തുടർക്കഥ ചെകു ത്താന്റെ പ്രണയം, ഭാഗം 9 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ


സമയമായതും എല്ലാവരുടെയും അനുഗ്രഹം വാങ്ങി ആമി ആരവിന്റെ അരുകിൽ ഇരുന്നു. അവൾ ചെറിയ ഒരു പുഞ്ചിരിയോടെ തല ചരിച്ച് അവനെ നോക്കി. അവന്റെ കണ്ണുകൾ അവളുടെ ജ്വലിച്ചു നിൽക്കുന്ന ഭംഗിയിൽ ആയിരുന്നു.


"താലി കെട്ടിക്കോളൂ "


കാരണവരിൽ ഒരാൾ പറഞ്ഞതും നിർമല പറഞ്ഞതിനെ തുടർന്ന് സുരേന്ദ്രൻ (രജനിയുടെ ഭർത്താവ് )താലി എടുത്ത് ആരവിന്റെ കൈയിലേക്ക് കൊടുത്തു.


അവൻ അത് വാങ്ങി ആമിയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി. അവളിൽ നിറഞ്ഞ ചിരിയാണ്. അവൻ തന്റെ സുഹൃത്തുക്കളെ ഒന്ന് നോക്കിയ ശേഷം അവളുടെ കഴുത്തിലേയ്ക്ക് താലി നീട്ടി.



                        "നിർത്ത്"



എന്നാൽ ആ നിമിഷം തന്നെ ഒരു ഉറച്ച സ്വരം അവിടെ ഉയർന്നു. ആരവിന്റെ ശ്രെദ്ധ അവിടെക്ക് ആയി.എല്ലാവരും ശബ്ദം കേട്ട ഇടത്തേയ്ക്ക് നോക്കി.


അവിടെ നിൽക്കുന്ന ആളെ കണ്ട് ആരവും ഫ്രണ്ട്സും ഞെട്ടി. ആമിയുടെ കണ്ണുകൾ അവിടെ നിൽക്കുന്ന ആളെ കണ്ട് ചുരുങ്ങി.


ആദം ആയിരുന്നു അത് കൂടെ അലോഷിയും. ആദമിന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്ന് ഇരിക്കുവാണ്. മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നു.


നീതുവും ഞെട്ടി നിൽക്കുവാണ്.


"ഇയാൾ എന്താ ഇവിടെ "


അവൾ ആദമിന്റെ അടുത്ത് നിൽക്കുന്ന അലോഷിയെ നോക്കി പതിയെ പറഞ്ഞു.


ആദം മുണ്ട് മടക്കി കുത്തി കൊണ്ട് ആമിയുടെ അടുത്തേയ്ക്ക് നടന്നു. എല്ലാവരും അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് നോക്കി നിന്നു.


അവൻ അവളുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു. ശേഷം ആരവിനെ നോക്കി പറഞ്ഞു.


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേടാ ***

മോനെ ഇവൾ എന്റേത് ആണെന്ന് "


അതും പറഞ്ഞ് അടുത്ത് നിന്ന ആരവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ സൈഡിലേയ്ക്ക് തെറിച്ച് വീണു.


"അയ്യോ "


ആമി കരഞ്ഞു കൊണ്ട് അവന്റെ അടുത്തേയ്ക്ക് പോകാൻ നിന്നതും ആദം അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേയ്ക്ക് നീക്കി നിർത്തി. ശേഷം അവൻ കണ്ണുകൾ കൊണ്ട് ചുറ്റും എന്തോ തിരഞ്ഞു. തിരഞ്ഞത് എന്തോ കണ്ടു കിട്ടിയതും അവന്റെ കണ്ണുകൾ തിളങ്ങി.


വേഗം അവൻ അതിന്റെ അടുത്തേയ്ക്ക് നടന്ന് അത് കൈയിൽ എടുത്തു. അവന്റെ കൈയിൽ ഇരിക്കുന്ന താലി കണ്ട് എല്ലാവരും ഞെട്ടി. നിമിഷ നേരം കൊണ്ട് അവളുടെ അരുകിലേയ്ക്ക് വന്ന് ആ താലി അവൻ അവളുടെ കഴുത്തിൽ ചാർത്തിയിരുന്നു.


ആമി ഒരു ഞെട്ടലോടെ അവളുടെ കഴുത്തിലേയ്ക്ക് നോക്കി. തന്റെ മാറോട് ചേർന്ന് കിടക്കുന്ന താലി കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


ആദം അവളെയും ചേർത്ത് പിടിച്ച് ആരവിന്റെ അടുത്തേയ്ക്ക് നടന്നു. അപ്പോഴേയ്ക്ക് അവൻ താഴെ നിന്ന് എഴുന്നേറ്റിരുന്നു. ആമിയുടെ കഴുത്തിൽ കിടക്കുന്ന താലി കണ്ട് അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.


"ഞാൻ ഒരിക്കൽ നിന്നോട് പറഞ്ഞതാ നിന്റെ നിഴൽ പോലും ഇവളിൽ പതിയരുത് എന്ന്. ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാവില്ല. എല്ലാം ഇവിടം കൊണ്ട് തീർന്നേക്കണം ഇല്ലെങ്കിൽ "


ഇത്രയും പറഞ്ഞ് അവനെ നോക്കി കൈ ചൂണ്ടി വർണിങ് ചെയ്തു. പിന്നെ ആമിയെയും ചേർത്ത് പിടിച്ച് അവൻ തിരിഞ്ഞു നടന്നു.


ചുറ്റും കൂടി നിൽക്കുന്നവർ എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട്. നിർമലയും, നീതുവും നടന്നതൊന്നും ഇപ്പോഴും വിശ്വാസിക്കാൻ കഴിയാതെ നിൽക്കുവാണ്.


ആദം അവളെയും കൊണ്ട് പുറത്തേയ്ക്ക് നടന്നു. ഒന്നും പ്രതികരിക്കാതെ ഒരു ശില പോലെ അവൾ അവന്റെ കൂടെ നടന്നു. അവളെ കാറിന്റെ കോ ഡ്രൈവിംഗ് സീറ്റിൽ കയറ്റിയ ശേഷം അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി. ഉടൻ തന്നെ ആ കാർ അവിടുന്ന് വേഗത്തിൽ പോയിരുന്നു.


തന്റെ മകൾ പോയത് നിർമല ഒരു തളർച്ചയോടെ നിന്നു. അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് അലോഷി പറഞ്ഞു.


"ഇവിടെ നടന്നതൊക്കെ സഹിക്കാൻ ഒരു അമ്മയ്ക്കും കഴിയില്ല എന്ന് അറിയാം. പക്ഷെ ഒരു ചതി കുഴിയിൽ നിന്നാണ് അവൻ അമ്മയുടെ മകളെ രക്ഷിച്ചത്. ഇപ്പൊ ഇങ്ങനെ ഒന്ന് സംഭവിച്ചില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ അമ്മയുടെ മോളെ അമ്മയ്ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ "


അലോഷിയുടെ വാക്കുകൾ അവരിൽ ഒരു ഞെട്ടൽ ഉളവാക്കി.


"അമ്മ ഇപ്പൊ എന്റെ കൂടെ വരണം ഞാൻ എല്ലാം പറയാം "


അതും പറഞ്ഞ് അവൻ പ്രതിക്ഷയോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി. അവന്റെ വാക്കുകളിലെ പൊരുൾ എന്താണെന്ന് അവർക്ക് അറിയണ മായിരുന്നു. കൂടാതെ ഇപ്പോഴത്തെ തന്റെ മകളുടെ അവസ്ഥയും.


"ഞാൻ വരാം "


അലോഷി അവരെയും കൊണ്ട് അവന്റെ  കാറിന്റെ അടുത്തേയ്ക്ക് നടന്നു. അപ്പോഴും ചുറ്റും നിൽക്കുന്ന ആളുകൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു.


യാത്രയിൽ ഉടനീളം ആമിയിൽ മൗനമായിരുന്നു. ജീവൻ ഉണ്ടെന്ന് അറിയാൻ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ മാത്രമായിരുന്നു തെളിവ്. ആദം അവളെ ശ്രെദ്ധിക്കുക പോലും ചെയ്യാതെ കാർ വേഗത്തിൽ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.


അവന്റെ പോർച്ചിലേയ്ക്ക് കാർ ഒതുക്കിയിട്ട് അവൻ ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. ശേഷം മറു സൈഡിൽ വന്ന് ഡോർ തുറന്ന് കൊണ്ട് പറഞ്ഞു.


"ഇറങ് "


എന്നാൽ അവൾ ഇതൊന്നും അറിയാതെ വേറെ ഏതോ ലോകത്ത് എന്ന പോലെ ഇരിക്കുവാണ്. അത് കണ്ട് അവൻ ദേഷ്യത്തിൽ അലറി.


"ഡി"


അവന്റെ ചീറലിൽ അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി.


"ഇറങ്ങാൻ"


പക്ഷെ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി ഇരിക്കുന്നത് അല്ലാതെ ഒന്നും പ്രതികരിച്ചില്ല അത് കണ്ട് അവന്റെ ദേഷ്യം ഒന്നുടെ ഇരട്ടിച്ചു.


"മൈ****"


അവൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് വലിച്ച് പുറത്തേയ്ക്ക് ഇറക്കി. പിന്നെ ഡോർ അടച്ച് അവളുടെ കൈയും പിടിച്ച് അകത്തേയ്ക്ക് നടന്നു.


ഹാളിൽ എത്തിയ ശേഷം അവൻ ഒന്നും ശ്രദ്ധിക്കാതെ അവളുടെ കൈയും പിടിച്ച് മുകളിലേയ്ക്ക് കയറി.അവിടെ നിന്ന ഒന്ന് രണ്ട് ജോലിക്കാർ കാര്യം മനസിലാകാതെ പരസ്പരം നോക്കി.


അവൻ അവളെയും കൊണ്ട് തന്റെ റൂമിലേയ്ക്ക് ആണ് പോയത്. ഡോർ തുറന്ന് അവളെ ബെഡിലേയ്ക്ക് കൊണ്ട് പോയ്‌ തള്ളിയ ശേഷം ഡോർ ഉച്ചത്തിൽ അടച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി.


ഉച്ചത്തിൽ ഉള്ള ശബ്ദം ആണ് അവളെ സ്വബോദത്തിലേയ്ക്ക് കൊണ്ട് വന്നത്. അവൾ ഒരു ഞെട്ടലോടെ ചുറ്റും നോക്കി ശേഷം എന്തോ ഒരു ഓർമയിൽ തന്റെ കഴുത്തിലേയ്ക്കും. തന്റെ മാറിൽ ചേർന്ന് കിടക്കുന്ന താലി കണ്ടതും അവൾ പൊട്ടി കരഞ്ഞു.






================================




അലോഷി വിളിച്ചു പറഞ്ഞതിനെ തുടർന്ന് മാത്യുവും, മേരിയും, റീനയും കാര്യങ്ങൾ ഒക്കെ അറിഞ്ഞിരുന്നു. അവർ ഉടനെ തന്നെ ആദമിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.


അവരുടെ വണ്ടി അവിടെ വന്ന് നിന്നതും അലോഷിയുടെ കാർ വന്നതും ഒരുമിച്ച് ആയിരുന്നു. അലോഷിയുടെ കാറിൽ നിന്ന് ഇറങ്ങുന്ന നിർമലയെ കണ്ട് അവർ സംശയത്തോടെ നോക്കി.


"ആമിയുടെ അമ്മ ആണ് "


"മം "


ഒന്ന് മൂളി കൊണ്ട് അവർ അകത്തേയ്ക്ക് നടന്നു.


"അമ്മ വാ "


അലോഷി നിർമലയെയും കൊണ്ട് അകത്തേയ്ക്ക് കയറി.


"ഇരിക്ക് "


"എന്റെ മോൾ എവിടെ "


അവർ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ട് അവനോട് ചോദിച്ചു.


"കാണിച്ചു തരാം അതിന് മുന്നേ അമ്മ കുറച്ച് കാര്യങ്ങൾ  അറിയാൻ ഉണ്ട് "


അലോഷി ആരവിന്റെ തനി നിറം അവരോടു തുറന്നു പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും അവർ ഞെട്ടി തരിച്ചിരുന്നു. മേരി എല്ലാം കേട്ട് താടിയിൽ കൈ ഊന്നി നിന്നു.


"ഇനിയും അമ്മയ്ക്ക് തോന്നുന്നുണ്ടോ ഈ വിവാഹം നടക്കണമായിരുന്നു എന്ന് "


അത് കേട്ട് അവർ വേഗത്തിൽ അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"എങ്ങനെ ആണ് നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. എന്റെ മകളുടെ ജീവിതം ആണ് നിങ്ങൾ രക്ഷിച്ചത്. എനിക്ക് അറിയില്ലായിരുന്നു ഒന്നും. അറിഞ്ഞിരുന്നു എങ്കിൽ എന്റെ മകളെ അതുപോലൊരു നായയ്ക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു "


അവരുടെ കരഞ്ഞു കൊണ്ടുള്ള വാക്കുകൾ കേട്ട് അവിടെ നിന്ന എല്ലാവർക്കും സങ്കടം തോന്നി.


"ഒന്നും സംഭവിക്കാതെ മോളെ തിരിച്ച് കിട്ടിയില്ലേ അത് തന്നെ ഭാഗ്യം എന്ന് കരുതാം "


മേരി നിമ്മിയുടെ അരികിൽ വന്ന് അവരെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.


"നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട മോള് ഇവിടെ പൂർണ സുരക്ഷിത ആയിരിക്കും. അവൻ അവളെ പൊന്ന് പോലെ നോക്കികോളും. അത് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് തരാം.


മാത്യുവിന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.


"അമ്മ വാ ഞാൻ ആമിയെ കാണിച്ചു തരാം "


അലോഷി അവരെയും കൊണ്ട് മുകളിലേയ്ക്ക് പോയി. ആദമിന്റെ റൂം തുറന്ന് അകത്തേയ്ക്ക് കയറിയപ്പോ കണ്ട് ബെഡിൽ ഇരുന്ന് കരയുന്ന ആമിയെ.


"മോളെ "


തന്റെ അമ്മയുടെ വിളി കേട്ട് അവൾ ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി. അവിടെ നിൽക്കുന്ന നിർമലയേ കണ്ട് അവൾ എഴുന്നേറ്റ് അവരുടെ അരികേലേയ്ക്ക് ഓടി പോയ്‌ കെട്ടിപിടിച്ചു കരഞ്ഞു.


"അമ്മേ "


"കരയാതെ മോളെ അമ്മ വന്നല്ലോ "


അവർ അവളുടെ തലയിൽ തലോടി ആശ്വാസിപ്പിച്ചു.അലോഷി അവിടെ നിൽക്കാതെ പുറത്തേയ്ക്ക് ഇറങ്ങി.


ഒരുപാട് നേരം കഴിഞ്ഞിട്ടും അവളുടെ കരച്ചിൽ കുറയുന്നില്ല എന്ന് കണ്ടതും നിർമല അവളെ അവരിൽ നിന്ന് അകത്തി മാറ്റി കൊണ്ട് പറഞ്ഞു.


"മതി മോളെ കരഞ്ഞത്, നിന്റെ ഈ കരച്ചിൽ അമ്മയ്ക്ക് സഹിക്കുന്നില്ല "


"നി..ക്ക് പേടിയാ "


അവളുടെ ഇടറിയ ശബ്ദം കേട്ട് അവർ ചോദിച്ചു.


"ഇനി നീ പേടിക്കണ്ട മോളെ ഇപ്പൊ എന്റെ പൊന്ന് മോള് സുരക്ഷിതമായ കൈകളിൽ ആണ്. ഇവിടെ നിന്ന് നിനക്ക് ഒരു ആപത്തും സംഭവിക്കില്ല അത് ഈ അമ്മയ്ക്ക് ഇപ്പൊ ഉറപ്പ് ഉണ്ട് "


എന്നാൽ അമ്മയുടെ വാക്കുകൾ മനസിലാവാതെ നിൽക്കുവാണ് ആമി.


"അ...മ്മ എന്തൊ..ക്കെയാ ഈ പറയുന്നേ "


"അതെ മോളെ ഒരു വലിയ ചതി കുഴിയിൽ നിന്നാണ് എന്റെ മോൾ ഇപ്പൊ രക്ഷപ്പെട്ടത്. അല്ല അവൻ മോളെ രെക്ഷപ്പെടുതിയത്. ആ അവന്റെ കൈയിൽ നിന്നും നിന്നെ ആരും ഇനി ഒന്നും ചെയ്യില്ല.എന്റെ മോള് അമ്മ പറയുന്നത് കേൾക്കണം "


അത്രയും പറഞ്ഞ് അവർ അവളുടെ മുഖത്തേയ്ക്ക് പ്രതിക്ഷയോടെ നോക്കി കൊണ്ട് പറഞ്ഞു.


"പഴയത് എല്ലാം അമ്മയുടെ മോള് മറക്കണം. കഴുത്തിൽ കിടക്കുന്ന ഈ താലിയോടും അത് ചാർത്തി തന്നവനോടും നീ നീതി പുലർത്തണം. നിനക്ക് കഴിയണം മോളെ അതിന്. അമ്മ പോകുവാ ഞാൻ പറഞ്ഞത് ഒക്കെ പാലിക്കാൻ എന്റെ മോൾക്ക് കഴിയണം. ഇതാണ് ഇനി നിന്റെ വീട് അത് എപ്പോഴും ഓർമയിൽ ഉണ്ടാവണം "


അത്രയും പറഞ്ഞ് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവർ പുറത്തേയ്ക്ക് നടന്നു.


എന്നാൽ ആമിയുടെ മനസ്സ് അവർ പറഞ്ഞ ചില വാക്കുകളിൽ കുരുങ്ങി കിടക്കുവായിരുന്നു.


"കഴുത്തിൽ കിടക്കുന്ന ഈ താലിയോടും അത് ചാർത്തി തന്നവനോടും നീ നീതി പുലർത്തണം"


പലവുരി അവൾ അത് ഓർത്തു കൊണ്ടിരുന്നു. തുടരും...

To Top