രചന: Akshaya Jijinashok
വർഷങ്ങൾക്ക് ശേഷം ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി... അപ്പൊ നിങ്ങൾ വിചാരിക്കും വർഷങ്ങൾക്ക് ശേഷമോ എന്ന്......!
അല്ല ഒരിക്കലും അല്ല എന്നും നോക്കാറുണ്ട്... പക്ഷെ എന്നെ കാണാൻ അല്ല.... എന്നെ ഞാൻ കണ്ടിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു....
എല്ലാം സെറ്റ് ചെയ്ത് പ്രവർത്തിക്കപെടുന്ന യന്ത്രത്തെ പോലെ വല്ലപ്പോഴും പുറത്തു പോവുമ്പോൾ കണ്ണാടിയുടെ മുന്നിൽ പോയി എന്തൊക്കെയോ കാണിക്കും...
പിന്നെ എങ്ങനെ ഞാൻ എന്നെ കാണും....
"എവിടെ എങ്കിലും പോണെങ്കിൽ അവൾക്ക് മണിക്കൂറുക്കൾ വേണം ഒരുങ്ങാൻ...
ഭർത്താവിന്റെ ഈ ശ്വാസനക്ക് മുന്നിൽ അല്ലെങ്കിലും തനിക്ക് എവിടെയാ തന്നെ കാണാൻ നേരം....
അത്ര നേരം അടുക്കളയിലും പുറത്തും ആയുള്ള യുദ്ധത്തിന്റെ ഇടക്ക് പോവാൻ പുറപ്പെടാൻ ഒന്ന് റൂമിൽ കയറിയതേ ഉണ്ടാവു...
അമ്മേ എന്റെ ഡ്രസ്സ് എവിടെ.... അമ്മേ എന്റെ ചെരുപ്പ് എവിടെ... മതി അമ്മേ ഒരുങ്ങിയത്... എനിക്ക് ഇതൊക്കെ ഒന്ന് എടുത്തു താ....
മക്കളുടെ വക അങ്ങനെയും...
അതെ വർഷങ്ങൾ പിന്നിടുമ്പോ ഇന്ന് താൻ 2 മക്കളുടെ അമ്മ ആണ്.... ഇന്ന് എനിക്ക് ഒന്ന് കണ്ണാടിയിൽ നോക്കണം....
വർഷങ്ങൾക്ക് ശേഷം എന്നെ ഒന്ന് എനിക്ക് കാണണം.... പക്ഷെ കണ്ണാടിയിൽ നോക്കിയപ്പോൾ അതിൽ എന്നെ എനിക്ക് കാണാൻ പറ്റിയില്ല....
ഒരു പത്തു മുപ്പത് കൊല്ലം മുമ്പേ ഞാൻ ഒന്ന് ചിന്തിച്ചു.... അന്നൊക്കെ എന്നും ഞാൻ കണ്ണാടിയിൽ നോകുമ്മായിരുന്നു....
മാത്രമല്ല അന്നൊക്കെ താൻ തന്നെ വ്യക്തമായി കണ്ടിരുന്നു... അച്ഛന്റെ വാത്സല്യത്തിന്റെ ഫലമായി കുസൃതി നിറഞ്ഞ ഒരു പെൺ ബാല്യത്തെ താൻ കണ്ണാടിയിൽ കാണുമായിരുന്നു..
അമ്മയുടെ കരുതലിന്റെ ഏട്ടന്റെ അളവില്ലാത്ത സ്നേഹത്തിന്റെ മുത്തശ്ശി മുത്തശ്ശൻറെ കൊഞ്ചിക്കലിന്റെ ഒക്കെ ഫലമായി പുഞ്ചിരി നിറഞ്ഞ കണ്ണുകളിൽ തിളക്കമുള്ള ചുണ്ടുകളിൽ കുസൃതി ചിരിയുള്ള ഒരു രാജകുമാരിയെ ഞാൻ എന്നും കാണുമായിരുന്നു...
പക്ഷെ ഇന്ന് എത്ര തിരഞ്ഞിട്ടും എനിക്ക് എന്നെ കാണാൻ പറ്റുന്നില്ല.. ഒറ്റ നോട്ടത്തിൽ തന്നെ ഉത്തരവാദിത്തങ്ങളുടെ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു ഭാര്യയെ,രാത്രിയെ പകലാക്കി ഊണും ഉറക്കവും മറന്നു തന്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരമ്മയെ, യന്ത്രത്തെ പോലെ ഒരു മിനുട്ട് പോലും വിശ്രമം ഇല്ലാതെ പണി എടുക്കുന്ന ഒരു വേലക്കാരിയെ മരുമകളെ ഞാൻ വ്യക്തമായി കണ്ടു...
ഇന്നെന്റെ മുഖത്തു പഴയ ആ പ്രസരിപ്പില്ല... ഉൾ വളിഞ്ഞ കൺ തടങ്ങളും ഒട്ടിയ കവിളും വിളർന്ന കണ്ണും കണ്ടപ്പോൾ ഒരു നിമിഷം ഒരുതരം നിർവികാരത ആണ് തോന്നിയത്...
ഒരു മകളിൽ നിന്ന് കുടുംബിനിയിലേക്ക് ഉള്ള ദൂരം ചെറുതൊന്നും അല്ല എന്ന് എനിക്ക് ഇപ്പൊ മനസ്സിൽ ആയി..ഇല്ല എന്നിലെ പഴയ ഞാൻ എന്നോ ഇല്ലാതായി പോയി...
ഇദ്ദേഹത്തെ കല്യാണം കഴിച്ചു ഇവിടെ വരുമ്പോൾ ഞാൻ ഓർക്കുന്നു അന്ന് താൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല.... നിന്റെ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം ആണെന്ന് അദ്ദേഹം പറഞ്ഞത് അവൾ ഓർത്തു...
അന്നൊക്കെ എവിടെയെങ്കിലും പോവുമ്പോൾ കണ്ണൊക്കെ എഴുതി നെറ്റിയിൽ കുങ്കുമവും ചാർത്തി നല്ല മുല്ലപ്പൂ മണ്ണമുള്ള അത്തർ ഒക്കെ ഇട്ട് പോന്ന താൻ എപ്പോൾ ആണ് ഇങ്ങനെ ആയത്...u
പിന്നീട് ഉള്ള ദിവസങ്ങളിൽ ഓരോ പുതിയ ഉത്തരവാദിത്തങ്ങൾ തന്റെ തലയിലേക്ക് വരുമ്പോൾ മെല്ലെ മെല്ലെ അത് തന്നിൽ നിന്ന് തന്നെ ഉള്ള ഒരു ഒളിച്ചോട്ടമായിരുന്നു....
പതിയെ പതിയെ 2 മക്കളുടെ അമ്മ ആയി... നല്ല അമ്മ ആവാനും മരുമകൾ ആവാനും ഭാര്യ ആവാനും ഒക്കെ ഉള്ള ഓട്ടപാചിലിൽ ൽ തന്നെ കുറിച്ച് ചിന്തിക്കാൻ എവിടെ ആണ് നേരം....
കല്ല്യാണം കഴിഞ്ഞു ഓരോ പ്രാവശ്യം വീട്ടിൽ ചെല്ലുമ്പോളും
" മോളെ അവന്റെ കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്തു കൊടുക്കണം ട്ടോ "
.. എന്നേ എല്ലാരും പറയാറുള്ളൂ.....
പിന്നീട് മോൻ ഉണ്ടായപ്പോളും മോളുണ്ടായപ്പോളും "കുട്ടികളെ നന്നായി നോക്കണേ "അത് കഴിഞ്ഞിട്ട് മതി ബാക്കി എന്തും എന്നേ എല്ലാരും പറഞ്ഞുള്ളു......
ക്ക് ചില സമയങ്ങളിൽ താൻ തന്നിലേക്ക് ഒരു മടങ്ങി പോക്കിന് ശ്രമിക്കാറുണ്ട്...
അവൾക്ക് അല്ലെങ്കിലും മക്കളെ കാര്യം നോക്കാൻ എവിടെയാ നേരം... സ്വന്തം കാര്യങ്ങൾ അല്ലെ വലുത്......
ആ വാക്കുകൾ മാത്രം മതി എല്ലാം ഒറ്റ നിമിഷം കൊണ്ട് തകരാൻ...
പുലർച്ചെ 4 മണിക്ക് അടിയുന്ന അലാറം ആണ് തന്റെ ഒരു ദിവസത്തെ ജീവിതത്തിന്റെ തുടക്കം...
അദ്ദേഹത്തിന് കൊണ്ട് പോവാൻ ചോറും കറിയും എല്ലാം ഉണ്ടാക്കണം.. പോരാതെ മക്കൾക്ക് രണ്ട് പേർക്കും രണ്ട് ഇഷ്ട്ടങ്ങൾ...
എല്ലാം ചെയ്ത് എല്ലാവരെയും പറഞ്ഞു വിടുമ്പോൾ താൻ കഴിച്ചോ എന്നാരും അന്വേഷിക്കാറില്ല....
അങ്ങനെ എത്ര വർഷങ്ങൾ കടന്നു പോയി..... പക്ഷെ ഇനിയും സമയം കടന്നു പോയിട്ടില്ല.... തനിക്കു തന്നെ തിരിച്ചു പിടിക്കണം... ഇനി എങ്കിലും തന്റെ ഇഷ്ട്ടങ്ങൾ വീണ്ടെടുക്കണം.. അതിനു താൻ തന്നെ ശ്രമിക്കണം.......
അവൾ കണ്ണാടി മാറ്റി വെച്ചു...... ഇനി ആ കണ്ണാടിയിൽ നോക്കുമ്പോൾ തനിക്കു തന്നെ കാണണം എന്ന ദൃഢനിശ്ചയത്തോടെ...