രചന: ബിജി
എന്റെ മാനസികതലം മാറിയിരിക്കുന്നു ..
ഈ നേരം ഞാനത് മനസ്സിലാക്കുന്നു
എൻറെ ഷർട്ടിന്റെ ബട്ടണുകൾ വിടുവിച്ചിരുന്നു .....
ഞാനതിൽ പരിഭ്രാന്തിപ്പെടുന്നില്ല ...
അൻപതിൽപരം കൂലിപ്പടയാളികളുടെ മുന്നിലാണ്
എന്റെ മാനസിക വ്യാപ്തി ഉയർന്ന തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ....
ഞാൻ എന്തുകൊണ്ട് എന്റെ ശരീരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല ....
അതിനും അപ്പുറത്തേക്ക് ഞാനെന്റെ മനസ്സിനെ ചലിപ്പിക്കുകയാണ് ....
ഉപബോധമനസിനെ ത്രസിപ്പിക്കുന്ന ചിലതൊക്കെ ഞാൻ തേടുന്നുണ്ടായിരിക്കും
എന്നെ സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരാൾ ...
ഞാനയാളുടെ ചിന്തകളെ വിശകലനം ചെയ്യുകയാണ് ....
എനിക്കറിയാം .... ഇവരിൽ ഒരാളിൽ നിന്നും
ഒരു നീതിയും എനിക്ക് പ്രാപ്തമാകില്ല ....
ഞാൻ ചുറ്റുമുള്ളവരെ ഗൗനിച്ചില്ല ....
എന്നെ ഉറ്റുനോക്കുന്ന ആ ഒരാളിൽ മാത്രമായി ഞാനെന്റെ കാഴ്ചകളെ അടക്കി ....
എന്നെ പിടിച്ചിരിക്കുന്നവർ എന്നിൽ ബലം പ്രയോഗിക്കാൻ തുടങ്ങി ....
ചുവരിലേക്ക് എന്നെ അമർത്തി പിടിച്ചു ....
എന്റെ ഇടത്തെ മാറിന്റെ മുകളിൽ സൂചി തുളച്ചിറങ്ങുന്ന വേദന
പല്ലുകടിച്ചു പിടിച്ചു സഹിച്ചു.
എരിയുന്ന വേദന...
അഗ്നി പടരും വിധം വേദനയും വ്യാപിക്കുന്നു
എന്നെ വേദനിപ്പിക്കുന്നവരെയോ ...
രക്തം കിനിയുന്ന മുറിവോ ശ്രദ്ധിച്ചില്ല ....
ഞാൻ നേരിട്ടതൊക്കെ എന്റെ മുന്നിലേക്ക് ചൂവട് അടുപ്പിക്കുന്ന
അയാളുടെ തീക്ഷ്ണമായ കണ്ണുകളെയാണ് ....
നിന്റെ മുന്നിൽ ഇങ്ങനെ നില്ക്കുമ്പോൾ മുൻപെങ്ങും ഇല്ലാത്ത ഒരു ലഹരി തലച്ചോറിൽ നിറയുന്നു ....
അതെന്താണെന്ന് നിനക്കറിയണോ....
പ്രതിയോഗിയുടെ പോരാട്ടവീര്യത്തിന്റെ തോത് അനുസരിച്ച് ഓരോ വിജയത്തിന്റെ ലഹരിക്കും മാറ്റം വരാം ....
ഞാനിന്ന് ഉന്മത്തനാണ്.....
നിന്നെപ്പോലൊരു പോരാളിയോട് ഏറ്റുമുട്ടുക നിസ്സാരമല്ല....
നീയെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു .....
ഞാൻ അതിശയിച്ചു .....
അയാളെന്റെ ചിന്തകളേയും ബുദ്ധിയേയും അളന്നിരിക്കുന്നു .....
കേവലമൊരു സ്ത്രീയായി നിന്നെ കാണാൻ സാധിക്കില്ല ....
"ഓരോ സ്ത്രിയും ഒരോ തരത്തിൽ വിപ്ളവം തന്നെയാണ് ...."
ഞാനും പ്രതികരിച്ചു ......
കേവലം സ്ത്രീ പോലും ..... ആ വാക്കിനോടെ പുശ്ചമാണ് ....
എന്നെ പിടിച്ചു വെച്ചവർ എനിക്ക് വിടുതൽ തന്നിരിക്കുന്നു ....
എന്റെ മാറിന് മുകളിൽ ......
ചാപ്പ കുത്തിയിരിക്കുന്നു ....
മലൈ കാഞ്ചിയെന്ന് തമിഴിൽ മാംസം ചീന്തി എഴുതപ്പെട്ടിരിക്കുന്നു.....
പാപങ്ങളുടെ ദേശാടനപക്ഷി .....
അയാളൊന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു -...
ആരാലും വെറുക്കപ്പെട്ട സ്വാതന്ത്ര്യംത്യജിക്കപ്പെട്ട ....
പാപികളുടെ പറുദീസയിൽ വിദേശിക്ക് എന്ത് കാര്യം ....
നിനക്ക് തെറ്റി ഞാനൊരാള്യടെ ഒസ്യത്തല്ല മലൈ കാഞ്ചി ....
അയാളിൽ അഹങ്കാരം കാണാം ....
നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നുള്ള അഹങ്കാരം ...
മലൈ കാഞ്ചി ....
നിന്നിൽ നിന്ന് അറിയപ്പെടുന്നതെല്ലാം നിഴൽ ചിത്രങ്ങൾ .....
ഇനിയും വരാനുള്ളത് ഇതിലും ഭയാനകമെന്ന് .... എനിക്കത്രയും ബോധ്യമുണ്ട് .....
എന്നെ ഒരു ഇരുട്ടറയിലേക്ക് തള്ളിയിടുമ്പോഴും .....
ഞാനയാളിൽ ഒരു വൃത്തികെട്ട ചിരി കണ്ടു .....
നീയും ഇവിടെ ഒടുങ്ങും ..... ആ ധ്വനിയുണ്ട് അയാളുടെ നോട്ടത്തിൽ ....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഫ്ലാറ്റിലെ വെറും തറയിൽ കമഴ്ന്നു കിടക്കുകയാണ് ലൂർദ്ധ്
മെഹന്ദിന്റെ പരിചയത്തിലുള്ള ഫ്ലാറ്റാണ് ....
പയസ്വിനി ഇല്ലാത്ത ഏഴ് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു .....
ലൂർദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ....
പ്രീയമായൊരാൾ ....
പ്രീയമായൊരിഷ്ടം ...
കൺമുന്നിൽ നിന്ന് മാഞ്ഞു പോയൊരുവൾ .....
കൂട്ടായുണ്ടായിരുന്നു ...
അടുത്തുണ്ടായിരുന്നു ...
എന്നിട്ടും പരസ്പരം പകർന്നിട്ടില്ലാത്ത പ്രണയം ....
എങ്കിലും ഞാൻ പ്രണയിക്കുകയാണ് ..... ശ്വാസത്തിനുമപ്പുറം ....
നിന്നിൽ നിന്ന് അടർന്നു വീണതൊക്കെ കൂട്ടി യോജിപ്പിക്കാതെ ശിഥിലമായി മുന്നിൽ ചിതറി കിടക്കുകയാണ്
ഒന്നും പറയാതെ നിശ്ചലയായി നീ പടവുകളിറങ്ങിപ്പോയി ...
എന്നിൽ നിറയുന്ന ദുഃഖ ചങ്ങലകൾ എന്നെ ബന്ധിതനാക്കുന്നു ....
മിഴി നിറഞ്ഞ് ഒഴുകുന്നുണ്ട് .....
മെഹന്ദും ഏബലും യാമിനിയും അങ്ങോട്ടേക്കെത്തി ....
അവന്റെ കിടപ്പ് കണ്ട് അവരൊന്നു നിന്നു .....
ഉലയുന്ന ഉടലിന്റെ താളം ... അവൻ കരയുകയാണ് .....
ഇങ്ങനെയും സ്നേഹമോ ....
ഇത്രയധികം നോവോ ....
അതിനവർ പ്രണയിച്ചിരുന്നോ ...?
അവരതാണ് ചിന്തിച്ചത്
കണ്ടാൽ രണ്ടും കീരിയും പാമ്പുമാണ് ....
നന്നായി ചൊറിഞ്ഞ് ... വഴക്കിടുന്നത് എത്രയോ വട്ടം കണ്ടിരിക്കുന്നു ....
ഏബലതാണ് ഓർത്തത് ...
എമ്മി ...ടാ ....
നീയൊന്ന് എഴുന്നേറ്റേ ....
ഏബലവനെ ഒന്നു തട്ടി ....
അവൻ പെട്ടെന്ന് തിരിഞ്ഞതും ഇവരെ കണ്ടു ....
പെട്ടെന്ന് മുഖം തിരിച്ചു ....
മുഖം രണ്ടു കൈകൊണ്ടും അമർത്തി തുടച്ചു ...
നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ...
അവൻ വാഷിംഗ് ഏരിയയിൽ പോയതും മൂവരും ...
അവനെ വെയിറ്റ് ചെയ്ത് അവിടെ ഇരുന്നു .....
അല്പസമയത്തിനുശേഷം ലൂർദ് ഫ്രഷ് ആയി ഇറങ്ങിവന്നു
അവർക്ക് അരികിൽ ഇരുന്നു അവന്റെ കണ്ണ് നന്നായി ചുവന്ന കലങ്ങിയിട്ടുണ്ട് ....
മെഹന്ദിന്റെ നിർദ്ധേശ പ്രകാരം ... ഇങ്ങനെയൊരു താവളം അവർ തിരഞ്ഞെടുത്തത് .....
ഇനിയുള്ള നീക്കങ്ങളെല്ലാം രഹസ്യമായിരിക്കണം ....
മറ്റെവിടെ വെച്ചും ഒരു മീറ്റിങ്ങും വേണ്ടെന്നുള്ള തീരുമാനം ആണ് ...
മെഹന്ദ് സാർ പറഞ്ഞപോലെ കഴിഞ്ഞ കുറെ മാസങ്ങളായുള്ള ... പയാ ....ഒന്നു നിർത്തി പയസ്വിനിയുടെ ആക്റ്റിവിടീസിന് പുറകേ ആയിരുന്നു ....
ലൂർദ്ധ് പറഞ്ഞു കൊണ്ടേയിരുന്നു ....
ഞാൻ കൂടെ ഉണ്ടായിട്ടും ഞാൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ കുറേ അനുഭവിച്ചവൾ ....
അവളുടെ ചേച്ചിയുടെ മിസ്സിംഗ് അറിഞ്ഞിരുന്നു....
എനിക്ക് ഒട്ടും വർക്കാകാത്ത .ക്യാരക്ടറാണ് പ്രിയയുടേത് പ്രത്യേകിച്ച് വിവാഹ തീരുമാനം വിദ്യുതുമായി അതുകൊണ്ട് കൂടുതൽ ഞാൻ അതിലേക്ക് ഇൻവോൾവ് ആയില്ല ...
പയസ്വിനി ഒരിക്കൽ പറഞ്ഞു ....
ചേച്ചി സേഫ് ആണെന്ന് .....
രണ്ടു മിസ്സിങ്ങും തമ്മിൽ ഒരു കണക്ഷൻ ഫീൽ ചെയ്യുന്നു ....
അതുപോലെ അവളുടെ കോളേജിലെ ഗാർഡിയൻ ഞാനാണ് ഞാൻ അറിയാതെ ബംഗ്ലാവിൽ നിന്ന് മാറിയപ്പോൾ അവളോട് പിണങ്ങി എന്നുള്ളത് ശരിയാണ് ...
ഞാൻ കോളേജിൽ അടച്ച ഫീസ് എമൗണ്ട് ബ്ലോക്ക് ആയിട്ടുണ്ട് .....
ഞാൻ അതൊന്നും അറിഞ്ഞിരുന്നില്ല ......
എനിക്കുണ്ടായ തിരക്കുകൾ കാരണം പലപ്പോഴും എനിക്കൊന്നും അന്വേഷിക്കാൻ കഴിഞ്ഞിരുന്നില്ല
യാമിനി പറയുമ്പോഴാണ് അവളുടെ ഒരു കേറ്ററിംഗ് യൂണിറ്റിൽജോലി ചെയ്തിരുന്നത് അറിഞ്ഞത് ....
അപ്പോഴേക്കും അവന്റെ വാക്കുകൾ ഇടറിയിരുന്നു ....
പയസ്വിനിയുടെ കോൾ ഡീറ്റെയിൽസ് പരിശോദിച്ചത് പോലെ ....പ്രിയയുടെയും കോൾ ഹിസ്റ്ററി ചെക്ക് ചെയ്തു ....
പ്രിയയെയും കോൺടാക്ട് ചെയ്തിരിക്കുന്നത് നെറ്റ് കോളിംഗ് വഴിയാണ് ....
ഇതിനിടയിൽ മറ്റൊന്നു കൂടിയുണ്ട്
പയസ്വിനിയുടെ അമ്മയെ മെന്റൽ അസ്സയിലത്തിൽ നിന്ന് കാണാതായിട്ടുണ്ട്
ഒരു കാര്യവും ഉറപ്പിക്കാം മൂന്ന് പേരുടെയും മിസ്സിങ്ങിന് പിന്നിൽ ഒറ്റ ഗ്രൂപ്പായിരിക്കും .....
അപ്പോൾ വിഷയം വിചാരിച്ചതിലും സങ്കീർണ്ണം ആവുകയാണ്
മെഹന്ത് പറഞ്ഞു .....
ലൂർദ്ധ് നമ്മുടെ ടീം വന്നിട്ടുണ്ട് ....അവർ ലിവിങ് ഏരിയയിൽ വെയിറ്റ് ചെയ്യുന്നു
എല്ലാവരും ടീം അംഗങ്ങളെ പരിചയപ്പെട്ടു
ഒന്നൊരു റിട്ടയർഡ് ഉദ്യോഗസഥൻ ....
ഇന്റലിജൻസിൽ ഉണ്ടായിരുന്ന ബുദ്ധി രാക്ഷസൻ .....
അരുണാചലം ....
പിന്നൊരു സമദ്...മെഹന്ദ് സാർ കണ്ടെത്തിയതാണ്
സമദ് .... ഒരു ഐടി പ്രൊഫഷനിസ്റ്റ് ....
ക്ലിയർ കട്ട് ഐടി ഭ്രാന്തൻ
കതിർ ....
അഡ്വഞ്ചറസ്സ് ശ്വാസം പോലെ കാണുന്നവൻ...
ഉഗ്രൻ ക്ലൈമ്പർ ആണ് ...
പിന്നെ നമ്മുടെ ഈ ഏബൽ ആളൊരു അതല്റ്റ് ആണല്ലോ .... ചില്ലറക്കരിയല്ല .ഏബൽ . സ്വിമ്മർ മാത്രമല്ല .... ആളൊരു ആർച്ചർ (അമ്പെയ്യുന്ന ആൾ) കൂടിയാണ് ....
ഇവർക്കൊപ്പം ... ലൂർദ്ധും മെഹന്ദും ....
അവർക്ക് മുന്നിൽ ഉയർന്ന ചോദ്യം ....
who .... for what ...?
ഇതൊരു ....personal grudge തന്നെയാവും .....
Hundred percent sure ആണ് .....
അരുണാചലം അടിവരയിട്ടുറപ്പിച്ചു ....
തുടരും
അങ്കം മുറുകുകയാണ് ....
പയസ്വിനി എഴുതാൻ കുറച്ച് കഷ്ടപ്പാട് തന്നെയാണ് വലിയ റിവ്യു ... സപ്പോർട്ടുമൊക്കെയുണ്ടാവണം ...
ഇതിങ്ങനെ കുറച്ച് പതിയെ ....പതിയെ പോകുന്നതാ ....