രചന: ആതൂസ് മഹാദേവ്
ആദവും അലോഷിയും സാന്ദ്രയും ഈവെനിംഗ് ആണ് പിന്നെ തിരിച്ച് വന്നത്.അവര് വന്നപ്പോഴേയ്ക്ക് ആമി വെറുതെ പുറത്ത് ഇരിപ്പുണ്ടായിരുന്നു. കാറിൽ ഇരുന്ന് തന്നെ സാന്ദ്ര ആമിയെ കണ്ടായിരുന്നു.ആലോഷി ഇറങ്ങി ആമിയുടെ അടുത്തേയ്ക്ക് പോയി.
"എന്താ അനിയത്തി കുട്ടി ഇവിടെ ഇരിക്കുന്നെ "
"ഏയ് ഞാൻ വെറുതെ "
ഇത് പറയുന്നതിന് ഇടയിൽ ആമിയുടെ നോട്ടം പോയത് ആദമിന്റെ കൈയും പിടിച്ച് എന്തോ പറഞ്ഞ് വരുന്ന സാന്ദ്രയിൽ ആണ്. അത് കാൺകെ അവളുടെ മുഖം വീർത്തു വന്നു.
എന്നാൽ അവളുടെ മുഖം ശ്രെധിച്ചു വന്ന ആദമിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു. അവൻ അത് മറച്ചു പിടിച്ചു കൊണ്ട് സാന്ദ്രയെ ശ്രെദ്ധിക്കുന്നത് പോലെ നടന്ന് വന്നു.
സാന്ദ്ര അവന്റെ കൈയും പിടിച്ച് അകത്തേയ്ക്ക് കയറി പോയി. അത് കണ്ട് ആമിയുടെ മുഖം ഇപ്പൊ പൊട്ടും പോലെ ആയി.
"മോള് എപ്പോഴും ഇങ്ങനെ ഇതിനകത്ത് ഇരിക്കുന്നത് മടുപ്പ് അല്ലെ, നമുക്ക് ആ പഠിപ്പ് പോലെ തുടർന്നാലെ "
അലോഷിയുടെ പെട്ടന്ന് ഉള്ള ചോദ്യത്തിൽ ആമി എന്ത് പറയും എന്നറിയാതെ നിന്നു.
"അത് പിന്നെ "
"അവന്റെ കാര്യം ആണെങ്കിൽ മോള് പേടിക്കണ്ട ഞാൻ സംസാരിക്കാം അവനോട് "
"താങ്ക് യൂ ഏട്ടാ "
അവൾ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൻ അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് അകത്തേയ്ക്ക് പോയി.
================================
അലോഷി മുകളിലേയ്ക്ക് ചെല്ലുമ്പോ ആദം റൂമിൽ നിന്ന് ഡ്രസ്സ് മാറുവായിരുന്നു.
"എന്താ ഡാ "
ഡോർ തുറന്ന് അകത്തേയ്ക്ക് വന്ന അലോഷിയെ നോക്കി കൊണ്ട് ആദം ചോദിച്ചു.
"എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട് "
"എന്താ ഡാ "
ആദം ഡ്രസ്സ് മാറി കൊണ്ട് അവന്റെ അരുകിലേയ്ക്ക് വന്നു.
"ആമിയെ ഇവിടെ തന്നെ നിർത്താൻ ആണോ നിന്റെ പരിപാടി "
"പിന്നെ വേറെ എവിടെ കൊണ്ടാക്കാനാ അവളെ.അവൾ എന്റെ കൂടെ അല്ലെ വേണ്ടത് "
ആദം ഇത്തിരി ദേഷ്യത്തിൽ തന്നെ ചോദിച്ചു.
"എടാ തെണ്ടി അതല്ല, അവളുടെ പഠിപ്പിന്റെ കാര്യം ആണ് ഞാൻ ഉദ്ദേശിച്ചത് "
അത് കേട്ടപ്പോൾ ആണ് അവന്റെ മുഖം ഒന്ന് അയഞ്ഞത്.
"ഓ അതായിരുന്നോ "
"പിന്നെ നീ എന്താ കരുതിയത് "
അലോഷി അവന്റെ മുഖത്തേയ്ക്ക് നോക്കി ഗൗരവത്തോടെ ചോദിച്ചു.
"ഒന്നുമില്ല, അവൾ പറഞ്ഞോ എന്തെങ്കിലും "
"അവൾ പറഞ്ഞില്ല പക്ഷെ ഞാൻ അങ്ങോട്ട് പറഞ്ഞു നിന്നോട് സംസാരിക്കാം എന്ന് "
"മം "
അവൻ ഒന്ന് മൂളി.
"നാളെ എന്തായാലും അവളുടെ വീട്ടിലേയ്ക്ക് പോകുവല്ലേ അപ്പോൾ ടെക്സ്റ്റ് ഒക്കെ എടുക്കാമല്ലോ "
അതിന് മറുപടി ഒന്നും ആദം പറഞ്ഞില്ല
"ഡാ നീ കേൾക്കുന്നില്ലേ "
ഒന്നും മിണ്ടാതിരിക്കുന്ന ആദമിനെ കണ്ട് അലോഷി ദേഷ്യത്തിൽ ചോദിച്ചു.
"കേട്ടെടാ പുല്ലേ "
അവനും തിരികെ അതെ ദേഷ്യത്തിൽ തന്നെ പറഞ്ഞു.
"എന്നാ ശെരി ഞാൻ ഇറങ്ങുവാ "
അതും പറഞ്ഞ് അലോഷി പുറത്തേയ്ക്ക് ഇറങ്ങി പോയി.
==================================
ഒഴിഞ്ഞ റോഡിന്റെ സൈഡിൽ കാർ ഒതുക്കി ആരെയോ കാത്ത് നിൽക്കുവാണ് സാന്ദ്ര. വന്നിട്ട് ഇത്തിരി നേരം ആയി. അതിന്റെ മുഷിച്ചിൽ അവളുടെ മുഖത്ത് പ്രകടമാണ്. പിന്നെയും കുറച്ച് സമയം കഴിഞ്ഞതും മറ്റൊരു കാർ വന്ന് അവൾ നിൽക്കുന്നത്തിന്റെ സൈഡിലേയ്ക്ക് നിർത്തി.അതിൽ നിന്ന് ഒരാൾ പുറത്തേയ്ക്ക് ഇറങ്ങി വന്നു.
"സോറി ഞാൻ ഇത്തിരി ലേറ്റ് ആയി "
അയാൾ ക്ഷമാപണം പോലെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേയ്ക്ക് വന്നു.
"It's ok "
അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
"എന്തിനാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് "
"നിന്നെ കൊണ്ട് എനിക്ക് ഒരു ആവശ്യം ഉണ്ട് അത് പറയാനാ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത് "
"എന്താ കാര്യം "
അയാൾ ഒരു സംശയത്തോടെ ചോദിച്ചു.
"ഒരാളെ കൊല്ലണം "
വല്ലാത്തൊരു ഭാവത്തിൽ പറയുന്ന അവളെ അവൻ ഒന്ന് നോക്കി.
"ആരാ ആൾ "
"പൗർണമി "
അതും പറഞ്ഞ് സാന്ദ്ര തന്റെ മൊബൈൽ നിന്ന് ഒരു ഫോട്ടോ അയാൾക്ക് കാണിച്ച് കൊടുത്തു. അയാൾ അത് വാങ്ങി ഒന്ന് നോക്കി.
"ഏതാ ഈ കുട്ടി "
"പറഞ്ഞാൽ നിങ്ങൾ അറിയും ആദം എബ്രഹാം കുരിശിങ്കൽ "
"പിന്നെ സാറിനെ അറിയാത്ത ആരെങ്കിലും ഉണ്ടോ "
അയാൾ അൽപ്പം പേടിയോടെയും ബഹുമാനത്തോടെയും പറഞ്ഞു.
"മം ആദമിന്റെ വൈഫ് ആണ് ഇത് "
"What "
അയാൾ ഉച്ചത്തിൽ അലറി കൊണ്ട് ചോദിച്ചു
"Ys Mrs ആദം എബ്രഹാം "
ദേഷ്യത്തിൽ തന്റെ പല്ലുകൾ ഞെരിച്ചു കൊണ്ടാണ് അവൾ അത് പറഞ്ഞത്.
"സോറി മേം ഞങ്ങൾക്ക് ഇത് ഏറ്റെടുക്കാൻ കഴിയില്ല "
"Why "
"ഭയം കൊണ്ടാണെന്ന് തന്നെ കൂട്ടിക്കോളൂ, പുറമെ കാണുന്ന ശാന്തത ഒന്നും അല്ല അയാൾ. ചെകുത്താൻ ആണ് " 🔥
അയാളുടെ വാക്കുകൾ അവളിൽ അത്ഭുതം ആണ് തോന്നിച്ചത്.
"ചെകുത്താനോ "
"അതെ മേമിന് ആളെ തീരെ പരിചയം ഇല്ല അല്ലെ "
അയാൾ ചോദിച്ചതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
"അല്ല അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. ഒരു Advise ഞാൻ തരാം അയാളുമായ് കോർക്കാതിരിക്കുന്നത് ആണ് നല്ലത്. ശത്രു സ്ഥാനത്തേയ്ക്ക് വന്നാൽ പിന്നെ മരണം ആണ് ഫലം. അതും ആ ചെകുത്താന്റെ കൈ കൊണ്ട് "
അത്രയും അവളുടെ കണ്ണിലേയ്ക്ക് നോക്കി പറഞ്ഞു കൊണ്ട് അയാൾ കാറിലേയ്ക്ക് കയറി പോയി. സാന്ദ്ര അപ്പോഴും അയാൾ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുവായിരുന്നു.
=================================
രാത്രി റൂമിലേയ്ക്ക് വന്ന ആമി കാണുന്നത് ബെഡിൽ കിടക്കുന്ന ആദമിനെ ആണ്. അവനെ ഒന്ന് നോക്കി കൊണ്ട് അവൾ ഫ്രഷാവൻ കയറി. ഇത്തിരി നേരത്തിന് ശേഷം അവൾ ഇറങ്ങിയപ്പോൾ അവൻ ബെഡിൽ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു.ആമി അവനെ നോക്കാതെ ബെഡിന്റെ മറു സൈഡിൽ വന്ന് കിടന്നു.
തന്റെ പിൻ കഴുത്തിൽ ചൂട് നിശ്വസം തട്ടിയതും ആമി വേഗം പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കി. തന്നെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ നിൽക്കുന്ന ആദമിനെ കണ്ട് അവൾ ഒന്ന് ഞെട്ടി.
"എ..ന്താ "
അവൾ പേടിയോടെ ചോദിച്ചു
"വീട്ടിലേയ്ക്ക് പോകണ്ടേ നിനക്ക് "
അത് കേട്ട് അവൾ ചെറുതായ് ഒന്ന് തലയാട്ടി.
"നാളെ രാവിലെ റെഡി ആയി നിൽക്ക് പോകാം "
അവൾ അത് കേട്ട് സന്തോഷം തോന്നി എങ്കിലും പുറത്ത് കാണിച്ചില്ല. വെറുതെ ഒന്ന് മൂളുക മാത്രമേ ചെയ്തോളു. എന്നാൽ ആ കണ്ണിലെ തിളക്കത്തിൽ നിന്ന് അവൾ സന്തോഷവതിയാണെന്ന് അവൻ തിരിച്ചറിഞ്ഞു.ഒരു നിമിഷം ഇരുവരൂടേയും മിഴികൾ തമ്മിൽ ഇടഞ്ഞു.
അവന്റെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാൻ ആകാതെ അവൾ കിടന്നു. എന്നാൽ അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ നിന്ന് ആ വിറ കൊള്ളുന്ന ചുവന്ന ചുണ്ടുകളിലേയ്ക്ക് തെന്നി നീങ്ങി. അത് അറിഞ്ഞ പോലെ അവളുടെ ശരീരം ഒന്ന് വിറച്ചു.
തന്നിലേയ്ക്ക് അടുത്ത് വരുന്ന അവന്റെ മുഖം കാൺകെ അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.ഇത് കണ്ട് ആദം അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.എന്നാൽ കണ്ണുകൾ മുറുകെ പൂട്ടി കിടക്കുന്ന അവൾ ഇതൊന്നും അറിഞ്ഞില്ല. ആദം അവളെ ഒന്ന് നോക്കി കൊണ്ട് അതെ കുസൃതി ചിരിയോടെ അവളുടെ വെളുത്ത കവിളിൽ അമർത്തി കടിച്ചു.
"സ്സ് ആഹ് "
അവൾ വേദനയിൽ പുളഞ്ഞു കൊണ്ട് ഉച്ചത്തിൽ വിളിച്ചു. അത് കണ്ട് ആദം പൊട്ടി ചിരിച്ചു. ആമി കവിളിൽ കൈ വച്ച് കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി. അത് കാൺകെ അവന്റെ ചിരി ഒന്നൂടെ കൂടി. ഇത്തിരി നേരത്തിന് ശേഷം അവന്റെ ചിരി ഒന്ന് അടങ്ങിയതും ആദം അവളുടെ അരുകിലേയ്ക്ക് മുഖം അടുപ്പിച്ച് കൊണ്ട് ചോദിച്ചു.
"അല്ല നീ എന്തെങ്കിലും പ്രതീക്ഷിച്ചാണോ ആമി കൊച്ചേ കണ്ണടച്ചത് "
അവന്റെ ചോദ്യത്തിൽ അവൾ പതറി കൊണ്ട് ചാടി എഴുന്നേറ്റു. എന്നാൽ ആദം അതുപോലെ അവളുടെ കൈയിൽ പിടിച്ച് വലിച്ച് ബെഡിൽ കിടത്തി.ശേഷം അൽപ്പം നീങ്ങി അവനും കിടന്നു. സത്യത്തിൽ അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. വേഗം മറു സൈഡിലേയ്ക്ക് തിരിഞ്ഞ് കിടന്നു അവൾ.
===============================
പിന്നേറ്റ് എഴുന്നേറ്റ നേരം മുതൽ നല്ല സന്തോഷത്തിൽ ആയിരുന്നു ആമി. അമ്മയെ കാണാൻ പോകുന്നത്തിന്റെ സന്തോഷത്തിൽ.സുമതി വന്ന് കഴിഞ്ഞ് അവരോട് പറഞ്ഞ ശേഷം അവൾ പോകാൻ റെഡി ആകാൻ മുകളിലേയ്ക്ക് കയറി.റൂമിൽ ആദം ഡ്രസ്സ് ചെയ്ത് നിൽപ്പുണ്ടായിരുന്നു.
"ഞാൻ താഴെ ഉണ്ടാകും വേഗം റെഡി ആയി വാ "
അത് കേട്ട് അവൾ ആദ്യമായ് അവനെ നോക്കി മനോഹരമായ് ഒന്ന് പുഞ്ചിരിച്ചു.അവളുടെ ചിരിക്കുന്ന മുഖം കണ്ട് അവന്റെ കണ്ണുകൾ വിടർന്നു.പിന്നെ വേഗം നോട്ടം മാറ്റി കൊണ്ട് ഡോർ തുറന്ന് താഴേയ്ക്ക് പോയി.
ആമി വേഗം ഒരു ഡ്രെസ്സും എടുത്ത് ഫ്രഷാവൻ കയറി.
===============================
താഴേയ്ക്ക് ഇറങ്ങിയ ആദം സോഫയിൽ ഇരുന്ന് കൊണ്ട് ഫോൺ നോക്കാൻ തുടങ്ങി. അപ്പോഴാണ് സാന്ദ്ര അവന്റെ അടുത്തേയ്ക്ക് വന്നത്. അവൾ എവിടെയോ പോകാൻ ഉള്ള രീതിയിൽ ഒരുങ്ങി വരുന്നത് കണ്ട് അവൻ ഒരു സംശയത്തോടെ ചോദിച്ചു.
"നീ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ ഡി "
അത് കേട്ട് അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു.
"ഞാൻ മാത്രം അല്ല നമ്മൾ ഒരുമിച്ച് ആണ് പോകുന്നത് "
"നമ്മളോ "
"അതേലോ ഞാനും നീയും "
"അല്ല സാന്ദ്ര ഞാൻ "
അവൻ എന്തോ പറയാൻ വന്നതും സാന്ദ്ര വേഗം അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
"ഇനി നീ ഒന്നും പറയണ്ട എഴുന്നേറ്റ് വന്നേ നമ്മുക്ക് പോയിട്ട് വരാം "
സാന്ദ്ര അവന്റെ കൈയിൽ പിടിച്ച് വലിച്ച് സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"സാന്ദ്ര അതല്ല ഞാൻ ഒന്ന് പറയട്ടെ ഡി "
"നീ ഒന്നും പറയണ്ട വാ ഇങ്ങോട്ട് "
അവനെ ഒന്നും പറയാൻ സമ്മതിക്കാതെ സാന്ദ്ര അവനെയും കൊണ്ട് പുറത്തേയ്ക്ക് പോയി.
"ഞാൻ ഡ്രൈവ് ചെയ്തോളാം നീ കയറ് "
പിന്നെയും വല്ലായ്മയോടെ നിൽക്കുന്നവനെ അവൾ നിർബന്ധിച്ച് കോ ഡ്രൈവിംഗ് സീറ്റിൽ കയറ്റി അവൾ മറു സൈഡിലേയ്ക്ക് വന്നു. കാറിലേയ്ക്ക് കയറുന്നത്തിന് മുന്നേ അവൾ തിരിഞ്ഞ് വീട്ടിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു.
"ഇന്നത്തെ ദിവസം നീ അവന്റെ കൂടെ വീട്ടിലേയ്ക്ക് പോകുന്നത് എനിക്ക് ഒന്ന് കാണണം പൗർണമി "
ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൾ കാറിലേയ്ക്ക് കയറി. തുടരും...