പയസ്വിനി, ഭാഗം 18 വായിക്കൂ...

Valappottukal



രചന: ബിജി

അകന്നു പോകുന്നവനെ നോക്കി നിന്നു .....
കണ്ണു നിറഞ്ഞു തുളുമ്പുന്നു .....

"പ്രണയത്തിന് മൗനത്തിൻ ഭാണ്ഡക്കെട്ടുണ്ട് ....
സ്വയം തിരിച്ചറിയാനാകാതെ പിടഞ്ഞു പോകുന്ന .... മനസ്സിനെ വരിഞ്ഞു മുറുക്കി മൗനത്തിൻ വരണമാല്യം ചാർത്തി കൊടുക്കും ....
ആരാരും അറിയാതെ അതിങ്ങനെ വീർപ്പുമുട്ടും ...."


എന്താടി .....

യാമിനി എന്നെ ചേർത്തുപിടിച്ചു .....

ഒന്നുമില്ല .....

അവളിൽ നിന്ന് ഒഴിഞ്ഞു മാറി തന്റെ മുറിയിലേക്ക് ചെന്നു.....

ഫോൺ റിംങ് ചെയ്യുന്നു .....

ഏബലാണ് .....

നീ ഏതു ... പട്ടിക്കാട്ടിൽ പോയി കിടക്കുവാടി .....


മറ്റുള്ളവർ നിന്നെ കാണാഞ്ഞ് .....
ഭ്രാന്ത് പിടിച്ച് നാടു ചുറ്റുകയാ ....

നിനക്കൊന്ന് ഫോൺ എടുത്തു കൂടെ ...?

നീ വീട്ടിൽ ചെന്നില്ലെന്ന് അറിഞ്ഞതും ... എമ്മി
എന്നെ വിളിച്ചു .....
നിന്നെ ഫോണിലും കിട്ടുന്നില്ലെന്ന് .....

നീ എന്റെ കൂടെ ഇല്ലെന്ന് പറഞ്ഞതും .....അവൻ തകർന്നു .....

വണ്ടിയുമെടുത്ത് അവൻ നമ്മള് പോകുന്നിടത്തൊക്കെ അന്വേഷിച്ചു ....

നീ നാട്ടിലോട്ട് പോയോന്ന് കരുതി മുത്തച്‌ഛനേയും വിളിച്ചു .....

അവിടെയും എത്തിയില്ലെന്ന് അറിഞ്ഞതും ....


നിനക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചോന്ന് ....

അവൻ കരഞ്ഞെടീ.....

ഇതു വേണ്ടായിരുന്നു പയസ്സി.....
അവനെ വേദനിപ്പിച്ചാ എനിക്ക് സഹിക്കില്ല .....

ഞാൻ ... അങ്ങനൊന്നും .....
കണ്ണു നിറഞ്ഞു ....

അവൾ കോൾ കട്ടാക്കി പോയതും ...

ഞാൻ ലൂർദ്ധിനെ കോൾ ചെയ്തു .....

വർഷങ്ങളായി ഈ നമ്പർ കൈയ്യിലുണ്ട് ....
ഒരിക്കൽ പോലും അവനെ വിളിച്ചിട്ടില്ല .....

രണ്ടു റിങ്ങിൽ കോൾ അറ്റൻഡ് ചെയ്തു ......

എന്താ ....എന്തെങ്കിലും പ്രശ്നമുണ്ടോ ....?

അവന്റെ പരിഭ്രമം നിറയുന്ന ശബ്ദം ....

sorry.....

അത്രയും പറഞ്ഞ് കോൾ കട്ടാക്കി .....

ചിലതിൽ നിന്ന് തിരിഞ്ഞു നടക്കേണ്ടി വരുന്നു .....
എത്ര നടന്നാലും എത്തിച്ചേരാനാകാത്ത ദൂര കൂടുതലുള്ള ചിലത്....

യാമിനിക്കൊപ്പം കോളേജിൽ എത്തി .....

മെഹന്ദ് സലാം പതിവ് ഗൗരവത്തിൽ തന്നെയാണ് ക്ലാസിൽ
എന്നെ ക്ലാസിൽ വച്ച് കാണുമ്പോൾ കുറച്ച് ചളിപ്പ് അയാളിൽ പ്രതീക്ഷിച്ചു ....

രെജിസ്റ്റേർസ് തൊലി .....

അയാൾ എങ്ങനെ ആണേലും ....
ക്ലാസ് കിടിലം ആണ് .....

പുതിയൊരു അസൈൻമെന്റ് തന്നു ....

ഔട്ട്ഡോർ എക്സ്പ്ലോർ ....

ചുരുക്കി പറഞ്ഞാൽ ഒരാഴ്ച കോളേജിൽ കയറാതെ തെണ്ടി നടക്കാം .....
പക്ഷേ തിരികെ ക്ലാസിൽ വരുമ്പോ ....

പെടപ്പൻ ഒരു ന്യൂസ് കൈയ്യിലുണ്ടാവണം ..... വിത്ത് എവിഡൻസ് .... ഫോട്ടോഗ്രാഫ്സ് .. ആഡിയോ ക്ലിപ്സ് ....അങ്ങനെ ....

രണ്ടോ മൂന്നോ ആൾക്കാർ ചേർന്ന ഗ്രൂപ്പൊക്കെ സെറ്റ് ചെയ്തു .....

ഞാനും യാമിനിയും ഗ്രൂപ്പായി .....

അങ്ങനെ ആ ദിവസത്തെ കോളേജ് വാസവും കഴിഞ് ഞാനും യാമിനിയും നേരേ വീട്ടിലേക്ക് .....

സലാം സാറിന്റെ അമ്മ തല്ലിപ്പൊളിയുടെ ഉസ്താദാണ് .......

സാറെന്തോ മീറ്റിങ്ങിന് പുറത്തുപോയപ്പോ ഞങ്ങളെ താഴേക്ക് വിളിച്ചു ....

എടി ....എന്തെങ്കിലും സ്പെഷ്യൽ ഡിഷസ് ആന്റി പ്രിപ്പയർ ചെയ്തിരിക്കും അത് തരാനാവും .....

ഞാൻ യാമിനിയുടെ ചെവിയിൽ പറഞ്ഞു ....

അവൾ ചിരിച്ചു......

വല്ലാത്ത സ്പെഷ്യലൊക്കെയാവും ....

അവള് എന്നെ കളിയാക്കി ....

ആന്റി ഞങ്ങളെ ടെറസിലേക്കാണ് കൊണ്ടുപോയത് ....

നിറയെ ചെടികൾ.... വെളുത്ത പൂക്കളുടെ കൂമ്പാരം എന്നു പറയാം ...
ഗ്രില്ലൊക്കെ സെറ്റ് ചെയ്ത് വള്ളിച്ചെടികളൊക്കെ പടർത്തിയിട്ടുണ്ട് ......

ഏറെ ആകർഷിച്ചതും .... ആസ്വദിച്ചതും കല്യാണ സൗഗന്ധിക പൂക്കളെയാണ് ..

ഡിം ലൈറ്റൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്....

നിലത്ത് കമ്പളം വിരിച്ചിരികുന്നു

ആന്റി ഇരിക്കാമെന്ന് പറഞ്ഞതും അങ്ങോട്ടേക്ക് നടന്നു....

ബിയറു കുപ്പികൾ .....
ഏതൊക്കെയോ ഫ്രൈഡ് ഡിഷസ്....

ഞാൻ വാതുറന്നിരുന്നപ്പോ .....
യാമിനി രണ്ടു വിരലുകൊണ്ട് വായടച്ചു വെച്ചു ....
ഇപ്പോ മനസ്സിലായോ സ്പെഷ്യൽ എന്താണെന്ന് ......


ഞാനാ മൊതലിനെയാ നോക്കിയത് .......

മേനക ആന്റിയെ ......

ആ പരട്ട സാറിന്റെ അമ്മയാണെന്ന് പറയുമോ .....
എത്ര കൂളായിട്ട് ..

ആകാശം നോക്കി കവിത മൂളുന്നുണ്ട് ....

പുള്ളിക്കാരിയെ ആയ കാലത്ത് ആരോ തേച്ചെടി ....
പിന്നെ വീട്ടുകാരുടെ നിർബന്ധത്തിന് വിവാഹം നടന്നതാ .... വൈദ്യനാഥ് ...

തേച്ച കാമുകനെ ഓർക്കുമ്പോ ....
ഈ ബിയറടി .... പതിവാ

ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു ....

വാ ചിയേഴ്സ് അടിച്ച് തുടങ്ങാം .....

യാമിനിയും ആന്റിയും ബോട്ടിൽ എടുത്തിട്ടും ഞാൻ അനങ്ങിയില്ല ....

എടുക്ക് പയസ്സ് .....

ആന്റി പയസ്സ് എന്നാ പരിചയപ്പെട്ടപ്പോൾ മുതൽ വിളിക്കുന്നത് ......

ഞാൻ വേണ്ടാന്ന് പറഞ്ഞ് ഒഴിഞ്ഞു ....

അതെന്താ സ്ത്രീ കഴിച്ചാൽ സംസ്കാരം ഇടിഞ്ഞു വീഴുമോ...?

കളിയാക്കുവാണ് ....

എന്റെ കുട്ടി .... അധികമായാൽ ആണിനായാലും പെണ്ണിനായാലും വിഷയമാണ് ....
കണ്ണിറുക്കി കാട്ടി ചിരിക്കുന്നുണ്ട് .....

ഞാൻ ജെൻഡർ നോക്കി ആരെയും അളക്കാറില്ല ആന്റി ....

എനിക്ക് താല്പര്യം ഇല്ല അത്രയേ ഉള്ളു .....

താല്പര്യം വന്നാൽ കഴിക്കാതിരിക്കത്തും ഇല്ല പോരേ...


ഇതിപ്പോ മാസങ്ങളായി ....
ഒരു ബിയർ ... 
അതിനപ്പുറം ഒന്നും ഇല്ല ....

എനിക്കൊരു ഹരിചന്ദ്രനൊണ്ട് ....
ഇതൊന്നും അടുപ്പിക്കില്ല....

വാദ്ധ്യാരെ കുറിച്ചാണ് ....

രണ്ടും ചീയേഴ്സ് പറഞ്ഞ് ....സിപ് ചെയ്യുന്നുണ്ട് .....

എന്റെ ഫോൺ ആ സമയത്ത് റിങ്ങ് ചെയ്തത് .....

കിഴക്കേ മുറിയിൽ കുമാർ ആണ് .....

ലയം സർക്കാർ ഏറ്റെടുത്തു ......
കുടികിടപ്പുകാരെയൊക്കെ ഒഴിപ്പിക്കുകയാണ് ......

സാധനങ്ങളൊക്കെ എടുത്ത് ഇറങ്ങണം ...

വിഷമിക്കരുത് ...... ആരുമില്ലെന്ന് കരുതരുത് .....

ഞാനൊന്നും മിണ്ടിയില്ല .....

നിങ്ങളുടെ സാധനങ്ങളൊക്കെ മാറ്റണ്ടേ.....

ഞാൻ വരാമെന്ന് പറഞ്ഞു .....
കോൾ കട്ടായി ....

കിടപ്പാടം നഷ്ടമാകുന്നു ......

സന്തോഷമൊന്നും ആ വീട് തന്നിട്ടില്ലെങ്കിലും .....

ആ വീട്ടിലാണ് അച്ഛൻ ആത്‌മഹത്യ ചെയ്തത് ....

ആ വീട്ടിൽ വച്ചാണ് സതീശനെ അമ്മ കൊന്നത് ....

എങ്കിലും ഓർമ്മയിൽ ചില തിളക്കങ്ങൾ .... ഉണ്ട്

മാനസികരോഗത്തിന്റെ മൂർദ്ധന്യത്തിലും അമ്മ മക്കളെ ഉപദ്രവിച്ചിട്ടില്ല.......

കവലയിലെ LP സ്കൂളിൽ പഠിക്കുമ്പോൾ ആണെന്നു തോന്നുന്നു ......

എന്റെ കണ്ണിൽ കരി എഴുതി തന്ന അമ്മയെ .....

വൃത്തിക്കൊന്നും ആയിരിക്കില്ല കരി നന്നായി പടർത്തി കുളമാക്കും എന്നാലും
എന്റെ തല പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചരിച്ച് എന്റെ ചന്തം നോക്കി ചിരിക്കുന്ന അമ്മ ....

കൂടെ ചേർത്ത് പിടിച്ചു നടന്നിരുന്ന ചേച്ചി .....
ഒത്തിരി ദുർബല ആയിരുന്നു ചേച്ചി ......
ആരെന്തു പറഞ്ഞാലും തലയാട്ടി സമ്മതിക്കുന്ന ... അല്ലെങ്കിൽ കരയുന്ന ഒരു പൊട്ടി പെണ്ണ് ......

എങ്ങനെ മാറാൻ കഴിഞ്ഞു ......
എങ്ങനെ എന്നെ കുറിച്ച് മോശമായി ചിന്തിക്കാൻ കഴിയുന്നു .....

എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത ചേച്ചി പനംങ്കാട്ടിൽ എങ്ങനെ കഴിയുന്നുവോ ....

ഒരാഴ്ച ഔട്ട് ഡോർ ആയതു കൊണ്ട് ... കോളേജിൽ നിന്ന് ലീവ് എടുക്കേണ്ട ആവശ്യം വരുന്നില്ല .....

ഇല്ലെങ്കിൽ വാധ്യാര് ഉറഞ്ഞുതുള്ളിയേനേ.....

ലൂർദിന്റെ ബംഗ്ലാവിൽ പോയി ഡ്രെസ്സൊക്കെ എടുത്തിട്ട് വന്നിട്ട് നാട്ടിൽ പോകാം ...

അവനോട് നാട്ടിൽ പോകുന്ന കാര്യവും പറയാം .....

ഇനി പറയാതെ പോയെന്നുള്ള പരാതി വേണ്ടാ....

ഏബലിനെ വിളിച്ചപ്പോ കിട്ടുന്നില്ലാ.....

യാമിനിയോടെ പറഞ്ഞിട്ട് നേരേ ബംഗ്ലാവിലേക്ക് പോയി .....

ഗേറ്റ് പൂട്ടിയിരിക്കുന്നു .....
ആരും ഉണ്ടായിരുന്നില്ല ....
സാധാരണ സെക്യൂരിറ്റീസ് കാണേണ്ടതാ .....

എല്ലാവരും എവിടെപ്പോയോ ....?

ആ സമയം  ടാക്സി ഒന്നു വന്ന് ഗേറ്റിന് മുൻപിൽ നിന്നത്....

ദാസേട്ടൻ .....

ഇതെന്താ വീടൊക്കെ പൂട്ടി എവിടെ ചുറ്റാൻ പോയതാ

ചിരിയോടെ പറഞ്ഞതും ....

എന്നെ ഒന്നു നോക്കി ....
മോള് ഒന്നും അറിഞ്ഞില്ലേ ...?
അറിഞ്ഞെന്നാ കരുതിയേ ...
ദാസേട്ടന്റെ മുഖത്ത് സങ്കടം....

എന്താ ....എന്താ ദാസേട്ടാ.....
ഒരു വിറയൽ .... ശരീരമാകെ വേദനിക്കുന്നു ....

എമ്മിച്ചൻ .... മോന് ....
ഇന്നലെ ഒരാക്സിഡന്റ് .....
                   തുടരും
                   

റിവ്യൂ ...  ഒന്നു കൂട്ടിയാൽ നാളെ രാവിലെ അടുത്ത പാർട്ടുമായി വരാം ....
To Top