തുടർക്കഥ ചെകു ത്താന്റെ പെണ്ണ്, ഭാഗം 8 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ


പിറ്റേന്ന് കോളേജ് ഇല്ലാത്തതിനാൽ അമ്മയോട് പറഞ്ഞു കൊണ്ട് ആമി നീതുവിന്റെ അടുത്തേയ്ക്ക് പോയി. പുറത്ത് ആരെയും കാണാത്തത് കൊണ്ട് അവൾ അകത്തേയ്ക്ക് കയറി. ഹാളിൽ അവളുടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു.


"ആ ആരിത് ആമി മോളെ "


അവളെ കണ്ടതും അയാൾ ചിരിയോടെ ചോദിച്ചു.


"നീതു ഇല്ലെ അങ്കിൾ "


"അവൾ മുകളിൽ ഉണ്ട്, മോള് മുകളിലേയ്ക്ക് ചെല്ല് "


അത് കേട്ട് തലയാട്ടി കൊണ്ട് അവൾ മുകളിലേയ്ക്ക് നടന്നു.നീതുവിന്റെ റൂമിലേയ്ക്ക് ചെല്ലുമ്പോ അവൾ അവിടെ ഇല്ലായിരുന്നു. അവൾ അവിടുന്ന് ഇറങ്ങി ആരവിന്റെ റൂമിലേയ്ക്ക് നടന്നു.


റൂമിന് പുറത്ത് എത്തിയപ്പോഴേ നീതുവിന്റെയും ആരവിന്റെയും സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു. അവൾ പതിയെ അകത്തേയ്ക്ക് കയറി.ബെഡിൽ വയ്യാതെ കിടക്കുന്ന അവനെ കണ്ട് അവൾ ഒരു വേള ഞെട്ടി. കൈയിലെ പ്ലാസ്റ്ററും നെറ്റിയിലെ ചെറിയെ മുറിവും കണ്ട് അവൾ ആദിയോടെ അവന്റെ അരികിലേയ്ക്ക് നടന്നു.


"ഇത് എന്ത് പറ്റിയതാ "


എന്നാൽ അവൻ വെറുതെ കണ്ണ് ചിമ്മി കാണിച്ചു.


"വണ്ടിയിൽ നിന്ന് വീണതാ "


നീതു ആണ് അത് പറഞ്ഞത്. പരസ്പരം നോക്കി നിൽക്കുന്ന ആരവിനെയും ആമിയെയും ഒന്ന് നോക്കി കൊണ്ട് അവൾ പുറത്തേയ്ക്ക് ഇറങ്ങി പോയി.


"ഒന്നുമില്ല ഡോ "


അവളെ നോക്കി ചെറിയ ഒരു ചിരിയോടെ അവൻ പറഞ്ഞു. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.അത് കണ്ട് അവൻ പറഞ്ഞു.


"ദേ പെണ്ണെ ഒന്നുമില്ല എന്ന് പറഞ്ഞില്ലേ, വെറുതെ കണ്ണ് നിറയ്ക്കാതെ തുടച്ചേ "


"മം"


അവൾ ഒന്ന് മൂളി കൊണ്ട് അവന്റെ അടുത്ത് ഇരുന്നു.


"വേദന ഉണ്ടോ "


"ചെറുതായിട്ട് അത് പെട്ടന്ന് മാറിക്കോളും "


പിന്നെ കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല അവനെയും നോക്കി ഇരുന്നു. ഇത്തിരി കഴിഞ്ഞ് അവൾ പോകാൻ എഴുന്നേറ്റ്. തിരിഞ്ഞ് നടന്നതും അവൻ വിളിച്ചു.


"ആമി "


അവന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.


"ഞാൻ മുന്നേ പറഞ്ഞത് ഇത്തിരി വേഗത്തിൽ ആക്കിയാൽ നിനക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടോ "


അത് കേട്ട് അവൾ മനസിലാകാത്തത് പോലെ അവനെ നോക്കി. അത് കണ്ട് അവൻ പറഞ്ഞു.


"നമ്മുടെ വിവാഹം, അത് എത്രയും പെട്ടന്ന് വേണം എന്നാണ് എന്റെ തീരുമാനം. ഞാൻ അതിൽ തന്നെ മുന്നോട്ട് പോട്ടെ "


അത് കേട്ട് അവൾ ചെറുതായ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.


"ഏട്ടന്റെ ഇഷ്ടം പോലെ "


അത്രയും പറഞ്ഞ് കൊണ്ട് അവൾ പുറത്തേയ്ക്ക് ഇറങ്ങി പോയി.എന്നാൽ അവനിൽ അത്രയും നേരം ഉണ്ടായിരുന്ന ഭാവം മാറി അവിടെ അവനോടുള്ള പകയും അവളോടുള്ള മോഹവും നിറഞ്ഞു.






================================






ആദാമിനെ അനേക്ഷിച്ചു റൂമിൽ വന്നതാണ് അലോഷി. എന്നാൽ അവനെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല. റൂമിൽ നിന്ന് ഇറങ്ങാൻ നിന്നപ്പോഴാണ് ബാൽകണി ഡോർ തുറന്ന് കിടക്കുന്നത് അവൻ കണ്ടത്. പിന്നെ അവൻ അങ്ങോട്ടേക്ക് പോയി.


"ഇവന് ഇത് തന്നെ ആണോ പണി "


അവിടെ നിന്ന് പുകച്ച് തള്ളുന്ന ആദാമിനെ നോക്കി അവൻ പതിയെ പറഞ്ഞു. ശേഷം അവന്റെ അടുത്തേയ്ക്ക് നടന്നു.


"ഡാ പതിയെ "


പുക അകത്തേയ്ക്ക് ആഞ്ഞു വലിക്കുന്ന അവനെ നോക്കി ആദം പറഞ്ഞു. എന്നാൽ അവൻ അലോഷിയെ ശ്രദ്ധിക്കാതെ നിന്നു.


"ഡാ പപ്പയുടെ സങ്കടം കൊണ്ട് പറയുന്നതാ, നീ അത് വിട് "


അവൻ അതിന് ഒന്നും പറഞ്ഞില്ല


"ശെരി നിനക്ക് കെട്ടണ്ട എങ്കിൽ കെട്ടണ്ട പ്രോബ്ലം തീർന്നില്ലേ "


"എനിക്ക് കെട്ടണം "


അലോഷി പറഞ്ഞ് തീരുന്നതിനു മുന്നേ ആദമിന്റെ സ്വരം അവിടെ ഉയർന്നു.


"എന്താ "


അവൻ കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.


"എനിക്ക് കെട്ടണം എന്ന് *******മോനെ "



ആദമിന്റെ ചീറലിൽ അവൻ ഒന്ന് ഞെട്ടി ശേഷം ഒന്ന് ഇളിച്ചു കൊണ്ട് ചോദിച്ചു.


"പപ്പാ പറഞ്ഞത് കൊണ്ടാണോ "


"No "


"പിന്നെ "


അതിനും അവൻ ഒന്നും പറഞ്ഞില്ല. ഇത്തിരി നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആദം പറഞ്ഞു.


"എനിക്ക് കെട്ടേണ്ടത് അവളെയാ പൗർണമിയേ "


ഇത്തവണ അലോഷി നന്നായി ഞെട്ടി. അവൻ വിശ്വാസം വരത്തെ ആദമിന്റെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു.


"ഡാ നീ ഇത് എന്നതാ പറയുന്നേ "


"ഞാൻ പറഞ്ഞത് കേട്ടില്ലേ എങ്കിൽ ഒന്നുടെ വ്യക്തമായ് പറയാം കേട്ടോ "


"ആദം എബ്രഹാം മാളിയേക്കൽ ഒരു മിന്ന് കേട്ടുന്നുണ്ടെങ്കിൽ അത് പൗർണമിയേ മാത്രം ആയിരിക്കും"🔥🔥


അത്രയും പറഞ്ഞ് കൈയിൽ ഇരുന്ന സിഗരറ്റ് താഴെ ഇട്ട് ചവിട്ടി കെടുത്തി കൊണ്ട് അവൻ അകത്തേയ്ക്ക് കയറി പോയി.അലോഷി അവൻ പറഞ്ഞതിന്റെ പൊരുൾ തേടുവായിരുന്നു.


തയ്യലിനിടയിൽ പുറത്ത് കോളിങ്ങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് നിമ്മി പോയ്‌ ഡോർ തുറന്നു. പുറത്ത് നിൽക്കുന്ന ആരവിന്റെ അച്ഛനെയും അമ്മയെയും കണ്ട് അവർ പുഞ്ചിരിയോടെ ചോദിച്ചു.


"ആരാ ഇതൊക്കെ വാ അകത്തേയ്ക്ക് വാ "


അവരും ഒരു പുഞ്ചിരിയോടെ അകത്തേയ്ക്ക് കയറി.


"ഇരിക്കു "


"മോള് ഇവിടെ "


സോഫയിൽ ഇരിക്കുന്നതിനിടയിൽ സീത ചോദിച്ചു.


"അകത്ത് ഉണ്ട് ഞാൻ വിളിക്കാം "


അതും പറഞ്ഞ് അവർ അകത്തേയ്ക്ക് നോക്കി വിളിച്ചു.


"മോളേ "


"ആ അമ്മേ ദാ വരുന്നു "


ഇത്തിരി നേരം കഴിഞ്ഞതും അവൾ പുറത്തേയ്ക്ക് വന്നു. അവിടെ ഇരിക്കുന്ന ആളുകളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. അവളെ കണ്ടതും സീത ഒന്ന് ചിരിച്ചു കൊണ്ട് നിമ്മിയെ നോക്കി പറഞ്ഞു.


"ഞങ്ങൾ വന്നത് എന്തിനാന്ന് നിർമലയ്ക്ക് മനസ്സിലായോ "


"ഇല്ല"


"ഞങ്ങടെ ആരവിന് മോളേ തരുവോ എന്ന് ചോദിക്കാൻ വന്നതാ "


അത് കേട്ട് നിമ്മി ആമിയെ നോക്കി. തന്നെ നോക്കി പ്രതീക്ഷയോടെ മോളേ കണ്ട് അവളും കൂടെ അറിഞ്ഞാണ് ഇവർ വന്നതെന്ന് അവർക്ക് മനസിലായി.


"നിർമല ഒന്നും പറഞ്ഞില്ല "


"അത് ഇപ്പൊ പെട്ടന്ന് ഞാൻ "


അവർ എന്ത് പറയണം എന്നറിയാതെ നിന്നു പോയി.


"നിർമല ഒന്ന് കൊണ്ടും ടെൻഷൻ ആകണ്ട ഞങ്ങൾക്ക് മോളേ മാത്രം മതി "


അത് കേട്ടിട്ടും അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അത് കണ്ട് സീത എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു.


"പിള്ളേര് തമ്മിൽ ഇഷ്ടത്തിൽ ആണ്, അവർക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നടത്തി കൊടുന്നുന്നത് അല്ലെ നമ്മുടെ കടമ "


അത് കേട്ട് അവർ തന്റെ മകളെ നോക്കി. മുഖം കുനിച്ച് നിൽക്കുന്ന അവളെ കണ്ട് അവർ പറഞ്ഞു.


"അവർക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നടക്കട്ടെ "


ആമി സന്തോഷത്തോടെ അമ്മയെ നോക്കി.ബാക്കിയുള്ളവർക്കും അത് കേട്ട് സന്തോഷം ആയി.


"നിർമലയ്ക്കും പ്രശ്നം ഒന്നുമില്ലാത്ത സ്ഥിതിക്ക് കാര്യങ്ങൾ നമുക്ക് വേഗത്തിൽ നടത്താം "


മാധവൻ പറഞ്ഞതും നിമ്മി ചോദിച്ചു


"പെട്ടന്ന് എന്ന് പറയുമ്പോ അവളുടെ പഠിത്തം ഒക്കെ "


"അതിനെന്താ വിവാഹം കഴിഞ്ഞാലും പടിക്കലോ "


"മോളുടെ ഭാവി ഓർത്ത് നിർമല ഭയക്കേണ്ട അവൾക്ക് ഒരു കുറവും വരില്ല "


പിന്നെയും മടിച്ച് നിൽക്കുന്ന അവരെ കണ്ട് സീത പറഞ്ഞു.


"എന്ന അങ്ങനെ ആയിക്കോട്ടെ "


"അപ്പൊ എത്രയും പെട്ടന്ന് നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് നടത്താം അല്ലെ "


എല്ലാവരും അത് സമ്മതിച്ചു. പിന്നെയും ഇത്തിരി നേരം ഇരുന്ന് സംസാരിച്ച് ചായ ഒക്കെ കുടിച്ചതിന് ശേഷം ആണ് അവർ പിരിഞ്ഞത്.






================================





രണ്ട് വീട്ടുകാർക്കും സമ്മതം ആയത് കൊണ്ട് അവർ ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു. നീതുവിന് ആണ് ഏറ്റവും കൂടുതൽ സന്തോഷം. ആമിയെ ഇനി എന്നും തന്റെ കൂടെ കിട്ടുമല്ലോ എന്ന സന്തോഷം.


ആരവ് ഫ്രണ്ട്സിനോടൊക്കെ കാര്യം പറഞ്ഞു. ഇത് അറിഞ്ഞതോടെ തങ്ങളുടെ ഒരുപാട് കാലത്തെ മോഹം പൂവണിയാൻ പോകുന്നതിന്റെ ത്രില്ലിൽ ആണ് അവർ.


ഇരു വീട്ടുകാരും കല്യാണ തിരക്കിൽ ആണ് ഇപ്പൊ. അടുത്തൊരു മുഹൂർത്തം തന്നെ അവർ പോയ്‌ കുറിപ്പിച്ചു.ഓരോ ദിവസം കഴിയും തോറും ആമി വളരെ വളരെ സന്തോഷത്തിൽ ആണ്. തന്റെ പ്രണയം സഭലമാകാൻ പോകുന്നതിന്റെ സന്തോഷം.





================================




"അപ്പൊ നമ്മുടെ ആഗ്രഹം നിറവേറൻ ഇനി ദിവസങ്ങൾ മാത്രം "


എന്നത്തേയും പോലെ കലാപരിപാടിയിൽ ആണ് ആരവും ഫ്രണ്ട്സും. വിവാഹത്തിന് ഇനി മൂന്ന് ദിവസം കൂടെയോ ഉള്ളു.അതിന്റെ ആഘോഷത്തിൽ ആണ് അവർ.


"ഡാ കൈയിൽ കിട്ടുമ്പോ നീ നമ്മളെ ഒന്നും മറക്കല്ലേ "


സാഗർ കുഴഞ്ഞ ശബ്ദത്തോടെ ചോദിച്ചു


"ഞാൻ അങ്ങനെ ചെയ്യുമോ, എനിക്ക് ഉള്ളത് എല്ലാം നിങ്ങൾക്കും കൂടെ ഉള്ളതാ "


അത് കേട്ട് എല്ലാവരുടേയും മുഖം വിടർന്നു.


"അത് കേട്ടാൽ മതി "


"അല്ല അളിയാ പെണ്ണ് കിട്ടി കഴിഞ്ഞാൽ നീ ഇങ്ങോട്ടൊക്കെ വരുമോ "


ജിബിൻ അവനോട് ചോദിച്ചു


"കുറച്ച് ദിവസം നല്ലവൻ ആയി നിന്നല്ലേ പറ്റൂ, പിന്നെ അല്ലെ എന്റെ തനി സ്വാഭാവം അവൾ അറിയാൻ കിടക്കുന്നത് "


അതും പറഞ്ഞ് അവൻ പൊട്ടി ചിരിച്ചു. ബാക്കി ഉള്ളവരിലും ആ ചിരി പകർന്നു.


ഇന്നാണ് ആരവിന്റെയും ആമിയുടെയും വിവാഹം. ഇരു വീടുകളും അതിന്റെ ഒരുക്കത്തിൽ ആണ്. നിർമല രജനിയെയും കുടുംബത്തെയും പോയ്‌ ക്ഷെണിച്ചു എങ്കിലും പൈസ കിട്ടില്ല എന്ന് കരുതി അവർ ആരും അത് കേട്ടതായി ഭവിച്ചില്ല. എന്നാൽ കൈയിൽ കരുതിയ പണം അവരുടെ കൈയിൽ കൊടുത്തതും അവർ നിർമലയേ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചു.


അങ്ങനെ അവരും കല്യാണത്തിന് കുടുംബ സമേധം എത്തി. പിന്നെ കുറച്ച് അയൽക്കാരും ഉണ്ടയിടുന്നു. നീതു ഇന്നലെ രാത്രി ആമിയെ വന്ന് കണ്ടിട്ട് പോയി.പിന്നെ രാവിലെ വിളിക്കുകയും ചെയ്തു.


ആമി രാവിലെ ക്ഷേത്രത്തിൽ പോയി ഭഗവാനെ നന്നായി തൊഴുതു വന്നു.സീത നേരത്തെ തന്നെ കുറച്ച് ആഭരണങ്ങൾ വാങ്ങി നിർമലയെ ഏൽപ്പിച്ചിരുന്നു. അവർ വാങ്ങാൻ തയ്യാറായില്ല എങ്കിലും അവർ നിർബന്ധിച്ചു കൊടുത്തു. കൂടാതെ നിർമല ജോലി ചെയ്തു മാറ്റി വച്ചതിൽ നിന്ന് അവരും ഇത്തിരി സ്വരണം വാങ്ങി.


ചില്ലി റെഡ് സാരിയിൽ അവൾ നന്നായി അണിഞ്ഞൊരുങ്ങി. ഉണ്ടായിരുന്ന ആഭരണങ്ങളും ഇട്ട് അവളേ ഒരുക്കി. ഒരുങ്ങി ഇറങ്ങിയ അവളെ കാണാൻ ഒരു ദേവിയെ പോലെ തോന്നിച്ചു. അത്രയും സുന്ദരി ആയിരുന്നു അവൾ.



കല്യാണവേഷത്തിൽ വരുന്ന തന്റെ മകളെ കണ്ട് നിർമലയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.


"നന്നായി വരും അമ്മുടെ മോള് "


അവർ അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. സമയം ആയതും അവർ മണ്ഡപത്തിലേക്ക് പുറപ്പെട്ടു. തുടരും...

To Top