തുടർക്കഥ, ചെകു ത്താന്റെ പ്രണയം, ഭാഗം: 6

Valappottukal



രചന: ആതൂസ് മഹാദേവ...

അകത്തേയ്ക്ക് ചെല്ലുമ്പോൾ ആണ് പരിചയമില്ലാത്ത രണ്ടുപേർ സോഫയിൽ ഇരിക്കുന്നത് അവർ കാണുന്നത്.അലോഷി സംശയത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവനും അവരെ തന്നെ നോക്കി ഇരിക്കുവാണ്.

അകത്തേയ്ക്ക് വന്ന അവരെ കണ്ട് സോഫയിൽ ഇരുന്ന രണ്ട് പേരും വേഗം എഴുന്നേറ്റു.

"ആരാ "

അലോഷി മുന്നോട്ട് വന്ന് കൊണ്ട് ചോദിച്ചു.

"ഞങ്ങൾ കുറച്ച് അകലെ നിന്ന് വരുവാ, ഞാൻ ദിവകാരന്റെ ചേട്ടന്റെ ഭാര്യ ആണ് രാഗിണി "

രാഗി രണ്ട് പേരെയും നോക്കി പറഞ്ഞു

"ആ മനസിലായി ഇരിക്കു "

അലോഷി പറഞ്ഞതും അവർ സോഫയിൽ തന്നെ ഇരുന്നു. തൊട്ടപ്പുറത്തെ സോഫയിൽ അവനും. ആദം സ്റ്റെപ്പ് കയറി മുകളിലേയ്ക്ക് പോയി.

"എന്താ പറയൂ "

"സാർ കുറച്ച് കാശ് കടം വേണമായിരുന്നു "

"പലിശയ്ക്ക് ആണോ "

അവൻ ഒരു സംശയത്തോടെ ചോദിച്ചു

"അതെ "

"മം അറിയാലോ ഇവിടെ ഈഡ് വച്ചാണ് കാശ് തരുന്നത് "

"അറിയാം സാർ വീടിന്റെ പ്രമാണം ഉണ്ട് "

രാഗി നിർമലയുടെ കൈയിൽ ഇരുന്ന പ്രമാണം വാങ്ങി അലോഷിയുടെ കൈയിലേയ്ക്ക് കൊടുത്തു.അവൻ അത് വാങ്ങി നോക്കി കൊണ്ട് ചോദിച്ചു.

"നിങ്ങൾക്ക് എത്രയാ വേണ്ടത് "

അത് കേട്ട് രാഗി നിമ്മിയെ നോക്കി.

"സാർ ഒരു 2 ലക്ഷം മതി "

നിർമല എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ രാഗിണി ഉത്തരം പറഞ്ഞു.

"ശെരി നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ ദാ വരുന്നു "

അതും പറഞ്ഞ് അലോഷി മുകളിലേയ്ക്ക് കയറി പോയി. അവൻ പോയതും നിർമല രാഗിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

"2 ലക്ഷം കിട്ടിയാൽ തികയില്ലല്ലോ കുറച്ച് കൂടുതൽ ചോദിക്കേണ്ടത് ആയിരുന്നു "

"ഇതൊക്കെ മതി അവസാനം പലിശ അടയ്ക്കാൻ പറ്റാതെ എങ്ങാനും ആയാൽ ചേച്ചി കിടന്ന് ഓടേണ്ടി വരും "

ഇത്തിരി ദേഷ്യത്തിൽ തന്നെ ആണ് അവർ.






=================================



ഇത്തിരി നേരത്തിന് ശേഷം അലോഷി തിരികെ വന്നിരുന്നു.

"ദാ രണ്ട് ലക്ഷം ഉണ്ട് "

അതും പറഞ്ഞ് അവൻ കാശ് രാഗിയുടെ കൈയിൽ കൊടുത്തു. രാഗി അത് വാങ്ങി നിമ്മിയുടെ കൈയിലും.

"അറിയാലോ പലിശയുടെ കണക്ക് ഒക്കെ "

"അറിയാം സാർ "

രാഗിണി അത് പറഞ്ഞതും നിമ്മി അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു.

"ഞാൻ പെട്ടന്ന് തന്നെ തന്ന് തീർത്തോളാം സാർ "

അത് കേട്ട് അവൻ ചെറുതായ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"ആയിക്കോട്ടെ "

കാശ് കൈയിൽ ഇരുന്ന ബാഗിൽ വച്ച് കൊണ്ട് അവർ പുറത്തേയ്ക്ക് പോകാൻ ഇറങ്ങി.
നീ എന്നെയും കൊണ്ട് ഇത് എവിടെ പോകുവാ "

ആമിയുടെ കൈയും പിടിച്ച് എങ്ങോട്ടോ നടക്കുവാണ് നീതു. കുറെ നേരം കൊണ്ട് ആമി ചോദിക്കുന്നു എങ്കിലും അവൾ ഒന്നും പറയുന്നില്ല.

"എന്റെ പെണ്ണെ നമുക്ക് ഈ കോളേജ് ഒക്കെ ഒന്ന് ചുറ്റി കറങ്ങാമെന്നേ "

ആമിയെ നോക്കി ചിരിച്ചു കൊണ്ട് നീതു അവളുടെ കൈയും പിടിച്ച് നടന്നു.

രണ്ട് പേരും കൂടെ നടന്ന് അവിടെ മൊത്തം കാണുവാണ്. ആമിയോട് എന്തോ പറഞ്ഞ് ചിരിച്ച് കൊണ്ട് മുന്നോട്ട് നടന്ന അവൾ ആരുമായോ കൂട്ടി ഇടിച്ചു.അലോഷി ആയിരുന്നു അത്.

എന്നാൽ അവൾ താഴേയ്ക്ക് വീഴുന്നതിനു മുന്നേ ആമി അവളെ പിടിച്ച് നിർത്തി.

"എവിടെ നോക്കിയാടി കോപ്പേ നടക്കുന്നെ "

അവൻ അവൾക്ക് നേരെ ചീറി, അത് കേട്ട് ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും പിന്നെ പറഞ്ഞു.

"സോറി ഞാൻ കണ്ടില്ല "

"രണ്ട് ഉണ്ട കണ്ണ് ഉണ്ടല്ലോ എന്നിട്ടും നീ കണ്ടില്ലേ "

അത് കേട്ട് അവളുടെ ചുണ്ടുകൾ കൂർത്തു വന്നു.

"അല്ല ഈ പറയുന്ന ഇയാൾക്ക് ഉണ്ടല്ലോ രണ്ട് ആന കണ്ണ്"

"ടി ടി പുല്ലേ "

അവളോട്‌ ദേഷ്യത്തിൽ പിന്നെയും എന്തോ പറയാൻ വന്നതും അപ്പോഴാണ് അടുത്ത് നിൽക്കുന്ന ആമിയെ അവൻ കാണുന്നത്. അവളെ കണ്ടതും അവന്റെ മുഖം വിടർന്നു. ശേഷം അവളോട്‌ ചോദിച്ചു.

"കുട്ടിയുടെ ആരാ ഇവൾ "

"ഫ്രണ്ട് ആണ് "

"എന്റെ പൊന്ന് പെങ്ങളെ ഈ ആറ്റം ബോംബിന്റെ കൂടെ നടന്നാൽ തന്റെ ജീവിതം കൂടെ തുലയും അതുകൊണ്ട് വേഗം ഓടി രക്ഷപെട്ടോ "

ആമിയെ നോക്കി പറഞ്ഞു കൊണ്ട് അവൻ നീതുവിനെ നോക്കി പുച്ഛിച്ചു കൊണ്ട് അവിടെ നിന്നും നടന്ന് നീങ്ങി.

"ഇയാളെ ഞാൻ ഇന്ന് "

അതും പറഞ്ഞ് അവന്റെ പുറകെ പോകാൻ നിന്ന അവളെ ആമി പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.എന്നാൽ കുറച്ച് ദൂരം പിന്നിട്ട ശേഷം അവൻ ഒന്ന് തിരിഞ്ഞു നോക്കി. ആമിയുടെ കൂടെ നടന്ന് പോകുന്ന അവളെ കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.





===================================



"അപ്പൊ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ "

ആരവും ഫ്രണ്ട്സും ദിനേശിന്റെ വീട്ടിൽ ഇരിക്കുവാണ്. കോളേജിൽ വച്ച് ആദമിനെ കണ്ട കാര്യവും, ഇന്നലെ ആമിയോട് പറഞ്ഞ കാര്യങ്ങളും ആരവ് അവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും സാഗർ ചോദിച്ചു.

"വേണം അറ്റ്ലീസ്റ്റ് രണ്ട് വീട്ടുകാരും ചേർന്ന് കല്യാണം ഉറപ്പിച്ച് വയ്ക്കുക എങ്കിലും വേണം "

"അവനെ കോളേജിൽ വച്ച് കണ്ടത് കൊണ്ടാണോ നീ ഇത്ര തിടുക്കപ്പെട്ട് കല്യാണം മുന്നോട്ട് കൊണ്ട് പോകുന്നത് "

"മം പേടിച്ചിട്ട് ഒന്നും അല്ല പക്ഷെ അവളെ എനിക്ക് നഷ്ട്ടപ്പെടുത്താൻ കഴിയില്ല അതുകൊണ്ട് മാത്രം "

അവൻ അവരെ വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു.

"ഇനി അവൻ ആ കോളേജിലെ സാർ എങ്ങാനും ആണോ "

ജിബിൻ ഒരു സംശയത്തോടെ ചോദിച്ചു.

"ഏത് ********* ആയാലും എനിക്ക് പുല്ല് ആണ്. പൗർണമി ഈ ആരവിന്റെ മാത്രം പെണ്ണാണ് "

"നീ ധൈര്യം ആയി ഇരിക്ക് മച്ചാനെ അവളെ നിനക്ക് ഞങ്ങൾ നേടി തരും "

"അതെ നീ പറഞ്ഞ പോലെ ആദ്യം നിന്റെ വീട്ടുകാരെയും കൂട്ടി അവളുടെ വീട്ടിലേയ്ക്ക് പോയ്‌ സംസാരിക്ക് ബാക്കി നമുക്ക് പിന്നെ തീരുമാനിക്കാം "

സാഗർ പറയുന്നത് കേട്ട് അവനും സമ്മതിച്ചു. അപ്പോഴേയ്ക്ക് ഒരു പെൺ കുട്ടി അകത്തേയ്ക്ക് കയറി വന്നിരുന്നു. ഒരു ബ്ലാക്ക് ട്രാൻസ്‌പ്പരന്റ് സാരി ആണ് അവളുടെ വേഷം. ആ സാരിയിൽ അവളുടെ വെളുത്ത ശരീര ഭാഗങ്ങൾ എല്ലാം നന്നായി കാണാമായിരുന്നു.

അകത്തേയ്ക്ക് വന്ന അവളെ കണ്ടതും അവരുടെ എല്ലാവരുടെയും കണ്ണുകൾ വിടർന്നു. അവർ പരസ്പരം നോക്കി ചുണ്ട് നുണഞ്ഞു.

"ആഹാ എത്തിയല്ലോ ഇന്നത്തെ തരാം "

ജിബിൻ അവളെ നോക്കി വശ്യമായ് ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ അവൾ വേറെ ആരെയും നോക്കാതെ ആരവിന്റെ അടുത്തേയ്ക്ക് വന്നു കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.

"ഇന്ന് ഫസ്റ്റ് നീ മതി "

അതും പറഞ്ഞ് അവന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് അകത്തെ റൂമിലേയ്ക്ക് കയറി ഡോർ അടച്ചു.

"അല്ലെങ്കിൽ എല്ലാവൾ മാർക്കും ഇവനെ പിടിക്കു "

അടഞ്ഞു കിടക്കുന്ന ഡോറിലേയ്ക്ക് നോക്കി ദിനേഷ് പറഞ്ഞു കൊണ്ട് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു കൊണ്ട് അത് വലിക്കാൻ തുടങ്ങി.

"അത് ശെരിയാ "

ബാക്കിയുള്ളവർ അത് യോജിച്ചു.





==================================



വീട്ടിലെ സിറ്റോട്ടിൽ ഇരുന്ന് പത്രം വായിക്കുവാണ് മാത്യു. (അലോഷിയുടെ അച്ഛൻ ) അപ്പോഴാണ് അയാൾക്ക് ഉള്ള ചായയും കൊണ്ട് മേരി അങ്ങോട്ട് വന്നത്.

"ഇതാ ഇച്ചായ "

അവർ കൈയിൽ ഇരുന്ന ചായ അയാൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. അവരുടെ ശബ്ദം കേട്ടതും അയാൾ പത്രത്തിൽ നിന്നും മുഖം മാറ്റി അവരെ നോക്കി കൊണ്ട് കപ്പ്‌ വാങ്ങി.

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "

അയാളുടെ അടുത്തേയ്ക്ക് ഇരുന്ന് കൊണ്ട് അവർ പറഞ്ഞു.

"എന്നതാ "

"ചെറുക്കനെ ഇങ്ങനെ വിട്ടാൽ മതിയോ, പിടിച്ച് കെട്ടിക്കണ്ടായോ "

"ആരെ അലോഷിയെ ആണോ "

അയാൾ ഒരു സംശയത്തോടെ ചോദിച്ചു

"അവനെ അല്ല അവന്റെ ചേട്ടനെ "

"ആ ബെസ്റ്റ് കല്യാണം എന്നും പറഞ്ഞ് അവന്റെ അടുത്തേയ്ക്ക് പോയാലും മതി. ഞാൻ ഇല്ലെ "

അയാൾ അവരെ നോക്കി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ചായ കുടിക്കാൻ തുടങ്ങി.

"പിന്നെ അവനെ ഇങ്ങനെ നിർത്താൻ ആണോ നിങ്ങടെ ഉദ്ദേശം "

അവരും തിരിച്ച് അതെ ഗൗരവത്തോടെ തന്നെ ചോദിച്ചു.

"എന്റെ മേരി ഞാൻ സംസാരിക്കാഞ്ഞിട്ട് ആണോ അവനോട്. എത്ര തവണ പറഞ്ഞതാ കേൾക്കണ്ടേ അവൻ "

"നിങ്ങൾ ഒന്നുടെ സംസാരിക്ക് ഇച്ചായ മുമ്പത്തെ പോലെ തണുപ്പൻ മട്ടിൽ അല്ല തീരുമാനിച്ചു എന്ന രീതിയിൽ ഉറപ്പിച്ച് തന്നെ പറയണം "

" ശെരി ഞാൻ സംസാരിക്കാം "

"അത് മാത്രം പോര അവന് വേണ്ടി നല്ലൊരു കുട്ടിയെ കണ്ട് പിടിക്കുകയും വേണം, അതും എത്രയും പെട്ടന്ന്. ഇനി അവനെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല. വയസ്സ് എത്ര ആയിന്ന വിചാരം "

"അവൻ ഒന്ന് ഇങ്ങ് വന്നോട്ടെടോ നമുക്ക് സംസാരിക്കാം "

പിന്നെയും ഓരോന്ന് പറയുന്ന അവരെ അയാൾ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

"അത് കഴിഞ്ഞിട്ട് വേണം അടുത്തവനെ പിടിച്ച് കെട്ടിക്കാൻ "

"അപ്പൊ മോളെയോ താൻ അവളെയും കെട്ടിക്കാൻ പോകുവാണോ "

അയാൾ കളിയായ് ചോദിച്ചതും അവർ അയാളുടെ കൈയിൽ ഒരു തട്ട് കൊടുത്തു കൊണ്ട് പറഞ്ഞു.

"നിങ്ങൾക്ക് എല്ലാം കളിയാണ്. ദേ അവനെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിക്കാൻ നോക്ക്. എനിക്ക് അത്രയേ പറയാൻ ഉള്ളു "

"എടൊ ഞാൻ അവനെ കൊണ്ട് സമ്മതിപ്പിച്ച് ഇരിക്കും താൻ നോക്കിക്കോ "

അയാൾ അവരെ നോക്കി ഉറപ്പോടെ പറഞ്ഞു.

"ആ അത് മതി, അവൻ ഇങ്ങനെ ഒറ്റ തടിയായ് നിൽക്കുന്നത് കാണുമ്പോ സങ്കടം വരുവാ "

"ഒരു പക്ഷെ അവന്റെ അപ്പനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ അവൻ ഇപ്പൊ ഇങ്ങനെ നിൽക്കില്ലായിരുന്നു "

അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.

"ഒരു പെണ്ണ് ഒക്കെ വന്ന് കഴിയുമ്പോ അവൻ മാറും ഇച്ചായ എനിക്ക് ഉറപ്പ് ഉണ്ട്. നമ്മുടെ പഴയ ആദമിനെ നമുക്ക് തിരികെ കിട്ടും"

"മം അങ്ങനെ പ്രതീക്ഷിക്കാം "

അതും പറഞ്ഞ് അയാൾ കപ്പ്‌ അവരുടെ കൈയിലേയ്ക്ക് കൊടുത്ത് കൊണ്ട് വീണ്ടും ശ്രെദ്ധ പത്രത്തിലേയ്ക്ക് തിരിച്ചു.അവർ അയാളെ ഒന്ന് നോക്കി കൊണ്ട് എഴുന്നേറ്റ് അകത്തേയ്ക്ക് പോയി.

തുടരും...



നിങ്ങളുടെ സ്വന്തം രചനകൾ അത് ഷോർട്ട് സ്റ്റോറിയോ, തുടർക്കഥയോ എന്തും ആവട്ടെ വളപ്പൊട്ടുകൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ലക്ഷ കണക്കിന് വരുന്ന വായനക്കാരുടെ അരികിൽ എത്തിക്കുവാൻ ഇപ്പോൾ തന്നെ പേജിലേക് മെസേജ് അയക്കുക.
To Top