പയസ്വിനി, തുടർക്കഥ ഭാഗം 26 വായിക്കൂ...

Valappottukal

 


രചന: ബിജി


വിജനതയിൽ കാറിലെ സംഗീതവും ശ്രവിച്ച് എത്രയോ നേരം ആ റോഡരികിൽ .... കാറിനുള്ളിൽ ഇരുന്നിട്ടുണ്ടാവും .....


ഒന്നുമൊന്നും മിണ്ടാതെ പരസ്പരം നോക്കാതെ ....

ഈറൻ തുന്നിയ ഹൃദയവുമായി ആ രണ്ടു പേർ....


ഈ നിമിഷത്തെ മൗനത്തിനു പോലും ...  

ഏറെ പറയാനുണ്ടാവാം ...


അതെ .... ..അതെന്തിനാ ഇത്രയും കുടിച്ചത് ....

നേരേ നില്ക്കാൻ പോലും പറ്റുന്നില്ലാരുന്നല്ലോ ...?


എന്റെ രാക്ഷസീ....

ഈ അറ്റ്മോസ്ഫിയറിൽ ചോദിക്കാൻ വേറെ ഒന്നും ഇല്ലേ ....


അവനതും പറഞ്ഞ് സ്റ്റിയറിങ്ങിലേക്ക് തല ചായ്ച്ചു ....


അവൾ നോക്കൂമ്പോ....

അവളെ നോക്കി കിടക്കുകയാ ...



കുടിച്ച് വെളുവില്ലാതെ വിളിച്ചു കൂവിയതാണോ ... ആയിരിക്കാം....

അല്ലാതെ ലൂർദ്ധ് എന്നെ പ്രണയിക്കുന്നു എന്നു കരുതാൻ മാത്രം മണ്ടിയാണോ താൻ .... 


സ്റ്റീയറിങ്ങിൽ തല ചേർത്ത് ഉറങ്ങുകയാണ് ....


ഇവനിതെന്തൊക്കെയാ ഇന്ന് ഒപ്പിച്ചു വച്ചിരിക്കുന്നത് .....


എൻഗേജ്മെന്റ് വരെ കൊണ്ടെത്തിച്ചിട്ട് അത് വേണ്ടെന്ന് പറഞ്ഞ് വന്ന് കിടക്കുന്ന കിടപ്പ് .....


കുഞ്ഞിപ്പയ്യനേ പോലെ തോന്നുന്നു മുഖം ....


ഉണർന്നിരുന്നാലോ മറുത .....


നഷ്ടമാകുമെന്ന തോന്നലിൽ .....

ഞാനറിയുന്നുണ്ട് ....

പിഞ്ഞി പറിഞ്ഞു പോകുന്ന ഹൃദയം ആർത്തലച്ച് ചൊല്ലിത്തരുന്നുണ്ട് ......

അവനോട് നിനക്കുള്ളത് പ്രണയമാണെന്ന് .....


ജീവവായു പോലെ അടക്കിപ്പിടിച്ച എന്റെ പ്രണയമെന്ന് .....


വേർപെട്ടിരിക്കാനെ കഴിയുള്ളു...

ഞാനും നീയും .... ഒന്നിക്കാൻ പാടില്ലാത്തത്ര അന്തരങ്ങൾ ....


പുൽക്കൊടിത്തുമ്പ് സൂര്യനെ മോഹിക്കുകയോ .....


വിളറിയ ഒരു ചിരി ചുണ്ടിൽ ഉദിച്ചു .....


പക്ഷേ ....


ഇങ്ങനെ ഇത്രയും അടുത്ത് .....

കണ്ട് ... കണ്ട് കൊതിച്ചു പോവുകയാണ് ......


അവളുപോലും അറിയാതെ അവന്റെ കവിൾത്തടത്തിൽ കൈ വിരൽ തഴുകി ......


അടുത്ത സെക്കന്റിൽ ഞെട്ടിയെന്നോണം കൈ പിൻവലിച്ചവൾ .....


മനസ്സ് കൈ വിട്ടു പോകുന്നു .....


നെഞ്ചത്ത് കൈ വച്ച് കിതച്ചു .....


വീടു പിടിച്ചാൽ മതിയാരുന്നു ....

ഇവനടുത്തുള്ള ഓരോ നിമിഷവും ....

താൻ മറ്റൊരാളായി മാറി കൊണ്ടിരിക്കും ....


'ലൂർദ്ധ്.... ലൂർദ്ധ്....


അവൾ വിളിച്ചു ....

എവിടുന്ന് ... ആര് കേൾക്കാൻ .....


അവളവന്റെ കൈയ്യിലൊന്ന് കുലുക്കി .....


കണ്ണ് വലിച്ച് തുറന്ന് ...

ചുറ്റും നോക്കി ....


'നീ .. നീ .... എന്താ ഇവിടെ ....


ഓഹ്....


അവനൊന്ന് നേരേ ഇരുന്നു .....


'ഞാനല്ലേ ... കൂട്ടിട്ട് വന്നത് ... അല്ലേ ഉറങ്ങിപ്പോയി ...


"എനിക്ക് പോകണം ലൂർദ്ധ്.....


"നിനക്ക് ....നിനക്കൊന്നും ചോദിക്കാനില്ലേ ....


"ഞാനെന്റെ പ്രണയം വെളുപ്പെടുത്തിയിട്ടും ....

നീ എങ്ങോട്ടാ ഒളിച്ചോടാൻ ശ്രമിക്കുന്നത് .....


"പൊയ് വാക്കായി നിനക്ക് തോന്നിയോ.....


അവന്റെ ഇതുവരെ പ്രകടമാകാത്ത ഭാവത്തെ ഉൾക്കൊള്ളാൻ കഴിയാതെ ഡോർ തുറന്ന് പുറത്തിറങ്ങി കാറിലേക്ക് ചാരി നിന്നു .....


തന്റെ അരികിലായി അവനും കാറിൽ ചാരി നിന്നു ....


"എനിക്ക് പോകണം ..... ഒന്നു കൊണ്ട് വിടു ലൂർദ്ധ്....


"എന്തേ .... എവിടേക്കാണ് നീ മാഞ്ഞു പോകാൻ ശ്രമിക്കുന്നത് ...


"ഞാനിങ്ങനെയൊന്നും .... ഹൊ... എനിക്കെന്തോ .... നീയില്ലാതെ ....

എന്നെക്കൊണ്ട് മേലാ .... ഞാനെന്താ ഇങ്ങനെ ...

ദാ....ഇപ്പോഴും നേരാവണ്ണം നിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പറ്റുന്നില്ല .....


"നീ ഒരുപാട് ഉയരത്തിൽ എത്തുമ്പോ ...

ഒരു കൂട്ട് ആവശ്യമായാൽ ... ആ കാത്തിരിപ്പിലാണ് ...

അല്ലാതെ ... ഇന്ന് .. കൺട്രോൾ ചെയ്യാൻ പറ്റിയില്ല ....


"ഇതൊക്കെ നിന്റെ തോന്നലുകളാണ് ലൂർദ്ധ്...

വെറുതെ ഇതൊക്കെ ചിന്തിച്ചു കൂട്ടി ലൈഫ് സ്പോയിൽ ചെയ്യാതെ ....


"ഞാനും നീയും ... ഒരു തരത്തിലും ചേരാത്ത രണ്ടു പേർ....


"ഇന്ന് തന്നെ കൂടി നില്ക്കുന്നവർക്ക് മുൻപിൽ അച്ഛനേയും അമ്മയേയും അപമാനിച്ചില്ലേ ....


വളരെ സന്തോഷവതിയായിരുന്നു അമറിന്റെ സഹോദരി ഒടുവിൽ കരഞ്ഞോണ്ടാണ് ആ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടിയത്.....


"ഒന്നും ഒന്നും എളുപ്പമല്ല.... എനിക്കറിയാം ....

നീ കണ്ട കാഴ്ചകളൊന്നും യാഥാർത്ഥ്യമാകണമെന്നില്ല ....

.അവൻ നെടുവീർപ്പെട്ടു ....


ഇവനിതെന്തൊക്കെയാ പറയുന്നത് .....അവളുടെ നെറ്റി ചുളിഞ്ഞു ....


ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല ....

അവിടെയൊരു പാർട്ടി ഉണ്ടെന്നു പറഞ്ഞാ അച്ഛനും അമ്മയും കൊണ്ടു .പോകുന്നത് .....


അപ്പോ ദേ ഒരുത്തൻ എന്റെ പെണ്ണിനെ പ്രൊപ്പോസ് ചെയ്യുന്നു ....


നീയത് നൈസായി ഹാൻഡിൽ ചെയ്യുമെന്നെനിക്കറിയാം ...


ഈ പ്‌രാന്തനോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ ....

അങ്ങോട്ടും ഇങ്ങോട്ടും തല്ലു പിടിക്കാനാണേൽ എത്ര നേരം വേണേലും പൊരുതാം ...


ഈ പ്രേമരോഗിയോട് എന്തു പറയാൻ ....


എനിക്ക് പോകണം ... നാളെ ക്ലാസുള്ളതാ .. ആകെ ടയേർഡായി ...


നീ ഒന്നു പറഞ്ഞിട്ടുപോ ... പയാ ...


ഞാനവനെ ഞെട്ടി ഒന്നു നോക്കി ....


ഒരു കുഞ്ഞി പയ്യൻ ... തന്റെ കൂട്ടുകാരിയെ ആ നാളുകളിൽ വിളിച്ചിരുന്നത് ....


പയാ ....


അവനെന്നെ കണ്ണിറുക്കി കാട്ടി ....


ഒരുറവ നെഞ്ചിൽ ഇളകി മറിയുന്നുണ്ട് .....


അത്രയും പ്രീയപ്പെട്ട കളികൂട്ടുകാരിയോട് പ്രണയമൊന്നും തോന്നിയിട്ടില്ല ആ കാലത്ത് ....


പന്ത്രണ്ടു വയസ്സിൽ തിരികെ അമേരിക്കയിൽ പോകുമ്പോ ....

പിരിയാൻ കഴിയാത്ത വേദന തോന്നി ....


പിന്നെ ....പിന്നെ ഞാനത് മറന്നിരിക്കാം .....


വർഷങ്ങൾക്ക് ശേഷം ഒരു വെക്കേഷൻ കാലത്ത് തിരികെ മുത്തച്ഛനരികിലേക്ക് മടങ്ങിവരുമ്പോൾ .....


എന്റെ കളി കൂട്ടുകാരിയെ വീണ്ടും കണ്ടു .....


ആ കാലമത്രയും ഒരുവളോടും തോന്നാത്ത ഇഷ്ടം ആ കുറുമ്പ് പിടിച്ചവളോട് തോന്നി .....


കൂട്ടുകൂടാനൊന്ന് ശ്രമിച്ചു ....


ആണെന്ന വർഗ്ഗത്തെ ഭ്രഷ്ട് കല്പ്പിച്ചവൾ ... അരിവാളുകൊണ്ട് അരിയുമെന്ന് പേടിച്ചു ... പതിയെ ഒതുങ്ങി ....


പിന്നെ മൊട കാട്ടി: പിന്നാലെ നടന്നു. ....


നീയുള്ളിടങ്ങളിലെല്ലാം ഞാനും കൂടി...


ഞാൻ കാത്തിരിക്കുവാടി ....

അത്രയും അത്രയും ഇഷ്ടമാ... എന്റെ ഈ രാക്ഷസിയെ ....


ഇതൊന്നും നടക്കില്ല ലൂർദ്ധ്....

വീട്ടുകാരെ തള്ളി കളയരുത് ...

എനിക്കിതിനൊന്നും ആവില്ല ....


എനിക്ക് പറ്റില്ല ....

എവിടെയൊ ഒളിച്ചിരിക്കുന്ന ചേച്ചി .... ഭ്രാന്താശുപത്രിയിൽ കഴിയുന്ന അമ്മ ... ചവിട്ടി നില്ക്കാൻ സ്വന്തമായി ഒരു പിടി മണ്ണില്ലാത്തവൾ ....


എനിക്കായി ഞാനൊന്നും ... അവളുടെ ഹൃദയം വിറകൊണ്ടു ...

വേണ്ടാ .....

എന്റെ പുറകേ വരരുത് ....

ഉപദ്രവിക്കരുത് ....

ജീവിച്ചു പൊയ്ക്കോട്ടെ ...

കരഞ്ഞു പോയവൾ ....


അവനെന്നെ ഉറ്റുനോക്കി നിന്നു ....


ഞാനിതാ നിനക്ക് സത്യം ചെയ്തു തരുവാ ....


നീയായി തേടി വരാതെ നിന്നിലേക്കൊരിക്കലും ഞാൻ വരില്ല ....

നിന്റെ കൺവെട്ടത്തു കൂടി ഉണ്ടാവില്ല ....

അവന്റെ മിഴികൾ നനയുന്നുണ്ട് ...


ഒന്നു നീ മനസ്സിൽ വച്ചോ....

ലൂർദ്ധ് തനിച്ചായിരിക്കും ....

കാത്തിരിക്കും ....

അതിനി എത്ര വർഷങ്ങൾ കഴിഞ്ഞാലും .....


ചെയ്തു തീർക്കാനുള്ളതൊക്കെ തീർത്ത് വാ....


അവൻ വണ്ടിയിലേക്ക് കയറി ...

വാ...നിന്നെ വീട്ടിൽ വിട്ടേക്കാം ...


മുഖം കലിപ്പിൽ തന്നെ ..

ഇപ്പഴാണ് ആ പരട്ട ചെക്കനായത് -...


മെഹന്ദ് സലാമിന്റെ വീടിന് മുൻപിൽ ഇറക്കിവിട്ട് ... ഒന്നും പറയാതവൻ അകന്നു പോയി ....


ഗേറ്റിലെ ലോക്കെടുക്കാൻ കൈ വെച്ചതും ഒരു കോൾ വന്നു .....


ഞാൻ ആർതർ ....

തെളിച്ചു പറഞ്ഞാൽ .. ലൂർദിന്റെ അപ്പൻ ....


വല്ലാത്തൊരു മുരൾച്ചയോടെ സംസാരം .....


മനസ്സിലായി ....

ഞാൻ പറഞ്ഞതും .....


നിനക്കൊന്നും മനസ്സിലായിട്ടില്ല ...

നീ മനസ്സിലാക്കാൻ പോകുന്നതേയുള്ളു .....


നീയും അവനും കൂടി ഇന്ന് കളിച്ചത് എനിക്ക് നന്നായി മനസ്സിലായി ....

മറു ചെക്ക് വെച്ചാലേ എനിക്കിന്ന് സമാധാനമായി ഉറങ്ങാൻ പറ്റുകയുള്ളു .....


എന്റെ മകന്റെ ഭാര്യയാകാൻ നിനക്കെന്തു യോഗ്യതയാടി പിഴച്ചവളേ ....


എന്റെ കണ്ണ് എരിഞ്ഞു കത്തി ....

സൂക്ഷിച്ച് സംസാരിക്കണം ....


കഴിഞ്ഞ ദിവസകൂടി ഒരുപാട് സ്നേഹത്തോടെ സംസാരിച്ച മനുഷ്യനാണ്....


ഞാൻ ആരംഭിച്ചിട്ടേയുള്ളു നീ താങ്ങില്ല ഒരുമ്പെട്ടവളെ....


ഞാനിന്ന് നാണം കെട്ടതിന് നീ അനുഭവിക്കാൻ പോകുന്നതേയുള്ളു ....


                        തുടരും

                         റിവ്യു ലൈക്ക് എല്ലാവരും ചെയ്യുക എഴുതാനുള്ള ഊർജ്ജം അതാണ്

To Top