കണം പോയ്‌ വരാം മോളെ "

"ശെരി ആന്റി "

നിർമല അവളോട്‌ പറഞ്ഞ് കൊണ്ട് വീട്ടിലേയ്ക്ക് നടന്നു.


"നിക്ക് അറിയാമായിരുന്നു നീ ഇന്ന് അമ്പലത്തിലേയ്ക്ക് വരുമെന്ന് "

നീതു (ആമിയുടെ കൂട്ടുകാരി ) അവളുടെ കൈയും പിടിച്ച് വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി ഇരുന്നു.

"ഉവ്വോ, എന്തെ നീതു "

"എന്തെന്നോ ഡി പെണ്ണെ കോളേജ് തുറക്കാൻ ഇനി കുറച്ച് ദിവസം മാത്രമേ ഉള്ളു, നമുക്ക് അതിന് മുന്നേ ഒരു ഷോപ്പിംഗ് വേണ്ടേ "

അത് കേട്ട് ആമിയുടെ മുഖം വല്ലാതെ ആയി

"അതൊക്കെ വേണോ "

"പൈസയുടെ കാര്യം ഓർത്തിട്ടാണെങ്കിൽ നീ ടെൻഷൻ ആകണ്ട ഏട്ടൻ നിനക്കും കൂടെ വേണ്ടി എന്റെ കൈയിൽ പൈസ തന്നിട്ടുണ്ട് "

അത് കേട്ട് അവളുടെ മുഖത്ത് സംശയം നിറഞ്ഞു.

"ഏട്ടനോ, എനിക്ക് വേണ്ടിയോ "

"അതെന്നെ ഇന്നലെ എനിക്ക് കുറച്ച് കാശ് തന്നു, അപ്പോൾ പറഞ്ഞിരുന്നു നിനക്കും ആവശ്യം ഉള്ളത് വാങ്ങി തരണം എന്ന് "

"അതൊന്നും വേണ്ടെടാ ശെരിയാവില്ല "

"ദേ നിന്റെ ദുരഭിമാനവും കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നാൽ നല്ലത് നിനക്ക് കിട്ടും കേട്ടോ "

ആമി എന്തെങ്കിലും പറഞ്ഞ് ഒഴിയാൻ തുടങ്ങിയതും നീതു കാര്യം മനസിലായ പോലെ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.

"ഡാ എന്നാലും"

"ഒരു എന്നാലും ഇല്ല ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മതി, പിന്നെ ആന്റിയോട് ഞാൻ പറഞ്ഞോളാം "

ഇനി ഒന്നും പറഞ്ഞ് ഒഴിയാൻ അവൾ സമ്മതിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ആമി പിന്നെ ഒന്നും പറഞ്ഞില്ല. ഓരോന്ന് സംസാരിച്ച് കൊണ്ട് അവർ അവിടെ ഇരുന്നു.





======================================



വിശാലയമായ ഒരു വലിയ റൂം അതിന്റെ നടുവിൽ ആയി ഡബിൾ കോട്ട് ബെഡ്. അതിൽ ഒരു രൂപം കമഴ്ന്ന് കിടക്കുന്നു.ഷർട്ട് ഇടാത്തതിനാൽ അവന്റെ വിരിഞ്ഞ വെളുത്ത മുതുക് നന്നായി കാണാമായിരുന്നു. നല്ല ഉറച്ച ശരീരം ആണെന്ന് അതിൽ നിന്നും മനസിലാക്കാം.

ഒരു ചെറുപ്പക്കാരൻ ആ റൂമിലേയ്ക്ക് കയറി വന്നു ബെഡിൽ കിടക്കുന്നവനെ ഒന്ന് നോക്കി. ശേഷം അവന്റെ അരുകിലേയ്ക്ക് പോയ്‌ തട്ടി വിളിക്കാൻ തുടങ്ങി.

"ആദം ഡാ എണീക്ക് ഡാ "

എന്നാൽ അവൻ ഉണരാത്തത് കണ്ടതും അയാൾ അടുത്ത് കിടന്ന ഒരു തലയണ എടുത്ത് അവന്റെ മുതുകിൽ ശക്തമായ് അടിച്ചു.

"ആരാടാ പന്ന ******മോനെ "

ഉച്ചത്തിൽ അലറി കൊണ്ട് ബെഡിൽ കിടന്നവൻ ചാടി എഴുനേറ്റു. അത് കണ്ട് അയാൾ അൽപ്പം നീങ്ങി നിന്നു കൊണ്ട് ഒരു ഇളി അങ്ങ് പാസാക്കി.അത് കണ്ട് ചെക്കന് വിറഞ്ഞു കയറി 

"എന്തിനാടാ കോപ്പേ വന്ന് നിന്ന് ചിരിക്കുന്നത് "

അവൻ ഉച്ചത്തിൽ പിന്നെയും അലറി കൊണ്ട് ചാടി എഴുന്നേറ്റതും അയാൾ അവിടുന്ന് ഓടി ഡോറിന്റെ അവിടെ പോയ്‌ നിന്ന് കൊണ്ട് പറഞ്ഞു.

"ഡാ ചെകുത്താനെ നേരം എത്ര ആയെന്ന് നോക്കെടാ, എന്നിട്ട് കിടന്ന് ഉറങ്ങ് "

അതും പറഞ്ഞ് അയാൾ വേഗത്തിൽ ഡോർ അടച്ച് ഇറങ്ങി പോയി.


ഈ ബെഡിൽ കിടന്നവൻ ആണ് നമ്മുടെ നായകൻ ആദം എബ്രഹാം മാളിയേക്കൽ. എബ്രഹാം മാളിയേക്കലിന്റെയും സീന എബ്രഹാമിന്റേയും ഏക മകൻ.പുറത്തൊട്ട് ഇറങ്ങി പോയത് അവന്റെ ഒരേ ഒരു സുഹൃത്തും എബ്രഹാമിന്റെ അനിയൻ മാത്യു മാളിയേക്കലിന്റെയും മേരിയുടെയും മൂത്തമകൻ അലോഷി ഇളയ മകൾ റീന.

എബ്രഹാമും സീനയും ഇപ്പൊ ജീവിച്ചിരിപ്പില്ല. ആറ് വർഷം മുൻപ് ഒരു ആക്സിഡന്റിൽ ഇരുവരും മരിച്ചു. അതുവരെ എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്ന ആദം ഇപ്പൊ നേരെ വിപരീതമാണ്‌ പെരുമാറ്റം.

ആരോടും ഒരു സ്നേഹവും കാണിക്കാതെ ആരോടും സംസാരിക്കാതെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് നടക്കുന്ന തനി ചെകുത്താൻ. ദേഷ്യം അവനന്റെ കൂടെ പിറപ്പ് പോലെ ആണ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അടി അതാണ് ആദം എബ്രഹാം. എല്ലാവർക്കും അവനെ ഭയം ആണ്.

ആരോടെങ്കിലും അവൻ ഇത്തിരി എങ്കിലും സോഫ്റ്റ്‌ ആയി സംസാരിക്കുമെങ്കിൽ  അത് അലോഷിയോടാണ്.

എന്നാൽ അലോഷി ശാന്ത സ്വഭാവക്കാരൻ ആണ്. എല്ലാവരോടും സ്നേഹത്തോടെയുള്ള സംസാരം ആണ് അവന്റേത്. അവന് ഈ ലോകത്തിൽ ഏറ്റവും പ്രിയം  ആദമിനോടാണ്.തിരിച്ചും അതെ അവൻ അത് പുറത്ത് കാണിച്ചില്ല എങ്കിലും അലോഷിക്ക് അത് നന്നായി അറിയാം.

ആദം ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ്  ബോഡി ഒന്ന് സ്ട്രെച്ച് ചെയ്തു കൊണ്ട് കബോർഡ് തുറന്നു സിഗരറ്റ് പാക്കറ്റ് കയ്യിൽ  എടുത്ത് കൊണ്ട് ബാൽക്കണി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. സിഗരറ്റ് കത്തിച്ച് ചുണ്ടോട് അടുപ്പിച്ച് അവൻ ആഞ്ഞു പുകവലിച്ചു.

ഇപ്പോഴത്തെ പിള്ളേരെ പോലെ സിക്സ് പാക്ക് ഒന്നുമല്ലെങ്കിലും നല്ല വെളുത്ത ഉറച്ച ശരീരം ആണ് അവന്റേത്. അതിന് അനുസരിച്ചുള്ള പൊക്കവും. രോമാവൃദ്ധമായ നെഞ്ചിൽ പറ്റിക്കിടക്കുന്ന സ്വർണ്ണത്തിന്റെ കുരിശുമാല.വെളുത്ത ശരീരത്തിൽ പച്ച ഞരമ്പുകൾ പിടഞ്ഞു പൊങ്ങി നിൽക്കുന്നത് വ്യക്തമായി കാണാം. ഇത്തിരി വളർന്നു കിടക്കുന്ന തലമുടിയും വൃത്തിയായി ഡ്രിം ചെയ്തു ഒതുക്കിയ താടിയും.  അതിനാൽ അവന്റെ താടിയിലെ ഇത്തിരിയുള്ള ചുഴി തെളിഞ്ഞു കാണാം.

ഒരു ഷോർട്സ് മാത്രമാണ് അവൻ ഇട്ടേക്കുന്നത്. കയ്യിൽ എറിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് കത്തി തീരാറായതും ആഞ്ഞ് പുകവലിച്ചു കൊണ്ട്  താഴെയിട്ട് അത് ചവിട്ടിക്കെടുത്തിയ ശേഷം അവൻ അകത്തേക്ക് കയറിപ്പോയി. ലൈക്ക് കമന്റ് ചെയ്യണേ, കമന്റ് ചെയ്യുമ്പോൾ അടുത്ത പാർട്ട് ഇടുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കും... തുടരും...
To Top