പയസ്വിനി, തുടർക്കഥ ഭാഗം 25 വായിക്കൂ...

Valappottukal

 


രചന: ബിജി


അമർ അവളെയും പിടിച്ച് സ്റ്റേജിലേക്ക് കയറി .....

അവനെ എന്തൊക്കെയോ പിടിച്ചടക്കിയോ ഒരു സന്തോഷം ....

പക്ഷേ പയസ്വിനി പതറി പോയിരുന്നു ......


പയസ്വിനിയുടെ മിഴികൾ ചലിച്ചത് ഒരുവനിലേക്ക് മാത്രമാണ് തന്നെ മാത്രം നോക്കുന്ന മിഴികൾ


നിന്നെ എനിക്കിഷ്ടമാണ് ലൂർദ്ധ്....

മഴ നൂലിന്റെ കുളിര് പോലെ രാക്കിളിയുടെ സംഗീതം പോലെ ...


ഒരു നാളും ഒരിറ്റു സ്നേഹം പങ്കുവെച്ചിട്ടില്ല .....


എന്നിട്ടും എന്തേ .... എനിക്കറിയില്ല നീ എന്നെ തളർത്തുന്നു ....


ഭയം തോന്നുന്നു ലൂർദ്ധ് .....

ആ പഴയ കൂട്ടുകാരി നിന്നെ  പ്രണയിച്ചു പോകുമോന്ന് ഭയന്ന് പോകുന്നു ....


അപ്പോഴേക്കും അമർ മൈക്ക് എടുത്ത് സംസാരം തുടങ്ങി ...


ഹായ് ഫ്രണ്ട്സ്

ഞാനിന്ന് ഒരുപാട് സന്തോഷത്തിലാണ്. വനേര എന്ന എന്റെ ബ്രാൻഡ് അതിൻറെ വളർച്ചയുടെ ഹൈ പൊസിഷനിലാണ് .....


ഇതിനിടയിൽ  പയസ്വിനിയെ അവൻ ചേർത്തുപിടിച്ചു അവളിൽ അത് അസ്വാരസ്യം ഉണ്ടാക്കി .... അവനിൽ നിന്ന് മാറി നിന്നു ... 


വനേരയ്ക്ക് ഇത്രയും പ്രശസ്തി കൈവരിക്കാൻ എന്റെ മോഡലിന്റെ സപ്പോർട്ട് കൂടി ഞങ്ങൾക്കുണ്ടായിരുന്നു


ഇത് പയസ്വിനി ...

ഇന്ന് വനേരയുടെ എല്ലാമാണ് .....

അവളെ നോക്കിയ അവന്റെ കണ്ണിൽ മറ്റൊരുഭാവം ...


ഇന്ന് നിങ്ങളെ ക്ഷണിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിന് വേണ്ടിയാണ് എൻറെ സഹോദരി അമാലിയയുടെ എൻഗേജ്മെൻറ് ഫംഗ്ഷൻ കൂടി കൂട്ടത്തിൽ നടക്കുന്നതാണ്


കൂടി നിൽക്കുന്നവർക്കിടയിൽ വലിയൊരു ആരവം തന്നെ ഉണ്ടായി ....


സുന്ദരിയായ ഒരു പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നു മനോഹരിയായിരുന്നവൾ മുഖം സന്തോഷത്തിൽ തിളങ്ങുന്നുണ്ട്


ആ പെൺകുട്ടിയെ നോക്കിയ പയസ്വിനി വിറച്ചു പോയി ....


ട്രെയിനിൽ വച്ച് ലൂർദ്ദിന്റെ ഫോണിൽ കണ്ട പെൺകുട്ടി .......

അപ്പോ.... അപ്പോ ഇതാണോ ലൂർദ്ധ് കല്യാണം കഴിക്കാൻ പോകുന്ന കുട്ടി .....


കണ്ണു ....നിറയുന്നുണ്ട് ...


നോവുപാട്ടിന്റെ ധ്രുതതാളം ....


"അറ്റമില്ലാത്തൊരു ലോകത്തേക്ക് നിന്റെ കൈ പിടിച്ച് നടക്കുവാൻ കൊതിച്ചിട്ടുണ്ട് ....

അതൊരു സുന്ദര സ്വപ്നമായിരിക്കാനാണ് ഇഷ്ടം


ഒരു സ്വപ്നമായി പൊലിയട്ടെ ഞാൻ മാത്രം കണ്ട കാഴ്ചകളൊക്കെ ....


മൗനത്താൽ ഞാൻ മൂടി വച്ചതൊക്കെ മഴ വെള്ള ചാർത്തിൽ ഒഴുകി അലിഞ്ഞ് ഇല്ലാതാകട്ടെ ...


പ്രണയത്തിൻ പൂവിതളുകൾ ഞാൻ പൊഴിച്ചിടുകയാണ് ....

ഇനിയൊരു വസന്തവും  എന്നിൽ പൂത്തുലയുകയില്ല ....


അമാലിയ പയസ്വിനിയെ കണ്ടതും കെട്ടിപ്പിടിച്ചു .....


എനിക്കിഷ്ടമായി ....

അമറിനെ നോക്കി അമാലിയ ചിരിച്ചു ....


എന്റെ സിസ്റ്ററിന്റെ എൻഗേജ്മെന്റിനു മുൻപ് നിങ്ങളുടെയെല്ലാം അനുവാദത്തോടെ ഞാനിന്ന് എന്റെ ജീവിതത്തിലേക്ക് ഒരാളെ ക്ഷണിക്കുകയാണ് ....


എല്ലാവരും നിറഞ്ഞ കൈയ്യടിയോടെ അമറിനെ പ്രോത്‌സാഹിപ്പിക്കുകയാണ് .....


പയസ്വിനീയുടെ വിരലിൽ മുറുക്കി തന്നിലേക്ക് അടുപ്പിച്ചവൻ.....

ആ മിഴികളിൽ കൊരുത്ത് പിടഞ്ഞു പോയവൻ...


അവൻ പ്രണയത്താൽ ഉന്മത്തമായ ഭാവത്തിൽ അവളോട് ചോദിച്ചു ...


will u be mine....


അത്രമേൽ ആർദ്രത നിറഞ്ഞതായിരുന്നു .... അവന്റെ മൊഴികൾ ....


ഒരു നിമിഷം പകച്ചെങ്കിലും ....

അമറിനെ തള്ളി നീക്കിയവൾ അരുതെന്ന രീതിയിൽ തൊഴുതു.....


എന്നോട് ... എന്നോട് ക്ഷമിക്കണം ....

എനിക്ക് ... എനിക്ക് സാധിക്കില്ല ...

എന്നെ ... എന്നെ വെറുതെ വിട്ടേക്കൂ....


അമറിന് ഉൾപ്പടെ അവിടെ കൂടി നിന്നവർക്ക് അത്ഭുതമായിരുന്നു ....

വനേര എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപതിയുടെ ജീവിതത്തിലേക്കുള്ള ക്ഷണം നിരസിച്ചിരിക്കുന്നു .....


അവനു വേണ്ടി വട്ടമിട്ടു പറക്കുന്ന സുന്ദരികളായ പെൺകുട്ടികൾ ....


അവനെ തന്റെ മകളുടെ സ്വന്തമാക്കുന്നതിലൂടെ നേടുന്ന ബിസിനസ്സ് വ്യാപ്തിയോർത്ത് പ്രൊപ്പോസലുമായി വരുന്ന മാതാപിതാക്കൾ ....


അവരെയൊക്കെ തഴഞ്ഞ് ഒരു മോഡലിനോട് അവന് ഇഷ്ടം തോന്നുക .... അത് അമ്പരപ്പായിരുന്നു ....

അതിലും അന്ധാളിച്ചത് അവളത് നിരസിച്ചതാണ് ....


എന്നോട് ഒന്നും തോന്നരുത് ....

അവൾ തകർന്ന പോലെ നില്ക്കുന്ന അമറിനേ നോക്കി ....


പിന്നെ കൂടി നിന്ന എല്ലാവരോടുമെന്ന രീതിയിൽ പറഞ്ഞു ...

അവിചാരിതമായാണ് വനേരയുടെ മോഡലായത് .....

ഞാനൊരു സാധാരണ നാട്ടിൻപുറത്ത് കാരിയാണ് ... സത്യമായും എനിക്ക് ഇഷ്ടമുള്ള ഫീൽഡല്ല മോഡലിങ് ... തുറന്ന് പറയാമല്ലോ കോളേജ് ഫീസടയ്ക്കാൻ മാർഗ്ഗം ഇല്ലാതായപ്പോ മറ്റു വഴിയില്ലാതെ മോഡലിങ് ചെയ്യേണ്ടി വന്നതാണ് ...


സാറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു ....

എന്നെ പോകാൻ അനുവദിക്കണം ...


കണ്ണിലൂറിയ നനവ് ആരും കാണാതെ അമർത്തി തുടച്ചവൻ...

ഒരുപാട് പ്രതീക്ഷിച്ചതു കൊണ്ടാവാം ഈ വേദന ....


അമർ ഉലഞ്ഞു പോയെങ്കിലും ... 

മനസാന്നിധ്യം വിണ്ടെടുത്ത് അവൻ പറഞ്ഞു ...


സാരമില്ല ....

ഞാനൊന്നും ചോദിച്ചിട്ടില്ല ... താനത് വിട്ടേക്ക് ....


അടുത്ത ചടങ്ങ് ആരംഭിക്കാം ....


അവൻ ചിരിയോടെ മൈക്ക് എടുത്തു ....


എന്റെ അനിയത്തിയുടെ ഹൃദയം മോഷ്ടിച്ചവൻ ...എവിടെ ... എവിടെ...?


അമർ ഉറക്കെ ചോദിച്ചു ....


ഞങ്ങളുടെയൊക്കെ അഹങ്കാരമാണ് ... നീ .... കയറി വാ


ഐവാൻ ലൂർദ്ധ്.....


അപ്പോഴേക്കും എല്ലാവരും ....

എമ്മിച്ചൻ.....എമ്മിച്ചൻ എന്ന് ആർത്ത് വിളിക്കുന്നുണ്ട് ....


ഞാൻ സ്റ്റേജിൽ നിന്ന് ഉരുകി തീരുകയാണ് ....


ഞങ്ങളുടെ രോമാഞ്ചം ....

എല്ലാവരും ആർപ്പുവിളിക്കുന്നുണ്ട് ...


will u stop this nonsense..?


ലൂർദ്ധന്റെ അലർച്ച ....

നന്നായി മദ്യപിച്ചിട്ടുണ്ട് ....


അവനെ കണ്ടതും ഹൃദയമിടിപ്പ് കൂടി ....

അവൻ മറ്റൊരാളുടേതാകുന്നതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ...




നിർത്താൻ ... അവൻ വീണ്ടു അലറുകയാണ് .....


എല്ലാവരും സ്തബ്ധരായി അവനെ നോക്കി നില്ക്കുകയാ ...


അവന്റെ അച്ഛനും അമ്മയും അവന് അടുത്തേക്ക് വന്നു ...

എന്തൊക്കെയോ പറയുന്നുണ്ട് ....


Sorry അമർ .....

ഇത്ര പേരേ കൂട്ടി തന്റെ സിസ്റ്ററിന് പ്രണയം ഉണ്ടെന്ന് പറഞ്ഞാലോ ഇനി  തനിക്കുള്ളതെല്ലാം തന്നാലോ പ്രണയം മാത്രം പിടിച്ചെടുക്കാൻ പറ്റില്ലെടോ...


പതർച്ചയുണ്ട് ലൂർദ്ധന്റെ സംസാരത്തിന് ....


തന്റെ സിസ്റ്ററിനെ ഞാനങ്ങനെ കണ്ടിട്ടില്ല ....


പ്രണയം എന്താണെന്ന് ഇവളോട് ചോദിക്ക് ഇവൾ പറയും ....

എന്നെ ചൂണ്ടികാണിക്കുന്നവൻ...


ഞാൻ കണ്ണ് മിഴിച്ച് നില്ക്കുകയാണ് ...


അല്ലെങ്കിൽ ആ സ്ക്രീനിൽ നോക്ക് ....

അവൻ എന്തോ പ്ലേ ചെയ്തു ...


പ്രണയം മൗനമായി നിന്നോട് സംവദിക്കുമെങ്കിൽ ... നീ അറിയുന്നുണ്ടാവും സുദീർഘമായ എന്റെ കാത്തിരിപ്പ് ....


ഒന്നിനും സമസ്യകൾ തേടി പ്രണയം അലയാറില്ല ... പ്രണയിക്കാനല്ലേ നാം മനസ്സുകൾക്ക് ഇടം നല്കേണ്ടത്....

പൂർണ്ണതകളൊക്കെ പ്രണയമാണ്


ഞാനും ആ വലിയ സ്ക്രിനിലേക്ക് നോക്കി .....


ഞാൻ ഡയറിയിൽ കുറിച്ചിട്ട വരികൾ .....


പരിഭ്രാന്തിയോടെ അവനെ നോക്കി ....


പയസ്വിനിയുടെ വരികളാണിത് .....

അവള് പ്രണയിക്കുന്ന എനിക്ക് വേണ്ടി ....

പരസ്പരം പങ്കിടാത്ത പ്രണയത്തിന്റെ ഓർമ്മകൾ ....


ഐവാൻ ലൂർദ്ധ് ഒരാളെയേ പ്രണയിച്ചിട്ടുള്ളു .....

അത് നീയാണ്....പയസ്വിനി

നിന്നോട് മാത്രമേ ആ വികാരം എനിക്ക് തോന്നുകയുള്ളു ....


ആ സ്‌റ്റേജിൽ നിന്ന് എന്നെ വലിച്ചോണ്ട് പോകുന്നവന് പിന്നാലെ മേഘത്തുണ്ട് പോലെ ഞാനും ഒഴുകി നീങ്ങി .....


                   തുടരും

 അങ്ങനെ അവർ ഒന്നിക്കുകയാണ് ..ഒന്നിക്കുകയാണ് .... വേഗം  വലിയ റിവ്യൂ ... താ ... പിശുക്കായി തുടങ്ങിയല്ലേ ....

To Top