പയസ്വിനി, തുടർക്കഥ ഭാഗം 21 വായിക്കൂ...

Valappottukal




രചന: ബിജി

ഒരാഴ്ച ......
എന്തു ചെയ്യും ....

ഫീസടച്ചില്ലേൽ കോളേജിൽ നിന്ന് ഗെറ്റൗട്ട് അടിക്കും .....

രാത്രി മുഴുവൻ ഉറക്കം മറന്ന് ജോബ് വേക്കൻസി പോർട്ടലൊക്കെ അരിച്ചു പെറുക്കി ....

Part time jobs ഉണ്ട് ....
പക്ഷേ ഒരാഴ്ച കൊണ്ട് ഒരു ലക്ഷം പോയിട്ട് പതിനായിരം സമ്പാദിക്കാൻ കഴിയില്ല .....

അന്തവും കുന്തവും ഇല്ലാതെ രാത്രി മുഴുവൻ മിഴിച്ചിരുന്നു .....

ഷിഫ്റ്റ് അനുസരിച്ച് തനിക്കറിയാവുന്ന ഒരു പണിയുണ്ട് ...
ഡൽഹിയിലെ തന്നെ വലിയൊരു കേറ്ററിങ് വിങ്സിൽ വേക്കൻസി ഉണ്ട് ....

5 pm to 10 pm ആണ് .... വർക്ക് ടൈം ....
പിഴിഞ്ഞു ചാറ് എടുക്കും കാരണം
അതിനനുസരിച്ച് സാലറിയുണ്ട് ...

ഒന്നു പോയി നോക്കാം ....


യാമിനിയാണ് ഈ മാസത്തെ റെന്റ് കൊടുത്തത് ....

കയറി പറ്റിയാൽ റെന്റും തന്റെ ചിലവുകളും ഓടും

ഒഴ്ചയ്ക്കുള്ളിൽ ഫീസ് അതൊരു നടപടിയും ആയിട്ടില്ല....

അതിനിടയിൽ ചേച്ചിയെ കുറിച്ചുള്ള ചിന്തകൾ .....
ഇതൊന്നും അറിയാതെ അമ്മ അടച്ചുപൂട്ടിയ മുറിക്കുള്ളിൽ ....

മറ്റൊരാളേ കുറിച്ചും ചിന്തിച്ചു ......
കണ്ടിട്ട് എത്രയോ നാളായിരിക്കുന്നു ....
ഇനിയൊരു കാഴ്ച വിദൂരമാം സ്വപ്നം ആയിരിക്കാം .....

ആകെ കൂടി മനസ്സ് വീർപ്പുമുട്ടുന്നു .....

ഒരു തരത്തിൽ ഒന്നു മയങ്ങാൻ ശ്രമിച്ചെങ്കിലു നടന്നില്ല ...

രാവിലെ ഉണർന്ന് പല്ലു ഒന്നു തേച്ച് മുഖമൊന്ന് കഴുകി .... കിച്ചണിൽ പോയി ....കട്ടൻ ഉണ്ടാക്കി അതും എടുത്ത്  നീളൻ വരാന്തയിലേക്ക് ഇറങ്ങി ....

നിറയെ ഓർണമെന്റൽ പ്ലാന്റ്സ് ഹാങ് ചെയ്തിട്ടുണ്ട് .... പലതരം റോസുകൾ ചെടിച്ചട്ടിൽ പൂവിട്ടു നില്ക്കുന്നു ....

വരാന്ത ഗ്രില്ലിട്ടിട്ടുണ്ട് .... അതിൽ ഇരു കൈമുട്ടും അമർത്തി നിന്ന് കട്ടൻ കൂടിച്ചപ്പോൾ ഒരു ഉണർവ്

താഴേക്ക് നോക്കിയപ്പോൾ .....
ഉദ്യാനപാലകൻ ചെടികളൊക്കെ നനയ്ക്കുന്നുണ്ട് .....

ഒരു ടീ ഷർട്ടും അയഞ്ഞ ഒരു പാന്റുമാണ് വേഷം ....
നാല്പതിലാണ് നടപ്പെങ്കിലും മുപ്പത്തിമൂന്ന് ... അത്രയൊക്കെ തോന്നു ......

ആളും നിവർന്നപ്പോ എന്നെ കണ്ടു


good morning... sir

ഒരു മര്യാദയ്ക്ക് വിഷ് ചെയ്തു ......

morning:

എന്നെ ഒന്നു ശ്രദ്ധിക്കാതെ അത്ര ഗുണമില്ലാത്ത രീതിയിൽ പറഞ്ഞിട്ട് ചെയ്തോണ്ടിരുന്ന ജോലി പോലും പൂർത്തിയാക്കാതെ അങ്ങേരു അകത്തേക്ക് പോയി ....

ഹ് ....
ഒരു ദിവസം പോയി കിട്ടി ....

മൊരടൻ ...

ഇയാൾക്ക് മര്യാദയ്ക്ക് വിഷ് ചെയ്താൽ വായിന്ന് മുത്ത് പൊഴിയുമോ ....

പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല ...

കിച്ചണിലേക്ക് പോയി .....
ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ പറ്റിയ അവസ്ഥ ആയിരുന്നില്ലല്ലോ ....

തല്ക്കാലം എന്തെങ്കിലും ഉണ്ടാക്കണം കാരണം യാമിനി ഉണ്ട് ....

ഒടുവിൽ പുട്ടും പയറും ആക്കി .....

അപ്പോഴേക്കും യാമിനിയും വന്നു .....

നേരത്തേ എഴുന്നേറ്റോ നീ ...!
പുട്ടൊക്കെ ഉണ്ടാക്കിയല്ലോ ....

ഉറക്കം വന്നില്ല ....
എന്നാ പിന്നെ എന്തെങ്കിലും ഉണ്ടാക്കാമെന്ന് കരുതി .....

എനിക്ക് നേരത്തേ ഇറങ്ങണം ... ഞാനൊന്ന് റെഡി ആകട്ടെ....

എന്താടി .....
എന്താ നേരത്തേ ..... യാമിനി എന്താണെന ഭാവത്തിൽ നോക്കുന്നുണ്ട്

ഒരിടം വരെ പോകണം .....
പോയിട്ട് വന്ന് പറയാം ....
ഒന്നു പ്രാർത്ഥിച്ചേക്കെണേടി .....



നേരേ കുളിക്കാൻ പോയി .....

സിമ്പിളൊരു ആകാശനീല ചുരിതാർ ധരിച്ചു ......

സൈറ്റിൽ കൊടുത്ത കേറ്ററിങ് വിങ്ങിന്റെ അഡ്രസ്സ് ഓട്ടോക്കാരന് പറഞ്ഞു കൊടുത്തു ...

Taste Buds ....

അതൊരു ഹോട്ടൽ സമുച്ചയം പോലെ തന്നെയാണ് .....

അഞ്ഞൂറിൽപ്പരം ആളുകൾ ജോലി ചെയ്യുന്നിടം ....

റിസപ്ഷനിൽ Job vacacy ഉണ്ടെന്നറിഞ്ഞ് വന്നതാണെന്ന് പറഞ്ഞു ......

ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് പറഞ്ഞു വിട്ടു ....

കുറയധികം പേർ ഇൻർവ്യൂവിന് ഉണ്ട് ...
പ്രായപരിധി ഇല്ലാത്തതു കൊണ്ട് പ്രായമുള്ളവരൊക്കെയുണ്ട് .....

മാനേജർ .......രജീന്ദർ ....
അമ്പതോളം വയസ്സുണ്ടയാൾക്ക്..
ആഡംബര വിവാഹ കേറ്ററിങ് സെക്ഷനാണ്.....
ഫിലിം ഫീൽഡിലുള്ളവർക്കും വ്യവസായികളും മൊക്കെ ഇവിടുത്തെ കസ്റ്റമേഴ്സ് ആണ്.....

എക്സ്പീരിയൻസ് ഉണ്ടോ ....
ഹോട്ടൻ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റുണ്ടോ ....
ആളിങ്ങനെ ചോദ്യം ചോദിക്കാൻ തുടങ്ങി ....

എനിക്കാകെ അറിയാവുന്നത് മുത്തിന്റെ വീട്ടിൽ വച്ച് നോർത്തേൺ ഡിഷസ്..... ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് 
മുത്തിന്റെ മരുമകൾ നോർത്ത് ഇൻഡ്യൻ ആണ് .....
ആ ചേച്ചിക്ക് വേണ്ടി അതൊക്കെ പഠിച്ചതാണ് ....

തനിക്ക് ചെയ്യാൻ പറ്റുന്ന ഡിഷസ്സിനെ കുറിച്ച് പറഞ്ഞു ....

അയാളതൊക്കെ മൂളി കേട്ടു ....

അവസാനം അറിയിക്കാമെന്ന് പറഞ്ഞ് അടുത്താളെ വിളിച്ചു .....

എന്റെ ആ പ്രതീക്ഷ തകർന്നു ....


ലൈൻ ബസിന് കോളേജിലേക്ക് ....
ബസിൽ തന്റെ അടുത്തിരുന്നു കുട്ടിയുടെ കൈയ്യിൽ ഒരു നോട്ടീസ് കണ്ടു .....
യാദ്യശ്ചികമായി ശ്രദ്ധിച്ചതാണ് ....
ആ കുട്ടിയോട് ചോദിച്ച് അതൊന്നു വാങ്ങി ....
ഡയമണ്ട് ജ്വല്ലറി കോമൺ പീപ്പിൾസിനെ മോഡലായി ക്ഷണിക്കുന്നു .....

ഫൈവ് ലാക്കാണ് കാഷ് പ്രൈസ്....
മുൻകാല പരിചയത്തിന്റെ ആവശ്യമില്ല.....
നാച്വറൽ ടാലന്റാണ് ആവശ്യം ....

ആ നോട്ടീസ്  തിരികെ കൊടുത്തു ....

കോളേജിൽ കയറുമ്പോ പത്തു മിനിറ്റ് ലേറ്റ്....

ചെന്നു ചാടിക്കൊടുത്തതോ മെഹന്ദ് സലാമിന്റെ മുന്നിൽ ....

തികഞ്ഞു .....

പച്ചവെള്ളം കുടിക്കാതിറങ്ങിയതാ ...
എന്തായാലും ഇപ്പോ നിറയും....

എന്നെ കണ്ടതും .....
തുറിച്ചൊന്നു നോക്കി ....

വാച്ചിലേക്ക് നോക്കി .....

പറഞ്ഞിട്ട് കാര്യമില്ലെന്ന രീതിയിൽ ചുണ്ട് കോട്ടുന്നു ....

ഇതൊരു സെൽഫ് ഫിനാൻസിങ് ഇൻസ്റ്റിറ്റ്വാഷൻ ആണ് ....
താനൊക്കെ ബഡാ പാർട്ടിയല്ലേ ....
വമ്പൻ ടീമൊക്കെയാണല്ലോ ഗാർഡിയൻ....
ഫീസ് അടച്ചേക്ക് ...
ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് .....

തൊലി ഉരിയുന്ന അവസ്ഥ ....
തോല്ക്കാൻ മനസ്സ് അനുവദിച്ചില്ല ...

ഒരാഴ്ചയില്ലേ സാർ ....
ഞാൻ കാരണം സാറിന്റെ അന്നം മുടങ്ങില്ല .....
അത്രയും പറഞ്ഞിട്ടവൾ നടന്നു ....

ലോകം മുഴുവൻ ഓപ്പസിറ്റ് നിന്ന് അവളെ വെല്ലുവിളിക്കുകയാണ് ....
തോല്ക്കാൻ മനസ്സില്ലാതെ അവളും ....

ക്ലാസിൽ വളരെ ശ്രദ്ധാലു ആയിരുന്നു ..... തനിക്ക് പടവുകൾ ഒന്നൊന്നായി ചവിട്ടി കയറണം ...

ഇടയ്ക്കുള്ള  ഇടവേളയിൽ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു ...

അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മറുപടി ലഭിച്ചു....
വേഗം ചേച്ചിയെ കണ്ടെത്തിയാ മതിയാരുന്നു ....
ഒരാപത്തിലും പെടല്ലേന്ന് എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കും

നോട്ടീസ് ബോർഡിൽ നിന്റെ പേരുണ്ട് പയസ്വിനി ....
ഫീസടച്ചില്ലേൽ നീ പുറത്താകും

വീട്ടിലെത്തിയപാടേ യാമിനി പറഞ്ഞു ...

ഇതുവരെ ഒന്നും യാമിനിയോട് വിട്ട് പറഞ്ഞിട്ടില്ല ....
ആര് അറിഞ്ഞില്ലേലും അവള് അറിയണമെന്ന തോന്നി പയസ്വിനിക്ക് ...

തന്റെ ജീവിതം അവൾക്കു മുന്നിൽ തുറന്നു കാട്ടി .....

ഒടുവിൽ ചേച്ചിയുടെ തീരോധനം ..... മുതൽ ... ഫീസടയ്ക്കാൻ. ജോലിക്കായി അലയുന്നതു വരെ ....

യാമിനിയുടെ കണ്ണു നിറഞ്ഞെങ്കിലും ....

അഭിമാനം തോന്നുന്നു ....നിന്നെ കൂട്ടുകാരി ആയി കിട്ടിയതിൽ .....

എനിക്ക് നിനക്കായി ഒന്നും ചെയ്യാൻ കഴിയില്ലല്ലോടി

ഇത്രയും രൂപയൊന്നും തന്നു സഹായിക്കാൻ എനിക്ക് പറ്റാഞ്ഞിട്ടാടി.... നിനക്കറിയാല്ലോ അണ്ണൻ തരുന്ന ഓരോ രൂപയ്ക്കും കണക്കുള്ളതാ ....

അവളുടെ അച്ഛൻ മരിച്ചതിൽ പിന്നെ ആങ്ങളയുടെ ചിലവിലാണ് ..... ഗ്രാമത്തിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലുണ്ടവർക്ക് ....
അണ്ണനാണ് നടത്തിപ്പൊക്കെ ....
അണ്ണന്റെ കല്യാണം കഴിഞ്ഞതോടെ വീട്ടിൽ ചിലവാക്കുന്നതിനൊക്കെ കണക്ക് പറച്ചിലാണ്...

ജേർണ്ണലിസം പഠിക്കാനിറങ്ങിയത്  ഒരു പാട് കരഞ്ഞും പട്ടിണി കിടന്നുമൊക്കെയാണ് ....

സഹായമൊന്നും വേണ്ടാ...
എന്തെങ്കിലും വഴി തെളിയും.... ഞാനവളെ ചേർത്തുപിടിച്ചു ....

പിറ്റേന്ന് കേറ്ററിങ് വിങിൽ നിന്ന് വിളിച്ചു.....
അഞ്ച് മണിക്ക് ജോലിക്കെത്താൻ ....
കണ്ണു നിറഞ്ഞു പോയി ...
ഒരു പിടിവള്ളി കിട്ടിയിരിക്കുന്നു ജീവിക്കാൻ ....

വൈകുംന്നേരം കോളേജ് കഴിഞ്ഞ് അങ്ങോട്ട് ചെന്നു....

വിചാരിച്ച പണിയൊന്നും കിട്ടിയില്ല ....

വെസ്സലിൽ തല്ക്കാലം നില്ക്കാൻ പറഞ്ഞു
കുന്നു കൂടി കിടക്കുന്ന പാത്രങ്ങളുടെ കൂമ്പാരത്തിനു മുന്നിൽ പകച്ചു നിന്നു .....

വലിയ ചെമ്പുകൾ ... പത്തിരുപതെണ്ണം കാണും ...
ഫുഡ് തയ്യാറാക്കുന്ന മറ്റ് പാത്രങ്ങൾ --.. വലിയ ഉരുളികൾ ...
പ്ലേയിറ്റുകൾ തവികൾ .... നിറയെ നിറയെ പാത്രങ്ങൾ ....
തല പെരുഞ്ഞു പോയി കണ്ടിട്ട്

എന്തായാലും നനഞ്ഞിറങ്ങി ...
ബാക്കി വരുന്നിടത്തു വച്ച് ....
വേറെയും സ്ത്രീകൾ ഉണ്ടായിരുന്നു പാത്രം കഴുകാൻ ...

ഇട്ടിരുന്ന നല്ല ഡ്രസ്സ് മാറ്റി അവിടുന്ന് തന്ന യൂണിഫോം ധരിച്ചു ....

കഴുകലെന്ന പണി തുടങ്ങി ...
തീരുന്നതിനനുസരിച്ച് വീണ്ടും വീണ്ടും വേസ്റ്റ് പാത്രങ്ങൾ നിറഞ്ഞു കൊണ്ടിരുന്നു ....

ഇടയ്ക്ക് കൈവിരൽ മുറിയുമ്പോഴൊക്കെ എരിവു വലിച്ചു വിട്ടു ...
ചോരയും വെള്ളവും കലരും ....
കാഴ്ചകൾ കണ്ണീരാൽ മങ്ങും ...

ഒന്നനങ്ങാൻ കഴിയില്ല .... ഒന്നു മിണ്ടിയാൽ അപ്പോൾ
സൂപ്പർവൈസറിന്റെ മുരൾച്ച കേൾക്കാം

പത്തു മണി ആയപ്പോഴേക്കും നടുവൊടിഞ്ഞു -...
ഒരു വിധം ഡ്രെസ്സൊക്കെ മാറി അവിടുന്നിറങ്ങുമ്പോ ....
10.15 ആയി
ബസിന് കാത്തു നില്ക്കുമ്പോഴാണ് കൈവെള്ളയിലെ നിറ്റൽ അസ്സഹനിയാമാ വിധം അറിയുന്നത് ...

പാത്രങ്ങളുടെ വക്കു കൊണ്ടു വിരലുകളിലൊക്കെ പിളർന്ന പോലെ മുറിവ് ....
അതിലേക്ക് സോപ്പു വെള്ളം വീഴുമ്പോ സ്വർഗ്ഗം കാണും ....

കൈ രണ്ടും നോക്കി നെടുവീർപ്പെടുമ്പോ കണ്ണിൽ നിന്നറിയാതെ നീർ തുള്ളികൾ അടർന്നു വീണു

ആരോ തനിക്കരികിലൂടെ നടന്നു പോയതും തല ഉയർത്തി നോക്കി ....

കണ്ണുനീർ പാടയ്ക്കിടയിലൂടെ അവനെ കണ്ടു ....
തന്റെ കളി കൂട്ടുകാരനെ ...
ലൂർദ്ധിനെ ...

എബലിന്റെ കൈയ്യും പിടിച്ച് തന്നെ ഒന്നു ശ്രദ്ധിക്കാതെ അകന്നു പോകുന്നവനെ ...

                         തുടരും
                         

എല്ലാവരും കഥയെ കുറിച്ചുള്ള അഭിപ്രായം വലുതാക്കണേ ...
To Top