രചന: ആതൂസ് മഹാദേവ
മണ്ഡപത്തിൽ നിന്ന് ആരവും ഫ്രണ്ട്സും നേരെ പോയത് ദിനേഷിന്റെ വീട്ടിലേയ്ക്ക് ആണ്.എത്തിയ നേരം തുടങ്ങിയത് ആണ് ആരവ് മദ്യപിക്കാൻ ഈ നേരം വരെ അവൻ നിർത്തിയിട്ടില്ല.
"എന്റെ ആരവേ നീ ഇത് ഒന്ന് നിർത്ത് വന്ന നേരം മുതൽ തുടങ്ങിയത് ആണല്ലോ "
സാഗർ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് അവന്റെ കൈയിൽ ഇരുന്ന കുപ്പി വാങ്ങാൻ പോയതും ആരവ് അവനെ പുറകിലേയ്ക്ക് തള്ളി കൊണ്ട് പറഞ്ഞു.
"മാറി നിൽക്കണ്ട എനിക്ക് ഇനിയും കുടിക്കണം, എന്റെ എത്ര നാളെത്ത കഷ്ടപ്പാട് ആണ് ഇന്ന് തകർന്നത് "
അതും പറഞ്ഞ് അവൻ പിന്നെയും മദ്യപിക്കാൻ തുടങ്ങി. ബാക്കി ഉള്ളവർ അത് നോക്കി നിന്നു.
"നീ ഇങ്ങനെ കുടിച്ച് നശിച്ചാൽ അവൾ തിരിച്ച് വരുമോ "
അത് കേട്ടതും അവന്റെ മുഖം വന്യമായ് മാറി.
"വെറുതെ വിടില്ല ഞാൻ ആ ******മോനെ. അവനെ കൊന്നിട്ടാണെങ്കിലും അവളെ ഞാൻ നേടിയിരിക്കും. വിടില്ല ഞാൻ ഒന്നിനെയും "
"ഡാ അപ്പൊ നീ പിന്നെയും അവളുടെ പുറകെ പോകാൻ പോകുവാണോ, ഇവന് കിട്ടിയത് ഒന്നും മതിയായില്ല എന്നാ തോന്നുന്നത് "
ജിബിൻ ആണ് അത് പറഞ്ഞത്.അത് കേട്ട് ആരവ് കൈയിൽ ഇരുന്ന മദ്യ കുപ്പി ഊക്കോടെ താഴെ ഇട്ട് പൊട്ടിച്ചു കൊണ്ട് അലറി.
"അതെ ഡാ എനിക്ക് കിട്ടിയത് ഒന്നും മതിയായില്ല. നിനക്കൊക്കെ പേടി ആണെങ്കിൽ നീയൊന്നും എന്റെ കൂടെ നിൽക്കണ്ട. എനിക്ക് ഞാൻ മാത്രം മതി. എന്ത് ചെയ്തിട്ടാണെങ്കിലും ഞാൻ അവളെ നേടുക തന്നെ ചെയ്യും "
മൂന്ന് പേരെയും നോക്കി ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് അവൻ അവിടെ നിന്നും പോയി.
"ഇത് എടങ്ങേറ് ആണ്, ഇനിയും നമ്മൾ അവന്റെ കൂടെ നിന്നാൽ നമുക്കും കിട്ടും "
അവൻ പോയതിനു ശേഷം ദിനേഷ് പറഞ്ഞു.
"ശെരിയാ അങ്ങേരെ കണ്ടാൽ തന്നെ അറിയാം തനി ചെകുത്താൻ ആണെന്ന്. വെറുതെ ഇരന്ന് വാങ്ങാൻ നിൽക്കണ്ട "
"അവൻ എന്താന്ന് വച്ചാൽ ചെയ്യട്ടെ നമുക്ക് ഇനി അതിൽ ഇട പെടാൻ പോകണ്ട "
സാഗർ പറഞ്ഞതും ബാക്കി ഉള്ളവർ അത് അംഗീകരിച്ചു.
==================================
നിർമല പോയതിൽ പിന്നെ അതെ ഇരുപ്പിൽ തന്നെ ആണ് ആമി. കുറച്ചു നേരം കഴിഞ്ഞ് റീന റൂമിലേയ്ക്ക് വന്ന് അവളെ നിർബന്ധിച്ചു ഫ്രഷാക്കിപ്പിച്ചു. പിന്നെയും റൂമിൽ തന്നെ ഇരിക്കാൻ പോയ അവളെ നിർബന്ധിച്ചു താഴേയ്ക്ക് കൊണ്ട് പോയി.
താഴെ മാത്യുവും മേരിയും അലോഷിയും ഉണ്ടായിരുന്നു. റീനയുടെ കൂടെ താഴേയ്ക്ക് വരുന്ന അവളെ കണ്ട് മേരി എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു.
"മോള് ഇങ്ങനെ വിഷമിച്ച് ഇരിക്കാതെ, പറ്റാൻ ഉള്ളത് എല്ലാം പറ്റി ഇനി ബാക്കി നോക്കാം "
അത് കേട്ട് അവൾ ദയനീയമായ് ഒന്ന് നോക്കി.
"നീ മോൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്ത് കൊടുക്ക് മേരി "
മാത്യു തന്റെ ഭാര്യയെ നോക്കി പറഞ്ഞതും അവർ അവളെയും കൊണ്ട് അകത്തേയ്ക്ക് പോയി.
"അവൻ എങ്ങോട്ടാ ഡാ പോയത് "
മാത്യു അലോഷിയോട് ദേഷ്യത്തിൽ ചോദിച്ചു.
"അറിയില്ല പപ്പാ വിളിച്ചിട്ട് എടുക്കുന്നില്ല അവൻ "
"ഇങ്ങു വരട്ടെ തെമ്മാടി "
അതും പറഞ്ഞ് അയാൾ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. അലോഷി അവിടെ തന്നെ ഇരുന്നു.
ആഹാരം കഴിക്കാതെ വെറുതെ നുള്ളി പെറുക്കി ഇരുന്ന ആമിക്ക് അവസാനം മേരി വാരി കൊടുത്തു. അവൾ നിറഞ്ഞ കണ്ണുകളോടെ അതെല്ലാം വാങ്ങി കഴിച്ചു.
കുറച്ച് നേരം അവൾ അവരോടൊപ്പം താഴെ ഇരുന്നു. അലോഷി എങ്ങോട്ടോ പോയിരുന്നു. മാത്യു സിറ്റോട്ടിൽ ഇരിക്കുന്നു. മേരി ആമിയുടെ അടുത്ത് ഇരുന്ന് ഓരോന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുന്നുണ്ട്. റീന അവളുടെ ഫോണിൽ നിന്ന് നിർമലയെ വിളിച്ചു കൊടുത്തു.അവരോടു സംസാരിച്ചപ്പോ അവൾ കുറച്ച് ഓക്കേ ആയി.
"റീനേ നീ കൊച്ചിനെ മുകളിലേയ്ക്ക് കൊണ്ട് പോ. അവനെ കാത്തിരുന്നാൽ ഇന്ന് നേരം വെളുക്കുന്നത് വരെ ഇവിടെ ഇരിക്കേണ്ടി വരും"
മാത്യു അകത്തേയ്ക്ക് വന്ന് തന്റെ മകളെ നോക്കി പറഞ്ഞു.
"ശെരി പപ്പാ "
റീന അവളെയും കൊണ്ട് മുകളിലേയ്ക്ക് പോയി.
"അവൻ ഇത് എവിടെ പോയ് കിടക്കുവാ ഇച്ചായ "
മേരി തന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.
"എനിക്ക് എങ്ങനെ അറിയാന സ്വന്തം ഇഷ്ടത്തിന് അല്ലെ അവൻ നടക്കുന്നത് "
അത്രയും പറഞ്ഞ് അയാൾ സോഫയിൽ ഇരുന്നു.
"ഇങ്ങനെ പോയാൽ ഇതൊക്കെ എവിടെ ചെന്ന് നിൽക്കും എന്റെ കർത്താവേ "
മുകളിലേയ്ക്ക് നോക്കി കുരിശ് വരച്ച് കൊണ്ട് അവർ പറഞ്ഞു.
===============================
"ആമി കിടന്നോ ക്ഷീണം കാണും "
അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ഡോർ അടച്ച് റീന പുറത്തേയ്ക്ക് ഇറങ്ങി പോയി. ആമി പതിയെ ബെഡിന്റെ ഒരു ഓരം ചേർന്ന് കിടന്നു.പിന്നെയും പിന്നെയും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു കൊണ്ടിരുന്നു.
നിമിഷ നേരം കൊണ്ട് മാറി മറിഞ്ഞ തന്റെ ജീവിതവും, ഇന്ന് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ ഓർക്കേ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതിനൊക്കെ ഉപരി കൈ അരുകിൽ എത്തിയിട്ട് നഷ്ട്ടപ്പെട്ട് പോയ തന്റെ പ്രണയത്തെ ഓർത്തപ്പോ അവൾ വേദനയോടെ കരഞ്ഞു പോയി.
കരഞ്ഞു കരഞ്ഞു തളർന്ന് അവൾ എപ്പോഴോ ഉറങ്ങി പോയി. എന്നാൽ അപ്പോഴും അവൾ ഒരു കൈ കൊണ്ട് ആദം കെട്ടിയ താലിയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
===============================
രാത്രി ഒരുപാട് വൈകി ആണ് ആദം തിരിച്ച് വന്നത്. അലോഷിയും അവന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാവരും ഉറങ്ങി എന്ന സമാധാനത്തിൽ ആണ് അലോഷി അവനെയും കൊണ്ട് തിരിച്ച് വന്നത്. കരണം ആദം മദ്യപിച്ച് ബോധം ഇല്ലാതെ ആടി ആടി ആണ് നിൽക്കുന്നത്.
"വാടാ "
അലോഷി അവനെയും താങ്ങി പിടിച്ച് സ്പയർ കീ ഉപയോഗിച്ച് അകത്തേയ്ക്ക് കയറി എന്നാൽ അവിടെ ഇരിക്കുന്ന മാത്യുവിനെ കണ്ട് അവൻ ഒന്ന് സ്റ്റക്കായി. ആദമിന്റെ കോലം കണ്ട് അയാൾക്ക് നന്നായി ദേഷ്യം വന്നു. എന്നാൽ ഇപ്പോൾ ഒന്നും സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് അയാൾ ഒന്നും മിണ്ടിയില്ല.
അലോഷി വേഗം അവനെയും കൊണ്ട് മുകളിലേയ്ക്ക് നടന്നു. റൂമിന് അടുത്ത് എത്താറായതും ആദം കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"ഇ...നി നീ പൊയ്....ക്കോ ഞാൻ തന്നെ പൊ...ക്കോളാം "
അത്രയും പറഞ്ഞ് അവന്റെ കൈയിൽ നിന്ന് കുതറി മാറി ആദം വേച്ചു വേച്ചു റൂമിലേയ്ക്ക് നടന്നു. അകത്തേയ്ക്ക് കയറി അവൻ ഡോർ അടച്ചതും അലോഷി മുകളിലേയ്ക്ക് നോക്കി പ്രാർത്ഥിച്ചു.
"എന്റെ കർത്താവേ ആ ചെകുത്താന്റെ കൈയിൽ നിന്ന് ആ കൊച്ചിനെ കാത്തോണേ "
അതും പറഞ്ഞ് അവൻ അവന്റെ റൂമിലേയ്ക്ക് പോയി.
അകത്തേയ്ക്ക് കയറിയ ആദം വേച്ചു വേച്ചു ബെഡിന്റെ അടുത്തേയ്ക്ക് നടന്നു. എന്നാൽ അവിടെ ഒരു ഓരം ചേർന്ന് കിടക്കുന്ന ആമിയേ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു. അവൻ പതിയെ നടന്ന് അവളുടെ അരുകിൽ പോയ് ഇരുന്നു.
അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു. കൈ രണ്ടും ചുരുട്ടി പിടിച്ച് തലയുടെ സൈഡിൽ വച്ച് ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കതയുടെ ഉറങ്ങുന്ന അവളെ കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.
"അങ്ങനെ നീ എന്റെ അരികിൽ തന്നെ എത്തി അല്ലെ ആമി കൊച്ചേ "❤️
അവളുടെ കവിളിൽ മെല്ലെ തലോടി കൊണ്ട് അവൻ പ്രണയത്തോടെ പറഞ്ഞു. അവന്റെ ഉള്ളിൽ ഇത്രയും നാൾ ആരും കാണാതെ ഒളിച്ചു വച്ച പ്രണയം മുഴുവൻ ഒരു നിമിഷം പുറത്തേയ്ക്ക് വരാൻ വേണ്ടി വെമ്പി.
"എന്ത് ചന്തമാ പെണ്ണേ നിനക്ക് , പണ്ടും നിന്റെ ഈ ആരും കൊതിക്കുന്ന ഭംഗിയും കിലുങ്ങി കിലുങ്ങി ഉള്ള ചിരിയും കേട്ട് അല്ലെ ഞാൻ നിന്നിൽ അടിമ ആയത്"
ആദം മുഖം തായ്‌തി അവളുടെ കവിളിൽ നാവ് ചേർത്ത് അമർത്തി ചുംബിച്ചു.
"ഇതെങ്കിലും ഇപ്പൊ തന്നില്ല എങ്കിൽ ഞാൻ ചത്തു പോകും പെണ്ണെ. നിന്നെ കാണുമ്പോ തന്നെ ഉഫ്ഫ്ഫ് "🔥
ഇട നെഞ്ചിൽ കൈ അമർത്തി കണ്ണുകൾ അടച്ച് അവൻ വല്ലോരു ഭാവത്തിൽ പറഞ്ഞു.
"ഇനിയും നിന്നെ ഇങ്ങനെ നോക്കി ഇരുന്നാൽ ശെരിയാവുകേല "
അത്രയും പറഞ്ഞ് കൊണ്ട് അവൻ എഴുന്നേറ്റ് ബെഡിന്റെ മറു സൈഡിൽ വന്ന് കിടന്നു. പിന്നെ പതിയെ അവളുടെ സൈഡിലേയ്ക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി കിടന്നു. ഉള്ളിൽ കിടക്കുന്ന ലഹരിയുടെ ഫലമായ് എപ്പോഴോ അവന്റെ കണ്ണുകൾ പതിയെ പതിയെ അടഞ്ഞു വന്നു.
================================
ആമി ഒന്ന് ചിണുങ്ങി കൊണ്ട് പതിയെ കണ്ണുകൾ തുറന്നു. കുറച്ച് നേരം അവൾ അങ്ങനെ തന്നെ കിടന്നു. എന്നാൽ എന്തൊക്കെയോ ഓർമകൾ ഉള്ളിലേക്ക് വന്നതും അവൾ ഒരു ഞെട്ടലോടെ ചാടി എഴുന്നേൽക്കാൻ നോക്കി.
എന്നാൽ അതിന് കഴിയാതെ അവൾ അവിടെ തന്നെ കിടന്നു പോയി. എന്താന്ന് അറിയാൻ തല ചരിച്ചു നോക്കിയ അവൾ കണ്ടത്. നെഞ്ചിലെ രോമങ്ങൾക്കിടയിൽ പറ്റി പിടിച്ചു കിടക്കുന്ന ഒരു കുരിശ് മാല ആണ്. അവൾ അൽപ്പം തല പൊക്കി നോക്കി.അപ്പോൾ കണ്ടത് കണ്ണുകൾ അടച്ച് സുഖമായ് ഉറങ്ങുന്ന ആദമിനെ ആണ്. അവനെ അത്രയും അടുത്ത് കണ്ടതും അവൾ ഒന്നുടെ ഞെട്ടി. താൻ ഇപ്പൊ അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുവാണെന്നും അവന്റെ കൈകൾ തന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട് എന്ന് കണ്ടതും അവൾ വിയർക്കാൻ തുടങ്ങി.
അവൾക്ക് വല്ലാതെ ഭയം തോന്നുന്നുണ്ടായിരുന്നു. അവൻ ഉണർന്ന് കഴിഞ്ഞാൽ എങ്ങനെ പെരുമാറും എന്ന് ഓർത്ത്. എങ്ങനെ എങ്കിലും അവനെ ഉണർത്താതെ അവൾ അവന്റെ നെഞ്ചിൽ നിന്നും അകന്ന് മാറാൻ നോക്കി. എന്നാൽ അവളെ കൊണ്ട് അതിന് കഴിഞ്ഞില്ല.പിന്നെ രണ്ടും കല്പ്പിച്ചു പതിയെ അവന്റെ കൈ അടർത്തി മാറ്റാൻ നോക്കി. എന്നാൽ അവൻ ഒന്ന് നിവർന്ന് കൊണ്ട് അവളെ ഒന്നുടെ മുറുകെ പിടിച്ചു. ആമി ആകെ പെട്ട് പോയി. അവനിൽ നിന്ന് അകന്ന് മാറണം എന്നുണ്ടെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല.
പിന്നെയും പതിയെ മാറാൻ നോക്കിയതും ആദം അവളിലെ പിടി വിട്ട് തിരിഞ്ഞു കിടന്നു. അവൾ ഒന്ന് നിശ്വസിച്ചു കൊണ്ട് കിട്ടിയ തക്കം നോക്കി അവൾ ചാടി എഴുന്നേറ്റു പിന്നെ ഒരു നിമിഷം പോലും കളയാതെ ഡോർ തുറന്ന് വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി.
ഡോർ അടയുന്ന സൗണ്ട് കേട്ട് ഉറങ്ങിയ പോലെ കിടന്ന ആദം കണ്ണുകൾ തുറന്നു അവൾ പോയ വഴിയേ നോക്കി . പിന്നെ ഒരു ചിരിയോടെ കമഴ്ന്ന് കിടന്നു. തുടരും...