പയസ്വിനി, തുടർക്കഥ ഭാഗം 15 വായിക്കൂ...

Valappottukal



രചന: ബിജി...

മഞ്ഞുപെയ്യാൻ തുടങ്ങിയിരിക്കുന്നു ....

"എമ്മിച്ചാ കിടക്കുവാടാ...
ലൂർദ്ധി നോടാണ്
പാച്ചുവും ....ശ്രീയും എഴുന്നേറ്റു പോയി ......

പാട്ടിൽ മുഴുകിയൊരുത്തൻ പുൽപരപ്പിൽ കിടന്നിരുന്നു .....

വണ്ടർഫുൾ അറ്റ്മോസ്ഫിയർ ....
കൈ വിരിച്ച് ആകാശത്തേക്ക് നോക്കിയതും ....
എന്റെ മുഖത്താകെ മഞ്ഞുതുള്ളികൾ ....

"എങ്ങനുണ്ട് .... ഇവിടം
പക്കാ അല്ലേ...!

ലൂർദ്ധ് ആണ് ......

ഞാനവന്റെ മുഖത്ത് പറ്റിപ്പിടിച്ച മഞ്ഞുതുള്ളികളെ നോക്കിയതും .....

അവനും എന്നെ നോക്കി .....
അവനിൽ കൊരുത്ത മിഴികളെ പറിച്ചെടുത്തു ദൂരേയ്ക്ക് നോക്കി ...

അവനൊന്ന് മുഖം കുടഞ്ഞ് കമഴ്ന്ന് കിടന്നു ....

മഴച്ചാർത്തിലൊളിപ്പിച്ച അനുഭൂതികൾ .....
ആർദ്രമാം ഹൃദയാർച്ചനകൾ ...
പ്രീയതരം നിന്നോർമ്മകൾ .....

എതെല്ലാമോ ചിന്തകളാൽ അവൾ അലങ്കരിക്കപ്പെട്ടിരുന്നു ....

"പോയി കിടന്നോ .....
ഇങ്ങനെ പരിചയം ഇല്ലല്ലോ ....

ഞാനവനെ ശ്രദ്ധിച്ചതേയില്ല .....

മഞ്ഞു പൊഴിയുന്ന ആ മായിക ലോകത്ത് ഞാനെല്ലാം മറന്നിരുന്നു ....

പെട്ടെന്നാണ് ചീറി അടിച്ച് കാറ്റ് വീശിയത് ....

തിമിർത്ത് പെയ്യുന്ന മഴയും.....

"കയറെടി ടെന്റിൽ .....

ലൂർദ്ധിന്റെ അലർച്ച .....
അവനെന്നെ പിടിച്ചു വലിച്ചോണ്ട് ടെന്റിലേക്കോടി .....

"വിടെടാ ....എനിക്ക്
മഴ നനയണം ...

അവളവന്റെ കൈയ്യിൽ നിന്ന് പിടി വിടാനായി കുതറി .....

എങ്ങുമില്ലാത്ത ദേഷ്യമായി അവന്

"കയറിപ്പോടി ......

ദേഷ്യത്തിൽ  അലറിയവൻ.....

"ഇയാൾക്കെന്താ .....
ഞാനല്ലേ നനയുന്നേ.....
അവളും ചെറഞ്ഞു നിന്നു ....

"ടിക്കറ്റില്ലാതെ ഷോ കാണാൻ ഒട്ടും താല്പര്യം ഇല്ല ....

"എന്തോന്ന് ...... ഞാൻ ഇടുപ്പിന് കൈ കൊടുത്ത് വെല്ലുവിളിക്കും പോലെ നിന്നു .....

"പോടി അകത്ത് .....

ചെക്കൻ കയർക്കുന്നു .....

ഷോ .....
പെട്ടെന്ന് ബോധം വന്ന പോലെ ഞാനെന്നെ ഒന്നു നോക്കി ......

ബ്ലൂ ജീനും ഓഫ് വൈറ്റ് ടീ ഷർട്ടും ....
നനഞ്ഞൊട്ടി .....

മാനം പോയി ......

ടെന്റിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു .....

ബാഗിൽ നിന്ന് ഡ്രെസ്സൊക്കെ എടുത്തു ഇട്ടു ....

ഘ്രാ....

ഇനി ആ അലവലാതിയെ എങ്ങനെ നോക്കും--..''

അവൻ ടെന്റിലേക്ക് വന്നതും :-
എന്നെ ഒന്നു നോക്കി ....
കൈയ്യിലുള്ള കമ്പിളി നീട്ടി ....

ഞാനതവന്റെ മുഖത്ത് നോക്കാതെ  വാങ്ങി ...

"നാണമാവുന്നൂ മേനി നോവുന്നൂ
എന്റെ കൈകൾ നിന്നെ മൂടുമ്പം"

അവൻ പുറത്തേക്കിറങ്ങുമ്പോൾ പാട്ടിന്റെ വരികൾ മൂളുന്നു .....

"നാറി .... നാണമില്ലാത്തവൻ പെമ്പിള്ളാരെ നോക്കി വെള്ളമിറക്കിയിട്ട് പാടുന്നു ....

"ദേ ... പെണ്ണേ ....
കളിക്കല്ല് മുഖത്തിട്ട് അലക്കും ഞാൻ ....

"പിന്നേ.... കാണാൻ മുട്ടി നില്ക്കുവല്ലേ ...

പുറത്ത് മഴ ശക്തമായി കൊണ്ടിരുന്നു .......

പുറത്തേക്കിറങ്ങി പോകാൻ കഴിയാതെ അവൻ നിന്നു ......

കാട്ടുപാതയിലാണ് ..... കാട്ടുമൃഗങ്ങളെങ്ങാനും വന്നു കയറുമോ തനിച്ച് ഒരു ഭയം ......

ഇന്നിനി മഴ തോരുമെന്ന് തോന്നുന്നില്ല ......
ഞാൻ കേൾക്കാനായിരിക്കും അവൻ പറയുന്നത് .......

പിന്നെയും പുറത്തേക്ക് നോക്കി നില്കുകയാ

"ഇവിടെ കിടന്നോ .....
മഴ മാറുമെന്ന് തോന്നുന്നില്ല .....

പറയാൻ കാത്തെന്നോണം .....

കിടക്കയുടെ ഒരരിക് പിടിച്ചവൻ.....

ഒരു കൈയ്യെത്തും ദൂരത്ത് അവൻ ....

ഓർമ്മചിത്രത്തിൽ ഒരിക്കലും ഈ വിധമൊരു ഒത്തുചേരൽ നിനച്ചതു കൂടിയില്ല .......

ഈ പുൽമേട്ടിൽ .....
നുരഞ്ഞു പൊന്തുന്ന വെള്ളച്ചാട്ടത്തിനരികിൽ ....
ആർത്തുലയുന്ന മഴയിൽ.....

ഇങ്ങനെയും ഞാൻ നിന്നെ ഓർക്കും .....

കിടന്നതേ അവനുറങ്ങി ......
രണ്ടു കൈകളും പിണച്ച് അതിൽ മുഖം അമർത്തി കമഴ്ന്ന് കിടക്കുകയാണ് ....

എന്റെ ഉറക്കം കളഞ്ഞവൻ --..

എന്റെ വിഷമഘട്ടങ്ങളിലൊക്കെ നിന്റെ ആദ്യശ്യ സാന്നിധ്യം ഞാൻ മനസ്സിലാക്കുന്നു കൂട്ടുകാരാ ....

ഈ കഴിഞ്ഞു പോകുന്നതൊക്കെ നാളെയുടെ ഓർമ്മകളാണ് ....

അത്രയും മനോഹരമായ ഈ മുഹൂർത്തങ്ങളാവാം നാളെകളിൽ എന്നെ ഒരു പോലെ സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും .....

ഇഷ്ടമാണ് .....
കാത്തിരിപ്പിക്കാൻ കഴിയുംവിധം പ്രണയമായി വളർന്നിട്ടില്ല .....
വളരാൻ അനുവദിക്കില്ല ....

"നാളെയുടെ  എന്റെ നഷ്ടങ്ങളുടെ ഭണ്ഡാരപ്പെട്ടിയിൽ നിനക്കായിരിക്കാം മൂല്യം കൂടുതൽ ...."

"എന്റെ തണൽ മരം .....
നിന്റെ ചില്ലകളിൽ ഇനിയുമേറെ ചില്ലകൾ തളിർക്കുകയും പൂവിടുകയും ചെയ്യട്ടെ ...."

നിന്റെ കണ്ണെത്താ ദൂരങ്ങളിൽ ഞാനുണ്ടാവും ......

ബാല്യത്തിന്റെ പകിട്ടുകളിൽ എന്നോടൊപ്പം നീ ഉണ്ടായിരുന്നു ....
ഒരിക്കൽ വിട ചൊല്ലിപ്പോയ എന്റെ കളി കൂട്ടുകാരൻ ....

കാലം നമ്മുക്കായി കാത്തു വയ്ക്കുന്നതെന്താവും ....

ഇനിയും ഒരു പാട് യാത്ര ചെയ്യണം ...
കാണാത്ത ലോകത്തെ ... കാഴ്ചകളെ അടുത്തറിയണം .....

നീയും ഞാനും വിദൂരതയിൽ ഒരു നൂൽപ്പാലത്തിൻ മറുപുറത്ത് കാത്തിരിക്കുമോ ...?

നീ എന്നിൽ മാഞ്ഞില്ലാതാകുന്ന നാളൊരിക്കലും പുനർജ്ജനിക്കാതിരിക്കട്ടെ ...


മഴ പെയ്തു തോർന്നൊരു പ്രഭാതം .....
എപ്പോഴാണോ ഉറങ്ങിയത് .....
ഒന്നും ഓർമ്മയില്ല .....
എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ....

അരികിൽ കിടന്നവനെ കണ്ടില്ല ......

മുടി വാരിവലിച്ച് ഉച്ചിയിലായി കെട്ടിവച്ചു ......

പുറത്തേക്കിറങ്ങിയതും ....

മരം പെയ്യുന്ന കാഴ്ച .... അതും മഞ്ഞിന്റെ നിറവിൽ .....

വെള്ളച്ചാട്ടത്തിൽ പൂണ്ട് വിളയാടുന്നുണ്ട് മൂന്നും ......

അവിടെ നിന്ന് പതിയെ ഓറഞ്ചു മരങ്ങളുടെ അരികിലേക്ക് നടന്നു ....

നല്ല കാറ്റും മഴയും ആയതിനാൽ  കുറേ ഓറഞ്ചു പൊഴിഞ്ഞ് നിലത്ത് കിടക്കുന്നു ......

കുറേ നേരം മരം ചെയ്യുന്നതും .... മഞ്ഞും പച്ചപ്പുമൊക്കെ കണ്ട് നടന്നു .....

ഒടുവിൽ ഒരു ഉരുളൻ കല്ലിൽ ഇരുന്നപ്പോ അടുത്തൊരുത്തൻ .....

സിറ്റി ലൈഫിന്റെ മടുപ്പ് അകറ്റാൻ പലപ്പോഴും ഞാനിവിടെ വരാറുണ്ട് .....

എങ്ങനുണ്ട് ...... ലൂർദ്ധ് എന്നെ നോക്കി

ഒറ്റയ്ക്കിരുന്നൊരു സംഗീതം കേൾക്കുന്ന സുഖം തരുന്നുണ്ടിവിടം...
മനോഹരം ......

താനിനി തിരക്കായിരിക്കും അല്ലേ ....

എൻഗേജ്മെന്റ് ... മാര്യേജ് .....
അങ്ങനെ ... അങ്ങനെ ...

സൂര്യനുദിച്ചു നിന്ന അവളുടെ മുഖത്ത് എത്ര പെട്ടെന്നാണ് കാർമേഘം മൂടിയത് ......

"എന്നെങ്കിലും .... എന്നെങ്കിലും ഇവിടം ഓർക്കുമോ ....
കൂടെ എന്നെയും....."

പതിഞ്ഞ ശബ്ദം ........
മറുപടിക്കായി കാത്തിരിക്കുന്നുണ്ടവൻ.....

ഇവിടം മറക്കാനോ ... ഒരിക്കലും ഇല്ല ...കൂടെ നിന്നെയും മറക്കില്ല ലൂർദ്ദ്....

അപ്പോഴേക്കും ശ്രീയും പാച്ചുവും എത്തി ......

പയസ്വിനിക്ക് ഫ്രഷ് ആകണ്ടെ....?

പുൽമേടിനരികിലൂടെ അല്പ്പം നടന്നാൽ ഒരു കോട്ടേജ് ഉണ്ട് ....
പോയി റെഡി ആയി വാ ....

അവൾ മടിച്ചു നിന്നു .....
താൻ വാ ഞാൻ വരാം ലൂർദ്ധ് മുന്നിൽ നടന്നു .....

മരത്തടിയിൽ നിർമ്മിച്ച കോട്ടേജ് ....
ഉള്ളിലെ റൂമിൽ ആധുനികമായ സൗകര്യങ്ങൾ ....

അവൾ കുളിച്ച് ഡ്രെസ്റ്റ് മാറി വന്നു .....

എനിക്ക് പോകണം ....
ഒന്നു കൊണ്ടു വിടാമോ .....

മുന്നിൽ നടന്നിരുന്ന അവൻ തിരിഞ്ഞു നിന്നു ....

സ്വന്തം ലൈഫ് എങ്ങനെ ജീവിച്ചു തീർക്കണമെന്ന് ....
സ്വയം തീരുമാനിക്കുക .....
അല്ലാതെ മറ്റുള്ളവരുടെ പാവ ആകരുത് .....

കേട്ട ഭാവം നടിച്ചില്ല ...
ഞാൻ വെള്ളച്ചാട്ടം നോക്കി നിന്നു ....

ചെക്കന് എരിഞ്ഞ് കയറുന്നുണ്ട് .....

അവൻ എവിടം വരെ പോകുമെന്ന് അറിയണമല്ലോ ...

എടി ..... രാക്ഷസി ....

ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ....

എന്താന്ന ഭാവത്തിൽ ഞാൻ വലിയ മൈൻഡില്ലാതെ നിന്നു ....

നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .....

ഞാനൊന്നും മിണ്ടുന്നും ഇല്ല ...
അവൻ ദേഷ്യപ്പെട്ട് .... നടന്നു .....

തിരിച്ചുള്ള യാത്രയിൽ മുഖം വീർപ്പിച്ച് ഇരുപ്പുണ്ട് .....

ഏതോ ഫോൺ ഇടയ്ക്ക് വന്നു ....

ഞാൻ ഇന്ന് തിരിക്കും. ഏർളി മോർണിങ് ജോയിൻ ചെയ്തോളാം...

എന്നെ നോക്കുന്നത് കൂടിയില്ല -...
എഞ്ചുവടിയുടെ വീട്ടിൽ ഇറക്കി വിട്ടു .....

ആ രാത്രി തന്നെ അവൻ ഡൽഹിക്ക് പോയി ....

പോകാൻ നേരം എല്ലാവരോടും യാത്ര പറഞ്ഞെങ്കിലും എന്നോട്
ഒരു യാത്ര പോലും പറയാതെ പോയി ...

എടുപ്പതിന് നെഞ്ചിൽ നീറ്റലും തന്നിട്ടവൻ പോയി ....

                   തുടരും
                   

ഇനി കല്യാണ നിശ്ചയം ...

റിവ്യു ശുഷ്കമായി പോകുന്നുണ്ട് ... ബല്യ കമന്റ് തായോ ...
To Top