ചെകുത്താന്റെ പ്രണയം, ഭാഗം 12 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ

എല്ലാവരും പോയതോടെ ആമി ആ വലിയ വീട്ടിൽ തനിച്ചായി. മേരി ഉണ്ടായിരുന്നത് കൊണ്ട് ജോലിക്കാരോട് താമസിച്ച് വന്നാൽ മതി എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇപ്പൊ ആരും തന്നെ ഇല്ല അവിടെ.


ഒറ്റയ്ക്ക് ആയതും പഴയത് ഒക്കെ ഉള്ളിലേയ്ക്ക് ഇടിച്ചു കയറി വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അതിൽ ആരവിന്റെ മുഖം മനസ്സിൽ നിറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈ അരുകിൽ എത്തിയിട്ട് നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓർത്ത് അവൾ വേദനിച്ചു. എപ്പോഴോ ഉള്ളിൽ കയറിയ ഒരു മുഖം. ആദ്യമൊക്കെ പറിച്ചു മാറ്റാൻ നോക്കി കഴിഞ്ഞില്ല. പിന്നെ പിന്നെ താനും കണ്ടു ആ കണ്ണിലെ പ്രണയം. തനിക്ക് വേണ്ടി ചെയുന്ന ഓരോ കാര്യങ്ങളും കണ്ടപ്പോ എന്നെന്നേക്കുമായി വേണം എന്ന് തോന്നി പോയി.


പക്ഷെ ഇപ്പൊ തനിക്ക് അത് അന്യനാണ്. ഇനി ഒരിക്കലും തനിക്ക് സ്വന്തമാകാത്ത, മാറ്റാർക്കോ സ്വന്തമായ ഒന്ന്. വേദനിക്കുന്നു ഹൃദയം വല്ലാതെ നോവുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി.


"ഡിങ്...... ഡിങ്"


പുറത്ത് കോളിങ്ങ് ബെൽ മുഴങ്ങിയതും അവൾ കണ്ണുകൾ അമർത്തി തുടച്ചു. പുറത്ത് ആരാകും എന്ന ചിന്തയോടെ അവൾ പതിയെ വാതിലിന്റെ അടുത്തേയ്ക്ക് നടന്നു.


"ഡിങ്...... ഡിങ് "


പിന്നെയും ബെൽ മുഴങ്ങിയതും അവൾ ഡോർ തുറന്നു.  അൽപ്പം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ആയിരുന്നു പുറത്ത്.


"ആരാ "


അവൾ സംശയത്തോടെ ചോദിച്ചു


"ഞാൻ ഇവിടെ ജോലിക്ക് നിൽക്കുന്നതാ കുഞ്ഞേ. എന്റെ പേര് സുമതി. ദേ അത് എന്റെ ഭർത്താവ് ദിവാകരൻ "


ആ സ്ത്രീ ചെറിയ ഒരു പുഞ്ചിരിയോടെ മുറ്റത്ത് നിൽക്കുന്ന അവരെക്കാളും കൂടുതൽ പ്രായം തോന്നിക്കുന്ന മനുഷ്യനേ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. അവളും ചെറുതായ് ഒന്ന് പുഞ്ചിരിച്ചു.


"മാത്യു സാർ വിളിച്ചപ്പോ എല്ലാം പറഞ്ഞിരുന്നു. കുഞ്ഞിനെ കുറിച്ചും പറഞ്ഞു "


അതിന് അവൾ ഒന്നും പറഞ്ഞില്ല. അവർ തിരിഞ്ഞ് തന്റെ ഭർത്താവിനെ ഒന്ന് നോക്കി കൊണ്ട് അകത്തേയ്ക്ക് കയറി.


പുറത്ത് നിൽക്കുന്ന ആൾ അകത്തേയ്ക്ക് കയറാത്തത് കണ്ട് അവൾ ഒരു സംശയത്തോടെ അയാളെ നോക്കി നിന്നു. അത് കണ്ട് അവർ പറഞ്ഞു.


"അതിയാൻ പുറം പണി ആണ് ചെയ്യുന്നത് "


"ഓ "


അവൾ മനസിലായ പോലെ തലയാട്ടി.


"കുഞ്ഞിന് ഉച്ചയ്ക്ക് ഊണിന് എന്താ വേണ്ടേ "


"എനിക്ക് അങ്ങനെ ഒന്നും "


അവൾ ഒരു വല്ലായ്മയോടെ പറഞ്ഞു.


"മാത്യു സാർ പറഞ്ഞു കുഞ്ഞിന് ആവശ്യം ഉള്ളത് ഒക്കെ ചോദിച്ചു ഉണ്ടാക്കി തരണം എന്ന്. പിന്നെ ഇവിടുത്തെ സാറിന് ഉച്ചയ്ക്ക് മീൻ ഫ്രൈ ചെയ്യുന്നത് നിർബന്ധം ആണ് "


അവർ പറയുന്നത് അവൾ വലിയ താല്പര്യം ഇല്ലാത്ത രീതിയിൽ കേട്ട് നിന്നു.


"എന്നാൽ ശെരി കുഞ്ഞേ ഞാൻ എന്റെ ജോലി തുടങ്ങട്ടെ സാർ വരുമ്പോ ഒന്നും ആയില്ല എങ്കിൽ പിന്നെ കഴിക്കാതെ ഇറങ്ങി പോയ്‌ കളയും "


അതും പറഞ്ഞ് അവർ വേഗം തന്റെ പണികളിലേയ്ക്ക് കടന്നു. ആമി ഇത്തിരി നേരം അത് നോക്കി നിന്ന ശേഷം പുറത്തേയ്ക്ക് ഇറങ്ങി.






=================================




ടെക്സ്റ്റയിൽസിലെ തന്റെ കേബിനിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്യുവാണ് ആദം. അടുത്ത് തന്നെ ഉള്ള സോഫയിൽ ചാരി കിടന്ന് ഫോണിൽ കുത്തി കളിക്കുവാണ് അലോഷി.


"ഡാ നേരം ഒരുപാട് ആയല്ലോ നീ വീട്ടിലേയ്ക്ക് പോകുന്നില്ലേ പൂ മുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യ ഒക്കെ ഉള്ളത് അല്ലെ ഇപ്പൊ "


അലോഷി അവനെ നോക്കി കളിയാക്കി പറഞ്ഞതും ആദം ചുണ്ടനക്കി എന്തോ ഒന്ന് അവനോട് പറഞ്ഞു. അത് കേട്ട് അലോഷി ഒന്ന് ഇളിച്ചു കാണിച്ചു.


"ആ കൊച്ച് അവിടെ തനിച്ചാ നീ പോ "


"മം പോകുവാ "


അലോഷി പിന്നെയും പറഞ്ഞതും അവൻ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റ്. ശേഷം ടേബിളിൽ ഇരുന്ന ഫോണും എടുത്ത് കാറിന്റെ കീയും എടുത്ത് കൊണ്ട് പറഞ്ഞു.


"വാ പോകാം "


"ഞാൻ ഇല്ല ഇനി അങ്ങോട്ട് "


"അത് എന്താ "


ആദം ഒരു സംശയത്തോടെ ചോദിച്ചു. അത് കേട്ട് അവൻ പറഞ്ഞു.


"മമ്മയുടെ ഓർഡർ ഉണ്ട് ഇനി പണ്ടത്തെ പോലെ അവിടെ കയറി ഇറങ്ങരുത് ഇപ്പൊ അവിടെ ഒരു പെൺ കൊച്ച് ഒക്കെ ഉള്ളത് ആണെന്ന്. അതുകൊണ്ട് നമ്മൾ ഇല്ലെ "


അലോഷി വല്ലാത്തൊരു രീതിയിൽ പറഞ്ഞതും.


"പോടാ പുല്ലേ "


അതും പറഞ്ഞ് ആദം ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി പോയി. അലോഷി ഒരു ചിരിയോടെ അവിടെ തന്നെ ഇരുന്നു.


ഏതോ തുണി തയ്ച്ചോണ്ട് ഇരിക്കുവാണ് നിർമല. ശരീരം അവിടെ ആണെങ്കിൽ അവരുടെ മനസ്സ് മുഴുവൻ ആമിയുടെ അടുത്ത് ആണ്. ഇത്രയും നാൾ തൊട്ടരുകിൽ ഉണ്ടായിരുന്ന പൊന്ന് മകൾ ഇപ്പൊ ദൂരെ ആണ് എന്ന് ഓർക്കും തോറും ആ അമ്മയുടെ നെഞ്ച് ഒന്ന് നൊന്തു.


എന്നാൽ തന്റെ മകളെ വലിയ ഒരു ആപത്തിൽ നിന്ന് രക്ഷിച്ച ഇപ്പൊ അവളുടെ ഭർത്താവിന്റെ ഒപ്പം ആണല്ലോ എന്ന് ഓർക്കുമ്പോൾ അവർക്ക് സമാധാനം തോന്നി. എത്തേണ്ടേ കൈകളിൽ തന്നെ അവൾ എത്തി എന്ന് അവർക്ക് തോന്നി.


ഇനി ഉള്ള കാലം മുഴുവൻ തന്റെ മകൾ നന്നയി തന്നെ ജീവിക്കും എന്ന് ആ അമ്മയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.





================================




ആമി നേരെ മുകളിലേയ്ക്ക് ആണ് പോയത്. റൂമിലേയ്ക്ക് പോകാതെ അവൾ മെയിൻ ബാൽക്കണിയിലേയ്ക്ക് നടന്നു. അവിടെ പോയ്‌ നിന്നപ്പോ കണ്ടു താഴെ ഗാർഡനിൽ നിന്ന് ചെടികൾ ഒക്കെ നന്നായി വെട്ടി ഒതുക്കി വെള്ളം ഒഴിക്കുന്ന ദിവകാരനെ.അവൾ അത് നോക്കി നിന്നു.


"കുഞ്ഞേ കഴിക്കാൻ വായോ സാർ വന്നു "


പുറകിൽ നിന്ന് സുമതിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നിന്നു.


"എനിക്ക് ഇപ്പൊ വേണ്ട പിന്നെ മതി "


"അല്ല കുഞ്ഞേ "


"പ്ലീസ് വേണ്ടാഞ്ഞിട്ട "


അവൾ പിന്നെയും പറഞ്ഞതും അവർ അത് കേട്ട് താഴേയ്ക്ക് പോയി.ആമി പിന്നെയും താഴേയ്ക്ക് നോക്കി നിന്നു.


"ഡി...."


ഇത്തിരി നേരത്തിന് ശേഷം പുറകിൽ നിന്ന് ആദത്തിന്റെ അലറൽ കേട്ട് ആമി ഞെട്ടി കൊണ്ട് പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി.


"നീ എന്താ കഴിക്കാൻ വരത്തെ "


അവൻ അവളുടെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു.


"നിക്ക് ഇപ്പൊ വേണ്ട "


അവൾ പേടിയോടെ പതിയെ പറഞ്ഞു. എന്നാൽ അവൻ അത് ശ്രെദ്ധിക്കുക പോലും ചെയ്യാതെ അവളുടെ കൈയും പിടിച്ച് താഴേയ്ക്ക് നടന്നു.താഴെ എത്തിയ ശേഷം അവൻ ആമിയെ കൊണ്ട് ഒരു ചെയറിൽ ഇരുത്തി. അവൾ ഇരുന്നതും സുമതി രണ്ട് പേർക്കും ഭക്ഷണം വിളമ്പി.


ചോറും മോര് കറിയും, കാബേജ് തോരനും, മീൻ ഫ്രൈയും, അച്ചാറും, പപ്പടവും ആയിരുന്നു ഊണിന് കഴിക്കാൻ. സുമതി അവർക്ക് കുടിക്കാൻ വെള്ളവും ഒഴിച്ചു വച്ച ശേഷം അകത്തേയ്ക്ക് പോയി.ആമി വേണ്ടാത്ത പോലെ നുള്ളി പെറുക്കി ഇരുന്നു. അത് കണ്ട് ആദം ദേഷ്യത്തിൽ പറഞ്ഞു.


"നുള്ളി പെറുക്കി ഇരിക്കാതെ വാരി കഴിക്കടി. ആകെ അടയ്ക്ക കുരുവിയുടെ അത്രയേ ഉള്ളൂ"


ആദ്യമൊക്കെ ഉറച്ചും അവസാനം പതിയെയും ആണ് അവൻ പറഞ്ഞത്. അത്കൊണ്ട് തന്നെ അവൾ അത് കേട്ടില്ല. അവൻ ദേഷ്യപ്പെട്ടതും അവൾ വേഗം വാരി കഴിക്കാൻ തുടങ്ങി.ഇത്തിരി കഴിഞ്ഞതും അവൻ കഴിച്ച് എഴുന്നേറ്റ് പോയി. അതോടെ അവൾ എഴുന്നെല്കാൻ പോയതും ഒരു അശരീരി കേട്ടു.


"മുഴുവൻ കഴിക്കാതെ അവിടുന്ന് എഴുന്നേറ്റാൽ "


മുകളിലേയ്ക്ക് കയറുന്നതിന് മുന്നേ അവൻ അവളെ നോക്കി കടുപ്പിച്ച് പറഞ്ഞു കൊണ്ട് കയറി പോയി. അവൾ അതുപോലെ അവിടെ ഇരുന്ന് കൊണ്ട് മുഴുവനും വാരി കഴിച്ചു. ശേഷം അവൻ കഴിച്ച പ്ളേറ്റും എടുത്ത് അകത്തേയ്ക്ക് പോയി.


"അയ്യോ കുഞ്ഞ് എന്തിനാ ഇതൊക്കെ ചെയ്യുന്നേ പോയ്‌ കൈ കഴുകിക്കേ ഇതെല്ലാം ഞാൻ ചെയ്തോളാം "


പാത്രങ്ങൾ എടുത്ത് അകത്തേയ്ക്ക് വരുന്ന ആമിയെ നോക്കി സുമതി പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ ഇരുന്ന പ്ളേറ്റ് എല്ലാം വാങ്ങി. ആമി കൈ കഴുകി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. ശേഷം ഹാളിൽ പോയ്‌ വെറുതെ ഇരുന്നു.


സുമതി കറികൾ ഒക്കെ ഇരുന്ന പാത്രങ്ങൾ ഒക്കെ എടുത്ത് അകത്തേയ്ക്ക് കൊണ്ട് പോയ്‌ വയ്ച്ച് അവിടെ ഒക്കെ വൃത്തിയാക്കി. ശേഷം അടുക്കളയിലേയ്ക്ക് പോയി രണ്ട് പാത്രത്തിൽ ചോറും കറികളും വെള്ളവും എടുത്ത് കൊണ്ട് തന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് നടന്നു  ആമി അവർ പോകുന്നതും നോക്കി ഇരുന്നു.


പിന്നെ പതിയെ എഴുന്നേറ്റ് അവരുടെ പുറകെ പോയി. സുമതി തന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് പോയ്‌ വിളിച്ച്.


"ദേ കഴിച്ചിട്ട് ആകാം ഇനി ബാക്കി "


"ആ നീ വന്നോ "


അതും പറഞ്ഞ് അയാൾ കൈ കഴുകി അവരുടെ അടുത്തേയ്ക്ക് വന്ന് തിട്ട പോലെ കെട്ടിയിട്ടിരിക്കുന്നിടത് ഇരുന്നു. കൂടെ അവരും. പിന്നെ ഒരുമിച്ച് ഇരുന്ന് അവർ ഭക്ഷണം കഴിച്ചു. ഓരോന്ന് സംസാരിച്ച് സംസാരിച്ച് ആണ് അവർ കഴിക്കുന്നത്. ഇടയ്ക്ക് അവർ ഒന്ന് വിക്കിയപ്പോൾ അയാൾ വേഗം അടുത്ത് ഇരുന്ന വെള്ളം എടുത്ത് അവർക്ക് കൊടുത്തു കൊണ്ട് തലയിൽ തട്ടി കൊടുത്തു.ആമി ഇതൊക്കെ ഒരു കുഞ്ഞ് പുഞ്ചിരിയോടെ നോക്കി നിന്നു. ശേഷം തിരിഞ്ഞ് അകത്തേയ്ക്ക് നടന്നു.


അങ്ങ് മറ്റൊരിടത്ത്


ആദമിന്റെ മനോഹരമായ ഒരു ചിത്രത്തിൽ അവൾ പ്രണയത്തോടെ നോക്കി ഇരുന്നു. അതിലേക്ക് നോക്കും തോറും തന്നിൽ വിരിയുന്ന മാറ്റം അവൾ അറിയുന്നുണ്ടായിരുന്നു.


"നീ അറിയുന്നുണ്ടോ ആദം നിനക്കായ്‌ ഒരു പെണ്ണ് ഇവിടെ കാത്തിരിപ്പുണ്ടെന്ന്. നിന്നെ മാത്രം സ്നേഹിച്ച്, നിന്നെ മാത്രം മനസ്സിൽ കണ്ട് നിന്റെ നല്ല പാതിയാവാൻ മോഹിച്ച് ഒരുവൾ ഉണ്ടെന്ന്. എങ്കിൽ ഞാൻ വരുകയാണ് ആദം നിന്നെ എന്റേത് മാത്രം ആക്കാൻ "


"ഇനിയും എനിക്ക് കഴിയില്ല ആദം നിന്നിൽ നിന്ന് ഇങ്ങനെ അകന്ന് നിൽക്കാൻ. എത്രയും പെട്ടന്ന് നിന്റെ അരികിലേയ്ക്ക് വന്ന്, എനിക്ക് നിന്നോട് ഉള്ള അടങ്ങാത്ത പ്രണയം നിന്നെ അറിയിച്ച് നിന്റെ മിന്നിന്റെ അവകാശി ആകണം എനിക്ക്. ഒടുവിൽ നിന്റെ പ്രണയം മുഴുവൻ ഏറ്റു വാങ്ങി. നിന്റെ മാറിൽ തളർന്ന് ഉറങ്ങണം എനിക്ക് "


വല്ലാത്തൊരു ഭാവത്തോടെ തന്റെ മുന്നിലെ ആദമിന്റെ ചിത്രത്തിലേയ്ക്ക് നോക്കി ഇത്രയും പറഞ്ഞ് കൊണ്ട് അവൾ അതിൽ ഭ്രാന്തമായ ഒരു ആവേശത്തോടെ ചുംബിച്ചു കൊണ്ടിരുന്നു.മതി വരാത്ത പോലെ അവൾ വീണ്ടും വീണ്ടും അതിൽ ചുണ്ടുകൾ പതിപ്പിച്ചു കൊണ്ടിരുന്നു. തുടരും...

To Top