പയസ്വിനി തുടർക്കഥ ഭാഗം 31 വായിക്കൂ...

Valappottukal

 



രചന: ബിജി


നിശബ്ദ്ധത ഉറയുന്ന മുറിയിൽ അരണ്ട വെളിച്ചത്തിൽ ശ്വാസം അടക്കി നിന്നു .....

അടുത്ത നീക്കത്തിനുള്ള കാത്തിരുപ്പ് ....

എനിക്ക് ഭയം ആയിരുന്നില്ല .....

മലെ കാഞ്ചി എനിക്കായ് ഇവിടെ ഒളിപ്പിച്ചതൊക്കെ വെളിവാക്കപ്പെടണം ....


യുദ്ധമാണ് ....ഞാനും മലൈ കാഞ്ചിയും തമ്മിലുള്ള യുദ്ധം ....


എന്നെ ലോക്കിട്ട് പിടിച്ചിരിക്കുന്ന അതിബലവാനായ ഒരുത്തൻ ....


എനിലേക്ക് അടുക്കുന്ന മറ്റൊരാൾ ...


ഞാൻ സൂഷ്‌മം ആയി രണ്ടു പേരുടേയും ചലനങ്ങളെ നിരീക്ഷിക്കുകയായിരുന്നു ....


മുന്നിൽ നിൽക്കുന്നവന്റെ കൈ നീണ്ട് എന്റെ ഷർട്ടിന്റെ  മുകളിലെ ബട്ടണിൽ പിടുത്തമിട്ടതും ...


ഞാനയാളെ നോക്കി ....

അവന്റെ മുഖത്താകെ അവജ്ഞയും ... പരിഹാസവും ....


നീ ഇത്രയുളെളന്ന ഭാഷ്യം ...


ഞാനൊന്ന് വലിഞ്ഞുയർന്നു .... എന്നെ ലോക്കാക്കിയവന് പിടി വിടേണ്ടി വന്നു ....

എനിക്ക് അധികസമയം ഇല്ല ...

ഉറപ്പുണ്ട് ഇതിനുള്ള പ്രത്യാഘാതം പിന്നാലെയുണ്ടെന്ന്...


എന്റെ മുന്നിൽ നിന്നവരും എന്നെ പഠിക്കുകയാണ് ....

അവരിൽ ആശ്‌ചര്യം ... ഞാൻ ദർശിച്ചു ....


രണ്ടു പേരും ഒന്നിച്ച് എനിക്കരികിലേക്ക് വന്നതും ....


ഒരുവന്റെ അടിവയറ്റില്ലേക്ക് കാല് വീശി ശക്തമായി അടിച്ചു ....

അവനൊന്ന് ചുരുളുന്നതും ....

മറ്റവന് ചിന്തിക്കാൻ ഇടം നല്കുന്നതിന് മുൻപ് അവന്റെ മൂക്കിനിട്ടൊരു പഞ്ച് കൊടുത്തു.....


ഇരുളിന്റെ നിശബ്ദ്ധതയിൽ അവരുടെ അലർച്ചയും ഞരക്കവും ....


ഞാൻ മനസ്സിലാക്കുന്നു ഇത് ഒന്നിന്റേയും അവസാനമല്ല ... ആരംഭം മാത്രമാണ് ....


ഞാൻ കാത്തിരിക്കുന്നത് മലൈ കാഞ്ചിയുടെ അടുത്ത നീക്കത്തിനായാണ് ....


ആരുടെയൊക്കെയോ കാലടി ഒച്ച... അടുത്തടുത്തുവരുന്നു ....

ഒന്നോ അഞ്ചോ ആൾക്കാരല്ല ....

ഒരു കൂട്ടം ആൾക്കാരുടെ കാലടി ശബ്ദം ...


നീഗൂഢതയുടെ പുകമറയിൽ ...

ഈയൊരു കോട്ടയും ....

ചിതൽപ്പുറ്റുകൾ കൂടുകൂട്ടിയ മരവിപ്പുമായി ആയിര കണക്കിന് ജന്മങ്ങൾ ... 

പാപങ്ങളുടെ വിഴുപ്പും ചുമന്ന് .... ഗതികിട്ടാ പ്രേതങ്ങൾ ....


കുറെയധികം നിഴൽ ചിത്രങ്ങൾ എനിക്കു ചുറ്റും.....

അൻപതോളം ആളുകൾ ......

കൂലിപ്പടയാളികൾ .....

എന്നെ പിടിച്ചു കെട്ടാൻ ഇത്രയും പേരോ ...


എന്നിലുളവാകുന്നതൊക്കെ ക്യൂരിയോസിറ്റിയാണ് ....


അടുത്തതെന്തെന്ന് അറിയാനുള്ള അഭിവാഞ്‌ജ...


ഒരു ജേർണ്ണലിസ്റ്റിക് മെന്റാലിറ്റി ...


ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻ മലൈ കാഞ്ചിയെ ജയിച്ചു തന്നെയാ നില്ക്കുന്നേ ....

എനിക്ക് ഭയം തോന്നുന്നില്ല....

അതാണെന്റെ വിജയം...


എനിക്ക് ചുറ്റും നില്ക്കുന്നവരുടെ നോട്ടം എന്നിൽ തന്നെയാണ് ....


മറ്റൊരു നിഴൽ കാഴ്ചയിൽ ഞാൻ ഞെട്ടി....

എന്നിലേക്ക് വന്നടുക്കുന്നവർ .....

ഒരാളിലേക്ക് എന്റെ കണ്ണു ചുരുങ്ങി ...

ഇത് .... ഇത്തരം ഒരു കാഴ്ച പ്രതീക്ഷിച്ചില്ല ....


ജാഗ്രത .....


ഞാനിപ്പോൾ അറിയുന്നു .....

ഞാനറിഞ്ഞതൊന്നുമല്ല ... 

മലൈ കാഞ്ചി .....


ഞാൻ ഞെട്ടുകതന്നെ ചെയ്തു....

ഓരോ ചുവടിലും നീയെന്നെ വിസ്മയിപ്പിക്കുന്നു ... മലൈ കാഞ്ചി 

ഒപ്പം ... ഞാൻ ഈ നിമിഷത്തിൽ ഭയക്കുന്നു ....

എനിക്ക് മരണ ഭയം ഇല്ലാ ...

പക്ഷേ ...ഞാൻ ഭയക്കുന്നു ....

എന്നെ കുറിച്ചോർത്തല്ല .....

മലൈ കാഞ്ചി വെളിപ്പെടുത്തുന്ന സത്യങ്ങളെ കുറിച്ചോർത്ത് .... ഭയക്കുന്നു ...


ഇതിനകം കൂലിപ്പടയാളികൾ എന്നെ പിടിച്ചു വെച്ചു .....


അതിലൊരാൾ എന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ ശ്രമിച്ചതും ... കുതറി ...

എനിക്കത്രയും പേരോട് എതിർക്കാൻ ആവുമായിരുന്നില്ല ....


എന്റെ ഷർട്ടിന്റെ ബട്ടണഴിച്ചു ....

കണ്ണ് എരിഞ്ഞു കത്തി ....

നിസ്സാഹയത .....

ഇത്രയും പേർ ചേർന്ന് പിടിച്ചടക്കി ശൂരത്വം കാണിക്കുന്നു ....


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



ഈ സമയം ലൂർദ്ധും മെഹന്ദ് സലാമും സൈബർ വിങുമായി ബന്ധപ്പെടുകയായിരുന്നു ....


ലൂർദ്ധിന് ഈ മണിക്കൂറുകളിൽ താൻ നേരിടുന്ന അനുഭവങ്ങൾ വിചിത്രമായി അനുഭവപ്പെട്ടു ...

തന്റൊപ്പം ഉണ്ടായിരുന്നവൾ അര മണിക്കൂറിന്റെ വ്യത്യാസത്തിൽ വാനിഷ് ആയിരിക്കുന്നു ....


ലൂർദ്ധെന്ന ആർമി മാൻ ... ചിന്തിച്ച് സമയം കളയാൻ തുനിഞ്ഞില്ല ......

അവൻ അലേർട്ടാണ് .....

അവൻ ട്രെയിൻഡാണ് ... ഏതു സാഹചര്യത്തേയും നേരിടാൻ ....

അവളുടെ റൂം നന്നായി അരിച്ചു പെറുക്കി .....


ഉപേക്ഷിച്ച മൊബൈൽ ഫോൺ ....

ഡീറ്റൈൽസ് ചെക്ക് ചെയ്തു .....

കോൾ ലിസ്റ്റ് ഡിലീറ്റഡാണ് ....


പയസ്വിനി ഡയറിയിൽ കുറിച്ച വരികൾ ....


"തേടി വരരുത് ലൂർദ്ധ്....

നിനക്ക് ഉൾക്കൊള്ളാനാവുന്ന തൊന്നുമല്ല .... സംഭവിച്ചു കൊണ്ടിരിക്കുന്നത്....."


ആ വരികളിൽ അവന്റെ ചേതനയെ അർപ്പിച്ചു .....


ഈ സമയം മെഹന്ദ് സലാം മുകളിലേക്ക് കയറി വന്നു ...

എന്താണിവിടെ നടക്കുന്നത് ....

പയസ്വിനി എവിടെ...?


അറിയില്ല ..സാർ ....

എവിടേക്കോ ... പോയി ....

ഇടർച്ചയുണ്ടായിരുന്നു ആ ശബ്ദത്തിൽ


അവൻ അപ്സെറ്റാണെന്ന് മനസ്സിലായി മെഹന്ദിന് ....


അസാമാന്യ IQ  പവർ ഉള്ള  ...

വിവേചന ശേഷിയുള്ള ...

ആത്മവിശ്വാസമുള്ള പെൺകുട്ടി ...

ഭാവിയിലെ വാഗ്ദാനം .... അങ്ങനെയാണ് മെഹന്ദിന് പയസ്വിനിയെ കുറിച്ചുള്ള അഭിപ്രായം പക്ഷേ ഒരിക്കലും അവൾക്ക് മുന്നിൽ പ്രകടിപ്പിച്ചിട്ടില്ല ...


നിരന്തരം വഴക്കു പറഞ്ഞിട്ടുണ്ട് ...

ഫീസടയ്ക്കാഞ്ഞപ്പോ വായിൽ വരുന്നതൊക്കെ പറഞ്ഞു ...

ലൂർദ്ധ് ഐവാനെപ്പോലുള്ള ഒരാൾ ഗാർഡിയൻ ആയ കുട്ടി ഫീസടച്ചില്ലെന്ന് അറിഞ്ഞാപ്പോ വീട്ടുകാർ തരുന്ന കാശ് ധൂർത്താക്കുന്നതായി തോന്നി ....

രാത്രികാലങ്ങളിലുള്ളവരവ് ...

പറയാതെ ആഴ്ചകളോളം ലീവാക്കി പോവുക .അതും ബ്രില്യന്റായുള്ള കുട്ടി ...

ആകെ ദേഷ്യം തോന്നി ....


പക്ഷേ ഇപ്പോ ലൂർദ്ധ് അവളെ കുറിച്ചെല്ലാം പറഞ്ഞു .....


വിഷമം ആയി .... ദ്രോഹിച്ചിരുന്നു താൻ .... ഒരു പാട് കഷ്ടപ്പാടിൽ നിന്ന് ഉയർന്ന് വന്ന പെൺകുട്ടി ...


ഞാൻ നല്ലൊരു അധ്യാപകനും അല്ലാ ...

നല്ലൊരു മനുഷ്യനുമല്ലെന്ന തിരിച്ചറിവ് ഉണ്ടായി ....


കാലം  എന്റെ മാപ്പുപറച്ചിലിനായി ... എന്റെ മുന്നിൽ എത്തിക്കും ...

ഹൃദയം കൊണ്ട് മാപ്പു പറയും ....

ഈ ലോകത്തോടും വിളിച്ചു പറയും ...


ഞാൻ പയസ്വിനിയുടെ അധ്യാപകൻ ആയിരുന്നു ... ഇനി വരുന്ന കുട്ടികൾക്ക് ഞാൻ അഭിമാനത്തോടെ പറഞ്ഞു കൊടുക്കും ....


ഞാനൊപ്പമുണ്ട് ..... ലൂർദ്ധ്....

എല്ലാത്തിനും ....

പയസ്വിനി വിഡ്ഢിത്തം കാണിക്കില്ല ..

പക്ഷെ റിസ്കെടുക്കും ...


എന്റെ അറിവിലും ചിന്തയിലും ....

ഈ ഡയറിയിലെ വരികൾ നിസ്സാരമല്ല ....

പയസ്വിനി പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷിച്ചില്ലേ...?


എല്ലായിടത്തും അന്വേഷിച്ചു ... എങ്ങും എത്തിയിട്ടും ഇല്ല ...

ആരെയും കോൺടാക്റ്റും ചെയ്തിട്ടില്ല ....


എത്രയും വേഗം പോലീസിൽ ഇൻഫോം ചെയ്യാം ...

മെഹന്ദ് പറഞ്ഞു .....


നോ ..... തല്ക്കാലം അതു വേണ്ടെന്നാണ് ....




ആർമിയുടെ സോഴ്സുവെച്ച് അന്വേഷിക്കാം ....


എന്തെങ്കിലും ... കിട്ടുമോന്ന് നോക്കാം ....

ലൂർദ്ധ് എഴുന്നേറ്റു ...


കൊളീഗുമായി ബന്ധപ്പെട്ടു ....

ഒരു രജത് ....

ആള് ആർമിയുടെ സീക്രട്ട് വിങ്ങിലാണ് ...


പയസ്വിനിയുടെ ഫോൺ നമ്പർ കൊടുത്തു ......

ഡീറ്റെയിൽസ് കിട്ടിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് രജത് കോൾ കട്ടാക്കി ....


ലൂർദ്ധ് വെരുകുപോലെ നടക്കുകയാണ് .....


No man...

This will not work..


ഇതൊരു ഇന്റർനെറ്റ് കോൾ ആണ് ....

details കിട്ടില്ല ....


ഏതെങ്കിലും രാജ്യമൊക്കെ ആയിരിക്കും കാട്ടുക ...


നന്നായി കിണഞ്ഞ് നോക്കിയിട്ടും പറ്റിയില്ലെടോ....

നല്ലതലയുള്ളവന്റെ പണി തന്നെയാണ് ....


ലൂർദ്ധ് താടിക്ക് കൈയ്യും കൊടുത്ത് ഇരുപ്പായി ....


എന്തെങ്കിലും കിട്ടുമെന്ന ഒരു ചിന്തയിലാരുന്നു ....


ആ ഒരു നിരാശ .... ഉണ്ട് ....


സംഭവം നിസ്സാരമല്ല ....

മെഹന്ദ് സലാം . പറഞ്ഞു:.... ആളൊരു മികച്ച ഇൻവെസ്റ്റിഗേറ്റിവ് ജേർണ്ണലിസ്റ്റ് ആണ് ... CNN ലെ അതികായൻ....


നമ്മുക്കൊരു ടീം സെറ്റ് ചെയ്യണം ....

എഫിഷ്യന്റ് പേഴ്സണാലിറ്റീസ് ഉള്ള ടീം ...


പയസ്വിനി നമ്മുടെ കാഴ്ചയെ മറച്ച് എവിടെയോ ഉണ്ട് .....


നമ്മുക്ക് ഒന്നു തിരിച്ച് സഞ്ചരിച്ചു നോക്കാം ....


ഇന്നലെ കാണാതായതു മുതൽ പുറകോട്ട് പോകാം .....

കഴിഞ്ഞ കുറേ മാസങ്ങളായുള്ള പയസ്വിനിയുടെ ജീവിതത്തിലേക്ക് ...

ഒരു തിരിഞ്ഞു നോട്ടം ...


മെഹന്ദ് സലാം പറഞ്ഞതും ... ലൂർദ്ധ് കൈ കൊടുത്തു ...


                     തുടരും

                     


പയസ്വിനി എഴുതുന്ന രീതിയെ വിമർശിച്ച് പറയുന്നവരോട് ...ഞാനിങ്ങനെ എഴുതാൻ തന്നെയാണ് ആദ്യം മുതലേ തീരുമാനിച്ചിരുന്നത് ...

ബോറാക്കില്ല ... ആദ്യം വായിച്ച ... ആ രസമൊക്കെ ഇനിയും ഉണ്ടാവും. എന്നെ വിശ്വസിക്കുന്നുവെങ്കിൽ തുടർന്ന് വായിക്കുക: കഥയെ കുറിച്ച് അഭിപ്രായം പറയുക ..... ഇപ്പോഴൊക്കെ ലൈക്കും റിവ്യുവും കുറയുന്നു..

To Top