രചന: ആതൂസ് മഹാദേവ്
രാത്രിയേയ്ക്കുള്ള ആഹാരവും ഉണ്ടാക്കി 7 അരയോടെ ആണ് സുമതിയും ഭർത്താവും പോയത്. ആദം മുകളിൽ റൂമിൽ തന്നെ ഉണ്ട്. വന്നതിൽ പിന്നെ എങ്ങോട്ടും പോയില്ല, കഴിച്ചിട്ട് പോയതിന് ശേഷം താഴേയ്ക്കും കണ്ടില്ല. ആമി ആണെങ്കിൽ പിന്നെ മുകളിലോട്ട് പോയതേ ഇല്ല.ഹാളിലും പുറത്തും ആയി സമയം ചിലവഴിച്ചു.
ഹാളിലെ സോഫയിൽ വെറുതെ ഇരിക്കുമ്പോൾ ആണ് അവിടെ ഒരു സൈഡിലായ് ഇരുന്ന ഫോൺ റിങ് ചെയ്തത്. അവൾ പതിയെ പോയ് ആ ഫോൺ എടുത്തു.
"ഹലോ "
"മോളെ ഞാനാ മേരി "
മറുപുറത്ത് മേരി ആണെന്ന് കേട്ടതും അവൾക്ക് ചെറുതായ് സന്തോഷം തോന്നി.
"ആ മേരി അമ്മേ "
അവളുടെ ആ വിളി അവരിലും ഒരു ആനന്ദം നിറച്ചു.
"മോള് എന്ത് ചെയുവാ "
"ഞാൻ ഇവിടെ വെറുതെ ഇരിക്കുവാ "
"സുമതി പോയോ "
"ആ പോയി "
"ആഹാരം ഒക്കെ അവര് ഉണ്ടാക്കി വച്ചിട്ടുണ്ട് മോള് അവനും എടുത്ത് കൊടുത്ത് മോളും കഴിക്ക് കേട്ടോ "
"ശെരി മേരി അമ്മേ "
"ശെരി മോളെ "
അത്രയും പറഞ്ഞ് അവർ ഫോൺ വയ്ച്ചു. അപ്പോഴാണ് സ്റ്റെയർ ഇറങ്ങി വരുന്ന ആദമിനെ അവൾ കാണുന്നത്. അവൻ വന്ന് ഡൈനിങ്ങിന്റെ ചെയറിൽ ഇരുന്നു. കഴിക്കാൻ ആണ് അവൻ ഇരിക്കുന്നത് എന്ന് മനസിലായതും അവൾ വേഗം അടുക്കളയിലേയ്ക്ക് പോയി. ശേഷം അവിടെ ഉണ്ടാക്കി വച്ചിരുന്ന ആഹാരം എല്ലാം എടുത്ത് കൊണ്ട് വന്ന് അൽപ്പം മടിച്ച് മടിച്ച് ആണെങ്കിലും അവന് വിളമ്പി കൊടുത്തു.
"ഇനി നിന്നോട് കഴിക്കാൻ ഞാൻ പ്രേത്യേകം പറയണോ "
അവൻ ഇത്തിരി കടുപ്പത്തിൽ പറഞ്ഞതും അവൾ മുഖം കുനിച്ച് പതിയെ പറഞ്ഞു.
"നിക്ക് ഇപ്പൊ വേണ്ട "
എന്നാൽ അവൻ ഒന്ന് ചിറഞ്ഞു നോക്കിയതും അവൾ വേഗം വിളമ്പി കഴിക്കാൻ തുടങ്ങി.ഇത്തിരി നേരം കഴിഞ്ഞതും അവൻ കഴിച്ച് എഴുന്നേറ്റു. ആമി പതിയെ പതിയെ ആണ് കഴിക്കുന്നത്. അവൻ മുകളിലേയ്ക്ക് പോകുന്നത് കണ്ട് അവളും എഴുന്നേറ്റ് പത്രം എല്ലാം എടുത്ത് അകത്തേയ്ക്ക് കൊണ്ട് പോയ് കഴുകി വയ്ച്ചു. ശേഷം അവിടെ ഒക്കെ വൃത്തിയാക്കിയ ശേഷം തിരിച്ച് ഹാളിലേയ്ക്ക് തന്നെ വന്നു.
എന്ത് കൊണ്ടോ മുകളിലേയ്ക്ക് പോകാൻ അവൾക്ക് മനസ്സ് വന്നില്ല. അവൾ ഹാളിൽ ഉള്ള സോഫയിൽ തന്നെ ചാരി ഇരുന്നു.പഴയത് ഒക്കെ ഓരോന്ന് ആയി അവൾ ആലോചിച്ചു കൊണ്ടിരുന്നു.എപ്പോഴോ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.
================================
രാവിലെ ഉറക്കം ഉണർന്ന ആമി കാണുന്നത് തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈ കൈകളെ ആണ്. അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ആ കൈകൾ പതിയെ അകത്തി മാറ്റി കൊണ്ട് എഴുന്നേറ്റ് ഇരുന്നു.
എന്നാൽ അപ്പോഴാണ് താൻ ഇന്നലെ രാത്രി റൂമിലേയ്ക്ക് വരാതെ താഴെ സോഫയിൽ ഇരുന്നാണ് ഉറങ്ങിയത് എന്ന് അവൾ ചിന്തിച്ചത്.അവൻ അല്ലാതെ വേറെ ആരും ഇവിടെ ഇല്ലാത്തത് കൊണ്ട് അവൻ ആകും തന്നെ ബെഡിൽ കൊണ്ട് കിടത്തിയത് എന്നവൾക്ക് മനസിലായി. എന്തോ ഒരു സന്തോഷം ഉള്ളിന്റെ ഉള്ളിൽ അവൾക്ക് അനുഭവപ്പെട്ടു.
പിന്നെ അവൾ എഴുന്നേറ്റ് ഫ്രഷാവൻ കയറി.ഇത്തിരി നേരത്തിന് ശേഷം ഫ്രഷായി ഇറങ്ങിയ ആമി റൂമിൽ നിൽക്കാതെ വേഗം തന്നെ താഴേയ്ക്ക് പോയി. അടുക്കളയിലേയ്ക്ക് പോകാൻ തുടങ്ങും നേരം ആണ് പുറത്ത് കോളിങ് ബെൽ മുഴങ്ങിയത്. സുമതി ആകും എന്ന് കരുതി അവൾ ഡോറിനടുത്തേയ്ക്ക് നടന്നു വാതിൽ തുറന്നു.
എന്നാൽ പുറത്ത് നിൽക്കുന്ന പരിചയമില്ലാത്ത പെൺകുട്ടിയെ കണ്ട് അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു. ഒരു റെഡ് കളർ സാരി ആണ് അവളുടെ വേഷം. നല്ല വെളുത്ത നിറം ആയത് കൊണ്ട് അവൾക്ക് ആ സാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. കൈയിൽ ഒരു ബാഗും കൂടാതെ ഒരു ട്രോളി ബാഗും ഉണ്ടായിരുന്നു.
അവളും മുന്നിൽ നിൽക്കുന്ന ആമിയെ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു.
"നീ ഏതാ "
അത് കേട്ട് ആമി ഒന്ന് പതറി
"ചോദിച്ചത് കേട്ടില്ലേ താൻ ഏതാ എന്ന് "
"അ..ത് ഞാ..ൻ "
ആമി ഒന്നും പറയാൻ കഴിയാതെ വിക്കി വിക്കി നിന്നു.അത് കണ്ട് അവൾ പിന്നെയും എന്തോ പറയാൻ വന്നതും കണ്ടു സ്റ്റെയർ ഇറങ്ങി വരുന്ന ആദമിനെ. അവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. വേഗം അവന്റെ അടുത്തേയ്ക്ക് പാഞ്ഞു.
"ഇച്ചായ "
അവൾ അതും വിളിച്ചു ഓടി പോയ് അവനെ കെട്ടിപിടിച്ചു. ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവനും ചെറുതായ് അവളെ ചേർത്ത് പിടിച്ചു.
"നീ വരുന്ന വിവരം ഒന്നും പറഞ്ഞില്ലല്ലോ "
അവനാമിയെ ഒന്ന് നോക്കി കൊണ്ട് അവളെ തന്നിൽ നിന്ന് അകത്തി മാറ്റി കൊണ്ട് ചോദിച്ചു.
"അത് എന്താ, എനിക്ക് ഇച്ചായന്റെ അടുത്തേയ്ക്ക് വരണം എങ്കിൽ നേരെത്തെ കൂട്ടി പെർമിഷൻ എടുക്കണോ കള്ള തെമ്മാടി "
അതും പറഞ്ഞ് അവൾ അവന്റെ വയറിൽ പതിയെ ഇടിച്ചു. എന്നാൽ ആദമിന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് പുറകിലേയ്ക്ക് പോകുന്നത് കണ്ടപ്പോൾ ആണ് ആമിയുടെ കാര്യം അവൾ ഓർത്തത്. അവൾ വേഗം തിരിഞ്ഞു ആമിയേ ചൂണ്ടി അവനോട് ചോദിച്ചു.
"അല്ല ആരാ ആദം ഈ കുട്ടി "
അത് കേട്ട് ഒരു നിമിഷം അവനും ഒന്ന് നിന്നു. പിന്നെ അവളെ നോക്കി. അവളുടെ കണ്ണുകൾ തന്നിൽ ആണെന്ന് കണ്ടതും അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവൾക്ക് ഉള്ള ഉത്തരം കൊടുത്തു.
"എന്റെ പെണ്ണാണ് പൗർണമി "
അത് കേട്ട് ആമിയുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു. അവൾ ഒരു പിടച്ചിലോടെ വേഗം നോട്ടം മാറ്റി. അത് കണ്ട് അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
എന്നാൽ ആദമിന്റെ നാവിൽ നിന്ന് വീണ വാക്കുകൾ കേട്ട് ഞെട്ടി തറഞ്ഞു നിൽക്കുവാണ് അവൾ. ഒരു നിമിഷം കൊണ്ട് അവളുടെ കണ്ണുകൾ ആമിയുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നീണ്ടു. അത് കാൺകേ അവളുടെ കണ്ണുകൾ ചുവന്ന് വന്നു.
"എന്താ ഡി "
ആദം അവളുടെ തോളിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത്. പെട്ടന്ന് അവന് നേരെ തിരിഞ്ഞു കൊണ്ട് പതർച്ച പുറത്ത് കാണിക്കാതെ പറഞ്ഞു.
"ഏയ് ഒന്നുമില്ല, അല്ല നിന്റെ കല്യാണം ഒക്കെ കഴിഞ്ഞോ ആരും ഒന്നും പറഞ്ഞില്ല "
"അറിയിക്കാൻ പറ്റാത്ത ഒരു സാഹചര്യം ആയിരുന്നു "
"മം "
അവൾ ഒന്ന് മൂളിയത് അല്ലാതെ ഒന്നും ചോദിക്കാൻ തോന്നിയില്ല. പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിക്കാൻ അവൾക്ക് തോന്നിയില്ല. അത്രമേൽ ദേഷ്യം തന്നിൽ നുരഞ്ഞു പൊന്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൾ അതെല്ലാം ഉള്ളിൽ തന്നെ ഒതുക്കി.
"എനിക്ക് ഒന്ന് ഫ്രഷ് ആകണം ആദം വാ മുകളിലേയ്ക്ക് പോകാം "
ആമി ഒന്ന് നോക്കി കൊണ്ട് അവൾ ആദമിന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് മുകളിലേയ്ക്ക് കയറി. നടക്കുന്നതിന് ഇടയിൽ അവൾ തിരിഞ്ഞ് ആമിയെ വല്ലാത്തൊരു ഭാവത്തിൽ നോക്കി.
ഇതാണ് സാന്ദ്ര ജോസഫ്. ജോസഫിന്റെയും അലീനയുടെയും ഏക മകൾ.ആദമിന്റെ ഫ്രണ്ട് ആണ്. അത് മാത്രം അല്ല അലോഷി കഴിഞ്ഞാൽ ആദമിന് ഏറെ പ്രിയം ഉള്ള മറ്റൊരു ആളാണ് സാന്ദ്ര. പഠിക്കുന്ന സമയം മുതലേ ആദമും അലോഷിയും സാന്ദ്രയും എല്ലാ കാര്യങ്ങൾക്കും ഒരുമിച്ച് ആണ്. അവനിലെ ചെകുത്താൻ രൂപം അറിയാത്ത രണ്ട് പേര്.
==============================
ആദമിന്റെ കൈയും പിടിച്ച് മുകളിലേയ്ക്ക് പോകുന്ന സാന്ദ്രയേ കണ്ട് എന്ത് കൊണ്ടോ ആമിയുടെ ചുണ്ടുകൾ കൂർത്ത് വന്നു. അവൾ ഇത്ര അധികാരം അവനോട് കാണിക്കുന്നത് ആമിയിൽ ഒരു വല്ലായ്മ നിറച്ചു.ആദമിനെ അവൾ കെട്ടിപിടിച്ചത് ഓർത്തപ്പോ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
എന്നാൽ ഇത്തിരി സമയം കഴിഞ്ഞാണ് താൻ എന്തൊക്കെയാ ഈ ആലോചിച്ചത് എന്ന ബോധ്യം വന്നത്.
"അയ്യേ ഞാൻ എന്തൊക്കെയാ ഈ ആലോചിക്കുന്നത്. അയാൾ ആരോട് എങ്ങനെ പെരുമറിയാലും എനിക്ക് എന്താ. ആവശ്യമില്ലാത്ത ഒന്നും വെറുതെ ആലോചിച്ചു കൂട്ടാൻ നിൽക്കണ്ട ആമി "
അത്രയും സ്വയമേ പറഞ്ഞ് അവൾ തല ഒന്ന് കുടഞ്ഞു കൊണ്ട് വേഗം അടുക്കളയിലേയ്ക്ക് നടന്നു.
================================
"ശെരി നീ എന്നാൽ ഫ്രഷാക് ഞാൻ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളൂ. റൂമിൽ പോയ് ഫ്രഷായിട്ട് വരാം "
റൂമിൽ എത്തിയ ശേഷം ആദം സാന്ദ്രയോട് പറഞ്ഞു.
"ആ ഓക്കേ, എന്നിട്ട് നമുക്ക് ഒരുമിച്ച് ഇരുന്ന് കഴിക്കാം "
"ആ ഓക്കേ ഡി "
"ഡാ പിന്നെ ഞാൻ വന്ന കാര്യം ജോഷിയോട് പറയണ്ട, അവന് ഒരു സർപ്രൈസ് കൊടുക്കാം "
"ആ ശെരി "
അത്രയും പറഞ്ഞ് അവൻ ഡോർ അടച്ച് പുറത്തേയ്ക്ക് പോയ്. എന്നാൽ അത്രയും നേരം നോർമൽ ആയി നിന്ന സാന്ദ്രയുടെ മുഖം ഒരു നിമിഷം കൊണ്ട് വലിഞ്ഞു മുറുകി.അവൾ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തോടെ ചുവരിൽ ആഞ്ഞടിച്ചു കൊണ്ട് പുലമ്പി.
"ഇല്ല ആദം അവൻ എന്റേത് ആണ്. ഒരുത്തിക്കും വിട്ട് കൊടുക്കില്ല ഞാൻ. പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല വർഷങ്ങളായി ഞാൻ അവനെ മനസ്സിൽ കൊണ്ട് നടക്കുന്നത്.നേടുക തന്നെ ചെയ്യും ഞാൻ അവനെ. അതിന് തടസം അവൾ ആണെങ്കിൽ ഇല്ലാതാക്കാനും എനിക്ക് അറിയാം "
അവൾ വേഗം ബാഗിൽ നിന്ന് ഫോൺ എടുത്ത് ആരെയോ വിളിച്ചു.
"എനിക്ക് ഒന്ന് കാണണം അർജെന്റ് ആണ് "
".................................."
"വേണ്ട, ഈവെനിംഗ് മതി, എവിടെ വരണം എന്ന് ഞാൻ അറിയാക്കാം "
"........................................."
"ആ ഓക്കേ "
അത്രയും പറഞ്ഞ് അവൾ ഫോൺ വയ്ച്ചു.ശേഷം ആ റൂമിലെ വലിയ മിററിന് മുന്നിൽ വന്ന് നിന്നു കൊണ്ട് ക്രൂരമായ് ഒന്ന് ചിരിച്ചു.
"എനിക്ക് മുന്നിൽ തടസമായ് നിൽക്കുന്നവരെ ഒക്കെ വെട്ടി മാറ്റിയിട്ടേ ഉള്ളൂ ഞാൻ. സോറി പൗർണമി എനിക്ക് വേണം അവനെ.അവനെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യും എന്തും "
"ഇനി എന്റെ ലഷ്യം നീ ആണ് പൗർണമി.നിന്നെ എന്നന്നെയ്ക്കൂമായ് ഇല്ലാതാക്കിയാൽ എന്റെ ആദാമിനെ എനിക്ക് കിട്ടും. പിന്നെ ഞങ്ങൾക്കിടയിലേയ്ക്ക് ആരും കടന്ന് വരില്ല. വരാൻ ഞാൻ സമ്മതിക്കില്ല "
കണ്ണുകൾ ചുവന്ന് കലങ്ങി മുഖം വലിഞ്ഞു മുറുകി വല്ലാത്തൊരു ഭാവം ആയിരുന്നു അന്നേരം അവളിൽ. ആദം എന്ന ഭ്രാന്ത് അവളുടെ സിരകളിൽ അത്രമേൽ ഒരു ലഹരിയായ് പടർന്നിരുന്നു.അവനെ സ്വന്തമാക്കാൻ അവളിലെ ഭ്രാന്ത് ആരെയും നശിപ്പിക്കാൻ പ്രാപ്ത ആയിരുന്നു. തുടരും