രചന: ബിജി
ഇപ്പോഴും ദേഷ്യം ആയിരിക്കും
ഞാനും ഒരു കാരണമായിരിക്കും മുത്തച്ഛൻ വിഷമിച്ചതിൽ ....എന്റെ ചോരയല്ലേ ആ പാവത്തിനെ കരയിപ്പിച്ചത് .....
എന്നെ ഒന്നു നോക്കാമായിരുന്നു ...
ചിലപ്പോ നോക്കിയിരിക്കും ....
അവന്റെ സ്വഭാവമാണല്ലോ വീർപ്പിച്ച് നടക്കുന്നത് ...
സമാധാനം ഒന്നു കാണാൻ കഴിഞ്ഞല്ലോ ...
പത്തര ആയി വീട്ടിലെത്തിയപ്പോൾ ....
ഗേറ്റിൽ തന്നെ അങ്ങേര് നില്പ്പുണ്ട് ....
അങ്ങേരേ കടന്ന് ഉള്ളിലേക്ക് പോകുമ്പോൾ ....
നില്ക്ക് .....
നീ എവിടെ പോകുന്നു എന്തിനു പോകുന്നു അത് എന്നെ സംബന്ധിക്കുന്ന വിഷയമല്ല .....
ഇവിടെ താമസിക്കുന്നിടത്തോളം കാലം ഇരുട്ടും മുൻപ് ഇവിടുണ്ടായിരിക്കണം ...
അതല്ലെങ്കിൽ വീടു മാറണം .....
സമ്മതിക്കണം മിസ്‌റ്റർ നിങ്ങളെയൊക്കെ ....
താങ്കളുടെ ഒരാർട്ടിക്കിൾ ഞാൻ വായിച്ച് കോരിത്തരിച്ചിട്ടുണ്ട് ....
ആരാധന തോന്നിയിട്ടുണ്ട് ....
സ്ത്രീസമത്വം ... കൈ താങ്ങ് ....
പുശ്ചം തോന്നുന്നു ......
എഴുതി പിടിപ്പിക്കുന്നതു പോലെയല്ല അതു പ്രാവർത്തികമാക്കുക ....
ഞങ്ങൾ സ്ത്രീകളെ ആരും താങ്ങണ്ടാ....
മുന്നോട്ട് കുതിക്കുന്നവരെ പിന്നോട്ട് വലിച്ചിടാതിരുന്നാ മതി ...
പിന്നെ വീടു മാറുന്ന കാര്യം ...
പതിനൊന്ന് മാസത്തെ എഗ്രിമെന്റ് സൈൻ ചെയ്താ ഞാനിവിടെ താമസിക്കുന്നേ ...
അതു കഴിഞ്ഞേ ഇറങ്ങുന്നുള്ളു ... താൻ പോയി കേസ് കൊടുക്ക്
കൂടുതൽ കളിച്ചാൽ താനെന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ് കംപ്ലെയ്ന്റ് കൊടുക്കും ഞാൻ ....
ഇനി ഇതിന്റെ പേരിലെങ്ങാനും ക്ലാസിലിട്ട് കുടയാമെന്നോ ....എന്റെ ഇന്റേണൽ റിക്കോർഡ്‌സ് .. അതിലൊക്കെ കള്ളത്തരം കാണിക്കുമെന്ന് വിചാരിച്ചാൽ തന്റെ പേരെഴുതി വച്ച് ആത്‌മഹത്യ ചെയ്യും ....
അങ്ങേര് വിളറി... പിന്നോട്ടൊന്നുലഞ്ഞു ...
വെളിച്ചപ്പാടിനെ തുളളാൻ പഠിപ്പിക്കല്ലേ ....
മുകളിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോ തിരിഞ്ഞൊന്ന് നോക്കി ....
അങ്ങേർക്ക് ശ്വാസം ഉണ്ടോന്ന് സംശയമുണ്ട് ....
അങ്ങേരെ ഒന്നു നിലയ്ക്ക് നിർത്താൻ പറഞ്ഞതാ ..ആത്മഹത്യ ചെയ്യുമെന്നൊക്കെ ....
അല്ലാതെ എനിക്ക് വേറേ പണിയില്ലേ ...
കുറെ ആയി അങ്ങേരുടെ സാറ് കളി ....
ഇതുകൊണ്ട് നന്നായാൽ അയാൾക്ക് കൊള്ളാം ....
യാമിനി ..... മുകളിൽ നിന്ന് ചിരിച്ച് മറിയുന്നുണ്ട് .....
സ്റ്റെയർ കയറി വരാന്തയിലേക്ക് ചെന്നതും ജമന്തി പൂക്കളുടെ ഗന്ധം ...
അതു ആസ്വദിച്ച് ഒന്നവളെ കണ്ണടച്ചു കാണിച്ചതും ...
പൊളി..... അങ്ങേർക്ക് നല്ല ഒരു ഡോസിന്റെ ആവശ്യം ഉണ്ടായിരുന്നു .....
പറച്ചിലും എന്റെ കൈ കൂട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു .....
അമ്മേ .... ഞരങ്ങിപ്പോയി ....
അത്രയ്ക്കും വേദന....
എന്താടീന്ന് ... ചോദിച്ചെന്റെ കൈ വെള്ളയിലേക്ക് നോക്കി ....
കൈ വെള്ളയിലും വിരലുകളിലും വരഞ്ഞ പോലെയുള്ള മുറിവുകൾ ....
അവളുടെ മുഖത്ത് സങ്കടം ...
നീ.... ഇതെങ്ങനെ ....
വേണ്ടാടി....
ഈ പണിയൊന്നും വേണ്ടാ....
ഏയ് .....
ആദ്യ ദിവസം അല്ലേ ....
ഇങ്ങനെയൊക്കെ വരും ...
പഴകി കഴിയുമ്പോൾ ശരിയാകും ...
ഞാനാകെ മുഷിഞ്ഞെടി... ഒന്നു കുളിക്കട്ടെ ....
അവൾ ഉള്ളിലേക്ക് നടന്നു....
അഞ്ചു മണിക്കൂർ ഒരേ നില്പിലാരുന്നു പണി എടുത്തത് ....
കാല് പറിയും വിധം വേദനിക്കുന്നു ....
നടുവാണേ ഒടിഞ്ഞു പോകുന്ന മാതിരി വേദന...
ചുടുവെള്ളത്തിൽ കുളിച്ചു ...
കുറച്ച് കഞ്ഞി ഒഴിച്ച് കുടിച്ചു ....
കിടന്നതുമാത്രമേ ഓർമ്മയുളളു ഉറങ്ങിപ്പോയി ....
നേരം നന്നേ വെളുത്തപ്പോഴാ ഉണർന്നത് ....
ദേഹമാസകലം ഇടിച്ചു നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു ....
ടൈം നോക്കിയപ്പോ ... 8.30 ആയിരിക്കുന്നു ....
ഇത്രയും നേരം ഉറങ്ങുന്നത് ആദ്യമായാ ....
കോളേജിൽ ലേറ്റാവുമോ ....
കൈയ്യൊന്ന് കുത്തി എഴുന്നേറ്റതും ജീവൻ പോയി ....
ഉള്ളംകൈയ്യിലേക്ക് നോക്കി ...
ചുമന്ന് നീരു വീങ്ങിയിട്ടുണ്ട് ....
കിറിയിടത്ത് പഴുപ്പും ചലവും നിറഞ്ഞ് ഇരിക്കുന്നു ....
അത് നോക്കിയിരുന്നാ നേരം പോകും ....
വേഗം എഴുന്നേറ്റു .....
വല്ല വിധേനയും പല്ലൊന്ന് തേച്ചു ....
യാമിനി ഉപ്പുമാവ് ഉണ്ടാക്കി ...
ചോറും മോരു കാച്ചിയതും ഒപ്പിച്ചിട്ടുണ്ട് ...
പാവം ....
നിനക്ക് പണി ആയല്ലേ ...
ഞാൻ കിച്ചൺ ഡോറിൽ ചാരി നിന്നു ...
അവളൊന്ന് തിരിഞ്ഞു ....
നിന്റെ പാചക രുചി നാവിൽ പിടിച്ചു പോയി ...
തല്ക്കാലം ഞാൻ ക്ഷമിച്ചു കേട്ടോ ...
ഞാനുണ്ടാക്കിയത് കഴിച്ചിട്ട് ..
ബോറായാലും നല്ലതാന്നേ പറയാവു കേട്ടോ
ചിരിക്കുകയാണ് കക്ഷി
അത്യാവശ്യം പാചകം ചെയ്യുമവള് ...
കട്ടനും കുടിച്ച് ....
പെട്ടെന്ന് ഫ്രെഷായി.... ഉപ്പുമാവും കഴിച്ച്....
കോളേജിലേക്ക് ....
ക്ലാസിലേക്ക് ചെന്നതും ഇൻ ചാർജ്ജിനെ ചെന്നു കാണാൻ പറഞ്ഞു ...
മാനേജ്‌മെന്റിന്റെ നിർദ്ദേശ പ്രകാരം ഫീസ് അടച്ചില്ലേൽ പുറത്തു പോകേണ്ടിവരും... ഓർമ്മിപ്പിക്കാൻ വിളിച്ചതാണ് ...
ലാസ്റ്റ് ഡേയ്ക്കുള്ളിൽ അടയ്ക്കുമെന്ന് പറഞ്ഞ് അവിടുന്ന് നടന്നു .....
മെഹന്ദ് സലാം ഡബിൾ പവറിലാണ് ക്ലാസിൽ ....
ഭയങ്കര ഗൗരവം....
എന്നോടുള്ളത് ഇങ്ങനെ തീർക്കുകയാണെന്ന് മനസ്സിലായി ...
വൈകിട്ട് നേരേ കേറ്ററിങ് വിങ്ങിലേക്ക് പോയി ...
രണ്ട് പ്രായമുള്ള ചേച്ചിമാർക്കൊപ്പമായിരുന്നു ഇന്നു പണി ....
സോപ്പു വെള്ളം കൈയ്യിൽ വീണതും. നന്നായി നീറി....
വേദനിച്ചു നിന്നാൽ താണ്ടാനുള്ള ദൂരം പിന്നിടാൻ കഴിയില്ല ....
നീ ചെറിയ കുട്ടിയല്ലേ ...
എന്തി ഈ പാത്രം കഴുകാനൊക്കെ വരുന്നത് ...
നിന്നെ കണ്ടാൽ ഏതോ നല്ല കുടുംബത്തിലെയാണെന്നു തോന്നുമല്ലോ ....
ഞാനൊന്നു പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ....
അന്നു കിടക്കുമ്പോഴും ശരീര വേദന സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ...
അതിലും വേദനിക്കാൻ തക്കവണ്ണം നിരവധി കാരണങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടല്ലോ ....
പിറ്റേദിവസം പതിവുപോലെ ക്ലാസ്സ് കഴിഞ്ഞ് കേറ്ററിങ് വിങ്ങിലേക്ക് പോയി ....
ബസ് ഇറങ്ങി അങ്ങോട്ട് നടക്കുമ്പോൾ ....
ഒരു കാർ അരികിൽ നിന്നു ....
ഏബൽ ....
കാറിനുള്ളിൽ ലൂർദ്ധിന്റെ അപ്പനും അമ്മയുംമൊക്കെയുണ്ട് ....
മോളെന്താ ഈ വഴിയിൽ ....
ലൂർദ്ധിന്റെ അപ്പനാണ് ...
ഞാനിവിടെ അടുത്തു വരെ പോയതാണ് ....
ഏബലിന്റെ മുഖത്ത് സങ്കടഭാവം അവളെന്നെ നോക്കുന്നതു കൂടിയില്ല ...
നിനക്ക് സുഖമല്ലേ ഏബൽ ....
അവൾ വെറുതെയൊന്നു തലയാട്ടി ....
അച്ഛന്റെ മാനസപുത്രി.... അല്ലേ
ലൂർദ്ധിന്റെ അമ്മ : ചിരിച്ചു ... ...
എന്നെക്കാളും ഇഷ്ടം പയസ്വിനിയെ ആണ് ....
എത്ര മധുരമായാ സംസാരിക്കുന്നത്..... സുന്ദരിയാണ് ...
ഈ അമ്മയുടെ സൗന്ദര്യം അപ്പാടെ മോന് കിട്ടിയിട്ടുണ്ട്...
അവരു യാത്ര പറഞ്ഞ് പോയതും ധൃതിയിൽ കേറ്ററിങ്ങ് വിങിലേക്ക് പോയി .....
ഏബലിന് എന്ത് പറ്റി ....
അവളുടെ മുഖത്ത് എന്തൊക്കെയോ സങ്കടം ഉണ്ടായിരുന്നു....
ഇനി മൂന്നു ദിവസം മാത്രം ഫീസടയ്ക്കാൻ -...
മെഹന്ദ് സലാമിന്റെ മുഖത്ത് പുശ്ച ഭാവം ....
വീട്ടിൽ വന്നാൽ സാറിന്റെ അമ്മയോട് ഞാനും യാമിനിയും സംസാരിച്ചിരിക്കുമായിരുന്നു ....
ജോലിക്ക് പോയതിൽ പിന്നെ ക്ഷീണം കാരണം ... എന്തെങ്കിലും കഴിച്ചെന്നു വച്ച് കിടക്കുകയാണ് പതിവ്.....
തല്ക്കാലം ഒരകലം നല്ലതാ...
അങ്ങേർക്ക് എന്നെ അത്രയ്ക്ക് വെറുപ്പാണ് ....
രാവിലെ കോളേജിൽ പോകാതെ ലീവാക്കി .....
യാമിനി ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല ....
വനേര ഡയമണ്ട്സ് ......
ഇഷ്ടമുണ്ടായിട്ടല്ല ...
തനിക്ക് മോഡലിനുള്ള ഫീച്ചേഴ്സ് ഒന്നും ഇല്ല .....
തനിക്ക് കംഫർട്ട് സ്വിറ്റ്വേഷൻ ആണെങ്കിൽ ഒരു കൈ നോക്കാം ...
ഫീസ് അടയ്ക്കണം ....
വനേര ഡയമണ്ട്സിന്റെ നോട്ടീസിൽ
സാധാരണക്കാരിൽ നിന്ന് നാച്ച്വറലറും ... ടാലന്റ്ടും ആയ പെൺകുട്ടിയെ തേടുന്നു എന്നാണ് .....
കണ്ണഞ്ചിപ്പിക്കും വിധം വിശാലമായ ഫ്ലോർ .... ഡയമണ്ട്സിന്റെ നിറയെ കളക്ഷൻസ് .....
എൻക്വയറി കണ്ടതും അങ്ങോട്ട് നീങ്ങി ......
മോഡലിന്റെ കോമ്പറ്റീഷനു വന്നതാണെന്നു പറഞ്ഞു ......
അവരു ഫോൺ എടുത്ത് ആരെയോ കോൾ ചെയ്തു ...
മുകളിൽ ലെഫ്റ്റ് സാറിന്റെ ക്യാബിൻ
Amar Chaturvedi
Maneging Director Vanera
ശരീരം ഒന്നു വിറഞ്ഞ് കയറുന്നുണ്ട് തിരിച്ചു പോയോലോ .....
തന്നെക്കൊണ്ട് ഇതിന് കഴിയുമോ ....
ആകെയുള്ള ഒരു വഴിയാണ്.
ഫീസടയ്ക്കുന്നത് ഓർത്തതും ....
excusme....Sir
അകത്തേക്ക് നോക്കി വിളിച്ചു....
അകത്തു നിന്ന് കയറിപ്പോരാൻ നിർദ്ധേശിച്ചതും ....
ഡോർ ഓപ്പൺ ചെയ്തു അകത്തു കയറി ....
വെൽ ഡ്രെസ്സിങ് കോഡിൽ ....
ഒരു ചെറുപ്പക്കാരൻ ....
കാണാനൊക്കെ നല്ല ഭംഗിയുണ്ട് ...
അവളെ കണ്ടതും ....
കണ്ണിമവെട്ടാതെ നോക്കി നിന്നു ....
ഞാൻ അമർ ....
വനേരയുടെ MD ...
തന്റെ പേര് .... അവൻ പുരികം ഉയർത്തി ...
പയസ്വിനി .....
അവളുടെ സ്വിറ്റ് വോയിസ് ....
അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി തത്തിക്കളിച്ചു ....
പയസ്വിനി ആണെന്റെ മോഡൽ ....
ഫിക്സഡ് ....
അവളുടെ കണ്ണിൽ നോക്കിയവൻ പറഞ്ഞു .....
അവളുടെ കണ്ണ് മിഴിച്ചു ....
വായ് ചെറുതായ് തുറന്നു പോയി ....
നായകൻമാരുടെ തള്ളല് കാരണം .... നടക്കാൻ പറ്റാതായിട്ടുണ്ട് ....
റിവ്യൂ ആരും വലുതായി എഴുതിന്നില്ല .... എനിക്കെന്തോ സങ്കടം ആവുന്നു. ബോറാണോ : കഥ ...
തുടരും...