രചന: ബിജി
ചേച്ചി ഡിസ്ചാർജ്ജായി .....
എഞ്ചുവടി മുത്തശ്‌ചന്റെ വീട്ടിലേക്കാണ് പോയത് ....
എനിക്ക് കോളേജിൽ നിന്നനുവദിച്ച ലീവും തീർന്നിരുന്നു ....
ഞാനും ചേച്ചിയും ഉളളുകൊണ്ട് ശീതകാല സമരത്തിൻ ആയിരുന്നു .....
കാലം മാറ്റട്ടെ ചില മുറിവുകൾ ....
എന്താണ് എന്റെ കൊച്ചിന് പറ്റിയത് ....?
എഞ്ചുവടിയാണ് .....
തനിച്ചിരിക്കാൻ തോന്നിയതു കൊണ്ട് പുറത്തിറങ്ങി നടന്നതാണ് .....
ആരും മനസ്സിലാക്കുന്നില്ല ....
ഇഷ്ടമില്ലാത്തത് അംഗികരിക്കാൻ കഴിയുന്നില്ല.....
ഡോക്ടറാണോ കൊച്ചേ ഇപ്പോഴീ വീർത്തു കെട്ടിയിരിക്കുന്നതിന്റെ കാരണം .....
എനിക്കുമില്ലേ മുത്തച്‌ഛാ എന്റെ ലൈഫ് എങ്ങനെ ആയിരിക്കണമെന്നും ...
ആരുടെ കൂടെ ആയിരിക്കണമെന്നും .....
ഞാൻ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല ....
കോഴ്സ് കഴിഞ്ഞ് ഇറങ്ങിയാൽ ....
ജീവിതം മറ്റൊരു സ്റ്റേജിലേക്കാണ് ....
ത്രില്ലിങ് ... അഡ്വഞ്ചറൻസ് ....
സ്വപ്നം കണ്ടെ എന്റെ വഴിയോര കാഴ്ചകൾ .....
ഞാനൊന്ന് പറന്നോട്ടെ ....
ഇങ്ങനെ അടിച്ചമർത്തി ഫോഴ്സ് ചെയ്ത് ഒരു വിവാഹം ...
ഭർത്താവ് കുട്ടികൾ ...
കുടുംബം നല്ലതെന്നല്ല ....
മനസ്സുകൊണ്ട് ഞാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ .... അങ്ങനെയൊന്ന് ആഗ്രഹിക്കണില്ല ...കഴിയില്ല.... എനിക്ക്
പ്രത്യേകിച്ച് എന്റെ കൂട്ടുകാരനെ ഞാനല്ലേ കണ്ടെത്തണ്ടേ ....
എനിക്ക് കൂടി തോന്നണ്ടേ ....
എനിക്കും മനസ്സ് എന്നൊന്നില്ലേ ....
താനിത്രയൊക്കെ വായിട്ടലച്ചിട്ടും എങ്ങാണ്ടോ നോക്കി ചിന്തിച്ചിരിക്കുകയാ എഞ്ചുവടി ...
ബെസ്റ്റ് ആളോടാ ഇത്രയും നേരം സംസാരിച്ചത് ....
എഞ്ചുവടി .... ആ കാതിൽ ചെന്നു വിളിച്ചതും ...
ആളൊന്ന് ഞെട്ടി....
ഈ ലോകത്തൊന്നും അല്ലല്ലേ ....?
അതേടി കൊച്ചേ നിന്റെ ശത്രു വിളിച്ചിട്ടും ഫോണെടുക്കുന്നില്ല ....
അവനെ കാണാഞ്ഞിട്ട് എന്തോ പോലെ ...
എത്ര ദിവസമായി ഒന്നു കണ്ടിട്ട്....
കഴിഞ്ഞ ദിവസം വന്നിട്ട് പോയതല്ലേ ഉള്ളു ....
നിങ്ങളെന്താ കാമുകിയും കാമുകനുമോ ....
എപ്പോഴും കണ്ടോണ്ടിരിക്കാൻ ....
ഒന്നു പോ കൊച്ചേ... അവനോ ....
നിന്നെ ഡൽഹീന്ന് കൂട്ടിട്ട് വന്നപ്പോ കണ്ടതാ .....
അതും ചെക്കനെ നേരെ ചൊവ്വേ കണ്ടതു കൂടിയില്ല .....
ഒരായിരം നക്ഷത്ര പൂക്കൾ മിഴികൾ സ്വന്തമാക്കി ....
ശ്വാസം ഒന്നു വിലങ്ങി ചുമച്ചു പോയി .....
അല്ല .... രാത്രി .... ഹോസ്പിറ്റൽ .....
നീ ഇതെവിടാ കൊച്ചേ
ഏതു ഹോസ്പിറ്റൽ ....
ഏയ് ....
ഒന്നുമില്ല.....
നെഞ്ചിലെന്തോ കയറി കൂടിയിട്ടുണ്ടല്ലോ .....
എന്തു കയറാനാ എന്റെ പൊന്നേ....
ആ താടി പിടിച്ചു വലിച്ചവൾ .....
"ഇനിയൊരു ജന്മം ചേരാൻ കൊതിക്കുന്ന നാലുമണി പൂക്കൾ ...."
കാര്യമായിട്ടു തന്നെ ആണല്ലോ .....
ആരാ എന്റെ തെമ്മാടി കൊച്ചിന്റെ ഉള്ളിൽ .....
ഒന്നുമില്ലെന്റെ താടിക്കാരാ .....
അകലത്തു നിന്നു കാണാൻ മാത്രം തോന്നുന്ന ഒരിഷ്ടം .....
അത് കിട്ടിയില്ലെന്ന് പറഞ്ഞ് കെട്ടിത്തൂങ്ങി ചാകാനൊക്കെ വേറെ ആളെ നോക്കണം ....
ഇതേ പയസ്വിനിയാണ് .....
എഞ്ചുവടി അപ്പോഴും താടിക്ക് കൈ കൊടുത്ത് അവളെ നോക്കി ഇരുപ്പാ .....
ഇങ്ങനെ നോക്കണ്ടാ .....
... ഒരു പൊടി ..... ഒരു തരി
ഈ നെഞ്ചില് ...
അത് അവിടെ കിടന്നോട്ടെ .....
അത്ര വലിയ സംഭവം ഒന്നും ഇല്ലെന്നേ....
"നിഴലുദിച്ച സന്ധ്യയോടും ....
രാപൂക്കളോടും രാത്രിമഴയോടും തോന്നുന്ന ഒരു ഇഷ്ടം അത്രയേ ഉളളു...."
നട്ടുനനച്ച് പന്തലിച്ച് വേരാഴ്ത്തിയിട്ടൊന്നും ഇല്ല ....
പിന്നുണ്ടല്ലോ ......
ഞാൻ തല കുത്തി നിന്നാലും കിട്ടില്ലാ...
അത്രയ്ക്കു ദൂരമാ ..... ആ കൈയ്യൊന്ന് പിടിക്കാൻ .....
അല്ല കൊച്ചേ.....
എങ്ങാനും നിന്നോട് വന്ന് ഇഷ്ടം പറഞ്ഞാലോ ....
എഞ്ചുവടി വല്ലാണ്ടങ്ങ് ചുരണ്ടുന്നുണ്ട് .....
പോയി പണി നോക്ക് മാഷേന്ന് പറയും .....
നമ്മുക്ക് നേരമില്ലെന്നേ......
അതൊന്നും നടക്കില്ല ....
എഞ്ചുവടി....
അതൊക്കെ വിട്ടേക്ക് ......
തിട്ടയിൽ നിറയെ മുക്കുറ്റിച്ചെടി .... കുഞ്ഞ് ... കുഞ്ഞ് മഞ്ഞ പൂക്കൾ അവള് മുക്കുറ്റിചെടിയിൽ നിന്ന് പൂക്കൾ നുള്ളിയെടുത്ത് എഴുന്നേറ്റു ....
എനിക്ക് കുറച്ച് അത്യാവശ്യങ്ങളുണ്ട് ....
ഒന്നു പുറത്തു പോകണം .....
ലീവൊക്കെ തീർന്നു.....
ചേച്ചിയെ തനിച്ചാക്കി പോകുന്നതും സങ്കടമാണ് .......
ചേച്ചിയെ നോക്കാൻ അടുത്തൊരു വീട്ടിലെ അമ്മച്ചി വരുന്നുണ്ട് ....
പുള്ളിക്കരി നല്ല ഭംഗിയായി എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട് .....
ബാങ്കിൽ നിന്ന് ഉള്ള കാശൊക്കെ എടുത്ത് മണിയപ്പന്റെ വീട്ടിൽ ചെന്നു.....
ഒറ്റനില കെട്ടിടമാണ് ......
കുറച്ചു മാറി ഔട്ട് ഹൗസ് പോലൊരൊണ്ണവും .....
ഇതായിരിക്കാം അങ്ങേരുടെ ക്വട്ടേഷൻ ടീമിന്റെ താവളം....
കോളിങ് ബെല്ലടിച്ചതും ...
അങ്ങേരുടെ പെണ്ണുംമ്പിളള ഇറങ്ങി വന്നു ......
തമിഴത്തിയാണ് ......
അയാളെ തിരക്കിയപ്പോ വയ്യാണ്ടിരിക്കുവാണെന്നു പറഞ്ഞു ....
ഉള്ളിലേക്കൊന്ന് എത്തിനോക്കിയപ്പോ .....
ഹാളിലെ തറയിൽ പായിട്ട് കിടപ്പുണ്ട് ....
കുട്ടിയാന ചരിഞ്ഞു കിടക്കും പോലെ ....
കെട്ടിയോളെന്തോ അയാൾക്ക് അടുത്ത് ചെന്ന് പറഞ്ഞതും തിരിഞ്ഞെന്നെ നോക്കി .....
മുഖമാകെ കരീനീലിച്ച് നീരു പിടിച്ചിട്ടുണ്ട് ......
അയാള് എന്താന്ന് വാ തുറന്നതും ....
മുന്നിലെ ഒരു പല്ലില്ലാന്ന് കണ്ടു .....
കാശ് .....
നീ പോയേ.....
നിന്റെ കാശൊക്കെ കിട്ടീ ....
കടം തീർന്നു....
പോ...വേഗം
മണിയപ്പൻ ദയനീയമായി എന്നെ നോക്കി കണ്ണടച്ചു .....
ഇരുട്ടത്ത് നന്നായി താങ്ങിയിട്ടുണ്ട് ....
വരും വഴിയിൽ ആരോ പറയുന്നു ....
ഉള്ളിൽ ഒരു മിന്നൽ....
വിയർത്തു കുളിച്ച് ഹോസ്പിറ്റലിൽ തന്നെ കാണാൻ വന്നൊരുത്തൻ .....
എപ്പ കണ്ടാലും കടി പിടികൂടുന്നവൻ....
തിരിച്ചും ഒന്നിന് ഒൻപത് പറയും .....
ലൂർദ്ധ് നീ എന്തിന് ഇതൊക്കെ .....
അമ്മയേയും പോയി കണ്ടു .....
ആരെയും തിരിച്ചറിയാൻ പറ്റാത്ത ലോകത്താണ്
രാത്രിയ്ക്കുള്ള ഫ്ലൈറ്റിൽ ഞാനും ഏബലും ഡൽഹിയിലേക്ക് ....
ദാസേട്ടൻ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്തു ....
ലൂർദ്ദ് വോളിബോൾ മാച്ചിന് എവിടെയോ പോയതാണ് ......
അടുത്ത ദിവസം കോളേജിൽ എത്തി .....
പെൻഡിങ് വർക്ക് ലോഡ്.... ഒരു പാട് .....
ലീവെടുത്ത ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടതിനാൽ
കണ്ടിന്യൂവേഷൻ ഇല്ലാത്തോണ്ട് ഫാക്കൾട്ടീസ് വായിട്ടലച്ചത് എന്താണാവോ ഒരു തേങ്ങയും മനസ്സിലായില്ല ....
തലയിൽ തേനീച്ചകൾ മൂളുന്നു .... പുക മാത്രം ചെവിയിലൂടെ .....
യാമിനി .... കുറച്ചൊക്കെ ക്ലിയർ ചെയ്തു തന്നു .....
ഉച്ചവരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു ....
ആരോ പറയുന്ന കേട്ടു ലൂർദ്ധിന്റെ മാച്ച് ഡൽഹിയിൽ തന്നെയാണെന്ന് .....
യാമിനിക്ക് അവനൊരു ക്രേസ് ആണ് ..... ആളൊരു സ്പോർട്സ് ഭ്രാന്തിയാണ് ......
അവൾക്ക് പോകണമെന്നുണ്ട് ....
ഞാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു ...
തന്റെ ചങ്കിൽ അവനോടുള്ള ആ ഒരിത് .... പ്രണയമായി വളർന്നോ എന്നു ചോദിച്ചാൽ ഇല്ല ....
എപ്പഴും കാണണമെന്നോ ....
ഇനി വർഷങ്ങളോളം കണ്ടില്ലേലും ... കുഴപ്പമൊന്നും തോന്നിയിട്ടും ഇല്ല ....
എന്നെങ്കിലും കൂടെ കൂട്ടാൻ ഒരാളു വേണമെന്നു ചിന്തിച്ചാൻ ആ മുഖം ആണ് തെളിയുക .....
പക്ഷേ വേണ്ടാട്ടോ ....അതിങ്ങനെ വളർത്താൻ അനുവദിച്ചു കൂടാ ....
അങ്ങനെ ചങ്കിനെ പിടിച്ച് കുലുക്കും വിധം ഒന്നും ഇല്ല ...
ഡോക്ടറുടെ കോളും മെസ്സേജുമൊക്കെ അവഗണിച്ച് വിടും ...
അങ്ങേരുടെ കാശ് കൊടുക്കണം ...
കടപ്പാടുകൾ ബാധ്യതയായി തോന്നുന്നു .....
ഒരാഴ്ചത്തെ ക്ലാസ് ബാലികേറാമല ആയിരുന്നെങ്കിലും ഒരു വിധം ഞാൻ പിക്ക് അപ്പ് ചെയ്തു .....
ഡോക്കുമെന്റേഷനും ... പ്രസന്റേഷനും .....
റൈറ്റപ്പും എല്ലാം കൂടി ജഗപൊഗയാണ് ..... ഓരോ ദിവസവും .....
ഇതിനിടയിലേക്ക് മാധ്യമ ലോകത്തെ സിംഹവും കടന്നുവന്നു ....
മെഹന്ദ് സലാം ....
നാല്പ്പതു വയസ്സുണ്ടാവും
എന്റെ ആരാധനാ മൂർത്തി എന്നു പറയാം ....
ഇൻഡ്യയിലെ പല അഴിമതികളും പേനാത്തുമ്പിനാൽ ലോകത്തെ അറിയിച്ചയാൾ .....
രാഷ്ട്രീയ വധഭീഷണി കാരണം ഒളിവിൽ കഴിയേണ്ടി വന്നിട്ടുണ്ട് ....
വന്നപാടെ എല്ലാത്തിനേം കുടഞ്ഞെടുത്തു ...
എനിക്കും കിട്ടി .....
ഞാൻ ആളുടെ അളന്നു മുറിച്ചുള്ള സംസാരം നോക്കി വാ തുറന്നിരിക്കുമ്പോ ....
എന്തോ എന്നോട് ചോദിച്ചു ....
കേൾക്കാഞ്ഞതിന് .... എന്നെ പൊരിച്ചെടുത്തു ...
ഗർജ്ജിക്കുകയായിരുന്നു .....
എന്നെ നോക്കൂമ്പോഴൊക്കെ ... ആളുടെ മുഖത്ത് ദേഷ്യം ....
എന്നാലും എനിക്ക് അങ്ങേരുള്ള ക്ലാസ് ഇഷ്ടമായി ....
ഇതിനിടയ്ക്ക് ഏബലിന്റെ അടുപ്പത്തിലുള്ളവരുടെ കുറച്ച് പ്രോഗ്രാംസ് കിട്ടി .... പാട്ടും ... ആൻകറിങ്ങും ... അങ്ങനെ കുറച്ച് കൈമണിസ് ഉണ്ടാക്കി .....
നമ്മുടെ ചെക്കൻ നാടു വിട്ടോ ഒന്നും അറിയില്ല ....
മാസം രണ്ടു കഴിഞ്ഞു .....
എനിക്കെന്നും സലാം സാറിന്റെ വായിന്ന് കേൾക്കാനാണ് വിധി.... മറ്റാരെ പറയുന്നതിലധികം എനിക്കിട്ടു കിട്ടും ....
ചേച്ചിക്ക് ഫിസിയോ തുടങ്ങി .... വലിയ മാറ്റം ഒന്നും കണ്ടില്ല ....
എന്നെ അടിമുടി ഉലയ്ക്കുന്ന ഒരു വാർത്തയും ആയി ചേച്ചി വിളിച്ചു ....
അടുത്താഴ്ച മോതിരം മാറ്റം ആണെന്ന് ......
മുഹൂർത്തം എടുപ്പിച്ചെന്ന് ....
തുടരും