ചെകുത്താന്റെ പ്രണയം, തുടക്കഥ ഹാഗം 16 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


പോകാൻ റെഡി ആയി സന്തോഷത്തോടെ താഴേയ്ക്ക് വന്ന ആമി ആദമിനെ കാണാതെ അവിടെ ഒക്കെ നോക്കി. കാണാത്തത് കൊണ്ട് അവൾ പുറത്തേയ്ക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സുമതി അകത്ത് നിന്ന് വന്നത്.


"സാർ പോയല്ലോ കുഞ്ഞ് ഇനി എങ്ങനെയാ പോകുന്നത് "


"പോയോ എവിടെ "


അവൾ സംശയത്തോടെ ചോദിച്ചു.


"അറിയില്ല കുഞ്ഞേ സാന്ദ്ര കുഞ്ഞിന്റെ കൂടെ ഇപ്പൊ കാറിൽ കയറി പോയതേ ഉള്ളൂ "


എന്ത് കൊണ്ടോ അത് കേട്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.


"കുഞ്ഞ് ഇത്തിരി നേരം വെയ്റ്റ് ചെയ്, ഇപ്പൊ വന്നാലോ "


അവര് അതും പറഞ്ഞ് അകത്തേയ്ക്ക് പോയി. ആമി സോഫയിൽ ആയി ഇരുന്നു. സമയം നീങ്ങുന്നത് അല്ലാതെ ആരും വന്നില്ല. കണ്ണിൽ നിന്നും ധാരയായ് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. പിന്നെ അവൾ വേഗം എഴുന്നേറ്റു മുകളിലേയ്ക്ക് ഓടി.


റൂമിൽ എത്തി ബെഡിലേയ്ക്ക് കിടന്ന് അവൾ പൊട്ടി കരഞ്ഞു.തന്റെ കാര്യത്തിൽ ആദമിന്റെ താല്പര്യം ഇല്ലായ്മയായ് തോന്നി അവൾക്ക്. അവന്റെ ജീവിതത്തിൽ അവൾക്ക് ഒരു സ്ഥാനവും ഇല്ലാത്ത പോലെ തോന്നി. എന്തൊക്കെയോ ആലോചിച്ച് കരഞ്ഞു കൊണ്ട് അവൾ കിടന്നു.






===================================




രാത്രി ഏറെ വൈകിയാണ് ആദവും സാന്ദ്രയും തിരികെ വന്നത്. മെയിൻ ഡോർ അടച്ച് ഇട്ടിരിക്കുന്നത് കണ്ട് ആദം ഡോർ തുറന്ന് അകത്തേയ്ക്ക് കയറി. ഹാളിൽ ലൈറ്റ് ഒന്നും ഉണ്ടായിരുന്നില്ല അവൻ അതെല്ലാം ഓൺ ആക്കി.


"ഇവിടെ ആരും ഇല്ലേ പൗർണമി എവിടെ പോയ്‌ "


സാന്ദ്ര ആദമിനെ നോക്കി ചോദിച്ചു. എന്നാൽ അവൻ അതിന് ഉത്തരം ഒന്നും പറയാതെ വേഗം മുകളിലേയ്ക്ക് കയറി പോയ്‌. പുറകെ അവളും.


റൂം തുറന്ന അകത്തേയ്ക്ക് കയറിയ ആദം കാണുന്നത് നിറഞ്ഞു നിൽക്കുന്ന ഇരുട്ടാണ്. അവൻ വേഗം കൈ എത്തിച്ചു ലൈറ്റ് ഇട്ടു.മുറിയിൽ വെളിച്ചം വീണതും ഒരു വേള കണ്ണുകൾ പോയത് ബെഡിൽ സൈഡ് ചരിഞ്ഞു കിടക്കുന്ന ആമിയിൽ ആണ്. വേഷം കണ്ടാൽ അറിയാം രാവിലെ പോകാൻ ഇറങ്ങിയ അതെ വേഷത്തിൽ തന്നെ ആണ് അവൾ ഇപ്പോഴും എന്ന്. ആ കാഴ്ച്ച എന്തോ അവനിൽ വല്ലാത്ത വേദന നിറച്ചു.


ആദം അവളുടെ അടുത്തേയ്ക്ക് നടന്നു. കരഞ്ഞു തളർന്ന് ഉറങ്ങുന്ന അവളുടേ വാടിയ മുഖം അവന്റെ നെഞ്ചിലേയ്ക്ക് തുളഞ്ഞു കയറി.കണ്ണുനീർ ഒഴുകി ഇറങ്ങിയ പാടുകൾ ഇപ്പോഴും കവിളിൽ മായാതെ ഉണ്ട്. അവൻ വല്ലാത്ത ആത്മസംഘർഷത്തോടെ  അവളുടെ അടുത്തേക്ക് ഇരുന്ന് കൊണ്ട് കവിളിൽ പതിയെ തലോടി.


അവന്റെ കൈയുടെ സ്പർശനത്തിൽ അവൾ പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ ഇരിക്കുന്ന ആദമിനെ കണ്ട് അവളുടെ ഉള്ളിലേയ്ക്ക് താൻ ഇത്രയും നേരം കരഞ്ഞു തീർത്ത കണ്ണുനീർ തെളിഞ്ഞു വന്നു. നിമിഷ നേരം അവളുടെ കവിളിൽ ഇരിക്കുന്ന അവന്റെ കൈ തട്ടി എറിഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റു.


"ആമി ഞാൻ "


"മിണ്ടി പോകരുത് നിങ്ങൾ "


അവൻ എന്തോ പറയാൻ വന്നതും അതിനെ തടഞ്ഞു കൊണ്ട് അവളുടെ സ്വരം അവിടെ ഉയർന്നു.ആദം ഞെട്ടി കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. അവളുടേ ദേഷ്യത്തോടെ ഉള്ള ഭാവം കാണുക ആയിരുന്നു അവൻ അപ്പോൾ.


"കൊണ്ട് പോകാൻ താല്പര്യം ഇല്ലായിരുന്നു എങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ. അതിന് എന്നെ ഇങ്ങനെ വേദനിപ്പിക്കണമായിരുന്നോ "


ആമി ദേഷ്യത്തോടേ ചോദിച്ചു. എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


"ആമി അങ്ങനെ അല്ല ഞാൻ "


"എനിക്ക് ഒരു വിശദീകരണവും കേൾക്കണ്ട കൊണ്ട് നടക്കാൻ ഇഷ്ടമുള്ള ആളുകൾ ഉണ്ടെങ്കിൽ എന്നെ എന്റെ വീട്ടിൽ ആക്കിക്കൂടെ പ്ലീസ് "


അവൾ അവന്റെ മുന്നിൽ നിന്ന് കൈ കൂപ്പി കൊണ്ട് പറഞ്ഞു.അവൾ ആരെയാ ഉദ്ദേശിച്ചത് എന്ന് അവന് മനസിലായി.


"ഞാൻ ചെയ്തത് തെറ്റാ അതിന് നീ ആവശ്യമില്ലാത്ത ആരെയും ഇതിന് ഇടയിലേയ്ക്ക് വലിച്ച് ഇടണ്ട "


അവൻ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു


"ഞാൻ ആരെയും ഒന്നും പറയുന്നില്ല, എന്നെ എന്റെ വീട്ടിൽ കൊണ്ട് ആക്കിയേക്ക് ആരുടെ ഇടയിലേയ്ക്കും ഒരു ശല്യം ആയി ഞാൻ വരില്ല "


"നിന്നെ ഞാൻ കെട്ടികൊണ്ട് വന്നത് തിരിച്ച് നിന്നെ നിന്റെ വീട്ടിൽ കൊണ്ടാക്കാൻ അല്ല. ഇവിടെ എന്റെ കൂട ജീവിക്കാനാ "


ആദം ദേഷ്യത്തിൽ പറഞ്ഞു. അതിൽ ഇത്തിരി ഭയം തോന്നി എങ്കിലും അവൾ ധൈര്യം സംഭരിച്ച് കൊണ്ട് പറഞ്ഞു.


"എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കണ്ട എനിക്ക് പോണം എന്റെ വീട്ടിലേയ്ക്ക് "


ഇത് കേട്ട് ആദം അടങ്ങാത്ത കോപത്തോടെ അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് കവിളിൽ കുത്തി പിടിച്ചു കൊണ്ട് അലറി.


"ആദം എബ്രഹാം എന്ന ഞാൻ നിന്നെ കെട്ടിയിട്ടുണ്ടെങ്കിൽ നീ എന്റെ കൂടെ തന്നെ ജീവിക്കും. ഇവിടെ നിന്ന് എങ്ങോട്ടും പോകില്ല നീ എങ്ങോട്ടും "


അത്രയും പറഞ്ഞ് അവളെ ബെഡിലേയ്ക്ക് തള്ളി കൊണ്ട് അവൻ വാതിൽ വലിച്ചടച്ച് പുറത്തേയ്ക്ക് പോയി. ആമി രണ്ട് കൈ കൊണ്ട് കവിളിൽ പൊത്തി പിടിച്ച് പൊട്ടി കരഞ്ഞു.


എന്നാൽ ഇവരുടെ ഈ സംസാരം ഒക്കെ ശ്രെദ്ധിച്ച് പുറത്ത് ഒരു സൈഡിൽ ഒളിച്ച് നിന്ന സാന്ദ്ര ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് വന്നു.


"അപ്പൊ ഇതിന്റെ ഉള്ളിൽ ഒരു തീപ്പൊരി കിടന്ന് എരിയുന്നുണ്ട് അല്ലെ. ഇനി എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം "


അതും പറഞ്ഞ് അവൾ വല്ലാത്തൊരു ഭാവത്തിൽ ചിരിച്ചു.


നീ ഇവിടെ നിക്കുവാണോ അല്ല പൗർണമി എവിടെ കണ്ടില്ലല്ലോ "


സാന്ദ്ര ഒന്നും അറിയാത്ത ഭാവത്തിൽ ആദമിന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"ഉറങ്ങി "


അത്ര മാത്രം പറഞ്ഞു കൊണ്ട് കൈയിൽ ഇരിക്കുന്ന സിഗരറ്റ് അവൻ ആഞ്ഞു വലിച്ചു.


"എന്താ ആദം നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ, എന്തെങ്കിലും പ്രശ്നം ഉണ്ടോ "


അവൾ അവന്റെ അടുത്തേയ്ക്ക് വന്ന് തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.


"ഏയ് ഒന്നുമില്ല നീ പൊയ്ക്കോ "


അവൻ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞ് നിന്നു.


""അങ്ങനെ പോകാൻ അല്ല ആദം ഞാൻ വന്നത് നിന്നെ സ്വന്തമാക്കാനാ. നിന്നെ നേടാതെ ഞാൻ എങ്ങോട്ടും പോകില്ല ""


അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ഒന്നൂടെ നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു.


"നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ടെന്ന്. അതോ ഞാൻ നിനക്ക് ഇപ്പൊ അന്യ ആയോ ആദം "


സങ്കടം ഭവിച്ച് കൊണ്ട് അവൾ അവനോട് ചോദിച്ചു. അവളുടേ മുഖത്തെ സങ്കടം അവളെ വല്ലാതെ ആക്കി.


"എടി അങ്ങനെ അല്ല "


"നീ വെറുതെ ഒന്നുമില്ല എന്നൊന്നും പറയണ്ട ആദം.ഞാൻ ഇവിടെ വന്ന ദിവസം മുതൽ ശ്രെദ്ധിക്കുവാ പൗർണമിയിൽ ഒരു സന്തോഷവും ഇല്ല. നിങ്ങൾ തമ്മിൽ അടുത്തൊന്ന് സംസാരിക്കുന്നത് പോലും ഞാൻ കണ്ടില്ല. ഏതാ ഇതിന്റെ ഒക്കെ അർഥം "


ആദം ഒന്നും പറയാൻ കഴിയാതെ നിന്നു. സാന്ദ്ര ആണെങ്കിൽ അവന്റെ ഉള്ളിൽ നിന്ന് കാര്യങ്ങൾ ഒക്കെ അറിയാൻ ഉള്ള തത്രപ്പാടിലും.


"ശെരി എന്നോട് പറയാൻ നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട "


അതും പറഞ്ഞ് അവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ആദം അവളുടെ കൈയിൽ പിടിച്ച് നിർത്തി.


"ഞാൻ പറയാം ഡി "


അത് കേട്ട് അവൾക്ക് സന്തോഷം തോന്നി എങ്കിലും അവൾ അത് പുറത്തേയ്ക്ക് വരാതെ നോക്കി.


"പറയ് എന്താ നിങ്ങളുടെ ഇടയിലെ പ്രശ്നം "


ആദം നടന്ന കാര്യങ്ങൾ ഒക്കെ അവളോട്‌ തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും അവൾ മനസ്സിൽ എന്തൊക്കെയോ ഊട്ടി ഉറപ്പിച്ചു.


"അപ്പോൾ പൗർണമിയുടെ സമ്മതം ഇല്ലാതെ ആണോ ഈ വിവാഹം നടന്നത് "


"മം "


അതിന് അവൻ ഒന്ന് മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.


"അല്ല ആദം നിങ്ങൾക്ക് പരസ്പരം ഒരുമിച്ച് ജീവിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ പൗർണമിയേ അവളുടെ വഴിക്ക് വിടുന്നത് അല്ലെ നല്ലത് "


അവൾ ഒരു പ്രതിക്ഷയോടെ അവനോട് ചോദിച്ചു.


"ഒരിക്കലും ഇല്ല അവളെ എനിക്ക് വേണം "


"എനിക്ക് മനസിലായില്ല "


സാന്ദ്ര ഒരു സംശയത്തോടെ ചോദിച്ചു.


"അവളെ അങ്ങനെ അവളുടെ വഴിക്ക് വിടാൻ എനിക്ക് കഴിയില്ല സാന്ദ്ര. പൗർണമി എന്റെ പെണ്ണാ. ആദം എബ്രഹാം ഈ എന്ന എന്റെ പെണ്ണ് "


ഒരു ഞെട്ടലോടെ ആണ് അവൾ അത് കേട്ടത്.


"നീ എന്താ ആദം ഈ പറയുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല "


"അതെ സാന്ദ്ര ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല എനിക്ക് അവളോട്‌ ഉള്ള പ്രണയം. വർഷങ്ങളുടെ പഴക്കം ഉണ്ട് അതിന് "


അവൾ ഒന്നും മനസിലാവാതെ അവന്റെ വാക്കുകൾക്കായി കാതോർത്തു.


"ആർക്കും അറിയാത്ത, എന്തിനേറെ അലോഷിയോട് പോലും പറയാത്ത ചില കാര്യങ്ങൾ എന്റെ ഉള്ളിൽ ഉണ്ട്."


"എന്താ അത് "


"പറയാം ഇന്നല്ല നാളെ അത് കേൾക്കാൻ അവനും വേണം "


"മം "


ഒന്ന് മൂളാനെ അവൾക്ക് കഴിഞ്ഞോളൂ. താൻ എന്തൊക്കെയോ അറിയാൻ ബാക്കി ഉള്ള പോലെ, ഒരു പക്ഷെ അതൊന്നും തനിക്ക് നല്ലതാവില്ല എന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.


"ശെരി സമയം ഒരുപാട് ആയി നീ പോയ്‌ കിടക്ക് "


അത്രയും പറഞ്ഞു കൊണ്ട് ആദം അകത്തേയ്ക്ക് കയറി പോയി. എന്നാൽ സാന്ദ്ര അവിടെ തന്നെ നിന്നു മണിക്കൂറുകളോളാം.അവളുടെ ഉള്ളിലൂടെ ആദം പറഞ്ഞ ഓരോ വാക്കുകളും മിന്നി മാഞ്ഞു കൊണ്ടിരുന്നു.എല്ലാം ആലോചിക്കും തോറും അവൾക്ക് തല പെരുക്കുന്ന പോലെ തോന്നി.


"ഇല്ല ആദം എന്തൊക്കെ സംഭവിച്ചാലും നിന്നെ എനിക്ക് തന്നെ വേണം.നിന്റെ മനസിലെ അവളോട്‌ ഉള്ള പ്രണയം എങ്ങനെ ഇല്ലാതാക്കണം എന്ന് എനിക്ക് അറിയാം.അതിന് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും ഞാൻ. ഏത് അറ്റം വരെയും പോകും ഞാൻ "


"നിന്റെ ഇനി ഉള്ള നാളുകൾ നല്ലത് ആയിരിക്കില്ല പൗർണമി. നിന്നെ കൊണ്ട് തന്നെ അവനെ വേണ്ടാന്ന് പറയിപ്പിച്ചു ഇറങ്ങി പോകാൻ ഉള്ള ഇട വരുത്തും ഞാൻ.ഇനി അത് നടന്നില്ല എങ്കിൽ എന്റെ ഈ കൈ കൊണ്ട് തന്നെ തീർക്കും ഞാൻ"


കൈ രണ്ടും കൊണ്ട് ബാൽകണി ലെയറിങ്ങിൽ ആഞ്ഞടിച്ചു കൊണ്ട് അവൾ ദേഷ്യത്തിൽ മുരണ്ടു.


എന്നാൽ അപ്പോഴൊന്നും ആദവും ആമിയും അറിഞ്ഞിരുന്നില്ല തങ്ങളുടെ ജീവിതം പല പരീക്ഷണങ്ങൾക്കും സാക്ഷ്യം വഹിക്കാൻ പോകുവാണെന്ന്.അതിൽ തങ്ങളുടെ ജീവിതം വെന്തുരുകുമെന്നും. തുടരും...


To Top