കല്യാണം കഴിഞ്ഞ് നാലാംദിവസം കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കുകയാണെന്ന്...

Valappottukal



രചന: മഹാ ദേവൻ

കല്യാണം കഴിഞ്ഞ്  നാലാംദിവസം കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ അവന്റ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിക്കാൻ ആണ് ആദ്യം തോന്നിയത്. 

  "നിനക്കെന്താ പ്രാന്തായോ സുകു?   ഇങ്ങനെ നാലാംദിവസം വീട്ടിൽ കൊണ്ടാക്കാൻ ആണേൽ ഈ കല്യാണത്തിന് വേഷം കെട്ടേണ്ട ആവശ്യം ഉണ്ടായിരുന്നോ?  ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട് ഓരോ....  അല്ല എന്താ ഇപ്പോൾ നിന്റെ ശരിക്കുള്ള പ്രശ്നം?  കുടുംബമാരെല്ലാം കൂടി തീരുമാനിച്ചു ഉറപ്പിച്ചതല്ലേ ഇത്. പോരാത്തതിന് നിനക്ക് അവളെ ഇഷ്ട്ടപ്പെടുകയും ചെയ്തു. എന്നിട്ടിപ്പോ.... "

     ഒരു മാമന്റെ അമർഷം മുഴുവൻ മരുമകനോടുള്ള ആ വാക്കുകളിൽ ഉണ്ടായിരുന്നു.   അവന്റെ ആഗ്രഹങ്ങൾക്കൊത്ത പെൺകുട്ടി ആണെന്ന് പറഞ്ഞത് കൊണ്ടും  പത്തിൽ എട്ടു പൊരുത്തവും കണ്ടാണ് കെട്ടിച്ചത്. എന്നിട്ടിപ്പോ പുതുമോടി പോലും മാറുംമുന്നേ.... 

  "  കെട്ടിയ പെണ്ണിന് വട്ടാണെന്ന് അറിഞ്ഞാൽ പിന്നെ ന്ത്‌ ചെയ്യാനാ..  കല്യാണത്തിന് മുന്നേ ആരും ഇതൊന്നും പറഞ്ഞില്ലാലോ.  കല്യാണം കഴിഞ്ഞ ആ രാത്രി മുതൽ കുറെ ടാബ്ലെറ്റും കഴിച്ചു പോത്തു പോലെ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ ഒരു സംശയം തോന്നി ആ മരുന്ന് ഞാൻ എന്റെ ഒരു ഫ്രണ്ടിന് അയച്ചുകൊടുത്തു. അവനാ പറഞ്ഞത് അത് വട്ടുള്ളവർ കഴിക്കുന്നതാണെന്ന്."

  അവന്റെ വാക്കുകൾ കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു അമ്മാവൻ.  ആ കൊച്ചിനെ കണ്ടാൽ അങ്ങനെ അസുഖമുള്ള കുട്ടിയാണെന്ന് വിശ്വസിക്കാൻ കഴിയില്ലല്ലോ എന്ന ചിന്തയിലായിരുന്നു അയാൾ. 
   എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ആ കുട്ടിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്ന് പറയുമ്പോൾ...... 

  ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല അയാൾക്ക്. നല്ല ഒരു പെൺകുട്ടി. പക്ഷേ, ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന് അറിഞ്ഞിട്ട്... 

" ഇനി അമ്മാവൻ പറ. ഞാൻ എന്ത് ചെയ്യണം. ഇനിയുള്ള ജീവിതം മുഴുവൻ ആ പ്രാന്തിപെണ്ണിനേയും ചുമന്നു നടക്കണോ?  ഇപ്പോൾ കെട്ടുകഴിഞ്ഞു നാല് ദിവസമേ ആയുള്ളൂ.  ഇപ്പോൾ ആകുമ്പോൾ  വലിയ വിഷമം ഉണ്ടാകില്ല.   "

സുകു പറയുന്നതും ശരിയാണ്.  ജീവിതക്കാലം മുഴുവൻ വയ്യാത്ത ഒരു പെണ്ണിനെ ചുമക്കെണ്ടതുണ്ടോ .... അല്ലെങ്കിൽ തന്നെ പെണ്ണിന് ങ്ങനെ ഒരു അസുഖം ഉള്ള കാര്യം ആ വീട്ടുകാർക്ക് എങ്കിലും പറയാമായിരുന്നല്ലോ. ശരിക്കും അവര് ചതിക്കുകയല്ലേ ചെയ്തത്.   പെൺകുട്ടിയെ കുറിച്ചോർക്കുമ്പോൾ സഹതാപം ഒക്കെ ഉണ്ട്. പക്ഷേ, എല്ലാം അറിഞ്ഞുകൊണ്ട് മിണ്ടാതിരുന്ന വീട്ടുകാരോട് പൊറുക്കാൻ പറ്റില്ല. 

അയാൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഏറെ നേരം ഒരേ ഇരിപ്പിരുന്നു. 

   " മാമൻ ങ്ങനെ കുന്തം വിഴുങ്ങിയപ്പോലെ ഇരിക്കാതെ ന്തേലും പറ. "

സുകു അക്ഷമനായിരുന്നു. അതവന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. 

" നീ ഇതിനെ കുറിച്ച് അവളോട് വല്ലതും സംസാരിച്ചോ?  "

ഇല്ലെന്ന് അവൻ തലയാട്ടി. 

    "നന്നായി. ഇനി ഇതിന്റെ പേരിൽ ആ പെണ്ണ് ന്തേലും കടുംകൈ ചെയ്താൽ പിന്നെ അത് മതി  സ്ട്രീധന പ്രശ്നം,  പീഡനം, മറ്റേത് മറിച്ചത് എന്നൊക്കെ പറഞ്ഞ് നീ തൂങ്ങി തിരിയാൻ. വയ്യാത്ത പെണ്ണായത് കൊണ്ട് എന്താ, എപ്പഴാ ചെയ്യാന്നു പറയാനും പറ്റില്ല. 
    അതുകൊണ്ട് ഇപ്പോൾ അവളോട് ഒന്നും ചോദിക്കണ്ട.  ഞാൻ അവളുടെ വീട്ടുകാരെ വിളിച്ച് സംസാരിക്കട്ടെ ആദ്യം. ബാക്കിയൊക്ക പിന്നെ "

അതും പറഞ്ഞ് മാമൻ ഫോണുമെടുത്തു മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ  അകത്തു നിന്ന് ചായയുമായി അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു മേഘ. 

" സുകോട്ടാ ചായ "

അവന് നേരേ ചായക്കപ്പ് നീട്ടിക്കൊണ്ട് നാലുപാടും ഒന്ന് നോക്കി " മാമൻ ന്ത്യേ " എന്നും ചോദിച്ചുകൊണ്ട്. 

അതിന് മറുപടി ഒന്നും നൽകിയില്ലെങ്കിലും അവൾ നീട്ടിയ ചായ പാതി മനസ്സോടെ വാങ്ങി ബെഞ്ചിലേക്ക് വെച്ചു അവൻ. 
 സത്യത്തിൽ ആ ചായ കുടിക്കാൻ പോലും ഒരു ഭയം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. 
  
  " എന്ത് പറ്റി,  മുഖത്ത്‌ ആകെ ഒരു വിഷമം?  "

അവളുടെ പുഞ്ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ  ആദ്യം ദേഷ്യം വന്നെങ്കിലും അവളുടെ ആ നിഷ്ക്കളങ്ക നിറഞ്ഞ പുഞ്ചിരി അവനിൽ ഒരു വിഷമമുണ്ടാക്കി. 

 അവൾ കൂടുതലൊന്നും ചോദിക്കാതെ അകത്തേക്കു നടക്കുമ്പോൾ ഫോൺ വിളി അവസാനിപ്പിച്ചു മാമൻ അവന്റെ അരികിലേക്ക് വന്നു. 

  അവർ എന്ത് പറഞ്ഞെന്ന് അറിയാനുള്ള അവന്റെ ആകാംഷ നിറഞ്ഞ നോട്ടത്തിന് മറുപടി എന്നോണം അയാൾക്ക് മാറ്റിവെച്ച ചായ കയ്യിലെടുത്തു ചുണ്ടിലേക്ക് ചേർക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ടായിരുന്നു " അവളുണ്ടാക്കി കൊണ്ടുവന്ന ചായ ആണ് " എന്ന്. 

അത് കേട്ട് മാമൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒറ്റ വലിക്ക് ആ ചായ മുഴുവൻ കുടിച്ച് ഗ്ലാസ് ബെഞ്ചിലേക്ക് വെച്ചു. 

" എന്റെ സുകു. നീ ഇങ്ങനെ പേടിക്കാൻ തുടങ്ങിയാൽ എങ്ങനാ.  അവൾ നിന്നെ കൊല്ലാൻ വന്നതൊന്നും അല്ല ഇവിടെ. ഒരു ചായ കുടിക്കാൻ പോലും പേടിച്ചാ.. "

അവനെ കളിയാക്കുംപ്പോലെ പറഞ്ഞിട്ട് അയാൾ ഫോൺ പോക്കറ്റിലേക്ക് വെച്ച് അവനരികിൽ ഇരുന്നു. 

 " ഞാൻ ഇപ്പോൾ അവളുടെ അച്ഛനോട് ആണ് സംസാരിച്ചത്.  സംഭവം സത്യമാണ്.  ആ കുട്ടി മരുന്ന് കഴിക്കുന്നുണ്ട്.   പക്ഷേ, അയാൾ പൊട്ടിക്കരയുകയായിരുന്നു. കുറച്ചു കാലം മുന്നേ ഹോസ്റ്റലിൽ വെച്ച് ആരൊക്കെയോ റാഗിംഗ് ചെയ്യാന് നോക്കിയപ്പോൾ ഉണ്ടായ ഒരു ഷോക്ക്. അത്രേ ഉളളൂ.  അത് അത്ര വലിയ പ്രശ്നം ഒന്നുമല്ല. അവൾ ഇപ്പോൾ നോർമലും ആണ്. പക്ഷേ ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചു നാളുകൾ കൂടി ടാബ്ലറ്റ് കണ്ടിന്യൂ ചെയ്യണം.  അല്ലാതെ ഒരു ഭ്രാന്തി ഒന്നുമല്ല അവൾ.  ഒരു മരുന്ന്ശീട്ട് കണ്ട് ആരേലും ന്തേലും പറഞ്ഞെന്നും വെച്ചു കണ്ണടച്ച് ഒന്നും വിശ്വസിക്കരുത്.  ഇനി നമുക്ക് ന്തേലും സംശയം ഉണ്ടെങ്കിൽ  ഡോക്ടറെ നേരിട്ട് കണ്ടു സംസാരിക്കാം എന്നാണ് അയാള് പറഞ്ഞത്.  ഇതിനപ്പുറം ഞാൻ ന്ത്‌ ചോദിക്കാനാ. ഇനി നീ ആലോചിച്ചു തീരുമാനിക്ക്.  "

ന്തോ മാമൻ അത്രയൊക്കെ പറഞ്ഞിട്ടും സുകുവിന്റെ മനസ്സിൽ കൂട്ടുകാരൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. 
  മെന്റലി വീക്ക് ആയ ഒരാൾക്ക് വീണ്ടും അങ്ങനെ വന്നോടാ എന്നില്ലല്ലോ. എല്ലാം അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒന്ന് തലയിലെടുത്തു വെക്കണോ "

അവന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. 
 
     ആ ആലോചന ഒടുവിൽ ചെന്നെത്തിയത് അവളെ തിരികെ വീട്ടിൽ കൊണ്ടാകാം എന്ന തീരുമാനത്തിൽ ആയിരുന്നു. 
   മനസ്സില്ലാമനസ്സോടെ ആണെങ്കിലും മാമനും ആ ഒഴിവാക്കലിനായി കൂടെ പോകേണ്ടി വന്നു. 
   എല്ലാം അറിഞ്ഞുള്ള ഒഴിവാക്കൽ ആണെന്ന് അറിഞ്ഞിട്ടും മേഘ ഒരക്ഷരം മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ എല്ലാം തീരുമാനിച്ചു നടപ്പിലാക്കിയതിനു ശേഷം എന്ത് പറയാൻ. അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഒരു പാവയെ പോലെ അകത്തേക്ക് നടക്കുമ്പോൾ  അവളുടെ സാധനങ്ങൾ എല്ലാം ഇറക്കിവെക്കുന്ന തിരക്കിൽ ആയിരുന്നു സുകു. 

 " മോനെ...  ഞങ്ങൾ നിങ്ങളെ ചതിച്ചിട്ടില്ല.  ഇതത്ര വലിയ പ്രശ്നം അല്ലെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് ഞങ്ങളും അത്ര കാര്യമാക്കാതിരുന്നത്.  നാളെ അവൾക്കൊരു പ്രശ്നം ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കെട്ടിയ പെണ്ണിനെ നാലാം ദിവസം തന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയാൽ നാട്ടുകാർ പറയുന്നത് ഇതൊന്നും ആകില്ല. എന്റെ മോളുടെ ഭാവിയെ കൂടി അത് ബാധിക്കും.  "

ആ അച്ഛന്റെ വാക്കുകൾക്ക് മുഖം കൊടുക്കാതെ സുകു കാറിലേക്ക് കയറുമ്പോൾ മാമൻ പതിയെ ആ അച്ഛനരികിലേക്ക് ചെന്ന് അയാളുടെ കയ്യിൽ പിടിച്ചു ഒരു ആശ്വസിപ്പിക്കാൻ എന്നോണം. പിന്നെ പതിയെ കാറിനരികിലേക്ക് നടന്നു. കഥയുടെ ബാക്കി തുടർന്ന് വായിക്കുവാൻ,


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top