രചന: ബിജി
ഇടനെഞ്ചിൽ പുകയുന്ന നോവ്....
വരേണ്ടിയിരുന്നില്ല ....
ആരെയും കാണാതെ ഇരുന്നാൽ മതിയാരുന്നു ....
ആ രാത്രി ഉറങ്ങാതെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചതും .....
കോളേജുണ്ടെന്ന് പറഞ്ഞ് കാലത്ത് തന്നെ അവിടുന്ന് ഇറങ്ങി ....
ട്രെയിനിൽ കയറി ....
ജനലോരം ചേർന്നിരുന്നു .....
കാത്തുവെച്ചൊരാ ഇഷ്ടത്തിന് അവകാശി ഉണ്ടായിരിക്കുന്നു ....
ഷോൾടർ ബാഗിൽ നിന്ന് ഡയറി എടുത്തു ....
മഷി കുപ്പിയിൽ നിറച്ചൊരു ഇഷ്ടത്തിനെ ....
മഴവിൽ വർണ്ണം പടർത്തി ....
ഞാൻ കോറിയിട്ടതൊക്കെ ഈ ഡയറിത്താളുകളിലായിരിക്കാം ...
ട്രെയിൻ ചലിച്ചു കൊണ്ടേയിരുന്നു ...
കാറ്റിന്റെ ആവരണത്താൽ താളുകൾ മറിഞ്ഞു വീണു ...
നീല മഷിയിൽ പടർന്ന അക്ഷരങ്ങൾ ...
നിന്റെ കണ്ണിൽ ഞാൻ വേർതിരിച്ചാനാവാത്ത ഒരിഷ്ടം കണ്ടു .....
പ്രണയമായിരിക്കുമോ ...?
ആ സമയം ആരോ ആ ഡയറി വലിച്ചെടുത്തു .....
ഏയ് .... എന്റെ ഡയറി ...
അവൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നോക്കിയതും അവൾക്കരികിൽ
ആ ഡയറിയിലെന്തൊക്കെയോ കുറിക്കുന്നൊരുവൻ .....
ലൂർദ്ധ്.....
അവന്റെ കൈയ്യിൽ ആ ഡയറി ....
ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ .....
ഉള്ളം വിറയ്ക്കുന്നുണ്ട് ....
ഓരോ താളുകൾ മറിച്ചവൻ നോക്കുന്നുണ്ട് ......
എനിക്കത് തട്ടിയെടുത്ത് എങ്ങോട്ടെങ്കിലും ഓടി അകലണമെന്നുണ്ട് .....
മരവിച്ചു പോയിരുന്നു ഉടലാകെ.....
കുറച്ചു സമയത്തിനു ശേഷം ....
ഡയറി എന്റെ മടിയിലേക്ക് വെച്ചു തന്നു ....
നിർവ്വചിക്കാനാവാത്ത മൂകത ഞാനവനിൽ കണ്ടു ......
തൊണ്ടയിൽ പനിച്ചൂട് കനച്ചിറങ്ങുന്നുണ്ട് ....
പുറത്തേ ദൃശ്യങ്ങളിൽ മിഴി പായുമ്പോഴും ...
അടുത്തിരിക്കുന്നവനേ കുറിച്ചാണ് ചിന്തിച്ചത് ....
ട്രെയിനപ്പോഴും പായുകയാണ് ....
എന്റെ മനസ്സും ....
എന്റെ ഭഗവതി .....
വല്ലാത്തൊരു പ്രതിസന്ധിയിലാണല്ലോ കൊണ്ടെത്തിച്ചത് ....
എനിക്കൊന്ന് വാഷ് റൂമിൽ പോകണമെന്നു തോന്നി ....
ഞാനെഴുന്നേറ്റ് ടോയ്റ്റിനരികിലേക്ക് പോയതും ...
പിന്നാലെ അവനും ഉണ്ടായിരുന്നു ....
ശ്വാസം തിക്കു മുട്ടുന്നുണ്ട് ....
ഇവനെന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേൽ ...
ഈ ഒരു മൗനം ... ശ്വാസം മുട്ടിക്കുന്നു ....
മുഖം കഴുകി നോക്കിയതും തൊട്ടരികിൽ അവൻ .....
അവൻ ബോഗിയിലേക്ക് ഇടം കാൽ മടക്കി ചാരി നിന്ന് ഫോണിൽ നോക്കുകയാണ് ......
"ലൂർദ്ധ്....തെറ്റിദ്ധരിക്കരുത് .....
ഫോണിൽ നിന്ന് മുഖം ഉയർത്തി എന്നെ ഒന്നു നോക്കി ....
"ഞാൻ ... അത് ....
കളി കൂട്ടുകാരനോട് സ്നേഹമുണ്ട് ....
പക്ഷേ അതൊരു പ്രണയമല്ല...
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .....
അവനെന്നെ ഒന്നു നോക്കി
വീണ്ടും ഫോണിലേക്ക് മിഴി നട്ടു ...
ഞാൻ പഴയ ഇരിപ്പിടത്തിൽ വന്നിരുന്നു ....
കുറേ നേരത്തിനു ശേഷം അവനും എത്തി ...
ഫോണിൽ കണ്ണും പൂഴ്ത്തി ഇരിക്കുന്നു ....
ഇടയ്ക്ക് ചായ എന്റെ മുന്നിലേക്ക് നീട്ടി ....
വേണ്ടാന്നു പറഞ്ഞതും ...
ഒന്നും ആലോചിക്കാതെ നീട്ടിയ ചായ അവൻ തന്നെ കുടിച്ചു ...
നേരത്തേ ആയിരുന്നേൽ പുശ്ചിച്ച് വിട്ടേനെ ....
ഇതിപ്പൊ അവന്റെ മുന്നിൻ മൊത്തത്തിൽ പൊട്ടി പാളീസായി ഇരിക്കുകയല്ലേ ....
രാത്രിയിൽ ബിരിയാണി പൊതി നീട്ടിയതും ചാടി ഞാൻ വാങ്ങി ... ഇല്ലെങ്കിൽ അതും കൂടി അവൻ വിഴുങ്ങിയെങ്കിലോ...
അത്രയ്ക്ക് വിശപ്പുണ്ട് ....
കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നപ്പോ ....
കണ്ണടച്ച് ഇരുപ്പുണ്ട് ....
അപ്പോൾ അവന്റെ കൈയ്യിലിരുന്ന ഫോൺ റിങ് ചെയ്തു .....
ഡിസ്പ്ലേയിൽ സുന്ദരിയായ പെൺകുട്ടി .....
അവൻ ഉണർന്ന് ആ കോൾ കണ്ടതും എന്നെ ഒന്നു നോക്കി എഴുന്നേറ്റുപോയി .....
നിലാവു പോലൊരു ഇഷ്ടം നിഴല് പോലെ കൂടെ കൊണ്ടു നടക്കുമ്പോഴും ..
അകന്നു തന്നെ ഇരിക്കാനായിരുന്നു എപ്പോഴും ശ്രമിച്ചത് ....
ഓരോ കാഴ്ചകളിലും വെറുതെ പിന്നാലെ നടന്ന് ചൊറിയും....
അങ്ങനെങ്കിലും ഒന്നുമിണ്ടാമല്ലോ ...
അടുത്ത് ... അടുത്തിടപഴകാമല്ലോ ...
വല്ലപ്പോഴും ഒന്നു കണ്ടാമതിയെന്നേയുള്ളു ....
ആരുടെയോ സ്വന്തമാണവൻ....
അവൻ ആകെ കലിപ്പിച്ചാ വന്നത്....
എന്നെ കണ്ടതും...
എന്താടീന്ന് ....
വെറുതെ ....വെറുതെ അവനെ നോക്കി മിഴി മാറ്റി ....
ഡൽഹി എത്തിയപ്പോ എന്നെ മൈൻഡ് ചെയ്യാതെ അവനൊരു പോക്ക് പോയി ....
ആ നിമിഷം എനിക്ക് ഒരു കോൾ വന്നു ......
"പയസ്സി ..... ഞാൻ സേഫ് ആണ് .....
എന്നെ അന്വേഷിച്ച് നിന്റെ സമയം കളയണ്ടാ..... കോളും കട്ടായി ....
ചേച്ചി ......
ആടി ഉലഞ്ഞു പോയൊന്ന് .....
ചേച്ചിക്ക് .... ചേച്ചി സുഖമായിരിക്കുന്നു ....
ആകാംക്ഷ മൂത്ത് തിരിച്ചു വിളിച്ചു നോക്കി .....
ബീപ് സൗണ്ട് മാത്രം ....
ഞാൻ നാട്ടിലെ പോലിസ്റ്റേഷനിൽ ചേച്ചി വിളിച്ച കാര്യം അറിയിച്ചു ....
എനിക്ക് വന്ന കോൾ നമ്പറും കൊടുത്തു ....
അന്വേഷിക്കാമെന്ന് പറഞ്ഞ് അവർ അവസാനിപ്പിച്ചു ....
ഇത്രയും കാലം പല ആപത് ചിന്തകളും ഉണ്ടായിരുന്നു ....
ഇപ്പോ ഒരു സമാധാനം ഉണ്ട് ...
എങ്കിലും ചേച്ചിയുടെ തിരോധാനം എന്നെ വല്ലാതെ കുഴയ്ക്കുന്നും ഉണ്ട് .....
പൊരുത്തക്കേടുകൾ ....
സ്‌റ്റേഷനിൽ വച്ചേ വിളിച്ചു പറഞ്ഞതു കൊണ്ട് യാമിനി ഗേറ്റിൽ തന്നെ കാത്തു നില്പ്പുണ്ട് ....
മെഹന്ദ് സലാം തുറിച്ച് നോക്കുന്നുണ്ട് ....
ഞാനും ആ രീതിയിൽ തന്നെ ഒന്നു നോക്കി ....
അകത്ത് കയറി വാതിലടച്ചങ്ങേര് ....
"ഇതെന്താടി ഇങ്ങനെ ...?
അങ്ങേർക്ക് ബുദ്ധി കൂടി പിരി പോയതാവും ...
ഞാൻ മറുപടി കൊടുത്തു ...
പിറ്റേ ദിവസം കോളേജിൽ ഇരുന്നപ്പോ വനേരയിൽ നിന്ന് കോൾ ഉണ്ടായിരുന്നു ....
ക്ലാസ് ടൈമിൽ ഫോൺ സൈലന്റായിരുന്നു ....
ലഞ്ച് ടൈമിൽ തിരിച്ചു വിളിച്ചു ....
MD അമറിന്റെ PS ആണ് വിളിച്ചത് ....
വനേരയിൽ എത്തണമെന്നായിരുന്നു ....
കോളേജ് കഴിഞ്ഞ് എത്താമെന്നു മറുപടി കൊടുത്തു .....
വൈകുന്നേരം വനേരയിൽ എത്തി ...
അവരുടെ തന്നെ സ്റ്റുഡിയോയിലേക്കാണ് കൊണ്ടുപോയത് ......
ഫാഷൻ ലോകം എന്നു പറയാം ....
മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ കുറച്ചധികം ആളുകൾ .....
പുതിയ മേക്ക് ഓവറിൽ സ്റ്റുഡിയോയിലെ കണ്ണാടിയിൽ ഞാനെന്റെ പ്രതിബിംബം കണ്ടു
സിമ്പിൾ ... എന്നാ എലഗന്റ് ...
മുടിയൊക്കെ ... നല്ല മിനുസമായിരിക്കുന്നു....
ലെയർ കട്ടിൽ ... ഒഴുകി കിടക്കുന്നു ....
വൈറ്റ് സ്റ്റോൺ പതിപ്പിച്ച ഗൗൺ ആണ് .....
പുരികം ത്രെഡ് ചെയ്തു ...മുഖം ഫേഷ്യലൊക്കെ ചെയ്ത് ..... മിനുക്കി എടുത്തു ...
ലൈറ്റ് മേക്കപ്പ് ... മുഖം തിളങ്ങുന്നുണ്ട്. ...
മിഴകൾക്ക് മഷി പടർത്തി അഴക് വർദ്ധിപ്പിച്ചു ....എന്നാൽ സിമ്പിൾ ലുക്ക്
അതീവ സുന്ദരിയായിരുന്നവൾ ....
അമർ അവിടേക്ക് വന്നു ....
അവളെ കണ്ടതും .... പതിഞ്ഞൊരു ചിരി ചുണ്ടിൽ തെളിഞ്ഞു ...
അവളിൽ നിന്ന് മിഴി മാറ്റാതെ നോക്കി നിന്നു പോയി ....
വനേരയുടെ സുന്ദരി ...
അവളെ നോക്കി കണ്ണടച്ചവൻ....
നാണം തോന്നിയവൾക്ക് ...
കളിയാക്കുവാണോ ....
അമർ ഡയറ്റീഷ്യനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ....
ഒരു മാസം കഴിഞ്ഞേ ഷൂട്ട് ഉണ്ടാവുകയുള്ളു ....
അതുവരെ ബോഡി ഒന്നു ഷേപ്പ് ആകണം ... ഡയറ്റ് ... യോഗ...
മെഡിറ്റേഷൻ ...
അങ്ങനെ നീളുന്നു ....
ഒരു മാസത്തിനപ്പുറം ഷൂട്ട് കഴിഞ്ഞ് ....
മാധ്യമങ്ങളിലൊക്കെ വനേരയുടെ... ആഡ് വന്നതും ...
അമർ ഒട്ടും പ്രതീക്ഷിക്കാതെ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു ....
ഞാൻ വിളറിപ്പോയി ...
Sorry...sorry...
എക്സൈറ്റ്മെന്റായി ...
ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി .....
കോളേജിന്റെ ഭാഗത്തു നിന്നും അഭിനന്ദനമുണ്ടായിരുന്നു ....
ലൂർദ്ധും കണ്ടു കാണും ....
വനേരയുടെ ബ്രാൻഡിന് ഈ ആഡ് കൊണ്ടു വളരെയധികം ഗുണം ഉണ്ടായിയെന്ന് അമർ പറഞ്ഞു .....
ഒരു ദിവസം .... ഒരു പാർട്ടിക്ക് എനിക്ക് അമറിന്റെ ഭാഗത്തു നിന്ന് ക്ഷണം ഉണ്ടായി ....
നിരസിച്ചെങ്കിലും ...
വനേരയുടെ മോഡലെന്ന നിലയിൽ പോകേണ്ടി വന്നു ......
വമ്പൻ ബിസിനസ്സ് ടീമുകളൊക്കെ പങ്കെടുക്കുന്ന പാർട്ടിയാണ് ....
എഴുമണിയോടെ ഞാനവിടെ എത്തി ....
സിമ്പിളായി ഒരുങ്ങിയിട്ടുണ്ട്....
മോശം ആകരുതല്ലോ ...
വനേരയുടെ മോഡൽ ആണല്ലോ ...
വിചാരിച്ചതിലധികം വലിയൊരു പാർട്ടി ആയിരുന്നു .....
അമറിനെ കണ്ടതും ഞാനരികിൽ ചെന്നു....
എന്നെ ഒന്ന് ഹഗ് ചെയ്തവൻ ....
അവനിൽ നിന്ന് വിട്ടകന്നിട്ടും എന്റെ കൈ വിരലിൽ അമർ പിടിച്ചിരുന്നു ....
ഒരു വെപ്രാളം ...
അമർ ഒന്നും ഉദ്ദേശിച്ചല്ലായിരിക്കും ...
ഞാൻ ചുറ്റും നോക്കി ....
എന്നെ നോക്കി ഒരുവൻ കൈ കെട്ടി നില്ക്കുന്നു ....
ലൂർദ്ധ്.....
എന്നെ മാത്രം നോക്കി നില്ക്കുകയാണ് ....
ഇഷ്ടമാകുന്നുണ്ടോ ... വായിക്കുന്നവർ ഒരു വലിയ റിവ്യു തന്നാൽ അത്രയ്ക്കു സന്തോഷമാകും ... തുടരും...