പയസ്വിനി, തുടർക്കഥ ഭാഗം 16 വായിക്കുക...

Valappottukal



രചന: ബിജി

ചേച്ചിക്ക് അരികിൽ എത്തി സുഖ വിവരം അന്വേഷിക്കുമ്പോഴും  എന്നോട് സംസാരിക്കാൻ ഒരു താല്പര്യമില്ലായ്മ ചേച്ചിക്ക് .....

കല്യാണം തീരുമാനിച്ച പെണ്ണാ നീ ....
നീ എന്തിനാണ് ആ ചെക്കന്റെ കൂടെ വന്നത് .....

ലൂർദ്ധിനെയാണ് .....
എന്തായാലും അവനൊപ്പം തങ്ങിയ കഥ അറിയാത്തത് ഭാഗ്യം ....

വെറും പൂച്ചയെ പോലിരുന്ന ചേച്ചിയാണിത് സംസാരിക്കുന്നത് ....

ഞാൻ ഒന്നും മിണ്ടിയില്ല .....

അവരുടെ വീട്ടിൽ അവരുടെ ദയയിൽ കഴിഞ്ഞു കൊണ്ടാണ് അവരെ തന്നെ പഴിക്കുന്നത്....

വെറും സഹതാപം മാത്രം ......

ഹോസ്പിറ്റലിൽ നിന്ന് എഞ്ചുവടി മുത്തച്‌ഛൻ കൂട്ടിട്ടു വന്നത് സ്വന്തം മോളേ പോലെ കരുതിയാണ് .....

നീയ് ഇന്നലെ എത്തിയതല്ലേ ....ഡോക്ടറെ കാണാൻ ചെന്നിരുന്നു അല്ലേ ....

അതിനു ശേഷം എങ്ങോട്ട് പോയി ....

അവന്റെ കൂടായിരുന്നല്ലേ .....
അതാണല്ലോ രണ്ടും സന്ധ്യാനേരത്ത് ഒന്നിച്ച് കയറി വന്നത് ....

രാത്രി മുഴുവൻ ഒരുത്തന്റെ കൂടെ ...
ഛെ ....


എന്തിനാ ഇങ്ങനെ പിഴച്ച് ജീവിക്കുന്നത്.....

വിളറിപ്പോയി ഞാൻ ....

ചേച്ചിയെ നോക്കുന്ന അമ്മച്ചി എന്നെ തുറിച്ചു നോക്കുന്നുണ്ട് .....


എന്നെ തന്നെയാണോ ചേച്ചി ഈ പറയുന്നത് ....?

ഉറവ കൂടിയ കണ്ണുനീരൊക്കെ കണ്ണിൽ തന്നെ ഉരുകുന്നുണ്ട് ......

ഇക്കണ്ട കാലമൊക്കെ ജീവിച്ചത് ആർക്കൊക്കെ വേണ്ടിയാണോ അവര് തന്നെ താൻ പിഴയാണെന്ന് പറഞ്ഞിരിക്കുന്നു .....

വെറും പതിനഞ്ചു വയസ്സുള്ളപ്പോൾ ...
മാനസിക പ്രശ്നമുള്ള അമ്മയേയും രോഗിയായ ചേച്ചിയേയും സംരക്ഷിക്കാൻ ... ആരുടെയൊക്കെയോ അടുക്കളപ്പുറത്ത് :- ആട്ടും തുപ്പും അപമാനവും ഏറ്റത്.... വെറുതെ ആയിരുന്നോ ...?
അവൾ ചിന്തിച്ചു പോയി .....

  ചോര നീരാക്കുക എന്ന് കേട്ടറിവേ ഉണ്ടായിരുന്നുള്ളു ചെറിയ പ്രായത്തിൽ ഞാനത് അറിഞ്ഞവളാണ് .....

പണി ചെയ്ത് തഴമ്പ് പൊട്ടി നീറി നടന്നിട്ടുണ്ട് .... തിളച്ച എണ്ണ കൈയ്യ് മേലേ മറിഞ്ഞ് .... പൊള്ളി പഴുത്ത് നാശമായി നടന്നിട്ടുണ്ട് .....
ചില വീട്ടുകാർ അടിച്ചിട്ടുണ്ട് ....

വേദനയൊക്കെ കടിച്ചു പിടിച്ച് സഹിച്ച് ജോലിക്ക് പോകും ....
അമ്മയും ചേച്ചിയും പട്ടിണിയാകും ... അവർക്ക് മരുന്ന് വാങ്ങണം ചേച്ചിക്ക് സർജറി ചെയ്യണം ആയിരം കാരണങ്ങൾ മുന്നിൽ നിരക്കുമ്പോൾ വേദനയെ കുറിച്ച് ചിന്തിക്കാൻ എവിടെ നേരം ....

ആദ്യമൊക്കെ ചില വീട്ടുകളിലെ ആണുങ്ങളൾ തട്ടലും മുട്ടലും .... ചിലർ കൂടെ കിടക്കാൻ വിളിച്ചിട്ടുണ്ട് ....
മുത്തച്ഛന്റെ പ്രായമുള്ളവർ കയറി പിടിച്ച അവസ്ഥ വരെ അനുഭവിച്ചിട്ടുണ്ട് .....

ഒന്നും ആരോടും പറഞ്ഞ് കരഞ്ഞ് നടന്നിട്ടില്ല .....

ചേച്ചിയോടും പങ്കു വച്ചിട്ടില്ല ....
സ്വയം സഹിച്ചിട്ടേയുള്ളു .....
സങ്കടമൊക്കെ നെഞ്ചിൽ ഒതുക്കിയിട്ടേയുള്ളു .....

എന്റെ ആഗ്രഹങ്ങളൊക്കെ മാറ്റിവച്ചു..... 

മറ്റാര് പറഞ്ഞാലും ഈ തകർച്ച ഉണ്ടാവില്ല ....

ഒന്നും മിണ്ടാതെ ചുവരിലേക്ക് ചാരി .....

നാളെ പനംങ്കാട്ടിന്ന് ചെറിയച്ഛൻ വരും ...
നമ്മളിനി അവിടെയാ ...

ചേച്ചിയെ ഞാൻ തുറിച്ചു നോക്കി ....

വല്ലവന്റേയും വീട്ടിൽ എച്ചിലു തിന്നു കിടക്കുന്നതിലും നല്ലത് അവനവനുള്ളവരുടെ കൂട്ടത്തിൽ കിടക്കുന്നതാ ....


ഈ നിമിഷം വരെ മുത്തച്ഛന്റെ കനിവും സ്നേഹവും അനുഭവിച്ചവൾ എത്ര പെട്ടെന്ന് തിരുത്തി ചിന്തിക്കുന്നു .....


ഇനി കേട്ടു നിന്നാൽ പയസ്വിനി .... പയസ്വിനി അല്ലാതായിപ്പോകും .....

കൂടെ പിറപ്പ് എന്നു വിളിക്കാൻ ലജ്ജ തോന്നുന്നു ....

നിങ്ങളെന്നെ തോല്പിച്ചു ചേച്ചി .....

ആരെന്തു പറഞ്ഞാലും കരയുന്നൊരു പ്രീയംവദയിൽ .... ഇത്രയ്ക്കു മൂർച്ചയ്ക്ക് സംസാരിക്കാൻ സാധിച്ചത് .... 
ഒരു പാവം വയസ്സന്റെ കാരുണ്യം തന്നെയാ ......

ആ പാവം ഇതൊന്നും അറിയാതിരിക്കട്ടെ ....
സഹിക്കില്ല .....

"പിന്നെ പനംങ്കാട്ടിലേക്ക് ഞാനില്ല ....
അതേ പോലെ ചേച്ചി ഉറപ്പിച്ച നിശ്ചയവും നടക്കില്ല .....

ഞാനാ വാക്കു കൊടുത്തത് ....
അത് നടക്കും.....

"വിദ്യുത് ഡോക്ടറും ചേച്ചിയുമായി നടത്തിയ ഡീലിങ്ങ്.....
അതു നിങ്ങളായി അവസാനിപ്പിച്ചേക്കണം ...

"ഈ നിമിഷം വരെ എന്നോട്  വിവാഹത്തിന് എനിക്ക് സമ്മതമാണോന്ന് എനിക്ക് ഇഷ്ടമാണോന്ന്.... ഒരു വാക്കുപോലും ചോദിക്കാത്ത ഡോക്ടറോട് എനിക്ക് ഒന്നും പറയാനും ഇല്ല .....

നിന്റെ ഇഷ്ടത്തിന് അഴിഞ്ഞാടാൻ വിടില്ല പയസ്സി......

ഞാൻ പിഴച്ചവളല്ലേ ചേച്ചി എന്നെ നന്നാക്കാൻ നില്ക്കണ്ടാ .....

നിന്റെ ഉദ്ദേശം എന്താ പയസ്സി.....
നീ ഇവിടുത്തെ ചെക്കന്റെ കൂടെ കൂടാനാണോ .....
അവന്റെ തന്ത ഏതോ രാജ്യക്കാരൻ ... അവിടെ വളർന്ന ഒരുവന്റെ സ്വഭാവം എത്തരത്തിലുള്ളതായിരിക്കുമെന്ന് എനിക്കറിയാം .....

നീ എന്തു യോഗ്യതയാ അവനിൽ കണ്ടത് ....

എന്റെ എഞ്ചുവടിയുടെ ചെറുമകൻ എന്ന ഒറ്റ യോഗ്യത മതി അവന് ....

പിന്നെ ഒന്നുകൂടിയുണ്ട് ....

"അവന് അറിയും പോലെ എന്നെ ഈ ലോകത്ത് മറ്റാർക്കുമറിയില്ല ...."

ഞങ്ങൾ മുതിർന്നവർ തീരുമാനിച്ചതാ നിന്റെ വിവാഹം ...
എനിക്ക് ജീവനുണ്ടേൽ അത് നടക്കും.....

എന്തിനാ ചേച്ചി ഈ വാശി കാണിക്കുന്നേ .....

ആരൊക്കെ ചത്താലും ജീവിച്ചാലും ....
ഈ വിവാഹം നടക്കില്ല ....

അതും പറഞ്ഞ് പുറത്തേക്കിറങ്ങിയതും .....

തൂണിൽ ചാരി .....
എഞ്ചുവടി ....

മുത്തച്ഛാ....ഞാൻ പോയി കെട്ടിപ്പിടിച്ചു ....

ഒളിച്ചു നിന്നു കേട്ടതല്ല മോളേ .....
നിന്നെ വിളിക്കാൻ വന്നതാ....
വേണ്ടിയിരുന്നില്ല അല്ലേ ....

ആ കണ്ണുകൾ നിറയുന്നു ....
സഹിച്ചില്ലെനിക്ക് ......

കൂടെ കരയാനല്ലേ എനിക്ക് കഴിയൂ ....

എന്റെ മുത്തച്ഛൻ എനിക്കു വേണ്ടിയല്ലേ ഇതെല്ലാം കേൾക്കേണ്ടി വന്നത് ....

എനിക്കാരും വേണ്ടാ എന്റെ മുത്തച്ഛൻ മതി എനിക്ക് ....

കരയല്ലേ മുത്തച്ഛാ.....
ഞാൻ കാരണമാണല്ലോ .... ഇതെല്ലാം ....

രാത്രി ഏറെ നേരം ആ പാവങ്ങൾ അങ്ങനയേ ഇരുന്നു .......

നേരം വെളുത്തതും ......
അവൾ അവിടം വിട്ടു ......
ഡൽഹിയിലേക്ക് ......

അവൾ ഡൽഹി എയർ പോർട്ടിന്റെ പുറത്തേക്കിറങ്ങിയതും .....

കൈകൾ കൂട്ടിത്തിരുമ്മി ഒരുത്തൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ....

ലൂർദ്ധ്....

ആരോ അവനെ ചെന്നിടിച്ചതും ....
ചെവി അടച്ചു പോകുംവിധം തെറി പറയുന്നുണ്ടവൻ.....


ആൾക്കൂട്ടത്തിൽ ആരെയോ തിരയുന്നുണ്ടിടയ്ക്ക് .....

ആ മുന്നിൽ ചെന്നതും ഞാൻ നിന്നു .....

എന്നെ കണ്ടതും .....
പല്ലുകടിക്കുന്ന ശബ്ദം എനിക്ക് കേട്ടു ......

അവളുണ്ടല്ലോ നിന്റെ ചേച്ചി ....
ഞാൻ പോകുന്നുണ്ട് അങ്ങോട്ട് ....
എന്റെ മുത്തച്ഛനെ കരയിപ്പിച്ച അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട് .....

നിന്റെ മറ്റേവളാണെന്നൊന്നും ഞാൻ നോക്കില്ല .....

ഈ ലോകത്ത് എന്തിലും വലുത് എന്റെ മുത്തച്ഛനാ ...

കൊല്ലും ഞാൻ .....

ഞാനൊന്നും അറിയില്ലെന്ന് കരുതരുത് .....

ഞാൻ തല കുനിച്ചു നിന്നു .....
പറഞ്ഞോട്ടെ....
കേൾക്കാൻ ഞാനും ബാദ്യസ്ഥയാണ് ...

ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട് ...

അല്ലെങ്കിലെ ഞാൻ കരഞ്ഞൊരു വഴിക്കായതാണ് ....
കണ്ണൊക്കെ ചുമന്ന് മുഖം നീരു പിടിച്ച പോലെ വീങ്ങിയിട്ടുണ്ട് .....

നീ ആരെ കാണിക്കാനാടി കരയുന്നേ....
രണ്ടു വീട്ടിലും കൂടി പണിയെടുത്ത് ചേച്ചിയെ ഊട്ടി വിട്...
അവളുടെ നാക്ക് ഇനിയും ഉഷാറാവട്ടെ .....

പുതിയം സുഖം നോക്കി പോയിട്ടുണ്ട് നിന്റെ ചെറിയച്ഛന്റെ വീട്ടിലേക്ക് ....

ഞാനവനെ ഒന്നു നോക്കി ....

എനിക്കവളുടെ മുഖത്ത് നോക്കി ചോദിക്കണം ....
ലൂർദ്ധിന്റെ പിതൃത്യം തേടിപ്പോകാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ....

ലൂർദ്ധ് പിഴപ്പിച്ചവരുടെ കണക്ക് അവളെടുക്കണ്ടാ ......

ഓരോ അവളുമാരും ലൂർദ്ധിനെ തേടി വന്നിട്ടുള്ളു .....
ഒരുത്തിയുടെ അടുത്തും ഞാൻ ഒലിപ്പിച്ചോണ്ട് പോയിട്ടില്ല .....

നിന്നെ ഞാൻ പ്രലോഭിപ്പിച്ചിട്ടുണ്ടോടി....

ഞാനൊന്നും മിണ്ടിയില്ല ....
വഴിയരികിലാണ് .... ആളുകളൊക്കെ നോക്കി പോകുന്നു .....

ഈ ലോകം വിശ്വസിക്കാൻ കൊള്ളില്ല .....
ആരെയും വിശ്വസിക്കാൻ കൊള്ളില്ല ....
ആരും വേണ്ടേനിക്ക് ....
അവൻ പിന്നെയും പറഞ്ഞോണ്ടിരിക്കുകയാണ് .....

തുന്നലിടാത്തൊരു മുറിവ് എന്നിൽ രൂപപ്പെട്ടു ......
വലിയൊരു വൃണമായി മാറിയത് .....

                       തുടരും
                        

റിവ്യു ഒട്ടും പോരാ കേട്ടോ .....

റിവ്യു ഒന്നു ശക്തമാക്കൂ .....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top