രചന: ആതൂസ് മഹാദേവ്
ആമി നേരെ താഴേയ്ക്ക് ആണ് ഇറങ്ങിയത്. ഹാളിൽ ആരും ഉണ്ടായിരുന്നില്ല. കിച്ചണിൽ നിന്ന് തട്ടലും മുട്ടലും കേട്ട് അവൾ അങ്ങോട്ട് നടന്നു. മേരി ആയിരുന്നു അവിടെ. അവർ തിരക്കിട്ട ജോലിയിൽ ആണ്.എന്തോ എടുക്കാൻ തിരിഞ്ഞ മേരി കാണുന്നത് വാതിലിന്റെ അവിടെ പതുങ്ങി നിൽക്കുന്ന ആമിയെ ആണ്.
"ആ മോള് എഴുന്നേറ്റോ വാ "
അവർ വിളിച്ചതും അവൾ പതിയെ അകത്തേയ്ക്ക് കയറി.
"അവൻ എഴുന്നേറ്റോ "
"ഇല്ല "
അവൻ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.
"ഞങ്ങൾ ഒക്കെ കാപ്പി കഴിച്ചിട്ട് ഇറങ്ങും കേട്ടോ മോളെ "
മേരി പറയുന്നത് കേട്ട് അവൾ സംശയത്തോടെ നോക്കി. അത് മനസിലായ പോലെ അവർ പറഞ്ഞു.
"നമ്മൾ ഇവിടെ അല്ല താമസം അൽപ്പം അകലെ ആണ്. ഇവിടെ മോൻ മാത്രമേ ഉള്ളു "
അത് ആമി നന്നായി ഞെട്ടി. ഇനി മുതൽ ഇവിടെ താനും അവനും മാത്രമേ ഉള്ളു എന്നത് അവളെ ഭയപ്പെടുത്തി.
"മോള് പേടിക്കുക ഒന്നും വേണ്ട ഇവിടെ ജോലിക്കാർ ഒക്കെ ഉണ്ട് മോള് ഒന്നും ചെയ്യണ്ട. പിന്നെ അവന് ഇത്തിരി ദേഷ്യം ഉണ്ടെന്നേ ഉള്ളു ആള് പാവം ആണ്"
അവളുടെ അവസ്ഥ മനസിലായ പോലെ അവർ ചെറിയ ഒരു ചിരിയോടെ പറഞ്ഞു.
"ഇതാ മോളെ ചായ കുടിക്ക് "
ഒരു കപ്പ് ചായ എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് അവർ പറഞ്ഞു. എന്നാൽ ആമി അത് വാങ്ങാതെ ഒരു ചമ്മലോടെ പറഞ്ഞു.
"ഞാൻ ഫ്രഷായില്ല "
"ആണോ എന്ന മോള് പോയ് ഫ്രഷായി വാ "
"മം "
അവൾ ഒന്ന് മൂളി കൊണ്ട് പുറത്തേയ്ക്ക് നടന്നു. അവൾ മുകളിലേയ്ക്ക് കയറി റൂമിലേയ്ക്ക് പോയി. ഡോർ പതിയെ തുറന്ന് അകത്തേയ്ക്ക് കയറി.
ബെഡിൽ കിടന്ന് ഉറങ്ങുന്ന ആദമിനെ കണ്ട് അവൾ ശബ്ദം ഉണ്ടാക്കാതെ വേഗം ബാത്‌റൂമിലേയ്ക്ക് നടന്നു. ഇത്തിരി നേരത്തിന് അവൾ ഇറങ്ങി ആദ്യം നോക്കിയത് ബെഡിൽ തന്നെ ആണ്. അപ്പോഴും അവൻ ഉറക്കം തന്നെ ആയിരുന്നു.
അവൾ വേഗം സ്റ്റാന്റിൽ കിടന്ന ടൗവൽ കൊണ്ട് മുഖം തുടച്ച ശേഷം തല നന്നായി ഒതുക്കി കെട്ടി. അപ്പോഴേയ്ക്ക് ഡോറിൽ ആരോ തട്ടിയിരുന്നു. അവൾ വേഗം പോയ് ഡോർ തുറന്നു. റീന ആയിരുന്നു പുറത്ത്.
"ഇതാ ആമിക്ക് ഉള്ള ഡ്രസ്സ് ആണ് കുളിച്ചിട്ട് താഴേയ്ക്ക് വന്നോട്ടോ "
റീന തന്റെ കൈയിൽ ഇരുന്ന കവറുകൾ ആമിയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് അവൾ പോയി.ആമി ഇത്തിരി നേരം ആ കവറിൽ നോക്കി നിന്നു. ശേഷം ഒരു ദീർഘ നിശ്വസത്തോടെ അവൾ ഡോർ അടച്ച് അകത്തേയ്ക്ക് കയറി.
കൈയിൽ ഇരിക്കുന്ന കവറുകൾ അവൾ തുറന്ന് നോക്കി. രണ്ട് ജോഡി ദവാണിയും രണ്ട് ജോഡി ചുരിദാറും, ഒരു സെറ്റ് മിടിയും ആയിരുന്നു. അവൾ കവറിൽ നിന്ന് ഒരു സെറ്റ് ദവാണി പുറത്തേയ്ക്ക് എടുത്തു. ചുവപ്പിൽ ഗോൾഡ് കളർ കോമ്പിനേഷൻ വരുന്ന ദവാണി ആയിരുന്നു അത്.അത് മാത്രം ആയിരുന്നില്ല ബാക്കി വേണ്ടുന്ന സാധനങ്ങൾ ഒക്കെ അതിൽ ഉണ്ടായിരുന്നു.
അതും എടുത്ത് അവൾ കുളിക്കാൻ ആയി കയറി. കുറച്ച് സമയം കഴിഞ്ഞതും അവൾ കുളിച്ച് ഇറങ്ങിയിരുന്നു. എപ്പോഴത്തെയും പോലെ ബെഡിലേയ്ക്ക് അവളുടെ കണ്ണുകൾ പാഞ്ഞു. എന്നാൽ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവൾ ചുറ്റും നോക്കി അവിടെ എങ്ങും കാണാതെ ആയതും അവൻ പുറത്തേയ്ക്ക് പോയ് കാണും എന്നവൾ കരുതി.
ആമി വേഗം പോയ് ഡോർ അടച്ചു വന്നു. ശേഷം മിററിന് മുന്നിൽ വന്ന് നിന്ന് തന്നെ തന്നെ നോക്കി. ഒരു നിമിഷം അവളുടെ കണ്ണുകൾ പോയത് സിന്ദൂരം മാഞ്ഞു തുടങ്ങിയ സീമന്ദ രേഖയിലേക്കാണ്.അതിലേക്ക് നോക്കവേ വല്ലാതെ നിർവികാരത അവളിൽ നിറഞ്ഞു നിന്നു.എന്നാൽ പെട്ടന്ന് അവളുടെ ഉള്ളിലേയ്ക്ക് വന്നത് അവളുടെ അമ്മയുടെ വാക്കുകൾ ആണ്.
അതൊക്കെ ആലോചിച്ചപ്പോൾ പിന്നെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ അവൾ തലമുടി കുളി പിന്നൽ കെട്ടി ഇട്ടു. ദവാണി ഉടുത്തത് ശെരിയാകാത്തു കൊണ്ട് അവൾ പിൻ ഊരി മാറ്റി ദവാണി തുമ്പ് മുഴുവനായി മാറിൽ നിന്ന് അഴിച്ചെടുത്തു.
പെട്ടന്ന് ഒരു സൈഡിൽ നിന്ന് സൗണ്ട് കേട്ടതും അവൾ തിരിഞ്ഞ് അങ്ങോട്ട് നോക്കി. അവിടെ വല്ലാത്തൊരു ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന ആദമിനെ കണ്ട് അവൾ ഞെട്ടി. അവന്റെ കണ്ണുകൾ തന്റെ മുഖത്ത് നിന്ന് താഴേയ്ക്ക് ചലിക്കുന്നത് കണ്ട് അവളും താഴേയ്ക്ക് നോക്കി.അപ്പോഴാണ് തന്റെ അപ്പോഴത്തെ കോലത്തെ കുറിച്ച് അവൾക്ക് ഓർമ വന്നത്.
അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നിന്നു പിന്നെ വേഗം കൈയിൽ ഇരിക്കുന്ന ദവാണി ഷാൾ കൊണ്ട് മാറ് മറച്ചു പിടിച്ചു. ഇത്തിരി നിമിഷങ്ങൾക്ക് ശേഷം തന്റെ പിൻ കഴുത്തിൽ ഒരു ചുടു നിശ്വസം തട്ടിയതും അവൾ പൊള്ളി പിടഞ്ഞു കൊണ്ട് അൽപ്പം മുന്നിലേയ്ക്ക് നീങ്ങി. എന്നാൽ അതിന് മുന്നേ അവന്റെ കൈകൾ അവളുടെ കുഞ്ഞ് വയറിന് കുറുകെ അമർത്തി പിടിച്ചിരുന്നു.
അവൾ വിറച്ചു കൊണ്ട് മുന്നിലേയ്ക്ക് നീങ്ങാൻ നോക്കുന്നുണ്ടേലും അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല. ആദം അവളുടെ വയറിൽ ഇരിക്കുന്ന തന്റെ കൈ കൊണ്ട് അവളെ അവന്റെ ദേഹത്തേയ്ക്ക് വലിച്ച് ചേർത്തു.അവന്റെ ഒറ്റ വലിയിൽ അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു.
അവന്റെ ചുണ്ടുകൾ അവളുടെ പിൻ കഴുത്തിൽ അമർന്നതും അവൾ പിടഞ്ഞു പൊങ്ങി. കണ്ണുകൾ മുറുകെ അടച്ച് കൈ രണ്ട് ചുരുട്ടി പിടിച്ച് അവൾ നിന്നു. ഒരു നിമിഷം അവന്റെ ചുണ്ടുകൾ അവിടെ വിശ്രമിച്ച ശേഷം അവിടെ നിന്ന് അടർന്ന് മാറി. ശേഷം അവൾക്ക് ഒന്ന് ചിന്തിക്കാൻ കഴിയും മുന്നേ അവൻ അവളെ തിരിച്ച് നിർത്തിയിരുന്നു. അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി. തന്നെ വല്ലാത്തൊരു ഭാവത്തിൽ നോക്കുന്ന അവനെ കണ്ട് അവൾ കണ്ണുകൾ മുറുകെ അടച്ചു.കൈയിൽ ഇരുന്ന ദവാണി ഷാൾ നിലത്തേയ്ക്ക് ഊർന്ന് വീണു.
എന്നാൽ അവന്റെ കണ്ണുകൾ അവളിൽ ആകെ അലഞ്ഞു നടന്നു. അവളുടെ വിറ കൊള്ളുന്ന ചുവന്ന് തുടുത്ത ചുണ്ടുകളും,ശ്വാസം നിശ്വാസത്തിന്റെ ഫലമായി ഉയർന്നു താഴുന്ന ഉയർന്ന മാറിടങ്ങളും, വെണ്ണ തോൽക്കുന്ന ആലില വയറും അതിന് ഒത്ത നടുവിൽ ആഴമുള്ള നാഭി ചുഴിയും കണ്ട് അവന്റെ കണ്ണുകൾ വിടർന്നു. എന്തോ ഒരു ഉൾപ്രേരണയിൽ അവൻ അവളുടെ ആലില വയറിൽ അമർത്തി പിടിച്ചു.
"സ്സ് "
അവൾ പുളഞ്ഞു കൊണ്ട് ഉയർന്നു പൊങ്ങി.അവൻ തന്റെ കൈകൾ കൊണ്ട് അവിടെ പതിയെ തലോടി. അവളുടെ പതു പതുത്ത കുഞ്ഞ് വയറിലെ മാർദവം അവനെ ഹരം കൊള്ളിച്ചു. അവിടെ ഒന്ന് അമർത്തി ഞെരിക്കാൻ തോന്നി അവന്. പിന്നെ എന്തോ ഓർത്തതും അവൻ വേഗം അവിടുന്ന് കൈ പിൻവലിച്ച് അവളുടെ മുഖത്തേയ്ക്ക് നോക്കി. കണ്ണുകൾ മുറുകെ അടച്ച് തനിക്ക് കീഴിൽ വിറയലോടെ നിൽക്കുന്നവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
"ഡി...."
അവന്റെ അലർച്ചയിൽ അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു. തന്റെ മുന്നിൽ നിന്ന് തന്നെ രൂക്ഷമായ് നോക്കുന്ന അവനെ കണ്ട് അവൾ അമ്പരന്നു.
"പകൽ സ്വപ്നം കാണാതെ മാറി നിൽക്കടി "
അവളെ നോക്കി കടുപ്പിച്ച് പറഞ്ഞതും അവൾ വേഗം സൈഡിലേയ്ക്ക് നീങ്ങി നിന്നു. ആദം ടേബിളിന്റെ പുറത്ത് ഇരുന്ന ടൗവലും എടുത്ത് അവളെ ഒന്ന് നോക്കി കൊണ്ട് ഫ്രഷാവൻ കയറി.
എന്നാൽ അവന്റെ പെട്ടന്ന് ഉള്ള ഭാവ മാറ്റം കണ്ട് കിളി പോയ് നിൽക്കുവാണ് ആമി. കുറച്ച് നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് ദവാണി നേരെ എടുത്ത് വേഗത്തിൽ പുറത്തേയ്ക്ക് പാഞ്ഞു.
==================================
ആമി താഴേയ്ക്ക് എത്തുമ്പോൾ കിച്ചണിൽ മേരിക്കൊപ്പം റീനയും ഉണ്ടായിരുന്നു. പതിയെ പതിയാണെങ്കിലും അവളും അവർക്ക് ഒപ്പം കൂടി. രാവിലത്ത കാപ്പിക്കുള്ള ആഹാരം എല്ലാം ഉണ്ടാക്കി തീർന്നതും റീനയും മേരിയും എല്ലാം ടേബിളിൽ നിരത്തി വച്ചു.
"വാ മോളെ കഴിക്കാം "
മേരി അടുക്കളയിൽ നിൽക്കുന്ന അവളെയും വിളിച്ചോണ്ട് കഴിക്കുന്ന ഇടത്തേയ്ക്ക് വന്നു. മാത്യു ഇരിപ്പുണ്ടായിരുന്നു അവിടെ.
"വീടൊക്കെ ഇഷ്ടായോ മോൾക്ക് "
അത് കേട്ട് അവൾ വെറുതെ ഒന്ന് തലയാട്ടി
"ഇരിക്ക് "
റീന അവളെ പിടിച്ച് ഒരു ചെയറിൽ ഇരുത്തി കൊണ്ട് അവളും ഇരുന്നു. മേരി എല്ലാവർക്കും ആഹാരം വിളമ്പി അവരും ഇരുന്ന് കഴിച്ചു.
ആഹാരം കഴിക്കുന്ന നേരമത്രയും ആമിയുടെ ചിന്ത കുറച്ച് മുന്നേ റൂമിൽ നടന്ന കാര്യങ്ങൾ ആയിരുന്നു.
""എനിക്ക് തോന്നിയത് ആകുമോ അയാൾ അടുത്ത് വന്ന് എന്നെ തോട്ടെന്ന്. അല്ലെങ്കിൽ പിന്നെ എന്നോട് ദേഷ്യപെടേണ്ട കാര്യം ഇല്ലല്ലോ. അതോ നടന്നത് ഒക്കെ സത്യത്തിൽ സംഭവിച്ചത് ആണോ. ശോ ഒന്നും മനസിലാകുന്നില്ലല്ലോ കൃഷ്ണ ""
"മോള് എന്താ ഒന്നും കഴിക്കാത്തത് "
മേരിയുടെ ശബ്ദം ആണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.
"ഒന്നൂല്ലാ "
അതും പറഞ്ഞ് അവൾ കഴിക്കാൻ തുടങ്ങി. ഇത്തിരി കഴിഞ്ഞതും എല്ലാവരും കഴിച്ച് എഴുന്നേറ്റു. കഴിഞ്ഞതൊക്കെ ഒതുക്കി വച്ച് മേരിയും റീനയും മാത്യുവും പോകാൻ ഇറങ്ങി.
"ഇറങ്ങട്ടെ മോളെ ഇടയ്ക്ക് ഒക്കെ വരാട്ടോ "
മാത്യു അവളെ നോക്കി പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.
"ഒന്ന് കൊണ്ടും പേടിക്കണ്ട അവൻ ഒരു പാവം ആണ് അത് മോൾക്ക് മനസിലാകും "
അത്ര മാത്രം പറഞ്ഞു കൊണ്ടും അവരും റീനയും ഇറങ്ങി. അവരുടെ കാർ അകന്ന് പോകും തോറും ആമി ഒത്തിരി സങ്കടം തോന്നി. ഒറ്റയ്ക്ക് ആയ പോലെ തോന്നി അവൾക്ക്. കൂടാതെ ഭയവും, ഇനി മുതൽ അവനും താനും മാത്രം ആണ് ഇവിടെ എന്നുള്ള ഭയം.
അവൻ ഹാളിലേയ്ക്ക് വന്ന് അവിടെ ഉള്ള സോഫയിൽ ഇരുന്നു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. മുകളിലേയ്ക്ക് പോകാൻ ഉള്ള പേടി കൊണ്ട് അവിടെ തന്നെ ഇരുന്നു.
ആരോ പടികൾ ഇറങ്ങി വരുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ട് നോക്കി. ആദവും, അലോഷിയും ആയിരുന്നു. ആദം അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേയ്ക്ക് പോയി. എന്നാൽ അലോഷി അവളുടെ അടുത്തേയ്ക്ക് വന്നു.
"എന്തെങ്കിലും കഴിച്ചായിരുന്നോ "
അതിന് അവൾ ഒന്ന് തലയാട്ടി
"ഡോർ അടച്ച് ഇരുന്നോ അവൻ ഇത്തിരി കഴിയുമ്പോ വരും, അനിയത്തി കുട്ടി പേടിക്കണ്ട ട്ടോ "
അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ അത്രയും പറഞ്ഞ് പുറത്തേയ്ക്ക് പോയി. എന്നാൽ അവന്റെ നാവിൽ നിന്ന് വന്ന അനിയത്തി കുട്ടി എന്ന വിളി ആമിയിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നിച്ചു. അവരുടെ കാർ അകന്ന് പോകുന്ന സൗണ്ട് അവൾ കേൾക്കുന്നുണ്ടായിരുന്നു. തുടരും