രചന: രാഖി പി നായർ
ഇതാ കോഫി....!! ചൂട് പറക്കുന്ന കാപ്പി അടങ്ങിയ കോഫി മഗ്.... ഇന്ദുവിന്റെ നേരെ നീട്ടിക്കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ സണ്ണി പറയുമ്പോൾ..... ചെറിയൊരു ചിരിയോടെ തന്നെ അവന്റെ കയ്യിൽ നിന്നും കപ്പ് വാങ്ങി ചുണ്ടോട് അടുപ്പിച്ചു അവൾ....!!
എങ്ങനുണ്ട്.....??? ഇരുപുരികങ്ങളും പൊക്കിയാണ് ചോദ്യം...
നന്നായിട്ടുണ്ട്.....!!! പുഞ്ചിരി കലർന്ന ഭാവത്തിൽ അവൾ മറുപടി പറഞ്ഞു...
ആണോ....!! Thankyou.....!! എന്നാൽ വേഗം finish ചെയ്തിട്ട് വാ... നമുക്ക് അന്നയെ ഒന്ന് ഓൺ ചെയ്ത് കൊണ്ട് വരാം.....!!!
എന്നെ ഓൺ ചെയ്യാൻ ആരും വരണ്ട.....!! ഞാൻ അല്ലെങ്കിലും ഓൺ തന്നെയാ.....!!! കിച്ചന്റെ വാതിൽക്കൽ അന്നയുടെ സംസാരം കേട്ടാണ് രണ്ടുപേരും അങ്ങോട്ടേക്ക് നോക്കിയത്....! ആ നിമിഷം തന്നെ നിറഞ്ഞ ചിരിയോടെ അങ്ങോട്ടേക്ക് വന്നു അവൾ....!! അന്നയുടെ ആ വരവ് കണ്ടതും തെല്ലൊരു അതിശയത്തിൽ തന്നെ പരസ്പരം ഒന്നു നോക്കി പോയി സണ്ണിയും ഇന്ദുവും....!!
ആഹാ.....!! എന്നെ കരയിപ്പിച്ച് വിട്ടിട്ട് രണ്ടുപേരും കൂടി ഇവിടെ നിന്ന് കോഫി ഉണ്ടാക്കി കുടുക്കുവാണല്ലേ.....??? സണ്ണിയുടെ വയറ്റിൽ ഒറ്റ കുത്ത് കൊടുത്തുകൊണ്ടാണ് അന്ന തമാശ പോലെ പറഞ്ഞത്....!!
പിന്നീട് അങ്ങോട്ട് ആ ഏട്ടന്റെയും പെങ്ങളുടെയും സ്നേഹ പ്രകടനവും.... ഒരുമിച്ചുള്ള പാട്ടും.... അവരുടെ കളിയും ചിരിയും ഒക്കെ കണ്ട് നിക്കുമ്പോ... എന്റെ ചുണ്ടിലും അറിയാതെ ഒരു ചിരി വിടരും...!! ഞാൻ എന്നല്ല.. കണ്ട് നിക്കുന്ന എല്ലാവർക്കും തോന്നി പോകും അതുപോലെ ഒരു ഏട്ടനെ കിട്ടിയിരുന്നെങ്കിൽ എന്ന്......!!!
സണ്ണി മാത്യു എന്ന വ്യക്തിയുടെ charecter.. അത് ഒരു സംഭവം തന്നെയാ....!! എല്ലാവരോടും ഇടിച്ചു കയറി മിണ്ടുന്ന സ്വഭാവം....! ഈ ഞാൻ തന്നെ... കോളേജിൽ അദ്ദേഹം പഠിപ്പിക്കുന്ന സ്റ്റുഡന്റ് ആണെന്നുള്ള ചിന്തയൊന്നും ഇല്ല... വീട്ടിൽ വന്നപ്പോ muthal.. ശരിക്കും ആ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാ പെരുമാറ്റം...!!
അത് കൊണ്ടാണല്ലോ.... ഞാൻ പൊളിച്ച ഉള്ളി കട്ട് ചെയ്തത് ശരിയായില്ല എന്നും പറഞ് എന്നെ വഴക്ക് പറഞ്ഞത്....!! കുനുകുനാ അരിഞ്ഞില്ലെങ്കിൽ അത് കറിയെ ബാധിക്കും അത്രേ....!! കൂട്ടത്തിൽ... ഇന്നത്തെ ചിക്കൻ തോരൻ ഫ്ലോപ്പ് ആയാൽ അതിന്റെ കാരണക്കാരി താൻ ആണേ... എന്നൊരു പ്രസ്താവനയും നടത്തി.....!!
ആ ഏട്ടന്റെയും... പെങ്ങളുടെയും കൂടെ അവിടെ അങ്ങനെ നിന്നപ്പോ സമയം പോയത് പോലും അറിഞ്ഞില്ല....!! അത്ര മാത്രം എൻജോയ് ചെയ്ത നിമിഷങ്ങൾ തന്നെ ആണ് അതൊക്കെ എന്ന് പറയാം ....!!
സണ്ണി സാറിന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോ ഞാൻ കരുതിയത് ചിക്കൻ തോരനും.. ബീഫ് കുരുമുളക് വരട്ട് ഉം ഒക്കെ ഒരു average ആയിരിക്കും എന്നാ....!! പക്ഷെ അത് അങ്ങനെ അല്ലെന്ന് തിരുത്തി കുറിച്ചത് കറിയിൽ നിന്ന് അല്പ സമയം കഴിഞ്ഞു വരുന്ന മണം അറിഞ്ഞപ്പോ ആണ്....!!
ഒരു പ്ലേറ്റിൽ കുറച്ചു ചൂട് ബീഫ് കഷ്ണങ്ങൾ വച്ചു എനിക്ക് നേരെ നീട്ടി പറഞ്ഞു.... ഇത് കഴിച്ചിട്ട് എന്നെ ഒന്ന് നല്ലോണം പുകഴ്ത്തി പറഞ്ഞേന്ന് .....!! ചെറിയൊരു ചിരിയോടെ ഞാൻ അത് വാങ്ങിയപ്പോ.... അന്ന ഒരു കഷ്ണം എടുത്ത് വായിലിട്ട് ചവച്ചു ഇറക്കി കൊണ്ട് പറഞ്ഞു..... എന്നതാ ഇച്ചായാ ഇത്... ഒരു വകയ്ക്ക് കൊള്ളത്തില്ല...!!
അത് കേട്ടതും... സംശയ ഭാവത്തിൽ തന്നെ ഞാൻ ഒരു കഷ്ണം എടുത്ത് കഴിച്ചു നോക്കി.....! സത്യം പറഞ്ഞാൽ...ചിക്കൻ കഴിക്കുമെങ്കിക്കും ബീഫ് കഴിക്കാൻ എനിക്ക് വല്യ ഇഷ്ടമില്ലാത്തതാ... എന്തുകൊണ്ടോ.. കഴിക്കണം എന്നും തോന്നിയിട്ടില്ല... പക്ഷെ ഒരിക്കൽ ഇതുപോലെ ഒരു ബീഫ് പെരട്ട് ആരെങ്കിലും കഴിച്ചാൽ ജീവിതത്തിൽ അവർ ഈ രുചി മറക്കത്തില്ല... അത്രയ്ക്ക് ടേസ്റ്റ്.....!!!
നന്നായിട്ടുണ്ടല്ലോ....! അന്നയുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചതും... ചെറിയ പുഞ്ചിയോടെ ചുമ്മാതാ എന്ന ഭാവത്തിൽ അവൾ കണ്ണ് ചിമ്മി കാണിച്ചു....!
തനിക്ക് മനസ്സിലായില്ലേ.....! കൊള്ളില്ലെന്ന് പറയാനാ ഇവൾ ഉദ്ദേശിക്കുന്നേ....! ഇവൾക്കേ ഉണ്ടാക്കാൻ അറിയില്ല... ഇനി ഇതൊക്കെ ഉണ്ടാക്കുന്നവരെ ആണെങ്കിലോ... മാനസികമായി തളർത്താനും കൂടിയുള്ള ശ്രമാ കാന്താരിക്ക്.....!! അന്നയുടെ തലയിൽ ഒരു കൊട്ട് കൊടുത്തുകൊണ്ട് തന്നെ പറയുന്ന സണ്ണി സാറിനെ കണ്ടപ്പോ.... വീണ്ടും ചിരി വന്നു....
അങ്ങനെ... ഞാനും സണ്ണി സാറും അന്നകുട്ടിയും... വല്യമ്മച്ചിയും ചേർന്ന് തന്നെ ഒരുമിച്ചിരുന്നു ഊണ് കഴിച്ചു....! ആഹാരം ഉണ്ടാക്കാൻ മാത്രല്ല... നന്നായിട്ട് അത് കഴിപ്പിക്കാനും അറിയാം സണ്ണി സാറിന്.....!! പക്ഷെ സാർ വളരെ കുറച്ചേ കഴിക്കൂന്ന് മാത്രം....!!
അതിന്റെ കാരണവും കഴിക്കുന്നതിനിടെ അന്ന കുട്ടി തന്നെ പറഞ്ഞു...! ചേച്ചിക്ക് അറിയോ... ഒരു മൂന്ന് നാല് വർഷം മുൻപ്... ഈ ഇരിക്കുന്ന ഇച്ചായന് ഇതുപോലെ gym body ഒന്നും ആയിരുന്നില്ല..... നല്ല അങ്കിൾ ബൺ പോലെയാ ഇരുന്നത്.....!! ഒന്നും രണ്ടും അല്ല..... ഓവർ weight ആണെന്ന് പെട്ടന്ന് ഭൂദോദയം വന്ന ദിവസം മുതൽ ജിമ്മിൽ കഷ്ടപ്പെട്ട്...25 കിലോ ആണ് കുറച്ചത് ഈ മഹാൻ....!! അതിന് ശേഷം ഇങ്ങനാ.... കൊത്തിയും പെറുക്കിയും വല്ലതും കഴിച്ചാലായി.....!!!
ആഹ്...ഡി.....!! നല്ല മനസ്സുള്ള ചിലർക്ക് അങ്ങനാ... പച്ച വെള്ളം കുടിച്ചാലും മതി ശരീരം നന്നാവാൻ.....!! ഞാനും... പിന്നെ ദേ ഈ ഇന്ദുവും ഒക്കെ ആ category ആണ്... അല്ലാതെ നിന്നെ പോലെ നീർക്കോലി അല്ല.....!!
ഈ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും....!
പിന്നെ...! മുടങ്ങിപ്പിക്കാൻ ഇങ് വാ....!! വല്ല തോട്ടിലും കൊണ്ടിടും ഞാൻ....!!
ഒന്ന് നിർത്തുന്നുണ്ടോ രണ്ടും......!!! ഊണ് കഴിക്കാൻ വന്നിരിക്കുമ്പോ ആണ് തർക്കം....!!!
ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുന്നിടത് വല്യമ്മച്ചി സന്ധി ചർച്ചാ തീരുമാനം പറയുന്നത് പോലെ പറഞ്ഞതും രണ്ടാളും സൈലന്റ് ആയി.....!!! എന്നാലും അപ്പോഴും എന്റെ ചുണ്ടിൽ ഒരു കുഞ് പുഞ്ചിരി ഉണ്ടായിരിന്നു... മനസ്സിൽ വല്ലാത്ത ഒരു സന്തോഷവും...! കാരണം... സണ്ണി സാർ പറഞ്ഞ... ആ വാചകം തന്നെയാണ്... ഞാനും ഇന്ദുവും ഒക്കെ പച്ചവെള്ളം കുടിച്ചാലും നന്നാവുന്ന കാറ്റഗറിഎന്ന് പറഞ്ഞത്.....!!! ഓർക്കുമ്പോ... വല്ലാത്തൊരു നനുത്ത സുഖം തോന്നുന്നുണ്ട് മനസ്സിൽ.....!!
Hello... Ms. Indhu thambi.....!!!! പെട്ടന്ന് സണ്ണി സാറിന്റെ ശബ്ദം കാതിൽ പതിച്ചപ്പോ ആണ് ഞെട്ടി തരിച്ചു നോക്കിയത്...
അപ്പോ ക്ലാസ്സിൽ മാത്രല്ല... വെറുതെ ഇരിക്കുമ്പോഴും ഉണ്ടല്ലേ ഈ പകൽ കിനാവ്.......???? ആ ചോദ്യം കേട്ടതും... വല്യമ്മച്ചിയും അന്നകുട്ടിയും കൂടെ ചിരി തുടങ്ങി...
ഒരു ചമ്മിയ പുഞ്ചിരിയോടെ കുനിഞ് ഇരുന്ന് ഞാൻ വീണ്ടും ആഹാരം കഴിക്കാൻ തുടങ്ങി....!
ഊണ് കഴിഞ്ഞതും പോകാൻ ഇറങ്ങിയ എന്നോട് ചായ കൂടി കുടിച്ചിട്ട് പോയാൽ പോരെ മോളെ എന്ന് വല്യമ്മച്ചി....!!! വല്യമ്മച്ചിക്ക് അറിയുവോ... എന്റെ വീട്ടിലെ പോരാളിയുടെ സ്വഭാവം....!! ഇന്നും അമ്മയുടെ കൂടെ ആരുടെയെങ്കിലും കല്യാണത്തിനോ... അമ്പലത്തിലോ.... എന്തിന്.. ഒരു ഡ്രെസ്സ് മേടിക്കാൻ പോലും പോയാൽ കയ്യിലെ പിടി മാറ്റില്ല....!!
ഞാനെന്താ അമ്മേ കൊച്ചു കുട്ടിയാണോ...ഞാൻ എങ്ങോട്ടും ഓടി പോകത്തില്ല....കൈ വിട്....!,എന്ന് ഞാൻ പറഞ്ഞാലോ.....നീ എന്നും എനിക്ക് കൊച്ചാ എന്നൊരു ഡയലോഗ് ഉം....!! ആ അമ്മ എങ്ങാനും... ചിത്രയുടെ വീടെന്നും ഞാൻ ഇങ്ങോട്ട് വന്നതെങ്ങാനും അറിഞ്ഞാൽ... കഴിഞ്ഞു എന്റെ കാര്യം....!!
ചിത്രയുടെ വീട്ടിൽ പോയാലും... ഓരോ 10 മിനിറ്റ് കൂടുമ്പോ അമ്മ വിളിക്കും....!! ഇറങ്ങുന്നില്ലേ എന്നും ചോദിച്ച്.....!! ഇതിപ്പോ ഇതുവരെ വിളി വന്നില്ല.... ആ സുനാമി എത്തുന്നതിന് മുൻപ് തിരികെ പോകുന്നതാ നല്ലത്.....!! അതുകൊണ്ട് തന്നെ... പിന്നീട് ഒരു ദിവസം വരാം എന്ന് വല്യമ്മച്ചിയോടും അന്ന കുട്ടിയോടും പറഞ്ഞു....!!
സണ്ണി സാറിന് പിന്നെ... ആര് വന്നാൽ എന്താ.. പോയാൽ എന്താ എന്ന ഭാവം ആണ്....! എന്നാലും ആ മുഖത്തേക്ക് നോക്കി... ആ ചിരി നോക്കിയിരിക്കാൻ ഒരു രസാ....!! അന്ന കുട്ടിക്ക് ഞാൻ ഇറങ്ങാൻ നേരം ആയപ്പോ വിഷമം ആയി.... അവളെ ഒന്ന് ചേർത്ത് പിടിച്ച് സമയം കിട്ടുമ്പോ ചേച്ചി ഇനിയും വരാം എന്ന് പറഞ്ഞപ്പോ... അനിയത്തി കുട്ടിക്ക് മാത്രല്ല.... അത് കേട്ട് നിന്ന അവളുടെ ഏട്ടന്റെ ചുണ്ടിലും വിരിഞ്ഞു ഒരു പുഞ്ചിരി....!
അപ്പോഴാണ് അന്നക്കുട്ടി പറഞ്ഞത്....
ഇച്ചായാ... ചേച്ചി നടന്ന് പോണ്ടേ....!! ഇച്ചായൻ ഒന്ന് കൊണ്ട് വന്ന് ആക്ക്....!! പാവല്ലേ ചേച്ചി ക്കുട്ടി.....!!! അത് കേട്ടതും സണ്ണി സാർ എന്റെ മുഖത്തേക്ക് നോക്കി....!! ഞാൻ ആണേൽ മൗനം സമ്മതം എന്ന ഭാവത്തിൽ നിന്നു....!!
ഇനിയിപ്പോ ഡ്രൈവറോടോ മറ്റോ കൊണ്ടാക്കാൻ പറയോ.... ഈശ്വരാ.....!! മനസ്സിൽ ആ ചിന്തയും തോന്നി പോയിരുന്നു....
ഞാൻ പോയി ബൈക്കിന്റെ ചാവി എടുത്തിട്ട് വരാം.....!! പെട്ടെന്ന് തന്നെ അതും പറഞ്ഞുകൊണ്ട് സണ്ണി സാർ അകത്തേക്ക് പോകുന്നത് കണ്ടപ്പോ... ഒരുതരം ഞെട്ടലാണ് തോന്നിയത്.....!!
ബൈക്കോ ... എന്നൊരു ഭാവവും.....!!!
അല്പസമയം കഴിഞ്ഞതും ചൂണ്ടുവിരലിൽ ബൈക്കിന്റെ ചാവി വച്ച് കറക്കിക്കൊണ്ട് തന്നെ സണ്ണി സാർ ഇറങ്ങിവന്നു....
പോകാം.....!! ഇവിടെ അടുത്തല്ലേ.....!! ബൈക്ക് മതി എന്ന് കരുതി.....!! തനിക്ക് കുഴപ്പമില്ലല്ലോ അല്ലേ.....!! മുഖത്ത് നോക്കി ചോദിക്കുമ്പോൾ അതിൽ ചെറിയൊരു എതിർപ്പ് തോന്നിയിരുന്നുവെങ്കിലും എങ്ങനെയാ വേണ്ടെന്ന് പറയുന്നത്... അതുകൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ ഒന്ന് തല കുലുക്കി....!!
സണ്ണി സാർ കാർപോർച്ചിൽ നിന്ന് ഒരുബൈക്ക് എടുത്ത് വരുമ്പോ....ബൈക്കിൽ....ഇരു വശത്തും കാലിട്ട് ഒന്ന് കയറി ഇരുന്നുകൊണ്ട് തന്നെ അന്നയെയും വല്യമ്മച്ചിയേയും നോക്കി ഒന്ന് കൈ വീശി കാണിച്ചു....!! നിറഞ്ഞ ചിരിയോടെ അവരും....!!
തോളിൽ പിടിക്കണോ വേണ്ടയോ.... ഒരു നിമിഷം ആലോചിച്ചു....!! വേണ്ട... അങ്ങനെ പിടിച്ചാൽ സാർ എന്ത് കരുതും... മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു....!!
പോവാം......!!! സാറിന്റെ ശബ്ദം കേട്ടതും പുഞ്ചിരിയോടെ ഒന്ന് തലകുലുക്കി....!
ആക്ഷൻ കാണിച്ചാൽ എനിക്ക് പിന്നിൽ കണ്ണില്ല അത് കാണാൻ....!! കണ്ണാടിയിലൂടെ നോക്കിയാണ് പറയുന്നത് എന്ന് കണ്ടതും... പെട്ടന്ന് മുഖത്തെ ചിരി ഒന്ന് മാറ്റി പറഞ്ഞു... പോവാം....!!!
പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞതും... സണ്ണി സാറിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നതും... ബൈക്ക് മുന്നിലേക്ക് നീങ്ങി തുടങ്ങിയതും ഒന്നിച്ചായിരിന്നു.... "!
ക്ലാസ്സ് എടുക്കുന്നതിലെ വേഗത പോലെ തന്നെയാണ് ബൈക്ക് ഓടിക്കുന്നതും എന്ന് തോന്നിപ്പോയി ആ നിമിഷം.....!!! സത്യം പറഞ്ഞാൽ..... വീട് ഇനി കാണാൻ പറ്റും എന്ന് പോലും ചിന്തിച്ചില്ല... അത്രയ്ക്ക് വേഗത.....!!!
കറക്റ്റ് ജംഗ്ഷൻ എത്തിയതും സാറ് ചോദിച്ചു.....ഇനി എങ്ങോട്ടാ......?
അത് കേട്ടതും ആണ് ചുറ്റിനും ഒന്ന് നോക്കിയത്..... ഇത്ര പെട്ടന്ന് എത്തിയോ എന്ന് മനസ്സിൽ ചിന്തിച്ചും പോയി....
ഇവിടെ മതി ഈ വളവ് തിരിഞ് നാലാമത്തെ വീട് ആണ് എന്റേത്....!!
എന്നാൽ ഞാൻ തന്നെ അവിടെ ഡ്രോപ്പ് ചെയ്യാം അതല്ലേ നല്ലത്.....!!!
അയ്യോ അത് വേണ്ട.....!! ഞാൻ ചിത്രയുടെ വീട്ടിൽ പോയി എന്നാ പറഞ്ഞത് അമ്മയോ മറ്റോ കണ്ടാൽ.... പ്രശ്നമാവും....!! ബൈക്കിൽ നിന്ന് ഇറങ്ങി കൊണ്ട് തന്നെ പറഞ്ഞു....
ചിത്ര ക്ലാസ്സിൽ തന്റെ അടുത്തിരിക്കുന്ന കുട്ടിയല്ലേ..... ആ വെളുത്ത് മെലിഞ്ഞ....!!!! അയാളുടെ വീടും ഇവിടെ അടുത്താണോ....???
അ... അല്ല.....!! അത് കുറേ ദൂരം പോണം....സാറിന് പറഞ്ഞാൽ മനസ്സിലാവില്ല.....!!! മനപ്പൂർവം തന്നെയാണ് അങ്ങനെ പറഞ്ഞത്.... അങ്ങനെ ഇപ്പോ ചിത്രയുടെ വീടും കൂടി അറിയണ്ടന്ന് തോന്നി....!!
ശരി സാർ...!! Thankyou....!! അത് പറഞ്ഞുകൊണ്ട് തന്നെ പോകാനായി ഒന്ന് തിരിഞ്ഞതും കേട്ടു.......ഇന്ദു.....!!!
സംശയ ഭാവത്തിൽ തന്നെ ഒന്ന് തിരിഞ്ഞ് ആ മുഖത്തേക്ക് നോക്കി...
അത്.....!! മറ്റൊന്നും അല്ല....!! താനെന്ന വീട്ടിൽ വന്ന് കുറച്ച് സമയം അവിടെ സ്പെൻഡ് ചെയ്തപ്പോ.... അന്നക്ക് അത് ഒത്തിരി സന്തോഷമായി.....!! സാധാരണ പപ്പയുടെയും മമ്മിയുടെയും കാര്യം പറഞ്ഞ് അവൾ വിഷമിച്ചു പോയാൽ....ഞാൻ ചെന്ന് കുറെ നേരം എന്തെങ്കിലുമൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചാലെ തിരിച്ചു പഴയപോലെ ആയി തിരികെ വരു....!! പക്ഷേ ഇന്ന് ആദ്യമായിട്ടാ അന്ന.... വിഷമിച്ചു പോയിട്ട് അവളായി തന്നെ തിരികെ വരുന്നത്....!! It's all happened because of you...!! Thankyou for that....!!
സണ്ണി സാറിന്റെ ആ സംസാരം കേട്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നി.... അതുകൊണ്ട് തന്നെ മറുപടി വീണ്ടും ഒരു പുഞ്ചിരിയിൽ ഒതുക്കി....!!
പിന്നെ......!! എന്റെ ഈ past..... അത് കോളേജിൽ മറ്റാരോടും പറയണ്ട.....!! വേറൊന്നും കൊണ്ടല്ല..... I don't want other's sympathy....!! സണ്ണി ഇങ്ങനെയാണ്...... ഇങ്ങനെ മതി....!!
മനസ്സിലായി സാർ ഞാൻ ആരോടും പറയില്ല....!!
എന്നാൽ ഇന്ദു തമ്പി പൊക്കോ....!! ബൈ.....!!
ബൈ.....!!! പറഞ് തീർന്നതും ബൈക്ക് സ്റ്റാർട്ട് ചെയ്ത് സണ്ണി സാർ പോകുന്നത് ഒരു നിമിഷം നോക്കി നിന്നു...!! സ്ഥിരമായുള്ള ആ പുഞ്ചിരിയുടെ അകമ്പടിയോടെ തന്നെ....!!
തിരിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴും.....ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരിന്നു....!! അത്രമാത്രം മനസ്സിനെ സ്വാധീനിച്ചിരുന്നു ആ ഏട്ടനും അനിയത്തിയും വലിയമ്മച്ചിയും അടങ്ങുന്ന ആ വീട് ...!!!
ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോ തന്നെ sitout ഇൽ ആരെയോ കാത്തിരുന്നത് പോലെ തന്നെ അമ്മ അടുത്തേക്ക് വന്നു.....!!
നീ എവിടെ പോയതാ.....???? മുറ്റത്ത് നിന്ന് അകത്തേക്ക് കയറുന്നതിനു മുൻപ് തന്നെ കേട്ട ആ ചോദ്യം കേട്ട് ഒന്ന് പതറി.....!!
ചിത്രയുടെ വീട്ടിൽ.....!! ഞാൻ അമ്മയോട് പറഞ്ഞിരുന്നല്ലോ.....!!!! പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അമ്മയുടെ വലതു കൈ കവിളിൽ പതിഞ്ഞിരുന്നു....
എന്നിട്ടാണോ ഡി അസത്തെ..... നിന്നെ തിരക്കി അവൾ ഇവിടെ വന്നത് .......!!!!!! അതീവ ദേഷ്യത്തോടെ തന്നെ അമ്മ ചോദിക്കുമ്പോൾ....കലങ്ങിയ കണ്ണുകളോടെ കവിളത്ത് കൈവച്ച് അമ്മയുടെ മുഖത്തേക്ക് തികഞ്ഞ ഞ്ഞെട്ടലോടെ നോക്കി നിന്നുപോയി....!!
********************************
(തുടരും )
ലൈക്ക് കമന്റ് ചെയ്യണേ...