വല്ല വീഡിയോയും നിന്റെ കൈയിൽ ഉണ്ടേൽ എനിക്ക് ഒന്ന് കാണിച്ചു താടീ...

Valappottukal



രചന: ഉണ്ണി കെ പാർത്ഥൻ
#ക്ലിപ്പ്...
"അമ്മേ...
അച്ഛൻ പറഞ്ഞുലോ ക്ലിപ്പ് ഇറങ്ങിട്ടുണ്ട് കൊള്ളാം ന്ന്....

ഈ ക്ലിപ്പ് എന്ന് വെച്ചാൽ എന്താ അമ്മേ.."

അഞ്ചു വയസുകാരനായ മകൻ സച്ചു ചോദിച്ചത് കേട്ട് കിച്ചണിൽ നിന്ന കാവ്യയുടെ കൈയ്യിൽ നിന്നും പത്രം താഴെ വീണു പൊട്ടി...

"ഇങ്ങേർക്ക് ഈ പണിയും തുടങ്ങിയോ...
വൃത്തികെട്ടവൻ...
ഇന്ന് കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ..."

നൈറ്റി എളിയിലേക്ക് എടുത്തു കുത്തി കാവ്യ ചവിട്ടി തുള്ളി ഹാളിലേക്കു നടന്നു...

"അമ്മേ...
പറഞ്ഞു താ..."
സച്ചു പിന്നാലേ കൂടി..

"അമ്മ അച്ഛനോട് ചോദിച്ചു വന്നിട്ട് സച്ചു മോന് പറഞ്ഞു തരാം ട്ടോ.."
സച്ചുവിന്റെ കവിളിൽ മെല്ലേ തലോടി കൊണ്ട് മുന്നോട്ട് നടന്നു..

"നിങ്ങൾ ഒന്നിങ്ങു വന്നേ.."
ഹാളിൽ സോഫയിൽ മലന്നു കിടന്നു ടിവിയിലെ ചാനലുകൾ മാറ്റി മാറ്റി കൊണ്ടിരിക്കുകയായിരുന്ന ശ്യാമിന്റെ കൈയ്യിൽ പിടിച്ചു വലിച്ചുയർത്തി കാവ്യ..

"അയ്യോ....
എന്റെ.. കൈ..
നിനക്ക് എന്താടീ ഭ്രാന്തായോ..."
ശ്യാം കാവ്യയെ നോക്കി ചോദിച്ചു...

"ഇങ്ങോട്ടു നടക്ക് മനുഷ്യാ..."
ശ്യാമിന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കാവ്യ റൂമിൽ കയറി വാതിൽ അടച്ചു...

"വൃത്തികെട്ടവൻ..
നിങ്ങൾക്ക് എന്തിന്റെ കേടാണ് മനുഷ്യാ..
നാണമാവില്ലേ.."
കാവ്യാ ശ്യാമിന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു..

"നിനക്ക് എന്താ..
എന്താ കാര്യം.."

"ഏതവളുടെ ക്ലിപ്പ് ആണ് നിങ്ങൾ കണ്ടത്..."

"ക്ലിപ്പോ..."

"അയ്യോ പാവം..
ക്ലിപ്പ് എന്താണ് ന്ന് പോലും അറിയില്ല പാവം..."

"എടീ...
നീ കാര്യം പറ...
ആരുടെ ക്ലിപ്പിന്റെ കാര്യമാണ് പറയുന്നത്.."

"സച്ചു മോൻ പറഞ്ഞു ലോ...
നിങ്ങൾ മൊബൈലിൽ ആരുടെയോ ക്ലിപ്പ് കണ്ടെന്നു..."

"ഞാനോ...
എപ്പോ...
ആരുടെ..."
അന്താളിപ്പോടെ ശ്യാം ചോദിച്ചു...

"എവടാ നിങ്ങളുടെ മൊബൈൽ.."
കട്ടിലിൽ കിടക്കുന്ന ശ്യാമിന്റെ മൊബൈൽ എടുത്തു കാവ്യാ ഗാലറിയിൽ കേറി വീഡിയോസ് നോക്കി...

"എവിടെ..
ക്ലിപ്പ് എവിടെ...."

"എടീ..
നീ എന്ത് ക്ലിപ്പിന്റെ കാര്യമാ പറഞ്ഞത്.."

"സച്ചു മോൻ ഉള്ളപ്പോൾ നിങ്ങൾ ക്ലിപ്പിന്റെ കാര്യം പറഞ്ഞോ.."

ശ്യാം കുറച്ചു നേരം ആലോചിച്ചു..

"ആ...
പറഞ്ഞു.. പറഞ്ഞു.."
എന്തോ ഓർത്തത് പോലേ ശ്യാം മറുപടി കൊടുത്തു..

"ആ...
ആ വീഡിയോ എവടാണ് ന്നാണ് ഞാൻ ചോദിച്ചത്..."

"എടീ പോർക്കേ..
അത് വീഡിയോ അല്ല..."

"പിന്നേ.."
സംശയത്തോടെ നെറ്റി ചുളിച്ചു കാവ്യാ ശ്യാമിനെ നോക്കി...

"നീ അല്ലേ..
പറഞ്ഞത് ടെറസിൽ തുണി ഇടുമ്പോൾ കാറ്റത്തു എല്ലാം പറന്നു പോകുന്നുവെന്ന്..

ആ കാര്യം ഞാൻ അപ്പുറത്തെ ഫ്ലാറ്റിലേ ദീപക്കിനോട്‌ പറഞ്ഞു..
അവനാണ് ക്ലിപ്പ് വാങ്ങുന്ന കാര്യം പറഞ്ഞത്..
നല്ല ക്ലിപ്പുകൾ ഇപ്പൊ കടയിൽ വന്നിട്ടുണ്ട്..
വൈകുന്നേരം വരുമ്പോൾ അവൻ  കൊണ്ട് വരാന്ന് പറഞ്ഞു പോയി.."

"അയ്യേ..
അതാണോ.."
കാവ്യാ ശ്യാമിനെ നോക്കി ചമ്മലോടെ ചോദിച്ചു....

"പിന്നെ..
നീ ഇത് ഏത് ക്ലിപ്പിന്റെ കാര്യമാ പറഞ്ഞത്..
വീഡിയോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു ലോ.."

"ഒന്നൂല്യ മനുഷ്യാ..
ഞാൻ അത്.."
പാതിയിൽ നിർത്തി ചമ്മലോടെ കാവ്യാ തിരിഞ്ഞു നടന്നു..

"അല്ല...
എന്താണ് വീഡിയോ എന്നൊക്കെ പറഞ്ഞു ലോ..."

"എന്റെ പൊന്നോ..
ഒന്നൂല്യേ..."
കൈ കൂപ്പി കൊണ്ട് കാവ്യ ജീവനും കൊണ്ട് കിച്ചനിലേക്ക് ഓടി..

"എടീ ഭാര്യേ ...
അങ്ങനെ വല്ല വീഡിയോയും നിന്റെ കൈയിൽ ഉണ്ടേൽ എനിക്ക് ഒന്ന് കാണിച്ചു താടീ.."
ശ്യാം പിറകിൽ നിന്നും വിളിച്ചു പറഞ്ഞത് കേട്ട് ചെവി പൊത്തി കൊണ്ട് ഓടി...

ശുഭം...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top