രചന: ബിജി
ഞാൻ ഒരു യാത്രയ്ക്കൊരുങ്ങുകയാണ്
ദൂരെ ... ദൂരേയ്ക്ക് ....
ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാകുമോ അറിയില്ല ...ഉണ്ടായൽ ....
ഞാൻ നിനക്കുള്ളതായിരിക്കും ....
"ഞാൻ നിന്നെ പ്രണയിക്കുന്നു ലൂർദ്ധ് ......"
ഒരു തിരിച്ചുവരവ് നമ്മുക്കായ് കാലം കാത്തു വയ്ക്കട്ടെ ....
ലൂർദ്ധിന്റെ ഫോണിലേക്ക് ഇങ്ങനെ ഒരു മെസ്സേജ് അയച്ചവൾ ....
അവസാനമായി .....
ഫോണുൾപ്പടെ ഉപേക്ഷിച്ചു ...
കല്ലിച്ച് പോയി മനസ്സ് .....
ചെറിയ ചെറിയ സന്തോഷങ്ങൾക്കപ്പുറം ദുരന്തവും എന്നും കാത്തുവച്ചിരിക്കും ......
അതും കൂടപിറപ്പാണ് .....
ഒരിക്കൽ സ്കൂളിൽ പാടിയപ്പോൾ ഒരു പ്രൈസ് കിട്ടി ...
നിറഞ്ഞ അഭിമാനവും സന്തോഷവും
ചാടി തുള്ളിയാണ് വീട്ടിൽ വന്നത് -...
പക്ഷേ വീടിന്റെ മുന്നിൽ ചിതറി കിടക്കുന്ന ചോറ് .... പാത്രങ്ങളെല്ലാം വീടിന് മുന്നിലുണ്ട് .... ആകെ ഒന്നോ രണ്ടോ വസ്ത്രങ്ങളെ ആകെയുള്ളു.... അതു കൂട്ടിയിട്ട് കത്തിക്കുകയാണ് അച്‌ഛൻ ....
അമ്മയുടെ നെറ്റി മുറിഞ്ഞ് ചോര ഒലിപ്പിച്ച് നില്പ്പുണ്ട് ....
എന്നെ കണ്ടതും അച്ഛൻ അവിഹിത സന്തതി എന്നു വിളിച്ച് .... ഒരു കൂട്ടം വൃത്തികെട്ട ഭാഷ ....
വർണ്ണ പേപ്പറിൽ പൊതിഞ്ഞ ആ പ്രൈസും പിടിച്ചു പറിച്ചു ....
കാലുപിടിച്ചു കരഞ്ഞു .....നശിപ്പിക്കല്ലേന്ന് ....
ആ പ്രൈസ് തുണി കത്തിയതിന്റെ കൂട്ടത്തിലെറിഞ്ഞു ....
നെഞ്ചു തകർന്ന് നോക്കി നിന്നു ...
അന്നുമുതൽ സന്തോഷിക്കാൻ ഭയമാണ് ....
ചിരിക്കാൻ ശ്രമിക്കാറില്ല ....
ഇന്ന് ഈ യാത്ര .....
ഒരിക്കലും നല്ലതിനല്ല ....
ആർതർ നീ എനിക്കിറ്റു ജീവൻ ബാക്കി വച്ചാൽ ...
നിന്നെ തേടി വരും ....
അവസാനിപ്പിക്കും ....
സ്വയം ഒരു ചാവേറാണ് ഞാനിപ്പോ ...
സ്വയം എരിഞ്ഞ് നിന്നെയും ഞാനതിൽ മുക്കി കൊല്ലും....
ട്രെയിനിൽ നല്ല തിരക്കാണ് ....
ഒരു വിധം തിക്കിതിരക്കി കയറി ....
തമിഴ് നാട്ടിൽ തന്നെയുള്ള ഒരുൾനാടൻ പ്രദേശത്ത് ....
അവിടെയാകണം ഇനിയുള്ള കാലം ...
എങ്കിൽ മാത്രം അമ്മയേയും ചേച്ചിയേയും വെറുതേ വിടുമെന്ന് .....
ഈ ലോകത്ത് അവർക്ക് ഞാനും എനിക്ക് അവരും അല്ലേ ഉള്ളു.
ഒരു ചിന്തയിൽ പോലും വന്നിരുന്നില്ല ..... ചേച്ചിയുടെ തിരോധാനം ആർതറിന്റെ കളിയാണെന്ന് ....
ചേച്ചിയെ ഉപദ്രവിച്ചിരിക്കുമോ ..?
ഒന്നെഴുന്നേല്ക്കാൻ കൂടി കഴിയാതെ പാവം....
എനിക്കു വേണ്ടി ....
ക്രൂരതയുടെ ആൾരൂപം ....
കരയില്ല ഞാൻ ....
കരഞ്ഞു തീർന്ന നാൾവഴികൾ ...
ഇനി കരയാൻ ...കണ്ണുനീരും ഇല്ല ....
അതും ഉറവ വറ്റി .....
അവൾക്ക് ലൂർദ്ധിനെ ഓർമ്മ വന്നു ....
നീ എല്ലാം അറിയുമ്പോൾ നിന്റച്ഛനോട് ക്ഷമിക്കുമോ?
പിന്നെയും അയാളെ അച്ഛനായി കാണാൻ കഴിയുമോ ....
കൂടെ നിന്ന് ചതിച്ചത് നീ എങ്ങനെ സഹിക്കും ....
രണ്ടു ദിവസം ട്രെയിനിൽ .....
ഒന്നും കഴിച്ചില്ല ...ഇടയ്ക്ക് വെള്ളം മാത്രം ... പട്ടിണി കിടന്ന് ശീലം ഉള്ളതു കൊണ്ട് ... ഒന്നും ഏല്ക്കില്ല ...
ഞാൻ എന്നെ സ്വയം ഉയർത്തുകയാണ് ....
ജയിക്കാനായി ....
മനസ്സ് കല്ലു പോലെ .... കനം പിടിച്ചിരുന്നു -...
ഞാൻ എന്നോട് തന്നെ പറയുന്നുണ്ട് തോല്ക്കരുത് ......
നട്ടുച്ചയ്ക്ക് റെയിൽവേ സ്റ്റേഷൻ വിട്ട് പുറത്തിറങ്ങി .....
മൂന്നു മണിക്കൂറോളം ബസ് യാത്ര ഉണ്ട് ...
അവിടെ തനിക്കെന്താവും കരുതി വച്ചിരിക്കുക ...
ഒരു കിലോമീറ്റർ ദൂരമുണ്ട് .....
ബസ്‌സ്റ്റാൻഡിലേക്ക് .....
രണ്ടു മൂന്ന് ദിവസമായി ....കടുത്ത മാനസീക സംഘർഷം.... ഉറക്കവും ... ഇല്ല ...നല്ല വെയിലും ....
തല കറങ്ങുന്നതായി തോന്നി ...
ചുറ്റും നോക്കി ...വലിയ വികസനമൊന്നും ഇല്ലാ ....
ഒന്നോ രണ്ടോ കടകൾ ....
വീടുകളും കുറവ്
പെട്ടിക്കട പോലൊന്നു കണ്ടു ....
അവിടെ നിന്ന് നാരങ്ങാ വെള്ളം കുടിച്ചു.... ഒരാശ്വാസം ....
പിന്നെയും ബാഗും തൂക്കി നടപ്പ് ... ഒടുവിൽ ബസ് സ്റ്റാൻഡ് കണ്ടെത്തി ....
മലൈ കാഞ്ചി .......
പോകാനുള്ള സ്ഥലം ... കണ്ടക്ടറോട് പറഞ്ഞു ...ആ പേര് കേട്ടതും .... അടുത്തിരുന്ന ആൾ പെട്ടെന്ന് എഴുന്നേറ്റ് .... പിന്നിലേക്ക് പോയി ....
കണ്ടക്ടർ അവജ്‌ഞ നിറഞ്ഞ കണ്ണോടെ കാശു വാങ്ങാതെ അടുത്ത ആളിലേക്ക് നീങ്ങി .....
ബസിലുള്ളവരൊക്കെ തുറിച്ച് നോക്കുന്നു .....
ഇതുങ്ങളൊക്കെ വെളിയില് ഇറങ്ങാൻ തുടങ്ങിയോ ...
ആരോ പറയുന്നു .....
എന്നെ നോക്കുന്നതൊക്കെ വെറുപ്പോടെയാണ് .....
ആരെയും പിന്നെ നോക്കിയില്ല ...
പുറം കാഴ്ചയിലേക്ക് കണ്ണു നീങ്ങി ....
കരിമ്പ് തോട്ടങ്ങളൊക്കെ ..... പിന്നിലേക്ക് മറയുന്നു .....
നല്ല തണുത്ത കാറ്റ് ഉറങ്ങിപ്പോയി .....
നെറ്റി കമ്പിയിൽ ഒന്നു മുട്ടിയതും ഉണർന്നു ......
ബസിൽ യാത്രക്കാർ ആരുമില്ല ....
റോഡിനിരുവശവും പച്ചക്കറി തോട്ടങ്ങളാണ് .....
ആൾ താമസം ഒട്ടും ഇല്ല ....
ഒടുവിൽ ഒരു തെരുവിൽ വണ്ടി നിന്നു ....
ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത നാടും ജനങ്ങളും ...
ഒറ്റ കാഴ്ചയിൽ അങ്ങനെ തോന്നി ......
എന്നെ ഇറക്കി വിട്ടതും വണ്ടി പോയി .....
ഓല മേഞ്ഞ കുടിലുകളും ....
പലക കെട്ടി മറച്ച പീടികകൾ ....
പ്രായമുള്ള സ്ത്രീകൾ സാരി ചേല മാതിരി ചുറ്റിയുടുത്തിട്ടുണ്ട് .... ബ്ലൗസില്ല .....
ബസിറങ്ങിയതും അവിടെ കൂടി നിന്നവരൊക്കെ എന്നെ അടിമുടി നോക്കുന്നുണ്ട് ....
എന്റെ വേഷം കണ്ടിട്ടാവുമോ ...ജീൻസും ....ഷർട്ടും ആണ് ....
പ്രായമുള്ള ഒരു മുത്തച്ഛിയെ കണ്ടതും .....
മലൈ കാഞ്ചി .... എന്നു പറഞ്ഞതേയുള്ളു .....
ഒറ്റ ആട്ടും ... നീട്ടി നിലത്തേക്ക് തുപ്പിയതും ഒരുമിച്ച് ....
അവര് ..... ഷൺമുഖാ ....പളനി ചാമി .... എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട് .....
ആരൊക്കെയോ കൂടുന്നു .... കല്ലും കമ്പും കൈയ്യിൽ .....
നാശമാ പോട്ട് ....
ഒരു സ്ത്രീ മണ്ണ് എറിഞ്ഞ് ശപിക്കും പോല് അലറുന്നു -...
ഒരു കൂട്ടം ആളുകളെന്നെ ആക്രമിക്കാൻ പാഞ്ഞടുക്കുന്നു ....
ഒരു കല്ലെന്റെ പുറത്ത് തന്നെ ... വന്ന് പതിഞ്ഞു ....
കരഞ്ഞു പോയി
എന്തിനെന്നറിയാതെ എങ്ങോട്ടോ ഓടി ....
ഇതിനിടയിൽ ആരോ നടുവു നോക്കി തല്ലി .....
പുളഞ്ഞ് പോയി
ഒട്ടും വയ്യാണ്ടായി ...
കുടിച്ച നാരങ്ങാ വെള്ളം ചർദ്ധിച്ചു ....
എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ....ഇങ്ങനെ:
ഞാൻ എന്തു തെറ്റ് ചെയ്തിട്ട് ...
എന്റെ പിന്നാലെ അവരുണ്ട് .....
ഇതിനിടയിൽ കല്ലിൽ തട്ടി വീണു ....
എഴുന്നേല്ക്കാൻ വയ്യാ
ഒരു വിധം എഴുന്നേറ്റ് നടന്നു ...
പക്ഷേ രണ്ട് ചുവട് വച്ചപ്പോഴേക്കും ഒട്ടും നടക്കാൻ പറ്റാണ്ടായി ....
വീഴും എന്നായപ്പോൾ ..... ആരോ എന്നെ വലിച്ച് വേപ്പ് മരത്തിന് പിന്നാലെ ഒളിപ്പിച്ച പോലെ നിർത്തി ....
അനങ്ങരുത് .....
മുപ്പതോളം പ്രായമുള്ള സ്ത്രി ....
വെളുത്ത് ... എന്നാൽ ദേഹം ആസകലം എന്തൊക്കെയോ പാടുകൾ ...
കരുവാളിച്ച കൺതടം ....
ഒരു കാലം അവർ അതി സുന്ദരി ആയിരുന്നെന്നുള്ള അവശേഷിപ്പുകൾ
അവരെന്നെ ആ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചതാണെന്ന് മനസ്സിലായി ....
എത്ര നേരം വേപ്പുമരത്തിന്റെ ചുവട്ടിലിരുന്നോ അറിയില്ല ....
വാ... പോകാം ....
അല്ല ... എങ്ങോട്ട് ... ഞാൻ അന്ധാളിച്ചു ....
എന്റെ കൈ പിടിച്ച് അവർ നടന്നു ....
കൈയ്യ്ക്ക് നല്ല കരുത്ത് ....
ഇല്ല...ഞാൻ ... എനിക്ക് മലൈ കാഞ്ചിയാ പോകേണ്ടത് ....
ഞാൻ കുതറി ...
അവരെന്നെ നോക്കി ദയനീയമായി ചിരിച്ചു .....
ഞാനും അവിടെയാ ...
ഒരിക്കലും .... ഒരിക്കലും ആരും അങ്ങോട്ട് വരാതിരിക്കട്ടെ ....
അഴകി മൂർച്ചയോടെ പിറുപിറുഞ്ഞു ....
വാ പോകാം ...
മുന്നേ നടന്നവർ
ഞാൻ അഴകി .....
ഞാനൊന്നു നോക്കി ...
എന്നുടെ പേര് ....അവര് പറഞ്ഞു ...
മലൈ കാഞ്ചിയിൽ നീ എന്തിന്.....
മൂർച്ചയുള്ള നോട്ടം .....
ഒന്നും മിണ്ടിയില്ല ....
ഉത്തരം കിട്ടാനായി അഴകി ഒന്നു നിന്നു ...
വരേണ്ടി വന്നു .....
അതു പറയുമ്പോൾ ആർതറെന്ന പിശാചിന്റെ മുഖം ഓർമ്മ വന്നു ....
നല്ലതായിരിക്കില്ല കാത്തിരിക്കുന്നതെന്ന് അറിഞ്ഞ് തന്നെയാ ഇറങ്ങി തിരിച്ചത് .....
പാപം ചെയ്ത പെണ്ണുങ്ങൾ ജീവിക്കുന്ന ശവപറമ്പ് ....
അതാണ് മലൈ കാഞ്ചി .....
നീ എന്തു പാപം ചെയ്തു ....?
അഴകി പയസ്വിനിയോട് ചോദിച്ചു ....!
പ്രാണനിലധികം ഒരുവനിൽ അടിമപ്പെട്ടു പോയി ....
തുടരും
ആരും പ്രകോപിതരാകരുത് എല്ലാം ശരിയാക്കും ... പോരേ.... പയസ്വിനിയുടെ പോരാട്ടത്തിന്റെ കഥയാണ് .... ദയവു ചെയ്ത് എഴുതാൻ അനുവദിക്കണം ... സപ്പോർട്ടുണ്ടാവണം. എല്ലാം നേരെയാകും ..... പയസ്വിനി സഞ്ചരിക്കട്ടെ .... കുറച്ചധികം പോകുന്നൊരു കഥയാണ് .... റിവ്യൂ നന്നായി ഉണ്ടാവണം ....