കെട്ടുകല്യാണം, രണ്ടാം ഭാഗം. [ തുടർച്ച ]

Valappottukal


രചന : സതി സുധാകരൻ , പൊന്നുരുന്നി

എനിയ്ക്ക് പത്തിൽ നല്ല മാർക്കുണ്ടായിരുന്നു. എന്നേപ്പോലുള്ള കുട്ടികൾ ദൂരെയുള്ള കോളേജിൽ പോകുന്നു എന്നു പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി.കോളേജിൽ വിടാൻ അമ്മ സമ്മതിച്ചില്ല. അവൾക്ക് കോളേജിൽ പോകാത്ത കുഴപ്പമേയുള്ളു. ഇവിടെ അടങ്ങി ഇരുന്നാൽ മതി. അവിടെ ചെന്ന് വഴിപിഴച്ചു പോകാനായിട്ട്. നല്ല വീട്ടിലെ പെൺകുട്ടികൾ അടങ്ങി വീട്ടിലിരിക്കും. നീ ഒരു കോളേജീലും പോകുന്നില്ല. അമ്മ തീർത്തു. പറഞ്ഞു. പക്ഷെ അമ്മയുടെ വാക്കു കേൾക്കാൻ  അച്ഛൻ ശ്രമിച്ചില്ല.

എന്നെ കോളേജിൽ ചേർത്തു. അങ്ങനെ ഞാനും ഒരു കോളേജുകുമാരിയായി.
ശ്രീധരേട്ടൻ അതേ കോളേജിൽ ഡിഗ്രിക്കു ചേർന്നു. എനിക്കു സന്തോഷമായി. പക്ഷേ ശ്രീധരേട്ടൻ എന്നെ കണ്ടിട്ട് കാണാത്ത ഭാവത്തിൽ നടന്നു. ഇതെന്തു സ്വഭാവമാണാവോ? എല്ലാ കുട്ടികളോടും മിണ്ടും എന്നോടു മാത്രം മിണ്ടുകയില്ല.

 ശ്രീധരേട്ടൻ കൂട്ടുകാരൊത്ത്  നടക്കും .  ഞാൻ എൻ്റെ കൂട്ടുകാരുടെ കൂടെ നടക്കും.ശ്രീധരേട്ടന് എന്തോ ഗമപോലെ! ക്ലാസ്സിൽ ഞാനായിരുന്നു പഠിത്തത്തിൽ ഒന്നാമത്. 
പിന്നെ നല്ലവണ്ണം പാടുമായിരുന്നു അതുകൊണ്ട് കൂട്ടുകാരുടെ എണ്ണവും കൂടി. കോളേജ് വാർഷികത്തിന് എൻ്റെ പാട്ടും ഉണ്ടായിരുന്നു. പാട്ടുകഴിഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൈയ്യടി തീർന്നപ്പോൾ ഒരു കുട്ടി മാത്രം കൈയ്യടിച്ചു കൊണ്ടേയിരുന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മൂലയിലിരുന്നൊരു കുട്ടി എന്നേയും നോക്കി കൈയ്യടിക്കുന്നു. ഞാൻ നോക്കുന്നതു കണ്ടപ്പോഴാണ് അവന് പരിസരബോധം വന്നത്. 

എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത്.പാട്ടും, ചിരിയും കളിയും, തമാശയും ആയി ദിവസങ്ങൾ ഓരോന്നു പോയതറിഞ്ഞില്ല.എൻ്റെ ഒന്നാംവർഷ പരീക്ഷ കഴിഞ്ഞ് കോളേജsച്ച ദിവസംആ കുട്ടി എന്നെ കാണാൻ വന്നിരുന്നു.എൻ്റെ പേരു ചോദിച്ചു . പിന്നെ വീട്‌ എവിടെയാണെന്നും!  ഞാൻ എല്ലാം പറഞ്ഞു. "എനിക്ക് പാർവ്വതിയെ ഒത്തിരി ഇഷ്ടമാണ് ഒരു ദിവസം ഞാൻ വീട്ടിലേയ്ക്കു വരുന്നുണ്ട് "  എന്നും പറഞ്ഞ്, ആ കുട്ടി ,അവൻ്റെ വീട്ടിലേക്കു പോയി.

എന്നെ ഇഷ്ടമാണെന്നു പറയാൻ ഒരാൾ..ആ വാക്കുകൾ എൻ്റെ മനസ്സിൽ ഒരു ചാറ്റൽ മഴ തൂകിയ പോലെയായി. ഞാൻ അവനെപ്പറ്റി
 അന്വേഷിച്ചപ്പോൾ രവി എന്നാണ് പേര് , കോഴിക്കോടാണ് വീടെന്നും, വലിയ ഒരു മുതലാളിയുടെ മകനാണെന്നും അറിഞ്ഞു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരെഴുത്തു വന്നു. പോസ്റ്റുമാൻ എൻ്റെ കൈയ്യിലാണ് കൊണ്ടു തന്നത് .  ഭാഗ്യത്തിന് വീട്ടിൽ അച്ഛൻ ഉണ്ടായിരുന്നില്ല.അമ്മയെ കാണാതെ ഞാൻ എൻ്റെ മുറിയിൽ പോയിരുന്നു. എനിക്കു പേടിയായി തുടങ്ങി. അമ്മ കണ്ടാൽ പിന്നത്തെ കാര്യം പറയണോ  ?എനിക്കു വെപ്രാളമായി. അമ്മ ഉറങ്ങാൻ കാത്തിരുന്നു. അമ്മ ഉറങ്ങിയ നേരം ഞാൻ എഴുത്തുപൊട്ടിച്ചു വായിച്ചു .

"പ്രിയ പാർവ്വതി എനിക്കു നിന്നെ ഇഷ്ടമാണ്. നിൻ്റെ ശാലീന സൗന്ദര്യo കണ്ട് ഞാൻ മോഹിച്ചു പോയി. നിന്നെ എനിക്കു വേണം. അച്ഛനുമായിട്ടാലോചിച്ച് അടുത്തു തന്നെ നിൻ്റെ വീട്ടിൽ വരുന്നുണ്ട്.അടുത്ത വർഷത്തെ പഠിത്തം കഴിയുമ്പോൾ നമ്മുടെ കല്യാണം നടത്താം "

 മനസ്സിൻ കുളിർ കോരിയിടുന്ന വാക്കുകൾ. എനിക്ക് ആരോടും പറയാൻ പറ്റാത്ത അവസ്ഥ. ഞാൻ ഒന്നുമറിയാത്തവളെപ്പോലെ നടന്നു.എൻ്റെ മനസ്സിലും പ്രേമത്തിൻ്റെ തിരി കത്തിത്തുടങ്ങി. എൻ്റെ മോഹങ്ങൾ ചിറകുവിരിച്ചു പറക്കാൻ തുടങ്ങി.ആരേയും അറിയിക്കാതെ ഞാൻ നടന്നു.

രണ്ടാം വർഷം ക്ലാസ്സ് തുടങ്ങി , രവിയെ കാണാൻ പറ്റുമല്ലോ എന്നോർത്തു ഞാനേറെ സന്തോഷിച്ചു. എന്നെ കാണാൻ വേണ്ടി രവി വരാന്തയിൽ കൂട്ടുകാരോടൊത്തു നില്ക്കുന്നുണ്ടായിരുന്നു.എൻ്റെ ഉടലാകെ കുളിരു കോരിയിട്ട പോലെ വിറക്കാൻ തുടങ്ങി. എങ്ങനെ മിണ്ടും മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള തോന്നൽ .

 ഞാൻ ഒന്നു പുഞ്ചിരിച്ചിട്ട് ക്ലാസ്സിലേയ്ക്കു പോയി. ഇതു പോലെ ഇടയ്ക്ക് എന്നെ കാണാൻ വരുമായിരുന്നു.കൂട്ടുകാരോടു പോലും പറയാതെ ഞാൻ ഈ കാര്യം മൂടിവച്ചു.

 ദിവസങ്ങൾ ഓരോന്നു കടന്നു പോയി. എനിക്കു രവിയോടുള്ള സ്നേഹം കൂടിക്കൊണ്ടിരുന്നു. വർഷവസാനം വീട്ടിൽ വന്ന് കാര്യങ്ങൾ പറഞ്ഞു തീരുമാനിക്കാം എന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
രവി ഡിഗ്രി പൂർത്തിയാക്കി അവൻ്റെ വീട്ടിലേയ്ക്കു പോയി.

 വീട്ടിൽ എങ്ങനെ അവതരിപ്പിക്കും എന്നുള്ള പേടി എന്നെ വല്ലാതെ പിടിച്ചുലച്ചു.ഓരോ ദിവസവും ഞാൻ തള്ളി നീക്കി, വിഷയം അവതരിപ്പിക്കാൻ വേണ്ടി അവസരം കാത്തിരുന്നു.
***********

എൻ്റെ പരീക്ഷകളെല്ലാം കഴിഞ്ഞു വെക്കേഷൻ കാലമായി . പണ്ടത്തേപ്പോലെ ഞാൻ അമ്മ വീട്ടിലൊന്നും പോയി നില്ക്കാറില്ല.

 ശ്രീയേട്ടനാണെങ്കിൽ ഒരു ഗൗരവക്കാനെപ്പോലെയായി. പണ്ടത്തെ കുസൃതികളൊന്നും ഇല്ല. വീട്ടിലാണെങ്കിൽ എനിക്കു നിയന്ത്രണത്തിൻ്റെ വേലിക്കെട്ടുകളാണ്. ആരേയും നോക്കാൻ പാടില്ല, കൂട്ടില്ലാതെ ഒരു സ്ഥലത്തും വിടില്ല ,എല്ലാം നിയന്ത്രണങ്ങൾ മാത്രം. എനിക്ക് വീർപ്പുമുട്ടുന്നതു പോലെ തോന്നി.

 രവിയേട്ടൻ്റെ എഴുത്ത് വരും ആരും കാണാതെ ഞാൻ വാങ്ങിച്ചിട്ട്, മുറിക്കകത്തു പോയിരുന്ന് വായിക്കും. ഇങ്ങനെ ഓരോ ദിവസവും തള്ളി നീക്കിക്കൊണ്ടിരുന്നു.

"അടുത്ത ആഴ്ച  അച്ഛനേയും കൂട്ടി  പെണ്ണുകാണാൻ വരുന്നുണ്ടെന്ന് രവിയേട്ടൻ എന്നെ അറിയിച്ചിരുന്നു."

 ഞാൻ എങ്ങനെ അമ്മയോടു പറയും .പിന്നെ ധൈര്യം വീണ്ടെടുത്ത് അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. 
അമ്മ എന്നെ കുറെ തല്ലി.

" കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് പറ്റിയതാണോടീ പ്രേമം. അവൾ സ്നേഹിക്കാൻ പോയിരിക്കുന്നു."

  അച്ഛൻ എന്നെ ഒന്നും പറഞ്ഞില്ല.

 "മോളുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ ".

അമ്മയാണെങ്കിൽ സമ്മതിക്കാനുള്ള മനസ്സുകാട്ടിയില്ല.

 "എൻ്റെ കുടുംബത്തിലെ പെണ്ണുങ്ങളാരും സ്നേഹിച്ചു കെട്ടിയിട്ടില്ല. ഇവളുടെ ഒരു പ്രേമം. "

രവിയേട്ടൻ ഒരു ദിവസം എവിടേയോ പോയ വഴി അച്ഛനേയും കൂട്ടി എന്നെ കാണാൻവന്നു. ഭാഗ്യത്തിന് അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നു. അമ്മ ,അമ്മയുടെ വീട്ടിൽ പോയിരുന്നു. "എൻ്റെ അച്ഛന് പയ്യനെ ഇഷ്ടപ്പെട്ടു അതുപോലെ രവിയേട്ടൻ്റെ അച്ഛന് എന്നേയും!
അവർ വളരെ സന്തോഷത്തോടെ തിരിച്ചു പോയി.

അമ്മ ,വിട്ടിൽ നിന്നും വന്നപ്പോൾ അച്ഛൻ വിവരങ്ങളെല്ലാം അമ്മയോടു പറഞ്ഞു. അമ്മ കലി തുള്ളി ഭദ്രകാളിയെപ്പോലെ .അച്ഛൻ ഒന്നും മിണ്ടിയില്ല.

"നിങ്ങൾക്കറിയില്ലായിരുന്നോ എൻ്റെ ആങ്ങളയുടെ മകന് പറഞ്ഞുവച്ച പെണ്ണായിരുന്നെന്ന് . ഇത് നടക്കില്ല. " 

അമ്മ തീർത്തും പ റഞ്ഞു. 

" അന്ന് കെട്ടു കല്യാണം നടത്തി എൻ്റെ ശ്രീക്കുട്ടന് കൊടുക്കാമെന്ന് വാക്കു പറഞ്ഞതല്ലേ "
പെൺകുട്ടികൾ പലതും പറയും അതു കേട്ട് നിങ്ങൾ തുള്ളണ്ട. ".

ഞാൻ എൻ്റെ ആങ്ങളയോടിനി എന്തു പറയും. "

 അച്ഛൻ സങ്കടത്തിലായി. അപ്പോഴാണ് ഞാനറിയുന്നത് , -ഞാൻ കുഞ്ഞായിരുന്നപ്പോൾ അച്ഛൻ്റെ മടയിലിരുന്ന് ഞങ്ങളുടെ വാക്കൊ റപ്പിക്കലായിരുന്നു എന്ന് !

 എനിക്ക് ആധിയായി. ഇനി എന്തു ചെയ്യും? ആ സമയത്താണ് അമ്മാവൻ്റെ വരവ് പിന്നെ അച്ഛനും അമ്മാവനും തമ്മിൽ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ അമ്മാവൻ അച്ഛനോടു പറഞ്ഞു, 

"ഇനി കുട്ടികളുടെ കല്യാണം അധികം നീട്ടിക്കൊണ്ടു പോകേണ്ട . മീനമാസത്തിൽ  നടത്താം .  അവളുടെ പരീക്ഷയും കഴിയുമല്ലോ.
ശ്രീക്കാണെങ്കിൽ ഒരു ജോലിയും കിട്ടി . പെൺകുട്ടികളുടെ മനസ്സല്ലേ... ഇനി താമസിപ്പിക്കുന്നതിൽ ഒരർത്ഥവുമില്ല".

 അമ്മ കല്യാണത്തിനു സമ്മതിക്കുകയും ചെയ്തു. അച്ഛനാണെങ്കിൽ ഒന്നു മൂളുക മാത്രമെ ചെയ്തുള്ളു. എനിയ്ക്ക് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിരുന്നു. അമ്മാവൻ്റെ മുൻപിൽ നില്ക്കാനുള്ള സ്വാതന്ത്രമില്ല പിന്നെയെങ്ങനെ എതിർത്തു പറയും ?
ഞാൻ ധർമ്മസങ്കടത്തിലായി. കുറെ കരഞ്ഞു .അച്ഛൻ എന്നെ സാന്ത്വനിപ്പിച്ചു

 "കല്യാണം കഴിയുമ്പോൾ
 ഇതെല്ലാം മറന്നുകൊള്ളും മോളെ . നമ്മുടെ കുടുംബത്തിൽ ആരും സ്നേഹിച്ചു കെട്ടിയവർ ഇല്ല . അതുകൊണ്ട് മോള് സങ്കടപ്പെടാതിരിക്ക് ".

അച്ഛന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ . ഇനി ഞാനെന്തു ചെയ്യും.  പുറമേയ്ക്കു വിടാറില്ല. കാവലെന്നോണം അമ്മ കൂടെയുണ്ടാകും.

"രവിച്ചേട്ടനെ എങ്ങനെ വിവരമറിയിക്കും. എഴുത്തെഴുതിയാലും  എങ്ങനെ പോസ്റ്റു ചെയ്യും."

അതിനിടയിൽ രവിയേട്ടൻ്റെ എഴുത്തു വന്നു.  അമ്മയുടെ കൈയ്യിലാണ് കൊടുത്തത്. എനിക്കു തരാതെ എഴുത്ത് അമ്മ കീറിക്കളഞ്ഞു. അമ്മ തന്നെ മറുപടിയും എഴുതിവിട്ടു.

"ഇനി മേലാൽ അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരരുത്. അവളുടെ കല്യാണം ഉറപ്പിച്ചു "

 
മീനംഇരുപത്താറാം തീയതി അവളുടെ കല്യാണമാണ്. എൻ്റെ സഹോദരൻ്റെ മകനാണ് വരൻ ചെറുപ്പത്തിലെ കെട്ടുകല്യാണം നടത്തിയതാണ്."

 പിന്നെ രവിയേട്ടനെ പറ്റി ഒരു വിവരും ഉണ്ടായിരുന്നില്ല.

വളരെ ആർഭാട  പൂർവ്വം കല്യാണം നടത്തി. എൻ്റെ കരച്ചിലിനൊന്നും അവിടെ വില കല്പിച്ചില്ല.
കല്യാണത്തിനു രണ്ടു ദിവസം മുൻപ് കൂട്ടുകാരിയുടെ കൈവശം രവിയേട്ടൻ ഒരെഴുത്തു കൊടുത്തു വിട്ടു.

 "ഞാൻ നാടുവിടുകയാണ് നമുക്ക് ഒന്നിച്ചു ജീവിക്കാനുള്ള യോഗമില്ല .നീ സുഖമായി ജീവിച്ചാൻ മതി"

കത്തിൽ അമ്മ രവിയേട്ടന് എഴുതിയ കത്തിലെ വാചകങ്ങളുമെഴുതിയിരുന്നു.

ഒരമ്മയ്ക്ക് ഇത്രയും ക്രൂരയാകുവാൻ കഴിയുമോ .
അമ്മമാരെന്നും മക്കളുടെ സുരക്ഷിതത്വമാണാ ഗ്രഹിക്കുന്നത്. , വിശേഷിച്ചു
പെൺ കുട്ടികളുടെ .

കെട്ടുകല്യാണമെന്നത് പഴയ കാലത്ത് മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന പ്രബുല സമുദായങ്ങളിലെ ഒരാനാചാരമായിരുന്നു.

എഴുത്തു വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ കണ്ണുനീരിനെ നിയന്ത്രിക്കാനായില്ല .അമ്മ കാണാതെ കണ്ണുനീർ തുടച്ചു .  

കല്യാണത്തിരക്കിൻ്റെ കൂടെ ഞാനും നടന്നു. അങ്ങനെ എൻ്റെ കല്യാണം നടന്നു.

 ഞാൻ  മണവാട്ടിയായ് ശ്രീയേട്ടൻ്റെ ഭാര്യയായ് ജീവിതത്തിലേക്ക് കടന്നു വന്നു.അമ്മായിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.അധികം ജോലിയൊന്നും ചെയ്യിക്കാറില്ല. അച്ഛൻ പറയുന്നതിൻ്റെ അപ്പുറത്തേയ്ക്ക് ശ്രീയേട്ടനും ഒന്നും ചെയ്യാൻ പറ്റുകയില്ല. എന്നെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.

 പക്ഷെ രവിയേട്ടനെ പറ്റിയുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

 ഒന്നും അറിയാത്ത പോലെ നടന്നു. ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നു. അച്ഛൻ പാടത്ത് പണിക്കാരുടെ ഒപ്പം പോകും. ശ്രീയേട്ടൻ ജോലിയ്ക്കും പോകും. അമ്മായിക്ക് എപ്പോഴും അടുക്കളപ്പണിയായിരിക്കും.
എനിക്ക് ഡിഗ്രിക്കു പഠിക്കണമെന്ന കാര്യം അമ്മായിയോട് പറഞ്ഞെങ്കിലും അമ്മാവൻ സമ്മതിച്ചില്ല.

" ഇവിടെ പെണ്ണുങ്ങൾ ജോലിക്കു പോയി കഴിയേണ്ട ഗതികേടൊന്നും  വന്നിട്ടില്ല. അതു കൊണ്ട് പഠിക്കാനൊന്നും പോകേണ്ട "

 അമ്മാവൻ  പറഞ്ഞു 
 അമ്മാവൻ്റെ വാക്കിനപ്പുറത്തേയ്ക്ക് ഒന്നും പറയാനുള്ള ധൈര്യമൊന്നും ആർക്കുമില്ല.
ശ്രീയേട്ടന് എന്നെ വിടണമെന്നുണ്ടായിരുന്നു പക്ഷെ അമ്മാവൻ സമ്മതിക്കേണ്ടേ.

വർഷങ്ങളങ്ങനെ പൊയ്ക്കൊണ്ടിരുന്നു. മൂന്നു വർഷമായിട്ടും എനിക്കൊരു കുഞ്ഞിക്കാലു കാണാനുള്ള യോഗമുണ്ടായില്ല . വീട്ടിൽ ഒരോ കാരണം പറഞ്ഞ് എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. അമ്മായിക്ക് അപ്പോഴും എന്നോട് ഇഷ്ടം തന്നെയായിരുന്നു.

അമ്മാവൻ എപ്പോഴും പറയും മുതലിന് ഒരവകാശി വേണ്ടേ "? എന്തു പറഞ്ഞാലും ഞാനൊന്നും കേൾക്കാത്ത മട്ടിൽ നടക്കും. ശ്രീയേട്ടനും ഒന്നും പറയാറില്ല. പിന്നെ കുറ്റപ്പെടുത്തലുകൾ മാത്രമായി. ദിവസങ്ങൾ ചെല്ലുന്തോറും എപ്പോഴും കുത്തു വാക്കുകളും വഴക്കുമാണ്. ഞാൻ കരയുകയല്ലാതെ വീട്ടിൽ പോലും ഞാനൊന്നും പറയാറില്ല.

ഒരു ദിവസം അച്ഛൻ ശ്രീയേട്ടനോടു പറയുന്നതു കേട്ടു. അവളെ വീട്ടിൽ കൊണ്ടു ചെന്നാക്കിയിട്ട് വേറൊരു കല്യാണം കഴിക്കാൻ .ശ്രീയേട്ടൻ ഒന്നും മിണ്ടാതെ നടന്നു. ഞാനും ഓരോരോ ദിവസങ്ങൾ തള്ളി നീക്കി. അമ്മാവൻ്റെ നിർബന്ധം കൂടിക്കൊണ്ടിരുന്നു.

 ഒരു ദിവസം ശ്രീയേട്ടൻ എന്നെ എൻ്റെ വീട്ടിൽ കൊണ്ടു വന്നാക്കി .ഞാൻ കരഞ്ഞില്ല. ശ്രീയേട്ടന് വലിയ സങ്കടമായിരുന്നു. പോകുമ്പോൾ കണ്ണീർ തുടയ്ക്കുന്നതു  കണ്ടു.

 അമ്മയോടു വിവരമെല്ലാം പറഞ്ഞ് പിന്നെ വരാം എന്നു പറഞ്ഞു പോയി.

മാസങ്ങൾ പലതു കഴിഞ്ഞു. ശ്രീയേട്ടൻതിരിച്ചു വന്നില്ല ഞാൻ കാത്തിരുന്നു. , എത്ര നാളെന്നറിയാതെ .
To Top