രചന: ആതൂസ് മഹാദേവ്
ആമി കിച്ചണിലേയ്ക്ക് പോയ് എന്തെങ്കിലും ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ആണ് പിന്നെയും പുറത്ത് ബെൽ അടിച്ചത്. അവൾ പോയ് ഡോർ തുറന്നു. സുമതിയും ഭർത്താവും ആയിരുന്നു.
"സോറി കുഞ്ഞേ "
അവർ വെപ്രാളംത്തോടെ അകത്തേയ്ക്ക് കയറി കൊണ്ട് പറഞ്ഞു.
"അതൊന്നും സാരമില്ല "
"സാർ എഴുന്നേറ്റോ കുഞ്ഞേ "
"ആ എഴുന്നേറ്റു "
"ഞാൻ പോയ് വേഗം എന്തെങ്കിലും ഉണ്ടാക്കട്ടെ "
അതും പറഞ്ഞ് അവർ വേഗം അകത്തേയ്ക്ക് പോയി. അവളും അവരുടെ പുറകെ പോയി.
"ഒരാൾ കൂടെ ഉണ്ട് സുമതിയമ്മേ കഴിക്കാൻ "
"അതാരാ കുഞ്ഞേ "
അവർ ഒരു സംശയത്തോടെ ചോദിച്ചു
"എനിക്ക് അറിയില്ല, ഏതോ ഒരു പെണ്ണ് "
"പെണ്ണോ അതാരാ, റീന കുഞ്ഞ് അല്ലല്ലോ "
"ഏയ് ആ ചേച്ചി അല്ല, ഇത് വേറെ ആരോ ആണ് "
"ഇനി ആ സാന്ദ്ര കൊച്ച് എങ്ങാനും ആണോ "
അവർ എന്തോ ആലോചിച്ചു കൊണ്ട് ചോദിച്ചു.
"പേരൊന്നും എനിക്ക് അറിയില്ല "
പിന്നെ രണ്ട് പേരും കൂടെ ചേർന്ന് ആഹാരം ഉണ്ടാക്കാൻ തുടങ്ങി. ആദ്യമൊന്നും ആമിയേ ജോലി ചെയ്യാൻ അവർ സമ്മതിച്ചില്ല എങ്കിലും അവൾ ഒരുപാട് നിർബന്ധിച്ചപ്പോൾ അവർ പിന്നെ ഒന്നും പറഞ്ഞില്ല.
എല്ലാം ഉണ്ടാക്കി കഴിഞ്ഞ് സുമതി അതെല്ലാം എടുത്ത് ടേബിളിൽ കൊണ്ട് വയ്ച്ചു. അപ്പോഴേയ്ക്ക് ആദവും, സാന്ദ്രയും താഴേയ്ക്ക് വന്നിരുന്നു.അവർ വന്ന് കഴിക്കാൻ ഇരുന്നു. സുമതി തന്നെ അവർക്ക് വിളമ്പി കൊടുത്തു.
ആ നേരമത്രയും ആദമിന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് അകത്തേയ്ക്ക് പായുന്നുണ്ടായിരുന്നു.
"ആമി എവിടെ "
സുമതി തിരിഞ്ഞ് പോകാൻ നിന്നതും അവൻ ചോദിച്ചു.
"കുഞ്ഞ് അകത്ത് ഉണ്ട് സാർ "
"വിളിക്ക് "
അത് കേട്ട് അവർ വേഗം അകത്തേയ്ക്ക് പോയി. ഇത്തിരി കഴിഞ്ഞ് അവർ വന്ന് പറഞ്ഞു.
"സാർ കുഞ്ഞിന് ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു "
അവൻ വേഗം എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. അവന്റെ ആ പ്രവൃത്തി സാന്ദ്രയിൽ ദേഷ്യം നിറയ്ക്കുന്നുണ്ടായിരുന്നു.
അകത്തേയ്ക്ക് പോയ ആദം അവളുടെ കൈയും പിടിച്ച് തിരിച്ച് വന്നു. അവളെ ബലമായ് ചെയറിൽ പിടിച്ച് ഇരുത്തി ആഹാരം വിളമ്പി കൊടുത്തു.
"കഴിക്ക് "
അവൾ ചുണ്ട് കോട്ടി കൊണ്ട് പതിയെ കഴിക്കാൻ തുടങ്ങി.കഴിക്കുന്നതിന് ഇടയിൽ ആമി ചെറുതായ് ഒന്ന് ചുമച്ചതും ആദം വേഗം തലയിൽ ചെറുതായ് കോട്ടി കൊണ്ട് ഒരു ഗ്ലാസ് വെള്ളം എടുത്ത് അവളുടെ ചുണ്ടിൽ മുട്ടിച്ചു. ആമി അവനെ ഒന്ന് നോക്കി കൊണ്ട് അത് കുടിച്ചു.
ഇതൊക്കെ കണ്ട സാന്ദ്രയിൽ ആമിയോടുള്ള പക എരിഞ്ഞു കൊണ്ടിരുന്നു. അവൾ വേഗം എഴുന്നേറ്റ് പോയി.
"ഞാൻ ഇപ്പോ കഴിക്കാൻ വന്നാലും നീയും ഇവിടെ ഉണ്ടാവണം "
ആമിയെ നോക്കി അത്രയും ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ആദം എഴുന്നേറ്റ് പോയി. അത് കേട്ടപ്പോൾ എന്ത് കൊണ്ടോ അവൾക്ക് ചെറുതായ് ചിരി വന്നു.
==================================
"നീ എങ്ങോട്ടാ ഡാ രാവിലെ "
എങ്ങോട്ടോ പോകാൻ റെഡി ആയി നിൽക്കുന്ന അലോഷിയെ കണ്ട് മാത്യു ചോദിച്ചു.
"അത് ഇത്ര ചോദിക്കാൻ മാത്രം എന്ത് ഇരിക്കുന്നു.തല അവിടെ കാത്തിരിക്കുന്നുണ്ടാവും വാലിനെ "
മാത്യുവിന് ചായയും കൊണ്ട് വന്ന മേരി ആണ് അത് പറഞ്ഞത്.
"ദേ ഞാൻ പറഞ്ഞത് മറക്കണ്ട പണ്ടത്തെ പോലെ..........."
"എന്റെ പൊന്ന് മമ്മ ഞാൻ എപ്പോഴും എപ്പോഴും അങ്ങോട്ട് പോകില്ല പോരെ. പിന്നെ ഇപ്പൊ പോകുന്നത് തന്നെ സാന്ദ്ര വന്നിട്ടുണ്ട് അതുകൊണ്ട് ആണ് "
അത് കേട്ട് അവർ പരസ്പരം നോക്കി. പിന്നെ മാത്യു ചോദിച്ചു
"അവൾ എന്താ പെട്ടന്ന് "
"അറിയില്ല പപ്പ ഞാൻ പോയിട്ട് വരാം "
അതും പറഞ്ഞ് അവൻ വേഗത്തിൽ പുറത്തേയ്ക്ക് പോയി.
"ഇത് അത്ര നല്ല വരവായ് എനിക്ക് തോന്നുന്നില്ല ഇച്ചായ "
"മം "
അത് കേട്ട് അയാൾ ഒന്ന് മൂളി
"ആമി മോള് "
അവർ ഒരു ആദിയോടെ ചോദിച്ചു
"നമുക്ക് വൈകുന്നേരം അവിടെ വരെ ഒന്ന് പോയിട്ട് വരാം "
"മം ശെരി ഇച്ചായ "
അതും പറഞ്ഞ് അവർ അകത്തേയ്ക്ക് പോയി. മാത്യു എന്തോ ആലോചയോടെ അവിടെ ഇരുന്നു.
റൂമിലേയ്ക്ക് വന്ന ആമി കാണുന്നത് എവിടെയോ പോകാൻ റെഡി ആകുന്ന ആദമിനെ ആണ്. അവൾ പതുങ്ങി പതുങ്ങി അവിടെ തന്നെ നിന്നു. അവളുടെ ഈ തത്തി കളി ഒക്കെ മിററിലൂടെ ആദം കാണുന്നുണ്ടായിരുന്നു.
"അതെ "
കുറച്ച് നേരമായിട്ടും അവൻ തന്നെ ശ്രെദ്ധിക്കാത്തത് കണ്ട് ആമി പതിയെ വിളിച്ചു.
"മം എന്താ "
അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി കൊണ്ട് ഗൗരവത്തിൽ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. അത് കണ്ട് അൽപ്പം പേടി തോന്നി എങ്കിലും അവൾ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു.
"എനിക്ക് ഒന്ന് അമ്മയുടെ അടുത്തേയ്ക്ക് പോകണമായിരുന്നു"
"എന്താ പെട്ടന്ന് "
അത് കേട്ട് അവൾ ഒന്നും പറയാതെ മുഖം കുനിച്ച് നിന്നു. ആദം നടന്ന് അവളുടെ മുന്നിൽ വന്ന് നിന്ന് കൊണ്ട് പതിയെ വിളിച്ചു.
"ആമി"
അവൾ മുഖം ഉയർത്തി അവനെ നോക്കി. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അണുവിട പോലും ചലിക്കാതെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.പിന്നെ എന്തോ ഓർത്ത പോലെ ആദം വേഗം അവളിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് പറഞ്ഞു.
"ഇന്ന് എനിക്ക് പറ്റില്ല, നാളെ ആകട്ടെ "
അത് കേട്ട് അവൾ വേഗം പറഞ്ഞു
"ഞാൻ തനിയെ പൊയ്ക്കോളാം "
"അത് വേണ്ട, നാളെ ഞാൻ തന്നെ കൊണ്ട് പോയ്കോളാം "
അവളെ നോക്കി ഇത്തിരി കടുപ്പത്തിൽ പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി പോയി. ആമി അമ്മയെ കാണാൻ കഴിയാത്ത വേദനയിൽ സങ്കടപ്പെട്ട് അവിടെ തന്നെ ഇരുന്നു.
=================================
അലോഷി കാർ പോർച്ചിൽ ഒതുക്കി അകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്ക് സാന്ദ്ര സ്റ്റെപ്പ് ഇറങ്ങി താഴേയ്ക്ക് വരുന്നുണ്ടായിരുന്നു.
"ഡി വെള്ള പറ്റേ "
പെട്ടന്ന് സൈഡിൽ നിന്ന് ഉള്ള വിളി കേട്ടതും അവൾ സൈഡിലേയ്ക്ക് നോക്കി. അവിടെ നിൽക്കുന്ന അലോഷിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.
"ജോഷി "
സാന്ദ്ര ഓടി പോയ് അവനെ കെട്ടിപിടിച്ചു. അവൻ തിരികയും.
"എന്ത് പറ്റിയെടി പെട്ടന്ന് ഇങ്ങോട്ടൊക്കെ വരാൻ "
അവൻ അവളിൽ നിന്ന് അകന്ന് മാറി കൊണ്ട് ചോദിച്ചു.
"അത് എന്താ എനിക്ക് നിങ്ങളുടെ അടുത്തേയ്ക്ക് വന്നൂടെ അല്ല ഞാൻ ഇപ്പൊ നിങ്ങൾക്ക് ആരും അല്ലല്ലോ "
അവൾ ഒരു പരിഭവത്തോടെ ചോദിച്ചു.
"നീ എന്താടി അങ്ങനെ പറഞ്ഞത് "
"പിന്നല്ലാതെ അവന്റെ വിവാഹം നടന്നപ്പോൾ എന്നെ ക്ഷെണിക്കണം എന്നോ, അറ്റ്ലീസ്റ്റ് ഒന്ന് അറിയിക്കണം എന്ന് പോലും ആർക്കും തോന്നിയില്ലല്ലോ "
അവൾ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു
"എടി അത് ഒരു പ്രതേക സാഹചര്യത്തിൽ ആണ് അവന്റെ വിവാഹം നടന്നത് "
അത് കേട്ട് അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.
"അത് എന്താ ജോഷി "
"അതൊക്കെ ഞാൻ സൗകര്യം പോലെ പറയാം "
"മം ശെരി "
അതും പറഞ്ഞ് മുന്നോട്ട് നോക്കിയ സാന്ദ്ര കാണുന്നത് സ്റ്റെയർ ഇറങ്ങി വരുന്ന ആദമിനെ ആണ്. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. പൗരുഷത്തോടെ ഉള്ള അവന്റെ വരവിൽ അവൾ മതി മറന്ന് നിന്നു.
"നീ വന്നോ"
ആദം അലോഷിയെ നോക്കി ചോദിച്ചു
"എന്നാൽ ഇറങ്ങിയാലോ "
സാന്ദ്ര രണ്ട് പേരുടെയും മുഖത്തേയ്ക്ക് നോക്കി സന്തോഷത്തോടെ ചോദിച്ചു.
"നിങ്ങൾ കാറിൽ വെയിറ്റ് ചെയ്, ഞാൻ അനിയത്തി കുട്ടിയെ ഒന്ന് കണ്ടിട്ട് വരാം "
അതും പറഞ്ഞു അലോഷി വേഗം മുകളിലേയ്ക്ക് ഓടി. ആദം ഒരു ചിരിയോടെ പുറത്തേയ്ക്ക് പോയി. എന്നാൽ സാന്ദ്രയിൽ ഇതൊക്കെ ആമിയോടുള്ള ദേഷ്യം കൂട്ടിക്കൊണ്ടിരുന്നു.
=================================
അലോഷി മുകളിൽ എത്തുമ്പോൾ ആമി ബെഡിൽ ഇരിക്കുവായിരുന്നു.
"അനിയത്തി കുട്ടി "
അവൻ അവളെയും വിളിച്ചോണ്ട് അകത്തേയ്ക്ക് കയറി. ആ വിളിയും ആളെയും കണ്ട് അവൾ ചെറിയ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്നു.
"എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നെ "
അവൻ അൽപ്പം ആദിയോടെ ചോദിച്ചു
"ഏയ് ഒന്നുമില്ല "
"കള്ളം പറയണ്ട, അവൻ വഴക്ക് പറഞ്ഞോ "
അത് കേട്ട് അവൾ ഇല്ല എന്ന അർഥത്തിൽ തലയാട്ടി
"പിന്നെ എന്താ "
"അത് പിന്നെ നിക്ക് അമ്മയെ കാണണം എന്ന് തോന്നി. പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോ സമ്മതിക്കുന്നില്ല, നാളെ കൊണ്ട് പോകാം എന്ന് "
"അയ്യേ ഇത്രയേ ഉള്ളൂ, ഇതിനാണോ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നത് "
അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
"ഇന്ന് ടൈം ഇല്ല അതുകൊണ്ട്, സാന്ദ്ര വന്ന് കഴിഞ്ഞാൽ പിന്നെ അവനും ഞാനും ബിസിയാ ഒന്നിനും നേരം കാണില്ല. ഞാൻ അവനോട് പറയാം നാളെ തന്നെ മോളെ കൊണ്ട് പോകാൻ പോരെ "
അത് കേട്ട് അവൾ ഒന്ന് തലയാട്ടി
"എന്നാൽ ശെരി മോളെ ഒന്ന് പുറത്ത് പോണം "
അവളോട് യാത്രയും പറഞ്ഞ് അവൻ താഴേയ്ക്ക് പോയി.
അവനെ കാറിൽ വെയിറ്റ് ചെയ്ത് ഇരിക്കുവാണ് ആദവും, സാന്ദ്രയും. ആദം നോർമൽ ആയി ഫോണിൽ നോക്കി ഇരിക്കുന്നു. എന്നാൽ സാന്ദ്ര ആകെ ദേഷ്യത്തിലും. അപ്പോഴേയ്ക്ക് അലോഷി വന്ന് കാറിൽ കയറി.
"ഇത് എവിടെ ആയിരുന്നു ജോഷി നീ "
സാന്ദ്ര ദേഷ്യം എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് ചോദിച്ചു
"സോറി ഡി "
അവൻ അത്ര മാത്രമേ പറഞ്ഞോളൂ. ഈ സമയം കൊണ്ട് ആദം കാർ എടുത്തിരുന്നു.
"ഡാ നാളെ ആമിയെ കൊണ്ട് അവളുടെ വീട് വരെ ഒന്ന് പോണം കേട്ടോ "
പോകുന്നതിന് ഇടയിൽ അലോഷി ആദമിനോട് പറഞ്ഞു
"അപ്പോഴേയ്ക്ക് പരാതി അവൾ നിന്നെ അറിയിച്ചോ "
"പരാതി പറഞ്ഞത് ഒന്നും അല്ല, വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോ ഞാൻ കാര്യം ചോദിച്ചു "
അതിന് ആദം ഒന്നും പറഞ്ഞില്ല
"ഡാ ഞാൻ പറഞ്ഞത് നീ കേട്ടോ അവളെ നാളെ വീട്ടിൽ കൊണ്ട് പോണം എന്ന് "
അവൻ മറുപടി ഒന്നും പറയാത്തത് കൊണ്ട് അലോഷി ഒന്നൂടെ പറഞ്ഞു.
"മം "
അതിന് ആദം ഒന്ന് മൂളി കൊണ്ട് ഡ്രൈവിംഗിലേയ്ക്ക് ശ്രെദ്ധ തിരിച്ചു.
എന്നാൽ ഇവരുടെ സംസാരം ഒക്കെ ശ്രെദ്ധിക്കുക ആയിരുന്ന സാന്ദ്രയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി.
""അപ്പൊ ആദവും പൗർണമിയും തമ്മിൽ അത്ര നല്ല സ്വരചേർച്ചയിൽ അല്ലെന്ന് സാരം. എന്തായാലും അത് നന്നായി അവരെ തമ്മിൽ പിരിക്കാൻ എനിക്ക് കുറച്ചൂടെ എളുപ്പം ആകും ""
ഒരു പുച്ഛത്തോടെ അവൾ ഓർത്തു. കുറച്ച് നേരത്തെ ആലോചയ്ക്ക് ഒടുവിൽ നാളെ ആദമിനെ പൗർണമിയുടെ കൂടെ വിടില്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു.
തുടരും...