പയസ്വിനി, തുടർക്കഥ ഭാഗം 23 വായിക്കൂ...

Valappottukal




രചന: ബിജി

പയസ്വിനിക്ക് വിശ്വസിക്കാനായില്ല .....

ബിസിനസ്സ് യൂത്ത് ഐക്കൺ ആണ് മുന്നിൽ ....

ഇങ്ങോട്ട് വരുന്നതിന് മുൻപ് ... വനേരയെ കുറിച്ച് ഓൺലൈനിൽ ഒന്നു അരിച്ചു പെറുക്കിയിരുന്നു .....

അമർ ചതുർവേദി .....
വനേരയുടെ സാരഥി....
പ്രൊഫക്ഷൻ മാനിയാക്ക് ....

ഇൻഡ്യയുടെ സുപ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലുമായി പടർന്നു പന്തലിച്ച ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമ.....

പുത്തൻ കാലഘട്ടങ്ങളുടെ ട്രെൻഡിന് അനുസരിച്ച് ....
തന്റെ ബിസ്സിനസ്സിൽ നൂതന ആശയങ്ങൾ ആവിഷ്കരിച്ച് വിജയം കണ്ടെത്തിയ ൮ക്തി ....

തന്റെ മുന്നിൽ നില്ക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുക ആയിരുന്നു.....

ഒരു വലിയ ലോകത്തേക്കാണ് അവൾക്ക് ക്ഷണനം കിട്ടിയിരിക്കുന്നത് ......

ആ ഭാവം ഒന്നും അവളിൽ കാണാൻ കഴിഞ്ഞില്ല .....

അവളെ എന്തോ ഒന്ന് അലട്ടുന്നുണ്ട് ....

മുന്നിൽ നില്ക്കുന്ന ആളുടെ മനസ്സ് ഇഴ കീറീ പരിശോധിക്കും വിധം മൈൻഡ് സെറ്റുള്ള വ്യക്തിയാണ് അമർ .....

കൂടെ കൂട്ടാൻ പറ്റുന്നവരേയും ....
കുതികാൽ വെട്ടാൻ തുനിയുന്ന ശത്രുവിനേയും തിരിച്ചറിയാൻ കഴിയുംവിധം മാജിക്കൽ പവറുണ്ടവന് ....

കൊണ്ടും കൊടുത്തും ബിസ്സിനസ്സ് വളർത്തിയവന്റെ ആർജ്‌ജവം ആയിരിക്കും അത് ....

എഗ്രിമെന്റ് സൈൻ ചെയ്യാം അല്ലേ...

എനിക്കതിന് മുൻപ് എന്നെ കുറിച്ച് കുറച്ച് കാര്യം പറയാനുണ്ട് ....


പയസ്വിനി.... ഇരിക്ക്

അമർ മുന്നിലെ സീറ്റ് കണ്ണു കൊണ്ട് കാട്ടി ....

Thank u....

അവനെ ഒന്നു നോക്കി പുഞ്ചിരിച്ചു ....

ഇനി എന്താണെങ്കിലും പറയൂ ...
എനിക്ക് കുറച്ചധികം തിരക്കുകൾ ഉണ്ട് ....

സാർ ...

സാഹചര്യങ്ങൾ കാരണം ചിലതിലേക്ക് എറിയപ്പെടുകയാണ് ....

എന്റെ ലൈഫിലെ നിർണ്ണായക ഘട്ടത്തിലാണ് ....
ഒരു സ്വപ്നം പൂർത്തികരിക്കാൻ 
ക്യാഷ് ആവശ്യമായി തീരുന്നു ....
ആവശ്യമല്ല.... അത്യാവശ്യം ....

മോഡലിങ് എനിക്കറിയില്ല ...
അതൊരിക്കലും എന്റെ ഡ്രീം അല്ല ...

ഇനി ഒരിക്കലും എന്റെ പാഷനോ പ്രൊഫക്ഷനോ ആവുകയും ഇല്ല ....

തുറന്നു പറയാല്ലോ ക്യാഷ് പ്രൈസ് കണ്ടതുകൊണ്ടു മാത്രം ഇറങ്ങി തിരിച്ചതാണ് .....

സാർ പറഞ്ഞു കഴിഞ്ഞു ...
വനേരയുടെ മോഡൽ ആയി എന്നെ സെലക്ട് ചെയ്തെന്ന് .....

വനേരയുടെ മോഡൽ അതെന്നെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ് ...
പക്ഷേ ....

ഇത്രയും നേരം തന്റെ കണ്ണിൽ തന്നെ നോക്കി സംസാരിച്ചവളെ അവനും പഠിക്കുകയായിരുന്നു ....

"പയസ്വിനിക്ക് കുറച്ച് ഡിമാൻഡ്സ് ഉണ്ടല്ലേ ...!

അത്ഭുതം തോന്നി .....

അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളിൽ ആയിരുന്നു അവന്റെ ശ്രദ്ധ....

വനേര പോലെരു ബിസ്സിനസ്സ് ശൃഖലയുടെ MD യോട് ഡിമാൻഡ് ചെയ്യാൻ മാത്രം ഞാനാളല്ല ....

റിക്വസ്റ്റാണ് .....

ഈ എഗ്രിമെന്റിൽ സൈൻ ചെയ്യുമ്പോൾ മുതൽ ....

വനേര എന്ന ബ്രാൻഡിന്റെ മോഡലാണ് ഞാൻ ....

എന്റെ കംഫർട്ട് സോൺ വിട്ട് ഒരു തരത്തിലും നിന്നു തരില്ല ....

അവൾ പറഞ്ഞു വയ്ക്കുന്നതിലെ അർത്ഥതലങ്ങൾ മനസ്സിലായതും ...

അവനിൽ അവളറിയാതൊരു ചിരി മൊട്ടിട്ടു.....

എഗ്രീഡ്...

ഒന്നു കണ്ണടച്ചവൻ....

ഇനി എന്തെങ്കിലും ....

ഇടയ്ക്കിടയ്ക്ക് അവന്റെ PS  അവനെ വന്നു നോക്കുന്നുണ്ടാരുന്നു ....
ഏതോ ഏമർജൻസി ഉണ്ട് ...
അവൻ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല...

ഫോൺ സൈലന്റാക്കി അവളെ കേൾക്കുകയാണ് ....

ഞാനൊരു വിദ്യാർത്ഥിയാണ് ... എന്റെ കോളേജ് സമയം ഒഴിച്ചുള്ള സമയത്ത് മാത്രമേ ... എനിക്കിതിന് വരാൻ കഴിയൂ ....

പ്രോബ്ളം ആണ് ...
എനാലും ശരിയാക്കാം ....

ഈ ഒറ്റ വർക്കേ ചെയ്യുള്ളു ....

അതു കേട്ടപ്പോഴും തലകുലുക്കി ...

ഇതൊക്കെ MD സമ്മതിച്ചപ്പോ ...
പെണ്ണിന് വെപ്രാളം കൂടി ....

ഇങ്ങേർക്ക് വട്ടാണോ .....

മോഡലിങ്ങിന്റെ .... മോ...പോലും അറിയാത്ത ഞാൻ ....

വേറെ ആരെയും കിട്ടില്ലേ ....

എനിക്ക് കുറച്ച് അർജൻസി ഉണ്ട് .... 
മറ്റു കാര്യങ്ങൾ അറിയിക്കാം ....

ഇത് സൈൻ ചെയ്യുവാണല്ലോ ...

അവളതൊന്ന് വായിച്ചുനോക്കി സൈൻ ചെയ്തു....

ഷേക് ഹാൻഡിനായി അമർ കൈ നീട്ടി ....

ആ കൈയ്യിലേക്ക് ചേരുമ്പോൾ ...
അവന്റെ നോട്ടം അവളുടെ മിഴികളിൽ ആയിരുന്നു ....

ഷേക് ഹാൻഡിന് ശേഷം ...
അവിടെ നിന്ന് പുറത്തേക്ക് പോകാൻ തിരിഞ്ഞതും ...
അവൻ വിളിച്ചു ....

പയസ്വിനി .....

അവൾ തിരിഞ്ഞു നോക്കിയതും :
അവന്റെ കൈയ്യിലൊരു ചെക്കുണ്ടായിരുന്നു .....

"വനേരയുടെ മോഡലിന്റെ ക്യാഷ് പ്രൈസ്....

ഫൈവ് ലാക്സ്

സർ ...
ഞാൻ ...
അവളൊന്ന് വിറച്ചു ....
ഷൂ .. ഷൂട്ട് കഴിഞ്ഞില്ലല്ലോ ...

തന്റെ അത്യാവശ്യം ആദ്യം നടക്കട്ടെ ...
അല്ലെങ്കിൽ തന്റെ ടെൻഷൻ വർക്കിനെ ബാധിക്കും ...

അവളത് നിറമിഴിയോടെ വാങ്ങി ....

അവളെ സംബന്ധിച്ച് വല്യ ഒരു സമസ്യയുടെ പൂർത്തീകരണം ...

അന്നു കാറ്ററിങ് ജോലിയൊട് തല്ക്കാലം വിട പറഞ്ഞു കാരണം ...

കൈയ്യിലുള്ള മുറിവും പാടുകയും ...
മോഡലിങ് വർക്കിന് ഒട്ടും ചേരുന്നതല്ല ....


തിരിച്ചു വരും എന്നു പറഞ്ഞു തന്നെയാണ് അവിടുന്ന് ഇറങ്ങിയത് ....

യാമിനിയോട് വിശേഷങ്ങളൊക്കെ പറഞ്ഞപ്പോ ആൾക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ....

വനേരയിലെ മോഡലോ ...

നീ പറഞ്ഞതായതു കൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയില്ല ....

യാമിനി അവളെ കെട്ടിപ്പിടിച്ചു ....
സത്യം ആടി ....

നീ സുന്ദരിയല്ലേ ....
ആരും ഒന്നുകൂടി നോക്കുന്ന തരം സുന്ദരി ...

മതിയെടി .....

ഞാനങ്ങ് വല്ലാതെ പൊങ്ങി ...

അന്ന് ഒരു പാട് സമാധാനം തോന്നി ....
തന്നെ കൊണ്ട് നന്നായി ചെയ്യാൻ കഴിയുമോന്നുള്ള ടെൻഷനും ഉണ്ടായി ....

അപ്രതീക്ഷിതമായി ഒരു കോൾ വന്നു .....

മൈനേ ....

മിണ്ടണ്ടാ എഞ്ചുവടി ....
കൊഞ്ചിച്ച് വിളിച്ചിട്ട് ഒരു കാര്യവും ഇല്ലാ ....

അപ്പോ എന്റെ പിറന്നാളു കൂടാനും വരില്ലേ ....

എന്റെ കണ്ണു നിറഞ്ഞു .....
ഞാനും എഞ്ചുവടിയും മാത്രമുള്ള എഞ്ചുവടിയുടെ പിറന്നാൾ ആഘോഷം ....

എനിക്കായി പിറന്നാൾ ദിനം കാത്തിരിക്കുന്ന മുത്തച്ഛൻ ...
രണ്ടു പേരും കൂടി തയ്യാറാക്കുന്ന ചെറിയ സദ്യ ...

എനിക്ക് വാരി തരുന്ന മുത്തച്ഛൻ

ഞാൻ ...ഞാൻ വരാം ...
ഇടറിപ്പോയി ....എന്റെ ശബ്ദം ....

അടുത്ത ദിവസം കോളേജ്‌ ഫീസടച്ചു ....

മെഹന്ദ് സലാമിനെ ക്ലാസിൽ  കണ്ടെങ്കിലും ഞാൻ ആ വഴിലോട്ട് നോക്കിയില്ല ...

അന്നു വൈകിട്ട് നാട്ടിലേക്ക് തിരിച്ചു ....

ആഹ്ളാദത്തോടെയാണ് ....
എഞ്ചുവടിയുടെ വീടിന്റെ കുത്തു കല്ലുകൾ കയറിയത് ....

കിതച്ചു കൊണ്ട് നോക്കിയത് മണ്ഡപത്തിലേക്ക് ...

കണ്ണു മിഴിഞ്ഞു പോയി ...


മണ്ഡപത്തിൽ ഒന്നാന്തരം നൃത്തം....

ലൂർദ്ധും അവന്റെ അമ്മയും ....

പരവേശം തോന്നി ....
അവനെ കാണും തോറും .....
മനസ്സ് ചഞ്ചലമാകുന്നു ....

മുത്തശ്ചൻ എന്നെ കണ്ടതും ...

മൈനേ ....

എനിക്ക് നാണം തോന്നി ...

അവളെ എല്ലാവരും കണ്ടു ....

ലൂർദ്ധ് ജസ്റ്റ് ഒന്നു കണ്ടെങ്കിലും പിന്നെ അവളെ ശ്രദ്ധിച്ചതേയില്ല ...

അവനൊന്ന് തന്നെ നോക്കിയാലെന്താ...

അവനെ കാണുമ്പോൾ മാത്രം മുളപൊട്ടുന്ന കുറുമ്പ് .....
മുഖം കൂർപ്പിച്ച് വെട്ടിച്ചു മാറ്റി ....

മുത്തച്ഛന് കെട്ടിപ്പിടിച്ച് നിറയെ പിറന്നാൾ ഉമ്മകൾ നല്കിയവൾ ....
കേക്ക് മുറിച്ചപ്പോ ആദ്യം ...
മുത്തശ്ചൻ സ്വന്തം മൈനയ്ക്കാണ് കൊടുത്തത് ...
ചെക്കന്റെ മുഖത്ത് കുശുമ്പ് ഉരുണ്ട് കൂടുന്നത് കണ്ടതും ചുണ്ട് കോട്ടി കാണിച്ചു ....

എല്ലാവരും ഫുഡ് കഴിച്ച് ഇരുന്നപ്പോ മുത്തച്ഛൻ അവളെക്കൊണ്ട് പാട്ട് പാടിപ്പിച്ചു .....

ലൂർദിന്റെ അപ്പനാണ് ഒത്തിരി അഭിനന്ദിച്ചത്

എന്റെ ലൂർദ്ധിന് മോളെപ്പോലൊരാൾ കൂട്ടായി വന്നാ മതിയാരുന്നു ....
അപ്പൻ എന്നെ ചേർത്ത് പിടിച്ചു :


ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ...അയാൾ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു ...

ലൂർദിന്റെ വിവാഹമാണ് മോളേ ... ലൂർദിന്റെ അമ്മ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു ...

ഹൃദയം ഒന്നു നിലച്ചു പോയതോന്നൽ....
എന്നിട്ടും അവൾ ചിരിച്ചു....
ഒരുപാട് വേദനയുള്ള ചിരി ...
                      തുടരും
                      


ചീ- ത്തയല്ലേ പറഞ്ഞോ... കേൾക്കാം ... തല്ലി കൊല്ലരുത് ...


നിങ്ങളുടെ സ്വന്തം രചനകൾ അത് ഷോർട്ട് സ്റ്റോറിയോ, തുടർക്കഥയോ എന്തും ആവട്ടെ വളപ്പൊട്ടുകൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ലക്ഷ കണക്കിന് വരുന്ന വായനക്കാരുടെ അരികിൽ എത്തിക്കുവാൻ ഇപ്പോൾ തന്നെ പേജിലേക് മെസേജ് അയക്കുക.
To Top