പയസ്വിനി, തുടർക്കഥ ഭാഗം 20 വായിക്കൂ...

Valappottukal



രചന: ബിജി

ഞാൻ എന്നെ സ്വയം വിമർശിക്കുകയാണ് ...
സുഖമില്ലായിരുന്നു ചേച്ചിക്ക് ...
അതെങ്കിലും ഞാൻ ഓർക്കണമായിരുന്നു .....

ചേച്ചി എന്നെ നോവിച്ചിരുന്നു ....
പറയാൻ പാടില്ലാത്തതൊക്കെ ചേച്ചി പറഞ്ഞു ....

എങ്കിലും ....എങ്കിലും ...
എന്റെ ചേച്ചിയല്ലേ .....
സുഖമില്ലാത്തതല്ലേ ....

എവിടെ പോയി അന്വേഷിക്കും ഞാൻ ....

ജേർണലിസ്റ്റിന്റെ ഉൾക്കാഴ്ച ആവശ്യമായി വരുന്നു .....

ചേച്ചിയിൽ ഉണ്ടായ മാറ്റം ...
പിഴച്ചവളെന്നു വിളിച്ചപ്പോഴൊന്നും എന്റെ മുഖത്ത് നോക്കിയതേയില്ല ....

ചേച്ചിക്ക് ഒരു പതർച്ച ഇപ്പോ എനിക്ക് ഫീൽ ചെയ്യുന്നു .....

അന്ന് ചേച്ചി എന്നെ ഇത്ര നികൃഷ്ടയായി കരുതിയല്ലോന്നുള്ള വേദന മാത്രം ആയിരുന്നു ....

ഇന്ന് ചിന്തിക്കുമ്പോൾ ഒരുപാട് പൊരുത്തക്കേടുകൾ .....

വേണു മാമനെ കണ്ടില്ലായിരുന്നെങ്കിൽ ....
ചേച്ചി പനംങ്കാട്ടിൽ സന്തോഷവതിയായി ഇരിക്കുന്നുവെന്നായിരിക്കും ... വിചാരിക്കുക ....

ചേച്ചിയുടെ മാറ്റത്തിന്റെ തുടക്കം എവിടെ നിന്നാണ് ....
എന്റെ ഇഷ്ടം പോലും നോക്കാതെ എന്റെ സമ്മതം ഇല്ലാതെ വിദ്യുത് ഡോക്ടറുമായി എന്റെ വിവാഹം ഉറപ്പിച്ചത് .....

മെഹന്ദ് സലാം സാർ ഒരു ക്ലാസിനിടയിൽ പറഞ്ഞത് ഓർമ്മ വന്നു .....

ഒരു വസ്തുതയെ കുറിച്ചുള്ള അന്വേഷണത്തിന് വ്യത്യസ്തമായ സോഴ്സുകൾ കണ്ടെത്തണം ....
ഇത്തരത്തിലുള്ള സോഴ്സുകളെ പ്രയോറിറ്റി അനുസരിച്ച് ക്രോഡീകരിക്കണം ....
ഒരു ചെറിയ ഇൻഫർമേഷനും വിട്ടുകളയരുത് ....
നമ്മൾ അലസമായി ഒഴിവാക്കുന്ന ചില സംഭാഷണങ്ങൾ പോലും .... ചില ഹിന്റുകൾ ആയിരിക്കാം ...അന്വേഷണങ്ങൾക്ക്
നിർണ്ണായക വഴിത്തിരുവുകളായിട്ടുണ്ട് ....

ആദ്യം വിദ്യുത് ഡോക്ടറെ കാണാൻ തന്നെ തീരുമാനിച്ചു ......

മെഡിസിറ്റിയിൽ അന്വേഷിച്ചപ്പോ ...
ഡോക്ടർ OP യിലുണ്ടെന്ന് അറിഞ്ഞു .....

കാർഡിയാക്ക് ഡിപ്പാർട്ട്മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു .....

കുറച്ചധികം സമയം അവിടെ കാത്തിരിക്കേണ്ടി വന്നു ......

Op കഴിഞ്ഞ് ഇറങ്ങിയ വിദ്യുത് കാണുന്നത് തന്നെ നോക്കി നില്ക്കുന്ന പയസ്വിനിയെ ആണ് .....

അവന്റെ കണ്ണ് വിടർന്ന് അടഞ്ഞു .....

"തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു അരുവി പൊട്ടി പുറപ്പെടുകയാണ് .... 
എന്നിൽ പതിഞ്ഞ പ്രണയത്തിന്റെ അവശേഷിപ്പുകൾ ....."

എനിക്കൊന്ന് സംസാരിക്കണം ....
പുറത്തെവിടെങ്കിലും .....

വെയിറ്റ് ...ഞാൻ വരാം .....

എമർജൻസി കേസ് ഒന്നും ഇല്ലെന്ന് ഉറപ്പാക്കി .....

തന്റെ ഡ്യൂട്ടി വിനോദിനി ഡോക്ടർക്ക് ഹാൻഡോവർ ചെയ്ത് അവിടുന്ന് ഇറങ്ങി ....

ഡോക്ടറോട് പഴയ പോലെ ഇടപെടാൻ കഴിയുന്നില്ല ....

പക്ഷേ വിമലാ ഡോക്ടറെ ഓർക്കുമ്പോ വെറുക്കാനും സാധിക്കില്ല ....

ആറു മാസങ്ങൾക്കപ്പുറത്തെ കാഴ്ച .....

ഒരുപാട് മാറ്റം അവളിൽ ....

ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട് ....

എന്തോ ദുഖം ആളെ അലട്ടുന്നുണ്ട് ....

കഫറ്റേരിയയിൽ പോയാലോ ...
ഡോക്ടർ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു .....

വേണ്ടാ .....
കുറച്ച് സീരിയസ്സ് വിഷയമാണ് ....

പാർക്കിനടുത്ത് ഇരിക്കാം ....

Ok
അവൻ തലയാട്ടി .....

അഞ്ചു മിനിട്ടോളം നടന്നു .....

ഉച്ച സമയം .... ആയതുകൊണ്ടാവാം ... അധികമൊന്നും ആൾക്കാരില്ലായിരുന്നു ...... പാർക്കിൽ .....

ഒഴിഞ്ഞൊരു കോണിൽ .......
വാക മരത്തിന്റെ 
ചുവട്ടിൽ ഇരുന്നു ......

ഒട്ടൊരു നേരം മൗനമായി കായൽപ്പരപ്പിലേക്ക് നോക്കിയിരുന്നു .....

ഇഷ്ടം പിടിച്ചു വാങ്ങാൻ സാധിക്കുമോ ....
എന്നൊടൊന്ന് സംസാരിക്കാമായിരുന്നില്ലേ .....
ഇതിനിടയിലേക്ക് ചേച്ചിയെ എന്തിന് വലിച്ചിഴച്ചു .....

പതിയെ ആണവൾ സംസാരിച്ച് തുടങ്ങിയത്

പ്രണയത്തിന്റെ പ്രഹരം നെഞ്ചിൽ ഏറ്റുവാങ്ങുമ്പോഴും ....
ഒന്നും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല ....
ഞാൻ നിന്നെ പ്രണയിച്ചു പോയി ....
ഞാനവളോട് മൗനമായി കലഹിച്ചു.


അവന്റെ കണ്ണിൽ നനവിന്റെ തിളക്കം .....

Sorry ഡോക്ടർ.....
വേദനിപ്പിക്കണമെന്ന് ഒരിക്കലും കരുതിയിട്ടില്ല .....

എനിക്ക് ചുറ്റും നൂറായിരം പ്രശ്നങ്ങളുണ്ട് ......

ഡോക്ടർക്ക് എന്നോടുള്ള ഇഷ്ടത്തെ റെസ്പക്ട് ചെയ്തോണ്ട് പറയട്ടെ .....
ഞാൻ ഡോക്ടറെ ആ രീതിയിലൊന്നും കണ്ടിട്ടില്ല .....

മിഴി ചിമ്മാതെ വിദ്യുത് അവളെ നോക്കി ....

വൈറ്റ് അനാർക്കലിയിൽ അതി മനോഹരിയായ പൂവായിരുന്നവൾ ....

എനിക്കിഷ്ടമായിരുന്നു പയസ്വിനി നിന്നെ .....
നീ കാട്ടുന്ന കുറുമ്പുകളൊക്കെ ഞാൻ ആസ്വദിച്ചിരുന്നു ....

ഒരു നക്ഷത്ര കൂടുകൂട്ടി ആരും അറിയാതെ ഞാനെന്റെ പ്രണയത്തെ ഒളിപ്പിച്ചിരുന്നു .....

നോവുമഴ പെയ്താണ് ഓരോ വാക്കും പറയുന്നത് ....

എനിക്ക് വേദന തോന്നി .....

ഞാൻ ... എനിക്കിവിടെ ഒന്നും ചെയ്യാൻ കഴിയില്ല .....

എന്റെ ഇഷ്ടം ആദ്യം തിരിച്ചറിഞ്ഞത് നിന്റെ ചേച്ചിയാണ് .....
ചേച്ചി പറഞ്ഞിട്ടു തന്നെയാണ് ചെറിയമ്മയെ കൂട്ടീട്ട് വന്നത് ....

എനിക്കത്ഭുതമായി ....
ചേച്ചി എന്തൊക്കെയോ കണക്കുകൂട്ടി ചെയ്തിരിക്കുന്നു ....

എത്രയും പെട്ടന്ന് വിവാഹം നടത്തണമെന്ന് ചേച്ചി എന്നോട് ആവശ്യപ്പെട്ടു .....

പക്ഷേ എനിക്ക് മനസ്സിലായി പയസ്വിനിക്ക് ഒട്ടും താല്പര്യം ഇല്ലെന്ന് ....

ഒരു തുള്ളി കണ്ണുനീർ ആ കണ്ണിൽ നിന്ന് അടർന്നു വീണു .....

ഞാനാ കൈ വിരലിൽ മുറുകെ പിടിച്ചു .....

എനിക്ക് ... എനിക്കങ്ങനെ ഇഷ്ടം തോന്നാഞ്ഞിട്ടാ ....
പ്ലീസ് മനസ്സിലാക്കണം ....
കണ്ണ് എന്തുകൊണ്ടോ നിറഞ്ഞിരുന്നു .....

ഏയ് .....
വിഷമിക്കേണ്ട ...
എനിക്ക് മനസ്സിലാവും .....
അതുകൊണ്ടല്ലേ പിന്നെ ഈ മുൻപിൽ പോലും വരാഞ്ഞത് .....

പ്രീയേച്ചി എന്നാ അവസാനമായി ഡോക്ടറെ വിളിച്ചത് .....

മുഹൂർത്തം നോക്കി എന്നു പറയാൻ വിളിച്ചതിൽ പിന്നെ ഒരു കോണ്ടാക്ടും ഉണ്ടായിട്ടില്ല ....

വിദ്യത് ഡോക്ടറിന് വേറെ അറിവൊന്നും ഇല്ലെന്ന് മനസ്സിലായി ....

വിമലാ ഡോക്ടറുടെ മകൻ എന്നും എന്റെ മനസ്സിലുണ്ടാവും ....
നല്ലൊരു സുഹൃത്തായി.... അതിനപ്പുറം ഒരു നിറം ചേർക്കലും ഒരിക്കലും ഉണ്ടാകില്ല ....

ആ പറച്ചിലിന്റെ ആക്കം അവന് മനസ്സിലാകും കാരണം അത് പയസ്വിനി ആണ് ......

യാത്ര പറഞ്ഞ് പിരിയുമ്പോൾ .....
ഒരു വസന്ത കാലം തന്നിൽ നിന്ന് അടർന്നു പോകും പോലവനു തോന്നി .....

ഇനി ഒരിക്കലും അവളുടെ കുറുമ്പ് പിടിച്ച് മുഖം കാണാൻ കഴിയില്ല ....


"എന്നിൽ വേരാഴ്ത്തിയ വാടാമല്ലി പൂവിതളുകൾ ..."

പയസ്സി പനംങ്കാടിലെത്തുമ്പോ ഉച്ച സമയം കഴിഞ്ഞിരുന്നു ......

വായനശാല റോഡു താണ്ടുമ്പോ ഒരു വിളി കേട്ടു .....

പയസ്വിനി അല്ലേ .....

അതേയെന്ന് തലയാട്ടി അവരെ നോക്കി .... ചിരിച്ചു...

അപ്പച്ചിയല്ലേ ....

നീ മറന്നില്ലല്ലോ

ഒരിക്കൽ ആലംപാട്ട് ഭഗവതിക്കാവിലെ വേലയ്ക്ക് കണ്ടിരുന്നു .....

ഒരാഴ്ചയായി എല്ലാവരും തറവാട്ടിലുണ്ട് .... സപ്താഹമല്ലേ ...

ഞാൻ കേട്ടുനിന്നു .....
മോളിതിപ്പോ എങ്ങോട്ടാ....

അമ്മയും ചേച്ചിയും സുഖമായിരിക്കുന്നോ ....

എന്റെ മനസ്സിൽ വീണ്ടും സങ്കടം ആയി ....
ചേച്ചി പിന്നെ എങ്ങോട്ട് പോയി ....


ചെറിയച്ഛനൊപ്പം പോകുന്നെന്നാണ് ചേച്ചി പറഞ്ഞിരുന്നത് ....

ശാലിനി അപ്പച്ചി നന്മയുള്ള സ്ത്രി ആണ് .....


ചേച്ചി കാണാതായ സാഹചര്യം ഞാൻ അപ്പച്ചിയോട് പറഞ്ഞു ....

അപ്പച്ചിക്കും സങ്കടമായി ....
തറവാട്ടിൽ എന്തായാലും പ്രീയ ഇല്ല ....
ഞാൻ സുദേവനെ ഒന്നു വിളിക്കട്ടെ ....

മോള് അന്വേഷിച്ചു തറവാട്ടിൽ ചെന്നാൽ സുദേവൻ വായിൽ തോന്നിയത് പറഞ്ഞ് ഇറക്കിവിടും ....


അപ്പച്ചി എന്റെ മുന്നിൽ നിന്നു തന്നെയാ വിളിച്ചത് .....

കോൾ കട്ടാക്കി എന്നെ നോക്കി ....
സുദേവൻ ഒരിക്കൽ പോലും പ്രീയയെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല .....

എന്തു ചെയ്യണമെന്നറിയാതെ ... നിന്നു പോയി ....
ഒന്നു ചലിക്കാൻ പോലും കഴിയാത്ത ചേച്ചി പിന്നെ എവിടേക്ക് അപ്രത്യക്ഷമായി ....

ടൗൺ പോലീസ് ‌സ്റ്റേഷനിൽ ചേച്ചിയെ കാണാതായതായി കംപ്ലെയിന്റ് എഴുതി കൊടുത്തു ....

കിടക്കാൻ ഒരിടമില്ലാത്തത് ആ രാത്രി മനസ്സിലാക്കി .....

ആ രാത്രി തന്നെ  ഡൽഹിയിലേക്ക് തിരിച്ചു ....

കോളേജിൽ അടുത്ത പ്രഹരം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു .....
കോളേജ് ഫീസ് അടയ്ക്കണം ....
സ്കോളർഷിപ്പൊന്നും ഇല്ലായിരുന്നെന്നും ....
അതെല്ലാം ലൂർദ്ധാണ് അടച്ചതെന്നും മനസ്സിലാക്കി ....

നേരത്തേ അറിഞ്ഞിരുന്നുവെങ്കിൽ ... കോഴ്സിനു  ചേരില്ലായിരുന്നു ...

അവൻ ഇപ്പോ  ഏതോ കാണാമറയത്താണ് ....

കോളേജിൽ നിന്ന്
ഒരാഴ്ച സമയം തന്നിട്ടുണ്ട് ....
വലിയൊരു തുകയാണ്
എന്നെക്കൊണ്ട് അഫോർഡബിൾ അല്ലാ ....
പഠനം നിലയ്ക്കുമെന്നു തോന്നുന്നു .....
      ലൈക്ക് കട്ടയ്ക്ക് ശോകമാണ് ..... തിരികെ പേജ് ചെന്നു ലൈക്ക് ഇടണേ...
എന്താ ചെയ്യുക ..... റിവ്യു നന്നായി പോരട്ടെ... എല്ലാം ശരിയാക്കാം


തുടരും...
To Top