രചന : സതി സുധാകരൻ , പൊന്നുരുന്നി
മാസങ്ങൾ പലതു കഴിഞ്ഞു. ഒരു ദിവസം അമ്മാവൻ വീട്ടിൽ വന്നു.
" ശ്രീക്ക് വേറെ കല്യണം കഴിക്കണം അതുകൊണ്ട് ഈ പേപ്പറിൽ നീ - %ഒപ്പിട്ടുതരണം".
അമ്മ കുറെ കരഞ്ഞു പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാനുള്ള മനസ്സ് അമ്മാവനുണ്ടായില്ല .
ഒന്നും മിണ്ടാതെ ഞാൻ ഒപ്പിട്ടു കൊടുത്തു.അമ്മാവൻ തിരിച്ചുപോയി.
ഞാനന്ന് കുറെ കരഞ്ഞു.രവിയേട്ടൻ എത്ര തവണ എന്നെ കല്യാണം കഴിച്ചു തരുമോ എന്നു അമ്മയോടു ചോദിച്ചതാണ്. അപ്പോൾ അമ്മയുടെ അഭിമാനത്തിൻ്റെ പ്രശ്നമായിരുന്നു.
നല്ല കുടുംബത്തിലെപെണ്ണുങ്ങളാരും സ്നേഹിച്ചു കല്യാണം കഴിക്കില്ല. ഇപ്പോൾ എല്ലാം കഴിഞ്ഞില്ലേ? അമ്മയ്ക്കു സമാധാനമായി.
ഒരു മാസം കഴിഞ്ഞപ്പോൾ അമ്മാവൻ ശ്രീയേട്ടനെക്കൊണ്ട് നിർബന്ധിപ്പിച്ച് വേറേ കല്യാണം കഴിപ്പിച്ചു. എനിക്ക്
സങ്കടമായി.
സദാ നേരവും മനസ്സിനെ അസ്വസ്ഥതകൾ അലട്ടിക്കൊണ്ടിരുന്നു.
എന്നെ ഉപേക്ഷിക്കാൻ ശ്രീയേട്ടന് എങ്ങനെ തോന്നി.
ഇനി ഞാനെന്തിനു ജീവിക്കണം.
എൻ്റെ ഓർമ്മ നഷ്ടപ്പെട്ടു. ഒരാഴ്ചയോളം ഒന്നും അറിയാതെ ഞാൻ കിടന്നതായി പിന്നീട് അമ്മ പറഞ്ഞറിഞ്ഞു.
ഓർമ്മ തിരികെ വന്നപ്പോൾ എനിക്കു നല്ല പനിയുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പനി വന്നു കൊണ്ടിരുന്നു . പിച്ചും പേയും പറയാൻ തുടങ്ങി.അങ്ങനെ ഞാനൊരു നിത്യരോഗിയായി. എൻ്റെ അവസ്ഥ കണ്ട് അച്ഛന് സഹിക്കാൻ പറ്റാതായി.
"നീ കാരണമല്ലേ എൻ്റെ മോള് ഈ അവസ്ഥയിലായ യത് .നിനക്കു സമാധാനമായ ല്ലോ ."
ഇതു കേൾക്കുമ്പോൾ അമ്മ കരച്ചിൽ തുടങ്ങും.
എൻ്റെ അസുഖം കൂടുതലായി തുടങ്ങി .എനിക്ക് രവിയേട്ടനെ കാണണമെന്ന് വല്ലാത്തൊരാഗ്രഹം.
എൻ്റെ കൂട്ടുകാരി എന്നെ കാണാൻ മിക്ക ദിവസവും വീട്ടിൽ വരുമായിരുന്നു.
രവിയേട്ടൻ ഗൾഫിൽ നിന്നും ഇപ്പോൾ ലീവിൽ വന്നിട്ടുണ്ടെന്നും അവൾ പറഞ്ഞു.
" എനിക്ക് ഒന്നു കാണാൻ പറ്റുമോ . എൻ്റെ അവസാന ആഗ്രഹമാണ്. എനിക്കൊന്നു കണ്ടാൽ മാത്രം മതി. "
എന്റെ ആഗ്രഹം ഞാനവളെ അറിയിച്ചു.
ഒരു ദിവസം ഒർക്കാപ്പുറത്ത് രവിയേട്ടൻ വീട്ടിൽ വന്നു എൻ്റെ അടുത്തു വന്നിരുന്നു.
എനിക്ക് എഴുന്നേൻക്കാനോ മിണ്ടാനോ പറ്റിയില്ല. എൻ്റെ കൈ പിടിച്ചു തലോടിത്തന്നു. കണ്ണുനീർ തുടച്ചു. ഞാൻ രവിയേട്ടനെ നോക്കി . അദ്ദേഹം തുവാല കൊണ്ട് കണ്ണു തുടയ്ക്കുന്നതു കണ്ടു.
അമ്മ ഒരു ചായയുമായ് മുറിയിലേയ്ക്കു വന്നു . കരയുന്നുണ്ടായിരുന്നു.എനിക്കതു കണ്ടിട്ട് ഒന്നും തോന്നിയില്ല.
അമ്മയല്ലേ ഞങ്ങളെ അകറ്റിയത് .
കുറെ കരയട്ടെ .
ഏറെക്കഴിഞ്ഞപ്പോൾഎൻ്റെ കൈ പിടിച്ചിട്ട് ഒന്നും മിണ്ടാതെ രവിയേട്ടൻ മുറി വിട്ടു
പോയി.
രവിയേട്ടനെ കണ്ടതോടു കൂടി എൻ്റെ അസുഖത്തിനു കുറവു തോന്നി. എഴുന്നേറ്റിരുന്നു , കഞ്ഞി കുടിച്ചു. എല്ലാവർക്കും സന്തോഷമായി.
പെട്ടെന്ന് ക്ഷീണം തോന്നി ഞാൻ കിടക്കയിലേക്ക് മറിഞ്ഞു.
കണ്ണുതുറന്നപ്പോൾ കണ്ടത് ചുറ്റും കൂടിനിൽക്കുന്ന ബന്ധുക്കളെയാണ്.
അച്ഛനെ നോക്കി.
ആ വൃദ്ധ നയനങ്ങൾ നിറയുന്നതു കണ്ടു. അമ്മ അടുത്തിരുന്ന് തലയിൽ തലോടിക്കൊണ്ടിരുന്നു.
ഞാനെഴുനേൽക്കാൻ ശ്രമിച്ചു.
" വേണ്ട. മോള് കിടന്നോളു " .
" എനിക്കിപ്പോൾ ഒന്നുമില്ല അമ്മേ ...".
" Dr. രണ്ടു ദിവസത്തെ വിശ്രമം ആണ് പറഞ്ഞിരിക്കുന്നത് " .
" എനിക്ക് എന്തുപറ്റിയമ്മേ ".
ഞാനാകാഠക്ഷയോടെ ചോദിച്ചു.
" എന്റെ മോൾക്കൊന്നും പറ്റിയില്ല. പറ്റിയതെനിക്കാണ്.
നിന്റെ മനസ്സു കാണാൻ ഞാൻ ശ്രമിച്ചില്ല. പഴയ ചില മാമൂലുകൾ എന്റെ മനസ്സിൽ ഇരുട്ട് പരത്തിയിരുന്നു. കെട്ടുകല്യാണം വെറുമൊരു ചടങ്ങ് മാത്രമായിരുന്നു , പഴയ ഒരാചാരം. ഇന്നെനിക്കത് മനസ്സിലായി. എന്റെ മോളെന്റെ കണ്ണു തുറപ്പിച്ചു. " .
" എനിക്കെന്തെങ്കിലും
അസുഖം ....?
"ങാ. അസുഖത്തിനുള്ള മരുന്ന് ഞങ്ങൾ വരുത്തിയിട്ടുണ്ട്. "
ചിരിച്ചുകൊണ്ട് അമ്മ അഛന്റെ നേരെ നോക്കി.
അപ്പോൾ അച്ഛന്റെ പിറകിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളിനെ കണ്ട് ഞാൻ അമ്പരന്നു പോയി.
രവിയേട്ടൻ .. എന്റെ ദൈവം.
" നമ്മൾ സ്നേഹിക്കുന്നവരെയല്ല മോളെ നമ്മൾ സ്നേഹിക്കേണ്ടത്. നമ്മളെ സ്നേഹിക്കുന്നവരെയാണ് " .
അമ്മ പറഞ്ഞു.
"എൻ്റെ ലീവ് തീരാറായി. അടുത്ത ആഴ്ച എനിക്ക് തിരികെ പോകണം".
രവിയേട്ടൻ പറഞ്ഞു.
ഇതു കേട്ടപ്പോൾ
ഞാൻ വിഷമിച്ചു.
" അതിനെന്താ അതിനു മുമ്പ് നിങ്ങളുടെ വിവാഹം നടത്താം. ഇവളേയും കൂടെ കൊണ്ടു പൊയ്ക്കോളു. "
അച്ഛൻ പറഞ്ഞു.
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
എന്തു പറയണമെന്നറിയാതെ കുറെ നേരം മിണ്ടാതെ നിന്നിട്ട് രവിയേട്ടൻ പറഞ്ഞു.
"പാർവ്വതി കൂടി സമ്മതിക്കണ്ടെ." .
" അതിനവളുടെ സമ്മതമെന്തിന്. അല്ലേ മോളെ " .
അമ്മ നിറുകയിൽ മുത്തമേകിക്കൊണ്ടു പറഞ്ഞു.
ഞാൻ രവിയേട്ടന്റെ കണ്ണുകളിലേക്കു
റ്റുനോക്കി. ഒരു സ്നേഹ സാമ്രാജ്യം അവിടെ എനിക്കായി തുറന്നു കിടക്കുന്നത് കണ്ട് ഞാൻ കുളിരണിഞ്ഞു.
ഒരാഴ്ചക്കകം എന്റെ
വീട്ടുകാരും രവിയേട്ടന്റെ വീട്ടുകാരും മാത്രമുണ്ടായിരുന്ന ശുഭമുഹൂർത്തത്തിൽ ഞങ്ങൾ വിവാഹിതരായി.
മൂന്നു മാസത്തിനുള്ളിൽ വിസയും ശരിയാക്കി വന്ന് രവിയേട്ടൻ എന്നെയും
കൂട്ടി ദുബായിലേക്കു പറന്നു .
വിമാനം പൊങ്ങിപ്പറന്ന് മേഘപാളികൾക്കിടയിലൂടെ മറയുന്നതു രവിയേട്ടന്റെ മാറിൽ ചാരിയിരുന്ന് ഞാൻ കണ്ടു. ലൈക്ക് കമന്റ് ചെയ്യണേ....
[ അവസാനിച്ചു ]