രചന: അനുസ്മിജ മനോജ്
"ദേ..... ഒന്ന് എണ്ണീക്കുന്നുണ്ടോ
രവിയേട്ടാ ..... മതി ഉറങ്ങിയത്: ഇന്ന് നിങ്ങടെ പിറന്നാൾ അല്ലെ.... ഒന്ന് എഴുന്നേൽക്കത്തന്നെ '' രാവിലെ ഒന്ന് അമ്പലത്തിൽ പൊക്കുടെ '... ?
തിരികെ മറുപടി ഒന്നും ലഭിക്കാത്തത് കൊണ്ടാകാം അവൾ തന്റെ മുടിയിഴകളിൽ നിന്ന് ഇറ്റുവീണ വെള്ളത്തുള്ളികളെ ' തോർത്തി കൊണ്ട് അടുക്കളയിലേക്ക് നടന്നു.....
" അല്ലെങ്കിലും അമ്പലത്തില് പോകാനും പായസം വെക്കാനും ഞാൻ തന്നെ വേണമല്ലൊ: "
" ഞാൻ പറഞ്ഞോ നിന്നോട് അമ്പലത്തിൽ പോകാൻ " അപ്പോഴേക്കും അയാൾ മുഖം കഴുകി അടുക്കളയിലെത്തി....
അയാൾ ചോദിക്കും മുമ്പേ ആവി പറക്കുന്ന ചായ നീട്ടികൊണ്ടവൾ ചോദിച്ചു "
"രാവിലെ എന്ത് വേണം"
"എന്താ ഇത്ര കടുപ്പം "
"എന്തിന് " തീരെ രസിക്കാതെ എന്നോണം' അവൾ പാത്രങ്ങൾക്കിടയിൽ നിന്നു കൊണ്ട് ചോദിച്ചു .:..?
" അല്ല ചായക്ക് "
അയാൾ തന്റേതല്ലാത്ത ഒരു കള്ളച്ചിരി പാസാക്കി...
"എവിടെ നോക്കട്ടെ " അനുവാദമില്ലാതെ അവന്റെ ചായ നുണഞ്ഞിറക്കി കൊണ്ടവൾ പറഞ്ഞു " ഒരു കുഴപ്പവും ഇല്ല നല്ല ചായ "
ഹാ! നീ ഉണ്ടാക്കിയത് അല്ലെ നിനക്ക് അങ്ങനെയെ തോന്നു.... "
അവൾ തിരിഞ്ഞ് നിന്ന് ദേഷ്യം മുഴുവൻ ദോശമാവിൽ കുഴച്ച് കല്ലിലേക്ക് ഒഴിച്ചു. ഉടനെ എത്തി അടുത്ത പരാതി " എനിക്ക് ദോശ വേണ്ട' ഒന്നുമില്ലേലും ഇന്നെന്റെ പിറന്നാൾ അല്ലെ അപ്പോൾ സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കി കൂടെ നിനക്ക് "
"രവിയേട്ടന് ഇപ്പോൾ എന്താ വേണ്ടത് " അവളെ ചൊടിപ്പിക്കാനുള്ള അടുത്ത ചോദ്യത്തിനായുള്ള തിരച്ചിലിലായിരുന്നു അയാൾ.. '
" ദേ സമയം ഏഴരയായി പോയ് റെഡിയാവ് അപ്പോഴേക്കും ഞാൻ വേണ്ടതെല്ലാം ഉണ്ടാക്കി വെക്കാം "
അവളുടെ സ്നേഹപൂർണമായ ശകാരത്തിൽ അയാൾ തിരികെ മുറിയിലേക്ക് നടന്നു...
കു ളി കഴിഞ്ഞ് ' ഡൈനിംഗ് ടേബിളിൽ വന്നിരുന്ന അയാളുടെ മുമ്പിലേക്ക് ഇലയപ്പം (അട) നീക്കി വെച്ചു കൊണ്ടവൾ പറഞ്ഞു ഇതാണ് പിറന്നാൾ സ്പെഷ്യൽ എന്താ പോരെ "''
നിശബ്ദമായി അവളെ നോക്കിയിട്ടയാൾ ആസ്വദിച്ചാ ആഹാരം കഴിച്ചു... -
അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമായിരുന്നു അത്......
അവൾ കണ്ടിട്ടില്ലെങ്കിലും പലപ്പോഴായി അയാളുടെ വാക്കുകളിലൂടെ അറിഞ്ഞ അമ്മയുടെ രുചി കൂട്ടായിരുന്നു അത്....
"പോകുന്ന വഴിക്ക് എന്നെയൊന്ന് അമ്പലത്തില് ഇറക്കണം " ഇതു പറഞ്ഞവൾ അകത്ത് സെറ്റു സാരിയുമായി മൽപിടുത്തം നടത്തുകയാണ്
ബൈക്കിൽ അയാളോട് ചേർന്നിരുന്ന കൊണ്ടവൾ പറഞ്ഞു " ഇന്നെങ്കിലും എന്റെ കൂടെ ഒന്ന് അമ്പലത്തിൽ വന്നു കൂടെ "
"എന്തിന് ദൈവത്തെ കാണമെങ്കിൽ അമ്പലത്തിൽ പോകണമെന്നുണ്ടോ?.. ദൈവം എല്ലായിടത്തും ഉണ്ട്.... "
"ശരി എന്നെ ഇവിടെ ഇറക്കിയാൽ മതി"..
''തിരികെ ഓഫീസിലേക്കുള്ള യാത്രക്കിടയിൽ അയാൾ ഓർത്തു നല്ലൊരു ദിവസായിട്ട് രാവിലെ തന്നെ അവളോട് അങ്ങനെ ഒന്നും പറയണ്ടാരുന്നു... പാവം ഒത്തിരി ആഗ്രഹിച്ചു കാണും ഞാനും കൂടി അമ്പലത്തിൽ ചെല്ലുമെന്ന് ''..... എല്ലാം എന്റെ ഓരോ വാശികൾ ഒന്നും അംഗീകരിച്ചു കൊടുക്കാത്ത വാശികൾ ... ;എന്റെ ജയത്തിന്
കാരണം അവളുടെ സ്വയമറിഞ്ഞ പരാജയങ്ങളാണ്.... പലപ്പോഴും ഞാനത് മറന്നു പോകുന്നു ......
അയാളുടെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടാണ് മൊബൈൽ അടിച്ചത്... അറിയാത്ത നമ്പരാണ് ,കോൾ ബിസിയാക്കി കൊണ്ടയാൾ ഓഫീസിന്റെ പടികൾ വേഗത്തിൽ കയറി ... ഇന്ന് ഓഡിറ്റിംഗ് ആണെന്നു പറഞ്ഞതാ തന്നെ കാണാത്തതിനു ഓഫീസിൽ നിന്നാരോ വിളിക്കുകയാണെന്നാണ് അയാൾ കരുതിയത്:.
' തിരക്കുകൾക്കൊടുവിൽ ഫോൺ നോക്കിയപ്പോൾ ആ നമ്പറിൽ നിന്ന് വന്നിരുന്ന മിസ് കോളിന്റെ എണ്ണം കൂടിയിരുന്നു ....
ഉടൻ തന്നെ അയാൾ തിരികെ വിളിച്ചു ''ഇത് ആരാ " കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അയാൾ പറഞ്ഞു
"ഞാൻ ഇപ്പോൾ എത്തും "
ഓടിക്കിതച്ച് അയാൾ എത്തിയപ്പോഴേക്കും അവളെ ഒപ്സർവേഷൻ റൂമിലേക്ക് മാറ്റിയിരുന്നു .....
"എനിക്ക് ഡോക്ടറെ ഒന്നു കാണണം "
: "നിങ്ങൾ ?"
"ഞാൻ സുമയുടെ ഭർത്താവാണ് സിസ്റ്റർ "കുറച്ചു മുമ്പ് ഞാൻ ഇവിടേക്ക് വിളിച്ചിരുന്നു,
വിയർത്ത് കുളിച്ച് പരിഭ്രാന്തനായി നിൽക്കുന്ന അയാളെ നോക്കി ഒരു ചെറു പുഞ്ചിരി തൂകി കൊണ്ടവർ പറഞ്ഞു "പേടിക്കാൻ ഒന്നുമില്ല:. ചെറിയ പരുക്കേയുള്ളു .:..ഡോക്ടർ റൗൺസിന് പോയിരിക്കുകയണ് . ഇപ്പോൾ വരും നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യു .... "
അവർ ചൂണ്ടിയ കസേരയിൽ ഒരു അനുസരണയുള്ള കുട്ടിയെ പോലെ അയാളിരുന്നു:::
കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ എത്തി
"ചെറിയ ഒരു ആക്സിഡന്റ് :.. '''ഇവിടെ എത്തിയപ്പോഴേക്കും അബോ ധാവസ്ഥയിലായിരുന്നു ...... നിസാര പരുക്കകളേയുള്ളു: പക്ഷെ നന്നായി പേടിച്ചു എന്നു തോന്നുന്നു .... അവ്യക്തമായി എപ്പോഴൊക്കെയോ നിങ്ങളുടെ പേര് പറയുന്നുണ്ടായിരുന്നു ....
"എനിക്ക് ഒന്ന് കാണാൻ " അയാൾ മുഴുവിപ്പിക്കും മുമ്പേ ഡോക്ടർ മറുപടിയെന്നോണം പറഞ്ഞു ..
"തീർച്ചയായും. ഇപ്പോൾ ഒപ്സർവേഷനിലാണ് ... ബോധം വന്നാലുടനെ താങ്കൾക്ക് കാണാം "
"എന്താ സുമേ സംഭവിച്ചത് "
" അത് രവിയേട്ടാ "... ഞാൻ അമ്പലത്തിൽ വരുന്ന വഴി ഏട്ടന് പിറന്നാൾ സമ്മാനമായി ഒരു ഷർട്ട് എടുക്കാൻ പോയതാ ,.. അവിടെ നിന്ന് തിരികെ വരുന്ന വഴിക്ക് റോഡ് മുറിച്ചു കടന്നപ്പോൾ പറ്റിയതാ "
അയാൾ എന്തെങ്കിലും തിരികെ പറയും മുമ്പേ അവൾ കൂട്ടി ചേർത്തു
"എന്നെ വഴക്കു പറയല്ലെ രവിയേട്ടാ..,,... "
"ഇല്ല ഇനി പറയില്ല..... !!...."ഒരു കുഞ്ഞിനെയെന്ന പോലെ അയാൾ അവളുടെ നെറുകയിൽ തലോടി ....
" ഞാൻ നിന്നോട് ദേഷ്യപ്പെട്ടതും കളിയാക്കിയതും വഴക്കു കൂടുന്നതും ഒന്നും നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല ....... ഒത്തിരി ഇഷ്ടമുള്ളത് കൊണ്ടാണ്...... അതെ ..... ഒത്തിരി ഇഷ്ടാണ നിന്നെ ......"
ഇടറിയ സ്വരത്തിൽ അയാള തു പറയുമ്പോൾ
അവൾ തന്റെ ഹൃദയത്തോട് ചേർത്ത് വെച്ച താലിയിൽ മുറുക്കെ പിടിച്ചു......
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ കടന്നു പോയ ആ ബുലൻസിന്റെ നിലവിളി ശബ്ദം അയാളെ ഒന്നു കൂടി ഓർമ്മപ്പെടുത്തി... ...
ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവങ്ങൾക്ക് തന്റെ പാതി ജീവനെ തിരികെ തന്നതിന്റെ നന്ദി പറയാൻ.................! Like & Support