രചന: ബിജി
എന്റെ മുത്തച്ഛനെ നോവിക്കാൻ കാരണമായ ഒന്നിനേയും എനിക്ക് കാണണ്ടാ ....
ഒന്നിനേയും ....
എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി പറഞ്ഞവൻ .....
ലൂർദ്ധ് ദേഷ്യം മുഴുവൻ എന്റെ മേലെ ചൊരിഞ്ഞു ....
അവന്റെ വിഷമം അവൻ പറയുന്നു ....
അവനിപ്പോൾ പറഞ്ഞ നോവിക്കാൻ കാരണമായവരിൽ ഞാൻ തന്നെ മുന്നിൽ ....
എനിക്ക് വേണ്ടിയല്ലേ മുത്തച്ഛൻ ഓരോന്നും ചെയ്തത് ....
നീ പറഞ്ഞ പോലെ
നമ്മളിനി കാണാതിരിക്കട്ടെ ലൂർദ്ധ്....
ഹൃദയം പോറൽ ഏറ്റുവാങ്ങുന്നു .....
മിഴി നിറഞ്ഞു .... തുടച്ചില്ല ....
സഹനം പുത്തരിയല്ലല്ലോ ...
അവിടുന്ന് നേരേ കോളേജിലേക്ക് വിട്ടു .....
ക്ലാസ് റൂം മൊത്തത്തിൽ ഭയങ്കര നിശബ്ധത ....
എല്ലാവരും എന്തൊക്കെയോ എഴുതുന്നു .....
എല്ലാത്തിന്റേയും മുഖത്ത് വെപ്രാളം.....
യാമിനിയുടെ അടുത്ത് ചെന്നിരുന്നു അവളെ ഒന്നു ചിരിച്ചു കാണിച്ചിട്ടും ....
അവൾ മൈൻഡാക്കാതെ ...
നോട്ട്പാഡിൽ കുത്തി കുറിക്കുകയാണ് ......
പത്തു മിനിട്ടിനുള്ളിൽ ക്ലാസ് ഇൻ ചാർജ്ജിനു പകരം ...
കയറി വന്നത് ...
മെഹന്ദ് സലാം .....
ആരെയും നോക്കാതെ നേരേ ബോയ്സിൽ നിന്ന് അഭയനെ വിളിച്ചു ....
അവൻ ഡയസ്സിൽ കയറി നിന്ന് ....
പ്രിപ്പെയർ ചെയ്ത് കൊണ്ടു വന്ന പേപ്പേഴ്സ് അവതരിപ്പിച്ചു ....
പൂർത്തിയാക്കാൻ സാർ സമ്മതിച്ചില്ല .....
പേപ്പറും എടുത്ത് പൊയ്ക്കൊള്ളാൻ പറഞ്ഞ് ഷൗട്ട് ചെയ്തു.....
പ്രെസന്റ് ചെയ്ത എല്ലാത്തിനും കണക്കിന് കിട്ടി ....
ക്ലാസിലെ കാഴ്ചകൾ കണ്ട് ഞാനാകെ റിലേ വീട്ടിരിക്കുകയാണ് .....
ആസമയം തന്നെ സാറെന്നെ പൊക്കി .......
ആറടി ഉയരം കാണും സാറിന് .....
സ്പെക്സിനുള്ളിൽ ഒളിപ്പിച്ചിട്ടുള്ള കണ്ണുകളെ നേരിടാൻ ആരും ഭയക്കും .....
ഒരു നോട്ടം കൊണ്ട് ഓപ്പസിറ്റ് നിൽക്കുന്ന ആളുടെ ചിന്തകളെ വരെ വിലയിരുത്തും .....
ഞാൻ എഴുന്നേറ്റ് നിന്നതും .....
സാർ ക്ലാപ്പ് ചെയ്തു ....
ആ മുഖത്ത് പുശ്ചമായിരുന്നു .....
"എല്ലാവരും ഒറ്റ ദിവസം കൊണ്ട് പൊക്കി തലയിൽ വച്ച സാധന്മാ ഈ നില്ക്കുന്നത് ....
" ജേർണലിസ്റ്റിന് വേണ്ട കുറച്ച് ക്വാളിറ്റിസ് ഉണ്ട് അറിയുമോ ?
"ടൈം ...
"കേട്ടിട്ടുണ്ടോ അങ്ങനൊന്ന് .....
അവളൊന്നും മിണ്ടാതെ നിന്നു ....
സലാം സാർ അവളെ നോക്കി പിന്നെയും മൂർച്ചയോടെ വാക്കുകൾ ഉതിർത്തു....
"വാർത്തകൾ സമയബന്ധിതമാണ് .....
അതിരാവിലെ ന്യൂസ് പേപ്പർ വായിക്കാൻ കാത്തിരിക്കുന്ന ഒരു ജനവിഭാഗമുണ്ട് ഇപ്പോഴും ....
ഒറ്റത്തവണ വായിച്ചു കഴിഞ്ഞാൽ ആ ന്യൂസ് പേപ്പറിന്റെ സ്ഥാനം എവിടെ ആയിരിക്കും ..... അതു പിന്നെ . വെറും കടലാസ് അല്ലേ ....
ചൂടോടെ .... നമ്മൾ ഓരോ കൈകളിലും എത്തിക്കുന്ന അക്ഷരത്തിന്റെ തീ ....
....
നിനക്ക് അതിന്റെ ആഴവും ....വ്യാപ്തിയും അറിയുമോ ....
എക്സ്ക്ലൂസീവ് .... ആയ ന്യൂസ് .... സൃഷ്ടിക്കുന്ന ജേർണലിസ്റ്റ് ....
വിജിലന്റ് ആയിരിക്കും.....
അത് സൂഷ്മമായി കൃത്യ സമയത്ത്
തൊടുത്ത വിടും ....
മറ്റ് മാധ്യമങ്ങൾക്ക് മുൻപ് ഒരു തീപ്പൊരി സൃഷ്ടിക്കുക .... അതാണ് ...
ഒരു ജേർണലിസ്റ്റിന്റെ വിജയം ...
എപ്പോഴും അലേർട്ടാകണം ..
ഒരു ഫയർ എപ്പോഴും ഉള്ളിൽ വേണം ....
അനവധി പ്രതിസന്ധികൾ വരും ...
ജീവനു പോലും ഭീഷണി ഉണ്ടാവും ....
എല്ലാത്തിലുമുപരി .... എത്തിക്സ് .... ഉണ്ടാവണം ചെയ്യുന്ന പ്രൊഫക്ഷനോട് ....
നീയൊക്കെ വഴി തെറ്റി കയറി വന്നതാണോ ഇങ്ങോട്ടേക്ക് ....
ഒരു ലീവ് പോലും പറയാതെ പോവുക തോന്നുന്ന പോലെ വന്നു കയറുക .... വല്യ പിടിപാടുള്ളവർ കൂടെയുണ്ടെന്നു അഹങ്കാരം ഇവിടെ ചിലവാകില്ല ....
പണത്തിന്റെ അഹങ്കാരം ..
സാറ് കത്തിക്കയറുകയാണ് .....
എന്റെ ജീവിതത്തിൽ ഇന്നത്തെ ദിവസം തോൽവിയിലേക്ക് എഴുതപ്പെടുകയാണ് ....
ഇനിയൊരു തോൽവി പയസ്സിനി നേരിടില്ല .......
സാർ നിങ്ങൾ ഇതൊക്കെ മാറ്റിപ്പറയുന്ന ദിവസം ഉണ്ടാകും ....
ലൂർദ്ധിന്റെ വീട്ടിലേക്ക് പോകാൻ തോന്നിയില്ല ......
അവനോട് ദേഷ്യം ഒന്നും ഇല്ല .....
അവന് കാണണ്ടാ എന്നു പറഞ്ഞില്ലേ .....
ഇനി കാണാതിരിക്കുന്നതല്ലേ നല്ലത് ....
അല്ലെങ്കിൽ തന്നെ ആ വീട്ടിൽ നിന്ന് എത്രയും പെട്ടെന്ന് മാറണം എന്നു വിചാരിച്ച് തന്നെയാണ് ഇരുന്നത് ....
യാമിനിക്കൊപ്പം പോകാൻ തീരുമാനിച്ചു തല്ക്കാലം ....
ഒരു വീടിന്റെ പോർഷനിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് യാമിനി നില്ക്കുന്നത് ......
ഹൗസ് ഓണറോട് അനുവാദം വാങ്ങി അവിടെ കൂടാൻ തീരുമാനിച്ചു ......
ഹൗസ് ഓണറെ കണ്ടു .... ഭീകര ഞെട്ടലാണുണ്ടായത് .....
മെഹന്ദ് സലാം ....
യാമിനിയെ ഞാനൊന്നു നോക്കി ...എന്നോടെന്തീനീ
ചതിയെന്ന് എന്റെ നോട്ടത്തിലുണ്ടായിരുന്നു .....
കോളേജിലോ ഇതിനെ സഹിക്കാൻ പറ്റില്ല ... ഇനി ഇവിടെയും....
ദ്രോഹി.... എന്നെ കുഴിയിൽ കൊണ്ടു ചാടിച്ചിട്ട് മാനത്ത് നോക്കി നില്ക്കുകയാണ്.....
അങ്ങേര് ബൂർഷ്വാ ഹൗസ് ഓണറാണെന്നു തോന്നുന്നു ......
കുറേ ഉപദേശങ്ങൾ .....
തന്നിരിക്കുന്ന പോർഷൻ നീറ്റായിരിക്കണം ....
സ്വാഭാവികം ...
പറഞ്ഞില്ലേലേയുള്ളു അത്ഭുതം ....
അടുത്തത് ....
പൂക്കൾ പറിക്കരുത് .....
ഓഹ് ഉദ്യാനപാലകൻ ......
അടുത്തത് പോരട്ടെ .....
എന്റെ ആത്മഗതങ്ങൾ ഉച്ചത്തിലായോ ...
അങ്ങേരുടെ തുറിച്ച് നോട്ടം അത്രയ്ക്കുണ്ട് .....
ഞാൻ എത്ര പെട്ടെന്നാ നിഷ്കു ആയത് .....
ഇവിടുള്ള മുതലിന്റെ കൂടെ ചേർന്ന് നശിക്കരുത് -.......
പൊളി.....
ഇങ്ങേർക്ക് ഒരു അലവലാതി സഹോദരനോ സഹോദരിയോ കാണും ....
അങ്ങനെ തന്നെ വേണം ....
നമ്മളെയൊക്കെ മസാല പുരട്ടി വറുക്കുന്നതല്ലേ കിട്ടണം ......
സാറിന്റെ വീടിന് ഉള്ളിൽ നിന്നൊരു അശിരീരി കേട്ടു .....
"കഞ്ഞി തിന്നോണം കേട്ടോടാ കഞ്ഞി ......"
സാറിനോടാണാ മൊഴി .....
ബലേ ഭേഷ് ....
അങ്ങേർക്ക് ആ വിളി തന്നെയാ വേണ്ടത് ......
ആ മൊഴി വിളമ്പിയ ആളെ ഒന്നു കാണാൻ ഉൾപുളകം കൊണ്ടു നില്ക്കുമ്പോൾ
ദാ ഇറങ്ങി വരുന്നു .....
ബാംഗ്ലൂർ ഡേയ്സിലെ കൽപ്പന ചേച്ചിയേ പോലൊരു മുതൽ .....
അമേരിക്കയിലെ തക്കാളി മത്തങ്ങയുടെ വലിപ്പമാണെന്ന് തെളിയിച്ച ആൾ ......
ലൂസ് പാന്റും ഷർട്ടുമാ വേഷം .....
അങ്ങേരേ കണ്ണുകൊണ്ട് വിരട്ടുന്നുണ്ട് ......
സാറിന്റെ അമ്മയാ ....
യാമിനി എന്റെ ചെവിയിൽ പറഞ്ഞു ....
മോളാണോ യാമിനിയുടെ കൂടെ താമസിക്കാൻ വരുന്നത് ....
അതേന്ന് ഞാൻ പറഞ്ഞു
ഞാൻ മേനക ... ഇവന്റെ അമ്മയാ
ഇവൻ പല റൂൾസും പറഞ്ഞു പേടിപ്പിക്കും ....
ചുമ്മാതാ .....
എന്നെ ഇവന് ഭയങ്കര പേടിയാ...
ഞാനൊന്ന് കണ്ണുരുട്ടിയാൽ മുള്ളും
അതുവരെ പിടിച്ചു വെച്ച ചിരി ....
പുറത്തേക്ക് തെറിച്ചു .....
സാറിന്റെ വളിച്ച മുഖം കാണേണ്ടതു തന്നെ ആയിരുന്നു ....
സാറ് പെട്ടെന്ന് അകത്തേക്ക് പോയി ......
അമ്മയോട് സംസാരിച്ച് ഞങ്ങൾ പുറത്തൂടെയുള്ള സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി .....
നീളൻ വരാന്തയും ഒരു കിച്ചനും രണ്ട് മുറികളും ... ടോയ്ലറ്റും ....
മതി.....
ധാരാളം .....
വരാന്തയിലൊക്കെ നിറയെ ചെടികൾ പൂത്തുലഞ്ഞു നില്ക്കുന്നു .....
നാളെ ലൂർദ്ധിന്റെ വീട്ടിൽ പോയി അവിടുള്ള ഡ്രെസ്സും സാധനങ്ങളും എടുത്തിട്ടു വരണം ....
ഏബലിനോടു പോലും പറഞ്ഞില്ല ഈ വീടു മാറ്റത്തെ കുറിച്ച് ...
പറഞ്ഞാൽ അവൾ സമ്മതിക്കില്ല
നാളെ സംസാരിക്കണം ....
ഈ വിടിന്റെ റെന്റ് ഷെയർ ആണ്
അത് കണ്ടെത്തണം .....എന്തെങ്കിലും സൈഡ് പണി കണ്ടെത്തണം
ചേച്ചി പനംങ്കാട്ടിലേക്ക് പോയെന്നല്ലേ ലൂർദ്ധ് പറഞ്ഞത്...
ആ പോക്കിൽ എന്തൊക്കെയോ ബാഡ് ഫീൽ ......
വെറും ഒരു പോക്കല്ല അത് .....
ചേച്ചിയുടെ മാറ്റം പോലും പനംങ്കാടുമായി ബന്ധപെട്ടാണ് ....
കിടക്കാനായി മുറിയിലേക്ക് കയറി .....
ആ സമയം തന്നെ യാമിനി വന്നു വിളിച്ചു .....
ടി ....ഒന്ന് ഓടിവാ.....
ഉഫ് .....
അവള് ആഹ്ളാദ്ദത്തിൽ തുള്ളിച്ചാടുന്നു ......
എന്താ .....
ഇനി താഴെ അമ്മ മകനെ ഉലയ്ക്കക്ക് അടിച്ചോ...?
ടി .... താഴെ ....
എമ്മിച്ചൻ .....
യാമിനി ആശ്ചര്യത്തിൽ ആണ് ....
ലൂർദ്ധിന്റെ ഫാൻസ് പിന്നെ അടുപ്പം ഉള്ളവരൊക്കെ അവനെ എമ്മിച്ചൻ എന്നാ വിളിക്കുക ....
ലൂർദ്‌ധോ ....
അവനെങ്ങനെ ഇവിടെ...?
ഞാൻ താഴേക്ക് ചെന്നു.....
ഗേറ്റിന് വെളിയിൽ അവൻ .....
ഇന്നും അന്നത്തെപ്പോലെ വിയർത്ത് കുളിച്ച് .......
എന്നെ കണ്ടതും ..... കുറച്ചുനേരം നോക്കി നിന്നു .....
അവനാകെ തളർന്നതായി തോന്നുന്നു .....
കുറച്ച് നേരം എന്നെയും നോക്കി അങ്ങനെ നിന്നു ....
പിന്നെ ഒന്നും മിണ്ടാതെയവൻ തിരികെ പോയി .....
തുടരും
അഭിപ്രായം പ്രതീക്ഷിക്കുന്നു