രചന: ആതിര ആതൂസ്
രാത്രി ബാൽകണിയിൽ നിന്ന് ദൂരെക്ക് നോക്കി നിൽക്കുവാണ് റീന (അലോഷിയുടെ സിസ്റ്റർ ). എന്തൊക്കെയോ ആലോചിച്ച് ടെൻഷൻ അടിച്ച് നിൽക്കുവാണ് അവൾ. അപ്പോഴാണ് അലോഷി അവിടെക്ക് വന്നത്.
"നീ ഉറങ്ങിയില്ലേ ഇതുവരെ "
അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കി. ശേഷം വേഗം തിരിഞ്ഞ് നിന്ന് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു. അവൻ അത് കാണുകയും ചെയ്തു.
"എന്താടി "
അലോഷി അവളുടെ അടുത്തേയ്ക്ക് വേഗത്തിൽ വന്ന് കൊണ്ട് ചോദിച്ചു.
"ഒന്നുമില്ല ഇച്ചായ "
അവൾ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും അവൻ അവളോട് ദേഷ്യപ്പെട്ടു.
"കാര്യം പറയെടി "
അവന്റെ ദേഷ്യത്തിൽ അവൾ ഒന്ന് ഭയന്നു.
"ഇച്ചായ അത് ഞാൻ ഇന്ന് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിൽ പോയിട്ട് വരുന്ന വഴിക്ക് ഫുഡ് കഴിക്കാൻ ഒരു റെസ്റ്റോറന്റ് കയറി. അവിടെ വച്ച്"
അത്രയും പറഞ്ഞ് അവൾ അവനെ നോക്കി. അവൻ അവൾ പറയുന്നത് ശ്രെധിച്ചു കേൾക്കുവാണ്.
"അവിടെ വച്ച് കുറച്ച് പേര് എന്നെ ശല്യം ചെയ്തു. അത് മാത്രം ഞാൻ ദേഷ്യപ്പെട്ടപ്പോ അവർ എന്നെ കുറിച്ച് വേണ്ടാത്ത രീതിയിൽ ഒക്കെ കമന്റ് പറഞ്ഞു. ഒരുപാട് വൃത്തികേടും "
അതും പറഞ്ഞ് അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.എന്നാൽ ഇതൊക്കെ കേട്ട് അലോഷിയുടെ മുഖം വലിഞ്ഞു മുറുകി.
"നീ പേടിക്കണ്ട ഇനി അവരെ കണ്ടാൽ തിരിച്ചറിയുമോ "
"അറിയാം ഏട്ടാ "
"മം ഏത് റെസ്റ്റോറന്റ് ആണ് നീ പോയത് "
"..............................."
"മം മോള് പേടിക്കണ്ട പോയ് കിടന്ന് ഉറങ്ങ് "
"ശെരി ഇച്ചായ "
അതും പറഞ്ഞ് അവൾ അകത്തേയ്ക്ക് കയറി പോയി. അലോഷി തന്റെ റൂമിലേയ്ക്കും.
================================
പിറ്റേന്ന് തന്നെ അലോഷി ആദമിനോട് കാര്യം പറഞ്ഞിരുന്നു. കാര്യം അറിഞ്ഞതും അവന്റെ സ്വഭാവം ആകെ മാറി. പിന്നെ ഒരു നിമിഷം പോലും കളയാതെ അവൻ റീന പറഞ്ഞ റെസ്റ്റോറന്റിലേയ്ക്ക് പോയി. കൂടെ അലോഷി. അവിടെ പോയ് കടയുടെ ഉടമയോട് സംസാരിച്ച് cctv വിഷ്വൽസ് വഴി ആരാണെന്ന് കണ്ടുപിടിച്ചു.
അതിൽ തെളിഞ്ഞ വ്യക്തിയുടെ മുഖം കാൺകെ രണ്ട് പേരുടെയും മുഖം വലിഞ്ഞു മുറുകി. ദേഷ്യത്തിന്റെ അങ്ങേ തലയ്ക്കൽ ആയിരുന്നു ആദം. അലോഷി ഫോൺ എടുത്ത് റീനയുടെ വാട്സാപ്പിൽ ഒരു ഫോട്ടോ അയച്ചു കൊടുത്തു. അത് സീൻ ആകാത്തതിനാൽ ഉടൻ തന്നെ അവൾ അവളെ ഫോൺ ചെയ്തു.
"എന്താ ഇച്ചായ "
"നിന്റെ വാട്സാപ്പിൽ ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് നീ അതൊന്ന് നോക്കി "
"ഓക്കേ ഇച്ചായ ഒരു മിനിറ്റ് "
അതും പറഞ്ഞ് അവൾ അവൻ സെന്റ് ചെയ്ത ഫോട്ടോ നോക്കി.
"ഇച്ചായ ഇത് "
"അത് തന്നെയാണോ ആള് "
"ആ ഇയാളും ഉണ്ടായിരുന്നു "
"ശെരി "
അതും പറഞ്ഞ് അവൻ ഫോൺ വയ്ച്ചു.ശേഷം ആദമിനെ നോക്കി അതെ എന്ന് തലയാട്ടി.
"കയറെടാ "
അലോഷിയേ നോക്കി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി. നിമിഷ നേരം കൊണ്ട് അവന്റെ വാഹനം അവിടുന്ന് പൊടി പറത്തി പോയിരുന്നു.
===============================
പതിവ് പോലെ ആരവും ഫ്രണ്ട്സും അവരുടെ സ്ഥിരം സ്ഥലത്ത് ഒത്തു കൂടിയിരിക്കുകയാണ്. എല്ലാ എണ്ണവും ബോധം ഇല്ലാതെ അവിടെ അവിടെയായി കിടക്കുന്നുണ്ട്.
"ഡിങ്.....ഡിങ് "
പുറത്ത് കോളിങ്ങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് ആരവ് അടുത്ത് കിടക്കുന്ന സാഗറിനെ തട്ടി വിളിച്ചു.
"ഡാ പുറത്ത് ആരോ വന്നു പോയ് നോക്ക് "
"എനിക്ക് വയ്യ നീ പോ "
അതും പറഞ്ഞ് അവൻ തിരിഞ്ഞ് കിടന്നു.
"ചെ ഡാ ജിബിൻ പോയ് നോക്ക് ആരോ പുറത്ത് നിന്ന് ബെൽ അടിക്കുന്നുണ്ട് "
"മം "
അവൻ ഒന്ന് മൂളി കൊണ്ട് പതിയെ എഴുന്നേറ്റ് വേച്ചു വേച്ചു പുറത്തേയ്ക്ക് നടന്നു.ഡോർ തുറന്ന് നോക്കിയ അവൻ കണ്ട് പരിചയമില്ലാത്ത രണ്ട് പേരാണ്.
"ആരാ....."
ചോദിച്ചു തീരും മുന്നേ ആദമിന്റെ ചവിട്ട് കൊണ്ട് അവൻ അകത്തേയ്ക്ക് തെറിച്ച് വീണിരുന്നു.
"ആ..രാടാ നീയൊക്കെ "
വീണടുത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് പതർച്ചയോടെ ചോദിച്ചു.
"നിന്റെ കാലൻ പന്ന ******"
അതും പറഞ്ഞ് ആദം അവന്റെ ഷർട്ടിൽ പിടിച്ച് ചുവരിലേക്ക് ചേർത്ത് നിർത്തി കൊണ്ട് അവന്റെ അടിനാഭി നോക്കി മുട്ട് കാല് കേറ്റി.
"ആഹ്ഹ"
വേദയിൽ വിളിച്ചു കൊണ്ട് അവൻ അവിടെ ഇരുന്ന് പോയി.
"എന്താവനാഡാ നീയൊക്കെ "
പുറകിൽ നിന്ന് സൗണ്ട് കേട്ട് ആദമും, അലോഷിയും തിരിഞ്ഞു നോക്കി. അവിടെ നിൽക്കുന്ന ആരവിനെയും ബാക്കി ഉള്ളവരെയും കണ്ട് ഇരുവരുടെയും മുഖം വലിഞ്ഞു മുറുകി.
ആദം ആരവിന്റെ അടുത്തേയ്ക്ക് പാഞ്ഞു ചെന്ന് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ പുറകിലേയ്ക്ക് മലർന്ന് വീണു. അത് കണ്ട് അവനെ അടിക്കാൻ പോയ ബാക്കി രണ്ടിനെയും അലോഷി കൈ കാര്യം ചെയ്തു.
നന്നായി മദ്യപിച്ചത് കാരണം അവർക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ആദം ആരവിനെ നന്നായി പെരുമാറി. അവന്റെ കൈ പുറകിലേയ്ക്ക് തിരിച്ചടിച്ചു. നടുവിൽ പഞ്ചാരി മേളം തന്നെ അവൻ നടത്തി. ഇതിനോടകം തന്നെ എല്ലാം എഴുന്നേൽക്കാൻ വയ്യാത്ത രീതിയിൽ അവശയായിരുന്നു.
"ഇത് എന്തിനാന്ന് മനസിലായൊട പന്ന മക്കളെ "
അലോഷി അതും പറഞ്ഞ് ഫോണിൽ അവന്റെ അനിയത്തിയുടെ ഒരു പിക് കാണിച്ച് കൊടുത്തു. അത് കണ്ട് ഞെട്ടി കൊണ്ട് അവർ പരസ്പരം നോക്കി.
"ഇവൾ എന്റെ അനിയത്തി ആണ്, അവളെ നീയൊക്കെ ശല്യം ചെയ്തതിനാ ഇതൊക്കെ "
അത്രയും പറഞ്ഞ് അവൻ ആദാമിന്റെ മുഖത്തേയ്ക്ക് നോക്കി. അവന്റെ മുഖത്തേ കോപം ഇപ്പോഴും അടങ്ങിയിട്ടില്ല എന്ന് കണ്ടാൽ തന്നെ മനസിലാകും.
ഉടുത്തിരുന്ന മുണ്ട് ഒന്നുടെ മുറുക്കി ഉടുത്ത് ചുളിഞ്ഞു കിടന്ന ജുബ്ബ വലിച്ചിട്ട് കൊണ്ട് അവൻ അലോഷിയുടെ നേരെ കൈ നീട്ടി. അലോഷി തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് സിഗരറ്റും ലൈറ്റ്ററും അവന്റെ കൈയിലേയ്ക്ക് കൊടുത്തു.
കൈയിൽ ഇരിക്കുന്ന സിഗരറ്റ് കത്തിച്ച് ചുണ്ടോട് ചേർത്ത് വലിച്ചു കൊണ്ട് ആരവിന്റെ ഞെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് മുരണ്ടു.
"ഇനി നിന്റെ ഇമ്മാതിരി ഉള്ള പിറപ്പ് കേട് ഏതെങ്കിലും പെൺ പിള്ളേരുടെ നേരെ എടുത്താൽ പൊന്ന് മോനെ പിന്നെ നീ ഉണ്ടാവില്ല. അതുപോലെ പൗർണമി അവൾ എന്റെ പെണ്ണാ. നിന്റെ നിഴൽ ഇനി അവളുടെ മേലിൽ പതിഞ്ഞാൽ തീർക്കും ഞാൻ "
അവനെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് സിഗരറ്റ് ഒന്നുടെ ആഞ്ഞു വലിച്ചു കൊണ്ട് താഴെ ഇട്ട് ചവിട്ടി കെടുത്തി കൊണ്ട് തിരിഞ്ഞു നടന്നു. എല്ലാവരെയും ഒന്നുടെ ദേഷ്യത്തിൽ നോക്കി കൊണ്ട് അലോഷിയും.
=================================
അടി കൊണ്ട് അവശരായവർ എങ്ങനെ ഒക്കെയോ എഴുന്നേറ്റ് ഹോസ്പിറ്റലിൽ പോയി.തിരികെ എല്ലാവരും ദിനേഷിന്റെ വീട്ടിൽ തന്നെ വന്നു.
"അല്ല ഇനി എന്താ നിന്റെ തീരുമാനം "
നാല് പേരും കൂടെ റൂമിൽ കിടന്ന് റസ്റ്റ് എടുക്കുവാണ്. അപ്പോഴാണ് എന്തോ ആലോചനയോടെ ഇരിക്കുന്ന ആരവിനെ നോക്കി സാഗർ ചോദിച്ചത്.
"എന്ത് "
"എടാ ലവൻ പറഞ്ഞത് കേട്ടില്ലേ ആമി അവന്റെ പെണ്ണാണെന്ന്, നിന്റെ നിന്റെ നിഴൽ പോലും അവളിൽ പതിയരുത് എന്ന് "
"അതുകൊണ്ട് എല്ലാം ഞാൻ ഇവിടെ വച്ച് നിർത്തും എന്നാണോ നിങ്ങൾ കരുതുന്നത് "
അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിരിഞ്ഞു. അത് കണ്ട് സംശയത്തോടെ അവർ പരസ്പരം നോക്കി.
"ഒന്നും ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേ ഉള്ളു. ആമി അവളെ നേടാൻ ഏത് അറ്റം വരെയും ഞാൻ പോകും "
"നിനക്ക് കിട്ടിയത് ഒന്നും മതിയായില്ല അല്ലെ "
ജിബിൻ ആരവിന്റെ ഒടിഞ്ഞ കൈ നോക്കി ചോദിച്ചതും അവൻ പറഞ്ഞു.
"അവളെ നേടുക എന്നുള്ളത് ഇപ്പൊ എന്റെ വാശി ആണ്. ഞാൻ അവളെ നേടുക തന്നെ ചെയ്യും "
അത്രയും പറഞ്ഞ് അവൻ പുറത്തേയ്ക്ക് ഇറങ്ങി പോയി.
"ഇവൻ അങ്ങേരുടെ കൈയിൽ നിന്ന് ഇനിയും വാങ്ങി കൂട്ടും അത് ഉറപ്പാ "
"അവൻ മാത്രം അല്ല കൂടെ നിന്നാൽ നമ്മളും "
സാഗർ പറഞ്ഞത് കേട്ട് എല്ലാവർക്കും അത് ശെരിയാണെന്ന് തോന്നി.
"അവൻ എന്താന്ന് വച്ചാൽ ചെയ്യട്ടെ നമുക്ക് ഒന്നിലും ഇടപെടാതെ നിൽക്കാം അതാ നമ്മുടെ ആരോഗ്യത്തിന് നല്ലത്. അത് മാത്രം അല്ല അവന്റെ കൂടെ നിന്നില്ല എങ്കിൽ നമ്മൾ മോഹിച്ച ആ സുന്ദരിയേ നമുക്കും കിട്ടില്ല അതുകൊണ്ട് മാത്രം "
ജിബിൻ പറഞ്ഞതും എല്ലാവരും അത് അനുകൂലിച്ചു.
==================================
രാത്രി വീട്ടിലേയ്ക്ക് പോകുന്നതിന് മുന്നേ മാത്യു വിളിച്ചതിനെ തുടർന്ന് അലോഷി ആദമിനെയും നിർബന്ധിച്ചു കൊണ്ട് അവന്റെ വീട്ടിലേയ്ക്ക് പോയി . അവിടെ പോയപ്പോ മാത്യു ഹാളിൽ അവനെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.
"ആ നീ എത്തിയോ "
അവനെ കണ്ടതും അയാൾ സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.
"നീ ഇരിക്ക് "
"വേണ്ട ഞാൻ നിന്നോളം "
"ശെരി ഞാൻ എന്നതിനാ നിന്നെ കാണണം എന്ന് പറഞ്ഞത് എന്ന് മനസ്സിലായോ "
"ഇല്ല "
അവൻ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് വേറെ എങ്ങോ നോക്കി നിന്നു.
"എന്ന ഞാൻ തന്നെ പറയാം, ഞാനും അവളും കൂടെ ചേർന്ന് ഒരു തീരുമാനം എടുത്തിട്ടുണ്ട് അത് നിന്നെ അറിയിക്കാൻ വിളിച്ചതാ "
അത് കേട്ട് അവൻ ഒരു സംശയത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി.
"നിന്നെ ഇനി ഇങ്ങനെ ഒറ്റ തടി ആയി വിടാൻ പറ്റില്ല. എത്രയും പെട്ടന്ന് നിന്റെ മിന്ന് കെട്ട് നടത്തണം "
അവന്റെ കൂടെ നിന്ന അലോശിക്ക് അത് കേട്ട് ചിരി വരുന്നുണ്ടായിരുന്നു. എന്നാൽ ആദം ദേഷ്യത്തോടെ അയാളെ നോക്കി.
"എന്നാടാ കെട്ടാൻ പറയുമ്പോ നിനക്ക് ഇത്രയ്ക്ക് പ്രശ്നം. ഇത്രയും നാൾ ഞാൻ ഒന്നും പറഞ്ഞില്ല പക്ഷെ ഇനി അത് നടക്കില്ല ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നല്ലൊരു പെൺകൊച്ചിനെ കണ്ട് പിടിച്ച് തരും. മിന്ന് കെട്ടി അതിനെ മര്യദയ്ക്ക് കൂടെ പൊറുപ്പിച്ചോണം പറഞ്ഞേക്കാം "
അവനെ നോക്കി ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് അലോഷിയെയും ഒന്ന് നോക്കി അയാൾ അകത്തേയ്ക്ക് കയറി പോയി. ആദം അടുത്തിരുന്ന ഫ്ലവർവെയ്സ് എടുത്ത് നിലത്ത് എറിഞ്ഞു പൊട്ടിച്ചു കൊണ്ട് പുറത്തേയ്ക്ക് പാഞ്ഞു. ഇതൊക്കെ കണ്ട് അലോഷി തലയ്ക്ക് കൈ കൊടുത്ത് നിന്ന് പോയി.
തുടരും...