ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 4 വായിക്കൂ...

Valappottukal



രചന: ആതൂസ് മഹാദേവ

ആരവ് തന്റെ ഫ്രണ്ട്സിനോട് ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവർ പരസ്പരം നോക്കി. എന്നിട്ട് സാഗർ ചോദിച്ചു.

"ഏതാ അവൻ നിനക്ക് അറിയില്ലേ "

"ഏത് ******** ആണോ എന്തോ എനിക്ക് അറിയില്ല അവന്മാരെ. ഞാൻ ആദ്യമായ് കാണുകയാ "

"നീ ഇനി എന്ത് ചെയ്യാൻ പോകുവാ "

ദിനേഷ് ചോദിച്ചു

"ഇതിലൊന്നും ഭയക്കുന്നവൻ അല്ല ഈ ആരവ്. ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട് ഉണ്ട് എങ്കിൽ അത് നടത്തി ഇരിക്കും. പിന്നെ ഇനി എന്താ വേണ്ടേ എന്ന് എനിക്ക് അറിയാം "

അതും ദേഷ്യത്തിൽ പറഞ്ഞ് അവൻ അവിടെ ഇരുന്ന മദ്യ കുപ്പി പൊട്ടിച്ച് വായിലേയ്ക്ക് കമഴ്ത്തി.

"നീ എന്ത് ചെയ്യാൻ പോകുവാ ഡാ "

അവന്റെ സംസാരം ഒക്കെ ജിബിൻ ഒരു സംശയത്തോടെ ചോദിച്ചു.

"എത്രയും പെട്ടന്ന് അവളെ എനിക്ക് വിവാഹം കഴിക്കണം "

"കല്യാണമോ അതൊക്ക നടക്കുമോ "

"നടക്കും അല്ലെങ്കിൽ ഞാൻ നടത്തും. അവളെ കെട്ടി എന്റെത് ആക്കി കഴിഞ്ഞാൽ പിന്നെ ഒരു മക്കളും അവളുടെ പുറകെ വരില്ല "

"അല്ല അളിയ അവളെ കെട്ടണം എന്നൊരു ആഗ്രഹം നീ ഇതുവരെ പറഞ്ഞില്ലായിരുന്നല്ലോ ഇപ്പൊ എന്താ പെട്ടന്ന് ഇങ്ങനെ ഒരു തോന്നൽ "

സാഗർ അവന്റെ മുഖത്തേയ്ക്ക് നോക്കി സംശയത്തോടെ പറഞ്ഞതും ആരവ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

"ഒറ്റ രാത്രി കൊണ്ടൊന്നും എനിക്ക് അവളിൽ ഉള്ള മോഹം തീരില്ല ഡാ. കെട്ടി കഴിഞ്ഞാൽ പിന്നെ എന്നും ആ സർപ്പ സൗന്ദര്യം എനിക്ക് ആസ്വദിക്കാം "

"അതൊക്കെ ഓക്കേ പക്ഷെ ഞാൻ രാവിലെ പറഞ്ഞത് നീ മറക്കണ്ട"

ജിബിൻ പറയുന്നത് കേട്ട് ചിരിയോടെ ആരവ് പറഞ്ഞു.

"ഒന്ന് അടങ്ങേടാ കുറച്ചു നാള് ഞാൻ അവളെ നന്നായ് ഒന്ന് അറിയട്ടെ. എന്നിട്ട് നിങ്ങൾക്കും അറിയാം അവളെ. അത് പോരെ "

"അത് മതി "

അവൻ പറയുന്നത് കേട്ട് ബാക്കിയുള്ളവർ വല്ലാത്തൊരു ഭാവത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ച് ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പോയി. ആമിക്കും, നീതുവിനും പുതിയ കോളേജിൽ പോയ്‌ തുടങ്ങേടത് ഇന്നാണ്. അതിന്റെ ഒരുക്കത്തിൽ ആണ് ഇരുവരും. ആമി രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് പോകാൻ റെഡി ആയി കഴിഞ്ഞു.

പോകുന്നതിന് മുന്നേ അവൾ അമ്പലത്തിൽ പോയ്‌ വന്നു ആഹാരവും കഴിച്ച് ഇത്തിരി നേരം കഴിഞ്ഞതും നീതു വന്നിരുന്നു.

"പോയിട്ട് വരാം അമ്മ "

"ശെരി മക്കളെ പോയിട്ട് വാ "

അമ്മയോട് അനുവാദം വാങ്ങി അവർ കോളേജിലേയ്ക്ക് പുറപ്പെട്ടു. ആരവിന് കൊണ്ട് വിടാൻ കഴിയാത്തത് കൊണ്ട് ബസിൽ ആണ് അവർ പോയത്.ആദ്യമായ് പോകുന്നത് കൊണ്ട് അതിന്റെ പേടിയിൽ ആയിരുന്നു ഇരുവരും.

കോളേജിന്റെ അകത്തേയ്ക്ക് കയറിയപ്പോ കണ്ടു വലിയ വലിയ കെട്ടിടങ്ങൾ.ഒരുപാട് കുട്ടികൾ അവിടെ അവിടെ ആയി പരസ്പരം സംസാരിച്ച് നിൽപ്പുണ്ട്. ഒരുവിധം ക്ലാസ്സ്‌ ഒക്കെ കണ്ട് പിടിച്ച് അവർ അകത്തേയ്ക്ക് കയറി ഇരുന്നു.

കുറച്ച് സമയം കൊണ്ട് തന്നെ ഒന്ന് രണ്ട് ഫ്രണ്ട്സിനേ അവർക്ക് കിട്ടിയിരുന്നു. ആര്യ, അഭിരാമി ഇരുവരും നമ്മുടെ പിള്ളേരുടെ അടുത്ത സീറ്റിൽ തന്നെ ആയിരുന്നു.

ആദ്യ ദിവസം ആയത് കൊണ്ട് തന്നെ ഉച്ച വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. ക്ലാസ്സ്‌ കഴിഞ്ഞതും ഫ്രണ്ട്സിനോട്‌ പറഞ്ഞു കൊണ്ട് അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി. ഓരോന്ന് പറഞ്ഞ് സംസാരിച്ച് നടക്കുവാണ് ആമിയും നന്ദുവും.

"ദേ ഏട്ടൻ "

മൂന്നോട്ട് നോക്കിയ നീതു കണ്ടു തങ്ങളെ കാത്ത് നിൽക്കുന്ന ഏട്ടനെ. അവരെ വെയ്റ്റ് ചെയ്ത് നിൽക്കുവാണ് അവൻ. അൽപ്പം അകലെ നിന്ന് നടന്നു വരുന്ന ആമിയെ കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി. അവളും അവനെ അവിടെ കണ്ട് സന്തോഷിച്ചു.

"ഏട്ടൻ വരില്ല എന്ന് പറഞ്ഞിട്ട് "

നീതു നടന്ന് അവന്റെ അടുത്ത് എത്തിയതും ചോദിച്ചു.

"വരാൻ പറ്റും എന്ന് കരുതിയത് അല്ല നിങ്ങൾ കയറ് "

അവൻ അത് പറഞ്ഞതും ഇരുവരും കാറിൽ കയറി. അവർ കയറിയതും ആരവ് ഡ്രൈവിംഗ് സീറ്റ് തുറന്ന് അകത്തേയ്ക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അവൻ അത് കണ്ടത്.

കുറച്ച് മാറി സ്ഥിതി ചെയുന്ന കെട്ടിടത്തിൽ നിന്ന് തന്നെ ദേഷ്യത്തോടെ നോക്കുന്ന അവനെ ആദമിനെ. പെട്ടന്ന് അവനെ അവിടെ കണ്ട് ആരവ് ഞെട്ടി. അവൻ എങ്ങനെ അവിടെ എന്നവൻ ആലോചിച്ചു.

ശേഷം അവനെ നോക്കി പുച്ഛിച്ചു കൊണ്ട് കാറിൽ കയറി പോയി.

എന്നാൽ മുകളിൽ നിന്ന് ആരവിനെയും അവന്റെ മുഖഭാവവും ഒക്കെ ശ്രെദ്ധിച്ചു കൊണ്ടിരുന്ന ആദമിന്റെ മുഖം വലിഞ്ഞു മുറുകി കണ്ണിൽ ക്രൂരത നിറഞ്ഞു . അപ്പൊ അവനിൽ നിറഞ്ഞു നിന്നത് എല്ലാവരും ഭയക്കുന്ന അവന്റെ ചെകുത്താൻ ഭാവം ആയിരുന്നു 🔥🔥.





================================



രാത്രി ആദമിന്റെ റൂമിലേയ്ക്ക് വന്ന അലോഷി കാണുന്നത് ബാൽകണിയിൽ നിന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്ന അവനെ ആണ്. അലോഷി നേരെ അവന്റെ അടുത്തേയ്ക്ക് പോയി.

"നീ എന്താടാ തീവണ്ടിയോ ഇങ്ങനെ പുകച്ച് തള്ളാൻ "

അവന്റെ അടുത്തേയ്ക്ക് പോയ്‌ സിഗരറ്റ് പുക കൈ കൊണ്ട് തട്ടി മാറ്റി അവനെ നോക്കി ദേഷ്യത്തിൽ ചോദിച്ചതും ആദം അത് കേൾക്കാത്ത പോലെ നിന്നു. കുറച്ച് നേരം ഇരുവരും ഒന്നും മിണ്ടിയില്ല.

"അവൾ നമ്മുടെ കോളേജിൽ ആണ് "

ഏറെ നേരത്തിന് ആദം പറയുന്നത് കേട്ട് അലോഷി സംശയത്താൽ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.

"ഏത് അവൾ "

" നിന്റെ പെങ്ങൾ "

അവൻ ഒരു പുച്ഛത്തോടെ പറഞ്ഞതും അപ്പോഴാണ് അലോഷിക്ക് രാവിലെ നടന്ന കാര്യം ഓർമയിൽ വന്നത്.

"ഏത് രാവിലെ ഷോപ്പിൽ വച്ച് കണ്ട കുട്ടിയോ "

"മം "

അലോഷി ആവേശത്തോടെ ചോദിച്ചതും അവൻ ഒന്ന് മൂളി കൊണ്ട് സിഗററ്റ് വലിച്ചു കൊണ്ടിരുന്നു.

"അവൾ എന്റെ പെങ്ങൾ മാത്രം അല്ലല്ലോ, നിന്റെ പെണ്ണ് കൂടെ അല്ലെ "

അവനെ നോക്കി അലോഷി ഇടം കണ്ണിട്ട് പറഞ്ഞതും ആദം അവന്റെ ഷർട്ടിൽ കുത്തി പിടിച്ച് കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു

"നീ അല്ലേടാ പുല്ലേ വേണ്ടാധീനം പറഞ്ഞത്, അവൾ എന്റെ പെണ്ണാണ് പോലും "

"അതിന് എന്താ അളിയാ അവള് നല്ല കുട്ടി അല്ലെ "

"നീ ഇത് എന്തറിഞ്ഞിട്ട ജോഷി (അലോഷി)ഈ പറയുന്നേ "

ആദം അവന്റെ ഷർട്ടിൽ നിന്ന് കൈ എടുത്ത് കൊണ്ട് ചോദിച്ചതും ആലോഷി അവനെ സംശയത്തോടെ നോക്കി.അത് കണ്ട് അവൻ ഒരു വല്ലായ്മയോടെ പറഞ്ഞു.

"അവൾ കുഞ്ഞാടാ just 18"

"അതിന് എന്താ "

"എനിക്ക് എത്ര age ആയെടാ കോപ്പേ "

"നിനക്ക് 33 നിങ്ങൾ തമ്മിൽ 15 age ന്റെ ഡിഫറെൻസ് അല്ലെ ഉള്ളു "

അലോഷി കൂൾ ആയി പറഞ്ഞതും അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.

"പോടാ മൈ ***** മോളുടെ പ്രായം ഉള്ള അവളെയാണോ ഞാൻ സ്നേഹിക്കുന്നത് "

"അത് കൊള്ളാലോ 33 വയസ്സ് ആയ നിനക്ക് 18 വയസ്സ് ഉള്ള മോളോ "

"ജോഷി വേണ്ട "

അവൻ ഒരു വർണിങ് പോലെ പറഞ്ഞതും അലോഷി പറഞ്ഞു.

"ശെരി എങ്കിൽ നമുക്ക് ആ ചാപ്റ്റർ ക്ലോസ് ചെയ്യാം പോരെ"

"മം "

അതിന് അവൻ ഒന്ന് മൂളിയാതെ ഉള്ളു

"അതിന്റെ കാര്യം ആലോചിക്കുമ്പോൾ ആണ് അതിനെ അവൻ എന്തെങ്കിലും ചെയ്യുമോ എന്തോ "

അത് കേട്ട് അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു

"എന്തായാലും അതിന്റെ വിധി പോലെ വരട്ടെ "

അതും പറഞ്ഞ് ആദമിനേ ഒന്ന് നോക്കി കൊണ്ട് അലോഷി റൂമിൽ നിന്ന് പോയി. എന്നാൽ അവൻ പറഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ആദം.





====================================



പിറ്റേന്ന് ആമി പോയതിന് ശേഷം തന്റെ തൊഴിൽ ആയ തയ്യലിൽ ആയിരുന്നു നിർമല. പുറത്ത് കോളിങ്ങ് ബെൽ മുഴങ്ങിയതും അവർ പോയ്‌ ഡോർ തുറന്നു. പുറത്ത് നിൽക്കുന്നവരെ കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു. ശ്രീനിവാസന്റെ അനിയത്തി രജനി ആയിരുന്നു വന്നത്.

"ഏട്ടത്തി "

ഡോർ തുറന്ന് വന്ന നിർമലയെ കണ്ടതും സ്നേഹം വാരി വിതറി കൊണ്ട് രജനി അവരുടെ അടുത്തേയ്ക്ക് പോയ്‌.

"അല്ല ആരിത് അകത്തേയ്ക്ക് വാ "

നിർമല സ്നേഹത്തോടെ വിളിച്ചതും അവർ അകത്തേയ്ക്ക് കയറി.

"എന്തേയ് ഇങ്ങോട്ട് ഒക്കെ "

"അത് എന്ത് ചോദ്യമാ ഏട്ടത്തി എനിക്ക് എന്റെ ഏട്ടന്റെ വീട്ടിലേയ്ക്ക് വരാൻ പാടില്ലേ "

അത് കേട്ട് അവർ മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.

"പിള്ളേര് ഒക്കെ എന്ത് ചെയുന്നു "

അത് കേട്ടതും രജനി സങ്കടത്തോടെ പറഞ്ഞു

"പിള്ളേരുടെ കാര്യം ഒന്നും പറയാതിരിക്കുന്നത് ആണ് ചേച്ചി നല്ലത് "

"അത് എന്താ നീ അങ്ങനെ പറഞ്ഞത് "

"മൂത്തവൾക്ക് ഒരു ആലോചന വന്നു. അവളെ പഠിപ്പിക്കുന്ന സാർ ആണ് പയ്യൻ വലിയ ആൾക്കാരാ "

"ആഹാ അത് നല്ലത് അല്ലെ ഉടനെ നടത്തുന്നുണ്ടോ "

"ആഗ്രഹം മാത്രം പോരല്ലോ ഏട്ടത്തി യോഗം കൂടെ വേണ്ട "

സങ്കടത്തോടെ കണ്ണീര് തുടയ്ക്കുമ്പോലെ കാണിച്ച് കൊണ്ട് അവർ പറഞ്ഞതും നിർമല ഒരു സംശയത്തോടെ ചോദിച്ചു.

"എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ "

"ഒന്നും പറയണ്ട ഏട്ടത്തി അവരുടെ വീട്ടിൽ നിന്ന് മോളെ കാണാൻ ഒക്കെ വന്നിരുന്നു. എല്ലാവർക്കും അവളെ ഇഷ്ടമാവുകയും ചെയ്തു. പക്ഷെ അന്ന് വൈകുന്നേരം വിളിച്ചു പറയുവാ 50 പവൻ സ്വാർണവും 5 സെന്റ് സ്ഥലവും വേണം എന്ന്. ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞങ്ങൾ എവിടെ പോകും ഏട്ടത്തി. പാവം എന്റെ കുഞ്ഞ് ഈ വിവാഹവും സ്വപ്നം കണ്ട് ഇരുന്നതാ "

അതും പറഞ്ഞ് അവർ കരയാൻ തുടങ്ങി. അത് കണ്ട് നിർമലയ്ക്ക് ഒത്തിരി സങ്കടം തോന്നി. എന്ത് പറഞ്ഞ് അവരെ ആശ്വാസിപ്പിക്കണം എന്ന് അവർക്ക് അറിയില്ലായിരുന്നു.

"നീ വിഷമിക്കാതെ ഇരിക്ക് എന്തെങ്കിലും വഴി കാണും "

"എന്ത് വഴി ഏട്ടത്തി, ഏട്ടൻ ഒരുപാട് പേരോട് പണം കടം ചോദിച്ചു ആരും തരുന്നില്ല കൈയിൽ ഉണ്ടായിരുന്നത് ഒക്കെ കൂടെ കൂട്ടി 35 പവൻ ആക്കി ഇനിയും വേണ്ടേ 15 "

അതും പറഞ്ഞ് അവർ എഴുനേറ്റ് നിർമലയുടെ അടുത്തേയ്ക്ക് വന്നു.

"ചേച്ചി മനസ്സ് വച്ചാൽ എന്റെ മകളുടെ വിവാഹം നടക്കും "

അവർ പറയുന്നത് കേട്ട് നിർമല സംശയത്തോടെ ചോദിച്ചു.

"ഞാൻ വിചാരിച്ചാൽ എങ്ങനെ "

"അത് പിന്നെ ഈ വീടും സ്ഥലവും പണയം വച്ച് ആ പൈസ തന്നാൽ ബാക്കി സ്വാർണം എടുക്കാം "

രജനി പറയുന്നത് കേട്ട് നിർമല ഞെട്ടി കൊണ്ട് അവരെ നോക്കി. ലൈക്ക് കമന്റ് ചെയ്യണേ...
തുടരും...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top