രചന: ബിജി
റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചയിൽ നടുങ്ങി ...
ഒന്നല്ല .. നൂറല്ല ... ആയിരക്കണക്കിൽ പാപം ചെയ്തവർ ......
പാപം ചെയ്ത സ്ത്രീകൾ ....
യുവതികൾ മുതൽ വൃദ്ധർ വരെ ...
എന്റെ കണ്ണുകൾ നീറുകയാണ് ...
ഇവരെപ്പോലെ തന്നെ കരച്ചിലെന്ന വികാരം എനിക്കും കൈമോശം വന്നു ....
മലൈ കാഞ്ചി നീയൊരു അഗ്നിപർവ്വതം തന്നെ എരിഞ്ഞടങ്ങാതെ വീണ്ടും ജ്വലിച്ചും ഉരുകിയെരിയുന്ന ലാവകൾ .... ഉറഞ്ഞു പോയ അഗ്നി വമിക്കുന്ന ലാവ...
പയസ്വിനി ഓരോ മുഖങ്ങളേയും മാറി മാറി വീക്ഷിച്ചു ..... ചുടല പറമ്പിലെ അവശേഷിക്കുന്ന ആയുസ്സിന്റെ എണ്ണമെടുപ്പുമാത്രമായി ചുരുങ്ങുകയാണ് ...
അവരറിയുന്നോ രാവും പകലും ... പുലർകാലവും സന്ധ്യയും ...
മഴയും വെയിലും ....
അന്യമായ ആകാശ കാഴ്ചകളെ ആരാണവർക്ക് തിരികെ നല്കുക ...
ചിലർ നിസംഗതയിൽ ... ചിലർ മരവിപ്പു ബാധിച്ചവരായി ... അതി ഭീകരം എന്നു തോന്നിയത് നാലിലൊരുഭാഗം മാനസിക രോഗികളായി എന്നാണ് ....
പേക്കോലങ്ങൾ .... എല്ലുന്തി ക്ഷീണിച്ച കുറേ ജന്മങ്ങൾ ....
എനിക്കെന്നെ കുറിച്ച് വേദന തോന്നിയിട്ടില്ല ...
മരവിച്ച ഈ മനസ്സുകളെ ... ഇവരെ കുറിച്ചോർത്ത് വേദനിക്കുന്നു ....
നൊമ്പരച്ചുടീന്റെ മേളം മുറുകുന്നു ...
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കട്ടെ ...
ഈ വിധമുള്ള തോജോവധം .... അരക്ഷിതാവസ്ഥ .... നിയമവ്യവസ്ഥിതിയില്ലായ്മ ....
ചിന്തകൾ അവരെ കുറിച്ച് മാത്രമായി മറ്റെല്ലാം ഞാൻ മറന്നു .... എന്നെയും മറന്നു ...
അഴകി ... എന്റരികിൽ വന്നു ....
നിനക്ക് ധൈര്യമുണ്ടല്ലോ വർണ്ണിനി....
നീ മലൈ കാഞ്ചി കണ്ട് പേടിച്ചില്ല .... കരഞ്ഞില്ല ....
ആഹാ എന്ന രീതിയിൽ ഒന്നു നോക്കി ......
ഞാനൊന്ന് കണ്ണടച്ചു .....
മലൈ കാഞ്ചി ..... ഗംഭീരം തന്നെ ....
വന്നപ്പോൾ തന്നെ പുതിയ പേര് കിട്ടി ....
വർണ്ണിനി.....
ബലേ ഭേഷ് .... ആർതർ ബലേ ഭേഷ്
എന്റെ അന്തരംഗം മന്ത്രിച്ചു .....
പേരിടീൽ ചടങ്ങ് കഴിഞ്ഞു .....
ഇനി നടയടി ഉണ്ടാവുമോ ....
കാത്തിരുന്ന് കാണുക തന്നെ
അഴകി ഒരിടത്തേക്ക് ചൂണ്ടി.....
അരണ്ട റാന്തൽ വെളിച്ചത്തിൽ
രണ്ടു പുരുഷൻമാർ .... ആ മുറിക്കുള്ളിൽ ....
അതിശയിച്ചു ... ഇവരിവിടെ .....
ഞാനൊന്നു തിരിഞ്ഞു നോക്കി അഴകി നിന്നിടം ശൂന്യം .....
കോട്ടയ്ക്കുള്ളിൽ ഇരുളിമ തന്നെയാണ് .....
ഭയപ്പെടുത്തുന്ന നിശബ്ദ്ധത...
ജീൻസിന്റെ പോക്കറ്റിൽ കൈയ്യിട്ടു ....
ഒരു പേനാകത്തി ... ....
എന്തും സംഭവിക്കാം ....
ഞാനങ്ങോട്ട് ചലിച്ചു .....
ഊരു വിലക്ക് കിട്ടിയ സ്ത്രീകളെ നടതള്ളിയ ഇടം അത്രമാത്രമായിരുന്നു ചിന്തയിൽ ....എന്റെ മനസ്സിൽ അതായിരുന്നു ....
ഈ നിമിഷം തോന്നുന്നു മലൈ കാഞ്ചി നിഗൂഢതയാൽ മൂടപ്പെട്ടിരിക്കുന്നു ....
പയസ്വിനി ഒരു കാര്യത്തിൽ ഇറങ്ങി തിരിക്കും മുന്നേ ..... അതിന്റെ പല വശങ്ങളെ സ്വയം വിലയിരുത്തും ... അവസാനം ഒരു കൺക്ലൂഷനിൽ എത്തിച്ചേരുകയും ചെയ്യും ....
മലൈ കാഞ്ചി വിഭിന്നമാണ് ....
ഇരുട്ടിൽ തുഴയേണ്ടിവരും....
ആയിരത്തിൽ ഒരുവളായി താനും
ഈ തടവറയിൽ സ്വത്വം ത്യജിച്ച് ഒടുങ്ങേണ്ടിയും വന്നേക്കാം ...
വാടി.....
കിങ്കരനെ പോലെ തോന്നിയ ഒരുത്തൻ അലറുന്നു .....
അയാളുടെ കൈയ്യിൽ എഴുത്താണി കൂട്ടെന്തോ ....
ഇനി കുത്തുമോ ....
വേറൊരുത്തൻ കൈയിൽ പിടിച്ച് അയാളിലേക്ക് ചേർത്ത് നിർത്തി .....
കുതറി മാറി .....
അയാൾ വൃത്തികെട്ട ചിരി ചിരിച്ചു ....
അടങ്ങെടി ....
എത്ര കാലത്തേക്കാ....
നിനക്കൊക്കെ സുഖം തരാൻ ഞങ്ങൾ മാത്രമേയുള്ളു .....
അവനെ അടങ്ങാത്ത ദേഷ്യത്തോടെ നോക്കി ....
എന്റെ കണ്ണിൽ ആ നീർജ്ജീവങ്ങളായ ആയിരക്കണക്കിക്ക് സ്ത്രീകളായിരുന്നു ....
അവർ ... അവർക്ക് ലൈംഗീക ചൂഷണവും നേരിടേണ്ടിവരുന്നു ...
ഒരു പക്ഷേ ഇന്നെന്റെ അവസാനവും ആകാം ....
എന്നെ തൊട്ടാൽ ...ഞാൻ അവരെ കൊല്ലും ....: അല്ലെങ്കിൽ അവരെന്നെ ....
ഒരുത്തനെന്റെ രണ്ടു കൈയ്യിലും പിടിച്ചതും ... കുതറി .....
മറ്റയാൾ പൂട്ടിട്ട പോലെ പിടിച്ചിട്ടുണ്ട് ...
എനിക്കിത് തകർക്കാൻ സാധിക്കും ....
കടപ്പാട് മുത്തിനോടാണ് ....
അത്യാവശ്യം അടി തട വശമുണ്ട് ....
കൂടെ ഡ്രൈവിങ്ങും ..
സ്ത്രീകൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഇതു രണ്ടുമെന്ന് പുള്ളിക്കാരിയുടെ വശം ...
അവരെന്തു ചെയ്യുമെന്നറിയാനായി ....
അവരുടെ നീക്കത്തിനായി ഞാനും കാത്തിരിന്നു....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അങ്ങൊരിടത്ത് പ്രാണനായവളെ തേടി അലയുന്നൊരുത്തൻ .....
അവളവസാനമായി തനിക്കയച്ച മെസ്സേജിൽ.... നോക്കിയവൻ....
എന്തിനെന്നില്ലാതെ കണ്ണുനീർ പൊഴിഞ്ഞു വീണു .....
"ഞാൻ ഒരു യാത്രയ്ക്കൊരുങ്ങുകയാണ്
ദൂരെ ... ദൂരേയ്ക്ക് ....
ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാകുമോ അറിയില്ല ...ഉണ്ടായൽ ....
ഞാൻ നിനക്കുള്ളതായിരിക്കും ....
"ഞാൻ നിന്നെ പ്രണയിക്കുന്നു ലൂർദ്ധ് ......"
ഒരു തിരിച്ചുവരവ് നമ്മുക്കായ് കാലം കാത്തു വയ്ക്കട്ടെ ....""
"ഞാൻ നിന്നെ പ്രണയിക്കുന്നു ലൂർദ്ധ്....""
ആദ്യം ആ ഒറ്റ വരിയിൽ ചുരുങ്ങിപ്പോയി ....
തൂവാനം വീശിയടിച്ചു .... ഒരായിരം പൊൻ നിലാവ് ഉദിച്ചു ഹൃദയത്തിൽ ...
തന്നോട് പോരടിക്കുന്ന ആ കൂസലില്ലാത്തവളോട് അനുരാഗമാണ് ....
വരുതിയിലാകാത്ത ജീവിതത്തെ ഒടിച്ചു മടക്കി മുന്നേറുന്നവൾ എന്നും അഭിമാനമാണ് ....
പ്രണയം എന്ന വാക്ക് അത് അവളിലോളം മറ്റ് ആരിലും വേരാഴ്ത്തിയിട്ടില്ല ...
അവളോളം അതിന്റെ അർത്ഥം ആരും മനസ്സിലാക്കിയിട്ടും ഇല്ലാ ...
എന്നിൽ നിന്ന് അടർന്ന് വീണ പ്രണയ ചഷകം നിന്നിൽ മാത്രമേ നിറയൂ ....
വല്ലാണ്ട് ........വല്ലാണ്ട് സ്നേഹിച്ചു പോയെടി ....
അവനാ മെസ്സേജ് മുഴുവൻ വായിച്ചതും തകർന്നു .....
ഈ മെസ്സേജ് അയച്ചിരിക്കുന്നത് പയസ്വിനി ആണ് .....
ഒന്നിനും കളി വാക്ക് പറയില്ല .....
അവളൊരു യാത്ര പോകുന്നെന്ന് ... ദൂരെ ... ദൂരേയ്ക്ക് ....
കൂട്ടായിരുന്നില്ലേടി ... എന്നെ കൂടി ... എങ്ങോട്ടാണേലും ...
മെസ്സേജ് വായിച്ചപ്പോൾ തന്നെ ...
അവൾ താമസിക്കുന്നിടത്തേക്ക് തിരിച്ചു ....
യാമിനി അവിടില്ല ...
താഴെ തിരക്കിയപ്പോ ... നാട്ടിൽ പോയതാണെന്ന് അറിഞ്ഞു ....
അവളുടെ സാറാണ് പറഞ്ഞത് .... രാത്രി ഗേറ്റിന് മുൻപിൽ ഫോൺ ചെയ്തു നില്ക്കുന്നവളെ കണ്ടെന്ന് ....
പിന്നെ കണ്ടിട്ടും ഇല്ലാ ...
അവളെന്തോ മാനസിക സംഘർഷത്തിൽ ആയിരുന്നെന്ന് ....
ഗേറ്റിലേക്ക് വേച്ച് വീഴാൻ പോയതും ... താഴേക്ക് ഊർന്നിരുന്നതും --
മെഹന്ദ് സലാം ലൂർദ്ധിനോട് പറയുന്നുണ്ട് ....
എങ്ങോട്ട് മറഞ്ഞവൾ
ദുരൂഹത നിറഞ്ഞു നില്ക്കുന്നു ....
അവളുടെ സ്വപ്നങ്ങളെല്ലാം ഇവിടെയാണ് അത് തകർത്തൊരിക്കലും അവളെങ്ങും പോകില്ല ....
അപ്പോൾ തന്നെ അവൾ എത്താൻ സാധ്യതയുള്ളിടങ്ങളിലൊക്കെ.... വിളിച്ചന്വേഷിച്ചു ....
അവർക്കാർക്കും ഒരു വിവരവും ഇല്ലാ ..
മെഹന്ദ് സലാമിനോട് അനുവാദം വാങ്ങി സ്പെയർ കീ ഉപയോഗിച്ച് മുറി തുറന്നു ...
എല്ലാം ഉപേക്ഷിച്ചു തന്നെയാണ് പോയത് .....
ഫോൺ , സർട്ടിഫിക്കറ്റ്സ് ... സകലതും ഇവിടെയുണ്ട് ...
ജീവനായി കാണുന്ന ഡയറിയും....
അത് പെട്ടെന്നെടുത്ത് മറിച്ചു നോക്കി ....
തേടി വരരുത് ലൂർദ്ധ്....
നിനക്ക് ഉൾക്കൊള്ളാനാവുന്ന തൊന്നുമല്ല .... സംഭവിച്ചു കൊണ്ടിരിക്കുന്നത്.....
അവൾ അവസാനം എഴുതിയത് ....
ഞാൻ തേടും എന്നറിഞ്ഞ് തന്നെ .... അവൾ എഴുതി വച്ചതാണ് ....
എവിടെയാണ് നീ ....
എങ്ങോട്ടാണ് എന്നെ തനിച്ചാക്കി മാഞ്ഞു പോയത് ......
ശൂന്യതകൾ തമ്മിൽ ഇഴ ചേർന്ന നേർത്ത നൂൽപ്പാലങ്ങളിലൂടെ നമ്മൾ സഞ്ചരിക്കും ..... കാലം മാറി മറിയും. അന്ന് ഒരു നേർരേഖയിൽ നാം സന്ധിക്കും
തുടരും
ലൂർദ്ധിന് പയസ്വിനിയെ കണ്ടുപിടിക്കാൻ സാധിക്കട്ടെ .... വായിക്കുന്നവർ റിവ്യൂ തരണേ ...