രചന: ബിജി
ഇതൊരു ....personal grudge തന്നെയാവും .....
Hundred percent sure ആണ് .....
അരുണാചലം അടിവരയിട്ടുറപ്പിച്ചു ....
അദ്ദേഹത്തിന്റെ മുപ്പതു വർഷത്തെ സർവ്വീസിന്റെ അനുഭവ സാക്ഷ്യം ....
നിങ്ങള് പറഞ്ഞത് വെച്ച് നോക്കുമ്പോൾ ...
ഒരാളോ ഒരു ഗ്രൂപ്പോ ആ കുട്ടിയെ
ഭീഷണിപ്പെടുത്തിയിട്ടുണ്ട് ....
അവരുടെ ലക്ഷ്യം പയസ്വിനി തന്നെയാണ് ....
Anyone can get something from Payaswini….
ലൂർദ്ധിന്റെ ഉടലിനു പോലും തീ പിടിച്ച അവസ്ഥ ....
ഒരാഴ്ച പിന്നിട്ടിരിക്കുന്നു .....
ഈ ഭൂമിയിൽ അവളുണ്ടാവുമോ...?
ഒരു വിറയൽ ശരീരം ആകെ പടർന്നു ....
പയസ്വിനിയുടെ വീക്ക്നെസ്സ് അവളുടെ കുടുംബം ആണ് ... മറ്റൊന്നിലും തളർത്താൻ കഴിയില്ലെന്ന് അറിഞ്ഞൊരു കളി ...
അവൾക്ക് ശരിക്കും അറിയുന്ന ആൾ ...
അരുണാചലം പറഞ്ഞു നിർത്തി ....
ആരായിരിക്കാം അത് ?
മെഹന്ദ് സാർ ചോദിച്ചു .....
നന്നായി അറിയുന്നൊരാളോടു സംസാരിക്കുന്നതു പോലെ ആയിരുന്നു പയസ്വിനി ആ കോളേടുത്ത് സംസാരിച്ചത് ......
അവരെന്താ പറയുന്നതെന്ന് വ്യക്തമല്ല ..... മെഹന്ദ് അന്നത്തെ രാത്രിയിലെ കാഴ്ചകൾ ഓർത്തെടുത്തു ......
ഇതൊക്കെ സാധ്യതയുള്ള നിഗമനങ്ങൾ മാത്രം ആണ് ....
അവളിലേക്ക് എത്തപ്പെടാൻ സാധ്യമായ ഒരു ലീഡും ഇതുവരെ ഉണ്ടായിട്ടില്ല .....
പയസ്വിനിക്ക് പ്രണയമുണ്ടായിരുന്നോ ...
അരുണാചലം ചോദിച്ചതും ....
മെഹന്ദും യാമിനിയും ഏബലും നോക്കിയത് ലൂർദ്ധിനെയാണ് ....
ആരും ഒന്നും മിണ്ടിയില്ല ---
അല്ലാ .... ആ കുട്ടിയുടെ ക്യാരക്ടർ കേട്ടിടത്തോളം പൈങ്കിളി പ്രണയത്തിലൊന്നും ചാടില്ലെന്ന് തോന്നി ....
അരുണാചലത്തിന്റെ ചുണ്ടിൽ ഒരു ചിരി ....
ലൂർദ്ധിനെ നോക്കിയ ഏബലിന് ചിരി പൊട്ടി വന്നു ....
ചെക്കൻ ചുണ്ടുകടിച്ചു പിടിച്ചിട്ടുണ്ട് ...
ഇനിയത് പൊട്ടിക്കുമോ ...?
അതെന്താ സാർ പയസ്വിനിയെപ്പോലുള്ളവർക്ക് പ്രണയമെന്ന വികാരം ഉണ്ടാകില്ലേ...?
ഏബലാണ് ചോദിച്ചത് ...
ഉണ്ടാകും .... പക്ഷേ അത്
അലകടലോളം ... ആകാശ പരപ്പോളം ... ആഴവും ദൃഢവും ആയിരിക്കും ....
ചിലപ്പോൾ പ്രകടിപ്പിക്കാതെ ... പറയാതെ ... ഒരു സൂചന പോലും കൊടുക്കാതെ ....
സ്നിഗ്ധമായി ഒഴുകുന്ന ഒന്ന് ....
അടുത്ത പ്രീയപ്പെട്ടവരോടു പോലും തുറന്നു പറയില്ല ....
ലൂർദ്ധ് ആണ് ആ കഥയിലെ നായകൻ ....
മെഹന്ദ് അതു പറയുകയും അരുണാചലത്തിനെ ഒന്നു നോക്കുകയും ചെയ്തു ....
ആളൊന്ന് ലൂർദ്ധിനെ നോക്കി തല കുലുക്കി .....
ലൂർദ്ധിന്റെ പേരന്റ്സ് ......
അവർ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നോ?
ചുഴിഞ്ഞൊന്ന് നോക്കി അരുണാചലം .....
മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചിരുന്നു ....
എൻഗേജ്മെന്റ് വരെ എത്തി ....
എന്റെ ഇഷ്ടം അന്നാണ് പബ്ലിക്കായി തുറന്ന് പറഞ്ഞത് ...
എന്റെ ഇഷ്ടം തന്നെയാണ് പേരന്റ്സിനും ...
ആദ്യമേ പറഞ്ഞിരുന്നെങ്കിൽ മറ്റൊരു വിവാഹം
നോക്കില്ലാരുന്നവർ ....
പയസ്വിനിയെ അവർക്കും ഇഷ്ടമാണ് ....
അങ്ങനെയൊക്കെയാണ് കാര്യങ്ങൾ .....
ഈ ചർച്ചകളൊക്കെ നടക്കുമ്പോൾ ... സമദ് മറ്റൊരു ദൗത്യത്തിൽ ആയിരുന്നു .....
പയസ്വിനിയുടെ ഫോൺ ഡേറ്റാസ് റീ കളക്ട് ചെയ്യുകയാണ് ....
ഒടുവിൽ ഒരു ഫോൾഡർ ഡീകോഡ് ചെയ്തവൻ ....
തന്റെ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തു ....
ചർച്ചയെ ഇന്ററപ്റ്റ് ചെയ്ത് ...
കുറച്ച് വിഷ്വൽസ് അവർക്ക് കാട്ടി കൊടുത്തു ....
പയസ്വിനിയുടെ ചേച്ചിയേയും അമ്മയേയും ഉപദ്രവിക്കുന്ന വീഡിയോസ് ....
ഇവർക്ക് വേണ്ടിയാണ് പയസ്വിനി വാനിഷ് ആയിരിക്കുന്നത് .....
ആ വീഡിയോ ക്ലിപ്സിലേക്ക് ലൂർദ്ധ് ചുഴിഞ്ഞു നോക്കി .....
നെഞ്ചിലൊരു വേലിയേറ്റം ...
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മലൈ കാഞ്ചി നീഗൂഢത ഒളിപ്പിച്ച് ഇപ്പോഴും ..... നിശബ്ധയായി തുടരുകയാണ് .....
അഴകി ഉൾപ്പെടെ കുറച്ച് സ്ത്രീകൾക്ക് ഇവിടെ അധികം സ്വാതന്ത്ര്യം ഉണ്ട് .....
ഒരു ഇരുട്ടറയിൽ രണ്ടു ദിവസം പച്ചവെള്ളം പോലും തരാതെ കിടത്തി .....
എനിക്കും തോന്നി കടുംപിടുത്തം കൊണ്ട് ഇവിടെ ജീവിക്കാൻ പറ്റില്ല ...
കുറച്ച് അയയുക തന്നെ വേണം ...
പിന്നെയുള്ള ദിവസങ്ങളിൽ എന്റെ ഭാഗത്തു നിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടാവാഞ്ഞിട്ടാവും
മറ്റുള്ളവർക്കൊപ്പം എന്നെയും ആക്കിയത് -.....
അഴകിയോട് കൂടുതൽ അടുപ്പം കാട്ടി ... അവളിൽ നിന്നു കൂടുതലറിയാൻ സാധിക്കും .....
നൂറോളം പേരടങ്ങുന്നവർ വീതം ഓരോ അഴിക്കുള്ളിലും ഉണ്ട് ......
നീണ്ട ഒരു വരാന്ത പോലെ....നീളം കൂടുതലും വീതി കുറവും
വൃത്തികെട്ട ഗന്ധം വമിക്കുന്ന ഇടം .....
എന്റൊപ്പം കിടക്കുന്ന ബാക്കിയുള്ളവരെ നോക്കുകയാണവൾ ....
പലരും പല വിധ രോഗങ്ങളിൽ അടിമപ്പെട്ടവർ .....
ദേഹമൊക്കെ പൊട്ടി പുഴുത്ത് വൃണമായിട്ടുണ്ട് അതിൽ നിന്ന് ഒഴുകുന്ന ചോരകലർന്ന പഴുപ്പും ചലവും ....
അതിരൂക്ഷമായ ദുർഗന്ധം .....
മലമൂത്ര വിസ്സർജ്ജ്യത്തിന്റെ രൂക്ഷ ദുർഗന്ധം ...
ഒട്ടും താങ്ങാതെ ചർദ്ധിച്ചു പോയി ....
തല ചായ്ക്കാൻ പോയിട്ട് നിവർന്നിരിക്കാൻ സാധിക്കത്തത്ര വൃത്തികേട്....
ആ വൃത്തികേടിലും ചുരുണ്ടു കൂടി കിടക്കുന്നവർ .....
എത്ര എത്ര പെൺ ജന്മങ്ങൾ ....
പാപികൾ ....
പാപത്തിന്റെ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നവർ ....
ഒന്നുരണ്ട് ദിവസങ്ങൾക്കപ്പുറം ഒരുവളെ കണ്ടു ....
അന്നപൂർണ്ണ ....
എന്നെപ്പോലെ ചുവരും ചാരി ഇരിപ്പുണ്ട് .....
എങ്ങനെ ഇവിടെ ....?
ഒരു രാത്രിയിൽ ഞാനവളോടായി ചോദിച്ചു ....
അവളിലൊരു ദേഷ്യം കലർന്ന പുച്‌ഛം ...
അപരിഷ്‌കൃത നാട്ടിൽ എന്റെ വിപ്ളവം വിലപോയില്ല ....
നാടിന്റെ അധമ സ്ഥിതിയെ വെല്ലുവിളിച്ചപ്പോൾ ....
ഊര് വിലക്ക് ....
ഒടുവിൽ മലൈ കാഞ്ചി ....
വർഷം കുറേ ആയി കണക്കറിയില്ല ....
ന്നൂര്യനെ കാണാത്ത ഈ ഇരുട്ടറയിൽ എന്തു രാവും പകലും ..
ദാ ആ കാണുന്നവൾ സ്വന്തം കുഞ്ഞിനെ കൊന്നു പാപിയായി ...
പ്രസവാനന്തര വിഷാദരോഗം ആണെന്ന് ആരും ഉന്നയിച്ചില്ല ...
സ്വന്തം ചോരയെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു ....
പാപിയായി ... മലൈ കാഞ്ചിയിൽ എത്തി ....
അവളും ഈ ശിക്ഷ സന്തോഷത്തോടെയാ അനുഭവിക്കുന്നേ 'കാരണമായി അവൾ പറയുന്നത് ....
എന്റെ രോഗമായിരിക്കാം പക്ഷേ എന്റെ കൈ കൊണ്ട് ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊന്നില്ലേ ....
ആത്മഹത്യ ചെയ്യില്ല പകരം ഇങ്ങനെ പുഴുത്ത് പുഴുഞ്ഞ് ആരാലും വെറുക്കപ്പെട്ടവളായി നരകിച്ച് ചാകട്ടേന്ന് ....
അന്നപൂർണ്ണ എന്നെയൊന്ന് നോക്കി
ഞാൻ പക്ഷേ ഉറങ്ങതെ പ്രതീക്ഷിക്കും ....
മലൈ കാഞ്ചിയെ രക്ഷിക്കാൻ ആരെങ്കിലും എത്തുമെന്ന് ....
നീ കണ്ട കാഴ്ചയല്ല വർണ്ണിനി...
മലൈ കാഞ്ചി .....
ഇതൊരു ചുടല പറമ്പാണ് .....
ഈ പുഴുവരിച്ച് ചുരുണ്ടു കൂടി കിടക്കുന്ന ഓരോരുത്തർക്കും പറയാൻ ഒരു കഥയുണ്ട് ....
സ്വപ്നങ്ങളും മോഹങ്ങളും വെണ്ണീറാക്കിയ കഥകൾ ....
എനിക്കറിയണ്ടേത് മലൈ കാഞ്ചി എന്താണെന്നാണ് ....
ഇവിടെ എന്താ നടക്കുന്നത്.....?
ഒരിക്കലും ഇതൊരു പാപികളായ സ്ത്രീകളുടെ ശവപറമ്പല്ല .....
ഇവരൊന്നും ഈ ദുരിതം അനുഭവിക്കേണ്ടവരും അല്ല .....
ഞാനുൾപ്പടെയുള്ള ഒരു കൂട്ടത്തിനെ പാപികളാക്കി മലൈ കാഞ്ചി സൃഷ്ടിച്ചതിലൂടെ ആർക്കൊക്കെയാ നേട്ടം....
ആരാണിതിനൊക്കെ പിന്നിൽ ....
എന്നെ ചതിയിൽ ഇവിടെത്തിച്ചവനുൾപ്പടെ ഞാൻ കണ്ട വിദേശി ....
ഇവരാരും നിസ്സാരക്കാരല്ല....
ലോക ഭൂപടത്തിൽ പോലും ഇല്ലാത്ത ഈ മലൈ കാഞ്ചി ...
ഇവിടെ വിദേശികൾക്ക് എന്ത് ആവശ്യകതയാണുള്ളത് ....
ഞാൻ സംശയിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഭയക്കണം ഭയന്നേ തീരു....
പയസ്വിനി രോഷത്തോടെ പറഞ്ഞു കൊണ്ടിരുന്നു .....
തന്റെ മുന്നിൽ രോഷാകുലയായി സംസാരിക്കുന്ന പെൺകൊടിയിലായി അന്നപൂർണ്ണയുടെ ശ്രദ്ധ
നിശ്ചയദാർഢ്യമുള്ള പെണ്ണ് ...
ഇവളായിരിക്കുമോ മലൈ കാഞ്ചിയുടെ രക്ഷക ....
ചില ദിവസങ്ങളിൽ ഞങ്ങളെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും കണ്ണു കെട്ടിയിട്ടുണ്ടാവും ....
എവിടാണോ ....
എന്താണോ ഒന്നും അറിയില്ല ....
പയസ്വിനി ഇതൊക്കെ പ്രതീക്ഷിച്ചിരിക്കാം ..
അവളിൽ പ്രത്യേക മാറ്റം ഒന്നും ഉണ്ടായില്ല .....
വർണ്ണിനിക്കറിയുമോ ....
നൂറുകണക്കിന് വരുന്ന കാവല്ക്കാരുടെ വികാരം തീർക്കണ്ട ബാധ്യതയും നമ്മുക്കാണ് ....
തിരിച്ചും ഉണ്ട് കേട്ടോ ....
ചില സ്ത്രീകൾ വികാരങ്ങളെ
കടിച്ചമർത്താൻ കഴിയാതെ കാവൽക്കാരുടെ പിന്നാലെ പട്ടിയെ പോലെ കേഴുന്നതും കാണാം ....
നാലു വിദേശികളൊരുമിച്ച് എന്നെ ....
അന്നപൂർണ്ണ പറയാൻ കഴിയാതെ പാതിയിൽ നിർത്തി .....
അവള് കരയുന്നില്ല ....
ഞാനും കരഞ്ഞില്ല ....
ആ വികാരം കൈമോശം വന്നിരിക്കുന്നു.....
ഈ കോട്ടയ്ക്കപ്പുറമുള്ള നൂറ് കണക്കിന് ഗ്രാമങ്ങളിൽ പെട്ടവരാണ് കൂടുതൽ ഇവിടുള്ളത് ... പിന്നെ ചതിക്കപ്പെട്ട് എത്തുന്നവർ ....
അന്നപൂർണ്ണ പറഞ്ഞതും ഞാനോർത്തു എന്നെപ്പോലുള്ളവർ ....
ലൂർദ്ധിനെ ഓർത്തു .....
ഞാനെവിടെയെന്നറിയാതെ വിഷമിക്കും .....
പഴയ ... ആ പഴയ എപ്പോഴും ചൊറിയുന്ന പയസ്വിനി ആകാൻ തോന്നി ലൂർദ്ധിനോട് മാത്രം കുറുമ്പുകാട്ടുന്ന പയസ്വിനി ....
അപ്പോഴേക്കും കാവൽക്കാരിലാരോ അഴികളിൽ തട്ടി ......
പയസ്വിനിയെ കൂട്ടി നടന്നയാൾ -...
ഒരു ഇരുട്ടു മുറിയിലേക്ക് .....
ഇവിടിനി എന്ത് ...?
തുടരും
പെട്ടെന്ന് എല്ലാം സെറ്റ് ആക്കാം കേട്ടോ .....
നമ്മുടെ ചെക്കനും വേഗം അവളെ കണ്ടുപിടിക്കട്ടെ ....
ഇഷ്ടമാവുന്നുണ്ടോ ....?
റിവ്യു ചെയ്യണേ .... ഒന്നു മനസ്സിലാക്കുക ഈ കഥ ഇങ്ങനെയാണ് പോകുന്നത് ശരിയാക്കാം എന്നുറപ്പ് തരാം ... സപ്പോർട്ട് ചെയ്യുക ...