രചന: ബിജി
പ്രാണനിലധികം ഒരുവനിൽ അടിമപ്പെട്ടു പോയി ....
അഴകി എന്നെ ഒന്നു നോക്കി .....
എന്നിട്ട് മുന്നോട്ട് നടന്നു ...
നിങ്ങളൊന്ന് നിന്നേ ....
എന്റെ ശബ്ദത്തിന്റെ ബലത്തിൻ അഴകി ...നിന്നു ...
എന്തെന്നുള്ള നോട്ടം അവളിൽ
മലൈ കാഞ്ചി എന്താണ് ....?
പിന്നെ എന്തറിഞ്ഞിട്ടാ നീ ഇങ്ങോട്ട് കെട്ടിയെടുത്തത്....
അഴകി ഒച്ച ഉയർത്തി ....
ചേച്ചി പറഞ്ഞല്ലോ ... പാപം ചെയ്ത പെണ്ണുങ്ങളുടെ ശവപറമ്പാണെന്ന് .....
ആരാ അവരെ പാപികളെന്ന് മുദ്ര ചെയ്ത പുണ്യാത്‌മാക്കൾ ...
തന്റെ മുന്നിൽ നില്ക്കുന്ന പെൺകുട്ടിയെ അഴകി നോക്കി ....
ഇങ്ങനൊരിടത്ത് പെട്ട പേടിയൊന്നും ഇല്ല ....
വാക്കുകളിലും നോട്ടത്തിലും മൂർച്ച ....
നീ കാണാൻ പോകുന്ന കാഴ്ചകൾ കണ്ടു തന്നെ അറിയണം.....
നിങ്ങളെങ്ങനെ ഇവിടെ .....?
ജനിപ്പിച്ച തന്തയെ കൊന്നു .... ഈ കൈ കൊണ്ട് ...
കുലത്തിന് പുറത്തായി ......
ഭ്രഷ്ട് ........
ഞാനവരെ തറപ്പിച്ചു നോക്കി .....
അച്ഛനെ കൊന്നതിന് .... യാതൊരു കുറ്റബോധവും അവളിൽ ഇല്ലാ ....
ആത്മ സംതൃപ്തി ഉണ്ടുതാനും.....
നാട്ടു കൂട്ടം കൂടി .....
വിചാരണ ആയി ....
അമ്മയും കൂടപിറപ്പുകളും സാക്ഷി ....
അച്ഛനെ കൊന്നവൾ പാപി
പാപം ചെയ്തവൾക്കുള്ള ദണ്ഡന...
മലൈ കാഞ്ചി ....
കരഞ്ഞില്ല ഞാൻ .....
ഇപ്പോഴും കരയില്ല .....
ഇനി ഒരിക്കലും കരയില്ല ....
നീ വാ പോകാം ....
അവർക്കു പിന്നാലെ നടക്കുമ്പോൾ ജീവിതനാൾവഴികളെ കുറിച്ച് ചിന്തിച്ചു ....
എത്രയെത്ര മുഖങ്ങൾ മുന്നിൽ കൂടി കടന്നുപോയി .....
അമ്മയ്ക്കും ചേച്ചിയ്ക്കും അപ്പുറം സ്നേഹത്തോടെ മോളേന്ന് വിളിച്ച എന്റെ എഞ്ചുവടി ....
ഹൃദയം ഒന്നു ആർദ്രമായി ...
ഇനിയൊരു കാഴ്ച ഉണ്ടാവുമോ ....
പിന്നെ ... വിമല ഡോക്ടർ ....
ഡോക്ടറുടെ മരണം .....
വിദ്യുത് ഡോക്ടർ ....
അവസാനം കണ്ടപ്പോൾ ആളുടെ കണ്ണു നനഞ്ഞത് ....
എന്റെ മുത്ത് ....
പുള്ളിക്കാരി ഇപ്പോഴും ജീൻസും ഷർട്ടും ഇട്ട് ... മുടിയൊക്കെ ബോയ്കട്ട് അടിച്ച് കളർ ചെയ്ത് നടക്കുകയാണ് ....ഒടുവിൽ വിളിച്ചപ്പോൾ സ്വിറ്റ്സർലണ്ടിലാണെന്ന് ....
പിന്നെ കിഴക്കേ മുറിയിലെ കുമാർ ....
എന്റെ സഹോദരതുല്യൻ ....
എന്നോടെന്തോ പറയാനുണ്ടാൾക്ക്
കേൾക്കാൻ ... ഞാനിനി തിരിച്ചു ചെല്ലുമോ അറിയില്ല ...
ഏബൽ ... അവളെന്നെ മനസ്സിലാക്കിയിട്ടുണ്ട് ....
ഇടയ്ക്ക് പിണക്കം നടിച്ച് നടന്നു ....
അതും എന്നോടുള്ള ഇഷ്ടം കൊണ്ടു തന്നെ ...
പിന്നെ യാമിനി ..... ഏബലിനെപ്പോലെ തന്നെ ... പ്രീയപ്പെട്ടവൾ ...
മെഹന്ദ് സലാം .....
ഇതുവരെ പിടി തരാത്ത ക്യാരക്ടർ ....
അങ്ങേര് എന്നെ അളക്കുകയാണോന്ന് തോന്നിയിട്ടുണ്ട് .....
അമർ ..... ആ ഹൃദയം ഞാൻ നോവിച്ചുവോ....
പിന്നെന്റെ എല്ലാമെല്ലാമായവൻ....
കളികൂട്ടുകാരൻ .....
അസ്ഥിയിൽ ഭ്രാന്ത് പൂക്കും.
ആ പൂക്കൾ സൗരഭം പൊഴിക്കും
ഇടമുറിയാതെ പൊട്ടി ഒഴുകുന്ന പ്രണയത്തിന് ഗന്ധം ഉണ്ടാകും....
എന്റെ ആത്മാവത് ഏറ്റുവാങ്ങും ...
ഇനി ഒരു കയറ്റമാണ് ......
സൂക്ഷിച്ച് നടക്കണം .....
അഴകി പറഞ്ഞതും ഓർമ്മകൾ വിട്ടകന്നു ......
ഒരിക്കൽ മലയാറ്റൂർ മല കയറിയിട്ടുണ്ട് .....
അതേ പോലെ തോന്നി .....
പാറക്കൂട്ടങ്ങൾക്കൊപ്പം ഇവിടെ മുൾപടർപ്പുകളും ... കയറിയിട്ടും കയറിയിട്ടും തീരുന്നില്ല ....
ഒടുവിൽ തളർന്ന് ഒരു കല്ലിൽ ഇരുപ്പുറപ്പിച്ചു ....
തൊണ്ട വറ്റിവരണ്ടു....
വെള്ളം കുടിക്കാൻ ദാഹിച്ചു ....
വെള്ളം .... ഒട്ടും പറ്റുന്നില്ല കിതച്ചു കൊണ്ട് പറഞ്ഞു ...
ഒരു വഴിയും ഇല്ല ദാക്ഷിണ്യമില്ലാത്ത പോലെ അഴകി പ്രതികരിച്ചു ....
അവരാണേൽ ഒട്ടും ഇരിക്കാതെ കല്ലു പോലെ നില്ക്കുകയാ ....
കുറച്ചുനേരം ഇരുന്ന് കിതപ്പടക്കി വീണ്ടും നടന്നു .....
മലകയറി ..... താഴോട്ട് നോക്കിയാൽ കണ്ണിനു മുന്നിൽ കാടാണ് .....
ഇറക്കമാണ് ..... വേച്ചു പോകും ....
നോക്കി നടക്കണം ....
എനിക്കുള്ള ഓർമ്മപ്പെടുത്തലാണ്...
അഴകി മുന്നിൽ നടന്നു ....
ഇരുട്ടു പരക്കുന്നു ......
ഇടയ്ക്കൊക്കെ ചുവട് പിഴച്ചു ... വേച്ച് പോയി ....
മുട്ടിന് താഴെ വിറയ്ക്കുന്നുണ്ട് ...
ചവിട്ടുന്നിടത്ത് കാല് ഉറപ്പിക്കാൻ കഴിയാതെ വഴുതിപ്പോകുന്നു ....
എത്ര നേരമായി നടക്കുന്നു ...
ആർതർ എന്ന എന്റെ എതിരാളി....
മിടുക്കനാണ് .....
അയാളുടെ മകൻ എന്നെ പ്രണയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ....
മറ്റ് ആര് ആണെങ്കിലും ...
എന്നെ ഭീഷണിപ്പെടുത്തും ... അത് വിജയിച്ചില്ലേൽ കൊന്നുകളയും .....
അവിടെയാണ് ആർതർ വ്യത്യസ്തനായത്
എന്നെ ഒന്നും അറിയിച്ചതും ഇല്ല ....
എന്നോട് അതിമധുരമായി പെരുമാറി ....
എന്റെ വേണ്ടപ്പെട്ടവരെ വേദനിപ്പിച്ചു ....
ഒരിറ്റു ചോര ചിന്താതെ അവനെന്നെ തളച്ചില്ലേ .....
ഇത്രയും വലിയ ശിക്ഷ .....
സ്വന്തം പേരും ... ഇഷ്ടങ്ങളും അത്രയും വലിയ സ്വപ്നമായ ജേർണ്ണലിസ്റ്റ് എന്ന മോഹം ...
എല്ലാം ഉപേക്ഷിച്ചു ....
നല്ല കാറ്റ് .. വീശിയടിക്കുന്നു ....
വ്യക്ഷങ്ങൾക്ക് നടുവിൽ ......
അശാന്തിയുടെ തീരം....
ആ കാണുന്നതാണ് മലൈ കാഞ്ചി ....
എന്റെ കാഴ്ചകൾ അഴകി പറഞ്ഞിടത്തേക്ക് അലഞ്ഞു നടന്നു .......
പാതിയും ഇടിഞ്ഞു പൊളിഞ്ഞ മതിൽക്കെട്ട് -...
അതിനൊരു കൂറ്റൻ ഇരുമ്പിൽ തീർത്ത ഗേറ്റും .......
ഗേറ്റിൽ തമിഴിൽ വലുതായി മലൈ കാഞ്ചിയെന്ന് എഴുതിയിരിക്കുന്നു ....
மலை காஞ்சி..

എന്റെ കണ്ണിൽ ഇതാണ് മലൈ കാഞ്ചി ... ജയ്പ്പൂർ ഉള്ള ഒരു കോട്ടയാണ് ... ഏകദേശം ഇതു പോലെയൊന്നാണ് മനസ്സിൽ ....
നിശബ്ദ താഴ്‌വര....
പാപങ്ങളുടെ താഴ്‌വര...
അഴകി ഗേറ്റ് കടന്നതും എന്നോടിവിടെ നില്ക്കാൻ പറഞ്ഞു ...
അവൾ നടക്കുന്നിടത്തേക്ക് നോക്കി ......
കൂറ്റനൊരു മണി ...
അതിൽ കെട്ടിയിരിക്കുന്ന കയറിൽ പിടിച്ച് ചലിപ്പിക്കുന്നു ...
അഴകി എന്റെ അടുത്തേക്കുവന്നു....
വാ... നടക്ക് .....
ഇത് നൂറ്റാണ്ട്കൾക്ക് മുൻപ് ഒരു ജയിലായിരുന്നു ....
കരിങ്കല്ലിൽ തീർത്ത കോട്ട പോലെ ... .....
ആയിരക്കണക്കിന് മുറികൾ ....
ജയിലറകൾ.....
ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ ഒരു ദിവസം പിടിക്കും ....
ഇരുട്ടായതിനാൽ കാഴ്ചകൾക്കൊക്കെ മങ്ങലായിരുന്നു .......
ഇനിയുള്ള ജീവിതം ഇവിടെയാണ് ....
കാലം ഇവിടേയ്‌ക്കെന്നെ വലിച്ചിഴയ്ക്കകപ്പെടുന്നു .....
ഇവിടിനി എന്തു നിധിയാണോ വെളിവാക്കപ്പെടാനുള്ളത് .....
ചിലപ്പോൾ ആർതർ ഒരു വഴികാട്ടി മാത്രം ....
അതല്ലെങ്കിൽ മറ്റൊരു കാരണത്താൽ ഞാൻ എത്തപ്പെട്ടിരിക്കാം ....
എന്റെ വിശ്വാസങ്ങൾക്കും പ്രമാണങ്ങൾക്കും അപ്പുറം ... എഴുതിവച്ചിരിക്കുന്ന നിഗൂഡതയിലേക്ക് ഞാൻ വീഴ്ത്തപ്പെട്ടിരിക്കുന്നു ......
ഇതെനിക്കൊരു പുനർജ്ജനി ആണ് .....
പാപികളുടെ ചുടലപറമ്പ് ....
ജനിമൃതികളുടെ ആരോഹണ അവരോഹണത്തിൽ ത്വരിതമാക്കപ്പെട്ട ഏടുകൾ അത്ര മാത്രമായി ചുരുങ്ങട്ടെ ... മലൈ കാഞ്ചിയും ഞാനും .....
അഴകി എന്നെ നയിച്ചത് ....
ഒരുപിടി റാന്തൽ വിളക്കുകൾ കത്തുന്ന വലിയൊരു ഹാളിലേക്ക് .....
വിളക്കിന്റെ മഞ്ഞളിപ്പ് മാറിയതും .....
ഒരു കൂട്ടം സ്ത്രീകൾ .......
സ്ത്രീകൾ മാത്രം ......
പാപം ചെയ്തത് സ്ത്രീകൾ മാത്രമോ...
അവർ പ്രാർത്ഥിക്കുകയാണ് .....
ഞാൻ അഴകിയെ നോക്കിയപ്പോൾ അവർ പറഞ്ഞു ....
സ്വപ്നങ്ങളും സന്തോഷങ്ങളും ... അടിച്ചമർത്തപ്പെട്ട ഈ ലോകത്ത് ഇനി ആരും വരരുതെന്നാണ് അവർ പ്രാർത്ഥിക്കുന്നത് ....
വേദനിക്കുന്നു ....
എന്നിലെ സ്ത്രീ വേദനിക്കുന്നു ...
ഇവരോ പാപം ചെയ്തവർ ...?
ബിജി
തുടരും ...
എന്റെ മനസ്സിൽ ഇങ്ങനെയാണ് കഥ പോകുന്നത് .... എഴുതുമ്പോൾ നമ്മൾ ഒരു സിനിമ കാണും പോലെ ഇവരെയൊക്കെ ഉൾക്കൊണ്ട് എഴുതുന്നത് പെയിൻ ഫുൾ ആണ് ....
ഇതെഴുതുമ്പോ നന്നായി തലവേദനിക്കുന്നു ....
ഒരു കാര്യം ... നമ്മുടെ സമൂഹത്തിൽ ....മലൈ കാഞ്ചി പോലെ കോട്ടയില്ലെന്നേയുള്ളു... എങ്കിൽ സൗമ്യയും ... നിർഭയയും ... വേദനിച്ച് മരിക്കില്ലായിരുന്നു .... ജയിലെന്ന കോട്ടയിൽ ഗോവിന്ദ ചാമിയെപ്പോലുള്ളവർ തടിച്ച് കൊഴുക്കത്തും ഇല്ലായിരുന്നു ....
പാപം ചെയ്തവരെ നിറയ്ക്കാനാണേ ഭൂമിയിൽ മലൈ കാഞ്ചി മാത്രം അവശേഷിക്കും ...