പയസ്വിനി, തുടർക്കഥ ഭാഗം 19 വായിക്കൂ...

Valappottukal



രചന: ബിജി

അത്രയും ദൈർഘ്യമേറിയ മൂന്നു മാസങ്ങൾ പിന്നിട്ടിരിക്കുന്നു ....

നൊമ്പരച്ചൂട് പെയ്തിറങ്ങിയ ദിനങ്ങൾ .....

മറ്റൊരാളുടെ മുന്നിൽ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പയസ്സി ആഗ്രഹിച്ചിരുന്നില്ല ....

കണ്ണു നീറുന്നുണ്ട് ....
ഹൃദയം പുകയുന്നു .....
പിടിച്ചു നില്ക്കാൻ ശ്രമിക്കുകയാണ് ...

AlIMS ഡൽഹി ...
ഹൈ സെക്യൂരിറ്റീസ് VIP സെക്ടറിലാണ്  ലൂർദ്ധ് ഉണ്ടായിരുന്നത് .....

പുറത്ത് നിന്ന് ആരെയും അങ്ങോട്ട് കയറ്റി വിടുന്നില്ല ...

ദാസേട്ടന് ഒപ്പം വന്നതു കൊണ്ടാണ് എനിക്ക് അകത്തേക്ക് കടക്കാനായത് .....

ലിഫ്റ്റ് കയറി ....
ഇന്റർസീവ് കെയർ യൂണീറ്റ് .....

ശരീരം തളർന്ന് ... ചൂട് പൊങ്ങും പോലെ ....
ഒരടി നടക്കാനാവുന്നില്ല .....

ICU വിന് മുന്നിൽ ആരൊക്കെയാ ഉണ്ട് .....

ഇതാരാ ... ദാസ് .....
ഇത് പയസ്വിനി നാട്ടീന്ന് വന്നതാ....

ആ സംസാരം  കേട്ട് തല ഉയർത്തി ഞാൻ ....

എത്ര മറയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ പലപ്പോഴും ചതിച്ചതു കൊണ്ടാവാം ....
എന്റെ കണ്ണിലെ കണ്ണുനീർ പാടകൾ കണ്ട് അയാൾ പറഞ്ഞത് ....

വിഷമിക്കാൻ മാത്രം ഒന്നുമില്ല .....
പെട്ടെന്ന് റൂമിലേക്ക് മാറ്റും ......
പറഞ്ഞതും അയാൾ ചെയറിലിരിക്കുന്ന സ്ത്രീക്കരികിലേക്ക് നടന്നു .....

കുഞ്ഞിന്റെ അച്ഛനും അമ്മയുമാ .....

ഞാനവരെ നോക്കി .....

ലൂർദ്ധിന്റെ അമ്മ .....
പാർവ്വതി മേനോൻ ......

ചെയറിലേക്ക് ചാരി കണ്ണടച്ചിരിക്കുകയാണ് ......

അച്ഛൻ ഏതൊക്കെയോ ഒഫിഷ്യൽസിനോട് സംസാരിക്കുന്നു ....

ലൂർദ്ധിന് തലയ്ക്കും കൈയ്ക്കും ഇൻജ്വറി ഉണ്ട് .....

ചെറിയൊരു സർജറി വേണ്ടി വന്നു ....

അവനെയൊന്ന് കണ്ടാ മതിയാരുന്നു .....

ആ സമയം ഏബൽ വന്നത് ......
ഓടിച്ചെന്ന് അവളുടെ കൈയ്യ്ക്കു പിടിച്ചു ഞാൻ ......

ഒന്നു പറയാരുന്നില്ലേടി ....
അത്രയ്ക്കു വെറുക്കാൻ മാത്രം ഞാനെന്താ ചെയ്തേ .....

വെറുപ്പോ ... അങ്ങനെ വെറുക്കാൻ പറ്റുമോ .....

ഏബൽ മുന്നിൽ കരഞ്ഞ് തളർന്ന ഒരുവളെ നോക്കി കാണുകയാണ് .....

എനിക്കൊന്ന് കാണാൻ പറ്റില്ലേ ഏബൽ ......

ഇന്നിനി റൂമിലേക്ക് മാറ്റാൻ . കഴിയില്ലെന്നാ ഡോക്ടേഴ്സ് പറഞ്ഞത് ....
നാളെ എന്തായാലും റൂമിലാക്കും ....
അപ്പോ കാണാം ....

അവൾക്കൊപ്പം തന്നെയാ ഹോസ്പിറ്റലിന് പുറത്തേക്കിറങ്ങിത് .....

പുറത്തുള്ള കോഫീ ഹൗസിൽ ഇരിക്കുമ്പോഴാണ് ഏബൽ പറയുന്നത് ....

തന്നെ കണ്ടിട്ട് വരുന്ന സമയത്താണ് കാറ് പാളി റോഡരികിലേക്ക് മറിഞ്ഞത് .....

മനസ്സ് കൈപ്പിടിയിൽ നിന്ന് അകലാൻ മാത്രം ഈ കളികൂട്ടുകാരി പ്രീയപ്പെട്ടതാണോ നിനക്ക് ....
ആരും തുണയില്ലാത്തവളോടുള്ള അനുകമ്പയാണോ ....


രാത്രി ഒന്നു കണ്ണടയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .....
അവസാനം കാണാൻ വന്നപ്പോൾ നോക്കിയ നോട്ടം നെഞ്ച് തകർക്കുന്നു ....

അവനിൽ പൊടിഞ്ഞ ഓരോ മുറിവുകളും ഞാൻ കാരണം .... 

ഉറങ്ങിയിട്ടില്ലായിരുന്നു ഒട്ടും ....
നേരം പുലർന്നിട്ടുണ്ട് ....
വേഗം കുളിച്ചു ....
അവനെ കാണാൻ പോകണം അതുകൊണ്ട് തന്നെ വേഗം ജോലിയൊക്കെ ഒതുക്കി ....

യാമിനി നല്ല ഉറക്കമാണ് ....

ഏബൽ ഒപ്പം വരാമെന്ന് പറഞ്ഞിട്ടുണ്ട് ....

മുത്തച്ഛൻ തളർന്നു കാണും ലൂർദ്ധിന്റെ അവസ്ഥയിൽ...
ഒന്നു വിളിച്ചു നോക്കാൻ കൂടി കഴിഞ്ഞില്ല ഇതുവരെ


ഞാൻ റെഡി ആയപ്പോഴേക്കും യാമിനി എഴുന്നേറ്റു ...

ലൂർദ്ധിനെ കാണാൻ പോകുവാണെന്നു പറഞ്ഞതും അവൾക്ക് സങ്കടം ...
ഞങ്ങളുടെ എമ്മിച്ചൻ തിരികെ വരും .... കളിക്കളത്തിലേക്ക് ...

റെഡി ആയി കഴിഞ്ഞാണ് ഏബലിനെ വിളിക്കുന്നത് .....

അവിടുന്ന് കിട്ടിയ വാർത്തയിൽ തകർന്നു ഞാൻ ....

ലൂർദ്ധിനെ  അച്ഛനും അമ്മയ്ക്കുമൊപ്പം അമേരിക്കയിൽ കൊണ്ടുപോയെന്ന് ....

ഇവിടെ തനിച്ചായതു കൊണ്ടും ...
ബാക്കിയുള്ള ട്രീറ്റ്മെന്റ് അവിടെ നോക്കാമെന്ന് ....

എനിക്ക് കാണാൻ കഴിഞ്ഞില്ലേലും അത് നല്ലതായെന്ന് പീന്നീട് തോന്നി ....
അമ്മയ്ക്കും അച്ഛനും ഒപ്പമുണ്ടല്ലോ...

പിന്നീടുള്ള ദിവസങ്ങളിൽ ഒരു ശൂന്യത എവിടെയൊക്കെയോ അനുഭവപെടുന്നുണ്ടായിരുന്നു .... എന്ത് കൊണ്ടാണെന്നുള്ള ചോദ്യം മനപ്പൂർവ്വം ഞാൻ എന്നോട് ചോദിക്കാതെ ഇരുന്നു ...

ഇതിനിടയിൽ കോളേജിൽ  ഔട്ട് ഡോർ എക്സ്പ്ലോർ ....
എറ്റവും നന്നായി അറ്റൻഡ് ചെയ്തത് ഞാൻ ആയിരുന്നു ....

എന്നിട്ടും മെഹന്ദ് സലാം എന്നോട് ഒട്ടും അയഞ്ഞിട്ടില്ല ...

ചെറിയ ചെറിയ മിസ്‌റ്റേക്കുകൾ കണ്ടെത്തി ചീത്ത വിളിക്കൽ മഹാമഹം നടത്തികൊണ്ടിരുന്നു ....


മൂന്നു മാസം കഴിഞ്ഞിരിക്കുന്നു ... ലൂർദ്ധിനെ ഒന്നു കണ്ടിട്ട് .....

ഏബലിനെ വിളിച്ചപ്പോ ...
കൈയ്യിലെ ഫ്രാക്ചർ റെഡിയായി ....
തലയിലെ ഇൻജ്വറിയും മാറി ... ഹെൽത്ത് കണ്ടീഷൻ . ഓകെ ആണെന്ന് ....

സമാധാനം ആയി ...
ആള് ഓക്കെ ആയല്ലോ ....

ഈ ദിവസങ്ങൾക്കിടയിൽ നാട്ടിലേക്കും പോയി ....
അമ്മയെ കണ്ടിട്ട് കുറച്ചായി ....
മനസ്സ് കുറച്ചായി അസ്വസ്ഥമാണ് ...
എന്തൊക്കെയോ ദുഷിച്ച ചിന്തകൾ ...
ഭയാനകമായ എന്തോ ഒന്ന് പിടിമുറുക്കുന്നു ...

വീടിരിക്കുന്നിടം വെറും മണ്ണായി അവശേഷിച്ചിരുന്നു .....

ലൂർദ്ധ് ഹോസ്പിറ്റലിൽ കിടന്നപ്പോളാണ് റവന്യൂ വിഭാഗത്തിൽ നിന്ന് അറിയിപ്പ് കിട്ടുന്നത് ....

വീട് ഒഴിയണമെന്ന് ....

അവനിങ്ങനെ കിടക്കുമ്പോ പോകാൻ തോന്നിയില്ല ....
കുമാറിനെ വിളിച്ചു പറഞ്ഞതും
കുമാർ അയാളുടെ വീട്ടിലേക്ക് സാധനങ്ങളൊക്കെ കൊണ്ടുപോയി ...

എഞ്ചുവടി മുത്തച്ഛനേയും കാണാൻ പറ്റിയില്ല ...
ലൂർദ്ധിനൊപ്പം അമേരിക്കയിലാണെന്ന് അറിയാൻ കഴിഞ്ഞു.

ഒരാശ്വസമാണ് മുത്തച്ഛൻ ചേർത്തുപിടിക്കുമ്പോ...
ഓടി എത്തിയതാ ആ തണലും തേടി ....
ഇഷ്ടങ്ങളൊക്കെ അകലങ്ങളിലാണ് ....


യാദ്യശ്ചികമായാണ് അച്ഛൻ തറവാടായ പനംങ്കാട്ടിലെ അകന്ന ബന്ധുവിനെ ടൗണിൽ വച്ച് കണ്ടത് ....

വേണു മാമൻ ...
ആളൊരു ദേശാടന പക്ഷിയാ ...
കാഷായധാരി ....
ക്ഷേത്രങ്ങളിലൊക്കെ കുളിച്ചു തൊഴലും ഭജനയുമായിട്ടൊക്കെ കൂടും ....

എന്നെ കണ്ടതും ചിരിച്ചു ....

നീ പഠിക്കാനൊക്കെ പോയെന്നറിഞ്ഞു നന്നായി ....
സപ്താഹം നടക്കുവാ തറവാട്ട് ക്ഷേത്രത്തിൽ
ഞാൻ ഒരാഴ്ചയായി അവിടാണ് ....

ചേച്ചിയെ കുറിച്ച് ചോദിക്കാൻ തുടങ്ങിയതും ഇങ്ങോട്ട് പറഞ്ഞു ...

നിന്റെ ചേച്ചി നിന്റെ കൂടെ ഡൽഹിയിലാണോ ...
എഴുന്നേറ്റു നടന്നോ ....
നിന്റെ അമ്മ ഒരു നല്ല സ്ത്രീ ആയിരുന്നു .....

സുദർശൻ ഒരാൾ അവരുടെ ജീവിതം താറുമാറാക്കി

സുദർശൻ നല്ലവനായിരുന്നേൽ നിങ്ങൾ മക്കളിങ്ങനെ അനുഭവിക്കണോ .....

സുകൃതക്ഷയം അല്ലാതെന്തു പറയാൻ ....

മാമൻ നിർത്താതെ ഓരോന്നും ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.


ഞാൻ അന്ധാളിച്ചു ....

ചേച്ചി ....
ചെറിയച്ഛൻ ....
നാവു കുഴഞ്ഞു പോയി .....

നിന്റെ ചെറിയച്ഛന്റെ വീട്ടിലായിരുന്നു ...

ഇന്നലെയാ അവിടുന്നിറങ്ങിയത് .....

ചേച്ചി അവിടെ ഇല്ലേ ....?

നീ എന്താ കൊച്ചേ പറയുന്നേ ..
സുദേവൻ പനംങ്കാട് തറവാട്ടിൽ നിങ്ങളെ കയറ്റുമെന്ന് തോന്നുന്നുണ്ടോ ....

അമ്മാതിരി ചെയ്യ്ത്തല്ലേ സുദർശൻ ചെയ്തേ .....

അനിയന്റെ പെണ്ണുംമ്പിള്ളയെ ചേട്ടൻ കേറി പിടിക്കുക ...
പോരാത്തതിന് ചിട്ടി പിടിച്ച കാശും എടുത്തല്ലേ മുങ്ങിയത്

.പയസ്സി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല....


സത്യമാണോ മാമാ പറയുന്നേ ചേച്ചിയെ അവിടെ കണ്ടില്ലേ ....

പരബ്രഹ്മ മൂർത്തി സത്യം ...പ്രീയ പനംങ്കാട്ടിൽ ഇല്ല ....

ചേച്ചി പിന്നെ എവിടെ പോയി ...

                    തുടരും
                    

എന്തൊക്കെയോ സംഭവിക്കുന്നു ....
റിവ്യു ...നന്നായി പോരട്ടെ ...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top