രചന: ബിജി
"നിനക്ക് ഒരു കാഴ്ച കാണിച്ചു തരാം ....
"എന്നിട്ട് നീ തീരുമാനിക്ക് ....
നീ എന്റെ വഴിക്ക് തന്നെ വരും ....
ലൂർദ്ധിന്റെ അച്ഛന് താൻ അത്രയും ബഹുമാനം കൊടുത്തിരുന്നു ...
പക്ഷേ ആ വായിൽ നിന്ന് വരുന്ന വൃത്തികെട്ട വാക്കുകൾ.....
പയസ്വിനിയുടെ മുഖം കനലുപോലെ ജ്വലിച്ചു .....
"നീ മറന്നു പോയൊരു കാര്യമുണ്ടെടി....
"ഐവാൻ ലൂർദ്ധിനെ ഉണ്ടാക്കിയത് ഞാനാ അല്ലാതെ അവനല്ല എന്നെ .... വഷളൻ ചിരിയായിരുന്നു അയാളിൽ ....
"അവന്റെ തന്ത ഞാനാണെങ്കിൽ അവന്റെ മനസ്സറിയാനുള്ള കഴിവും ഈ തന്തയ്ക്കുണ്ട് ....
"ഒരിക്കൽ ഒരു കല്യാണക്കാര്യം പറഞ്ഞപ്പോഴാ എന്നോട് പിണങ്ങി നാട്ടിൽ ആ നരച്ച കിളവന്റെ കൂടെ കൂടിയത് .....
"അതിനു കാരണം നീയാണെന്ന് അറിഞ്ഞപ്പോൾ മുതൽ നീ എന്റെ കണ്ണിലെ കരടായുണ്ട് ....
മുത്തച്ഛന്റെ മുന്നിൽ ഇയാൾ എത്ര വിനയത്തോടെയാ പെരുമാറുന്നത് ....
മുത്തച്ഛനും വലിയ ഇഷ്ടമാണ് .... മതിപ്പാണ് ....
അത്രയും ബഹുമാന്യമായ പദവി വഹിക്കുന്ന ആളാണ് ....
സ്വന്തം മകനായി തന്നെയാണ് മുത്തച്ഛൻ കാണുന്നത് ....
ആ പാവത്തിനെയാണ് പുശ്ചത്തോടെ കിഴവൻ എന്നു വിളിച്ച് അധിക്ഷേപിക്കുന്നത് ....
"നീ എന്റെ മോനേ കുറേ ഊറ്റിയതല്ലേടി ...
അവന് കിടന്നു കൊടുത്തതിന്റെ കൂലിയായി വകയിരുത്താം...
"പക്ഷേ കെട്ടിക്കേറി വരാമെന്ന് നീ മനക്കോട്ട കെട്ടരുത് ....
"വൃത്തികേട് പറയുന്നോ ....
താൻ ആരുടെ ആരായാലും ... ഏതു കൊമ്പത്തേ ആയാലും ... മര്യാദ വിട്ടാൽ .... ഞാൻ ക്ഷമിക്കില്ല ....
പയസ്വിനിക്ക് അയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി ....
"നിനക്ക് വേണ്ടി ആ കോളേജിൽ ഒരു സീറ്റൊപ്പിക്കാൻ അവൻ ലക്ഷങ്ങൾ പൊടിച്ചിട്ടുണ്ട് ...
"അതു കൂടാതെ കോഴ്സ് കഴിയും വരെയുള്ള ഫീസ് ഫുൾ അടച്ചു ...അത്രയ്ക്ക് നി അവന് കൊടുക്കുന്നുണ്ടോടി....
"നിർത്തെടോ വീട്ടിലുള്ളവരെ വിളിക്കുന്ന ഭാഷ എന്നെ വിളിച്ചാൽ താൻ ഏതു മറ്റേടത്തേവനാണെന്ന് ഞാൻ നോക്കില്ല ...
അടിച്ച് കരണം പുകയ്ക്കും ....
അയാളു പറഞ്ഞ വൃത്തികേടുകൾ ... അവളെ എരിക്കും വിധം ആയിരുന്നു ....
"നീ തുള്ളാതെ നിലയ്ക്ക് നില്ക്കെടി
@₹#&₹## മോളേ ....
"ആ കോഴ്സ് ഫീസ് ബ്ലോക്ക് ചെയ്യിപ്പിച്ചതും ... അവനറിയരുതെന്ന് കോളേജ് മാനേജ്മെന്റിനോട് പറഞ്ഞതും ഞാനാടി ......
"നിർത്തെടോ.....
"ഞാൻ വിചാരിച്ചാൽ തന്റെ മോൻ എന്റെ കൂടെ ഉണ്ടാവും ....
പക്ഷേ ... എനിക്ക് വേണ്ടാഞ്ഞിട്ടു തന്നെയാ ....
"താനൊരു ആട്ടിൻ തോലിട്ട ചെന്നായ ആണ് ....
ചിരിച്ചു കൊണ്ട് ചോര ഊറ്റി കുടിക്കുന്നവൻ......
"ലൂർദ്ധ് അവനൊരു പാവമാണ് ....
നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനെ അന്തമായി വിശ്വസിക്കുന്നവൻ....
"ഞാനവനോട് പറഞ്ഞാൽ തീരും നിങ്ങളുടെ കളികൾ .....
"നീ പറയില്ല ....
ഞാൻ പറയുന്നതേ അവനും അവന്റമ്മയും വിശ്വസിക്കുളളു....
"നിനക്കെന്നെ അറിയില്ല .....
"നിങ്ങളുടെ ഇത്തരം ഭീഷണി എന്റടുത്ത് ചിലവാകില്ല ....
"നിന്റടുത്ത് ചിലവാക്കിയല്ലേ പറ്റുള്ളൂ ....
"നീ ശ്രദ്ധിച്ചിട്ടുണ്ടോ .... സിംഹം തന്റെ ഇരയെ വേട്ടയാടുന്നത് ....
"ഇരയെ നന്നായി കളിപ്പിക്കും ....
പിടിച്ചു .....പിടിച്ചില്ലാ മട്ടിൽ ഓടിക്കും .....
"പ്രാണനെ ഭയന്ന് ഓടും ....
ഒടുവിൽ തളരും .....
ഇരയുടെ മുഖത്തെ ഭയവും നിസ്സഹായതയും ... കാണുമ്പോ സിംഹം രസിക്കും ....
പിന്നവൻ കഴുത്തിൽ തന്നെ പിടിമുറുക്കും ......!
പയസ്വിനിയിൽ ഒരു ജേർണലിസ്റ്റിക് ചിന്തകൾ എപ്പോഴും അവളിലുണ്ട് ....
തന്റെ ഫോണിനു മറുപുറം ഉള്ളത് നിസ്സാരക്കാരനല്ല ....
പണത്തിനൊ മറ്റൊന്നിനോ തന്നെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് നന്നായി അറിഞ്ഞ് കളിക്കുകയാണ് ...
ചെകുത്താൻ ആണിയാൾ ...
കൂടെ നിന്ന് ആർക്കും സംശയത്തിനിടകൊടുക്കാത ഇരയെ വലയിൽ കുടുക്കുന്ന ചിലന്തി ...
ലൂർദ്ധ് തന്നെ സ്നേഹിക്കുന്നതറിഞ്ഞും ...
അവന് ഞാനെത്ര ജീവനാണെന്ന് മനസ്സിലാക്കിയിട്ടും. ഇയാളിൽ തെളിയുന്ന ആത്മവിശ്വാസം ....
ഇയാളെന്തോ കരുതി വച്ചിരിക്കുന്നു ....
സൂക്ഷിക്കണം ....
പയസ്വിനി അയാളുടെ വാക്കുകളെ കൂടുതൽ ശ്രദ്ധയോടെ ശ്രവിച്ചു ....
തന്നെ മനസ്സിലാക്കിയെന്നവണ്ണം അയാളും ചിരിച്ചു ....
നിന്റെ പ്രായത്തെക്കാൾ ...നിന്റെ അനുഭവങ്ങൾ ... നിന്നെ പലതും മുൻകൂട്ടി ചിന്തിപ്പിക്കാറും ഉണ്ട് ....!
പക്ഷേ നിനക്ക് തെറ്റി ....!
നിന്റെ മറുപുറം ഞാനാണ് ...!
"നിനക്ക് ഞാനൊരു പടം അയച്ചിട്ടുണ്ട് ....
"കണ്ടിട്ട് .....
നിനക്കെന്നെ അനുമോദിക്കാം ....
"മികച്ച വില്ലനായിട്ട് .....
നിന്റെ വിളിക്കായി ഞാൻ കാത്തിരിക്കും ....!
ആർതറിന്റെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം ...
പയസ്വിനി അതിബുദ്ധി കാണിക്കില്ല .....!
നീ വരും വരാതെവിടെ പോകാൻ .....!
തന്റെ ഫോണിൽ വന്ന വീഡിയോ ഓപ്പൺ ചെയ്തതും .... ആ കാഴ്ചകൾ .....പിന്നിലേക്ക് വേച്ച് ഗേറ്റിലേക്ക് ചാഞ്ഞു പോയവൾ ....
ഏതോ ഒരു മുറിയിൽ ചേച്ചി കിടക്കുന്നു .....
ഒരാൾ ചേച്ചിയുടെ ചുണ്ടിൽ മുഖം ചേർക്കാൻ തുനിഞ്ഞതും ചേച്ചി മുഖം മാറ്റി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോ അയാള് ചേച്ചിയെ ... തല്ലുന്നുണ്ട് ....വീഡിയോ അവിടെ കട്ടായി അടുത്തതിലേക്ക് ......
അമ്മയെ ആരൊക്കെയോ നിലത്തു കൂടെ വലിച്ചിഴയ്ക്കുന്നു .....
മുഖത്തൊക്കെ ചോരപ്പാടുകൾ .....
അമ്മ ...ഉറക്കെ കരയുന്നുണ്ട് ......
ചേച്ചിയും അമ്മയും ....അയാളുടെ കൈകളിൽ .....
അവളുടെ മിഴി നിറഞ്ഞ് ഒഴുകി ....
ഈ സമയം തന്റെ കൊച്ചു ലോകത്ത് തന്റെ പ്രണയത്തെ മാത്രം ചിന്തിച്ചൊരുവൻ ..... ലൂർദ്ധ്....
അവൻ സന്തോഷവാനായിരുന്നു ....
തന്റെ മനസ്സ് അവൾക്കു മുന്നിൽ തുറന്നു .....
"പ്രണയം വെളിവാക്കപ്പെടുകയാണ് ....!
"ഞാനും നീയും എന്ന സമന്വയത്തിലേക്ക് ..... നാം നടന്നു നീങ്ങുന്ന ദൂരം .....!
പ്രണയം ഒരു തിരിച്ചറിവുകൂടിയാണ് ....
ഇത്ര കാലം മൗനമായി നിന്നെ സ്നേഹിക്കാൻ കഴിഞ്ഞു ....
നിഴലു പോലെ നിന്നെ പിൻതുടരാൻ കഴിഞ്ഞു ....
പ്രണയത്തിന്റെ വിരഹത്തിന്റെ നോവും ...ചുടും അറിയാൻ കഴിഞ്ഞു .....!
നീയൊപ്പമില്ലെങ്കിൽ പിടയുന്ന ആത്മാവിനേയും ഞാൻ തിരിച്ചറിഞ്ഞു .....
ഞാൻ .... നീ തിരിച്ചു വിളിക്കും വരെ കാത്തിരിക്കാമെന്നു പറഞ്ഞിരിക്കാം ....
പക്ഷേ .....
കാണാതിരിക്കാൻ കഴിയില്ലെടി....
ഞാനുണ്ടാവും ...
ഒരു നിഴലായി കൂടെ ....
നീയറിയാതെ നിന്നെ പിൻതുടർന്ന് ....ഞാനുണ്ടാവും .....
നിന്നെ സ്നേഹിച്ചത് .... കൂടെ കൂടിയത് നിന്നെ പൊതിഞ്ഞു പിടിക്കാനും കൂടിയാ ......
പയാ .....!
എന്റെ രാക്ഷസീ......!
ഈ വിരഹവും ഞാൻ നടന്നു തീർക്കും ......
ഒടുവിൽ ...ഒടുവിൽ ....
നിന്റെ ഒരു വിളിക്കായി ....
എന്റെ ഇരു കരങ്ങളും വിടർത്തി ഞാൻ കാത്തിരിക്കും .....!
പ്രാണനായവൾ ചക്രവ്യൂഹത്തിൽ പെട്ടതറിയാതെ ....ഒന്നുമൊന്നും അറിയാതെ ആ പാവം തന്റെ പെണ്ണിനെ മാത്രം സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വഴുതി ......
എപ്പോഴോ സ്വബോധം വന്ന പോലെ പയസ്വിനി ആർതറിനെ തിരികെ വിളിച്ചു ......
അവളുടെ ഉടല് വിറച്ചുറയുന്നു ....
" അവരെ ഒന്നും ചെയ്യരുത് ....
ഞാനല്ലേ നിങ്ങളുടെ ലക്ഷ്യം ....
ചുണ്ട് വിറ കൊണ്ടിട്ടും തോല്ക്കാൻ കഴിയാതവൾ ..... പതർച്ചയില്ലാതെ അയാളോട് സംസാരിച്ചു ......
ഞാനെന്തു പറഞ്ഞാലും നീ അനുസരിക്കും പയസ്വിനീ ....!
അതെനിക്കറിയാം ....
നിനക്ക് മറ്റ് വഴിയില്ല .....
നീ മറക്കണം പയസ്വിനി .....
ലൂർദ്ധിനെ അല്ല ....
നിന്നെ ....!
നിന്റെ പേരും നീ മറക്കണം
നിന്റെ സ്വതത്തെ നീ മറക്കണം
പുതിയൊരാളായി....
ആരാലും അറിയപ്പെടാതെ നീ ബാക്കിയുള്ള ജീവിതം മറ്റൊരിടത്ത് ജീവിച്ചു തീർക്കണം ....
നിനക്കുള്ളതെല്ലാം ഇവിടെ ഉപേക്ഷിച്ച് ഈ രാത്രി തന്നെ ഇവിടം വിടണം .....
തുടരും
ഇങ്ങനെയൊക്കെ വേണ്ടി വരികയാണ് ..... ഇത് പയസ്വിനിയുടെ കഥയാണ് നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്തതൊക്കെ ഉണ്ടാവും പക്ഷേ ഈ കഥ ഇങ്ങനെയാണ്
ഇത്രയൊക്കെ ഒപ്പിച്ചിട്ടുണ്ട് -- എന്നെ കൊണ്ട് കഴിയുംവിധം ഞാൻ പൊലിപ്പിച്ചു ....ഇനി റിവ്യു തന്ന് നിങ്ങളൊന്ന് ഉഷാറാക്കൂ .. വായിക്കുന്നവർ ലൈക്കും റിവ്യുവും തന്ന് കൂടെ ഉണ്ടാവണം