പയസ്വിനി, തുടർക്കഥ ഭാഗം 14 വായിക്കൂ...

Valappottukal


രചന: ബിജി

എൻഗേജ്മെന്റ് ഡേറ്റാണ് ഫിക്സ് ചെയ്തിരിക്കുന്നത് ....

ചേച്ചിയെ വിളിച്ചതും നേരിട്ടു സംസാരിക്കാമെന്ന് പറഞ്ഞു കട്ടു ചെയ്തു ......

ഡോക്ടറെ വിളിച്ചു ....
അതും ആ പല്ലവി തന്നെ ....
നേരിട്ടു കാണാമെന്ന് .....

തല്ലി പഴുപ്പിച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റുമോ സ്നേഹവും ഇഷ്ടവുമൊക്കെ ....

ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ ബാക്കി കാര്യം .....

ലൂർദ്ധിന് ഒരു മെസ്സേജിട്ടു .. നാട്ടിൽ പോകുന്നുവെന്ന് .....

കോളേജിൽ ലീവും ആക്കി  നാട്ടിലേക്ക് വച്ചു പിടിച്ചു......

നേരെ ഡോക്ടറെ കാണാൻ പോയി .....

അയാളെങ്ങോ പോയിരിക്കുകയാണ് ....
ഇനി എന്റെ സ്വഭാവം അറിയുന്നതുകൊണ്ട്  ഞാനിങ്ങെത്തും എന്നു കരുതി മുങ്ങിയതാണോ .....

ഡോക്ടറെ അങ്ങേയറ്റം നല്ലൊരു മനുഷ്യനായി കണ്ടതാ ....
ആള് ചേച്ചിയെ കൂട്ടുപിടിച്ച് ....
എന്നെ നിസ്സഹായ അവസ്ഥയിലേക്ക് തള്ളിവിടുന്നു ......

ഇവരിതെന്താ ഒരു മനുഷ്യന്റെ ഇമോഷൻസിൽ കയറി കളിക്കുന്നെ ....

ദേഷ്യം കൊണ്ട് കണ്ണു കാണാതായിട്ടുണ്ട് ......

എന്നാ പിന്നെ ചേച്ചിയെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതി ......

ആലംപാട്ടേക്ക് ഒരു ഓട്ടോ പിടിക്കാൻ റോഡിലേക്കിറങ്ങയതും 

കാറിൽ ചാരി ഒരുത്തൻ .....

ഇവന് പട്ടാളത്തിൽ വെടിവയ്പ്പൊന്നും ഇല്ലേ .....

"കല്യാണപ്പെണ്ണ് നാടു വിടുകയാണോ ....?

കൈയ്യിലെ ബാഗ് കണ്ടിട്ടാണ് .....

ഞാനവനെ മൈൻഡ് ചെയ്യാതെ നടന്നു .....

"ഹാ ... ഇതെന്തു പോക്കാ 
കല്യാണ പെണ്ണേ .....

"ഒന്നുമില്ലേലും ....
കണ്ണിമാങ്ങാ മണമുള്ള പഴയൊരു വാടാ പോടാ ബന്ധമില്ലേ ... തമ്മിൽ .....

ഞാനവനെ തുറിച്ചൊന്ന് നോക്കി .....
ഇവനിതൊക്കെ ഓർമ്മിക്കുന്നുണ്ടോ ....?

"വാ .....പറയട്ടെ അവനെന്റെ ഷോൾഡർ ബാഗിന്റെ വള്ളിയിൽ പിടിച്ച് പിന്നോട്ട് വലിച്ചു .....

"തനിക്കെന്താ ....
ഒരാളും സമാധാനം തരരുത് ....
ഞാനുറഞ്ഞ് തുള്ളി ....

"കല്യാണ പെണ്ണിന്റെ മുഖം ചുമന്ന് തുടുത്തല്ലോ ......
നാണമാണോ ....

അറിയാവുന്ന തെറിയൊക്കെ മനസ്സിൽ അവനെ വിളിക്കുന്നുണ്ടായിരുന്നു .....

എതായാലും .... കൊച്ച് വീട്ടിലേക്ക് ... 
ചേട്ടനും അങ്ങോട്ടാ ..... വെറുതെ കല്യാണപ്പെണ്ണ് റോഡിൽ നിന്ന് വെയിലു കൊണ്ട് ഗ്ലാമർ കളയണോ.....!

ഡോക്ടർ അറിഞ്ഞാ എന്നെയല്ലേ വഴക്കുപറയുക ....അയാളുടെ പെണ്ണ് വെയിലു കൊണ്ട് കരുവാളിച്ചല്ലോന്ന്...!

ഭയങ്കര ഗൗരവത്തിലാ പറച്ചിൽ ....
പക്ഷേ ആ കണ്ണിൽ എന്നെ ആക്കി വിടുന്ന ഒരു സംതൃപ്തി കാണാം ...

തെണ്ടി.....
മരപ്പട്ടി ....

കൂട്ടുകാരന്റെ പെണ്ണ് പെങ്ങൾ ആണ് ....
എനിക്ക് ഉത്തരവാദിത്വം ഉണ്ട് വന്ന് കയറ് .....!

മിണ്ടാതെ വണ്ടിയിൽ കയറി .....
അവനെ നോക്കാതെ കണ്ണടച്ചിരുന്നു ....

അല്ലെങ്കിൽ അവൻ ചിലച്ചോണ്ടിരിക്കും ....

ഈ സമയം കൊണ്ട് ഡോക്ടറേയും എൻഗേജുമെന്റുമൊക്കെ മറന്നു .....

ഇവനെങ്ങനെ പണി കൊടുക്കാമെന്ന ചിന്തയേ ഉള്ളു ....

വണ്ടിയിൽ കയറിയിട്ട് ഒരു പാട് സമയം പോലെ തോന്നി അവൾക്ക് ....
ഇതുവരെ വീടെത്തിയില്ലേ .....

കണ്ണു തുറന്നു നോക്കിയതും ടൗൺ കഴിഞ്ഞ് വണ്ടി എങ്ങോട്ടോ പോവുകയാണ് .......

"ഇയാളിതെങ്ങോട്ടാ പോകുന്നേ .....?

അവൻ കേട്ടതായി നടിക്കുന്നേയില്ല .....

"താൻ നിർത്തിക്കേ...
ചുമ്മാ കളിച്ച് : താനെന്തൊക്കെയാ കാട്ടി കൂട്ടുന്നേ .....

അവള് ശബ്ദം ഉയർത്തി .....

"അടങ്ങെടി .....
മിണ്ടാതിരുന്നോണം ....

ചെക്കന്റെ മുഖമൊക്കെ വലിഞ്ഞ് മുറുകിയിട്ടുണ്ട് ......

ഓഹ് മാക്കാന് കലി കയറിയാ മുന്നും പിന്നും നോക്കില്ല ....
മിണ്ടാതിരിക്കുക തന്നെ .....

വണ്ടി എങ്ങാണ്ടൊക്കെയോ ചുറ്റി കറങ്ങിയിട്ടേയിരുന്നു ......

ഞാൻ ഉറങ്ങാതെ  പുറത്തേക്ക് തുറിച്ചു നോക്കി കൊണ്ടിരുന്നു ....

ഇവനിത് എങ്ങോട്ടാ എന്നെ കൊണ്ടുപോകുന്നത് .....

കർണ്ണാടക ബോർഡറും താണ്ടിയപ്പോ ഞാനവനെ നോക്കി ....
പച്ചവെള്ളം കുടിച്ചിട്ടില്ല ....
ഈ പട്ടി എന്നെ കൊല്ലാൻ കൊണ്ടു പോവുകയാണോ ....

കാട്ടുപാതയിലേക്കാണ് വണ്ടി നീങ്ങുന്നത് ......

ചുറ്റും വലിയ മരങ്ങൾ .........
പക്ഷി കൂട്ടങ്ങളുടെ ശബ്ദം .....

വണ്ടി ഏതോ പുൽമേട്ടിലേക്ക് ഓടിച്ച് നിർത്തി .......

മുന്നിൽ പതഞ്ഞുയരുന്ന വെള്ളച്ചാട്ടം ......

വൈകുംന്നേരം ആയപ്പോഴേക്കും കോട പൊങ്ങിയിട്ടുണ്ട് ......

നല്ല തണുത്ത കാറ്റ് ......

അവൻ ഇറങ്ങി കാറിന്റെ ബോണറ്റിൽ ചാടി കയറി ഇരുപ്പുണ്ട് 

ചുറ്റും നോക്കിയതും ....
വിളഞ്ഞ് കിടക്കുന്ന ആപ്പിൾ മരങ്ങളും .... ഓറഞ്ച് മരങ്ങളും .....

പുൽമേട്ടിൽ നാല് ടെന്റുകൾ .....

മലമുകളിൽ നിന്നു താഴേക്ക് പതിക്കുന്ന വെളളം കല്ലിൽ തട്ടി ചിതറി തെറിക്കുന്നു .....

ഞാൻ മറ്റെല്ലാം മറന്നു .....

സ്വർഗ്ഗം ....

"ഇവിടങ്ങ് കൂടിയാലോടി ....!

ചെറുക്കന് ഭയങ്കര കുറുമ്പ് .....

ഞാനവനെ നോക്കാനേ പോയില്ല ....

"ടേയ്... എമ്മിച്ചാ ......
ഉറക്കെ ആരോ കൂവുകയാണ് .....

ടെന്റിൽ നിന്ന് രണ്ടു പേർ.... ഇറങ്ങി വന്നു .....

ഇങ്ങോട്ട് ഓടി വരികയാണ് .....
ലൂർദധും ബോണറ്റിൽ നിന്ന് ചാടിയിറങ്ങി ....

"നീയല്ലേടാ വരുന്നില്ലെന്ന് പറഞ്ഞത് .....

"ഇതാരാടാ ......

അവനെന്തായിരിക്കും പറയുന്നതെന്ന് കേൾക്കാൻ ഞാനും ആഗ്രഹിച്ചു ....

"ഇതോ .... അവനെന്റെ കണ്ണിൽ നോക്കി കണ്ണടച്ചു ....
അയ്യേ ....

ഇത് .....

എഞ്ചുവടിയുടെ മാനസപുത്രി....
ഡോക്ടർ വിദ്യുതിന്റെ പെണ്ണ് ...?

അതു കേട്ടതും അവൻമാർക്ക് കൗതുകം

"പയസ്വിനി അല്ലേ ......

വേറൊരു പേരും തനിക്കുണ്ട് കേട്ടോ ...?

ടാ .... ടാ ... മിണ്ടരുത് .....

ലൂർദ്ദ് അവരെ തടയുന്നുണ്ട് .....

ഞാനവൻമാരുടെ പിടിവലി നോക്കി നിന്നു ......

അതിലൊരുത്തൻ തല പൊക്കി കിതച്ചോണ്ട് പറഞ്ഞു ....
രാക്ഷസീന്നാ തന്നെ ഇവൻ വിളിക്കുന്നേ .....

ഞാൻ ലൂർദ്ധിനെ നോക്കി .....

അവൻ എന്താടിന്ന് പുരികം ഉയർത്തി ചുണ്ടനക്കുന്നു ......

പോടാന്ന് തിരിച്ചാട്ടി ഞാൻ .....

പെങ്ങളേ ...
ഞങ്ങൾ ഇവന്റെ കൂട്ടുകാരാ ....
അതിൽ മെലിഞ്ഞ് കോലൻമുടിയുള്ളവൻ  
ഞാൻ ശ്രീജൻ ....
ഇത് പവൻ .... ഞങ്ങളുടെ പാച്ചു ....

പവൻ അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തിലല്ല ......

എമ്മിച്ചാ .....
കോട ഇനിയും മൂടുമെന്ന് തോന്നുന്നു .....!

എനിക്ക് പോകണം ....
ഞാനുടനെ പറഞ്ഞു ....!

എങ്ങോട്ട് ......?

ചെക്കന് വീണ്ടും കലിപ്പ് ....

ഞാൻ പോകും ....
എനിക്ക് വീട്ടിൽ പോകണം .....!

നീ പോയതു തന്നെ ....
വാടി ഇങ്ങോട്ട് .....!

അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് ഒരു ടെന്റിനുളളിലേക്ക് കയറി ....

ചൂടും തണുപ്പും മിശ്രിതമായ അന്തരീക്ഷമാണ് ടെന്റിനുള്ളിൽ .....

സോഫ്റ്റായിട്ടുള്ള ഒരു കിടക്ക...... നിലത്ത് വിരിച്ചിട്ടുണ്ട് ......

പോകണം ലൂർദ്ധ് മനസ്സിലാക്ക് .....
ഞാനവനോട് ദയനീയമായി പറഞ്ഞു .......

"ചേച്ചിയുടെ അടുത്ത് ഹാപ്പി ആയി ഇരിക്കുമെങ്കിൽ കൊണ്ടു വിട്ടേക്കാം ......

ഞാനൊന്നും മിണ്ടിയില്ല .....

"തല്ക്കാലം തല പുകയ്ക്കണ്ടാ രണ്ടു ദിവസം ഇവിടുണ്ടാവും ....

"ഞാൻ ... എങ്ങനെ ... ഇവിടെ ...
ഞാൻ പരുങ്ങി .....

"ഞാനില്ലേ ... കൂടെ
പിന്നെന്താ നിനക്ക് നിന്നാൽ ....

അവൻ ഇറങ്ങിപ്പോയി .....

ഇതിപ്പോ അവൻ പറയുന്നതെല്ലാം അനുസരിച്ച് നില്ക്കുന്നതു പോലെ ആയി .....

ഏതു നേരത്താണോ ഈ കുരുത്തം കെട്ടതിന്റെ വണ്ടിയിൽ കയറാൻ തോന്നിയത് .......

ഇരുട്ട് ചെറിയ രീതിയിൽ പരന്നതും ....

പുറത്തേക്കിറങ്ങി .....

അവൻമാരവിടെ തീ കൂട്ടിയിട്ടുണ്ട് .....

എന്തൊക്കെയോ ഡിഷസ് നിരത്തി വച്ചിരിക്കുന്നു .....

ലൂർദ്ധ് എന്നെ വിളിച്ചതും ഞാനും അവർക്കൊപ്പം ചേർന്നു .....

ചോളം പുഴുങ്ങി പ്രത്യേകം തയ്യാറാക്കിയ ഡിഷ് സൂപ്പറായിരുന്നു ആസ്വദിച്ച് ഞാൻ കഴിച്ചു......

മുന്നിൽ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ.....

കോടമഞ്ഞും ഇരുട്ടും .... പ്രത്യേക സൗന്ദര്യം....

തീക്കനലിന്റെ വെളിച്ചത്തിൽ എനിക്കരികിലായിരിക്കുന്നവൻ.....

നിശബ്ധതയെ മറികടന്ന് ....
പാച്ചു ഒരു വരി പാട്ട് .... മൂളിയത് ....

"തളിര്‍ വിരല്‍ത്തൂവലാല്‍ 
നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍....."

ബാക്കി പാടാൻ ലൂർദ്ധ് എന്നെ നിർബന്ധിച്ചതും ....
പറ്റില്ലെന്നു പറഞ്ഞപ്പോൾ ആള് പിണങ്ങി എഴുന്നേല്ക്കാൻ പോയതും ഞാൻ പാടി ....

"തളിര്‍ വിരല്‍ത്തൂവലാല്‍
നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍..
അതിനുള്ളില്‍ മിന്നുന്ന 
കൗതുകം ചുബിച്ചിട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍..
അതുകേട്ടു
സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍.
.അതുകേട്ടു 
സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍..."


                        തുടരും
                         ...

ഇക്കണക്കിന് പോയാൽ എന്തെങ്കിലുമൊക്കെ സംഭവിക്കും ...
റിവ്യൂ നന്നായി പോരട്ടെ ...
To Top