ചെകുത്താന്റെ പ്രണയം, ഭാഗം: 3 വായിക്കൂ...

Valappottukal



രചന: ആതൂസ് മഹാദേവ

ആരവ് അവരെയും കൊണ്ട് വലിയ ഒരു ഷോപ്പിലേക്ക് ആണ് പോയത്.കാർ പാർക്കിങ്ങിൽ ഇട്ട ശേഷം അവൻ അവരെയും കൊണ്ട് അകത്തേയ്ക്ക് കയറി.

"ആവശ്യം ഉള്ളത് വാങ്ങിക്കോ രണ്ടാളും "

"ശെരി ഏട്ടാ, വാ ആമി "

നീതു ആമിയുടെ കൈയും പിടിച്ച് ചുരിദാർ സെക്ഷനിലേയ്ക്ക് പോയി. ആമി വലുതായ് ഒന്നും നോക്കുന്നില്ല എങ്കിലും നീതു ഓരോന്ന് എടുത്ത് അവളുടെയും ആമിയുടെയും മേലേയ്ക്ക് വയ്ച്ച് നോക്കുന്നുണ്ട്.

"ദേ ആമി ഇത് എങ്ങനെ ഉണ്ട് "

നീതു ബ്ലാക്കിൽ ഗോൾഡ് ത്രെഡ് വർക്ക് വരുന്ന ഒരു അനാർക്കലി ചുരിദാർ എടുത്ത് അവളുടെ കൈയിൽ കൊടുത്ത് കൊണ്ട് ചോദിച്ചു. ആ ചുരിദാർ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. എന്നാൽ അതിലെ പ്രൈസ് ടാഗ് നോക്കിയതും അവളുടെ മുഖം മങ്ങി. അത് നീതു കാണുകയും ചെയ്തു.

"ഇത് വേണ്ടെടാ അത്ര പോരാ "

"ആണോ എന്നാൽ ഇത് നിനക്ക് നന്നായി ചേരുന്നുണ്ട്. അതുകൊണ്ട് ഇത് എടുക്കാം "

"ഡാ നമുക്ക് വേറെ നോക്കാം "

"നീ ഒന്നും പറയണ്ട ഞാൻ എടുത്ത് തരുന്നത് അങ്ങോട്ട് ഇട്ടാൽ മതി "

അതും പറഞ്ഞ് നീതു അത് ആമിയുടെ കൈയിൽ കൊടുത്ത് കൊണ്ട് വേറെ നോക്കാൻ തുടങ്ങി. കുറച്ച് നേരത്തെ തിരച്ചിലിന് ഒടുവിൽ നീതുവിന് ഒരു ഓറഞ്ച് & ഗ്രീൻ കളർ കോമ്പിനേഷൻ ഉള്ള ചുരിദാറും, രണ്ട് ടോപ്പും ലെഗിൻസും എടുത്തു. ആമിക്ക് വേണ്ടി നേരത്തെ എടുത്ത ചുരിദാർ, പിന്നെ രണ്ട് ടോപ്പും ലെഗിൻസും, കൂടാതെ ഒരു ദവാണി സെറ്റ് കൂടെ നീതു നിർബന്ധിച്ച് എടുത്ത് കൊടുത്തു.

"ഡാ നീ പോയ്‌ ഇത് ഒന്ന് ഇട്ട് നോക്ക് "

നീതു നേരത്തെ എടുത്ത ചുരിദാർ ആമിയുടെ കൈയിൽ കൊടുത്ത് കൊണ്ട് പറഞ്ഞു.

"അത് വേണോ "

"സൈസ് കറക്റ്റ് ആണോ എന്ന് നോക്കണം. ഞാൻ പുറത്ത് നിൽക്കാം നീ വാ "

അതും പറഞ്ഞ് നീതു അവളെയും കൊണ്ട് അങ്ങോട്ടേക്ക് പോയി.





===================================



ആദമും അലോഷിയും കൂടെ അവരുടെ ടെക്സ്റ്റയിസിലേയ്ക്കാണ് വന്നത്. കാറിന്റെ കീ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്ത് കൊണ്ട് അവർ അകത്തേയ്ക്ക് കയറി.

അകത്തേയ്ക്ക് വരുന്ന ആദമിനെ കണ്ട് എല്ലാവരും ബഹുമാനത്തോടെ വിഷ് ചെയ്തു. എന്നാൽ അവൻ ആരെയും നോക്കാതെ തന്റെ കേബിനിലേയ്ക്ക് കയറി പോയി. അത് പതിവ് ആയതിനാൽ സ്റ്റാഫ് ഒക്കെ അവരവരുടെ പണിയിലേയ്ക്ക് കടന്നു.

കേബിനിലേയ്ക്ക് കയറാൻ ഡോറിൽ കൈ വച്ചതും ആദമിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.

"ഞാൻ വന്നോളാം "

അലോഷിയേ നോക്കി അത്രയും പറഞ്ഞ് കൊണ്ട് ആദം മാറി നിന്ന് ഫോൺ ചെയ്യാൻ തുടങ്ങി. അവനെ ഒന്ന് നോക്കി കൊണ്ട് അലോഷി ഡോർ തുറന്ന് അകത്തേയ്ക്ക് കയറി പോയി.

സംസാരിച്ച് കഴിഞ്ഞ് ഫോൺ വച്ച് തിരിഞ്ഞ ആദം ആരുമായോ കുട്ടി ഇടിച്ചു. ഇടിച്ചതിന്റെ ശക്തിയിൽ കൂടെ ഇടിച്ച ആൾ "ആഹ്" എന്നൊരു ശബ്ദത്തോടെ പുറകിലേയ്ക്ക് മറിഞ്ഞു വീഴാൻ പോയി എങ്കിലും. അതിന് മുന്നേ ആദം അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിലേയ്ക്ക് ചേർത്തു.

ആരുടെയോ പിടി തന്റെ വയറിൽ മുറുകിയതും വീഴാൻ പോയപ്പോ പേടിച്ച് മുറുകെ അടച്ച കണ്ണുകൾ അവൾ വലിച്ച് തുറന്നു. ആദ്യം അവളുടെ കണ്ണിൽ ഉടക്കിയത് അവന്റെ കടും കാപ്പി മിഴികൾ ആണ്. അത് കണ്ടതും അവളുടെ മിഴികൾ ഒന്ന് വിടർന്നു. പിന്നെ അവളുടെ കണ്ണുകൾ പോയത് അവന്റെ കഴുത്തിൽ തൂങ്ങി ആടുന്ന കുരിശ് മാലയും.

ആദവും അവളെ നോക്കി കാണുവായിരുന്നു. കാണാൻ ഒരു ദേവിയെ പോലെ തോന്നിപ്പിക്കുന്നവൾ. ആ കറുപ്പ് കളർ ഡ്രെസ്സിൽ അവളുടെ ഭംഗി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി അവന്. അവളുടെ വെളുത്ത ഉടലിന് അത്രയും ഭംഗി ആയിരുന്നു അത്.

ഒരു നിമിഷത്തിന് ശേഷം പെട്ടന്ന് എന്തോ ഓർത്തതും അവൻ വേഗം അവളെ നേരെ നിർത്തി കൊണ്ട് അവൾക്ക് നേരെ ചീറി.

"എവിടെ നോക്കിയാടി പുല്ലേ നടക്കുന്നെ, ആരുടെ അമ്മയെ കെട്ടിക്കാൻ ആടി ഇത്രയും സ്പീഡിൽ നീ പോകുന്നത് "

അവന്റെ ചീറലിൽ ആമി ഒരുവേള പേടിച്ച് കിടുങ്ങി പോയി.

"നിന്റെ വായിൽ എന്താടി നാക്ക് ഇല്ലെ "

അവളുടെ കണ്ണുകൾ ചുറ്റും പരതി ആരൊക്കെയോ തന്നെ നോക്കി അടക്കം പറയുന്നത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അത് കണ്ട് പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ തിരിഞ്ഞു നടന്നു.അവൾ കണ്ണുകൾ തുടച്ചു കൊണ്ട് വേഗം നീതുവിന്റെ അടുത്തേയ്ക്ക് പോയി.

സോറി അളിയാ നിങ്ങൾക്ക് ഷെയർ ചെയ്യാൻ അല്ല ഞാൻ അവളെ നേടുന്നത്. എനിക്ക് മാത്രം ആസ്വദിക്കാൻ ആണ് "

ആദം ക്യാബിനിയിലേക്ക് നടക്കുമ്പോഴാണ് ഈ വാക്കുകൾ അവന്റെ കാതിൽ പതിഞ്ഞത്. അവൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. അവിടെ ഒരു ചെറുപ്പക്കാരൻ ഫോണിൽ സംസാരിക്കുന്നത് ആണ് കണ്ടത്  (അത് വേറെ ആരും അല്ല ആരവ് 😬)

"എങ്ങനെ എങ്കിലും ആദ്യം എന്റെ മോഹം ഒന്ന് നടക്കട്ടെ പിന്നെ ആലോചിക്കാം നിങ്ങൾക്ക് തരണോ വേണ്ടയോ എന്ന് "

"..................................."

"നാൾ കുറച്ച് അധികം ആയി ഞാൻ ആ അപ്സരസിനെ മോഹിക്കാൻ തുടങ്ങിയിട്ട്. എന്റെ അഭിനയം കണ്ട് അവൾ കരുതിയിരിക്കുന്നത് എനിക്ക് അവളോട്‌ പ്രണയം ആണെന്നാണ്. പാവം അവളുടെ ഉള്ളിലും ഇപ്പൊ എന്നോട് ഉള്ള പ്രണയം ഉണ്ട്. അത് മതി എനിക്ക് പിടിച്ച് കയറാൻ "

അവൻ ആരെയോ നോക്കി വല്ലാത്തൊരു ഭാവത്തിൽ ആണ് ഇതൊക്കെ പറയുന്നത്. അത് കണ്ട് ആദം അവൻ നോക്കുന്ന ഇടത്തേയ്ക്ക് നോക്കി. അവിടെ നിൽക്കുന്നവളെ കണ്ട് അവന്റെ മുഖം മുറുകി. ശേഷം അവനെ ഒന്നുടെ നോക്കി കൊണ്ട് അവൻ കേബിനിലേയ്ക്ക് കയറി പോയി.





===================================


ദേഷ്യത്തിൽ അകത്തേയ്ക്ക് കയറി വരുന്നവനെ കണ്ട് ആലോഷി അമ്പരന്ന് നോക്കി. ആദം അകത്തേയ്ക്ക് വന്ന് റിവോൾവിങ് ചെയറിലിരുന്നു.

"എന്താടാ എന്ത് പറ്റി "

അലോഷി അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു. എന്നാൽ അവന് ഉത്തരം ഒന്നും പറഞ്ഞില്ല. അവന്റെ ഉള്ളിലൂടെ കുറച്ച് മുന്നേ കേട്ട കാര്യങ്ങൾ ഓടുകയായിരുന്നു.


"നാൾ കുറച്ച് അധികം ആയി ഞാൻ ആ അപ്സരസിനെ മോഹിക്കാൻ തുടങ്ങിയിട്ട്. എന്റെ അഭിനയം കണ്ട് അവൾ കരുതിയിരിക്കുന്നത് എനിക്ക് അവളോട്‌ പ്രണയം ആണെന്നാണ്. പാവം അവളുടെ ഉള്ളിലും ഇപ്പൊ എന്നോട് ഉള്ള പ്രണയം ഉണ്ട്. അത് മതി എനിക്ക് പിടിച്ച് കയറാൻ "

അതൊക്കെ ഒന്നുടെ അവൻ റിവൈൻഡ് ചെയ്തു വന്നപ്പോൾ മനസിലായി ഇതൊരു ട്രാപ്പ് ആണെന്ന്.

"ഡാ പുല്ലേ നിന്നോടാ ഞാൻ ഇവിടെ കിടന്ന് കാറുന്നത് "

ആദം ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അലോഷി ദേഷ്യത്തിൽ ഇത്തിരി ഉച്ചത്തിൽ ചോദിച്ചു.

"നിനക്ക് എന്താ മൈ**** വേണ്ടേ "

"അത് തന്നെ അല്ലെ ഞാനും ചോദിക്കുന്നത് നിനക്ക് എന്താ പറ്റിയത് എന്ന് "

അത് കേട്ട് അവൻ കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല.ശേഷം അലോഷിയോട് എല്ലാം തുറന്ന് പറഞ്ഞു.

"ആ ********മോന് രണ്ടെണ്ണം പൊട്ടിച്ചു സത്യം പറയിപ്പിച്ചാലോ "

അലോഷി ദേഷ്യത്തിൽ ചോദിച്ചു

"എന്തിന് "

"അല്ലെങ്കിൽ അവൻ ആ കുട്ടിയെ ചീറ്റ് ചെയ്യില്ലേ "

"അതൊന്നും വേണ്ട ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടേണ്ട "

"ഡാ ഒരു പെൺകുട്ടി ചതിക്കപ്പെടാൻ പോകുന്നു എന്ന് അറിയുമ്പോൾ രക്ഷിക്കുകയല്ലേ വേണ്ടത്. എനിക്കും ഉണ്ട് ഒരു പെങ്ങൾ. നീ വന്നേ "

പിന്നെയും മടിച്ച് നിൽക്കുന്ന ആദമിനേയും വലിച്ച് കൊണ്ട് അലോഷി പുറത്തേയ്ക്ക് നടന്നു.





===================================


രണ്ട് പേരും പുറത്തേയ്ക്ക് വരുമ്പോ ആരവ് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അപ്പോഴും അവന്റെ കണ്ണുകൾ ആമിയെ ഉഴിയുന്ന തിരക്കിൽ ആയിരുന്നു. അത് കണ്ട് ആദം പല്ല് കടിച്ച് കൊണ്ട് അലോഷിയെ നോക്കി. എന്നാൽ അവന്റെ കണ്ണുകൾ ആമിയിൽ ആയിരുന്നു.

"Wow അടിപൊളി "

"എന്താ "

ആദം പുരികം ചുളിച്ച് കൊണ്ട് ചോദിച്ചു

"അല്ലടാ എന്തൊരു ഭംഗിയാ ആ കുട്ടി. She is ബ്യൂട്ടിഫുൾ "

അലോഷിയുടെ വാക്കുകൾ കേട്ട് എന്ത് കൊണ്ടോ അവന് അസ്വസ്തത പോലെ തോന്നി.

"നീ അവളെ വർണിക്കാൻ ആണോടാ കോപ്പേ വന്നത് "

"അയ്യോ ഞാൻ അത് മറന്നു നീ വാ "

അലോഷി ആരവിന്റെ അടുത്തേയ്ക്ക് നടന്നു.

"Excuse me "

സൗണ്ട് കേട്ട് ആരവ് സൈഡിലേയ്ക്ക് നോക്കി. അവിടെ നിൽക്കുന്നവരെ കണ്ട് അവൻ സംശയത്തോടെ നോക്കി.

"എന്താ തന്റെ പേര് "

"അത് ചോദിക്കാൻ നിങ്ങൾ ആരാ "

ആരവ് തിരിച്ച് ദേഷ്യത്തിൽ അവരോട് ചോദിച്ചു. അത് കേട്ട് അലോഷി ഒരു പുച്ഛത്തോടെ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പതിയെ പറഞ്ഞു.

"മോൻ കുറെ നേരം ആയല്ലോ ആ കൊച്ചിനെ നോക്കി വെള്ളമിറക്കാൻ തുടങ്ങിയിട്ട് "

അൽപ്പം അകലെ നിൽക്കുന്ന ആമിയെ നോക്കി അലോഷി അത് പറഞ്ഞതും.പെട്ടന്ന് അത് കേട്ട് ആരവ് ഒന്ന് പതറി എങ്കിലും അത് മറച്ചു പിടിച്ച് കൊണ്ട് ചോദിച്ചു.

"ഞാൻ നോക്കിയത് എന്റെ പെണ്ണിനെയാ അതിന് നിനക്ക് ഒക്കെ എന്താടാ "

"നിന്റെ പെണ്ണോ, പന്ന ****** മോനെ കാണാൻ കൊള്ളാവുന്ന പെണ്ണിനെ കാണുമ്പോ നിനക്കൊക്കെ എന്താടാ ഇത്ര കഴപ്പ് "

അലോഷി ദേഷ്യത്തിൽ ആരവിന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചതും അവൻ ആ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.

"നീ ഒക്കെ ഏതാ ഡാ ഞാൻ അവളെ നോക്കിയാൽ നിനക്കൊക്കെ എന്താ ഇത്ര പൊള്ളാൻ. നിന്റെ പെങ്ങൾ ഒന്നും അല്ലാലോ "

"അതെ അവൾ എന്റെ പെങ്ങൾ തന്നെയാ മാത്രം അല്ല ദേ ഈ നിൽക്കുന്ന ഇവൻ സ്നേഹിക്കുന്ന ഇവന്റെ പെണ്ണാ അവൾ "

അലോഷിയുടെ വാക്കുകൾ കേട്ട് ആദം ഒന്ന് ഞെട്ടി. ശേഷം അവനെ നോക്കി പല്ല് കടിച്ചു. അത് കണ്ട് അവൻ കണ്ണിറുക്കി കാണിച്ചു.

എന്നാൽ ഇതൊക്കെ കേട്ട് ഞെട്ടി നിൽക്കുവാണ്‌ ആരവ്. അത് കണ്ട് അലോഷി ഒരു പുച്ഛത്തോടെ പറഞ്ഞു.

"ഇനി നിന്റെ ഈ വൃത്തികെട്ട കണ്ണ് കൊണ്ട് അവളെയോ, വേറെ ഏതെങ്കിലും പെൺകുട്ടികളെയോ വേണ്ടാത്ത രീതിയിൽ നോക്കിയാൽ പൊന്ന് മോനെ ഈ രീതിയിൽ ആയിരിക്കില്ല ഞങളുടെ പെരുമാറ്റം"

അതും പറഞ്ഞ് അവൻ ആദമിനെ ഒന്ന് നോക്കി കൊണ്ട് അകത്തേയ്ക്ക് കയറി പോയി.ആദം ആരവിനെ ചിറഞ്ഞു നോക്കി കൊണ്ട് അവിടെ നിന്നും പോയി.

എന്നാൽ ആരവ് കുറച്ച് മുൻപേ കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു. ആദമിന്റെ മുഖവും അലോഷിയുടെ വാക്കുകളും മനസ്സിൽ കടന്ന് വന്നു കൊണ്ടിരുന്നതും അവന്റെ മുഖം വലിഞ്ഞു മുറുകി.

"ആരവ് ഒന്ന് മോഹിച്ചിട്ടുണ്ടെങ്കിൽ അത് നേടാനും എനിക്ക് അറിയാം "

ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൻ വേഗം അവരുടെ അടുത്തേയ്ക്ക് നടന്നു.പെട്ടന്ന് തന്നെ വാങ്ങിയ ഡ്രെസ്സുകൾ ഒക്കെ ബില്ല് ചെയ്ത് അവരെയും കൊണ്ട് അവിടുന്ന് പോയി.

ഇതൊക്കെ തന്റെ കേബിനിൽ ഇരുന്ന് അവൻ കാണുന്നുണ്ടായിരുന്നു. നീതുവിനോട് എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പോകുന്ന ആമിയെ അവൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു.അതൊക്കെ അലോഷി ഒരു ചിരിയോടെ നോക്കി കണ്ടു. ലൈക്ക് കമന്റ് ചെയ്യൂ, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കൂ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top